കോഴിക്കോട്: ബിജെപി കേരളഘടകത്തില്‍ നേതൃമാറ്റം ആവശ്യപ്പെടുന്നവർക്കെതിരേ കര്‍ശന നടപടിയെന്ന താക്കീതുമായി കേന്ദ്രനേതൃത്വം. വിഭാഗീയതയുമായി ബന്ധപ്പെട്ടു കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇനി നേതൃമാറ്റം ഉണ്ടായാല്‍ത്തന്നെ അത് ഇപ്പോള്‍ പാര്‍ട്ടിയിലെ എതിര്‍ചേരിയിലുള്ള ആരുമായിരിക്കില്ലെന്നുമുള്ള മുന്നറിയിപ്പാണു നേരിട്ടും അല്ലാതെയും കേന്ദ്രം നൽകുന്നത്. തത്കാലം നേതൃമാറ്റമില്ലെന്ന് ഉറപ്പിച്ചുപറയുകയാണു കേന്ദ്ര നേതൃത്വം. പാര്‍ട്ടി അധ്യക്ഷസ്ഥാനം മോഹിച്ച് ആരും ഇനി പാര്‍ട്ടിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തേണ്ടെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്കുശേഷം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കേരളത്തില്‍ തിരിച്ചെത്തി. സംഘടനാതലത്തില്‍ അഴിച്ചുപണിയാകും ആദ്യം നടക്കുക. സുരേന്ദ്രന് അധ്യക്ഷനായതുകൊണ്ടു പാര്‍ട്ടിക്കു വലിയ നേട്ടമൊന്നും ഉണ്ടായിട്ടില്ലെന്നു കേന്ദ്രനേതൃത്വം തിരിച്ചറിയുന്നുണ്ടെങ്കിലും പകരം വയ്ക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ മറ്റൊരു പേരുമില്ലാത്തതിനാൽ പൊതുസമ്മതനെ കാത്തിരിക്കുകയാണ് പാർട്ടി. നേതൃസ്ഥാനത്തേക്ക് പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ് , ശോഭാസുരേന്ദ്രന്, കുമ്മനം രാജശേഖരന് എന്നിവരുള്‍പ്പെടെ ആരുവന്നാലും വലിയ മാറ്റമുണ്ടാകാന്‍ പോകുന്നില്ലെന്നാണു കേന്ദ്രം കണക്കുകൂട്ടുന്നത്. ഇ.അനീഷ്
Read MoreCategory: Loud Speaker
രണ്ട് കോടി രൂപയ്ക്ക് വസ്തു വാങ്ങി, മിനിറ്റുകൾക്ക് ശേഷം ട്രസ്റ്റിന് 18.5 കോടി രൂപയ്ക്ക് മറിച്ചുവിറ്റു! രാമക്ഷേത്ര ഭൂമി ഇടപാടിൽ അഴിമതി; തട്ടിപ്പ് നടത്തിയത് പ്രാദേശിക ബിജെപി നേതാക്കളുടെ അറിവോടെ…
ലക്നോ: അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിൽ കോടികളുടെ അഴിമതി നടന്നതായി ആരോപണം. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ രൂപീകരിച്ച രാം മന്ദിർ ട്രസ്റ്റിനെതിരെ ഉത്തർപ്രദേശിലെ പ്രതിപക്ഷ പാർട്ടികളായ സമാജ്വാദി പാർട്ടിയും ആം ആദ്മി പാർട്ടിയുമാണ് രംഗത്തെത്തിയത്. കഴിഞ്ഞ മാർച്ചിലാണ് അഴിമതി നടന്നതെന്ന് പാർട്ടികൾ ആരോപിക്കുന്നു. രണ്ട് റിയൽ എസ്റ്റേറ്റ് ഇടനിലക്കാർ ഒരു വ്യക്തിയിൽ നിന്ന് രണ്ട് കോടി രൂപയ്ക്ക് വസ്തു വാങ്ങുകയും മിനിറ്റുകൾക്ക് ശേഷം ട്രസ്റ്റിന് 18.5 കോടി രൂപയ്ക്ക് മറിച്ചുവിറ്റെന്നുമാണ് ആരോപണം. എന്നാൽ ട്രസ്റ്റ് ആരോപണത്തെ തള്ളിയിട്ടുണ്ട്. പ്രാദേശിക ബിജെപി നേതാക്കളുടെയും ചില ട്രസ്റ്റ് അംഗങ്ങളുടെയും അറിവോടെയാണ് തട്ടിപ്പ് നടത്തിയതെന്ന് മുൻ സമാജ്വാദി പാർട്ടി എംഎൽഎ പവൻ പാണ്ഡെ അയോധ്യയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. രാമക്ഷേത്രത്തിനു സമീപമുള്ള ഭൂമി ഒന്നിലധികം തവണ കൈമാറ്റം ചെയ്തതിന്റെ രേഖകളും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കാണിച്ചു.…
Read Moreആയുധവുമായി ബോട്ടുവരുന്നു! തമിഴ്നാട്, കേരള തീരങ്ങളിൽ ജാഗ്രതാ നിർദേശം; കഴിഞ്ഞ ദിവസങ്ങളില്‍ ചില ആളുകളെ ഇന്ത്യന്‍ തീരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു…
ചെന്നൈ: തമിഴ്നാട്, കേരള തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം. ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക് വരുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത നിർദേശം നൽകിയത്. കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പിനെ തുടർന്ന് കോസ്റ്റ്ഗാർഡ് അടക്കമുള്ള സേനകൾ കടലിൽ നിരീക്ഷണം നടത്തുകയാണ്. കന്യാകുമാരി, തൂത്തിക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരപ്രദേശത്താണ് സായുധരായ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്നത്. ഇവിടങ്ങളിലൂടെ കടന്നുപോകുന്ന എല്ലാ ബോട്ടുകളും പരിശോധിക്കുന്നുണ്ട്. കേരള തീരത്തും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചില ആളുകളെ ഇന്ത്യന്‍ തീരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ശ്രീലങ്കയില്‍ നിന്നുള്ള അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘമായിരുന്നു അതില്‍ ഒന്ന്. മറ്റൊന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവും.
Read Moreവീടുകളിലേക്കു മടങ്ങാനാകാതെ ലക്ഷദ്വീപ് വിദ്യാര്‍ഥികള്‍! മിക്ക വിദ്യാര്‍ഥികളും താമസിക്കുന്നത് വീടുകള്‍ വാടകയ്ക്കെടുത്ത്
കൊച്ചി: കോവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ സര്‍വകലാശാലാ പരീക്ഷകള്‍ വൈകുന്നതിനാൽ വീടുകളിലേക്കു മടങ്ങാനാകാതെ ലക്ഷദ്വീപില്‍നിന്നുള്ള വിദ്യാര്‍ഥികള്‍. കേരളത്തിന്റെ വിവിധയിടങ്ങളിലായി തങ്ങുന്ന തങ്ങൾക്കു താമസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. കോളജ് ഹോസ്റ്റല്‍ സംവിധാനങ്ങളൊന്നും നിലവിൽ പ്രവര്‍ത്തിക്കുന്നില്ല. വീടുകള്‍ വാടകയ്ക്കെടുത്താണു മിക്ക വിദ്യാര്‍ഥികളും താമസിക്കുന്നത്. ഇതിനു മാത്രമായി ഒരോരുത്തര്‍ക്കും പ്രതിമാസം 5,000 രൂപയ്ക്കുമേല്‍ വേണ്ടിവരുന്നതായും ഇതു വലിയ അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ലക്ഷദ്വീപ് സ്റ്റുഡന്‍സ് കളക്ടീവ് കണ്‍വീനര്‍മാരായ ഹഫീസ, ഫതീന, അഫ്രീദ, മനസൂര്‍ മുഹമ്മദ് എന്നിവര്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച നിവേദനത്തില്‍ വ്യക്തമാക്കി. ഭൂരിഭാഗം കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനം സാധ്യമാകുന്നില്ല. സര്‍വകലാശാല പ്രഖ്യാപിച്ചിരിക്കുന്ന യുജി, പിജി പരീക്ഷകൾ വിദ്യാര്‍ഥികളുടെ മാനസിക പിരിമുറുക്കത്തിന് ആക്കംകൂട്ടുന്നു. ലക്ഷദ്വീപില്‍നിന്നുള്ള കപ്പൽ സർവീസുകള്‍ കുറഞ്ഞത് പരീക്ഷാസമയത്തുള്ള വിദ്യാര്‍ഥികളുടെ യാത്രകള്‍ക്കും തടസമായി. നേരത്തെ കവരത്തിയില്‍ പരീക്ഷാ സെന്ററുകള്‍ ഉണ്ടായിരുന്നു. ഇത്തവണ ഒരു സെന്റര്‍ പോലും…
Read Moreഒരു കാരണവശാലും ലംഘിക്കാൻ പാടില്ല! വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ ടിസി നിഷേധിക്കാന്‍ പാടില്ല: മന്ത്രി വി. ശിവന്‍കുട്ടി പറയുന്നു…
തിരുവനന്തപുരം: വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ടിസി നിഷേധിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികളുടെ അവകാശങ്ങൾ വിദ്യാഭ്യാസ അവകാശനിയമം 2009 ൽ കൃത്യമായി വിവരിക്കുന്നുണ്ട്. അത് ഒരു കാരണവശാലും ലംഘിക്കാൻ പാടില്ല. ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനത്തിന് ടിസി ഇല്ല എന്നുള്ളത് ഒരു തടസമല്ല. സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ പഠനത്തുടർച്ച ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകൾക്കായി വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായും ഒമ്പത്, പത്ത് ക്ലാസുകാർക്ക് പൊതുവിദ്യാലയങ്ങളിൽ തുടർപഠനം ഉറപ്പാക്കുന്നതിനും ഉത്തരവിറക്കിയിട്ടുണ്ട്. ടിസി ലഭിക്കാത്ത കുട്ടികളുടെ യുഐഡി പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളിലേക്ക് മാറ്റാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനത്തെ ചില അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ് കാലത്തും യാതൊരു ന്യായീകരണവും ഇല്ലാതെ വർധിച്ച നിരക്കിൽ വിദ്യാർഥികളിൽ നിന്ന് വിവിധതരം ഫീസ് ഇടാക്കുന്നുണ്ട് എന്ന് പരാതിയുണ്ട്. കമ്പ്യൂട്ടർ…
Read Moreസ്ത്രീകളെ പൂജാരിമാരായി നിയമിക്കും! നിർണായക പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ; മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാലുടൻ പരിശീലനം
ചെന്നൈ: സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുമെന്ന നിർണായ പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ. ഇതിനായി താൽപര്യമുള്ള സ്ത്രീകൾക്ക് സർക്കാർ പരിശീലനം നൽകുമെന്നും തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബു അറിയിച്ചു. എല്ലാ ഹൈന്ദവർക്കും പൂജാരിമാരാകാം എന്നതുകൊണ്ടു തന്നെ താല്പര്യമുള്ള സ്ത്രീകൾക്കും പൂജാരിമാരാകാം. ഒഴിവുള്ള ക്ഷേത്രങ്ങളിൽ അവരെ നിയമിക്കും. മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാലുടൻ സ്ത്രീ പൂജാരിമാർക്ക് പരിശീലനം നൽകിത്തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
Read Moreകുഴൽപ്പണ കേസും പിണറായിയുടെ ലാവ്ലിൻ കേസും തമ്മിൽ അവിഹിതബന്ധമുണ്ട് ! അച്ചടക്കരാഹിത്വം വച്ചുപൊറുപ്പിക്കില്ല; ചില ചോദ്യങ്ങളും സുധാകരന്റെ മറുപടിയും…
സ്വന്തം ലേഖകൻ പുതിയ പ്രസിഡന്റ് എന്നനിലയിൽ കേരളത്തിലെ കോൺഗ്രസിനെ എങ്ങനെ നയിക്കുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നിയുക്ത കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കണ്ണൂരിൽ പത്രസമ്മേളനത്തിൽ മനസ് തുറക്കുന്നു. കോൺഗ്രസിനെ ഏതു രീതിയിൽ നയിക്കും? പുതിയ നേതൃത്വം താഴെത്തട്ട് മുതൽ മുകളിൽ വരെ നടപ്പാക്കും. സെമി കേഡർ സ്വഭാവമുള്ള പാർട്ടിയായിരിക്കും ഇനി കോൺഗ്രസ്. ജനങ്ങളുമായി നല്ല ബന്ധം പ്രവർത്തകരിൽ ഉണ്ടാക്കാൻ സാധിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കും. അച്ചടക്കം നിലനിർത്തും. ഇതിനായി പുതിയ കമ്മിറ്റിക്ക് രൂപം നൽകും. മനസിൽ ഇനിയും പദ്ധതികളുണ്ട്. പുനഃസംഘടനയുടെ കാര്യം നേതാക്കളുമായി പങ്കുവച്ചിട്ടുണ്ട്. കുറേ പരിപാടികളും സ്വപ്നങ്ങളുമുണ്ട്. ഡിസിസി പുനഃസംഘടന? ഡിസിസി പുനഃസംഘടനയ്ക്ക് അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. താഴെത്തട്ടിലെ പ്രവർത്തകരുമായി ആലോചിച്ച് കഴിവുള്ളരെയും നല്ല പ്രവർത്തനം നടത്തുന്നവരെയുമാണ് മണ്ഡലം, ഡിസിസി ഭാരവാഹികളാക്കുക. ഇതിൽ ഒരു ഗ്രൂപ്പ് നേതാവിന്റെയും ശിപാർശ സ്വീകരിക്കില്ല. കെപിസിസി പ്രസിഡന്റിനുപോലും ഭാരവാഹികളെ നിർദേശിക്കാൻ സാധിക്കില്ലെന്നർത്ഥം.…
Read Moreഐടി ചട്ടങ്ങൾ ‘ക്ലബ് ഹൗസി’നു പുറത്ത്..! “ക്ലബ് ഹൗസി’ന്റെ ഉള്ളടക്കം, സ്വകാര്യത എന്നിവ സംബന്ധിച്ച് പരക്കെ ആശയക്കുഴപ്പം; നിരീക്ഷിക്കാൻ വിവിധ ഏജൻസികൾ
കോഴിക്കോട്: ഇന്ത്യയിൽ തരംഗമാകുന്ന പുതിയ സമൂഹമാധ്യമ പ്ലാറ്റ്ഫോം “ക്ലബ് ഹൗസി’ന്റെ ഉള്ളടക്കം, സ്വകാര്യത എന്നിവ സംബന്ധിച്ച് പരക്കെ ആശയക്കുഴപ്പം. ഇതു സംബന്ധിച്ച് അന്വേഷിക്കാനൊരുങ്ങുകയാണു കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം. അംഗങ്ങളുടെ ശബ്ദം മാത്രമുപയോഗിച്ച് തത്സമയ ചാറ്റിംഗ് സാധ്യമാക്കുന്ന ആപ്പ് കേരളത്തിലും അതിവേഗമാണു പ്രചാരണം നേടിയത്. എൻഡ്-ടു എൻഡ് എൻസ്ക്രിപ്ഷൻ രീതിയിലുള്ള സാങ്കേതികതയല്ല പിന്തുടരുന്നത് എന്നതിനാൽ തത്സമയം നടക്കുന്ന സംഭാഷണങ്ങളും ചർച്ചകളും അത് അവസാനിക്കുന്ന മുറയ്ക്ക് അംഗങ്ങളുടെ പരിധിയിൽനിന്ന് അപ്രത്യക്ഷമാകുമെങ്കിലും ആപ്പ് ഇത് റിക്കാർഡ് ചെയ്തു സൂക്ഷിക്കുന്നുണ്ട്. ഇതാണ് ഉള്ളടക്കം, സ്വകാര്യത തുടങ്ങിയ കാര്യങ്ങളിൽ ആപ്പ് സംശയനിഴലിൽ ആകാൻ കാരണം. മാത്രമല്ല, ക്ലബ് ഹൗസിൽ നടക്കുന്ന ചർച്ചകളും സംഭാഷണങ്ങളും ഫോണിലെ സ്ക്രീൻ റിക്കാർഡറുപയോഗിച്ച് മറ്റു മാധ്യമങ്ങൾവഴി പ്രചരിപ്പിക്കുന്ന പ്രവണതയും സുരക്ഷയെ സംബന്ധിച്ച സംശയങ്ങളുയർത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ മാത്രം നിരവധി സംഭവങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. രാജ്യസുരക്ഷ,…
Read Moreവളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ…! വാക്സിന് ഇടവേള നീട്ടുന്നത് ജനിതകമാറ്റം വന്ന വൈറസ്ബാധ വർധിപ്പിക്കും; ഡോ. ആന്റണി ഫൗചി പറയുന്നത് ഇങ്ങനെ…
ലണ്ടൻ: വാക്സിന് ഡോസുകള്‍ക്കിടയിലെ ഇടവേളകള്‍ വർധിപ്പിക്കുന്നത് ജനിതകമാറ്റം സംഭവിച്ച കോവിഡ് ബാധയ്ക്ക് ഇടയാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ മെഡിക്കല്‍ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗചി. എന്‍ഡിടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫൗചി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കോവിഡ് നിർദേശങ്ങളിലാണ് ഇടവേള വർധിപ്പിച്ചത്. വാക്സിനുകളുടെ ഡോസുകള്‍ തമ്മിലുള്ള അനുയോജ്യമായ ഇടവേള ഫൈസറിന് മൂന്ന് ആഴ്ചയും മോഡേണയ്ക്ക് നാല് ആഴ്ചയുമാണ്. ഇടവേളകള്‍ വർധിപ്പിച്ചാലുള്ള പ്രശ്നം ആളുകൾ വകഭേദങ്ങൾക്ക് ഇരയാകും എന്നതാണ്. യുകെയില്‍, അവര്‍ ആ ഇടവേള നീട്ടിയത് ശ്രദ്ധയിൽപ്പെട്ടു. ആ കാലയളവില്‍ ആളുകൾക്ക് വകഭേദം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഷെഡ്യൂളില്‍ തുടരാനാണു ഞങ്ങൾ ശിപാർശ ചെയ്തത്- ഡോ.ഫൗചി പറഞ്ഞു. കോവിഷീല്‍ഡ് വാക്സിൻ ഡോസുകള്‍ തമ്മിലുള്ള അന്തരം 12-16 ആഴ്ചയായി സര്‍ക്കാര്‍ നീട്ടിയിരുന്നു. എന്നാൽ – ആറ് മുതൽ എട്ടുവരെ ആഴ്ചകളായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. മൂന്ന് മാസത്തിനുള്ളില്‍ ഇത്…
Read Moreബ്ലാക്ക് ഫംഗസ് ബാധ വർധിക്കുന്നു! മൂന്നാഴ്ചയ്ക്കിടെ 150% വർധന; ആംഫോടെറിസിൻ-ബി മരുന്നിനു ക്ഷാമം നേരിടുന്നതായും റിപ്പോർട്ടുകൾ
ന്യൂഡൽഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധ നിയന്ത്രണാതീതമായി വർധിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ബ്ലാക്ക് ഫംഗസ് കേസുകളിൽ 150 ശതമാനം വർധന രേഖപ്പെടുത്തി. ഇതുവരെ 31,216 പേർക്ക് രോഗം ബാധിച്ചതായും 2109 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രോഗബാധ വർധിച്ചതോടെ, ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കു പ്രധാനമായും ഉപയോഗിക്കുന്ന ആംഫോടെറിസിൻ-ബി മരുന്നിനു ക്ഷാമം നേരിടുന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 7,057 കേസുകളും 609 മരണവും. ഗുജറാത്തിൽ 5,418 കേസുകളും 323 മരണവും രാജസ്ഥാനിൽ 2,976 കേസുകളും 188 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേയ് 25നു മഹാരാഷ്ട്രയിൽ 2,770 കേസുകൾ സ്ഥിരീകരിച്ചപ്പോൾ ഗുജറാത്തിൽ അതേ ദിവസം 2,859 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉത്തർപ്രദേശിൽ ഇതുവരെ 1,744 പേർക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. 142 പേർ മരിച്ചു. ഡൽഹിയിൽ…
Read More