കെ. ഷിന്റുലാല്‍ കോഴിക്കോട്: സംസ്ഥാനത്ത് വിവിധ കുറ്റകൃത്യങ്ങളെ അതിജീവിച്ചവര്‍ക്കും വിധേയരായവര്‍ക്കും സര്‍ക്കാറിന്റെ കരുതല്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം 12,91,38,042 രൂപയാണ് അനുവദിച്ചത്. സംസ്ഥാനത്തിനകത്ത് നടന്ന കുറ്റകൃത്യങ്ങളില്‍പെട്ട ഇരകളായ സ്ത്രീകളും കുട്ടികളുമുള്പ്പെടെയുള്ളവര്ക്കും ആശ്രിതര്‍ക്കുമാണ് നഷ്ടപരിഹാരമായി കോടികള്‍ സര്‍ക്കാര്‍ അനുവദിച്ചത്. ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം നല്‍കിയത് പോക്സോ കേസിലെ ഇരകള്‍ക്കും ആശ്രിതര്‍ക്കുമാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 63180000 രൂപയാണ് നല്‍കിയത്. 2016-17 ല്‍ 10922000 ഉം 2017-18 വര്‍ഷത്തില്‍ 1533000 ഉം തൊട്ടടുത്ത വര്‍ഷം 11405000 രൂപയും 2019-20 -ല്‍ 19185000 ഉം 2020-21 ല്‍ 20135000 രൂപയുമാണ് അനുവദിച്ചത്. മാനഭംഗവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ഇരകള്‍ക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ 9045000 രൂപയായിരുന്നു അനുവദിച്ചത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ 2016-17, 2017-18 കാലഘട്ടത്തില്‍ 300000 രൂപ വീതമായിരുന്നു നല്‍കിയത്. 2018-19 ല്‍ 650000…
Read MoreCategory: Loud Speaker
കണ്ണൂർ റൂറലിൽ പോലീസുകാർക്ക് സ്ഥലമാറ്റം! ഇടതു അനുകൂല സംഘടനാ പ്രവർത്തകർക്ക് കിട്ടിയത് ‘എട്ടിന്റെ പണി’; അസോസിയേഷൻ നേതാക്കൾക്കെതിരേ വ്യാപക പ്രതിഷേധം
സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂരിൽ റൂറൽ പോലീസ് പരിധിയിൽ നടത്തിയ പോലീസ് സ്ഥലംമാറ്റത്തിൽ ഇടത് അനുകൂല പോലീസ് സംഘടനയിൽ വ്യാപക പ്രതിഷേധം. അസോസിയേഷനിൽ സജീവമായി പ്രവർത്തിക്കുന്നവരെയും മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിൽ സഹകരിച്ചവരെയും ആണ് വ്യാപകമായി സ്ഥലം മാറ്റിയിരിക്കുന്നത്. ഗ്രേഡ് എസ്ഐ മുതൽ സീനിയർ സിവിൽ പോലീസ് ഓഫീസർ വരെയുള്ളവരുടെ സ്ഥലം മാറ്റ ഉത്തരവാണ് ഇറക്കിയിരിക്കുന്നത്. ഇടതു അനുകൂല അസോസിയേഷനിൽ സജീവമായിട്ടുള്ള ചില പ്രവർത്തകരെ 52 കിലോമീറ്റർ ദൂരത്തേക്കുവരെ സ്ഥലം മാറ്റിയതായി ആക്ഷേപം ഉണ്ട്. അസോസിയേഷൻ നേതാക്കൾക്കെതിരെ രൂക്ഷവിമർശനമാണ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ സജീവമായിരിക്കുന്നത്. എന്നാൽ, യുഡിഎഫ് അനുകൂല സംഘടനാ പ്രവർത്തകരെ തൊട്ടടുത്ത് തന്നെയാണ് സ്ഥലം മാറ്റിയിരിക്കുന്നതെന്നാണ് ഇടതു അസോസിയേഷന്റെ ആരോപണം. 73 ഗ്രേഡ് എസ്ഐമാരെയും 244 പുരുഷ സീനിയർ സിവിൽ പോലീസ് ഓഫീസർമാരെയും 64 വനിതാ പോലീസുകാരെയുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
Read Moreക്രിപ്റ്റോ കറൻസി ഇടപാടിലേക്ക് ഇഡിയുടെ നോട്ടം വസീർഎക്സിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്
മുംബൈ: ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ വസീർഎക്സിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വസീർഎക്സിന്റെ പ്ലാറ്റ്ഫോം വഴി വൻതോത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന് പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുംബൈ ആസ്ഥാനമായുള്ള വസീർഎക്സിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയത്. ചൈനീസ് കന്പനികൾ നടത്തുന്ന ക്രിപ്റ്റോ കറൻസി ഇടപാടുകൾ അന്വേഷിക്കുന്ന ഇഡി വിഭാഗമാണ് കന്പനി ഡയറക്ടർമാരായ നിശാൽ ഷെട്ടിക്കും സമീർ മഹാത്രയ്ക്കും നോട്ടീസ് നൽകിയത്. കന്പനി വിധേശനാണയ വിനിമയ ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം. കൂടാതെ കന്പനി പ്ലാറ്റ്ഫോം വഴി കള്ളപ്പണം വെളുപ്പിക്കൽ നടത്തിയതായും നോട്ടീസിലുണ്ട്. എന്നാൽ ഇതുവരെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് വസീർഎക്സ് കന്പനി അറിയിച്ചു. ഇടപാടുകളെല്ലാം സുതാര്യമാണെന്നും ആരുടെ പണവും നഷ്ടമാകില്ലെന്നും കന്പനി അധികൃതർ ട്വീറ്റ് ചെയ്തു.
Read Moreകണ്ണൂരും കാസർഗോഡുമല്ല, അമ്പലപ്പുഴയിലെ കോൺഗ്രസിൽ സുധാകരൻ ഗ്രൂപ്പ്; രഹസ്യ യോഗം ചേർന്നു; എ, ഐ ഗ്രൂപ്പുകൾ കടുത്ത അമർഷത്തിൽ
അമ്പലപ്പുഴ: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരൻ വന്നതോടെ അമ്പലപ്പുഴ കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് യോഗം. കഴിഞ്ഞ ദിവസങ്ങളിൽ പുറക്കാട്, തോട്ടപ്പള്ളി പ്രദേശങ്ങളിലാണ് രഹസ്യയോഗങ്ങൾ നടന്നത്. വേണുഗോപാൽ പക്ഷത്തെ ചിലരും ഐ ഗ്രൂപ്പിൽ സജീവമായിരുന്നവരും ചേർന്നാണ് പുതിയ സുധാകര ഗ്രൂപ്പിന് തുടക്കം കുറിച്ചത്. ഏറെക്കാലം ഐ ഗ്രൂപ്പിനോടൊപ്പം ഔദ്യോഗിക പദവികൾ കൈകാര്യം ചെയ്തിരുന്ന നേതാവ് ഡി ഐസിയിലേക്ക് പോയി വിണ്ടും മാതൃസംഘടനയിലേക്ക് തിരികെ എത്തിയെങ്കിലും പ്രതീക്ഷിച്ച സ്ഥാനങ്ങൾ ഒന്നുംലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഗ്രൂപ്പിന് വഴിയൊരുക്കിയത്. പ്രതീക്ഷിച്ച പദവികൾ കിട്ടാതിരുന്നതിന്റെ പേരിൽ പാർട്ടി നേതൃത്വവുമായി അതൃപ്തിയിലായിരുന്ന ഐ എൻ ടി യു സി നേതാവും പുതിയ ഗ്രൂപ്പിൽ സജീവമാണ്. കൂടാതെ സീറ്റ് കിട്ടാതിരുന്നതിന്റെ കാരണത്താൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞുനിന്ന യുവനേതാവും പുതിയ ഗ്രൂപ്പ് യോഗത്തിന് നേതൃത്വം നൽകിയിരുന്നു. പുതിയ ഗ്രൂപ്പ് സജീവമായതോടെ ചെന്നിത്തല ഗ്രൂപ്പും, എ…
Read Moreആയിഷക്കെതിരേ നിലപാടു കടുപ്പിച്ചു ലക്ഷദ്വീപ് ഭരണകൂടം; തന്റെ നിലപാടില്‍നിന്നു പിന്നോട്ടില്ലെന്നു ആയിഷ
കൊച്ചി: ജൈവായുധ പരാമര്‍ശത്തില്‍ ആയിഷ സുല്‍ത്താനയ്ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിനൊപ്പം നിലപാടു കടുപ്പിച്ചു ലക്ഷദ്വീപ് ഭരണകൂടം. ആയിഷയോട് ഈ മാസം 20 നു നേരിട്ടു ഹാജരാകാന്‍ കവരത്തി പോലീസ് ആവശ്യപ്പെട്ടു. അതിനിടെ ആയിഷയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജിയെന്നു സൂചന. പോലീസ് കേസെടുത്തതിനു പിന്നാലെ ലക്ഷദ്വീപ് ബിജെപിയുടെ മുതിര്‍ന്ന നേതാക്കളടക്കം രാജിവച്ചതായാണു വിവരങ്ങള്‍. ഇവര്‍ക്കു പുറമേ നിരവധി പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടത്രേ. രാജിവച്ചവര്‍ ആയിഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. അതേസമയം തന്റെ നിലപാടില്‍നിന്നു പിന്നോട്ടില്ലെന്നു ആയിഷയും വ്യക്തമാക്കി. തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ല താന്‍ നാടിനുവേണ്ടി ശബ്ദം ഉയര്‍ത്തിയതെന്നും ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നതെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേന്ദ്ര സര്‍ക്കാര്‍ ദ്വീപ് ജനതയ്ക്കെതിരേ ജൈവായുധം പ്രയോഗിച്ചു എന്ന പരാമര്‍ശനത്തിന്റെ പേരിലാണ് കേസെടുത്തത്.
Read Moreകോവിഡ് രണ്ടാംതരംഗത്തിൽ രാജ്യത്ത് ജീവൻ നഷ്ടമായത് 719 ഡോക്ടർമാർക്ക്; കേരളത്തിൽ മരണം കവർന്നത് 24 ഡോക്ടർമാരെ
ന്യൂഡൽഹി: കോവിഡ് രണ്ടാംതരംഗത്തിൽ രാജ്യത്ത് ജീവൻ നഷ്ടമായത് 719 ഡോക്ടർമാർക്ക്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആണ് ഇക്കാര്യം അറിയിച്ചത്. ബിഹാറിലാണ് കൂടുതൽ ഡോക്ടർമാർ മരിച്ചത്. 111 ഡോക്ടർമാരാണ് ഇവിടെ മരിച്ചത്. ഡൽഹിയിൽ 109 ഡോക്ടർമാരും ഉത്തർപ്രദേശിൽ 79 ഡോക്ടർമാരും പശ്ചിമ ബംഗാളിൽ 63 ഡോക്ടർമാരും മരിച്ചു. കേരളത്തിൽ 24 ഡോക്ടർമാർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. പുതുച്ചേരിയിലാണ് കുറവ് ഡോക്ടർമാർ മരിച്ചത്. ഒരാൾക്ക് മാത്രമാണ് ഇവിടെ ജീവൻ നഷ്ടമായത്. ഗോവയിലും ത്രിപുരയിലും ഉത്തരാഖണ്ഡിലും രണ്ട് ഡോക്ടർമാർ വീതവും മരിച്ചു.
Read Moreകേരളത്തിൽ ഇന്നും ഇന്ധന വില വർധനവ്; തെലുങ്കാനയിൽ ബൈക്ക് ജലാശയത്തിലേക്ക് എറിഞ്ഞ് പ്രതിഷേധം
ഹൈദരാബാദ്: ഇന്ധന വില തുടർച്ചയായി വർധിക്കുന്നതിൽ പ്രതിഷേധിച്ച് തെലുങ്കാനയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബൈക്ക് ജലാശയത്തിലേക്ക് എറിഞ്ഞു. പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ വില വർധിപ്പിക്കുന്ന നടപടി പിൻവലിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം നടന്ന പ്രതിഷേധ പരിപാടികളില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് എന്‍. ഉത്തംകുമാര്‍ റെഡ്ഡി, വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ. രേവന്ദ് റെഡ്ഡി, പൊന്നന് പ്രഭാകര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. അതേസമയം, ഇന്ധന വില ഇന്നും വർധിച്ചു. കേരളത്തിൽ പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില.
Read Moreആരാകും കൺവീനർ; കെ.മുരളീധരനോ കെ.വി തോമസോ ? ഹൈക്കമാൻഡ് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന ആക്ഷേപവുമായി ഗ്രൂപ്പ് നേതൃത്വങ്ങൾ
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ട കെ. സുധാകരൻ ഇപ്പോൾ നേതാക്കളെ കണ്ട് പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുന്പോൾ പുതിയ യുഡിഎഫ് കൺവീനർ ആരെന്നതിനെച്ചൊല്ലിയുള്ള ചർച്ചകൾ കോൺഗ്രസിൽ നടക്കുകയാണ്. കെ.മുരളീധരന്റെയും കെ.വി തോമസിന്റെയും പേരുകളാണ് ഇപ്പോൾ ഉയർന്നു നിൽക്കുന്നത്. കെപിസിസി പ്രസിഡന്റായി പ്രവർത്തിച്ച അനുഭവ പരിചയം കെ.മുരളീധരനു മുതൽക്കൂട്ടാവുമെന്ന ചിന്തയിലാണ് ഹൈക്കമാൻഡ്. അതേസമയം വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയ കെ.വി തോമസിന് യുഡിഎഫ് കൺവീനർ സ്ഥാനം നൽകിയേക്കുമെന്നും നേരത്തെ മുതൽ വാർത്തകളുണ്ടായിരുന്നു. കൺവീനർ സ്ഥാനം വേണ്ടെന്ന നിലപാട് മുരളീധരൻ സ്വീകരിച്ചാൽ കെ.വി തോമസിനെത്തന്നെ പരിഗണിക്കുമെന്നും അറിയുന്നു. അതേസമയം ഹൈക്കമാൻഡ് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന ആക്ഷേപമാണ് ഗ്രൂപ്പ് നേതൃത്വങ്ങൾക്കുള്ളത്. പ്രതിപക്ഷ നേതാവിനേയും കെപിസിസി പ്രസിഡന്റിനേയും തെരഞ്ഞെടുത്തത് ഗ്രൂപ്പുകളെ അപ്രസക്തമാക്കിക്കൊണ്ടായിരുന്നു. സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പുകളുടെ അപ്രമാദിത്വം അവസാനിപ്പിക്കുകയെന്ന ലക്ഷ്യവും ഹൈക്കമാൻഡ് മുന്നിൽ കാണുന്നുണ്ട്. അടുത്തയാഴ്ചയോടെ കെ.സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനം…
Read Moreരാജ്യത്ത് കോവിഡിൽ ഇന്നും ആശ്വാസകണക്ക്; രോഗികൾ 91,702 മരണം 3,403
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നും കുറവ്. തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാണ്. 24 മണിക്കൂറിനിടെ 91,702 പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.എന്നാൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,403 പേർ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 11,21,671 ആണ്. 1,34,580 ലക്ഷം പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഇതുവരെ 3,63,079 പേർ കോവിഡ് ബാധിച്ച് മരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 24,60,85,649 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു.
Read Moreപോലീസിന്റെ വിശദീകരണം തേടി, പോലീസ് വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു! മാര്ട്ടിന് ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
കൊച്ചി: ഫാഷന്‍ ഡിസൈനറായ യുവതിയെ ഫ്ലാറ്റില്‍ തടഞ്ഞുവച്ച് ക്രൂര പീഡനങ്ങള്‍ക്കിരയാക്കിയ കേസില്‍ മുഖ്യപ്രതിയായ തൃശൂര്‍ പുറ്റേക്കര പുലിക്കോട്ടില്‍ വീട്ടില്‍ മാര്ട്ടിന് ജോസഫ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇന്നു രാവിലെ ഹര്‍ജി പരിഗണിച്ചപ്പോഴാണു കോടതി ഹര്‍ജി തള്ളിയത്. ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കിയ പ്രതി ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചെന്നുമാണു യുവതി നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്ന് മാര്ട്ടിന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മേയ് 18ന് തള്ളിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി പോലീസിന്റെ വിശദീകരണം തേടിയിരുന്നു. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത പോലീസ് വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഒളിവിലായിരുന്ന മാർട്ടിനെ തൃശൂരിൽ കിരാലൂരിൽ നിന്നും പോലീസ് വ്യാഴാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തിരുന്നു. ജോസ് എന്നയാളുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മൊബൈൽ…
Read More