അ​ച്ഛ​നെ​യും അ​മ്മ​യേ​യും അ​മ്മു​മ്മ​യേ​യും കോ​വി​ഡ് മ​ഹാ​മാ​രി അ​പ​ഹ​രി​ച്ചു! ആ​തി​ര​യ്ക്ക് സാ​ന്ത്വ​ന​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​രു​ത​ൽ നി​ധി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ: അ​ച്ഛ​നെ​യും അ​മ്മ​യേ​യും അ​മ്മു​മ്മ​യേ​യും കോ​വി​ഡ് മ​ഹാ​മാ​രി അ​പ​ഹ​രി​ച്ച ആ​തി​ര​യ്ക്ക് സാ​ന്ത്വ​ന​വും സു​ര​ക്ഷ​യു​മാ​യി പി​എം​കെ യേ​ഴ്സ്. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യി അ​ച്ഛ​നും അ​മ്മ​യും മ​രി​ച്ചു പോ​യ കു​ട്ടി​ക​ൾ​ക്കു​ള്ള പി​എം​കെ യേ​ഴ്സി​ൽ നി​ന്നു​ള്ള ആ​നു​കു​ല്യം ഉ​ട​ൻ ല​ഭി​ക്കു​മെ​ന്ന് അ​നൗ​ദ്യോ​ഗി​ക​മാ​യി വി​വ​രം ല​ഭി​ച്ചു. ജി​ല്ല​യി​ൽ മ​റ്റ് ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് കു​ടി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​രു​ത​ൽ നി​ധി​യി​ൽ നി​ന്നു​ള്ള സ​ഹാ​യം ല​ഭി​ക്കും. ആ​തി​ര എ​ന്ന 10 വ​യ​സു​കാ​രി​ക്ക് പു​റ​മേ കോ ​വി​ഡ് ബാ​ധി​ച്ച് അ​ച്ഛ​നു​മ​മ്മ​യും ന​ഷ്ട​പ്പെ​ട്ട ഏ​രൂ​ർ വി​ള​ക്കു​പാ​റ സ്വ​ദേ​ശി അ​ൻ​സി​ൽ (11), ഉ​മ്മ​ന്നൂ​ർ നെ​ല്ലി​ക്കു​ന്നം ഇ​ള​ങ്ങ​ളം സ്വ​ദേ​ശി സ്വ​പ്ന ര​വി (14) എ​ന്നി​വ​ർ​ക്കാ​ണ് പി​എം​കെ യേ​ഴ്സി​സി​ൽ നി​ന്നു​ള്ള ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷെ​ർ​ലി പ​റ​ഞ്ഞു. ഇ​വ​രു​ടെ വി​വ​ര​ങ്ങ​ൾ സാ​മൂ​ഹി​ക​ക്ഷേ​മ വ​കു​പ്പ് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ചി​റ​ക്ക​ര ഗ​വ.​ഹൈ​സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ആ​തി​ര പൂ​ത​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ…

Read More

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 6,148 കോ​വി​ഡ് മ​ര​ണം; ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന ക​ണ​ക്ക്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​സം​ഖ്യ ആ​ശ​ങ്ക​യാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 6,148 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന മ​ര​ണ നി​ര​ക്കാ​ണി​ത്. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 3,59,676 ആ​യി ഉ​യ​ർ​ന്നു. കോ​വി​ഡ് മ​ര​ണ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ ബി​ഹാ​ർ പ​രി​ഷ്ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മ​ര​ണ​നി​ര​ക്ക് വ​ലി​യ തോ​തി​ൽ ഉ​യ​ർ​ന്ന​ത്. 9249 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു​വെ​ന്നാ​ണ് ബി​ഹാ​ർ സ​ർ​ക്കാ​റി​ന്‍റെ പു​തി​യ ക​ണ​ക്ക്. ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​തി​ൽ​നി​ന്നും 3,951 മ​ര​ണ​ങ്ങ​ൾ പു​തു​താ​യി കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 94,052 പേ​ർ​ക്കാ​ണ് രാജ്യത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2,91,83,121 ആ​യി. പ്ര​തി​ദി​ന പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 4.69 ശ​ത​മാ​ന​മാ​ണ്. രോ​ഗ​മു​ക്തി നി​ര​ക്ക് 94.77 ശ​ത​മാ​ന​മാ​യ​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More

ക​ന​ത്ത മ​ഴ! മും​ബൈ​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് 11 പേ​ർ മ​രി​ച്ചു; ഏ​ഴു പേ​ർ​ക്ക് പ​രി​ക്ക്; സം​ഭ​വം ബു​ധ​നാ​ഴ്ച രാ​ത്രി 10.15 ഓ​ടെ

മും​ബൈ: ക​ന​ത്ത മ​ഴ​യ‍്‍​ക്കി​ടെ മും​ബൈ​യി​ൽ പാ​ർ‌​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് 11 പേ​ർ മ​രി​ച്ചു. ഏ​ഴു പേ​ർ​ക്ക് പ​രി​ക്ക്. ബു​ധ​നാ​ഴ്ച രാ​ത്രി 10.15 ഓ​ടെ​യാ​ണ് സം​ഭ​വം. മ​ലാ​ദ് വെ​സ്റ്റി​ലെ ന്യൂ ​ക​ള​ക്ട​ർ കോം​പൗ​ണ്ടി​ലു​ള്ള കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന​തെ​ന്ന് ബി​എം​സി അ​റി​യി​ച്ചു. ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ സ​മീ​പ​മു​ള്ള മൂ​ന്നു കെ​ട്ടി​ട​ങ്ങ​ളും അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണു​ള്ള​ത്. ഈ ​കെ​ട്ടി​ട​ങ്ങ​ളി​ൽ‌ താ​മ​സി​ക്കു​ന്ന​വ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​എ​ട്ടോ​ളം‌‌ ബി​ഡി​ബി​എ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം 15 പേ​രെ ര​ക്ഷ​പെ​ടു​ത്തി. കൂ​ടു​ത​ൽ പേ​ർ ഇ​നി​യും കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്ക​ടി​യി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി സം​ശ​യ​മു​ണ്ട്. പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്.

Read More

കു​​​ഴ​​​ല്‍​പ്പ​​​ണ വി​​​വാ​​​ദം തി​​​രി​​​ച്ച​​​ടി​​​യാ​​​യി! സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സ് അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കാ​​​നൊ​​​രു​​​ങ്ങി കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍

കോ​​​ഴി​​​ക്കോ​​​ട്: ന​​​യ​​​ത​​​ന്ത്ര ബാ​​​ഗേ​​​ജ് വ​​​ഴി​​​യു​​​ള്ള സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സ് അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കാ​​​നൊ​​​രു​​​ങ്ങി കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍. ക​​​ള്ള​​​പ്പ​​​ണ​​​ത്തി​​​നെ​​​തി​​​രേ ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ല്‍ നി​​​ല​​​പാ​​​ടു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കു​​​ഴ​​​ല്‍​പ്പ​​​ണ വി​​​വാ​​​ദം തി​​​രി​​​ച്ച​​​ടി​​​യാ​​​യി മാ​​​റി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സ് അ​​​ന്വേ​​​ഷ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ന്‍ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​ല്‍ സ​​​മ്മ​​​ര്‍​ദം ചെ​​​ലു​​​ത്തു​​​ന്ന​​​ത്. സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു​​​കേ​​​സി​​​ല്‍ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലേ​​​ക്കും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലും കേ​​​ന്ദ്ര​​​ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണം എ​​​ത്തി​​​യ​​​തി​​​ന്‍റെ പ്ര​​​തി​​​കാ​​​ര​​​മാ​​​യാ​​​ണ് കു​​​ഴ​​​ല്‍​പ്പ​​​ണ കേ​​​സി​​​ലെ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ന്നാ​​​ണ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ സു​​​രേ​​​ന്ദ്ര​​​ന്‍ ദേ​​​ശീ​​​യ​​​നേ​​​തൃ​​​ത്വം മു​​​മ്പാ​​​കെ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്. കു​​​ഴ​​​ല്‍​പ്പ​​​ണക്കേ​​​സി​​​ല്‍ നേ​​​തൃ​​​ത്വ​​​ത്തി​​​ലേ​​​ക്കു​​​ള്ള അ​​​ന്വേ​​​ഷ​​​ണം സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ നേ​​​രി​​​ട്ട പ്ര​​​തി​​​സ​​​ന്ധി​​​ക്ക് സ​​​മാ​​​ന​​​മാ​​​ണെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ന്‍ ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളെ അ​​​റി​​​യി​​​ച്ചു. പ്ര​​​തി​​​സ​​​ന്ധി​​​യി​​​ല്‍ നേ​​​തൃ​​​ത്വ​​​ത്തി​​​നു പി​​​ന്തു​​​ണ​​​യാ​​​യി മ​​​റ്റു നേ​​​താ​​​ക്ക​​​ള്‍ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചേ​​​ര്‍​ന്ന കോ​​​ര്‍ ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​ര​​​മാ​​​ണ് അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി നേ​​​താ​​​ക്ക​​​ള്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. കേ​​​ന്ദ്ര​​​ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പ്ര​​​തി​​​കാ​​​ര​​​ന​​​ട​​​പ​​​ടി​​​ക്കു സ്വ​​​ന്തം കു​​​ടും​​​ബ​​​വും ഇ​​​ര​​​യാ​​​യെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ന്‍ അ​​​റി​​​യി​​​ച്ചു. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ തോ​​​ല്‍​വി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ മാ​​​ത്രം…

Read More

ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​ളെ കൊ​ന്ന് മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി; വ​ല​ത് ക​ണ്ണ് അ​ക്ര​മി​ക​ൾ ചൂ​ഴ്ന്ന് എ​ടു​ത്തു; പെ​ൺ​കു​ട്ടി നേ​രി​ട്ട​ത് കൊ​ടും​ക്രൂ​ര​ത

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ പ​തി​നാ​റു​കാ​രി​യെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ലാ​മു ജി​ല്ല‍​യി​ലെ ല​ലി​മ​തി വ​ന​ത്തി​ലാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​രി​ക്കു​ന്ന​തി​നു മു​ൻ​പ് പെ​ൺ​കു​ട്ടി​യു​ടെ വ​ല​ത് ക​ണ്ണ് അ​ക്ര​മി​ക​ൾ ചൂ​ഴ്ന്ന് എ​ടു​ത്തു. പ​ൻ​കി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ബു​ധ​ബാ​ർ ഗ്രാ​മ​ത്തി​ലാ​ണ് പെ​ൺ‌​കു​ട്ടി താ​മ​സി​ക്കു​ന്ന​ത്. ബി​ജെ​പി നേ​താ​വി​ന്‍റെ അ​ഞ്ച് മ​ക്ക​ളി​ൽ മൂ​ത്ത​കു​ട്ടി​യാ​യി​രു​ന്നു. അ​ക്ര​മം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്നും ക​ണ്ടെ​ത്തി​യ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​ദീ​പ് കു​മാ​ർ സിം​ഗ് ധ​നു​ക് (23) എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 ന് ​വീ​ട്ടി​ൽ​നി​ന്നും പു​റ​ത്തേ​ക്കു​പോ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ പ്ര​തി​ക​ൾ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. വ​ല​ത് ക​ണ്ണ് ചൂ​ഴ്ന്നെ​ടു​ക്കു​ക​യും ചെ​യ്തു.

Read More

കെ. ​സു​ധാ​ക​ര​ന്‍ അ​ക്ര​മ രാ​ഷ്ട്രീ​യ​ക്കാ​രന്‍! സു​ധാ​ക​ര​ന്‍റെ വ​ര​വ് കോ​ണ്‍​ഗ്ര​സി​ന്‍റെ നാ​ശ​ത്തി​ന്; പി.​സി. ചാ​ക്കോ പറയുന്നത് ഇങ്ങനെയൊക്കെ…

കൊ​ച്ചി: അ​ക്ര​മ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യ കെ. ​സു​ധാ​ക​ര​ന്‍ കെ​പി​സി​സി​യു​ടെ ത​ല​പ്പ​ത്തേ​ക്ക് എ​ത്തു​ന്ന​തോ​ടെ കേ​ര​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മ്പൂ​ര്‍​ണ നാ​ശ​മാ​യി​രി​ക്കു​മെ​ന്ന് എ​ന്‍​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​സി. ചാ​ക്കോ. ശാ​ന്തി, സ​മാ​ധാ​നം, അ​ക്ര​മ​രാ​ഹി​ത്യം എ​ന്നീ ഗാ​ന്ധി​യ​ന്‍ വി​ശ്വാ​സ​ങ്ങ​ളെ മു​റു​കെ പി​ടി​ച്ച നേ​താ​ക്ക​ള്‍ ഇ​രു​ന്ന ക​സേ​ര​യാ​ണ​ത്. ക​ണ്ണൂ​രി​ലെ ക​മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ സ​ന്ത​തി​യാ​യ സു​ധാ​ക​ര​ന്‍ രാ​ഷ്ട്രീ​യ പ്ര​തി​യോ​ഗി​ക​ളെ ശാ​രീ​രി​ക​മാ​യി ഉ​ന്‍​മൂ​ല​നം ചെ​യ്യു​ക​യെ​ന്ന തീ​വ്ര​വാ​ദ രാ​ഷ്ട്രീ​യ​ത്തി​നു ചു​ക്കാ​ന്‍ പി​ടി​ച്ച ആ​ളാ​ണ്. ക്ഷ​മാ​ശീ​ല​രാ​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പൊ​തു​സ​മൂ​ഹ​ത്തി​നും ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യാ​ത്ത സു​ധാ​ക​ര​ന്‍റെ രാ​ഷ്ട്രീ​യ​ത്തി​ന് കേ​ര​ള​ത്തി​ല്‍ പ്ര​സ​ക്തി​യി​ല്ലെ​ന്നും പി.സി. ചാക്കോ പ​റ​ഞ്ഞു.

Read More

ജാ​നു പ​ണം വാ​ങ്ങി​യെ​ന്നാ​രോ​പി​ച്ച പ്ര​സീ​ത സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​നു​മാ​യി ക​ണ്ണൂ​രി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു..! ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ച​ത​ല്ല, ഞാ​ൻ പോ​യ​താ​ണ്: കെ. ​സു​രേ​ന്ദ്ര​ൻ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ കേ​ന്ദ്ര നേ​തൃ​ത്വം ത​ന്നെ ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. മ​ന്ത്രി​മാ​രെ കാ​ണു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് താ​ൻ ഡ​ൽ​ഹി​ക്ക് പോ​യ​ത്. ത​ന്നെ വി​ളി​ച്ചു​വ​രു​ത്തേ​ണ്ട ആ​വ​ശ്യം നേ​തൃ​ത്വ​ത്തി​നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ ഒ​രു ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. സി.​കെ. ജാ​നു വി​വാ​ദം ഗൂ​ഢാ​ലോ​ച​ന​യു​ടെ ഫ​ല​മാ​ണ്. ജാ​നു പ​ണം വാ​ങ്ങി​യെ​ന്നാ​രോ​പി​ച്ച പ്ര​സീ​ത സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​നു​മാ​യി ക​ണ്ണൂ​രി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് ത​ന്‍റെ പ​ക്ക​ല്‍ തെ​ളി​വു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഘ​ട​ക​ക​ക്ഷി​നേ​താ​വാ​യ ജാ​നു​വി​ന് ബി​ജെ​പി മു​റി ബു​ക്ക് ചെ​യ്ത് ന​ല്‍​കി​യ​തി​ല്‍ എ​ന്താ​ണ് തെ​റ്റെ​ന്നും അദ്ദേഹം ചോ​ദി​ച്ചു.

Read More

ഇ​താ​ദ്യ​മാ​ണ് ഇ​ങ്ങ​നൊ​രു അ​വ​സ്ഥ ജീ​വി​ത​ത്തി​ല്‍ നേ​രി​ടു​ന്ന​ത്..! ജോ​ലി​യി​ല്ലാ​ത്ത​തി​നാ​ൽ നി​കു​തി പ​ണം പോ​ലും അ​ട​യ്ക്കാ​നാ​കു​ന്നി​ല്ല: ക​ങ്ക​ണ പറയുന്നു…

മും​ബൈ: ലോ​ക്ക്ഡൗ​ണ്‍ സാ​മ്പ​ത്തി​ക​മാ​യി ത​ന്നെ പി​ന്നോ​ട്ട​ടി​ച്ചു​വെ​ന്ന തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്ത്. ജോ​ലി​യി​ല്ലാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ നി​കു​തി​യു​ടെ പ​കു​തി പോ​ലും ഇ​തു​വ​രെ അ​ട​യ്ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന് അ​വ​ർ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ കു​റി​ച്ചു. “വ​രു​മാ​ന​ത്തി​ന്‍റെ 45 ശ​ത​മാ​ന​വും നി​കു​തി​യാ​യി ന​ൽ​കു​ന്ന​തി​നാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നി​കു​തി ന​ൽ​കു​ന്ന ന​ടി​യും ഞാ​നാ​ണ്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളു​ക​ളാ​യി പു​തി​യ പ്രോ​ജ​ക്ടു​ക​ളൊ​ന്നു​മി​ല്ല. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ നി​കു​തി​യു​ടെ പ​കു​തി മാ​ത്ര​മാ​ണ് ആ​കെ അ​ട​ച്ച​ത്. ഇ​താ​ദ്യ​മാ​ണ് ഇ​ങ്ങ​നൊ​രു അ​വ​സ്ഥ ജീ​വി​ത​ത്തി​ല്‍ നേ​രി​ടു​ന്ന​ത്’- ക​ങ്ക​ണ പ​റ​ഞ്ഞു.

Read More

അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്; ഗ്രൂപ്പ് താൽപര്യങ്ങൾ മാറ്റിവയ്ക്കുന്നതു ഗുണം ചെയ്യുമെന്ന്  കെ.സുധാകരൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ടി​മു​ടി മാ​റാ​നൊ​രു​ങ്ങു​ന്നു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി കെ.​സു​ധാ​ക​ര​നെ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ പു​തി​യ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ, പി​സി​സി, ഡി​സി​സി അ​ഴി​ച്ചു പ​ണി എ​ന്നി​വ ഉ​ട​ൻ വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് എ​ഐ​സി​സി. ഇ​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ കേ​ര​ള​ത്തി​ലെ​ത്തി ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കും. ഗ്രൂ​പ്പു​ക​ളു​ടെ അ​പ്ര​മാ​ദി​ത്വം ഇ​നി വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് എ​ഐ​സി​സി. കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സി​നു നേ​ട്ട​മു​ണ്ടാ​ക​ണ​മെ​ങ്കി​ൽ ഗ്രൂ​പ്പു​ക​ൾ​ക്കു​ള്ള അ​മി​ത പ്രാ​ധാ​ന്യം ഇ​ല്ലാ​താ​ക്ക​ണം എ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​ന്. സു​ധാ​ക​ര​ന്‍റെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​നും സ​ഹാ​യ​ക​മാ​യ​ത് ഈ ​നി​ല​പാ​ടാ​ണ്. കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടേ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടേ​യും കാ​ര്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ആ​റു മാ​സ​ത്തി​നു​ള്ളി​ൽ മാ​റ്റ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു​മു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഹൈ​ക്ക​മാ​ൻ​ഡ്. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു നി​ന്ന് മാ​റ്റി​യ കെ.​വി തോ​മ​സ് യു​ഡി​എ​ഫ് ക​ൺ​വീ​ന​റാ​യേ​ക്കും എ​ന്ന് സൂ​ച​ന​യു​ണ്ട്. പി​ന്തു​ണ ഉ​റ​പ്പി​ക്കാ​ൻ ശ്ര​മംഎ, ​ഐ…

Read More

കുഴൽപ്പണം: ഇ​ഡി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കും; ധ​ർ​മ്മ​രാ​ജ​ന് ത​ട​യി​ടാ​ൻ പോ​ലീ​സ്

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ ഇ​ട​പാ​ട് കേ​സി​ൽ ധ​ർ​മ്മ​രാ​ജ​ൻ കൊ​ണ്ടു​വ​ന്ന​ത് ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നു​ള്ള പ​ണം അ​ല്ലെ​ന്നും അ​ത് ഹ​വാ​ല പ​ണം ത​ന്നെ​യാ​ണെ​ന്നും കേ​സ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് സം​ഘം എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​നു റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് സൂ​ച​ന. മൂ​ന്ന​ര​ക്കോ​ടി രൂ​പ ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നു​ള്ള പ​ണം ആ​യി​രു​ന്നു​വെ​ന്നും അ​തി​ന്‍റെ രേ​ഖ​ക​ൾ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നും ധ​ർ​മ്മ​രാ​ജ​ൻ ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ഇ​തു​വ​രെ പോ​ലീ​സ് അ​ന്വേ​ഷി​ച്ച എ​ല്ലാ കാ​ര്യ​ങ്ങ​ളെ​യും ത​കി​ടം​മ​റി​ക്കു​ന്ന​താ​ണ് ധ​ർ​മ​രാ​ജ​നെ പു​തി​യ നീ​ക്കം. പോ​ലീ​സ് ഇ​തു​വ​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് കൈ​മാ​റും. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ഡി കേ​സി​ലെ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ൽ​നി​ന്നു ശേ​ഖ​രി​ച്ചി​രു​ന്നു.മേ​യ് ഒ​ന്നി​ന് ആ​ദ്യ​ഘ​ട്ട റി​പ്പോ​ർ​ട്ട് പൊ​ലീ​സ് ന​ൽ​കി​യി​രു​ന്നു. മൂ​ന്ന​ര​ക്കോ​ടി രൂ​പ ഹ​വാ​ല​പ്പ​ണ​മാ​യി വ​ന്നെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് അ​റി​യി​ക്കും. ല​ഭി​ച്ച തെ​ളി​വു​ക​ളും മൊ​ഴി​ക​ളും ഇ​ഡി​യെ അ​റി​യി​ക്കും.പി​ടി​കൂ​ടി​യ പ​ണ​ത്തി​ന് അ​വ​കാ​ശ​മു​ന്ന​യി​ച്ച് ധ​ർ​മ​രാ​ജ​ൻ രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. വി​ശ​ദ​മാ​യ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്…

Read More