സ്വന്തം ലേഖകന്‍ മുക്കം: കൊവിഡ് പ്രതിസന്ധി മൂലം ജോലിയും വേതനവുമില്ലാതെ ദുരിതത്തിലായി സംസ്ഥാനത്തെ ആറായിരത്തിലേറെ സ്പെഷൽ സ്കൂൾ ജീവനക്കാർ. മാനസിക വെല്ലുവിളി നേരിടുന്നവരെ പരിശീലിപ്പിക്കുന്ന സ്പെഷൽ സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരുംകഴിഞ്ഞ 15 മാസക്കാലമായി പട്ടിണിയിലാണ്. കഴിഞ്ഞ അധ്യയന വർഷം സർക്കാർ അനുവദിച്ച പ്രത്യേക പാക്കേജ് പ്രകാരം 36 കോടി രൂപ 340 സ്കൂളുകൾക്ക് ലഭിച്ചിരുന്നു. എന്നാൽ ഗ്രേഡിങിലെ ആശയക്കുഴപ്പവും അശാസ്ത്രീയതയും മൂലം ഇത് ഓരോ വിദ്യാലയത്തിലേയും മൂന്നിലൊന്ന് ജീവനക്കാർക്ക് നൽകാൻ പോലും തികഞ്ഞിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു. ഓൺലൈൻ ക്ലാസുകളായതിനാൽ സർക്കാർ ധനസഹായം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ വേതനം നൽകുകയുള്ളൂ എന്നാണ് മാനേജ്മെന്റുകളുടെ നിലപാടെന്നും ജീവനക്കാർ വ്യക്തമാക്കുന്നു. ജോലിയുള്ളവർ എന്ന പരിഗണനയിൽ ഇവർ സർക്കാരിന്റെ ദാരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുകയോ ആനുകൂല്യങ്ങൾ ലഭിക്കുകയോ ചെയ്യുന്നില്ല. ഇതിനെത്തുടർന്ന് ആശ്വാസ സഹായത്തിനായി മുഖ്യമന്ത്രിക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് ജീവനക്കാരുടെ സംഘടന. ഈ അധ്യയന…
Read MoreCategory: Loud Speaker
കുഴല്‍പ്പണ വിവാദത്തിന് പിന്നാലെ കെ.സുരേന്ദ്രന് ഡല്‍ഹിയില്‍! തെരഞ്ഞെടുപ്പ് തോല്‍വി വിശദീകരിക്കും; കുഴല്‍പ്പണ വിവാദത്തിനും മറുപടി നല്‍കും
കോഴിക്കോട് : കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ഡല്‍ഹിയില്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ചും കുഴല്‍പ്പണക്കേസ് സംബന്ധിച്ചും ദേശീയ നേതൃത്വം മുമ്പാകെ വിശദീകരിക്കുന്നതിനാണ് സുരേന്ദ്രന് ഡല്‍ഹിയിലെത്തിയത്. തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ചുള്ള ആദ്യഘട്ട റിപ്പോര്‍ട്ടും ദേശീയ നേതൃത്വം മുമ്പാകെ സുരേന്ദ്രന് സമര്‍പ്പിക്കുമെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് സുരേന്ദ്രന് ഡല്‍ഹിയിലെത്തിയത്. ദേശീയാധ്യക്ഷന്‍ ജെ.പി.നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരുമായാണ് സുരേന്ദ്രന് കൂടിക്കാഴ്ച നടത്തുന്നത്. ന്യൂനപക്ഷ ഏകീകരണവും കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ നല്കിയ സഹായങ്ങളുമാണ് തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയ്ക്ക് കാരണണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. കൂടാതെ കേന്ദ്രപദ്ധതികളും ധനസഹായങ്ങളും സംബന്ധിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ പ്രാദേശിക നേതാക്കള്‍ക്ക് വീഴ്ച സംഭവിച്ചു. യാതൊരു പ്രവര്‍ത്തനം പോലും നടത്താത്ത മണ്ഡലം കമ്മിറ്റികള്‍ പോലും ചില ജില്ലകളിലുണ്ടെന്നും ദേശീയ നേതൃത്വം…
Read Moreഡ്രെസ്ഡണിൽ കൊറോണ ഡെൽറ്റ വേർഷൻ (ഇന്ത്യൻ വേരിയന്റ് ) മൂന്നുപേർക്ക് കൂടി കണ്ടെത്തി! 200 ഓളം താമസക്കാർക്ക് ഇവിടെ നിന്ന് പോകാൻ അനുവാദമില്ല; പോലീസ് കാവലും
ബെർലിൻ: കഴിഞ്ഞ ദിവസം കൊറോണ ഇന്ത്യൻ വേരിയന്റ് (“ഡെൽറ്റ’) ബാധിച്ച് ഡ്രെസ്ഡനിൽ മുപ്പതുകാരനായ ഇന്ത്യൻ വിദ്യാർഥി മരിച്ചതിന്റെ പിന്നാലെ കെട്ടിടസമുച്ചയത്തിൽ താമസിക്കുന്ന 200 ഓളം അന്തേവാസികളെ ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ കോവിഡ് പരിശോധന നടത്തിയതിൽ ഹോസ്റ്റലിലെ മൂന്ന് പേർക്കുകൂടി പുതിയതായി ഇന്ത്യൻ കൊറോണ വേരിയന്റ് അണുബാധകൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ചൊവ്വാഴ്ച വരെ 200 ഓളം താമസക്കാർക്ക് ഇവിടെ നിന്ന് പോകാൻ അനുവാദമില്ലെന്നും ഇവർക്ക് പോലീസുകാർ കാവലുണ്ട്. ഇതുവരെ ഏഴ് പേർക്ക് പോസിറ്റീവായി, അതിൽ മൂന്ന് പേർ ഇന്ത്യൻ വേരിയന്റാണെന്ന് സംശയിക്കുന്നു. 15 നിലകളുള്ള ഈ കെട്ടിടത്തിലെ എല്ലാരും ഇപ്പോൾ നിരീക്ഷണത്തിലും ക്വാറന്റൈനിലുമാണ്. മരിച്ചയാൾ ഏപ്രിൽ അവസാനം അവധിക്ക് ഇന്ത്യയിൽ പോയി മടങ്ങിയെത്തിയ ആളാണ്. മരിച്ചയാൾക്ക് ആഴ്ചകളോളം രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന ഇദ്ദേഹം മുൻകരുതലായി മെയ് 9 വരെ ക്വാറന്ൈറിനിലായിരുന്നു. പിന്നീട് കഠിനമായ കോവിഡ് 19 ലക്ഷണങ്ങളുമായി അദ്ദേഹത്തിന് പെട്ടെന്ന്…
Read Moreസിയാലിന് പറക്കാൻ ചിറകുകൾ നൽകിയ വി.ജെ. കുര്യന് പടിയിറങ്ങുന്നത് സേവനത്തിൽ റിക്കാർഡ് സൃഷ്ടിച്ച്….
നെടുമ്പാശേരി: കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു വി.ജെ. കുര്യന് ഇന്നു വിടവാങ്ങും. കൊച്ചി വിമാനത്താവളത്തിന്റെ 27 വര്‍ഷത്തെ ചരിത്രത്തില്‍ മൂന്നു ഘട്ടങ്ങളിലായി 19 വര്‍ഷം മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ച റിക്കാര്‍ഡോടെയാണു പടിയിറക്കം. അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു 2016 ല്‍ വിരമിച്ച അദ്ദേഹത്തോട് അഞ്ചുവര്‍ഷം സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ കാലാവധി ഇന്ന് അവസാനിക്കും. എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസിന് സിയാല്‍ മാനേജിംഗ് ഡയറക്ടറുടെ അധികച്ചുമതല താല്കാലികമായി നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്ത്തിയതിന്റെ ക്രെഡിറ്റ് വി.ജെ. കുര്യന് അവകാശപ്പെട്ടതാണ്. പൊതുജന പങ്കാളിത്തത്തോടെ ഒരു വിമാനത്താവളം പണികഴിപ്പിക്കുക എന്ന ആശയം അവതരിപ്പിക്കുകയും തീവ്രമായ പരിശ്രമത്തോടെ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തതാണ് കുര്യന്റെ ഏറ്റവും വലിയ സംഭാവന. കുര്യന്റെ ആശയം അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന് അംഗീകരിച്ചത് നിര്‍ണായകമായി. 1994…
Read Moreസാധനം കൈയിലുണ്ട്..! ഭക്ഷണത്തോടൊപ്പം മയക്കുമരുന്ന് വിതരണവും; ഫുഡ് ഡെലിവറി ജീവനക്കാർ അറസ്റ്റിൽ
ഗോഹട്ടി: ആസാമിൽ മയക്കു മരുന്ന് വില്‍പ്പന നടത്തിയ മൂന്ന് ഫുഡ് ഡെലിവറി ജീവനക്കാര്‍ അറസ്റ്റില്‍. ഗോഹട്ടിയിൽ നിന്നുമാണ് മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തി. സുഭങ്കർ സർക്കാർ, ബ്രോജൻ ദാസ്, ഗായത്രി റോയ് എന്നിവരാണഅ അറസ്റ്റിലായത്. സൗത്ത് സരാനിയ സ്വദേശികളാണ് ഇവർ മൂന്നു പേരും. സൊമാറ്റോ, സ്വിഗ്ഗി എന്നീ ഭക്ഷ്യ വിതരണ കമ്പനികളിൽ ജോലി ചെയ്യുന്നവരാണ് ഇവർ. ഇവര്‍ താമസിച്ചിരുന്ന വീടുകളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
Read More1.40 കോടിയും കാറും തിരികെ കിട്ടണം, രേഖകളുണ്ട്..! കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ കണ്ടെടുത്ത പണം തിരികെ കിട്ടാൻ ധർമരാജൻ കോടതിയിൽ
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ കണ്ടെടുത്ത പണം തിരികെ കിട്ടാൻ കോടതിയെ സമീപിച്ച് പരാതിക്കാരൻ ധർമരാജൻ. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് ധർമരാജൻ ഹർജി സമർപ്പിച്ചത്. കവർച്ചക്കാരിൽനിന്നും കണ്ടെടുത്ത 1.40 കോടിയും കാറും തിരികെ കിട്ടണമെന്നും ഇതിന്റെ രേഖകളുണ്ടെന്നും കാണിച്ചാണ് ഹർജി. മജിസ്ട്രേട്ടിന്റെ വീട്ടിലെത്തിയാണ് ഹർജി കൈമാറിയത്. ഹർജിയുടെ കോപ്പി കോടതി പോലീസിനു കൈമാറി. നേരത്തേ പ്രത്യേക അന്വേഷണസംഘത്തോടു പറഞ്ഞ കാര്യങ്ങളിൽ പലതും ഇപ്പോൾ ധർമരാജൻ മാറ്റിപ്പറയുന്നുണ്ട്. പണം തന്റെയും യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കിന്റേതുമാണെന്നും മറ്റാർക്കും ഇതിൽ അവകാശമില്ലെന്നുമാണ് വാദം. ഡൽഹിയിലെ ബിസിനസ് ആവശ്യത്തിനു നൽകിയ പണമാണിതെന്നും അപേക്ഷയിൽ പറയുന്നു. തങ്ങൾ തമ്മിൽ റിയൽ എസ്റ്റേറ്റിന്റെയും മറ്റും ഇടപാടുണ്ടെന്ന് ഇരുവരും നേരത്തേ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പുകാലമായതിനാലും പണം കൊണ്ടുപോകുന്നതിൽ നിയന്ത്രണമുള്ളതിനാലുമാണ് 25 ലക്ഷമാണ് നഷ്ടപ്പെട്ടതെന്നു പോലീസിൽ പരാതി നൽകിയതെന്നും ധർമരാജൻ അപേക്ഷയിൽ പറയുന്നു.…
Read Moreസുധാകരനെ കാത്തിരിക്കുന്നത് വെല്ലുവിളികൾ! ആത്മവിശ്വാസം നഷ്ടപ്പെട്ട അണികളെ പിടിച്ചു നിർത്തണമെങ്കിൽ ശക്തനായ നേതാവ് പാർട്ടിയുടെ തലപ്പത്തുണ്ടാകണം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനു പിന്നാലെ കെപിസിസി പ്രസിഡന്റ് പദവിയിലേക്കും ഹൈക്കമാൻഡ് ആഗ്രഹിച്ചതുതന്നെ നടപ്പായി. ഗ്രൂപ്പുകളുടെ താൽപര്യങ്ങൾ മറികടന്നു കെ. സുധാകരൻ കെപിസിസി അധ്യക്ഷപദവിയിലേക്ക് എത്തി. പല തലങ്ങളിൽ പല പേരുകൾ ഉയർന്നു വന്നിരുന്നെങ്കിലും കെ. സുധാകരന്റെ പേരിനായിരുന്നു ഹൈക്കമാൻഡ് ആദ്യ പരിഗണന നൽകിയത്. കേരളത്തിലെ യുവനിരയിൽനിന്ന് ഏറ്റവുമധികം പിന്തുണ ലഭിച്ചതും സുധാകരനുതന്നെ. മൂന്നു വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചതിലൂടെ സാമുദായിക ഘടകങ്ങളിലുൾപ്പെടെ ബാലൻസ് ചെയ്യാനുള്ള ശ്രമങ്ങളും നടത്തി. ഗ്രൂപ്പു താൽപര്യം നോക്കിയാലും കുറ്റം പറയാനാകില്ല. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും മുൻ ഐ ഗ്രൂപ്പുകാരാണ്. മൂന്നു വർക്കിംഗ് പ്രസിഡന്റുമാരും എ ഗ്രൂപ്പുകാരും. ഇപ്പോൾ ഗ്രൂപ്പടിസ്ഥാനത്തിൽ ഇവരെ ആരെയും കണക്കാക്കാൻ കഴിയില്ലെന്നുള്ളതു വേറെ കാര്യം. തലമുറമാറ്റത്തിനുവേണ്ടി മുറവിളി ഉയർന്നപ്പോഴും സീനിയർ നേതാക്കളെ പാടേ ഒഴിവാക്കാൻ ഹൈക്കമാൻഡ് തയാറായിട്ടില്ല. പ്രതിപക്ഷ നേതാവായി താരതമ്യേന പുതുതലമുറ എന്നു പറയാവുന്ന വി.ഡി. സതീശനെ കൊണ്ടുവന്നപ്പോൾ…
Read Moreതല മാറി, തലമുറമാറ്റമില്ലാതെ! കണ്ണൂരിന്റെ തീപ്പൊരി നേതാവിന് ചരിത്രനിയോഗമാണ് കെപിസിസി പ്രസിഡന്റെന്ന പുതിയ സ്ഥാനലബ്ദി
ന്യൂഡൽഹി: തലമുറമാറ്റം ഉണ്ടാകാതെയുള്ള തലമാറ്റം. കെപിസിസി പ്രസിഡന്റായി 73 വയസുള്ള മുതിർന്ന നേതാവ് കെ. സുധാകരനെ നിയമിച്ചതോടെ പാർട്ടിയുടെ തലപ്പത്തു വലിയ മാറ്റത്തിനു മോഹിച്ച ഹൈക്കമാൻഡിന്റെയും യുവനേതാക്കളുടെയും പ്രതീക്ഷകൾ ഫലത്തിൽ പാഴായി. പദവികൾ നേടാൻ ഗ്രൂപ്പു മതിയാകില്ലെന്ന വ്യക്തമായ സന്ദേശവും മുല്ലപ്പള്ളിക്കു പിന്നാലെ കണ്ണൂരിൽനിന്നു തന്നെയുള്ള സുധാകരന്റെ നിയമനത്തിലുണ്ട്. ചരിത്രത്തിലും നിയമത്തിലും ബിരുദാനന്തര ബിരുദമുള്ള കണ്ണൂരിന്റെ തീപ്പൊരി നേതാവിന് ചരിത്രനിയോഗമാണ് കെപിസിസി പ്രസിഡന്റെന്ന പുതിയ സ്ഥാനലബ്ദി. യുവത്വം മാത്രം പോരാ, പരിചയസന്പത്തും കരുത്തും സീനിയോറിറ്റിയും ഉണ്ടെങ്കിലേ കോണ്‍ഗ്രസിനെ മുന്നോട്ടു നയിക്കാനാകൂ എന്ന പൊതുവിലയിരുത്തൽ സുധാകരന് അനുകൂലമായി. കെപിസിസിയുടെ നിലവിലെ വർക്കിംഗ് പ്രസിഡന്റും കണ്ണൂരിന്റെ എംപിയുമായ സുധാകരൻ, 2009ലും ഇതേ മണ്ഡലത്തിൽ ജയിച്ചിരുന്നു. 1992 മുതൽ എംപി ആകുന്നതു വരെ കണ്ണൂരിൽനിന്നുള്ള നിയമസഭാംഗമായിരുന്ന ഇദ്ദേഹം 2001 മുതൽ 2004 വരെ സംസ്ഥാനത്തെ വനം, സ്പോർട്സ് മന്ത്രിയുമായിരുന്നു. സിപിഎമ്മിനെ നേരിടാൻ…
Read Moreരാഹുലിന്റെ വിളിയെത്തിയപ്പോൾ സുധാകരന് പേട്ടയിലെ വസതിയില്‍…! എത്തിയത് ആയുര്‍വേദ ചികിത്സയുടെ ഭാഗമായി
തിരുവനന്തപുരം: ഇന്നലെ വൈകുന്നേരം നാലോടെ നിയമനം അറിയിച്ചുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ ഫോൺ സന്ദേശമെത്തുന്പോൾ സുധാകരൻ തിരുവനന്തപുരം പേട്ടയിലുള്ള വസതിയിലായിരുന്നു. ഒരാഴ്ചയായി സുധാകരന് തിരുവനന്തപുരത്തുണ്ട്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. ആയുര്‍വേദ ചികിത്സയുടെ ഭാഗമായാണ് അദ്ദേഹം തലസ്ഥാനത്ത് തങ്ങിയതെന്നാണു വിശദീകരണം. കഴിഞ്ഞയാഴ്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായും കെ. മുരളീധരന് എംപിയുമായും സുധാകരന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പുറമേ സുധാകരന്റെ വസതിയിൽ പല നേതാക്കളും പ്രവര്‍ത്തകരും എത്തിയിരുന്നു. രാഹുലിന്റെ വിളി വന്ന് അധികം വൈകാതെ പുതിയ പദവി ലഭിച്ച കാര്യം സുധാകരന് മാധ്യമങ്ങളെ അറിയിച്ചു. പാര്‍ട്ടിക്കൂറുള്ള പ്രവര്‍ത്തകരെ കണ്ടെത്തി നേതൃത്വത്തിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുമെന്നായിരുന്നു ആദ്യ പ്രതികരണം. ഗ്രൂപ്പിനേക്കാള്‍ ആവശ്യം പാര്‍ട്ടിയാണ്. സംഘടന ശക്തമാക്കുകയാണു പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് വര്‍ഗീസ്
Read Moreകോൺഗ്രസിനെ നയിക്കാൻ..! കെപിസിസി പ്രസിഡന്റായി കെ സുധാകരനെ നിയമിച്ചു
കോട്ടയം; കെപിസിസി പ്രസിഡന്റായി കെ സുധാകരനെ നിയമിച്ചു. രാഹുൽ ഗാന്ധി ഫോണിൽ വിളിച്ചു നിയമനം അറിയിച്ചു. ഹൈക്കമാന്റ് തീരുമാനം ഗ്രൂപ്പുകളുടെ എതിർപ്പിനെ മറികടന്ന്.
Read More