കൊച്ചി: സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് അമിത പണം ഈടാക്കുന്നതിനെ തിരേ പരാതി നല്കാന് സൗജന്യ നിയമ സഹായവുമായി അഭിഭാഷക സംഘടനയായ ജസ്റ്റീസ് ബ്രിഗേഡ്. ഹൈക്കോടതി നിര്‍ദേശപ്രകാരം കോവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് പരാതികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കാണ് നല്‍കേണ്ടത്. സംസ്ഥാന തലത്തില്‍ മൂന്നംഗ അപ്പീല്‍ കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ പരാതി നല്‍കാനാണ് ജസ്റ്റീസ് ബ്രിഗേഡ് സൗജന്യ നിയമ സഹായം നല്‍കുന്നത്. പരാതികള്‍ justicebrigade18 @gmail. com എന്ന ഇ-മെയില്‍ വഴിയോ 9188201888 എന്ന വാട്ട്സാപ്പ് നമ്പര്‍ മുഖേനയോ അറിയിക്കാം.
Read MoreCategory: Loud Speaker
മൂന്നാം തരംഗം ഉണ്ടായേക്കാം, അതിനെ ഭയക്കേണ്ടതുണ്ടോ? കോവിഡിന്റെ രണ്ടാം തരംഗത്തിനു കാരണം സർക്കാരിന്റെ അവഗണന; ആർഎസ്എസ് മേധാവി
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിനു കാരണം സർക്കാരും ജനങ്ങളും മുന്നറിയിപ്പുകളെ അവഗണിച്ചതാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. കോവിഡിന്റെ ആദ്യതരംഗത്തിനു ശേഷം എല്ലാവരും അശ്രദ്ധരായി. രണ്ടാം തരംഗംവരുമെന്ന് എല്ലാവർക്കും അറിവുള്ളതായിരുന്നു. ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ഇതിനെ അവഗണിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഡോക്ടമാർ നമ്മോട് പറയുന്നു, മൂന്നാം തരംഗം ഉണ്ടായേക്കാം. അതിനെ ഭയക്കേണ്ടതുണ്ടോ? കോവിഡിനെതിരെ പോരാടാനും വിജയിക്കാനുമുള്ള ശരിയായ മനോഭാവമുണ്ടോ? അദ്ദേഹം ചോദിച്ചു. കോവിഡുമായി ബന്ധപ്പെട്ട പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു ഭാഗവത്. ഇന്നത്തെ തെറ്റുകളിൽ നിന്ന് പഠിച്ചുകൊണ്ട് മൂന്നാം തരംഗത്തെ നേരിടാനുള്ള ആത്മവിശ്വാസം വളർത്തിയെടുക്കണമെന്ന് ആർഎസ്എസ് മേധാവി ആവശ്യപ്പെട്ടു. വിജയം അന്തിമമല്ല. പരാജയം മാരകവുമല്ല. തുടരാനുള്ള ധൈര്യം മാത്രമാണ് പ്രധാനം- ഭാഗവത് പറഞ്ഞു.
Read Moreകേന്ദ്രം നൽകിയ വെന്റിലേറ്ററുകൾ എവിടെ ? അടിയന്തരമായി സ്ഥിതിവിവര റിപ്പോർട്ട് നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ വെന്റിലേറ്ററുകൾ സംബന്ധിച്ച് അടിയന്തരമായി സ്ഥിതിവിവര റിപ്പോർട്ട് നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രം നൽകിയ വെന്റിലേറ്ററുകൾ സ്ഥാപിച്ചിരുന്നോ നിലവിൽ അവയുടെ പ്രവർത്തനം എന്നിവ സംബന്ധിച്ച് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ചില സംസ്ഥാനങ്ങൾ കേന്ദ്രം നൽകിയ വെന്റിലേറ്ററുകൾ ആശുപത്രികളിൽ സ്ഥാപിച്ചില്ലെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇടപെടൽ ഉണ്ടായിരിക്കുന്നത്. പിഎം-കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് വാങ്ങി കേന്ദ്രം നൽകിയ വെന്റിലേറ്ററുകൾ പഞ്ചാബിലെ ഫരീദ്കോട്ടിലെ സർക്കാർ ആശുപത്രിയിൽ സാങ്കേതിക തകരാറുകൾ കാരണം ഉപയോഗിക്കാതെ കിടക്കുന്നുവെന്ന റിപ്പോർട്ടുകൾ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് മോദി റിപ്പോർട്ട് തേടിയിരിക്കുന്നത്.
Read Moreകോവിഡ് കാലത്ത് മാതൃകയാകണം; രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണമെന്ന് ഐഎംഎ
തിരുവനന്തപുരം: എൽഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തി കോവിഡ് കാലത്ത് മാതൃകയാകണമെന്നാണ് ഐഎംഎ അറിയിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരുന്നത് കോവിഡ് വ്യാപനത്തിന്റെ പല കാരണങ്ങളിൽ ഒന്നാണ്. ജനഹിതം അറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകൾ മുറുകെ പിടിച്ചും അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആൾക്കൂട്ടം ഇല്ലാതെ വെർച്വലായി നടത്തണം- ഐഎംഎ വാര്‍ത്താകുറിപ്പിൽ പറഞ്ഞു. ലോക്ഡൗൺ നീട്ടാനുള്ള സര്‍ക്കാര്‍ നടപടിയെ ഐഎംഎ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം 20നാണ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. കോവിഡ് പ്രോട്ടോകോളും ലോക്ക്ഡൗൺ അടക്കമുള്ള സാഹചര്യങ്ങളും നിലവിലുള്ളതിനാൽ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നില്ല. ക്ഷണിക്കപ്പെട്ട 800 പേര്‍ക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.
Read Moreമഴക്കെടുതിക്കിടെ ഗതാഗത തടസമായി കടപുഴകി വീണ് മരങ്ങൾ; അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റത്തെ ഉദ്യോഗസ്ഥരുടെ അലംബാവത്തിനെതിരേ ഡീൻ കുര്യാക്കോസ്
തൊടുപുഴ: ദേശീയപാതയോരത്തെ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതിയുമായി ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. മഴയിലും കാറ്റിലും കൊച്ചി-മധുര ദേശീയ പാതയിലെ നേര്യമംഗലം- അടിമാലി റോഡിൽ പത്തോളം മരങ്ങളാണ് കടപുഴകി വീണ് ഗതാഗതം തടസപ്പെടുത്തിയതെന്ന് ഡീൻ ഫേസ്ബുക്കിൽ കുറിച്ചു. വെള്ളിയാഴ്ച രാത്രിയിൽ അടിമാലിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പുറപ്പെട്ട മാങ്കുളം സ്വദേശിയായ ഹൃദ്രോഗം ബാധിച്ചയാളെയും വഹിച്ചുള്ള ആംബുലൻസുൾപ്പടെ ഒട്ടേറെ വാഹനങ്ങളാണ് മേഖലയിൽ കുടുങ്ങിക്കിടന്നത്. മൊബൈൽ റേഞ്ച് പോലുമില്ലാത്ത വന പ്രദേശത്താണ് ഗതാഗതം തടസപ്പെട്ടതെന്നും ഡീൻ പറഞ്ഞു.മണിക്കൂറുകളോളം തടസപ്പെട്ട വാഹനഗതാഗതം അഗ്നിശനമ സേനയും പോലീസും എത്തിയാണ് പുനഃസ്ഥാപിച്ചത്. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ വനം ഡിപ്പോ അധികൃതര്‍ക്ക് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ നിർദേശം നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ ഗൗരവമായി എടുക്കാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ഡീൻ കുറ്റപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളജിലേക്ക് പോയ…
Read Moreമമത ബാനർജിയുടെ സഹോദരൻ കോവിഡ് ബാധിച്ച് മരിച്ചു; ഒരു മാസത്തോളമായി കോവിഡ് ചികിത്സയിലായിരുന്നു…
കോൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഇളയ സഹോദരൻ അസിം ബാനർജി കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി കോവിഡ് ചികിത്സയിലായിരുന്നു. കോൽക്കത്തയിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. അതേസമയം, പശ്ചിമബംഗാളിൽ വെള്ളിയാഴ്ച 20,846 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 10,94,802 ആയി ഉയർന്നു. 136 മരണവും വെള്ളിയാഴ്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.
Read Moreഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഡൽഹിയിലെത്തിച്ചു
ന്യൂഡൽഹി: ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഡൽഹി വിമാനത്താവളത്തിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഏറ്റുവാങ്ങി. ഇസ്രയേലിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിയത്. ഡൽഹി ഇസ്രയേൽ എംബസിയിലെ ചാർജ് ദ അഫയേഴ്സ് റോണി യദിദിയയും വിമാനത്താവളത്തിലെത്തി സൗമ്യയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചു. വൈകുന്നേരത്തോടെ എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് സ്വദേശമായ ഇടുക്കി കീരിത്തോട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ചയാണ് സംസ്കാരം. ഇസ്രയേൽ- പാലസ്തീൻ സംഘർഷത്തിനിടെ ചൊവ്വാഴ്ചയാണ് സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷമായി ഇസ്രയേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഭർത്താവും മകനും നാട്ടിലാണ്.
Read Moreഗാസ അതിർത്തിയിലേക്കു കാലാൾപ്പടയും! പ്രത്യാക്രമണം ശക്തമാക്കി ഇസ്രയേൽ; ഹമാസ് കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ
ജറുസലേം: ഗാസയിൽനിന്നു റോക്കറ്റാക്രമണം തുടരുന്ന ഹമാസ് തീവ്രവാദികൾക്കെതിരേ പ്രത്യാക്രമണം ശക്തമാക്കി ഇസ്രേലി സൈന്യം. വ്യോമാക്രമണം മാത്രം നടത്തിയിരുന്ന ഇസ്രയേൽ കാലാൾപ്പടയെയും ഗാസ അതിർത്തിയിൽ വിന്യസിച്ചുതുടങ്ങി. കാലാൾപ്പടയും ടാങ്കുകളും ഗാസയിൽ പ്രവേശിച്ചിട്ടില്ലെങ്കിലും അക്കാര്യം പരിഗണനയിലുണ്ടെന്നാണ് ഇസ്രേലി വൃത്തങ്ങൾ അറിയിച്ചത്. ഇസ്രേലി അതിർത്തിയോടു ചേർന്ന ഗാസാ പ്രദേശങ്ങളിൽനിന്ന് പലസ്തീൻകാർ ഒഴിഞ്ഞുപോകാൻ തുടങ്ങിയിട്ടുണ്ട്. ഇതിനിടെ, ഇസ്രേലി പൗരത്വമുള്ള അറബ് വംശജരും യഹൂദരും തമ്മിള്ള തെരുവുയുദ്ധം വിവിധ ഇസ്രേലി നഗരങ്ങളിൽ ശമനമില്ലാതെ തുടരുകയാണ്. സംഘർഷം തുടങ്ങി അഞ്ചാം ദിവസമായ ഇന്നലെ വരെ ഗാസയിൽ 119 പേരാണു കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിൽ 27 കുട്ടികളും ഉൾപ്പെടുന്നു. അറുനൂറിലേറെ പേർക്കു പരിക്കേറ്റു. ഇസ്രയേലിൽ എട്ടു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹമാസിന്റെ 20 നേതാക്കളെയടക്കം വധിച്ചതായി ഇസ്രയേൽ പ്രതിരോധവൃത്തങ്ങൾ പറഞ്ഞു. ഹമാസിന്റെ റോക്കറ്റ് നിർമാണ കേന്ദ്രങ്ങളും തകർത്തു. ആവശ്യമുള്ളിടത്തോളം ആക്രമണം തുടരുമെന്നും ഹമാസ് അടക്കമുള്ള പലസ്തീൻ തീവ്രവാദികൾ കനത്ത…
Read Moreഡ്യൂട്ടി സമയത്ത് ജോലിയില്‍ ശ്രദ്ധിക്കാതെ ബൈക്കിനു മുകളില്‍ ഇരുന്ന് ഫോണ്‍ വിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്…! മുട്ടന്‍പണിയുമായി എഡിജിപി; സേനയിൽ അമർഷം
കോഴിക്കോട്: സുരക്ഷാ മേഖലകളില്‍ പോലീസിന് മൊബൈല്‍ ഫോണ്‍ വിലക്കിയുള്ള ഉത്തരവിനെതിരേ സേനയില്‍ അമര്‍ഷം. എഡിജിപി മനോജ് ഏബ്രഹാം പുറത്തിറക്കിയ ഉത്തരവാണിപ്പോള്‍ ആശങ്ക സൃഷ്ടിക്കുന്നത്. ഉത്തരവ് നടപ്പാക്കുന്ന പക്ഷം കീഴുദ്യോഗസ്ഥര്‍ മാത്രം ബലിയാടാവുമെന്നാണ് പോലീസുകാര്‍ പറയുന്നത്. കോടതി, ട്രാഫിക് പോയിന്റുകള്‍, പിക്കറ്റ് പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ താഴെ റാങ്കിലുള്ള പോലീസുകാരാണ് ഡ്യൂട്ടിയിലുണ്ടാവാറുള്ളത്. സംസ്ഥാനത്തെ മിക്ക യൂണിറ്റുകളിലും മൊബൈല്‍ ഫോണ്‍ വഴിയാണ് പ്രധാന നിര്‍ദേശങ്ങള്‍ ഇത്തരത്തില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് കൈമാറുന്നത്. ഉത്തരവിറങ്ങിയ ദിവസവും ഇന്നലെയുമെല്ലാം വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കാണ് സ്റ്റേഷനില്‍ നിന്നുള്ള പ്രതിദിന അവലോകന നിര്‍ദേശങ്ങള്‍ കൈമാറിയത്. എല്ലാവര്ക്കും വയര്‍ലെസ് നല്‍കാനുള്ള ദൗര്‍ലഭ്യം കണക്കിലെടുത്താണ് വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയും മറ്റും പ്രധാന നിര്‍ദേശം കൈമാറുന്നത്. ഇക്കാര്യം യൂണിറ്റ് മേധാവിമാര്‍ക്കും അറിയാം. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോലീസുകാര്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ പല വിവരങ്ങളും അതതു സമയങ്ങളില്‍ കൈമാറാന്‍ സാധിക്കില്ല. എട്ടിന് നടക്കുന്ന…
Read Moreആദ്യ ശ്രമത്തിൽ ചരിത്രനേട്ടം: ചുവന്ന ഗ്രഹത്തിൽ കാലുകുത്തി ചൈനയുടെ “അഗ്നിദേവൻ’
ബെയ്ജിംഗ്: ചൈനയുടെ ടിയാൻവെൻ-1 ചൊവ്വാ പദ്ധതിയുടെ ഭാഗമായ റോവർ ചൊവ്വയിൽ സോഫ്ട് ലാൻഡിംഗ് നടത്തി. ഇതോടെ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിൽ സോഫ്ട് ലാൻഡിംഗ് നടത്തുന്ന രാജ്യമായി ചൈന. നാസയുടെ ചൊവ്വാ ദൗത്യ പേടകം പെഴ്സിവീയറൻസ് ചൊവ്വയിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ചൈനയും ചൊവ്വാ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമുദ്രം ആയിരുന്നുന്നെന്ന് അനുമാനിക്കുന്ന ഉട്ടോപ്യ പ്ലാനീഷ്യയിലാണ് ചൈനീസ് പേടകം ഇറങ്ങിയത്. പാരച്യൂട്ടിലാണ് സുറോങ് റോവർ ചൊവ്വ തൊട്ടത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ടിയാൻവെൻ – 1 വിക്ഷേപിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ടിയാൻവെൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയിരുന്നു. മൂന്ന് മാസത്തെ ദൗത്യ കാലാവധി ആണ് റോവറിന് നല്‍കിയിരിക്കുന്നത്. 240 കിലോഗ്രാം ഭാരമുള്ള ഷുറോംഗ് റോവറിൽ പനോരമിക് – മൾട്ടിസ്പെക്ട്രൽ കാമറകളും പാറകളുടെ ഘടന പഠിക്കാനുള്ള ഉപകരണങ്ങളുമുണ്ട്. പരമ്പരാഗത ചൈനീസ് വിശ്വാസമനുസരിച്ച് അഗ്നിയുടെയും യുദ്ധത്തിന്റെയും ദേവനായ “ഷുറോംഗി’ന്റെ പേരാണ് റോവറിന്…
Read More