കോൽക്കത്ത: നാരദ കൈക്കൂലി കേസിൽ തൃണമൂൽ നേതാക്കളെയും മന്ത്രിമാരെയും സിബിഐ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധവുമായി മുഖ്യമന്ത്രി മമത ബാനർജി. കോൽക്കത്തയിലെ സിബിഐ ഓഫീസിൽ മമത നേരിട്ടെത്തി. രണ്ടു മന്ത്രിമാർ ഉൾപ്പെടെ നാലു നേതാക്കളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. മന്ത്രിമാരായ ഫിർഹാദ് ഹക്കിം, സുബ്രത മുഖർജി, എംഎൽഎ മദൻ മിത്ര, മുൻ മേയർ സോവ്ഹൻ ചാറ്റർജി എന്നിവരാണ് അറസ്റ്റിലായത്. നാല് മന്ത്രിമാര്‍ക്കെതിരെ അഴിമതി വിരുദ്ധ നിയമത്തിലെ സെക്ഷന്‍ ആറ് പ്രകാരം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഗവര്‍ണറുടെ അനുമതി തേടിയതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ അറിയിപ്പ് നൽകാതെയും അനുമതി വാങ്ങാതെയുമാണ് അറസ്റ്റെന്ന് തൃണമൂൽ നേതാക്കൾ കുറ്റപ്പെടുത്തി.
Read MoreCategory: Loud Speaker
ചുഴലിക്കാറ്റ് കേരളതീരം വിട്ടെങ്കിലും ബുധനാഴ്ച വരെ മഴ തുടരും; സംസ്ഥാനത്ത് 141 ദുരിതാശ്വാസ ക്യാമ്പുകൾ; വ്യാപക കൃഷിനാശം
തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് കേരളതീരം വിട്ടെങ്കിലും അതിന്റെ പ്രഭാവത്താൽ പലയിടത്തും ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും ബുധനാഴ്ച വരെ തുടരും. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടെ വടക്ക് പടിഞ്ഞാറൻ ദിശയിൽ നീങ്ങി ഇന്ന് വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്തെത്തുമെന്നും ചൊവ്വാഴ്ച രാവിലെയോടെ ഗുജറാത്തിലെ പോർബന്ദർ, മഹുവ (ഭാവ്നഗർ ജില്ല ) തീരങ്ങൾക്കിടയിലൂടെ കരയിലേക്കു പ്രവേശിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റ നിഗമനം. ഗുജറാത്ത്, ദിയു തീരങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നു കടലിൽ പോകുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയ്ക്കുശേഷം വടക്കൻ കേരളത്തിൽ മഴ കുറയുമെങ്കിലും തെക്കൻ കേരളത്തിൽ വ്യാഴാഴ്ച വരെ…
Read Moreഓകെ..പെർഫക്ട് ഓകെ..! കോവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിൽ യൂത്ത് കോൺകോൺഗ്രസ് ദേശീയ അധ്യക്ഷന്‍ ക്ലീൻ ചിറ്റ്
ന്യൂഡൽഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസിന് ക്ലീന്‍ ചിറ്റ് നല്കി ഡല്‍ഹി പോലീസ്. കോവിഡ് ദുരിതാശ്വാസത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള പണത്തിന്റെ സ്രോതസിനെക്കുറിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ശ്രീനിവാസിനെ ചോദ്യംചെയ്തത്. ചോദ്യചെയ്യലിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ ആണ് ശ്രീനിവാസിന് ക്ലീൻ ചിറ്റ് നൽകിയത്. പണം ഈടാക്കാതെയാണ് ശ്രീനിവാസ് ആളുകൾക്ക് മരുന്നും ഓക്സിജനും നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ശ്രീനിവാസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രമുഖർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേസമയം, ബിജെപി എംപി ഗൗതം ഗംഭീറിനും പോലീസ് ക്ലീൻ ചിറ്റ് നൽകി റിപ്പോർട്ട് സമർപ്പിച്ചു. മരുന്ന് പൂഴ്ത്തിവയ്ക്കുന്നു എന്നാണ് ഗംഭീറിനെതിരെ ഉയർന്ന ആരോപണം.
Read More18 വയസിനു മുകളിലുള്ളവർക്ക് വാക്സിനേഷൻ ഇന്നുമുതൽ; വാക്സിൻ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രം
തിരുവനന്തപുരം: 18വയസിനു മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിനേഷൻ ഇന്നുമുതൽ ആരംഭിക്കും. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കുമാത്രമാണ് വാക്സിൻ നൽകുന്നത്. വാക്സിൻ അനുവദിക്കപ്പെട്ടവർക്ക് ഇതുസംബന്ധിച്ച സന്ദേശം മൊബൈൽ ഫോണിൽ ലഭിക്കും. 18 മുതൽ 44 വയസുവരെയുള്ളവർക്കാണ് വാക്സിൻ നൽകുക. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ, പ്രമേഹബാധിതർ, വൃക്ക, കരൾ രോഗികൾ തുടങ്ങി 20 തരം രോഗങ്ങളുള്ളവർക്കാണ് മുൻഗണന. ഡോക്ടറുടെ സാക്ഷ്യപത്രം സഹിതംവേണം അപേക്ഷിക്കാൻ. വാക്സിനേഷൻ കേന്ദ്രത്തിൽ അപ്പോയിൻമെന്റ് എസ്എംഎസ്, ആധാർ അല്ലെങ്കിൽ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സ്പോട്ട് രജിസ്ട്രേഷൻ അനുവദിക്കില്ല. രണ്ടാം ഡോസിനും ഇവർ ഓൺലൈൻ രജിസ്റ്റർ ചെയ്യണം.
Read Moreയോഗിയുടെ നാട്ടിൽ മൃതദേഹങ്ങൾക്കും വല്ലാത്തൊരു യോഗം..! പക്ഷികളും നായ്ക്കളും മൃതദേഹങ്ങൾ കടിച്ചു കീറുന്നു; ഗംഗയുടെ തീരത്തെ കാഴ്ചകൾ ഞെട്ടിക്കുന്നത്
ലക്നോ: കോവിഡിനെ നേരിടുന്നതിൽ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് ഭരണകൂടത്തിന്റെ വീഴ്ചകൾ തുറന്നുകാട്ടി ദേശീയ മാധ്യമങ്ങൾ. പ്രയാഗ് രാജില്‍ ഗംഗയുടെ തീരത്ത് നൂറിലേറെ മൃതദേഹങ്ങള്‍ കൃത്യമായി സംസ്കരിക്കാതെ കുഴിച്ചിട്ടിരിക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. കൃത്യമായി സംസ്കരിക്കാത്തതിനാല്‍ ഇപ്പോള്‍ മണല്‍ നീങ്ങി മൃതദേഹാവശിഷ്ടങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പക്ഷികളും നായ്ക്കളും മൃതദേഹാവശിഷ്ടങ്ങള്‍ വലിച്ച് പുറത്തിടുകയാണെന്നും പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹങ്ങൾ കോവിഡ് ബാധിച്ചവരുടേതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങൾ രോഗങ്ങൾ പരത്തുമെന്ന ആശങ്കയും നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലായി ഗംഗാ നദിയിൽ നൂറിലധികം മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ പണമില്ലാത്തതിനാലാണ് ഗ്രാമീണർ മൃതദേഹങ്ങൾ ഗംഗയിലെറിഞ്ഞത്.
Read Moreകിട്ടുമോ? രണ്ടു മന്ത്രിസ്ഥാനത്തിൽ ഉറച്ച് ജോസ് കെ. മാണി; ബുദ്ധിമുട്ടുണ്ടെന്ന് സിപിഎം
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ രണ്ടു മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ച് കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണി. എന്നാൽ ഇതിനു ബുദ്ധിമുട്ടുണ്ടെന്നാണ് സിപിഎം നേതൃത്വം മറുപടി നൽകിയത്. തങ്ങൾക്ക് അർഹതപ്പെട്ട അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടാകുമെന്ന് ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇടത് മുന്നണിയിലെ വിവിധ കക്ഷിനേതാക്കളുമായി ഉഭയകക്ഷി ചർച്ച തുടരുകയാണ്. നാല് കക്ഷികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകുമെന്നാണ് റിപ്പോർട്ടുകൾ. എൽജെഡിക്ക് മന്ത്രിസ്ഥാനം നൽകാനാവില്ലെന്നും സിപിഎം അറിയിച്ചു. തങ്ങൾക്ക് അർഹതപ്പെട്ട അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടാകുമെന്ന് ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇടത് മുന്നണിയിലെ വിവിധ കക്ഷിനേതാക്കളുമായി ഉഭയകക്ഷി ചർച്ച തുടരുകയാണ്. നാല് കക്ഷികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകുമെന്നാണ് റിപ്പോർട്ടുകൾ. എൽജെഡിക്ക് മന്ത്രിസ്ഥാനം നൽകാനാവില്ലെന്നും സിപിഎം…
Read Moreപോലീസ് യൂണിഫോമിൽ ഡ്യൂട്ടിക്കിടെ ‘കലാപരിപാടി’; പോലീസുകാരന് സസ്പെൻഷൻ
ചണ്ഡിഗഡ്: പഞ്ചാബിലെ ചണ്ഡിഗഡിൽ മുട്ട മോഷ്ടിച്ച പോലീസുകാരൻ പിടിയിൽ. കോൺസ്റ്റബിൾ പ്രിത്പാൽ സിംഗ് ആണ് പിടിയിലായത്. ഇയാളെ പഞ്ചാബ് പോലീസ് സസ്പെൻഡ് ചെയ്തു. ചണ്ഡിഗഡിലെ ഫത്തേഗഡ് സാഹിബ് ടൗണിൽ തിരക്കേറിയ റോഡിലായിരുന്നു സംഭവം. കടകളിൽ മുട്ട വിൽപ്പന നടത്തുന്നയാളുടെ ഉന്തുവണ്ടിയിൽനിന്നാണ് പ്രിത്പാൽ മുട്ട അടിച്ചുമാറ്റിയത്. പോലീസ് യൂണിഫോമിൽ ഡ്യൂട്ടിക്കിടെയായിരുന്നു “കലാപരിപാടി’. വിൽപ്പനക്കാരൻ മാറിയ തക്കം നോക്കി പ്രിത്പാൽ സിംഗ് മുട്ട അടിച്ചുമാറ്റി പോക്കറ്റിലാക്കി. കച്ചവടക്കാരൻ വരുന്നതു കണ്ടതോടെ പ്രത്പാൽ ഉടനെ അതുവഴിവന്ന ഓട്ടോറിക്ഷയ്ക്കു കൈകാണിക്കുകയും ഇതിൽ കയറി പോകുകയും ചെയ്തു. എന്നാൽ മോഷണം മറ്റൊരാൾ മൊബൈൽ ഫോണിൽ പകർത്തിയതാണ് പിടിവീഴാൻ ഇടയായത്. പോലീസുകാരന്റെ മോഷണം ക്ഷണംനേരംകൊണ്ട് വൈറലായി. ഇതോടെ പോലീസ് കള്ളനെ പഞ്ചാബ് പോലീസ് സസ്പെൻഡ് ചെയ്തു.
Read Moreമൂവാറ്റുപുഴ മോഡലിനെ പരിഹസിച്ച എല്‍ദോ ഏബ്രഹാമിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ ! മാത്യു കുഴല്നാടന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് ആളുകള്‍…
കോവിഡ് രോഗികളെ സഹായിക്കാന്‍ ആയിരം സന്നദ്ധ പ്രവര്‍ത്തകരുമായി നിയുക്ത മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍ നാടന്‍ തുടങ്ങിയ കോവിഡ് ബ്രിഗ്രേഡിനെ പരിഹസിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയ മുന്‍ എംഎല്‍എ എല്‍ദോ ഏബ്രഹാമിന് രൂക്ഷ വിമര്‍ശനം. ഫേസ്ബുക്കിലിട്ട കുറിപ്പിനു കീഴില്‍ മൂവാറ്റുപുഴക്കാരും അല്ലാത്തവരുമായവര്‍ അക്ഷരാര്‍ഥത്തില്‍ പൊങ്കാലയിടുകയാണ്. മൂവാറ്റുപുഴയ്ക്കൊരു നാഥനുണ്ടോ എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പില്‍ 13 ദിവസമായിട്ടും മൂവാറ്റുപുഴയില്‍ യാതൊരു പ്രവര്‍ത്തനവും നടക്കാത്തതിനാലാണ് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതെന്നു തുടങ്ങി യുള്ള വിമര്‍ശനങ്ങളാണ് എല്‍ദോ ഉന്നയിക്കുന്നത്. എന്നാല്‍ സംസ്ഥാനമാകെ പ്രശംസിച്ച കൊവിഡ് ഡിഫന്‍സ് ബ്രിഗേഡിന്റെ പ്രവര്‍ത്തനങ്ങള്‍ മൂവാറ്റുപുഴ മോഡല്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ഇതിനെ പുച്ഛിച്ച എല്‍ദോയുടെ നടപടി തെരഞ്ഞെടുപ്പില്‍ തോല്‍വി പിണഞ്ഞതിന്റെ ജാള്യതയാലാണെന്ന് വിവിധയാളുകള്‍ കമന്റു ചെയ്യുന്നുണ്ട്. സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ട കോവിഡ് സന്നദ്ധ സേനയുടെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുമെന്ന് മാത്യു കുഴല്നാടന് പറഞ്ഞു. എന്താണ് മുവാറ്റുപുഴ മോഡല്‍… സ്വയം…
Read Moreനടൻ രാജൻ പി. ദേവിന്റെ മരുമകളുടെ മരണം! പ്രിയങ്കയുടെ ശരീരത്തിൽ ക്രൂരമർദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു; വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തു
തിരുവനന്തപുരം: അന്തരിച്ച നടന് രാജന് പി. ദേവിന്റെ മകന് ഉണ്ണി പി. ദേവിന്റെ ഭാര്യ പ്രിയങ്ക ജീവനൊടുക്കിയ സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയ കേസെടുത്തു. പ്രിയങ്കയുടെ സഹോദരന് പോലീസില്‍ നല്കിയ പരാതിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് കമ്മീഷന് തിരുവനന്തപുരം റൂറല്‍ എസ്പിയോട് ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് പ്രിയങ്കയെ വെമ്പയത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രിയങ്ക വെമ്പയത്തെ വീട്ടില്‍ എത്തിയത്. മരിക്കുന്നതിന് മുന്‍പ് ഉണ്ണിക്കെതിരെ പ്രിയങ്ക വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീധനം നല്‍കിയത് കുറഞ്ഞു പോയെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. പ്രിയങ്കയുടെ ശരീരത്തിൽ ക്രൂരമർദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
Read Moreഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് അയവില്ല! ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു; സംഭവങ്ങള്‍ ഇങ്ങനെ…
ഗാസാ സിറ്റി: ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നു. ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഇവരിലേറെയും കുട്ടികളാണ്. ഗാസാ സിറ്റിയിലെ ഷാതി അഭയാർഥി ക്യാന്പ് പ്രവർത്തിച്ചിരുന്ന മൂന്നുനിലക്കെട്ടിടത്തിനു നേർക്ക് ഇന്നലെ രാവിലെയായിരുന്നു ഇസ്രയേലിന്റെ ആക്രമണം. കൊല്ലപ്പെട്ടവരിൽ എട്ടുപേർ കുട്ടികളാണ്. ഗാസ മുനന്പിലെ മൂന്നാമത്തെ വലിയ അഭയാർഥി ക്യാന്പാണു ഷാതി. അഭയാർഥി ക്യാന്പിലെ ആക്രമണത്തിനെതിരേ ഹമാസ് തിരിച്ചടിച്ചു. അഷ്കലോൺ, അഷ്ദോദ് എന്നിവിടങ്ങളിലായിരുന്നു ഹമാസ് ആക്രമണം. ഇന്നലെ ഗാസാ സിറ്റിയിൽ മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾ പ്രവർത്തിച്ചിരുന്ന ബഹുനിലക്കെട്ടിടം ഇസ്രേലി വ്യോമാക്രമണത്തിൽ തകർന്നു. അസോസിയേറ്റഡ് പ്രസ്(എപി), അൽ-ജസീറ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളുടെ ഓഫീസും പാർപ്പിടങ്ങളും അടങ്ങുന്ന 12 നില കെട്ടിടമാണ് നിലംപൊത്തിയത്. ആക്രമണത്തിന് ഒരു മണിക്കൂർ മുന്‍പായി ഇസ്രയേൽ സൈന്യത്തിന്റെ മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാൽ ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. ഇസ്രേലി ആക്രമണത്തിൽ ഗാസയിൽ 139 പേരാണു മരിച്ചത്. ഇതിൽ 39 കുട്ടികളും…
Read More