ന്യൂഡൽഹി: അധോലോക നായകൻ ഛോട്ടാ രാജൻ കോവിഡ് ബാധിച്ചു മരിച്ചുവെന്ന വാർത്തകൾ തള്ളി ഡൽഹി എയിംസ്. ചോട്ടാ രാജൻ മരിച്ചിട്ടില്ലെന്നും ചികിത്സയിൽ തന്നെ കഴിയുകയാണെന്നുമാണ് എയിംസ് അധികൃതർ നൽകിയ വിശദീകരണം. നേരത്തേ, തീഹാർ ജയിൽ അധികൃതരും ചോട്ടാ രാജൻ മരിച്ചെന്ന വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഏപ്രിൽ 22നു ജയിലിൽവച്ച് കോവിഡ് സ്ഥിരീകരിച്ച ഛോട്ടാരാജനെ 24നാണ് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. 2015ൽ ഇന്തോനേഷ്യയിലെ ബാലിയിൽനിന്ന് ഇന്ത്യയിലേക്കു നാടുകടത്തപ്പെട്ട ഛോട്ടാരാജൻ അന്നുമുതൽ തിഹാർ ജയിലിലാണ്. 70 ക്രിമിനൽ കേസുകളാണ് ഇയാളുടെ പേരിലുള്ളത്. ഇതിൽ മുംബൈയിൽ നടത്തിയ കൊലപാതകവും കവര്‍ച്ചയും അടക്കം ഉള്‍പ്പെടുന്നുണ്ട്.
Read MoreCategory: Loud Speaker
മാനദണ്ഡങ്ങൾ ലംഘിച്ചോ? കോവിഡ് സന്നദ്ധ പ്രവർത്തകയായ ചിന്താ ജെറോം മറുപടി പറയുന്നു
തിരുവനന്തപുരം: മാനദണ്ഡങ്ങൾ ലംഘിച്ചല്ല താൻ കോവിഡ് വാക്സിൻ സ്വീകരിച്ചതെന്ന് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന്റെ ചിത്രം ചിന്ത ജെറോം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ചിന്ത വാക്സിൻ സ്വീകരിച്ചത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് കൊല്ലത്തെ അഭിഭാഷകനായ ബോറിസ് പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. 45 വയസ് പിന്നിട്ടിട്ടില്ലാത്ത ചിന്ത വാക്സിൻ സ്വീകരിച്ചത് പിൻവാതിലിലൂടെയെന്ന വിമർശനമാണ് സോഷ്യൽ മീഡിയയിലടക്കം ഉയർന്നത്. കോവിഡ് സന്നദ്ധ പ്രവർത്തക എന്ന നിലയിൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് ചിന്ത വാക്സിൻ സ്വീകരിച്ചതെന്നാണ് യുവജന കമ്മീഷൻ പറയുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടുനില്ക്കുന്നവര് എന്ന നിലയിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും കോവിഡ് വാക്സിനേഷന് നല്‍കണമെന്നത് കേന്ദ്രത്തിന്റെ നിര്‍ദ്ദേശമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കുള്ള വാക്സിന് നല്‍കുന്നതിന് പ്രായപരിധി കേന്ദ്രം നിശ്ചയിച്ചിട്ടില്ല. ഇതനുസരിച്ചാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍…
Read Moreപ്രചാരണത്തിൽ വീഴ്ചയില്ലെന്നു ബിജെപി നേതൃത്വം; നേതൃമാറ്റം കൊണ്ട് പ്രശ്നത്തിനു പരിഹാരമാകില്ലെന്നും റിപ്പോർട്ട്
ഇ. അനീഷ്കോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ബിജെപിയില്‍ ഉയരുന്ന അസ്വാരസ്യങ്ങള്‍ നേതൃമാറ്റത്തിലേക്ക് എത്തില്ലന്നു സൂചന.പ്രചാരണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സംസ്ഥാന അധ്യക്ഷൻ കേന്ദ്രനേതൃത്വത്തി നു നൽകിയ റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പുവരെ കെ.സുരേന്ദ്രന് സംസ്ഥാന അധ്യക്ഷസ്ഥാനം തുടരാനാണ് സാധ്യത.ക്ഷേമം ഗുണം ചെയ്തു ഇടതു തരംഗമാണുണ്ടായത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ഉള്‍പ്പെടെ പാര്‍ട്ടികള്‍ക്കു സീറ്റ് പ്രതീക്ഷിച്ചതിലും കുറഞ്ഞിട്ടുണ്ട്. ഈ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുന്പോൾ ബിജെപിയുടെ പ്രചാരണ പിശകു മാത്രമാണ് പരാജയത്തിനു കാരണമെന്ന നിലപാട് ശരിയാകില്ല. അതുകൊണ്ടുതന്നെ നേതൃമാറ്റം വേണ്ടെന്ന നിലപാടാണ് കേന്ദ്രനേതൃത്വത്തിനുള്ളത്. പരാജയം സംഭവിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രാഥമികവിവരങ്ങള്‍ സംസ്ഥാന അധ്യക്ഷൻ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് അവരെ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തില്ഏറ്റിയതെന്നാണ് അധ്യക്ഷന്‍ കേന്ദ്രത്തിനു നല്കിയ വിവരത്തിലുള്ളത്. നേമത്തു രാഷ്ട്രീയ തോൽവിബിജെപിക്കു കൂടുതല്‍ സീറ്റുകളില്‍ രണ്ടാമതെത്താന്‍ കഴിഞ്ഞു. കേരളത്തിലെ പ്രത്യേക സാഹചര്യം ഭരണസംവിധാനം ഉപയോഗിച്ചു…
Read Moreഇത്രയും ഇളവു വേണ്ട,ലോക്ക് മുറുക്കും; സർക്കാർ അനുവദിച്ച ഇളവുകൾ അധികമായിപ്പോയെന്നു പോലീസ്
തിരുവനന്തപുരം: ലോക്ക് ഡൗണിൽ സർക്കാർ അനുവദിച്ച ഇളവുകൾ അധികമായിപ്പോയെന്നു പോലീസ്. ഇത്രയും ഇളവുകൾ നൽകാൻ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് പോലീസിന്റെ അഭിപ്രായം. ഇപ്പോൾ നൽകിയിരിക്കുന്ന ഇളവുകൾ കാരണം ലോക്ഡൗണ്‍ ഫലപ്രദമാകില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. യാത്രകൾ അനുവദിക്കുന്നത് ഒഴിവാക്കിയില്ലെങ്കിൽ ആളുകൾ അകാരണമായി പുറത്തിറങ്ങുമെന്നും ഇതു ലോക്ക്ഡൗണിന്റെ പ്രയോജനം ഇല്ലാതാക്കുമെന്നു പോലീസ് പറയുന്നു. പോലീസ് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ ഉന്നതതല സമിതി ചേർന്നു നിയന്ത്രണം കൂടുതൽ കടുപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സർക്കാർ ഇന്നലെ ഇറക്കിയ ലോക്ക് ഡൗണ്‍ മാർഗനിർദേശത്തിനോടാണ് പോലീസിനു വിയോജിപ്പുള്ളത്. സഹകരണ മേഖലയിൽ ജോലിക്കു പോകുന്നവർക്കും നിർമാണ മേഖലയിലുള്ളവർക്കും ഇളവുകൾ നൽകിയിരിക്കുന്നതു പൊതുനിരത്തിൽ വാക്കേറ്റങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയാക്കുമെന്നാണ് പോലീസ് പറയുന്നത്. ആരോഗ്യവിദഗ്ധരും ഇളവുകൾ കുറയ്ക്കണമെന്ന അഭിപ്രായമാണ് പങ്കു വയ്ക്കുന്നത്.ആളുകൾ പുറത്തേക്കിറങ്ങുന്നതു രോഗവ്യാപന തോത് വർധിക്കാൻ ഇടയാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവുകൾ…
Read Moreതമിഴ്നാട്ടിൽ സ്റ്റാലിൻ അധികാരമേറ്റു; മന്ത്രിസഭയിൽ 34 അംഗങ്ങൾ, ഉദയനിധി ഇല്ല
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി എം.കെ. സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 15 പുതുമുഖങ്ങളും രണ്ടു വനിതകളും അടക്കം 33 അംഗ മന്ത്രിസഭയും ചുമതലയേറ്റു. രാജ്ഭവനിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. കമൽഹാസൻ, ശരത്കുമാർ, പി. ചിദംബരം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഉദയനിധി സ്റ്റാലിന് മന്ത്രിസഭയിൽ സ്ഥാനമില്ല. നീണ്ട പത്തു വർഷത്തിനുശേഷം അണ്ണാഡിഎംകെയെ ഭരണത്തിൽനിന്നു പുറത്താക്കിയാണ് ദ്രാവിഡ രാഷ്ട്രീയത്തിൽ ഡിഎംകെ അധികാരം പിടിച്ചത്. 234 അംഗ നിയമസഭയിൽ 158 സീറ്റുകളിൽ ഡിഎംകെ സഖ്യം മുന്നിലെത്തി. അണ്ണാഡിഎംകെ 76 സീറ്റിൽ ഒതുങ്ങി.1989ലാണ് സ്റ്റാലിൻ ആദ്യമായി നിയമസഭാംഗമായത്. 1996ൽ ഡിഎംകെ ഭരണത്തിൽ എത്തിയപ്പോഴും അദ്ദേഹം എംഎൽഎയായി തുടർന്നു. പിന്നീട് ചെന്നൈ മേയറായി പ്രവർത്തിച്ച സമയത്തു നടത്തിയ വികസനപ്രവർത്തനങ്ങളാണ് സ്റ്റാലിനെ കൂടുതൽ ജനകീയനാക്കിയത്.
Read Moreകുട്ടി സംഘം മയക്കുമരുന്നുമായി പാഞ്ഞു പിന്നാലെ പോലീസും; റോഡിൽ വാഹനം കുറുകെയിട്ട് എടത്വാ പോലീസ് ആറംഗ സംഘത്തെ പിടികൂടിയത് സിനിമാ സ്റ്റൈലിൽ
എടത്വാ: കാറില്‍ മയക്കുമരുന്ന് കടത്തിയ ആറംഗ സംഘത്തെ എടത്വാ പോലീസ് അതിസാഹസികമായി പിടികൂടി. ആലപ്പുഴ പാതിരപ്പള്ളില് തകിടിവെളിയില്‍ അരുണ്‍രാജ് (25), കാസര്‍ഗോഡ് ചെമ്മനാട് ഫാത്തിമ മന്‍സില്‍ അബ്ദുസലാം (27), ആലപ്പുഴ സീവ്യു വാര്‍ഡില്‍ പുതുവല്‍ പുരയിടം ജിഷാദ് (29), എറണാകുളം കൊച്ചില്‍ കോര്‍പ്പറേഷനില്‍ കുരിശിങ്കല്‍ ബ്രയിനു ജെന്സണ് (23), എറണാകുളം നെട്ടൂര്‍ തച്ചുതറ നോബിള്‍ (29), എറണാകുളം മരട് എസ്എന്‍ ജംഗ്ഷനില്‍ കുന്നലക്കോട്ട് വീട്ടില്‍ റോണി (24) എന്നിവരെയാണ് പോലീസ് സാഹസികമായി പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് മാരക ശേഷിയുള്ള 16 ഗ്രാം എംഡിഎംഎല്, മുക്കാല്‍ കിലോഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.ഇന്നലെ ഒരുമണിയോടെ എടത്വാ സെന്റ് അലോഷ്യസ് കോളേജിന് സമീപത്തു വെച്ചാണ് സംഭവം. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തിരുവല്ല ഭാഗത്തുനിന്ന് കാറില്‍ എത്തിയ സംഘത്തെ തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ കടന്നുകളഞ്ഞു. പോലീസ് പിന്തുടര്‍ന്നതിനൊപ്പം…
Read Moreഎട്ടുകോടി രൂപ! സംവിധായകൻ ശ്രീകുമാർ മേനോൻ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ആലപ്പുഴ: സംവിധായകൻ ശ്രീകുമാർ മേനോൻ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ശ്രീ വത്സം ഗ്രൂപ്പിന്റെ പരാതിയിൽ ആലപ്പുഴ സൗത്ത് പോലീസ് ആണ് പാലക്കാട് നിന്നും അറസ്റ്റ് ചെയ്തത്. സിനിമ നിർമിക്കാനായി ശ്രീവത്സം ഗ്രൂപ്പിൽ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. എട്ടുകോടി രൂപയാണ് ഈ വ്യവസായ ഗ്രൂപ്പിൽ നിന്നും വാങ്ങിയത്. എന്നാൽ സിനിമ നിർമിക്കുന്നത് സംബന്ധിച്ച് പിന്നീട് ഒരു വിവരവും ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നു. പല തവണ ബന്ധപ്പെട്ടിട്ടും കൃത്യമായി വിവരം നൽകാതിരുന്നതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിൽ മുൻകൂർ ജാമ്യ അപേക്ഷ ആലപ്പുഴ കോടതി തള്ളിയതോടെ ആണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടിൽ നിന്നുമാണ് ആലപ്പുഴ ഡിവൈഎസ്പി പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒടിയൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ആയ ശ്രീകുമാർ മേനോൻ നേരത്തെ എം.ടിയുമായും തിരക്കഥയുമായി ബന്ധപ്പെട്ടു…
Read Moreഇടതുമുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന്. ഇന്ന് നടന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് ധാരണ. എകെജി സെന്ററിൽ നടന്ന ചര്‍ച്ചയില്‍ പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, കാനം രാജേന്ദ്രന്, പന്ന്യന്‍ രവീന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു. സത്യപ്രതിജ്ഞ എന്ന് നടത്തണം എന്നകാര്യത്തിലാണ് ചര്‍ച്ചയില്‍ തീരുമാനമുണ്ടായത്. 17ന് എല്‍ഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരുടെ കാര്യത്തില്‍ ആ യോഗത്തിലാവും തീരുമാനം ഉണ്ടാവുക. ഘടകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്കുന്ന കാര്യത്തിലും ഇന്ന് ചര്‍ച്ച നടന്നു. എന്നാല്‍ അന്തിമ തീരുമാനം ആയില്ല. ഇക്കാര്യത്തില്‍ സിപിഐ നിലപാട് അറിയിച്ചിട്ടുണ്ട് സംസ്ഥാനത്ത് വലിയ വിജയത്തോടെയാണ് ഇടതുപക്ഷം തുടർഭരണം പിടിച്ചത്. ആഞ്ഞുവീശിയ ഇടതു തരംഗത്തിൽ യുഡിഎഫ് തകർന്നടിഞ്ഞിരുന്നു. എൽഡിഎഫ് 99 സീറ്റ് നേടിയപ്പോൾ യുഡിഎഫ് 41 സീറ്റ് മാത്രമാണ് നേടിയത്.
Read Moreആൽക്കഹോൾ അടങ്ങിയ ഹോമിയോ മരുന്നു കഴിച്ച് ഒൻപതു പേർ മരിച്ചു; അധികൃതരെ അറിയിക്കാതെ മൃതദേഹങ്ങൾ ബന്ധുക്കൾ സംസ്കരിച്ചു
ബിലാസ്പുർ(ഛത്തീസ്ഗഡ്): ആൽക്കഹോൾ അടങ്ങിയ ഹോമിയോ മരുന്ന് അമിത അളവിൽ കഴിച്ച ഒൻപതു പേർ മരിച്ചു. അഞ്ചുപേരുടെ നില ഗുരുതരം. ബിലാസ്പുരിലെ കോർമി ഗ്രാമത്തിലാണു സംഭവം. മദ്യത്തിന്റെ അളവ് 91 ശതമാനമുള്ള ഡ്രോസെറ-30 എന്ന സിറപ്പാണ് ഇവർ കഴിച്ചത്. ചൊവ്വാഴ്ച രാത്രി ആരോഗ്യനില വഷളായതിനെത്തുടർന്ന് നാലുപേർ വീടുകളിൽതന്നെ മരിച്ചു. മൂന്നുപേർ ബിലാസ്പുരിലെ സർക്കാർ ആശുപത്രിയിലെത്തിയതിനുശേഷമാണു മരിച്ചത്. കോവിഡ് മൂലമാണോ മരണം സംഭവിച്ചതെന്ന് സംശയിച്ച് അധികൃതരെ അറിയിക്കാതെ പിറ്റേന്നുതന്നെ നാലുപേരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾ സംസ്കരിച്ചു. ഹോമിയോപ്പതി പ്രാക്ടീഷണറിൽനിന്നാണ് ഇവർ മരുന്നു കുറിച്ചുവാങ്ങിയത്. സിറപ്പ് അമിത അളവിൽ കുടിച്ചതാണ് മരണകാരണമായതെന്നു പോലീസ് പറഞ്ഞു.
Read Moreമകളെ ആശ്രമത്തിൽ കൊണ്ടുപോകുന്നതിൽനിന്നു ഭർത്താവിനെ യുവതി വിലക്കി! ഒടുവില്‍ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങള്‍; ആൾദൈവത്തിനെതിരേ കേസ്
ജയ്പുർ: ജയ്പുരിലെ ആൾദൈവം ശൈലേന്ദ്ര മേത്തയ്ക്കെതിരേ മാനഭംഗത്തിനു പോലീസ് കേസെടുത്തു. നാലു യുവതികളുടെ പരാതിയിലാണ് ബൻക്രോത പോലീസ് കേസെടുത്തത്. ജയ്പുരിലെ തപസ്വി ആശ്രമത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം സത്സംഗത്തിനെത്തിയപ്പോൾ മാനഭംഗപ്പെടുത്തിയെന്നാണു പരാതി. ഇവരിൽ മൂന്നുപേർ ഒരു കുടുംബത്തിൽനിന്നുള്ളവരാണ്. മകളെ ആശ്രമത്തിൽ കൊണ്ടുപോകുന്നതിൽനിന്നു ഭർത്താവിനെ യുവതി വിലക്കിയപ്പോഴാണ് മാനഭംഗവിവരം പുറത്തായത്. കുടുംബത്തിൽനിന്നുള്ള മറ്റു രണ്ടു യുവതികളും ഇതേ ആരോപണവുമായി രംഗത്തെത്തി. കേസെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Read More