പ്രത്യേക ലേഖകൻ ന്യൂഡൽഹി: ഒരു വർഷം കിട്ടിയിട്ടും കോവിഡിനെ നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാർ പൂർണ പരാജയമായെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ദേശീയ വെല്ലുവിളിയെ രാഷ്ട്രീയത്തിനതീതമായി രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്നും വീഡിയോ കോണ്ഫറൻസിലൂടെനടന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സോണിയ നിർദേശിച്ചു. കോവിഡിനെ പ്രതിരോധിക്കാൻ കേന്ദ്രസർക്കാരിനു തന്ത്രങ്ങളൊന്നും ഇല്ലാതായെന്നു മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പ്രതിരോധ പ്രവർത്തനങ്ങൾക്കു ഒരുക്കം നടത്താനായി ഒരു വർഷം കിട്ടിയിട്ടും കോവിഡിന്റെ രണ്ടാം തരംഗം നിയന്ത്രിക്കാനും ചികിൽസാ സൗകര്യങ്ങളൊരുക്കാനും സർക്കാരിന് കഴിയുന്നില്ലെന്നതു ഖേദകരമാണ്. കേന്ദ്രത്തിന് ആശുപത്രി കിടക്കകൾ, മെഡിക്കൽ ഓക്സിജൻ, വാക്സിനുകൾ തുടങ്ങിയവയ്ക്കായി പലതവണ ആവശ്യപ്പെട്ടപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ’ഇടിവെട്ടു മൗന’ത്തിലാണെന്നു സോണിയ ആരോപിച്ചു. 25 വയസിനു മുകളിലുള്ള മുഴുവനാളുകൾക്കും എത്രയും വേഗം വാക്സിൻ ലഭ്യമാക്കണമെന്നു കോണ്‍ഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു. വാക്സിൻ ലഭിക്കാനുള്ള പ്രായപരിധി 45ൽ നിന്ന് 25 ആയി കുറയ്ക്കണം.…
Read MoreCategory: Loud Speaker
കോവിഡ്! രോഗികളുടെ എണ്ണം കൂടിയാലും കേരളം സജ്ജം; ശക്തമായ പ്രതിരോധം തീർക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ സംസ്ഥാനം ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡിന്റെ രണ്ടാം തരംഗം ഇല്ലാതാക്കാനുള്ള പദ്ധതികളാണു സംസ്ഥാനം ആവിഷ്കരിച്ചത്. കോവിഡിന്റെ പീക്ക് ഡിലേ ചെയ്യാന്‍ നമുക്കു സാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വ്യാപനം കുറയ്ക്കാനാണു ക്രഷിംഗ് ദ കര്‍വ് ആവിഷ്കരിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കൂട്ടപരിശോധനയും മാസ് വാക്സിനേഷനും. സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും. കൂട്ടപരിശോധനകളില് രോഗികളുടെ എണ്ണം കൂടിയാലും കേരളം സജ്ജമാണ്. രോഗലക്ഷണമില്ലാത്തവരെ ഹോം ഐസൊലേഷനില്‍ കഴിയാന്‍ അനുവദിക്കും. എന്നാല്‍, മുറിയില്‍ തന്നെ ടോയ്ലറ്റ് സൗകര്യം ഇല്ലാത്തവരെ പഞ്ചായത്തിന്റെ സഹായത്തോടെ ഡൊമിസെയില്‍ കെയര്‍ സെന്ററുകളില്‍ പാര്‍പ്പിക്കും. ചെറിയ രോഗലക്ഷണമുള്ളവരെ സിഎഫ്എല്‍ടിസികളിലും സിഎസ്എല്‍ടിസികളിലും ഗുരുതര രോഗലക്ഷണമുള്ളവരെ കോവിഡ് ആശുപത്രികളിലും ചികിത്സിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രി വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ടെസ്റ്റിന്റെ കാര്യത്തിലും ചികിത്സയുടെ കാര്യത്തിലും കേരളം…
Read Moreനാട്ടിൽ വാക്സിൻ ക്ഷാമം; എന്നിട്ടും കയറ്റുമതി! ഈ മാസം മാത്രം വിദേശത്തേക്ക് 12 ലക്ഷം വാക്സിൻ ഡോസുകൾ ഇന്ത്യ കയറ്റുമതി ചെയ്തു
പ്രത്യേക ലേഖകൻ ന്യൂഡൽഹി: രാജ്യത്തു കോവിഡ് പ്രതിരോധ വാക്സിൻ ക്ഷാമം തുടരുന്പോഴും ഈ മാസം മാത്രം വിദേശത്തേക്ക് 12 ലക്ഷം വാക്സിൻ ഡോസുകൾ ഇന്ത്യ കയറ്റുമതി ചെയ്തു. ജനുവരി മുതൽ മാർച്ച് വരെ 6.4 കോടി ഡോസ് വാക്സിനുകൾ വിദേശരാജ്യങ്ങൾക്കു നൽകിയതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. കോവിഷീൽഡ്, കൊവാക്സിൻ, രെംദേസിവിർ തുടങ്ങിയ ഇന്ത്യൻ വാക്സിനുകളുടെ ലഭ്യതയിൽ രാജ്യത്തു കടുത്ത ക്ഷാമമുണ്ട്. എന്നാൽ, വാക്സിൻ ക്ഷാമം ഇല്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ഇന്നലെ നടത്തിയ ചർച്ചയിൽ അവകാശപ്പെട്ടത്. രണ്ടു ദിവസത്തിനകം ആവശ്യത്തിനു വാക്സിൻ എത്തിക്കുമെന്നാണു കേന്ദ്രം പറയുന്നത്. വാക്സിൻ നൽകിയില്ലെങ്കിൽ വൻതോതിലുള്ള പ്രതിരോധ കുത്തിവയ്പു പരിപാടിക്കു തടസം നേരിടുമെന്നു കേരള ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മറ്റു മന്ത്രിമാരും യോഗത്തിൽ പറഞ്ഞു. ഇതുവരെ വിദേശരാജ്യങ്ങൾക്ക് യഥേഷ്ടം വാക്സിൻ നൽകിയ ഇന്ത്യ ദിവസങ്ങൾക്കകം റഷ്യയിൽനിന്നു സ്പുട്നിക് ഫെവ്…
Read Moreഅതിതീവ്രം ! കോവിഡ് കുതിപ്പിൽ അന്പരന്ന് രാജ്യം; മൂന്നാം ദിനത്തിലും രാജ്യത്ത് രോഗികൾ രണ്ടു ലക്ഷത്തിനു മേൽ
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ രാജ്യത്തെ രോഗികളുടെ എണ്ണം തുടർച്ചയായ മൂന്നാം ദിനത്തിലും രണ്ടേകാൽ ലക്ഷവും കടന്നു കുതിക്കുന്നു. ഇന്നലെ 24 മണിക്കൂറിനിടെ 2,34,692 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 1,341 പേർ മരിച്ചതോടെ കോവിഡ് മൂലമുള്ള ഇന്ത്യയിലെ ആകെ മരണം 1.75 ലക്ഷം കടന്നു. ചികിത്സയിലുള്ളവരുടെ എണ്ണം ഇന്നലെ 16,79,740 ആയി ഉയർന്നു. രാജ്യത്ത് കോവിഡ് രോഗികളുടെ മൊത്തം എണ്ണം 1,45,26,609 ആയി. ഇതുവരെ 1,26,71,220 പേർ രാജ്യത്ത് കോവിഡ് മുക്തരായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച 1.45 കോടി പേരിൽ 1,75,649 പേർ മരിച്ചു. ഇന്നലെ വരെ 11,99,37,641 പേർ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. ഇന്നലെ മരിച്ച 1,341 പേരിൽ പകുതിയിലേറെ മഹാരാഷ്ട്ര, ഡൽഹി, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര- 398, ഡൽഹി- 141, ഛത്തീസ്ഗഡ്- 138, യുപി-103,…
Read Moreകൈയിലുള്ള നേമം പോകും, മഞ്ചേശ്വരം പ്രതീക്ഷ; തിരിച്ചടി ഭയന്ന് ബിജെപി; നേതാക്കള്‍ പറയുന്നത് ഇങ്ങനെ…
കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും കാര്യമായ മുന്നേറ്റമുണ്ടാക്കാനാകില്ലെന്ന് ബിജെപിയുടെ വിലയിരുത്തൽ. പാര്‍ട്ടി ഏറെ പ്രതീക്ഷ അര്‍പ്പിച്ച മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളും വിജയസാധ്യതയും പരിശോധിച്ചാണ് കേന്ദ്ര നേതൃത്വം ഇത്തരമൊരു നിഗമനത്തിലെത്തിയത്. സംസ്ഥാന നേതൃത്വം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി. നിലവിൽ കൈയിലുള്ള ഏക സീറ്റ് നിലനിര്‍ത്താന്‍ കഴിയുമോ എന്ന ആശങ്കയാണ് അവസാനവട്ട വിലയിരുത്തലില്‍ കേന്ദ്രത്തിനുള്ളത്. നേമത്ത് ഒ.രാജഗോപാല്‍ വിജയിച്ചുകയറിയ സാഹചര്യം കുമ്മനം രാജശേഖരന് മത്സരിച്ചപ്പോള്‍ ഉണ്ടായില്ലെന്ന വിലയിരുത്തലിലാണ് പാർട്ടി എത്തിയിരിക്കുന്നത്. പതിവുപോലെ വോട്ടിംഗ് ശതമാനം കൂടാനുള്ള സാധ്യതമാത്രമാണ് കേന്ദ്ര നേതൃത്വം കാണുന്നത്. അഞ്ച് സീറ്റെങ്കിലും ലഭിക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന നേതാക്കള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ ശക്തമായ അടിയൊഴുക്കളുണ്ടായതായും പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും നേതാക്കള്‍ പറയുന്നു. നേതാക്കളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന റിപ്പോര്‍ട്ടുകളാണ് താഴെക്കിടയില്‍ നിന്നും തെരഞ്ഞെടുപ്പിനു ശേഷം ലഭിച്ചത്. ബിജെപി…
Read Moreവിദേശ യാത്രയില്‍ യുവതിയെ ഒപ്പംകൂട്ടിയത് വി.മുരളീധരന്റെ “മാന്യതയ്ക്ക്’ തെളിവ്; കേന്ദ്രമന്ത്രി കേരളീയര്‍ക്കാകെ അപമാനമാണെന്ന് എ. വിജയരാഘവൻ
തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി.മുരളീധരൻ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്നത് പരിഹാസ്യമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്. കേരളത്തിനുവേണ്ടി ഒന്നും ചെയ്യാത്ത കേന്ദ്രമന്ത്രിയാണ് വി.മുരളീധരനെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി. കേന്ദ്രം സഹായം നിഷേധിച്ചപ്പോള്‍ ഇടപെടാത്തയാള് ഗീര്‍വാണപ്രസംഗം നടത്തുകയാണ്. മുരളീധരനെ പ്രധാനമന്ത്രിയും ബിജെപി കേന്ദ്രനേതൃത്വവും അടിയന്തരമായി തിരുത്തണമെന്നും വിജയരാഘവന് പ്രസ്താവനയില്‍ പറഞ്ഞു. താന്‍ വഹിക്കുന്ന പദവിയുടെ മാന്യത എന്തെന്നറിയാത്ത കേന്ദ്രമന്ത്രി കേരളീയര്‍ക്കാകെ അപമാനമാണ്. മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി തേജോവധം ചെയ്യാനും അപഹസിക്കാനുമുള്ള നീക്കം ജനങ്ങള്‍ അംഗീകരിക്കില്ല. സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാനും, അപഥസഞ്ചാരത്തിനും മന്ത്രിപദവി ദുരുപയോഗം ചെയ്യുന്ന ആളാണ് വി.മുരളീധരനെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. വിദേശ യാത്രയില്‍ ദുരൂഹ സാഹചര്യത്തില്‍ ഒരു യുവതിയെ ഒപ്പംകൂട്ടിയതും സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പല വിവരങ്ങളും വി.മുരളീധരന്റെ ‘മാന്യതയ്ക്ക്’ തെളിവാണെന്നും വിജയരാഘവൻ ആക്ഷേപിച്ചു. കോവിഡിനെ പ്രതിരോധിക്കുന്നതിന് മുഖ്യമന്ത്രി നടത്തിയ പ്രവര്‍ത്തനം രാജ്യത്തിന്റെ അഭിനന്ദനം…
Read Moreആശ്വാസകരമായ പ്രതീക്ഷ ലഭിച്ചിട്ട് ആഴ്ചകൾ മാത്രമേ ആയുള്ളൂ…! കോവിഡ് രണ്ടാം വരവിന്റെ ആഘാതത്തിൽ സിനിമാ തിയേറ്ററുകൾ
കണ്ണൂർ: ദീർഘനാളത്തെ അടച്ചിടലിനുശേഷം സജീവമായ സിനിമാ തിയേറ്ററുകൾ കോവിഡിന്റെ രണ്ടാം വരവോടെ വീണ്ടും പ്രതിസന്ധിയിൽ. വിഷുക്കാലത്ത് നിരവധി സിനിമകൾ റിലീസാകുകയും ഇതുവഴി നഷ്ടം നികത്താനാകുമെന്നും കരുതിയ തിയേറ്റർ ഉടമകൾക്ക് രണ്ടാംഘട്ട കോവിഡ് നിയന്ത്രണങ്ങൾ തിരിച്ചടിയായി. കണ്ണൂർ ജില്ലയിലെ 67 ഓളം തിയേറ്ററുകളിൽ ജോലി ചെയ്തുവരുന്ന നൂറുകണക്കിന് ആളുകളാണ് വീണ്ടും പ്രതിസന്ധിയിലാകുന്നത്. അടച്ചിട്ട തിയേറ്ററുകൾക്ക് ആശ്വാസകരമായ പ്രതീക്ഷ ലഭിച്ചിട്ട് ആഴ്ചകൾ മാത്രമേ ആയുള്ളൂ. എന്നാൽ രോഗവ്യാപനത്തിന്റെ രണ്ടാംതരംഗത്തിൽ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതോടെ തിയേറ്ററുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ ദീപികയോട് പറഞ്ഞു. ജനുവരിയിൽ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാണ് തിയേറ്ററുകൾ തുറന്നതെങ്കിലും 20 ശതമാനം ആളുകൾപോലും തിയേറ്ററിൽ എത്തിയിരുന്നില്ല. ഇപ്പോൾ കിട്ടുന്ന വരുമാനം വൈദ്യുതി ബിൽ, ജീവനക്കാരുടെ ശന്പളം പോലെയുള്ള ചെലവുകൾക്കുപോലും തികയുന്നുമില്ല. രാത്രി ഒന്‍പതിനുശേഷം തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കരുതെന്ന് സർക്കാർ നിർദേശിച്ചതോടെ സെക്കന്റ്…
Read Moreശാന്തി എന്ന് അർഥംവരുന്ന പേരുകളാണ് ഉത്തരേന്ത്യയിലെ ശ്മശാനങ്ങൾക്ക്, എന്നാലിപ്പോൾ..! ശ്വാസംമുട്ടി ശ്മശാനങ്ങൾ
ന്യൂഡൽഹി: ശാന്തി എന്ന് അർഥംവരുന്ന പേരുകളാണ് ഉത്തരേന്ത്യയിലെ ശ്മശാനങ്ങൾക്ക് അധികവും. എന്നാലിപ്പോൾ അവിടങ്ങളിലെല്ലാം അശാന്തി നിറയുകയാണ്. കോവിഡ് മരണങ്ങൾ കണക്കില്ലാത്തവിധം കൂടിയതോടെ ശ്വാസംമുട്ടുകയാണ് ഈ ശ്മശാനങ്ങൾക്ക്. ഡൽഹി, അഹമ്മദാബാദ്, ലഖ്നൗ ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് ഈ അവസ്ഥ. ദിവസേന ഏതാണ്ട് 20 വരെ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്ന ശ്മശാനങ്ങളിൽ ഇപ്പോൾ നൂറിലേറെയാണ് വരുന്നത്. മിക്കയിടങ്ങളിലും ഇത്ര മൃതദേഹങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയില്ല. ഗ്യാസും വൈദ്യുതിയും ഉപയോഗിച്ചു പ്രവർത്തിക്കുന്നയിടങ്ങളിൽ ഇപ്പോൾ വിറകും ഉപയോഗിച്ചുതുടങ്ങി. എന്നാൽ വിറകിനും ക്ഷാമം വരുന്നു. മൃതദേഹങ്ങൾ വേഗം കത്തിപ്പിടിക്കാനായി പെട്രോളും മണ്ണെണ്ണയും ഒഴിച്ചുതുടങ്ങിയതോടെ പരിസരവാസികൾക്ക് ആരോഗ്യപ്രശ്നങ്ങളും തുടങ്ങി. ഇന്നലെ റിപ്പോർട്ട് ചെയ്തതുപോലെ ഡൽഹിയിലെ നിഗംബോധ് ഘട്ടിൽ ദിവസും സംസ്കരിക്കാൻ എത്തുന്നത് നൂറിലേറെ മൃതദേഹങ്ങളാണ്. ഇതിൽ മുപ്പതിലേറെയും കോവിഡ് രോഗികളുടേതാണെന്ന് ശ്മശാനത്തിലെ നടത്തിപ്പുകാരനായ അവധേഷ് ശർമ പറഞ്ഞു. ദിവസേന മൃതദേഹങ്ങൾ എത്തുന്നത് കൂടിവരുന്നു. കഴിഞ്ഞദിവസങ്ങളിൽ തുടർച്ചയായി നൂറിലേറെയാണ് ഡൽഹിയിലെ…
Read Moreകോവിഡ് പ്രതിസന്ധി! കുംഭമേള ചടങ്ങുകൾ പ്രതീകാത്മകമാക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കുംഭമേള ചടങ്ങുകൾ പ്രതീകാത്മകമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം കണക്കിലെടുത്ത് ചടങ്ങുകൾ വെട്ടിച്ചുരുക്കണമെന്നും മോദി അഭ്യർഥിച്ചു. ജുന അഖാരയിലെ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കുംഭമേളയ്ക്ക് വലിയ ജനക്കൂട്ടമെത്തുന്ന സാഹചര്യമൊഴിവാക്കണമെന്ന് സ്വാമി അവധേശാനന്ദ ഗിരി ആവശ്യപ്പെട്ടു. മേളവേദിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read More‘കൂടുതൽ കിട്ടീലെങ്കിലും വേണ്ട; ഉള്ളതു പോകാതിരുന്നാൽ മതി’; കേരളത്തില്‍ ഇത്തവണയും പ്രതീക്ഷയ്ക്ക് വകയില്ലെന്ന് റിപ്പോര്‍ട്ട്; ആശങ്കയിൽ ബിജെപി
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏറെ പ്രതീക്ഷ അര്‍പ്പിച്ച മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളും വിജയസാധ്യതയും പരിശോധിച്ച് കേന്ദ്രം. സംസ്ഥാന നേതൃത്വം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി. നിലവിലെ സാഹചര്യത്തില്‍ ഉള്ള ഏക സീറ്റ് നിലനിര്‍ത്താന്‍ കഴിയുമോ എന്ന ആശങ്കയാണ് അവസാനവട്ട വിലയിരുത്തലില്‍ കേന്ദ്രത്തിനുള്ളത്.നേമത്ത് ഒ.രാജഗോപാല്‍ വിജയിച്ചുകയറിയ സാഹചര്യം കുമ്മനം രാജശേഖരന് മ ത്സരിച്ചപ്പോള് ഉണ്ടായില്ലെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. പതിവുപോലെ വോട്ടിംഗ് ശതമാനം കൂടാനുള്ള സാധ്യതമാത്രമാണ് കേന്ദ്ര നേതൃത്വം കാണുന്നത്. അഞ്ച് സീറ്റെങ്കിലും ലഭിക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന നേതാക്കള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രനേതാക്കളെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ ശക്തമായ അടിയൊഴുക്കളുണ്ടായതായും പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും നേതാക്കള്‍ പറയുന്നു. നേതാക്കളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന റിപ്പോര്‍ട്ടുകളാണ് താഴെക്കിടയില്‍ നിന്നു തെരഞ്ഞെടുപ്പിനുശേഷം ലഭിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് മല്‍സരിച്ച മഞ്ചേശ്വരത്തുമാത്രമാണ് പ്രതീക്ഷയുള്ളതെന്ന വിലയിരുത്തലാണുള്ളത്.…
Read More