ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന അതിഥി തൊഴിലാളികളുടെ അഞ്ചു വയസുകാരി മകൾ ലൈംഗിക പീഡനത്തിന് ഇരയായെന്നുള്ള റിപ്പോർട്ട് വന്നതോടെ കേസ് പുതിയ ദിശയിലേക്ക്. മെഡിക്കൽ ബോർഡിൽ നിന്നും റിപ്പോർട്ട് ഇന്നു ഉച്ചകഴിഞ്ഞ് മൂവാറ്റുപുഴ പോലീസ് ഏറ്റുവാങ്ങും. ഇതോടെ കുട്ടി ചൂഷത്തിനിരയായതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. സ്വകാര്യ ഭാഗങ്ങളിൽ മാരക ക്ഷതംചികിത്സ സംബന്ധിച്ച് ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡാണ് പരിക്ക് സംബന്ധമായ വിദഗ്ധ പരിശോധന നടത്തിയത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മാരകമായ ക്ഷതമേറ്റു. മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് പരിക്കേൽപ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളിലും കുടലിലുണ്ടായ മുറിവുകൾ ലൈംഗിക പീഡനം മൂലം ഉണ്ടായതാണ്. ആശുപത്രി സൂപ്രണ്ട് പി. സവിതയുടെ അധ്യക്ഷതയിൽ ഗൈനക്കോളജി, ജനറൽ സർജറി, ഫോറൻസിക് തുടങ്ങിയ വിഭാഗങ്ങളുടെ സീനിയർ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. ചികിത്സയിൽ പ്രവേശിപ്പിച്ച സമയത്തുണ്ടായിരുന്ന പരിക്കുകൾ…
Read MoreCategory: Loud Speaker
കയ്യൂർ-ചീമേനിയിൽ 18 പേരുടെ പേരിൽ കള്ളവോട്ട്! ഇതിൽ 11 പേരും വിദേശത്തുള്ളവരാണ്; രണ്ടുപേർ ഗോവയിലും; തെളിവുകളുമായി യുഡിഎഫ് നേതൃത്വം
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിലെ സിപിഎം ഉരുക്കുകോട്ടയായ കയ്യൂർ-ചീമേനി പഞ്ചായത്തിൽ 16 പേരുടെ പേരിൽ കള്ളവോട്ട് നടന്നതിനുള്ള തെളിവ് യുഡിഎഫ് നേതൃത്വം പുറത്തുവിട്ടു. യഥാർഥ വോട്ടർമാരുടെയും കള്ളവോട്ട് ചെയ്തവരുടെയും പേരും വോട്ട് ചെയ്ത സമയവും ഉൾപ്പെടെയുള്ള വിവരങ്ങളാണ് യുഡിഎഫ് പുറത്തിറക്കിയിരിക്കുന്നത്. ആലന്തട്ട എയുപി സ്കൂളിലെ 36, 37 ബൂത്തുകളിലാണ് കള്ളവോട്ട് നടന്നത്. ഇതിൽ 16 വോട്ടുകൾ 37-ാം ബൂത്തിലും രണ്ടെണ്ണം 36-ാം ബൂത്തിലുമാണ് നടന്നത്. ഇതിൽ 11 പേരും വിദേശത്തുള്ളവരാണ്. രണ്ടുപേർ ഗോവയിലും. ഒരാൾ മർച്ചന്റ് നേവി ജീവനക്കാരനാണ്. ഇവരാരും തന്നെ വോട്ടിംഗ് ദിവസം നാട്ടിലുണ്ടായിരുന്നില്ല. 37-ാമത്തെ ബൂത്തിൽ ഉച്ചയ്ക്ക് 12.45ന് എത്തിയ കള്ളവോട്ടുകാരനെ തങ്ങൾ എതിർത്തപ്പോൾ വോട്ട് ചെയ്യാനനുവദിക്കാതെ തിരിച്ചയച്ചെന്ന് യുഡിഎഫ് പ്രവർത്തകർ പറഞ്ഞു. എന്നാൽ പിന്നീട് വന്ന കള്ളവോട്ടുകാർക്കെതിരേ ഭീഷണി കാരണം തങ്ങൾ പ്രതികരിച്ചില്ല. ഇവരുടെയെല്ലാം വീട്ടുകാരുടെ ഒത്താശയോടെയാണ് കള്ളവോട്ട് നടന്നതെന്ന് യുഡിഎഫ്…
Read Moreകേരളത്തിന് മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന്; ആവശ്യമെങ്കിൽ സുധാകരന് ഹെക്കമാൻഡിനോട് നേരിട്ട് ആവശ്യപ്പെടാമെന്ന് മുല്ലപ്പള്ളി
ന്യൂഡൽഹി: കേരളത്തിൽ മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഉദ്ദേശിച്ച രീതിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം സംഘടനാ തലത്തിൽ അഴിച്ചുപണി നടത്തേണ്ടതുണ്ടെന്ന് സുധാകരൻ പറഞ്ഞിരുന്നു. സംഘടന തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ സുധാകരന് ഹെക്കമാൻഡിനോട് നേരിട്ട് ആവശ്യപ്പെടാമെന്നും മുല്ലപ്പള്ളി പറഞ്ഞു. വട്ടിയൂർക്കാവിലെ സ്ഥാനാർഥി വീണയുടെ പോസ്റ്റർ വിവാദത്തിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന സംശയം ആവർത്തിച്ച മുല്ലപ്പള്ളി അന്വേഷണ കമ്മീഷൻ ജയപരാജയങ്ങളെക്കുറിച്ച് പരിശോധിക്കാനല്ലെന്നും പ്രതികരിച്ചു. സംഘടനാ പ്രവർത്തനം കൃത്യമായി നടത്തുന്നവരുമായേ പാർട്ടിക്ക് മുന്നോട്ട് പോകാൻ കഴിയൂ. അല്ലാത്തവരെ വച്ച് പൊറുപ്പിക്കാനാകില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Read Moreപഞ്ഞിക്കു പകരം ഉപയോഗിച്ച മാസ്കുകൾകൊണ്ട് കിടക്കനിർമാണം! കിടക്കനിർമാണ ഫാക്ടറി പൂട്ടിച്ചു
മുംബൈ: മഹാരാഷ് ട്രയിലെ ജൽഗാവിൽ ഉപയോഗിച്ച മാസ്കുകൾകൊണ്ട് കിടക്കകൾ നിർമിച്ചുവരികയായിരുന്ന ഫാക്ടറി പോലീസ് അടച്ചുപൂട്ടി. റെയ്ഡിനു ശേഷമായിരുന്നു കുസുംബ ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന ഫാക്ടറി അടച്ചുപൂട്ടിയത്. പഞ്ഞിയോ അത്തരത്തിലുള്ള മറ്റ് സാമഗ്രികളോ ഉപയോഗിക്കുന്നതിനു പകരം ഉപയോഗിച്ച മാസ്കുകൾകൊണ്ടായിരുന്നു ഇവിടെ കിടക്കനിർമാണം. ജൽഗാവിലെ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനി(എംഐഡിസി)ൽ പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനിൽ ലഭിച്ച വിവരത്തെത്തുടർന്നായിരുന്നു നടപടി. വിവിധയിടങ്ങളിൽനിന്ന് ഉപയോഗശൂന്യമായ മാസ്കുകൾ ശേഖരിച്ച് ഫാക്ടറിയിലെത്തിക്കുന്ന റാക്കറ്റിനെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചിരുന്നു. തുടർന്നു നടത്തിയ റെയ്ഡിൽ ഫാക്ടറിക്കുള്ളിലും പരിസരത്തും മാസ്കുകളുടെ വൻശേഖരം പോലീസ് കണ്ടെത്തി. ഫാക്ടറി ഉടമ അംജദ് അഹമ്മദ് മൻസൂരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അഡീഷണൽ പോലീസ് സൂപ്രണ്ട് ചന്ദ്രകാന്ത് ഗവാലി അറിയിച്ചു. ഫാക്ടറിയിൽ കണ്ടെത്തിയ മാസ്ക്ശേഖരം കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് പോലീസ് നശിപ്പിച്ചു. 2020 മാർച്ചിനുശേഷം ഇന്ത്യയിൽ പ്രതിദിനം 1.5 കോടി മാസ്ക് നിർമിക്കുന്നുണ്ട്. ഉപയോഗിച്ച…
Read Moreയൂസഫലി അബുദാബിയില്‍ വിശ്രമത്തില്‍! അബുദാബിയിലെത്തിയതു രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിൽ
കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അബുദാബിയിലെ വീട്ടില്‍ വിശ്രമത്തിൽ. അപകടശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന യൂസഫലി ഇന്നലെ പുലര്‍ച്ചെ ഒന്നോടെ പ്രത്യേക വിമാനത്തില്‍ ഭാര്യ സാബിറയോടൊപ്പം അബുദാബിയിലെ വീട്ടിലേക്കു പോകുകയായിരുന്നു. അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിൽ നെടുന്പാശേരിയിൽനിന്നായിരുന്നു യാത്ര. യൂസഫലി പൂര്‍ണ ആരോഗ്യവാനാണെന്നും അപകടത്തെത്തുടര്‍ന്നുള്ള ബഹളം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിനുള്ളതെന്നും അതിൽനിന്നു മോചിതനായി വരുന്നതായും യുഎഇ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഹെഡ് ഓഫീസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ അറിയിച്ചു. നട്ടെല്ലിനു ക്ഷതം സംഭവിച്ചത് സംബന്ധിച്ചു മെഡിക്കല്‍ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. യൂസഫലിക്കും ഭാര്യക്കും പുറമേ സെക്രട്ടറിമാരായ പി.വി. ഷാഹിദ്, ഇ.എ. ഹാരിസ്, പൈലറ്റുമാരായ ടിപി. അശോക്, ശിവകുമാർ എന്നിവരാണ് അപകടസമയത്തു കോപ്റ്ററിലുണ്ടായിരുന്നത്. കാര്യമായ പരിക്കുകളൊന്നും ഇവർക്കുമില്ല. സെക്രട്ടറി പി.വി. ഷാഹിദും യൂസഫലിക്കൊപ്പം…
Read Moreലോകായുക്തയുമായി ബന്ധപ്പെട്ട ചോദ്യവുമായി പിഎസ്സി; ജലീലിന് നന്ദി പറഞ്ഞ് ട്രോളന്മാർ
പിഎസ്സി പരീക്ഷയിലെ ഒരു ചോദ്യത്തിന് ഉത്തരമെഴുതാൻ കഴിഞ്ഞതിൽ മന്ത്രി കെ ടി ജലീലിന് നന്ദി പറഞ്ഞ് ട്രോളന്മാർ. ശനിയാഴ്ച പ്ലസ് ടു അടിസ്ഥാനയോഗ്യതയായുള്ള വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാനുള്ള പൊതുപ്രാഥമിക പരീക്ഷ നടന്നിരുന്നു. ഇതിൽ ഒരു ചോദ്യത്തിന്റെ ഉത്തരം ലോകായുക്ത എന്നായിരുന്നു. സംസ്ഥാനതലത്തിൽ അഴിമതിക്കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയ സ്ഥാപനമേതാണെന്നായിരുന്നു ചോദ്യം. കഴിഞ്ഞ ദിവസം ബന്ധുനിയമനത്തിൽ കെ ടി ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത വിധിച്ചിരുന്നു. ഇതാണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്.
Read More2,000 രൂപ പാരിതോഷികവും പ്രശംസാപത്രവും! ഹെലികോപ്റ്റര്‍ യാത്രികര്‍ക്ക് തുണയായ വനിതാ പോലീസ് ഓഫീസര്‍ക്ക് ആദരം
കൊച്ചി: പനങ്ങാട് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലെ യാത്രക്കാരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് കേരള പോലീസിന്റെ ആദരം. കൊച്ചി പനങ്ങാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ.വി. ബിജിക്ക് 2,000 രൂപ പാരിതോഷികവും സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസാപത്രവും നല്‍കും. വ്യവസായി എം.എ. യൂസഫലി ഉൾപ്പെടെ ആറു യാത്രക്കാർ സഞ്ചരിച്ചിരുന്ന സ്വകാര്യ ഹെലികോപ്ടറാണ് പനങ്ങാട് ദേശീയപാതയ്ക്ക് സമീപമുള്ള ചതുപ്പില്‍ ഇടിച്ചിറക്കിയത്. ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജി കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിനാണ് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും നല്കുന്നതെന്നു സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. യാത്രക്കാരെ പുറത്തിറങ്ങാന്‍ സഹായിച്ചതും വിശ്രമത്തിനുള്ള സൗകര്യമൊരുക്കിയതും ബിജിയും ഭര്‍ത്താവ് രാജേഷുമാണ്. അപകട വിവരം സ്റ്റേഷനില്‍ അറിയിച്ചത് ബിജിയും.
Read Moreനിധിന്റെ ജീവനെടുത്തത് മീൻകറി വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; സഹോദരിയെ മർദിച്ചത് ചോദ്യം ചെയ്യുന്നതിനിടെ ആളിയനെ തലയ്ക്കടിച്ചത് ചെടിച്ചട്ടിയെടുത്ത്; പിന്നീട് സംഭവിച്ചത് ഇങ്ങനെ…
തൃപ്പൂണിത്തുറ: ഉദയംപേരൂർ നടക്കാവിൽ ചിത്തിര വീട്ടിൽ നിധിൻ കുമാർ (42) ബന്ധുക്കളുടെ മർദ്ദനത്തെത്തുടർന്ന് മരിച്ച സംഭവത്തിന് വഴിവെച്ചത് മീൻ കറിവെയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ കലഹം. സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവമുള്ള നിധിൻ കുമാർ സംഭവദിവസം ഉച്ചയോടെ നന്നായി മദ്യപിച്ച ശേഷം മീനുമായി വന്ന് കറി വയ്ക്കാനാവശ്യപ്പെട്ടു. അമിതമായി മദ്യപിച്ച് വന്ന ഭർത്താവിനെക്കണ്ട ദേഷ്യത്തിൽ ഭാര്യ രമ്യ കറി വയ്ക്കാൻ കൂട്ടാക്കിയില്ല. ഇതിനെ തുടർന്നുണ്ടായ വാക്കുതർക്കവും ബഹളവും അതിരുകടന്നു. നിധിൻ ശാരീരികമായി കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെ രമ്യ തന്റെ സഹോദരനെ വിളിച്ച് വരുത്തി സ്വന്തം വീട്ടിലേയ്ക്ക് പോകാൻ ശ്രമിച്ചു. എന്നാൽ സഹോദരിയുടെ ഫോൺ വിളിയെ തുടർന്ന് അളിയനോട് ചോദിക്കാനെത്തിയ സഹോദരൻ വിഷ്ണുവും ബന്ധു ശരതും നന്നായി മദ്യപിച്ചാണ് എത്തിയത്. മദ്യലഹരിയിൽ ഇരുകൂട്ടരും ആദ്യം സന്ധി സംഭാഷണത്തിനാണ് മുതിർന്നതെങ്കിലും പിന്നീട് പ്രകോപിതരായി നിധിൻ കുമാറിനെ മർദ്ദിക്കുകയായിരുന്നു. വീട്ടിലിരുന്ന ചെടിച്ചട്ടിയെടുത്ത് തലയ്ക്കടിക്കുകയും ചെയ്തു. മദ്യത്തിന്റെ ആലസ്യത്തിലായിരുന്ന…
Read Moreപ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ 69കാരി പിടിയില്‍…
പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ സ്ത്രീ പൊലീസ് പിടിയില്‍. മൈലമൂട് സ്വദേശിനിയായ 69 കാരിയാണ് കുളത്തൂപ്പുഴ പൊലീസ് പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒറ്റക്ക് താമസിക്കുന്ന സ്ത്രീ 16കാരനായ അയല്‍വാസി ബാലനെ കൂട്ടുകിടക്കാന്‍ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ അതിക്രമം കാട്ടിയെന്നാണ് പോലീസ് കേസ്. ബാലന് തന്നെ സംഭവം പുറത്ത് പറയുകയും പരാതി ഉയരുകയും ചെയ്തതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഹാജരാക്കി വൈദ്യപരിശോധന നടത്തി അറസ്റ്റ് രേഖപ്പെടുത്തി.
Read More‘പല സീറ്റുകളിലും ബിജെപി വോട്ട് മറിച്ചിട്ടുണ്ട്; എന്നാലും തുടർഭരണം ഉറപ്പ് ’; യുഡിഎഫ് പ്രതിപക്ഷത്തു നിന്നാൽ പ്രതിപക്ഷനേതൃസ്ഥാനം ലീഗിന്; സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ തുറന്ന് പറയുന്നു…
എം.ജെ ശ്രീജിത്ത്തിരുവനന്തപുരം: സംസ്ഥാനത്ത് തുടർഭരണം ഉറപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. നല്ല ഭൂരിപക്ഷത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരും. വോട്ട് പെട്ടിയിലായതിനാൽ ഭൂരിപക്ഷം എത്ര സീറ്റുകളെന്ന് പറയുന്നില്ല. എല്ലാ മേഖലയിലും എൽഡിഎഫിന് മുൻതൂക്കമുണ്ട്. കേരള കോൺഗ്രസ് എൽഡിഎഫിലേക്കു വന്നതോടെ മധ്യതിരുവിതാംകൂറിൽ 10 സീറ്റുകൾ കൂടുതൽ ലഭിക്കുമെന്നും വിജയരാഘവൻ രാഷ്ട്രദീപികയോടു പറഞ്ഞു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പല സീറ്റുകളിലും ബിജെപി വോട്ട് മറിച്ചിട്ടുണ്ട്. യുഡിഎഫും മറിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും എൽഡിഎഫിന്റെ വിജയത്തിനെ ബാധിക്കില്ല. കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. പലയിടത്തും നല്ല സ്ഥാനാർഥികളെ നിർത്താൻ പോലും അവർക്കായിട്ടില്ല. വട്ടിയൂർക്കാവിൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥിയേയാണ് കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിൽ നിന്നും കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിനെ എത്രത്തോളം ചെറുതായി കണ്ടു എന്നു മനസിലാക്കാം. പ്രതിപക്ഷനേതൃസ്ഥാനം ലീഗിനെന്ന്!യുഡിഎഫ് പ്രതിപക്ഷത്തു നിന്നാൽ മുസ്ലിംലീഗിനായിരിക്കും പ്രതിപക്ഷ…
Read More