തിരുവനന്തപുരം: വോട്ടെണ്ണാൻ ഇനി 20 ദിവസങ്ങൾ മാത്രം അവശേഷിക്കെ മുന്നണികളെല്ലാം വിജയ പ്രതീക്ഷയിൽ. തുടർഭരണം ഉറപ്പിച്ച് എൽഡിഎഫും ഭരണം പിടിക്കുമെന്ന് യുഡിഎഫും കരുതുന്പോൾ കഴിഞ്ഞ നിലയിൽ നിന്നു കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. പുറത്തുവന്ന പ്രീ പോൾ സർവേയിൽ എല്ലാം മുൻതൂക്കം ലഭിക്കുമെന്ന പ്രവചനം എൽഡിഎഫിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല . സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടുകൾ എൽഡിഎഫിന് അനുകൂലമാണ്. 77 മുതൽ 85 സീറ്റുകൾ വരെ എൽഡിഎഫിന് ലഭിക്കുമെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം യുഡിഎഫിന് മുൻതൂക്കം ലഭിക്കുമെന്നാണ് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഡിഎഫിന് 92 മുതൽ 102 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് കേന്ദ്ര ഇന്റിലജൻസ് റിപ്പോർട്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏഴു മന്ത്രിമാരുടെ തോൽവിയും കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ എല്ലാ…
Read MoreCategory: Loud Speaker
സംസ്ഥാനത്ത് കോവിഡ് വ്യാപനം; സ്കൂൾ തുറക്കൽ വൈകിയേക്കും;വീണ്ടും ഓണ്‍ലൈൻ ക്ലാസുകൾ ആരംഭിക്കുന്ന കാര്യം പരിഗണനയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അടുത്ത അധ്യയന വർഷവും സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ വൈകിയേക്കുമെന്നു സൂചന. ഈ അധ്യയന വർഷം നടത്തിയപോലെ ഓണ്‍ലൈൻ ക്ലാസുകൾ ആരംഭിക്കുന്ന കാര്യമാണ് വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്. എന്നാൽ, ഔദ്യോഗിക തലത്തിൽ തീരുമാനം കൈക്കൊള്ളുക പുതിയ സർക്കാർ അധികാരത്തിലെത്തിയശേഷമാകും. നിലവിൽ സംസ്ഥാനത്തെ സ്കൂളുകളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കുകയാണ്. പൊതു തെരഞ്ഞെടുപ്പിനു പിന്നാലെ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ചും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
Read Moreകോവിഡ് വർധന: സിബിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 10,12 ക്ലാസുകളിലെ പരീക്ഷ നടത്തുന്നതിനെ കുറിച്ച് പുനർവിചിന്തനം നടത്തണമെന്നും അവർ കേന്ദ്രവിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് ഇന്ന് ഒന്നര ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടത്. ഭർത്താവ് റോബർട്ട് വദ്രയ്ക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഡൽഹിയിലെ വീട്ടിൽ ക്വാറന്ൈറനിലാണ് പ്രിയങ്ക. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത് പ്രായോഗികമായി സാധ്യമല്ല. കുട്ടികൾ മാത്രമല്ല, അവരുടെ അധ്യാപകരും ഇൻവിജിലേറ്റേഴ്സും കുടുംബാംഗങ്ങളും അപകടത്തിലാകുമെന്നും രമേഷ് പൊഖ്രിയാലിന് അയച്ച കത്തിൽ പ്രിയങ്ക സൂചിപ്പിച്ചു.
Read Moreനമുക്ക് ലഭ്യത ഉറപ്പാക്കിയിട്ട് വേണം വിദേശത്തേക്ക് അയക്കാൻ; കേരളത്തിൽ വാക്സിൻ ക്ഷാമം രൂക്ഷം, പലയിടത്തും രണ്ട് ദിവസത്തെ സ്റ്റോക്ക് മാത്രം ബാക്കിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം ഉള്ളതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ.മാസ് വാക്സിനേഷന് തുടങ്ങിയതോടെ ലഭ്യതക്കുറവ് രൂക്ഷമാകുന്നു. പല മേഖലകളിലും രണ്ട് ദിവസത്തേക്ക് മാത്രമെ സ്റ്റോക്കുള്ളുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. വാക്സിൻ തീരെ ലഭിക്കുന്നില്ലെന്ന ആക്ഷേപം ഇല്ലെന്നും കെ.കെ.ശൈലജ പറഞ്ഞു. നമുക്ക് ലഭ്യത ഉറപ്പാക്കിയിട്ട് വേണം വിദേശത്തേക്ക് അയക്കാൻ.കൂടുതൽ വാക്സിൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടമുണ്ടാകുന്നത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു. പൊങ്കാല നടത്തിയതുപോലെ പ്രതീകാത്മകമായി നടത്താനാകുമോയെന്ന് ആലോചിക്കണം. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് ചർച്ചയിലൂടെ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreവിവാഹപാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യാന്‍ ട്രാന്‍സ്ജെന്‍ഡറുമാരുടെ കൂടെ പോയി ! 24കാരന്റെ ജനനേന്ദ്രിയം അറുത്തുമാറ്റി…
ട്രാന്‍സ്ജെന്‍ഡറുമാരുടെ കൂടെ കല്യാണ പരിപാടിയ്ക്ക് പോയ 24കാരന് ജനനേന്ദ്രിയം നഷ്ടമായി. യുവാവിന്റെ കൂടെ പോയ രണ്ടു ട്രാന്‍സ്ജെന്‍ഡര്‍മാര്‍ ചേര്‍ന്ന് ഇയാളുടെ ജനനേന്ദ്രിയം അറുത്തുമാറ്റിയതായാണ് പരാതി. യുവാവിന്റെ സഹോദരിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആഗ്രയില്‍ ബുധനാഴ്ചയാണ് സംഭവം. രണ്ടു ട്രാന്‍സ്ജെന്‍ഡര്‍മാരുടെ കൂടെ യുവാവ് കല്യാണ പരിപാടിക്ക് പോയി. നൃത്തം ചെയ്യുന്നതിനായാണ് ഇവര്‍ ഒരുമിച്ച് പോയത്. തുടര്‍ന്ന് അവിടെ നിന്ന് മടങ്ങിയതിന് പിന്നാലെ യുവാവിനെ വ്യാഴാഴ്ച റോഡില്‍ രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവാവ് സഹോദരിയെ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്. തന്റെ ജനനേന്ദ്രിയം ഗുഡി, രാജി എന്നിവര്‍ ചേര്‍ന്ന് മുറിച്ചുമാറ്റിയതായാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുരുതമായി പരിക്കേല്‍പ്പിച്ചു എന്ന വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്. എന്നാല്‍ ഇരുവരുടെയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. 24കാരനെ വിദഗ്ധ…
Read Moreകടമ്പഴിപ്പുറത്ത് സിനിമ ഷൂട്ടിംഗ് ബിജെപി പ്രവർത്തകർ തടസപ്പെടുത്തി! അഞ്ചുപേർ അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് ബിജെപി നേതാക്കള്‍ പറയുന്നത് ഇങ്ങനെ…
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം വായില്യാകുന്ന് ഭഗവതി ക്ഷേത്ര പരിസരത്തു നടന്ന സിനിമ ഷൂട്ടിംഗ് ബിജെപി പ്രവർത്തകർ തടസപ്പെടുത്തി. ക്ഷേത്രത്തിന്റെ പവിത്രതയ്ക്കു ഭംഗം വരുത്തുന്ന രീതിയിലുള്ള സിനിമ ചിത്രീകരണമാണു നടക്കുന്നതെന്നാരോപിച്ചാണു ചിത്രീകരണം തടഞ്ഞത്. ചലച്ചിത്ര പ്രവർത്തകരുടെ പരാതിയെത്തുടർന്ന് ചിത്രീകരണം തടഞ്ഞവർക്കെതിരേ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തു. ആഷിക്, ഷിനു, സൽമാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന നീയാം നദി എന്ന സിനിമയുടെ ഷൂട്ടിംഗാണു തടസപ്പെടുത്തിയത്. ഷൂട്ടിംഗ് ഉപകരണങ്ങൾ നശിപ്പിച്ചതായും അണിയറ പ്രവർത്തകർ പോലീസിൽ നല്കിയ പരാതിയിൽ പറയുന്നു. അതേസമയം ക്ഷേത്രഭൂമിയിൽ സിനിമാ ഷൂട്ടിംഗ് നടത്താനുള്ള അനുമതിക്കായി സിനിമ പ്രവർത്തകർ ദേവസ്വം ബോർഡിന് അപേക്ഷ നൽകിയെങ്കിലും അംഗീകാരം നൽകിയിരുന്നില്ല. ചിത്രീകരണം നടത്താൻ ക്ഷേത്രപരിസരം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം മൂന്നിനാണു ദേവസ്വം ബോർഡിന് അപേക്ഷ നൽകിയത്. ഏപ്രിൽ ഏഴു മുതൽ 12 വരെയാണു ക്ഷേത്രപരിസരം സിനിമാ ചിത്രീകരണത്തിനായി അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയത്. സംഭവം പ്രശ്നമായപ്പോൾ…
Read Moreവിഷു, റംസാന്! എല്ലാ നിയന്ത്രണങ്ങളും മറികടന്ന് കോഴിയിറച്ചി വില കുതിച്ചുയരുന്നു; കിലോക്ക് 165 രൂപയിലധികം വിൽക്കാൻ പാടില്ലെന്ന് അധികാരികൾ
മുക്കം: എല്ലാ നിയന്ത്രണങ്ങളും മറികടന്ന് കോഴിക്കോട് ജില്ലയിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. കിലോക്ക് 165 രൂപയിലധികം വിൽക്കാൻ പാടില്ലെന്നാണ് അധികാരികൾ നേരത്തെ വ്യാപാരികൾക്ക് നൽകിയ നിർദേശമെങ്കിലും ഇപ്പോൾ വില ദിവസംതോറും ഉയർന്നുവരികയാണ്. കിലോക്ക് 220 രൂപയും കടന്ന് കോഴി ഇറച്ചി വില കുതിക്കുകയാണ്. ചില സ്ഥലങ്ങളിൽ വ്യാപാരികളും ഉപഭോക്താക്കളും തമ്മിൽ വാക്കുതർക്കവും പതിവായിട്ടുണ്ട്. വിഷുവും റംസാൻ വ്രതവുമെല്ലാം അടുത്ത സമയത്തുള്ള ഈ വില വർധനവിനെതിരെ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോഴിയിറച്ചി വില അനിയന്ത്രിതമായി വർധിക്കാൻ കാരണം ഫാം ഉടമകൾ ആണെന്ന ആരോപണവുമായി വ്യാപാരികളും രംഗത്തെത്തി. തമിഴ്നാട്ടിൽനിന്നും കോഴി വരുന്നില്ലെന്ന് പറഞ്ഞു കൃത്രിമമായി വില വർധിപ്പിക്കുകയായിരുന്നു എന്നും വ്യാപാരികൾ ആരോപിച്ചു. ഈ നീക്കത്തിനെതിരെയും കൃത്രിമ വിലവർധനയ്ക്കും അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
Read Moreപാലായിലെ തെരഞ്ഞെടുപ്പുഫലം! മുന്നണികൾക്ക് ആശങ്ക വർധിപ്പിച്ച് നാട്ടിൻപുറത്ത് ചർച്ച സജീവം; പറയുന്നത് ഇങ്ങനെയൊക്കെ…
പാലാ: രണ്ടാൾ കൂടുന്നിടത്ത് പാലായിലെ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചാണ് ചർച്ച. മേയ് രണ്ടു വരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാത്തവിധം നാട്ടിൻപുറങ്ങളിലെ ചായക്കടകളിലും മുറുക്കാൻകടകളിലും പാതയോരത്തുമൊക്കെ ചർച്ച മുറുകുകയാണ്. മുന്‍പൊന്നും ഇല്ലാത്തവിധമാണ് ചർച്ച മുറുകുന്നതും അവകാശവാദങ്ങൾ നിരക്കുന്നതും. ഊഹാപോഹങ്ങളും പഴയ കണക്കുകളും നിരത്തി തങ്ങളുടെ ഭാഗം വാദിക്കുകയാണ് പ്രവർത്തകർ. യുഡിഎഫും എൽഡിഎഫും പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ തെരെഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി മുന്നണി പ്രവർത്തകരിൽ ആശങ്ക പടർന്നതായാണ് നാട്ടിൻപുറങ്ങളിൽ നടക്കുന്ന ചർച്ചകളിലെ സൂചന. മുന്നണിമാറ്റം കഴിഞ്ഞുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ ഫലം പ്രവചനാതീതമെന്നാണ് പറച്ചിൽ. എത്തുംപിടിയും കിട്ടാത്ത രീതിയിൽ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞിട്ടുണ്ടെന്നാണ് നാട്ടിൻപുറങ്ങളിലെ സംസാരങ്ങളിൽ നിറയുന്നത്. യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പനും എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഭരണം തങ്ങൾക്കാണെങ്കിൽ മന്ത്രിസ്ഥാനം ഉറപ്പുള്ളവരാണ് ഇരുവരുമെന്ന പ്രത്യേകതയുമുണ്ട്. പന്ത്രണ്ടു പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലാ അസംബ്ലി നിയോജകമണ്ഡലത്തിലുള്ളത്.…
Read Moreവാക്സീൻ കയറ്റിയയച്ചു, രാജ്യത്ത് ക്ഷാമം വരുത്തിവച്ചു; കോവിഡ് സാഹചര്യം മോശമാക്കി; മോദിക്കെതിരെ സോണിയ
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നരേന്ദ്ര മോദി സർക്കാരിന്റെ തെറ്റായ നടപടികൾ കോവിഡ് സാഹചര്യം മോശമാക്കിയെന്നും വാക്സീൻ കയറ്റുമതി ചെയ്തത് രാജ്യത്ത് ക്ഷാമത്തിനു കാരണമായെന്നും സോണിയ പറഞ്ഞു. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമായുള്ള വിഡീയോ യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ. പരിശോധനയ്ക്കും വാക്സിനേഷനും മുൻഗണന കൊടുക്കണം. മരുന്ന്, വെന്റിലേറ്റർ എന്നിവ ഉറപ്പാക്കണമെന്നും അവർ പറഞ്ഞു. വാക്സീൻ വിദേശരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്തത് ഇന്ത്യയിൽ ക്ഷാമത്തിനു കാരണമായി. ആൾക്കൂട്ടങ്ങളുണ്ടാകുന്ന യോഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും ഒഴിവാക്കണം. രാജ്യതാൽപര്യം മുൻനിർത്തി ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും സോണിയ കൂട്ടിച്ചേർത്തു.
Read Moreസംസ്ഥാനത്ത് 14വരെ ശക്തമായ മഴയ്ക്ക് സാധ്യത; 30 – 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 14 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 – 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിൽ ഏപ്രിൽ 12നും ഏപ്രിൽ 14ന് ഇടുക്കിയിലും വയനാട്ടിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Read More