തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം സിപിഎം സ്ഥാനാർഥികൾ പ്രതികളായി കോടതികളിൽ നിലവിലുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പുറത്തുവിട്ടു. സിപിഎമ്മിന്റെ പാർട്ടി പത്രത്തിൽ നാലരപേജ് സപ്ലിമെന്റായാണ് കേസുകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 39 സ്ഥാനാർഥികളുടെ പട്ടികയിൽ കൂടുതൽ കേസുകളുമായി ഒന്നാം സ്ഥാനത്ത് കഴക്കൂട്ടത്തുനിന്നു മൽസരിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. തൊട്ടുപിറകിൽ നേമം മണ്ഡലത്തിൽനിന്നു മൽസരിക്കുന്ന വി. ശിവൻകുട്ടിയുമുണ്ട്. 2009 മുതൽ വിവിധ സമരങ്ങളിൽ നയിക്കുകയും നിയമവിരുദ്ധമായി ആൾക്കൂട്ടമുണ്ടാക്കുകയും ഗതാഗതം തടയുകയും ചെയ്തതിനാണ് മിക്ക കേസുകളും. മിക്ക കേസുകളിലും കുറ്റപത്രംപോലും സമർപ്പിക്കാൻ പോലീസ് ധൈര്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരേ മൂന്നു കേസുകളുണ്ട്. സുപ്രീംകോടതിയിലുള്ള ലാവ്ലിൻ അഴിമതി കേസും പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ടി. നന്ദകുമാർ നൽകിയ കേസും. 2013-ൽ യുഡിഎഫ് സർക്കാരിനെതിരേ ജനക്കൂട്ടത്തെ തെരുവിലിറക്കിയും ഗതാഗതം തടഞ്ഞും നടത്തിയ സമരത്തിന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ…
Read MoreCategory: Loud Speaker
വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗത്തിൽ; രാഷ്ട്രീയവുമായി എന്‍എസ്എസിന് ഇപ്പോഴും സമദൂരം; പിണറായിക്ക് മറുപടിയുമായി എൻഎസ്എസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസ് ആവശ്യങ്ങളിൽ പൊതുസമൂഹത്തിന് സംശയമില്ല. രാഷ്ട്രീയവുമായി എന്‍എസ്എസിന് ഇപ്പോഴും സമദൂരം തന്നെയാണ് ഉള്ളത്. വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗത്തിലാണെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു. ശബരിമല വിഷയം എവിടെ നില്‍ക്കുന്നുവെന്ന് എല്ലാവര്ക്കും അറിയാം. മന്നംജയന്തി നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയില്‍പെടുന്ന പൊതുഅവധി ആക്കണമെന്ന ആവശ്യവും സംസ്ഥാന സർക്കാർ നിരസിച്ചു. മുന്നാക്ക സംവരണത്തിന്റെ പ്രയോജനവും കിട്ടിയില്ലെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ പറയുന്നു. നേരത്തേ, എൻഎസ്എസിനെതിരേ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. തുടർച്ചയായി വിമർശിക്കുന്നതിൽ പൊതുസമൂഹത്തിന് സംശയമുണ്ട്. ഇക്കാര്യം സുകുമാരൻ നായർ മനസിലാക്കുന്നത് നല്ലതാണ്. എൻഎസ്എസിനോട് തനിക്കും സർക്കാരിനും പ്രത്യേക പ്രശ്നങ്ങളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Read Moreശബരിമലയിലെ വിശ്വാസം സംരക്ഷിക്കാൻ ജീവൻ നൽകാൻ തയാർ! വിശ്വാസികളുടെ ശക്തി തെരഞ്ഞെടുപ്പ് കഴിഞ്ഞ് പെട്ടി പൊട്ടിക്കുമ്പോള്‍ മനസിലാകും; ശോഭാ സുരേന്ദ്രൻ പറയുന്നു…
തിരുവനന്തപുരം: ശബരിമലയിലെ ആചാരവും വിശ്വാസവും സംരക്ഷിക്കാൻ ജീവൻ നൽകാൻ പോലും തയാറാണെന്ന് കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. ആചാരലംഘനത്തിന് തയാറായിരിക്കുന്ന എൽഡിഎഫിനും ഗാലറിയിരുന്ന് കളികാണുന്ന യുഡിഎഫിനും വിശ്വാസികളുടെ ശക്തി തെരഞ്ഞെടുപ്പ് കഴിഞ്ഞ് പെട്ടി പൊട്ടിക്കുന്പോൾ മനസിലാകും. അയ്യപ്പസ്വാമിയെ അധിക്ഷേപിക്കുന്ന സ്വരാജിനോടും യുവതീപ്രവേശം വേണമെന്ന യെച്ചൂരിയോടും കഴക്കൂട്ടത്തെ എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രന് എന്തു നിലപാടാണുള്ളതെന്ന് അറിയാൻ കഴക്കൂട്ടത്തെ വോട്ടർമാർക്ക് ആഗ്രഹമുണ്ടെ ന്നും ശോഭാ സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. അവസരം ലഭിച്ചാൽ ഇനിയും ആചാരം ലംഘിക്കുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രസ്താവനകൾ വ്യക്തമാക്കുന്നത്. ശബരിമലയെ തകർക്കാൻ നീക്കം നടന്നപ്പോൾ ഒരു ബിജെപിക്കാരനും വീട്ടിൽ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നില്ല. മറിച്ച് ആചാരംസംരക്ഷണത്തിനായി തെരുവിൽ സമരത്തിലായിരുന്നു. ആക്ടിവിസ്റ്റുകളെ പോലീസ് യൂണിഫോം ധരിപ്പിച്ച മലകയറ്റിച്ച മന്ത്രിയാണ് കടകംപള്ളി സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അദ്ദേഹത്തിന് പെട്ടെന്ന്…
Read Moreബിജെപിയുടെ “വിശ്വാസപത്രിക’ ഇന്ന്; വിശ്വാസം അതുതന്നെ എല്ലാം… പത്രിക തളളലിൽ അമിത് ഷാ അമര്‍ഷത്തില്‍
കോഴിക്കോട്: വിശ്വാസ സംരക്ഷണത്തിലൂന്നി ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പ്രകാശനം ചെയ്യും. ക്ഷേത്രഭരണം നേരിട്ട് വിശ്വാസികളെ ഏല്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള തീവ്രഹിന്ദുത്വ നിലപാടുകളിലൂന്നിയും മോദി ഇഫക്ട് പ്രതിഫലിപ്പിച്ചുമുള്ള പ്രകടന പത്രിക ഇന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രകാശനം ചെയ്യും. ശബരിമല ആചാര സംരക്ഷണത്തിനായി നിയമം, ഒരു വീട്ടില്‍ ഒരാള്‍ക്ക് ജോലി, കാര്‍ഷിക പെന്ഷന് ഒരുമിച്ച് വിതരണം തുടങ്ങിയ വാഗ്ദാനങ്ങളായിരിക്കും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തന്നെ അന്തിമരൂപമായി. ലൗ ജിഹാദിനെതിരേ നിയമം, നഷ്ടപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കല്‍ തുടങ്ങിയവയും പത്രികയില്‍ ഇടം നേടും. ഇടതു-വലതു മുന്നണികള്‍ പ്രകടന പത്രിക പുറത്തിറക്കിയശേഷമാണ് ബിജെപി പ്രകടന പത്രികയുമായി രംഗത്തെത്തുന്നത്. പത്തനംതിട്ടയെ ശബരിമല ജില്ലയായി പ്രഖ്യാപിക്കുന്നതുള്‍പ്പെടെ തീവ്ര നിലപാടുകളാണ് ആര്‍എസ്എസ് ആശീര്‍വാദത്തോടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ നല്‍കിയത്. ഇതില്‍ ഭൂരിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അമിത് ഷാ അമര്‍ഷത്തില്‍ അതേസമയം തലശേരിയില്‍ സ്ഥാനാര്‍ഥിയുടെ…
Read Moreവോട്ടര്‍ പട്ടിക ക്രമക്കേട് രണ്ടാംഭാഗം ! ഇത്തവണ കണ്ടെത്തിയത് ഒരേ വോട്ടര്‍ക്ക് പല മണ്ഡലങ്ങളിലും വോട്ടുള്ളതായി; ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ…
കേരളത്തിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേടിന്റെ പുതിയ അധ്യായം തുറന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരേ വോട്ടര്‍മാര്‍ക്ക് പല മണ്ഡലങ്ങളില്‍ വോട്ടുള്ളതായി ചെന്നിത്തല ആരോപിച്ചു. വ്യാജ വോട്ടര്‍മാരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്നും ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥര്‍ക്ക് ക്രമക്കേടില്‍ പങ്കുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പക്ഷം. പല മണ്ഡലത്തില്‍ വോട്ടുള്ളവര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് നല്കി. ഇത്തരത്തില്‍ 1,09,693 വോട്ടുകള്‍ ഉണ്ട്. ഇരിക്കൂറിലെ 127 വോട്ടര്‍മാര്‍ക്ക് പയ്യന്നൂരില്‍ വോട്ടുണ്ട്. കല്യാശേരിയിലെ 91 പേര്‍ക്കും ഇരിക്കൂറില്‍ വോട്ടുണ്ട്. ഇരിക്കൂറിലെ അന്യമണ്ഡല വ്യാജവോട്ടര്‍മാര്‍ 537 ആണ്. ചേര്‍ത്തലയില്‍ പൂഞ്ഞാറിലും അരൂരിലും ഉള്ളവര്‍ക്ക് വോട്ട് ആകെ 1205. കോണ്‍ഗ്രസുകാര്‍ ചേര്‍ത്താലും കമ്യൂണിസ്റ്റുകാര്‍ ചേര്‍ത്താലും നടപടിയെടുക്കണമെന്നും മുഖ്യമന്ത്രിയുടെ ആരോപണത്തിനുള്ള മറുപടിയായി ചെന്നിത്തല പറഞ്ഞു. കള്ളവോട്ടര്‍മാരെ ചേര്‍ത്തതും സിപിഎമ്മുകാരെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ കട സ്പീക്കര്‍ ഉദ്ഘാടനം ചെയ്തത് എന്തിനെന്ന് മനസിലായി. നിയമസഭയില്‍…
Read Moreരണ്ടു സീറ്റില്‍ സ്ഥാനാര്‍ഥികൾ ഇല്ലാത്തത് ചെറിയ തിരിച്ചടി; ‘ജയ് ശ്രീറാം’ എല്ലായിടത്തും ജനം ഏറ്റെടുക്കുന്നുവെന്ന് അമിത്ഷാ
ന്യൂഡൽഹി: കേരളത്തിൽ ഇത്തവണ ബിജെപി കൂടുതൽ സീറ്റുകൾ നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സംസ്ഥാനത്ത് രണ്ടു സീറ്റില്‍ സ്ഥാനാര്‍ഥികൾ ഇല്ലാത്തത് പാര്‍ട്ടിയെ ചെറുതായി ബാധിക്കുമെന്നും അമിത്ഷാ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. കേരളത്തിൽ പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നയത്തിന്റെ ഭാവിയെന്തെന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാം. ‘ജയ് ശ്രീറാം’ എല്ലായിടത്തും ജനം ഏറ്റെടുക്കുന്നുവെന്നും അമിത്ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ പ്രചാരണത്തിനായി ചൊവ്വാഴ്ച രാത്രിയിലാണ് അമിത്ഷാ കൊച്ചിയിലെത്തിയത്. ഇന്നു രാവിലെ ഹെലികോപ്റ്ററിൽ തൃപ്പൂണിത്തുറയിലേക്ക്. പത്തരയ്ക്ക് സ്റ്റാച്യു ജംഗ്ഷനിൽ നിന്ന് പൂർണത്രയീശ ക്ഷേത്ര ജംഗ്ഷനിലേക്ക് റോഡ് ഷോ. പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ 11.45ന് പൊൻകുന്നം ശ്രേയസ് പബ്ലിക് സ്കൂൾ മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. 1.40ന് കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഹെലികോപ്റ്ററിൽ ചാത്തന്നൂരിലേക്ക്. 2.30ന് പുറ്റിംഗല്‍ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. ചാത്തന്നൂരിൽ നിന്ന് മലന്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട്ടേക്ക്.…
Read Moreഎയിംസിലെ മതിൽ ജനക്കൂട്ടവുമായെത്തി തകർത്തു; അഞ്ചു വർഷത്തിന് ശേഷം ആ വിധിയെത്തി; ആംആദ്മി എംഎൽഎ സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ് ശിക്ഷ
ന്യൂഡൽഹി: ഡൽഹി എയിംസിൽ അതിക്രമം നടത്തിയെന്ന കേസിൽ ആംആദ്മി എംഎൽഎ സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ് ശിക്ഷ. വിചാരണക്കോടതിയുടെ വിധി ഡൽഹി സെഷൻസ് കോടതി ശരിവച്ചു. 2016 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. തടവിന് പുറമേ സോംനാഥിന് ഒരു ലക്ഷം രൂപ പിഴ ശിക്ഷയും അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ പാണ്ഡെ വിധിച്ചു. 2016 സെപ്റ്റംബർ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോംനാഥ് ഭാരതിയും മുന്നൂറോളം പേരടങ്ങിയ ജനക്കൂട്ടവും എയിംസിന്റെ മതിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തുവെന്നാണ് പ്രോസിക്യൂഷൻ വാദം. സോംനാഥ് ഭാരതിക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചുവെന്ന് കോടതി നിരീക്ഷിച്ചു.
Read Moreസുരക്ഷാ ഭടന്മാരെ ഉള്‍പ്പെടെ മാറ്റി നിര്‍ത്തി! പുഞ്ചിരിക്കുന്ന മുഖവുമായി രാഹുല്‍ ഗാന്ധി ഇറങ്ങി അവര്ക്കരുകിലേക്കെത്തി; സന്യാസിനിമാര്‍ക്കൊപ്പം ഒരു സ്നേഹ സെല്‍ഫി
കാഞ്ഞിരപ്പള്ളി: രാഹുല്‍ ഗാന്ധിയെ കാണാന്‍ വഴിയരികില്‍ കാത്തുനിന്ന പൊന്‍കുന്നം ആരാധനാമഠത്തിലെ സന്യാസിനിമാര്‍ക്ക് ലഭിച്ചത് എക്കാലവും ഓര്‍ത്തുവയ്ക്കാനൊരു സ്നേഹ സെല്‍ഫി. പൊന്‍കുന്നം എസ്എബിഎസ് ആരാധനാ മഠത്തിലെ സന്യാസിനിമാര്‍ക്കാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോസഫ് വാഴയ്ക്കന്റെ പ്രചാരണാർഥം പൊന്‍കുന്നത്ത് രാഹുല്‍ ഗാന്ധി എത്തുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ആരാധനാ മഠത്തിലെ സന്യാനിസികള് അദേഹത്തെ കാണാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ അടുത്തുകാണാന്‍ അനുമതി ലഭിക്കില്ലെന്നായിരുന്നു പലരും പറഞ്ഞ് അറിഞ്ഞത്. ഇതോടെ ദൂരെ നിന്നെങ്കിലും കാണാമെന്ന പ്രതീക്ഷയോടെയാണ് പൊന്‍കുന്നത്തു നിന്നു പാലായിലേക്കു പോകുന്ന നിരത്തുവക്കില്‍ ഇരുപതോളം വരുന്ന സന്യാസിനിമാര്‍ കാത്തുനിന്നത്. ഉച്ചകഴിഞ്ഞ് 2.30 ഓടെ പൊന്‍കുന്നം രാജേന്ദ്ര മൈതാനത്തെ പൊതുയോഗം കഴിഞ്ഞ് ഇതുവഴി കടന്നുവന്ന രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം ആകാംക്ഷയോടെ നോക്കി നിന്ന സന്യാസിനിമാര്‍ക്കു സമീപം അപ്രതീക്ഷിതമായി നിന്നു. പിന്നാലെ പുഞ്ചിരിക്കുന്ന മുഖവുമായി രാഹുല്‍ ഗാന്ധി…
Read Moreതൗസന്റ് ലൈറ്റ്സിൽ ബിജെപി സ്ഥാനാർഥി ഖുശ്ബു തിളങ്ങുമോ ? ദ്രാവിഡ മണ്ണ് ഡിഎംകെ തിരിച്ചുപിടിക്കുമോ? തമിഴ് മക്കളുടെ ആശങ്ക ഇങ്ങനെ…
തൗസന്റ് ലൈറ്റ്സിൽ ബിജെപി സ്ഥാനാർഥി ഖുശ്ബു തിളങ്ങുമോ അതോ ദ്രാവിഡ മണ്ണ് ഡിഎംകെ തിരിച്ചുപിടിക്കുമോ എന്നാണ് തമിഴ്മക്കളുടെ ആശങ്ക. പ്രത്യയശാസ്ത്രപരമായ ചോദ്യമായതുകൊണ്ട് അതു ജനങ്ങൾ തീരുമാനിക്കട്ടെ. എന്തായാലും തൗസന്റ് ലൈറ്റ്സിലെ ഡിഎംകെ സ്ഥാനാർഥി ഡോ. എഴില്ലൻ നാഗനാഥനും നിസാരക്കാരനല്ല. ഡിഎംകെ ഏറെ കടപ്പെട്ടിരിക്കുന്ന വ്യക്തി ഡോ.എം. നാഗനാഥന്റെ മകൻ. തമിഴ് മക്കൾക്ക് കളർ ടെലിവിഷൻ കൊടുക്കാമെന്ന ആശയം കരുണാനിധിക്കു പറഞ്ഞുകൊടുത്തത് സംസ്ഥാന പ്ലാനിംഗ് കമ്മീഷൻ ഉപാധ്യക്ഷനായിരുന്ന നാഗനാഥനാണ്. 2006ൽ ഡിഎംകെയെ അധികാരത്തിലെത്തിച്ചത് ഈ പ്രചാരണവേലയാണ്. കൊളത്തൂരിലേക്ക് മണ്ഡലം മാറ്റുന്നതിനുമുന്‍പ് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ മൂന്നുതവണ പൊരുതിജയിച്ച മണ്ഡലമാണ് തൗസന്റ് ലൈറ്റ്സ്. ഇത്തവണ ഡിഎംകെ എംഎൽഎ കു.കാ. സെൽവൻ ബിജെപിയിൽ ചേർന്നതിനാൽ ഈ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. സ്ഥാനാർഥിയായി മത്സരിപ്പിക്കണമെന്ന സെൽവത്തിന്റെ ആവശ്യം തള്ളിയാണ് അൻപതുകാരിയായ ഖുശ്ബുവിനെ ബിജെപി സ്ഥാനാർഥിയാക്കിയത്. ഡിഎംകെയിലും കോൺഗ്രസിലും പയറ്റി സീറ്റു കിട്ടാതെ വലഞ്ഞാണ്…
Read Moreഇതിലും വലിയ ഓഫര്‍ സ്വപ്നങ്ങളില്‍ മാത്രം! മാവോയിസ്റ്റുകള്‍ക്കു കീഴടങ്ങാൻ പോലീസിന്റെ വമ്പന്‍ ഓഫർ
കേളകം(കണ്ണൂർ): മാവോവാദികള്‍ക്ക് കീഴടങ്ങാൻ പോത്സാഹനവുമായി പോലീസ്. കണ്ണൂര്‍ റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍ മാവോവാദി സാന്നിധ്യമുള്ള മലയോരമേഖലകളിലടക്കം പോസ്റ്ററുകള്‍ പതിച്ചു. മാവോവാദികളുടെ ലുക്ക് ഔട്ട് നോട്ടീസിനൊപ്പമാണ് കീഴടങ്ങാനുള്ള ഓഫറുകളും നൽകിയിരിക്കുന്നത്. മാവോവാദി പ്രവര്‍ത്തനങ്ങൾ നടത്തുന്നവര്‍ കീഴടങ്ങിയാല്‍ അവരുടെ പുനരധിവാസം ഉറപ്പുവരുത്താനും മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനും വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം തുടങ്ങിയ സംരംഭങ്ങളിലൂടെ ധനസമ്പാദന മാര്‍ഗങ്ങള്‍ ലഭ്യമാക്കുമെന്നും കീഴടങ്ങൽ പദ്ധതിയിൽ പറയുന്നു. കീഴടങ്ങിയാൽ അഞ്ചു ലക്ഷം രൂപവരെ നൽകും. ആയുധങ്ങളും യുദ്ധോപകരണങ്ങളും സമര്‍പ്പിക്കുന്നവര്‍ക്ക് 35,000 രൂപ വരെ പാരിതോഷികം നൽകും. കേരള സര്‍ക്കാരിന്റെ ഭവന നയപ്രകാരം വീട് അനുവദിച്ചുനല്കും. വിദ്യാഭ്യാസ ചെലവുകള്‍ക്കായി പ്രതിവര്‍ഷം 15,000 രൂപവരെ സാമ്പത്തിക സഹായം നല്‍കും. നിയമപ്രകാരമുള്ള വിവാഹ ആവശ്യത്തിനായി 25,000 രൂപവരെ നൽകും. തൊഴിൽ പരിശീലനം നൽകും. മറ്റു തൊഴിലുകളില്ലെങ്കിൽ മൂന്നു വർഷംവരെ പ്രതിമാസം 10,000 രൂപ നൽകും. കീഴടങ്ങുന്ന ആളുടെ ചെറിയ കേസുകളുടെ തുടർനടപടികൾ…
Read More