തിരുവല്ല: ബേബി – കുഞ്ഞ് പോരാട്ടമാണ് ഇത്തവണ തിരുവല്ലയില്‍. കളംനിറച്ച് ആവേശവുമായി അശോകനും അങ്കത്തട്ടിലുണ്ട്. മാത്യു ടി.തോമസിന് ഇപ്പോഴും കേരള നിയമസഭയില ബേബി എന്ന പദവിയുണ്ട്. 1987ല്‍ അദ്ദേഹം തിരുവല്ലയിലെ കന്നി അങ്കത്തില്‍ ജയിച്ച് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ രേഖപ്പെടുത്തിയ നേട്ടമാണ് അത്. 25 വയസും ആറു മാസവും ഒരുദിവസവും മാത്രം പ്രായമുണ്ടായിരുന്ന മാത്യു ടി. തോമസിനേക്കാള്‍ പ്രായം കുറവുള്ള ആരും പിന്നീട് സഭയിലെത്തിയിട്ടില്ല. നേരത്തെ മുന്‍മന്ത്രി ആര്. ബാലകൃഷ്ണപിള്ളയുടെ പേരിലായിരുന്ന ഈ നേട്ടം 2019ലാണ് മാത്യു ടി.തോമസ് സ്വന്തം പേരിലേക്കു സഭാ രേഖകളില്‍ തിരുത്തല്‍ ചെയ്യിപ്പിച്ചത്. അന്നത്തെ ബേബി ഇന്നു സഭയില്‍ സീനിയറായെങ്കിലും ചരിത്രരേഖയില്‍ മാറ്റമുണ്ടാകില്ല. ഇത് ആറാം അങ്കമാണ്. നാലുതവണ വിജയിച്ചു. കഴിഞ്ഞ മൂന്നുതവണയായി തിരുവല്ലയില്‍ ജയിച്ചുവരുന്ന മാത്യു ടി.തോമസിനെ നേരിടാന്‍ ഇത്തവണ യുഡിഎഫ് നിയോഗിച്ചത് കുഞ്ഞിനെയാണ്. മല്ലപ്പള്ളിക്കാരനായ കുഞ്ഞുകോശി പോളിനെ കുഞ്ഞെന്ന പേരിലാണ്…
Read MoreCategory: Loud Speaker
പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഇല്ലായിരുന്നു! സോളാർ പീഡനക്കേസിൽ സർക്കാരിനെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് റിപ്പോർട്ട്
കൊച്ചി: സോളാർ പീഡനക്കേസിൽ സർക്കാരിനെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഇല്ലായിരുന്നു. പരാതിക്കാരി ക്ലിഫ് ഹൗസിൽ വന്നതിന് തെളിവില്ലെന്നും ആഭ്യന്തര-അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരെയും പേഴ്സണൽ സ്റ്റാഫിനെയും ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. സോളാര്‍കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു നൽകുകയും ചെയ്തു.
Read Moreചെന്നിത്തല സ്പീക്കിംഗ്..! പത്തു ചോദ്യങ്ങൾക്കുമുന്പിൽ പ്രതിപക്ഷ നേതാവ് മനസ് തുറക്കുന്നു…
കണ്ണൂർ: ‘തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തവരും മറ്റു സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവരുമാണ് പാർട്ടി വിട്ടുപോയത്. അതിൽ ഒരു കാര്യവുമില്ല. കേരളത്തിൽ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്’- പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറയുന്നു. കണ്ണൂർ പ്രസ് ക്ലബിൽ നടന്ന “പോർമുഖത്തിൽ’ പത്തു ചോദ്യങ്ങൾക്കുമുന്പിൽ പ്രതിപക്ഷ നേതാവ് മനസ് തുറക്കുന്നു. 1. നേതാക്കൾ പാർട്ടി വിട്ടുപോകുന്നത് പ്രതിസന്ധിയുണ്ടാക്കില്ലേ ? * പലഘട്ടങ്ങളിലും കോൺഗ്രസിൽനിന്ന് നേതാക്കൾ പോയിട്ടുണ്ട്. സ്ഥാനമാനങ്ങൾ ലഭിക്കാത്തവരും സീറ്റ് ലഭിക്കാത്തവരുമാണ് ഇപ്പോൾ പാർട്ടി വിട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. ലതിക സുഭാഷും പി.സി. ചാക്കോയും മറ്റും പാർട്ടി വിട്ടത് അങ്ങനെയാണ്. എല്ലാവർക്കും എപ്പോഴും സ്ഥാനമാനങ്ങൾ കൊടുക്കാൻ പാർട്ടിക്കാകില്ല. 2. ഇരിക്കൂർ പ്രശ്നം പരിഹരിച്ചോ? *ഇരിക്കൂറിലെ പ്രശ്നങ്ങൾ എല്ലാവരുമായി സംസാരിച്ച് പരിഹരിച്ചിട്ടുണ്ട്. അവിടെ പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കും. മറ്റുള്ള വാഗ്ദാനങ്ങൾ നൽകിയാണ് പ്രശ്നം പരിഹരിച്ചതെന്ന വാർത്ത തെറ്റാണ്. ആർക്കും ഒരു വാഗ്ദാനവും…
Read Moreനൊന്പരമായി വീണ്ടും ആ കുഞ്ഞുടുപ്പുകൾ! മക്കള്‍ കൂടെയുണ്ടെന്ന് നൂറു ശതമാനം ഉറപ്പായി; വാളയാർ പെണ്‍കുട്ടികളുടെ അമ്മ പറയുന്നു…
സ്വന്തം ലേഖകന്‍ കണ്ണൂര്‍: മക്കളുടെ ദുരൂഹമരണത്തിന് കാരണക്കാരായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മൽസരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് ചിഹ്നമായി കുഞ്ഞുടുപ്പ്. ഫ്രോക്ക് എന്ന ചിഹ്നമാണ് തെരഞ്ഞെടുപ്പുകമ്മീഷൻ ഇവർക്ക് അനുവദിച്ചത്. പെൺകുട്ടികളുടെ മരണവാർത്തയും ഇതിനെ സൂചിപ്പിക്കുംവിധം രണ്ടു ബെറ്റിക്കോട്ടുകൾ തൂങ്ങിയാടുന്ന ചിത്രവും മലയാളിമനഃസാക്ഷിയെ ഏറെ നൊന്പരപ്പെടുത്തിയിരുന്നു. ‘തെരഞ്ഞെടുപ്പ് ചിഹ്നമായി കുഞ്ഞുടുപ്പ് അനുവദിച്ചപ്പോള്‍ മക്കള്‍ കൂടെയുണ്ടെന്ന് നൂറു ശതമാനം തനിക്ക് ഉറപ്പായെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതി ദീപികയോട് പറഞ്ഞു. ആഗ്രഹിച്ച ചിഹ്നം അനുവദിച്ചതിനാല്‍ ഞാന്‍ ഇറങ്ങിത്തിരിച്ച കാര്യം ഒരിക്കലും വെറുതേയാകില്ലെന്ന് ഉറപ്പുണ്ട്. എന്റെ മക്കള്‍ക്കുവേണ്ടി മാത്രമല്ല ഞാന്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്. ഇനിയൊരു കുഞ്ഞുങ്ങള്‍ക്കും ഈ ഗതിയുണ്ടാകാന് പാടില്ല- ഭാഗ്യവതി പറഞ്ഞു. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിക്കാന്‍ നില്‍ക്കണമെന്ന് എന്നോടു ചോദിച്ചപ്പോള്‍ തന്നെ ഞാന്‍ അന്വേഷിച്ചത് എനിക്ക് ചിഹ്നമായി ബെറ്റികോട്ട്…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? വ്യാജപ്രചാരണം നടത്തിയവർക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകി ഇന്നസെന്റ്
ഇരിങ്ങാലക്കുട: ഫെയ്സ് ബുക്കിൽ മറ്റും വ്യാജപ്രചാരണം നടത്തിയവർക്കെതിരെ സിനിമാതാരവും മുൻ എംപിയുമായ ടി.വി. ഇന്നസെന്റ് സൈബർ സെല്ലിൽ പരാതി നൽകി. തൃശൂർ റൂറൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണു ഇന്നസെന്റ് പരാതി നൽകിയത്. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫിനു വേണ്ടി അദ്ദേഹം പ്രവർത്തിക്കുകയും എൽഡിഎഫിന്റെ പല പൊതു പരിപാടികളിലും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ യുഡിഎഫിനെ പിന്തുണയ്ക്കുന്നു എന്ന തരത്തിൽ തെറ്റായ പ്രചരണം നടത്തുകയും ഇതിന്റെ ഭാഗമായി ഒട്ടേറെ വ്യാജ പോസ്റ്ററുകളും പ്രസ്താവനകളും തയാറാക്കി ഫെയ്സ്ബുക്ക്, വാട്ട്സ് ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ വേദികളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തന്റെ ഫെയ്സ്ബുക്കിൽ മറുപടി നൽകിരുന്നു. എന്നാൽ തുടർന്നും വ്യാജപ്രചാരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു സൈബർ സെല്ലിൽ പരാതി നൽകുന്നതെന്നു ഇന്നസെന്റ് പറഞ്ഞു.
Read Moreകോവിഡ് കുതിക്കുന്നു; ആഘോഷങ്ങൾക്ക് കർശന വിലക്ക്; നിയന്ത്രണം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തണം
ന്യൂഡൽഹി: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാനങ്ങൾ. ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്സം, ഹരിയാന സ്ഥാനങ്ങളാണ് ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ ഹോളി, ഷബ്-ഇ-ബാരാത്ത്, നവരാത്രി എന്നീ ആഘോഷങ്ങൾ പൊതുസ്ഥലത്ത് നടത്തുന്നതിന് വിലക്കേർപ്പെടുത്തി. നിയന്ത്രണം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരും പോലീസ് ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി അറിയിച്ചു. ഡൽഹിയിലെ വിമാനത്താവളങ്ങളിലും, റെയിൽവെ, സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും പരിശോധന നടത്തുമെന്നും വ്യക്തമാക്കി. മുംബയ് നഗരത്തിൽ പൊതു-സ്വകാര്യ ഇടങ്ങളിൽ ഹോളി ആഘോഷം നിരോധിച്ച് ബൃഹാൻ മുംബൈ കോർപ്പറേഷൻ ഉത്തരവിറക്കി. യുപിയിൽ മുൻകൂർ അനുമതിയില്ലാതെ ഹോളി ആഘോഷങ്ങൾ നടത്തരുതെന്ന് നിർദേശമുണ്ട്. പത്തു വയസിന് താഴെയുള്ള കുട്ടികളും 60 വയസിന് മുകളിലുള്ളവരും ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്ന് യുപി സർക്കാർ അറിയിച്ചു. സർക്കാരിന്റെ അനുമതിയോടെ നടത്തുന്ന ആഘോഷങ്ങളിൽ സാമൂഹിക അകലം കർശനമായി പാലിക്കണമെന്നും…
Read Moreവലിയ അവകാശവാദത്തിനില്ല! ഇത്തവണ തൃശൂർ എടുക്കുകയല്ല, ജനങ്ങൾ ഇങ്ങ് തരും..; സുരേഷ് ഗോപി
തൃശൂർ: ശബരിമല പ്രചാരണ വിഷയമല്ല, വികാരവിഷയമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. സുപ്രീം കോടതി വിധിയുടെ പേരിൽ സർക്കാർ നടത്തിയത് തോന്ന്യാസമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ തൃശൂർ എടുക്കുകയല്ല, ജനങ്ങൾ ഇങ്ങ് തരുകയാകും ചെയ്യുക. ഏതു വിജയവും ജനങ്ങളാണ് തീരുമാനിക്കേണ്ടത്. വലിയ അവകാശവാദത്തിനില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
Read Moreആശങ്ക വീണ്ടും! രാജ്യത്തെ പ്രതിദിന കോവിഡ് രോഗികൾ അരലക്ഷത്തിന് മുകളിൽ; 24 മണിക്കൂറിനിടെ 53,476 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: ആശങ്ക ഉയർത്തി രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ വർഷം ആദ്യമായാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിന് മുകളിലെത്തുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,17,87,534 ആയി. 24 മണിക്കൂറിനിടെ 251 പേർ രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണസംഖ്യ 1,60,692 ആയി ഉയർന്നു. രാജ്യത്ത് 1,12,31,650 പേർ ഇതുവരെ രോഗമുക്തരായി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി3,95,192 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 5,31,45,709 പേർക്ക് ഇതുവരെ കോവിഡ് വാക്സിൻ നൽകി. മഹാരാഷ്ട്ര, പഞ്ചാബ്. കേരളം, കർണാടക, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അനിയന്ത്രിതമായി ഉയരുന്നത്.
Read Moreകമൽഹാസന് ജയസാധ്യതയില്ല! സിനിമയും രാഷ്ട്രീയവും വ്യത്യസ്തമാണ്; നല്ല രാഷ്ട്രീയക്കാർക്കേ വിജയമുണ്ടാകൂ; ഗൗതമി
ചെന്നൈ: കോയന്പത്തൂർ സൗത്തിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുന്ന കമൽഹാസന് വിജയസാധ്യതയില്ലെന്ന് നടി ഗൗതി. സിനിമയും രാഷ്ട്രീയവും വ്യത്യസ്തമാണ്. സിനിമയിലെ ജനപ്രിയത രാഷ്ട്രീയ ത്തിൽ പ്രതിഫലിക്കണമെന്നില്ല. നല്ല രാഷ്ട്രീയക്കാർക്കേ വിജയമുണ്ടാകൂ. കോയന്പത്തൂരിൽ ബിജെപിക്കുവേണ്ടി പ്രചാരണത്തിനെത്തുമെന്നും ഗൗതമി അറിയിച്ചു. ബിജെപിയുടെ തമിഴ്നാട്ടിലെ താരപ്രചാരകരിൽ പ്രമുഖയാണ് ഗൗതമി. ഇതിനകം ഒട്ടേറെ മണ്ഡലങ്ങളിൽ പ്രചാരണം നടത്തിക്കഴിഞ്ഞ ഗൗതമി ഇത്തവണ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്നെങ്കിലും വിജയസാധ്യതയുള്ള സീറ്റു ലഭിക്കാതിരുന്നതിനാൽ മാറി നില്‍ക്കുകയായിരുന്നു.
Read Moreസംസ്ഥാനത്ത് ബിജെപി വളരാത്തത് സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിലായതുകൊണ്ടെന്ന് രാജഗോപാൽ
തിരുവനന്തപുരം: ബിജെപിയെ വെട്ടിലാക്കി വീണ്ടും ഒ.രാജഗോപാൽ. സാക്ഷരതയിലുംവിദ്യാഭ്യാസത്തിലും കേരളം മുന്നിൽ നിൽക്കുന്നതുകൊണ്ടാണ് സംസ്ഥാനത്ത് ബിജെപി വളരാത്തതെന്നാണ് ഒ. രാജഗോപാലിന്റെ പുതിയ പരാമർശം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആണ് രാജഗോപാലിന്റെ വിവാദപ്രസ്താവന.കേരളത്തിൽ 90 ശതമാനം ആണ് ആണ് സാക്ഷരത. ഇവിടെ ജനങ്ങൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. വിദ്യാസന്പന്നരായ ജനങ്ങളുടെ സ്വഭാവമാണ് കാണിക്കുന്നത്. രാജഗോപാലിന്റെ വിവാദ പരാമർശം ബിജെപിക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇലക്ഷൻ പ്രചാരണം ആരംഭിച്ചശേഷം നിരവധി വിവാദ പ്രസ്താവനകൾ ആണ് രാജഗോപാലിന്റെ ഭാഗത്തുനിന്ന് ബിജെപിക്കെതിരെ ഉണ്ടായത്. നേമത്ത് കെ.മുരളീധരൻ യുഡിഎഫ് സ്ഥാനാർഥി ആയപ്പോൾ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തിൽ രാജഗോപാൽ കെ.മുരളീധരനെ പ്രശംസിച്ചിരുന്നു. പാർട്ടിക്കു പുറത്തും നിന്നും തനിക്കു ലഭിച്ച വ്യക്തിപരമായ വോട്ടുകൾ കുമ്മനം രാജശേഖരനു ലഭിക്കില്ലെന്ന് സ്ഥാനാർഥിയായ ശേഷം അനുഗ്രഹം തേടാൻ എത്തിയ കുമ്മനത്തെ അടുത്തിരുത്തി കൊണ്ട് രാജഗോപാൽ പറഞ്ഞത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. അതിനുശേഷം നേമത്തെ…
Read More