ഈരാറ്റുപേട്ട: പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ടയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവച്ച് കേരള ജനപക്ഷം സ്ഥാനാർഥി പി.സി. ജോർജ്. ഒരു കൂട്ടം ആളുകൾ വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രചാരണ പരിപാടികൾ നിർത്തിയതെന്ന് പി.സി. ജോർജ് അറിയിച്ചു. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽവച്ച് പി.സി. ജോർജിനെ കൂക്കിവിളിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നു പി.സി.ജോർജും നാട്ടുകാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. പി.സി. ജോര്‍ജിന്റെ വാഹനപര്യടനം ഈരാട്ടുപേട്ടയിലെ തേവരപ്പാറയിൽ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. പി.സി. ജോര്‍ജിന് നേരെ നാട്ടുകാരില്‍ ചിലര്‍ കൂവി. ഇതില്‍ പ്രകോപിതനായ പി.സി. ജോര്‍ജ് കൂവിയവരെ അസഭ്യം പറഞ്ഞു. ഇതിനു പിന്നാലെയാണ് പ്രചാരണം നിർത്തിയതായി ജോർജ് അറിയിച്ചത്. പൂഞ്ഞാറിലെ സിറ്റിംഗ് എംഎല്‍എയായ പി.സി. ജോര്‍ജ് എല്‍ഡിഎഫിനും യുഡിഎഫിനും എതിരെയാണ് മത്സരിക്കുന്നത്.
Read MoreCategory: Loud Speaker
കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടു, ദേശീയ തലത്തിൽ നേതൃത്വം ഇല്ലാതായി! പി.എം. സുരേഷ് ബാബു കോൺഗ്രസ് വിടുന്നു
കോഴിക്കോട്: കോൺഗ്രസ് പാർട്ടിവിടുന്നത് ആലോചിക്കുന്നതായി കെപിസിസി മുൻ ജനറൽ സെക്രട്ടറി പി.എം. സുരേഷ് ബാബു. കോൺഗ്രസ് പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടു. പാർട്ടിക്ക് ദേശീയ തലത്തിൽ നേതൃത്വം ഇല്ലാതായെന്നും സുരേഷ് ബാബു വിമർശനം നടത്തി. കോൺഗ്രസ് പാർട്ടിയുമായി മാനസികമായി അകന്നു കഴിഞ്ഞു. പാർട്ടിയിൽ ഉറച്ച് നിൽക്കാൻ പാർട്ടിയുടെ ആശയമോ നേതൃത്വമോ പ്രസക്തമല്ല. തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി വിട്ടേക്കും. ഇതിനു ശേഷം എന്തു ചെയ്യണമെന്നുള്ള കാര്യം ആലോചിക്കുകയാണെന്നും സുരേഷ് ബാബു പറഞ്ഞു.
Read Moreഎലത്തൂരില്‍ വീണ്ടും ട്വിസ്റ്റ്! പ്രവര്‍ത്തകര്‍ കലിപ്പില്‍; കൂടുതല്‍ പ്രവര്‍ത്തകര്‍ രാജിയിലേക്ക്; അനുനയ നീക്കവുമായി നേതാക്കള്‍ രംഗത്ത്
സ്വന്തംലേഖകന്‍ കോഴിക്കോട്: എലത്തൂര്‍ സീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല. എന്‍സികെയുടെ സുല്‍ഫിക്കര്‍ മയൂരി തന്നെയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന് സംസ്ഥാന കണ്‍വീനര്‍ എം.എം. ഹസന് നിലപാട് വ്യക്തമാക്കിയതോടെ പാര്‍ട്ടിക്കകത്ത് കലാപമുയര്‍ത്തിയ എം.കെ.രാഘവന് എംപി ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണയോടെ പത്രിക സമർപ്പിച്ച കെപിസിസി നിര്‍വാഹക സമിതി അംഗം യു.വി.ദിനേശ് മണിയും യുഡിഎഫ് തങ്ങൾക്കാണ് സീറ്റ് അനുവദിച്ചെന്ന വാദത്തോടെ പത്രിക സമർപ്പിച്ച ഭാരതീയ നാഷണല്‍ ജനതാദളിന്റെ സെനിന് റാഷിയും പത്രിക പിന്‍വലിക്കാനും അപേക്ഷ നൽകി. അതേസമയം മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യുഡിഎഫ് തീരുമാനത്തെ അംഗീകരിച്ചിട്ടില്ല. പലരും രാജിക്കത്തുമായി ഡിസിസി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. ഇവരുടെ രാജി സ്വീകരിച്ചിട്ടില്ലെന്നും അനുനയ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പത്രിക നല്കിയ യു.വി.ദിനേശ് മണിയുള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍…
Read More‘ഞങ്ങടെ ഉറപ്പാണ് പി.ജെ’; കലിപ്പാണ് ബോർഡ്! മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പി. ജയരാജനെ പുകഴ്ത്തി കൂറ്റൻ ബോർഡ്
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിൽ പി. ജയരാജ സ്തുതിയുമായി അണികൾ. ഞങ്ങടെ ഉറപ്പാണ് പി.ജെ എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. പോരാളികൾ എന്നപേരിൽ സ്ഥാപിച്ച ബോർഡിൽ പോരാളികൾ എന്നെഴുതിയതിനു താഴെയായി ഒരു വാളിന്റെ ചിത്രവുമുണ്ട്. ബോർഡിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട മറ്റ് മുദ്രാവാക്യങ്ങളോ പാർട്ടി ചിഹ്നങ്ങളോ ഒന്നും തന്നെയില്ല. ധർമടം നിയോജക മണ്ഡലത്തിൽ പെടുന്ന സിപിഎം ശക്തി കേന്ദ്രമായ ആർവി മെട്ടയിലെ റോഡരികിലാണ് കൂറ്റൻ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ചുവപ്പ് പശ്ചാത്തലത്തിൽ പി. ജയരാജന്റെ രണ്ട് ഫോട്ടോകളോടു കൂടിയതാണ് ബോർഡ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പി. ജയരാജന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പി.ജെ. ആർമി എന്ന നവമാധ്യമ കൂട്ടായ്മയിൽ നേതൃത്വത്തെ വിമർശിച്ചുള്ള പോസ്റ്റുകൾ വ്യാപകമായിരുന്നു. പാർട്ടി നേതൃത്വത്തെ വിമർശിച്ചുള്ള പി.ജെ. ആർമിക്കെതിരേ ഒടുവിൽ പി. ജയരാജൻ തന്നെ രംഗത്തെത്തുതയും പി.ജെ. ആർമിയുമായി തനിക്കോ പാർട്ടിക്കോ ഒരു…
Read Moreസർവേകൾ യാഥാർഥ്യ ബോധമില്ലാത്തത്, യുഡിഎഫ് വൻ വിജയം നേടുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: യാഥാർത്ഥ്യ ബോധമില്ലാത്ത സർവേഫലങ്ങളാണ് പുറത്ത് വരുന്നതെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് ക്യാന്പുകളെല്ലാം വർധിത ആവേശത്തിലാണ്. എന്നാൽ പ്രവർത്തകരെ നിരാശരാക്കാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നതെന്നും അദ്ദേഹം മലപ്പുറത്തു മാധ്യമങ്ങളോടു പറഞ്ഞു. സ്ഥാനാർതികളെ നിർണയിക്കുന്നതിന് മുന്‍പ് തന്നെ പല മാധ്യമങ്ങളും സർവേ ആരംഭിച്ചിരുന്നു. എൽഡിഎഫ് തയ്യാറാക്കി നൽകിയ തിരക്കഥകൾക്ക് അനുസരിച്ചാണ് കാര്യങ്ങളെല്ലാം നടന്നത്.ഇതിനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. സർവേയെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നത് മണ്ഡലങ്ങളെക്കുറിച്ച് യാതൊരു ബോധ്യവും ഇല്ലാത്തവരാണ്. ഇത്തരം സർവേകൾക്കായി പണം നൽകാൻ യുഡിഎഫിന്റെ കൈയ്യിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നതെന്നാണ് അന്നത്തെ പല മാധ്യമ സർവ്വെകൾ പറഞ്ഞിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ കാര്യങ്ങൾ മാറിച്ചായി. ആ സർവേ മാത്രം കണ്ടാൽ മതി…
Read Moreപോരാട്ടച്ചൂടിൽ തിരുവല്ല! ചിഹ്നം ട്രാക്ടര്‍, അമരക്കാരനായി സ്ഥാനാര്‍ഥി; എന്‍ഡിഎ സ്ഥാനാര്‍ഥി നെടുമ്പ്രത്ത്
ചിഹ്നം ട്രാക്ടര്‍, അമരക്കാരനായി സ്ഥാനാര്‍ഥി തിരുവല്ല: ട്രാക്ടര്‍ ഓടിക്കുന്ന കര്ഷകന് ചിഹ്്നമായി അനുവദിച്ചതിന്റെ ആവേശത്തിലായിരുന്നു തിരുവല്ലയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍. ട്രാക്ടറുമായി സ്ഥാനാര്‍ഥി കുഞ്ഞുകോശി പോള്‍ മണ്ഡലത്തിലെത്തിയതും ആവേശമായി. കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി.തോമസിനൊപ്പം ട്രാക്ടറിന്റെ അമരക്കാരനായി കുഞ്ഞുകോശി ഇരുന്നു. ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരവും കേരളത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും യുഡിഎഫിന് അനുകൂലമായ തരംഗമായി മാറുമെന്ന് കുഞ്ഞുകോശി പറഞ്ഞു. കര്‍ഷകര്‍ക്ക് അനുകൂലമായ പുതിയ ചിഹ്്നവുമായാണ് തുടര്‍ദിവസങ്ങളിലും പ്രചാരണ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. മാത്യു ടി. തോമസ് തിരുവല്ല നഗരത്തില്‍ വോട്ടുതേടി തിരുവല്ല: തിരുവല്ല മുനിസിപ്പല്‍ പ്രദേശങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാത്യു ടി. തോമസ് ഇന്നലെ പര്യടനം നടത്തി. കാവുംഭാഗത്തു നിന്നും രാവിലെ വ്യാപാരശാലകളും വ്യക്തികളെയും സന്ദര്‍ശിച്ചു. മുത്തൂര്‍, കറ്റോട്, കിഴക്കുംമുറി, തിരുവല്ല ടൗണ്‍ എന്നിവിടങ്ങളിലും ഇടതു മുന്നണി നേതാക്കളോടൊപ്പം മാത്യു ടി. തോമസ് വോട്ടര്‍മാരെ…
Read Moreയുഡിഎഫിന്റേതു നടപ്പാക്കാവുന്ന വാഗ്ദാനങ്ങൾ! ഉമ്മൻചാണ്ടി സ്പീക്കിംഗ്
പത്തനംതിട്ട: അധികാരത്തിലെത്തിയാല്‍ നടപ്പാക്കാനാകുന്ന വാഗ്ദാനങ്ങള്‍ മാത്രമാണ് യുഡിഎഫ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്നലെ ജില്ലയിലെത്തിയ ഉമ്മന്‍ ചാണ്ടി വിവിധ കുടുംബയോഗങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുത്തു. ജനങ്ങളുമായി സംവദിച്ച് അവരുടെ ആവശ്യങ്ങള്‍ നേരിട്ടു മനസിലാക്കി തയാറാക്കിയ പ്രകടനപത്രികയാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നൂറിന കര്മപരിപാടികളെന്ന പരിപാടികളില്‍ ഏറ്റെടുത്ത പദ്ധതികള്‍ പ്രകടനപത്രികയിലുള്പ്പെടുത്തിയിരുന്നവയായിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട കോടതി വിധി വന്നുകഴിഞ്ഞാല്‍ വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ ചര്‍ച്ച നടത്താമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനവും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മാപ്പുപറച്ചിലും ആത്മാര്‍ഥതയോടെയാണെങ്കില്‍ നിലവില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയാറാകുകയാണ് വേണ്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Read Moreപറഞ്ഞതിലും മിനിറ്റുകൾക്കു മുന്നേ എത്തി! അരൂർ ബേക്കറിയിലേക്കു കയറി സമൂസ തിന്ന്, തൊഴിലാളികളെ ചേർത്തണച്ച് രാഹുൽ
തുറവൂർ: പറഞ്ഞതിലും മിനിറ്റുകൾക്കു മുന്നേ ജില്ലയിലേക്കു കടന്ന രാഹുൽ ആദ്യം ചെയ്തത് അരൂരിലുള്ള അരൂർ ബേക്കറിയിലേക്കു കയറുകയാണ്. ചായയും സുഖിയനും സമൂസയും മുറുക്കുമടക്കം മധുരപലഹാരങ്ങളും കഴിച്ച് അവിടത്തെ തൊഴിലാളികളോടു വിശേഷം ചോദിച്ചായിരുന്നു ജില്ലയിലെ റോഡ് ഷോയുടെ തുടക്കം. കൃത്യം മൂന്നേമുക്കാലോടെ തന്നെ ജില്ലാ അതിർത്തിയായ അരൂരിലെത്തിയ രാഹുൽ ഗാന്ധിയെ അരൂരിലെ സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. നാലുമണിയോടെ വാഹനത്തിൽ പര്യടനം തുടങ്ങി. ജംഗ്ഷനുകളിൽ ജനക്കൂട്ടത്തെ കണ്ടപ്പോഴെല്ലാം വാഹനം നിർത്തി അവരെ അഭിവാദ്യം ചെയ്തായിരുന്നു മുന്നേറ്റം. ആദ്യസമ്മേളനത്തിനു മുന്നേ കയറുമെന്ന് പറഞ്ഞിരുന്ന സഹകരണ സംഘത്തിൽ യോഗം കഴിഞ്ഞാണ് പോയതെന്നു മാത്രം. ടി.കെ. സദാനന്ദൻ സ്മാരക പട്ടണക്കാട് കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ് സഹകരണ സംഘത്തിൽ കയർനെയ്ത്ത് തൊഴിലാളികളോടു സംവദിച്ച് കയർമേഖലയിലെ പ്രശ്നങ്ങളും ചോദിച്ചറിഞ്ഞു. പത്തുമിനിറ്റോളം അദ്ദേഹം അവിടെ ചെലവഴിച്ചു. അരൂർ ജംഗ്ഷൻ, ചന്തിരൂർ, എരമല്ലൂർ, കുത്തിയതോട്, തുറവൂർ,…
Read Moreആ വോട്ടുകൾ എങ്ങോട്ടേക്ക്..! തലശേരിയിൽ ബിജെപി കടുത്ത പ്രതിസന്ധിയിൽ; പിന്തുണ നൽകാൻ സ്വതന്ത്രൻ പോലുമില്ലാത്ത അവസ്ഥ
കണ്ണൂർ: തലശേരിയിലെ നാമനിർദേശ പത്രിക തള്ളിയതിനു പിന്നാലെ ബിജെപി കടുത്ത പ്രതിസന്ധിയിൽ. പിന്തുണ നൽകാൻ സ്വതന്ത്ര സ്ഥാനാർഥി പോലുമില്ലാത്ത അവസ്ഥയിലാണ് ബിജെപി. ബിജെപിയുമായി സഖ്യത്തിനില്ലെന്ന് സ്വതന്ത്രൻ സി.ഒ.ടി. നസീറും പറഞ്ഞു. ശേഷിക്കുന്നത് വെൽഫെയർ പാർട്ടിയും അപരന്മാരുമാണ്. ഇവർക്ക് പിന്തുണ നൽകിയാൽ ബിജെപിക്ക് ആകെ നാണക്കേടാകും. തുടർനിയമനടപടിയിലൂടെ സ്ഥാനാർഥിത്വം അംഗീകരിച്ചു കിട്ടുന്നില്ലെങ്കിൽ നിലപാട് പിന്നീടു പ്രഖ്യാപിക്കുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥി വി.കെ. സജീവന് 22,125 വോട്ടുകളാണു ലഭിച്ചിരുന്നത്. അതേസമയം, നാമനിർദേശ പത്രിക തള്ളിയ ഗുരുവായൂരിൽ സോഷ്യൽ ജസ്റ്റീസ് പാർട്ടിയെ പിന്തുണയ്ക്കാൻ ബിജെപി നീക്കം നടക്കുന്നുണ്ട്. എൻഡിഎയിൽ ചേരാൻ ശ്രമിച്ചിരുന്ന പാർട്ടിയാണിത്. ദിലീപ് നായരാണ് ഡിഎസ്ജെപി സ്ഥാർഥിയായി മത്സരിക്കുന്നത്.
Read Moreസ്റ്റാർട്ട്, ആക്ഷൻ, കട്ട്…! ഇതിൽ എല്ലാം മനസിലാകണം സ്ഥാനാർഥികൾക്ക്, അതെ, തെരഞ്ഞെടുപ്പ് പ്രചാരണ രീതികൾ കൂടുതൽ മാറുകയാണ്…
കണ്ണൂർ: സ്റ്റാർട്ട്, ആക്ഷൻ, കട്ട്…ഇതിൽ എല്ലാം മനസിലാകണം സ്ഥാനാർഥികൾക്ക്. അതാണ്, പുതിയ തെരഞ്ഞെടുപ്പ്. സ്ഥാനാർഥികളുടെ വസ്ത്രം, ഹെയർസ്റ്റൈൽ, എവിടെ പ്രചാരണം തുടങ്ങണം.. എല്ലാം തീരുമാനിക്കാൻ ഒരു സംഘം. കാമറകളുമായി സ്ഥാനാർഥികളുടെ പിന്നാലെ മറ്റൊരുസംഘം…അതെ, തെരഞ്ഞെടുപ്പ് പ്രചാരണ രീതികൾ കൂടുതൽ മാറുകയാണ്… ഫേസ്ബുക്ക് തുറന്നാലും വാട്സാപ്പെടുത്താലും ചിരിച്ച മുഖത്തോടെ സ്ഥാനാർഥികളുടെ ചിത്രവും വീഡിയോകളും ലൈവാണ്. ഇനി ഒരു ഫോൺ കോൾ വന്നാൽ, അതിലും സ്ഥാനാർഥികളുടെ വെറൈറ്റി വോട്ടഭ്യർഥന. വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം അവശേഷിക്കേ അവസാനവട്ട തന്ത്രങ്ങളൊരുക്കി പ്രചാരണത്തിൽ മുന്നിലെത്താൻ ശ്രമിക്കുകയാണ് മുന്നണികൾ. ഫോട്ടോ ഷൂട്ടുൾപ്പെടെ നടത്തി ചെറുവീഡിയോകൾ തയാറാക്കി വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും സ്ഥാനാർഥികളുടെ പ്രചാരണം ശക്തമാണ്. കവലകളും ചായക്കടകളും കേന്ദ്രീകരിച്ചു നടന്നിരുന്ന ചൂടൻ ചർച്ചകൾക്ക് കോവിഡ് വിലങ്ങിട്ടതോടെ തെരഞ്ഞെടുപ്പ് വാദപ്രതിവാദങ്ങളുടെ മുഖ്യവേദി സമൂഹമാധ്യമങ്ങളായി. ഫേസ്ബുക്ക്, വാട്ട്സ്ആപ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ളവ ഇപ്പോൾ രാഷ്ട്രീയ സംവാദങ്ങളാൽ നിറയുകയാണ്. ചിരിച്ച്…
Read More