1949 നവംബര്‍ രണ്ടിനാണ് ജനനം. പിതാവ് എം.ജോര്‍ജാണ് മുത്തൂറ്റ് ഫിനാന്‍സ് സ്ഥാപകന്‍. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം നേടി. 1979ല്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായി. 1993ല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായി. 2012 മുതല്‍ 2017 വരെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അല്മായ ട്രസ്റ്റിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി എക്സിക്യൂട്ടീവ് അംഗമായും ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. മുത്തൂറ്റ് ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു അന്തരിച്ച എം.ജി. ജോര്‍ജ് രാജ്യത്തെ ധനികരില്‍ മുന്നില്‍ നില്ക്കുന്ന മലയാളിയാണ്. 2020ലെ കണക്കു പ്രകാരം എം.ജി. ജോര്‍ജ് മുത്തൂറ്റും മൂന്ന് സഹോദരന്മാരും ചേര്‍ന്നുള്ള മുത്തൂറ്റ് ഗ്രൂപ്പിന് 35,500 കോടി രൂപയാണ് (480 കോടി ഡോളര്‍) ആസ്തി. ഫോബ്സ് പട്ടികയിലെ 26-ാം സ്ഥാനമാണ് ഇവര്‍ക്കുള്ളത്. 1887ലാണ് മുത്തൂറ്റ് ഗ്രൂപ്പ്…
Read MoreCategory: Loud Speaker
വിവാഹ വാഗ്ദാനം നല്കി പല തവണ ലൈംഗികമായി ഉപയോഗിച്ചെന്ന് സീരിയല്‍ നടി ! സംഭവം ഇങ്ങനെ…
വിവാഹ വാഗ്ദാനം നല്കി തന്നെ ഒരാള്‍ പല തവണ പീഡിപ്പിച്ചെന്ന പരാതിയുമായി സീരിയല്‍ നടി. ഇവരുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുംബൈ ഓഷിവാര സ്റ്റേഷനിലാണ് നടി പരാതി നല്‍കിയത്. വിവാഹം കഴിക്കാമെന്നു പറഞ്ഞ് പലയിടങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി പ്രകാരം പ്രതിക്കെതിരെ ബലാത്സംഗം, വിശ്വാസ വഞ്ചന, വഞ്ചന, മനപ്പൂര്‍വം അപമാനിക്കല്‍, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കു കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.
Read Moreസ്വര്‍ണം, ഡോളര്‍ കടത്ത് വീണ്ടും ഞെട്ടിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍; എല്‍ഡിഎഫ് സര്‍ക്കാരിനു കനത്ത തിരിച്ചടി
ജോണ്സണ് വേങ്ങത്തടംകൊച്ചി: രാഷ്ട്രീയ വിവാദത്തിലേക്കു നീണ്ട സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിലെ അന്വേഷണ മരവിപ്പ് മാറുന്നു. കഴിഞ്ഞ രണ്ടുമാസമായി അന്വേഷണം നിര്‍ത്തി വച്ചിരുന്ന അന്വേഷണ ഏജന്‍സികള്‍ വീണ്ടും സജീവമാകുന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച അവസരത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കനത്ത തിരിച്ചടിയായി കേസ് മാറുകയാണ്. എട്ടുമാസം മുമ്പു സ്വര്‍ണക്കടത്ത് കേസ് ആരംഭിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു സ്വാധീനമുണ്ടെന്നു കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയാണ് അന്വേഷണ ഏജന്‍സികള്‍ രംഗത്തു ചുവടുറപ്പിച്ചതെങ്കില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയെ നേരിട്ട് ആക്രമിക്കുന്ന സാഹചര്യത്തിലേക്കു കേസ് മാറിയിരിക്കുന്നു. മൊഴിക്കുരുക്ക് ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ടു പങ്കുണ്ടെന്നാണു സ്വപ്നയുടെ രഹസ്യമൊഴിയിലൂടെ കസ്റ്റംസ് സമര്‍ഥിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിച്ചുവെന്ന ആരോപണം ഏജന്സികള്ക്കുനേരേ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷത്തെ പോലും ഞെട്ടിച്ചു കൊണ്ടു വീണ്ടും അന്വേഷണം സജീവമാകുകയാണ്. ഈ കേസിന്റെ അന്വേഷണം മരവിപ്പിച്ചതിന്റെ പേരില്‍ ഏറെ പഴിക്കപ്പെട്ടതു ബിജെപിയും കേന്ദ്രസര്‍ക്കാരുമാണ്.…
Read Moreഅസത്യം പ്രസംഗിച്ചത് ചോദ്യം ചെയ്തപ്പോള്‍ ‘തുറിച്ചു നോക്കിയെന്ന് ‘ പരാതി നല്കി ! സജിത മഠത്തിലിന് എതിരേ ആരോപണവുമായി ഫോട്ടോഗ്രാഫര്‍ രംഗത്ത്…
തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉല്‍ഘാടന വേദിയില്‍ നുണ പ്രസംഗിച്ചത് ചോദ്യം ചെയ്തതിന്റെ പേരില്‍ നടി സജിത മഠത്തില്‍ തനിക്കെതിരേ കള്ളപ്പരാതി നല്‍കിയെന്ന് ഫോട്ടോഗ്രാഫറുടെ ആരോപണം. നുണ പറഞ്ഞതു ചോദ്യം ചെയ്തപ്പോള്‍ തന്നെ തുറിച്ചുനോക്കിയെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ചലച്ചിത്ര അക്കാദമി ഗവേണിങ് കൗണ്‍സില്‍ അംഗമായ സജിത മഠത്തില്‍ തനിക്കെതിരെ സെക്രട്ടറിക്കു പരാതി നല്‍കിയെന്ന് ഫോട്ടോഗ്രാഫര്‍ ജോജി അല്‍ഫോണ്‍സ് പറഞ്ഞു. സാംസ്കാരിക മന്ത്രിക്കുള്ള ഹര്‍ജിയായി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ജോജി അല്‍ഫോണ്‍സിന്റെ ആരോപണം. ജോജി അല്‍ഫോണ്‍സിന്റെ പോസ്റ്റ് ഇങ്ങനെ… ബഹുമാനപ്പെട്ട സാംസ്കാരിക മന്ത്രിക്കു ഒരു ഫോട്ടോഗ്രാഫറുടെ സങ്കട ഹര്‍ജി ഇരുപത്തഞ്ചാമതു iffk യുടെ ഫോട്ടോ എഡിറ്റര്‍ ആയി ചലച്ചിത്ര അക്കാഡമിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത് 2020 നവംബര്‍ ഇരുപതിനാണ്. എന്നെ ഏല്പിച്ച ഭാരപ്പെട്ട ജോലികള്‍ ഭംഗിയായും സമയബന്ധിതമായും തീര്‍ത്തു കൊടുത്തു. ഒരു ലക്ഷത്തോളം ചിത്രങ്ങളില്‍ നിന്നും iffk…
Read Moreചര്‍ച്ചകള്‍ക്ക് നേരിട്ട് വരേണ്ടെന്ന് സിപിഎം; എകെജി സെന്ററില്‍ നിന്നുള്ള വിളി കാത്ത് ഘടകകക്ഷികള്‍; അന്തിമതീരുമാനം രണ്ടു ദിവസത്തിനുള്ളില്‍; കൂടുതല്‍ സീറ്റ് പ്രതീക്ഷയുമായി ജെഡിഎസും എല്‍ജെഡിയും
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തിനുള്ളില്‍ അന്തിമതീരുമാനം അറിയിക്കുമെന്ന് ഘടകകക്ഷികളോട് സിപിഎം. ഘടകകക്ഷികളുമായി ഇതിനകം രണ്ടു തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. നല്കിയ സീറ്റുകളുടെ എണ്ണത്തില്‍ ചില കക്ഷികള്‍ ഇപ്പോഴും തൃപ്തരല്ല. എന്നാല്‍ കൂടുതല്‍ കക്ഷികള്‍ മുന്നണിയിലേക്ക് എത്തിയ സാഹചര്യത്തില്‍ സീറ്റുകളില്‍ എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്നാണ് സിപിഎം ആവശ്യപ്പെട്ടത്. അതേസമയം യുഡിഎഫിലായപ്പോള് മത്സരിച്ചിരുന്ന സീറ്റുകള്‍ വേണമെന്നും വര്‍ഷങ്ങളായി എല്‍ഡിഎഫിലുള്ള പാര്‍ട്ടിയായതിനാല്‍ സിറ്റിംഗ് സീറ്റുകള്‍ തന്നെ വേണമെന്നും ചില കക്ഷികള്‍ സിപിഎം മുമ്പാകെ ആവശ്യപ്പെട്ടു. ഉഭയകക്ഷി ചര്‍ച്ചകള്‍ മതിയാക്കുംസീറ്റ് സംബന്ധിച്ച് ഇനിയും ഉഭയകക്ഷി ചര്‍ച്ചകള്‍ വേണ്ടെന്ന തീരുമാനത്തിലാണ് സിപിഎം. നിലവിലെ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റ് ചേര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ അന്തിമതീരുമാനം അറിയിക്കാമെന്ന് ഘടകകക്ഷി നേതാക്കളോട് സിപിഎം വ്യക്തമാക്കി. ഇതോടെ എകെജി സെന്ററില്‍ നിന്നുള്ള ഫോണ്‍കോള്‍ കാത്തിരിക്കുകയാണ് ഘടകകക്ഷി നേതാക്കള്‍. എല്‍ഡിഎഫില്‍ ഐഎല്എല്ലിന്…
Read Moreഈരാറ്റുപേട്ടയിലെ ചീട്ടുകളിക്കു പിന്നിൽ വൻ സംഘം; കളിക്കാരെ കേന്ദ്രത്തിലേക്ക് എത്തിക്കാൻ ഏജന്റുമാർ; മറിഞ്ഞിരുന്നതു ലക്ഷങ്ങൾ
കോട്ടയം: ഈരാറ്റുപേട്ടയിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടന്നിരുന്ന ചീട്ടുകളിയിൽ മറിഞ്ഞിരുന്നതു ലക്ഷങ്ങൾ. ജില്ലയിലുടെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും ചീട്ടുകളിക്കാൻ ആളുകൾ എത്തിയിരുന്നു. ചീട്ടുകളിക്കാരെ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എത്തിക്കാൻ ഏജന്റുമാരും പ്രവർത്തിച്ചിരുന്നു. ചീട്ടു കളി ആരംഭിക്കുന്നതിനു മുന്‍പായി പരിസരം നിരീക്ഷിക്കുവാനും, കളിക്കാർക്ക് മദ്യവും ഭക്ഷണങ്ങളും എത്തിക്കുവാനും ശന്പളം നല്കി ആളുകളെ നിർത്തിയിരുന്നു. എല്ലാ ദിവസങ്ങളിലും രാത്രി മുതൽ പുലർച്ചെ വരെയാണു ചീട്ടുകളി. പരിസരം സുരക്ഷിതമാണെന്നു സൂചന ലഭിച്ചതിനു ശേഷമേ ചീട്ടു കളി സംഘം ടൂറിസ്റ്റ് ഹോമിൽ എത്തിയിരുന്നുള്ളൂ. മിക്ക ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന ചീട്ടുകളി സംഘത്തിൽ പലർക്കും പരസ്പരം അറിയുക പോലുമില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. നാളുകൾക്കു മണർകാട് സ്വകാര്യ ക്ലബിൽ നടന്നിരുന്നു ചീട്ടുകളി കേന്ദ്രം റെയ്ഡ് ചെയ്യുകയും നിരവധി പേരെ പിടികൂടുകയും ചെയ്തിരുന്നു.സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്നും 2.86 ലക്ഷം…
Read Moreമുതിർന്നവരെ ഒഴിവാക്കുന്നതിൽ അണികൾക്കു ഞെട്ടൽ; ആലപ്പുഴയിൽ പോസ്റ്റർ പ്രതിഷേധം, അരുവിക്കരയിലും കണ്ണൂരും സോഷ്യൽ മീഡിയ യുദ്ധം
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: സിപിഎമ്മിന്റെ സ്ഥാനാർഥി പരിഗണനാ പട്ടികയ്ക്കെതിരെ പലയിടത്തും പ്രതിഷേധങ്ങൾ.ജി. സുധാകരനെ വീണ്ടും മത്സരിക്കണമെന്ന ആവശ്യവുമായി ആലപ്പുഴ ജില്ലയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഷേധം ഉയർന്നു കഴിഞ്ഞു. അരുവിക്കരയിൽ സ്ഥാനാർഥിയായി നേരത്തെ പരിഗണിച്ചിരുന്ന വി.കെ മധുവിനു പകരം ജി. സ്റ്റീഫനെ സ്ഥാനാർഥിയായി പരിഗണിക്കുന്നുവെന്ന വാർത്ത പുറത്തു വന്നതോടെ അരുവിക്കര മണ്ഡലത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. സിപിഎം സൈബർ ഗ്രൂപ്പുകളിൽ വലിയ ചർച്ചയാണ് ഈ വിഷയത്തിൽ ഉണ്ടായിരിക്കുന്നത്.അരുവിക്കരയിൽ സീറ്റ് കച്ചവടം നടന്നുവന്ന തരത്തിലാണ് ആണ് പ്രചാരണം. അരുവിക്കരയിൽ സ്ഥാനാർത്ഥിത്വം വലിയ വിവാദമായതോടെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു തന്റെ പേരിൽ നവമാധ്യമങ്ങൾ നടത്തുന്ന പ്രതിഷേധങ്ങൾ അവസാനിപ്പിക്കണമെന്ന് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്. സമാന സ്ഥിതി സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ഉയർന്നിട്ടുണ്ട്. സിപിഎം സ്ഥിരമായി മത്സരിക്കുന്ന ജയിച്ചു കൊണ്ടിരിക്കുന്ന റാന്നി ഉൾപ്പെടെയുള്ള സീറ്റുകൾ…
Read Moreപെട്രോൾ പമ്പിൽ നിന്നും കോവിഡ് സർട്ടിഫിക്കറ്റിൽ നിന്നും മോദിയെ തെറിപ്പിച്ചു; കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കുന്നതിന് പിന്നിൽ…
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കും. ഈ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാലാണിത്.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിനു നിർദേശം നൽകിയത്. കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം നൽകുന്ന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസാണ് പരാതി നൽകിയിരുന്നത്. നേരത്തെ, തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പെട്രോൾ പമ്പുകളിൽ നിന്നും മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരുന്നു.
Read Moreമുകേഷ് അംബാനിയുടെ വീടിനുമുന്നിൽ സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ഉടമ മരിച്ച നിലയിൽ; മരിക്കുന്നതിന് മുമ്പ് പോലീസിന് നൽകിയ മൊഴിയിങ്ങനെ…
മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിനുമുന്നിൽ സ്ഫോടക വസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഉടമ മരിച്ച നിലയിൽ. താനെ സ്വദേശിയായ മൻസുക് ഹിരണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താനെയ്ക്കടുത്തു കൽവ കടലിടുക്കിൽനിന്നാണ് മൃതദേഹം ലഭിച്ചത്. തന്റെ കാർ മോഷ്ടിച്ചവർ, അതിൽ സ്ഫോടകവസ്തുക്കൾ നിറച്ച് അംബാനിയുടെ വസതിക്കു മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇദ്ദേഹം നേരത്തെ പോലീസിനു മൊഴി നൽകിയിരുന്നത്. കറുത്ത സ്കോർപ്പിയോ കാറിലാണ് സ്ഫോടക വസ്തുക്കൾ നിറച്ച് മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്കു സമീപം ഉപേക്ഷിച്ചത്. 20 ജലാറ്റിൽ സ്റ്റിക്കുകൾ വാഹനത്തിൽനിന്ന് കണ്ടെടുത്തിരുന്നു. മുകേഷ് അംബാനിയേയും ഭാര്യ നിതയെയും ഭീഷണിപ്പെടുത്തിയുള്ള കുറിപ്പും കണ്ടെടുത്തിരുന്നു.
Read Moreസുശാന്ത് സിംഗിന്റെ മരണം; റിയ ചക്രവർത്തി ഉൾപ്പടെ 33 പേർക്കെതിരെ 12,000 പേജുള്ള കുറ്റപത്രം
മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടി റിയ ചക്രവര്‍ത്തി ഉള്‍പ്പടെ 33 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയാണ് മുംബൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 12,000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ പേരുള്ള 33 പേരില്‍ എട്ട് പേര് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നേരത്തെ, കേസുമായി ബന്ധപ്പെട്ട് റിയ ചക്രവര്‍ത്തി, സഹോദരന് ഷോവിക് ചക്രവര്‍ത്തി എന്നിവരെ അറസ്റ്റിലായിരുന്നു. പിന്നീട് ഇവര്‍ ജാമ്യത്തിലിറങ്ങി. അന്വേഷണത്തിനിടയില്‍ ലഹരിമരുന്നുകള്‍, ഇലക്ടോണിക്സ് ഉപകരണങ്ങള്‍, ഇന്ത്യന്‍-വിദേശ നിര്‍മിത കറന്‍സികള്‍ എന്നിവയെല്ലാം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Read More