തിരുവനന്തപുരം: പാറശാല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിന്നും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചിത്രവും പേരും മാറ്റി. ബ്ലോക്ക് പ്രസിഡന്റായി കോണ്‍ഗ്രസ് പ്രതിനിധി എസ്. ഉഷ കുമാരി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഫറന്‍സ് ഹാളിലെ വി.എസ്. അച്യുതാനന്ദന്റെ ചിത്രവും പേരും മാറ്റിയത്. അതേസമയം, നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം രംഗത്തെത്തി. ഉഷ കുമാരി സ്ഥാനം രാജിവച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് സിപിഎം ആവശ്യപ്പെട്ടു. എന്നാല്‍ ചിത്രം മാറ്റിയതിനെക്കുറിച്ച് അറിയില്ലെന്നും വിഷയം പരിശോധിക്കുമെന്നുമാണ് ഉഷ കുമാരി പ്രതികരിച്ചത്. ഹാളില്‍ നിന്നും ചിത്രം മാറ്റിയതിന്റെയും വി.എസ്. അച്യുതാനന്ദന് കോണ്‍ഫറന്‍സ് ഹാള്‍ എന്ന പേര് മായ്ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആണ് പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വി.എസ്. അച്യുതാനന്ദന് കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തത്.
Read MoreCategory: Loud Speaker
കെട്ടിടത്തിന്റെ താഴത്തെ നില മുഴുവൻ എംഎൽഎ കൈയടക്കി വച്ചിരിക്കുന്നു: തന്റെ വാർഡിലുള്ള കെട്ടിടം ആയതുകൊണ്ടാണ് പ്രശാന്തിനോട് ഒഴിയാൻ ആവശ്യപെട്ടത്; വിശദീകരിച്ച് ആർ. ശ്രീലേഖ
തിരുവനന്തപുരം: വി.കെ. പ്രശാന്ത് എംഎല്‍എയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടതില്‍ പ്രതികരിച്ച് ആർ. ശ്രീലേഖ. കോർപറേഷൻ കെട്ടിടത്തിന്റെ താഴത്തെ നില മുഴുവൻ എംഎൽഎ കൈയടക്കി വച്ചിരിക്കുകയാണെന്ന് ശ്രീലേഖ പറഞ്ഞു. കെട്ടിടത്തിൽ കൗൺസിലർക്ക് ഓഫീസ് ഉണ്ടെന്നാണ് കോർപറേഷന്റെ വാദം. ഈ ഓഫീസ് എവിടെയെന്ന് അധികൃതർ കാണിച്ചു തരട്ടെ. തന്റെ ഓഫീസ് പ്രവർത്തിക്കാൻ സ്ഥലമില്ല. തന്റെ വാർഡിലുള്ള കെട്ടിടം ആയതുകൊണ്ടാണ് പ്രശാന്തിനോട് ഒഴിയാൻ ആവശ്യപെട്ടതെന്നും ശ്രീലേഖ പ്രതികരിച്ചു. അതേസമയം, കോർപ്പറേഷൻ ആവശ്യപ്പെട്ടാൽ ഓഫീസ് ഒഴിയുമെന്ന് വി.കെ. പ്രശാന്ത് പ്രതികരിച്ചു. രാഷ്ട്രീയ മര്യാദ കാണിച്ചില്ലെന്നും കോർപ്പറേഷൻ സെക്രട്ടറിയോ മേയറോ ആവശ്യപ്പെട്ടാൽ ഒഴിയുക തന്നെ ചെയ്യുമെന്ന് വി.കെ. പ്രശാന്ത് പറഞ്ഞു. സമാന്യമര്യാദ കണിച്ചില്ല. സുഗമമായി മുന്നോട്ട് പോകുന്ന ഓഫീസ് അവിടെ നിന്ന് മാറ്റണമെന്ന നിർബന്ധ ബുദ്ധി ശരിയോണോയെന്ന് പൊതുസമൂഹം ചിന്തിക്കണമെന്നും വി.കെ. പ്രശാന്ത് കൂട്ടിച്ചേർത്തു.
Read Moreസാധാരണക്കാരന്റെ ഒരുതരി പൊന്നെന്ന മോഹം ബാലികേറാമലയാകുന്നു… സ്വര്‍ണക്കുതിപ്പ് തുടരുന്നു; പവന് 1,03,560 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണക്കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 12,945 രൂപയും പവന് 1,03,560 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4530 ഡോളറും രൂപയുടെ വിനിമയ നിരക്ക് 89.91 ആണ്. 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് ഒന്നരക്കോടി രൂപയായി ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ വര്‍ധിച്ച് 10,640 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 8,290 രൂപയും ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ വര്‍ധിച്ച്് 5,345 രൂപയുമായി.വെള്ളി വിലയിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഒറ്റ ദിവസം കൊണ്ട് അഞ്ചു ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്. 79.1 ഡോളറാണ് വെള്ളി വില. ഇന്നലെ ഒരു ഗ്രാം വെള്ളിക്ക് 240 രൂപയായിരുന്നു. ഇന്ന്…
Read Moreപുതുവത്സരാഘോഷത്തിനു മുന്നോടിയായി ഡൽഹിയിൽ 285 പേർ അറസ്റ്റിൽ
ന്യൂഡൽഹി: പുതുവത്സരാഘോഷങ്ങൾക്കായി രാജ്യതലസ്ഥാനം ഒരുങ്ങുന്നതിനിടെ, ഇന്നലെ രാത്രി ആരംഭിച്ച പരിശോധനയിൽ ക്രിമിനൽ പശ്ചാത്തലമുള്ള 285 പേരെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് പറഞ്ഞു. മുൻകരുതൽ നടപടിയായ ഓപറേഷൻ ആഘത് 3.0 റെയ്ഡിൽ രണ്ട് ഡസനോളം അനധികൃത ആയുധങ്ങൾ, ലക്ഷങ്ങളുടെ കറൻസികൾ, അനധികൃത മദ്യം, മയക്കുമരുന്ന്, മോഷണവസ്തുക്കൾ എന്നിവ പിടിച്ചെടുത്തു. ഡൽഹിയിൽ ശക്തമായ സുരക്ഷാപരിശോധനയാണു നടക്കുന്നതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആയുധ നിയമം, എക്സൈസ് നിയമം, എൻഡിപിഎസ് നിയമം എന്നിവയുൾപ്പെടെ ചുമത്തിയാണ് അറസ്റ്റ് എന്ന് പോലീസ് പറഞ്ഞു. കൂടാതെ, പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ 504 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
Read Moreചങ്ങലയ്ക്ക് ഭ്രാന്തുപിടിച്ച അവസ്ഥ; വീടുവളഞ്ഞ് പിടികൂടാൻ മാത്രം എന്തു തെറ്റാണ് സുബ്രഹ്മണ്യൻ ചെയ്തതെന്ന് കെ.സി.വേണുഗോപാൽ
ഡൽഹി: സോണിയാഗാന്ധിയുൾപ്പെടെയുള്ളവർക്കെതിരെ സൈബർ ആക്രമണം നടക്കുമ്പോൾ മൗനം പാലിക്കുന്ന പോലീസ്, പിണറായി വിജയനെ വിമർശിച്ചാൽ ഉടൻ നടപടിയെടുക്കുന്നത് കടുത്ത ഇരട്ടത്താപ്പാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കേന്ദ്രത്തിൽ മോദിയും അമിത് ഷായും നടത്തുന്ന അതേ ഫാസിസ്റ്റ് ശൈലിയുടെ കാർബൺ പതിപ്പാണ് കേരളത്തിലെ ആഭ്യന്തര വകുപ്പും ഇപ്പോൾ നടപ്പാക്കുന്നത്.കടകംപള്ളിയുമൊത്തുള്ള യഥാർഥ ചിത്രങ്ങളിൽ മൗനം പാലിക്കുന്ന മുഖ്യമന്ത്രി, നിയമത്തെ രാഷ്്ട്രീയ പകപോക്കലിനായി ദുരുപയോഗം ചെയ്യുകയാണ്. ഒരു കൊലക്കേസ് പ്രതിയൊടെന്നതുപോലെ വീടുവളഞ്ഞ് പിടികൂടാൻ മാത്രം എന്തു തെറ്റാണ് എൻ.സുബ്രഹ്മണ്യൻ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കണം. വിനാശകാലെ വിപരീത ബുദ്ധി എന്നപോലെ, അധികാരം ഉപയോഗിച്ച് വിമർശകരെ നിശബ്ദരാക്കാമെന്നത് വ്യാമോഹം മാത്രമാണ്. ഭീഷണിപ്പെടുത്തിയും അറസ്റ്റ് ചെയ്തും സ്വർണക്കടത്തുൾപ്പെടെയുള്ള അഴിമതികളിൽ നിന്ന് ജനശ്രദ്ധ തിരിക്കാമെന്ന് സർക്കാർ കരുതേണ്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
Read Moreപുതുവത്സരാഘോഷത്തിനു മുന്നോടിയായി ഡൽഹിയിൽ 285 പേർ അറസ്റ്റിൽ; 8504 പേർ കസ്റ്റഡിയിൽ
ന്യൂഡൽഹി: പുതുവത്സരാഘോഷങ്ങൾക്കായി രാജ്യതലസ്ഥാനം ഒരുങ്ങുന്നതിനിടെ, ഇന്നലെ രാത്രി ആരംഭിച്ച പരിശോധനയിൽ ക്രിമിനൽ പശ്ചാത്തലമുള്ള 285 പേരെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് പറഞ്ഞു. മുൻകരുതൽ നടപടിയായ ഓപറേഷൻ ആഘത് 3.0 റെയ്ഡിൽ രണ്ട് ഡസനോളം അനധികൃത ആയുധങ്ങൾ, ലക്ഷങ്ങളുടെ കറൻസികൾ, അനധികൃത മദ്യം, മയക്കുമരുന്ന്, മോഷണവസ്തുക്കൾ എന്നിവ പിടിച്ചെടുത്തു. ഡൽഹിയിൽ ശക്തമായ സുരക്ഷാപരിശോധനയാണു നടക്കുന്നതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആയുധ നിയമം, എക്സൈസ് നിയമം, എൻഡിപിഎസ് നിയമം എന്നിവയുൾപ്പെടെ ചുമത്തിയാണ് അറസ്റ്റ് എന്ന് പോലീസ് പറഞ്ഞു. കൂടാതെ, പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ 504 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
Read Moreജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചു; ടിവികെ വനിതാ നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു; സജീവ പ്രവർത്തകയായിരുന്നെന്ന് അനുയായികൾ
ചെന്നൈ: ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ മനംനൊന്ത് ആത്മഹത്യക്കു ശ്രമിച്ച് ടിവികെ (തമിഴക വെട്രി കഴകം) വനിതാ നേതാവ്.അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച വനിതാ നേതാവ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. തൂത്തുക്കുടി സ്വദേശി അജിത ആഗ്നലാണു ജീവനൊടുക്കാൻ ശ്രമിച്ചത്.ടിവികെ തൂത്തുക്കുടി സെൻട്രൽ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് അജിത ആഗ്നലും അനുയായികളും കഴിഞ്ഞ ദിവസം പാർട്ടി പ്രസിഡന്റ് വിജയ്യുടെ കാർ തടയുകയും നടന്റെ വീടിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തിരുന്നു. തുടർന്നു തൂത്തുക്കുടിയിലേക്കു മടങ്ങിയതിനു പിന്നാലെയാണ് ആത്മഹത്യക്കു ശ്രമിച്ചത്.രണ്ടു വർഷത്തിലേറെ സജീവമായി പ്രവർത്തിച്ചിട്ടും ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചെന്ന് അജിതയുടെ അനുയായികൾ പറഞ്ഞു. അതിനിടെ ക്രിസ്മസ്, പുതുവത്സരാശംസ നേർന്നു സ്ഥാപിച്ച ബാനറിൽ തന്റെ ചിത്രമില്ലെന്ന് ആരോപിച്ച് പ്രാദേശിക ഘടകം സെക്രട്ടറി ഭീഷണിപ്പെടുത്തിയതിൽ മനം നൊന്ത് ടിവികെ യുവജന വിഭാഗം നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
Read Moreപത്തനംതിട്ടയിൽ ഗ്രൂപ്പ് പോരുകൾ വർധിച്ചു; വീതംവയ്പ് രാഷ്ട്രീയത്തിൽ ഉലഞ്ഞ് കോൺഗ്രസ്
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ മിന്നുംവിജയം കരസ്ഥമാക്കിയെങ്കിലും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകളിലെ വീതംവയ്പ് രാഷ്ട്രീയം കോൺഗ്രസിൽ ഗ്രൂപ്പ് പോരുകൾ വർധിപ്പിച്ചു.ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങളിലും സ്ഥാനങ്ങൾ വീതംവച്ചതോടെ നേതാക്കൾ തമ്മിലുള്ള വടംവലികളിൽ പ്രാദേശിക തലങ്ങളിലും ചേരിതിരിവ് ശക്തമായി. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് നടത്തിയ വീതംവയ്പ് സംബന്ധിച്ചു വ്യാപക അസംതൃപ്തി നിലനില്‍ക്കുകയാണ്. ചുരുക്കം ചില തദ്ദേശ സ്ഥാപനങ്ങളിലൊഴികെ എല്ലായിടത്തും അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങള്‍ രണ്ടും മൂന്നും ടേമുകളായി വീതംവച്ചിരിക്കുകയാണ്. കെപിസിസി നല്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായാണ് പലയിടത്തെയും വീതംവയ്പ്. തദ്ദേശ സ്ഥാപന മുന്‍പരിചയമുള്ളവരെപ്പോലും പാടെ അവഗണിച്ചു നേതാക്കളുടെയും ഗ്രൂപ്പിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇത്തരം വീതംവയ്പുകള്ക്കെതിരേ പാര്‍ട്ടി ഘടകങ്ങളില്‍ വ്യാപക പരാതി ഉയര്‍ന്നു. രാജിഭീഷണികള് പലയിടത്തുനിന്നുമുണ്ടായി. വിപ്പ് വാങ്ങാതെ മടിച്ചുനിന്നവരുമുണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനത്ത് ദീനാമ്മ റോയിയാണ് ആദ്യ രണ്ടുവര്‍ഷം പ്രസിഡന്റാകുക. തുടര്‍ന്നുള്ള രണ്ടുവര്‍ഷം എം.വി.…
Read Moreപഞ്ചാബിൽ 10 ലക്ഷം വരെ സൗജന്യ ചികിത്സ: ജനുവരി മുതൽ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ
ചണ്ഡീഗഡ്: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 10 ലക്ഷം രൂപ വരെ ചികിത്സ സൗജന്യമാക്കി പഞ്ചാബ് എഎപി സർക്കാർ. മുഖ്യമന്ത്രി സേഹത്ത് യോജന പദ്ധതിയാണ് പ്രഖ്യാപിച്ചത്. ജനുവരി മുതൽ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചു. എല്ലാ ജനങ്ങൾക്കും സാമ്പത്തിക ബാധ്യതയില്ലാതെ മികച്ച ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആരോഗ്യവകുപ്പിന്റെ അവലോകന യോഗത്തിനു പിന്നാലെ മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കുടുംബങ്ങൾക്കും ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കും. പ്രധാന അസുഖങ്ങൾ, ക്രിട്ടിക്കൽ കെയർ, ശസ്ത്രക്രിയകൾ, ജീവൻരക്ഷാ ചികിത്സകൾ എന്നിവയെല്ലാം പദ്ധതിയുടെ പരിധിയിൽ വരും. എല്ലാ സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാം. പണം നൽകേണ്ടതില്ലാത്ത കാഷ് ലെസ് ചികിത്സാ സൗകര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read Moreക്രിസ്മസ് ആഘോഷങ്ങൾക്കുനേരെ ആക്രമണം: അസമിൽ നാലുപേർ പിടിയിൽ
ഗുവാഹത്തി: അസമിൽ സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെയുണ്ടായ ആക്രമണത്തിൽ നാലു പേർ അറസ്റ്റിൽ. വിഎച്ച്പി ജില്ല സെക്രട്ടറി ഭാസ്കർ ദേഖ, വൈസ് പ്രസിഡന്റ് മാനസ് ജ്യോതി, ബജ്റംഗ്ദൾ ജില്ല കൺവീനർ നയൻ തലൂക്ദർ എന്നിവരുൾപ്പെടെയാണ് അറസ്റ്റിലായത്. ബുധനാഴ്ചയാണു സഭവം. ബെൽസർ പോലീസ് സ്റ്റേഷൻ പരിധിയിലെ പാനിഗാവ് ഗ്രാമത്തിലെ സെന്റ് മേരീസ് സ്കൂളിൽ അതിക്രമിച്ചു കയറി ക്രിസ്മസ് ആഘോഷങ്ങൾക്കായുള്ള അലങ്കാര വസ്തുക്കൾ കത്തിക്കുകയും കേടുവരുത്തുകയുമായിരുന്നു. വ്യാഴാഴ്ച സ്കൂൾ പരിസരത്ത് ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അക്രമികൾ മുദ്രാവാക്യങ്ങൾ വിളിക്കുകയും സ്കൂൾ അധികൃതരെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ക്രിസ്മസ് സാധനങ്ങൾ വിൽക്കുന്ന നിരവധി ഷോപ്പിംഗ് മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും അതിക്രമിച്ചു കയറി പ്രതികൾ സാധനങ്ങൾ കത്തിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ നിരവധിപ്പേരെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയെന്നും പോലീസ്.
Read More