കോട്ടയം: എന്‍സിപിയുടെ പാലാ സീറ്റിനെ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തു. തിരുനക്കരയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീല് ഇന്നു രാവിലെയാണ് ജില്ലാ നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. ഇന്നലെ രാത്രി 10.50ന് നാട്ടകം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി എത്തിയിരുന്നു. ഇന്നു എംജി യൂണിവേഴ്സിറ്റി കാമ്പസില്‍ വിദ്യാര്‍ഥി പ്രതിഭകളുമായി സംവദിക്കുന്ന സിഎം അറ്റ് കാമ്പസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രി ജില്ലയിലെത്തിയത്. എന്‍സിപിയുടെ പാലാ സിറ്റിനെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. മുന്നണി വിട്ടു യുഡിഎഫില്‍ മത്സരിക്കാനുള്ള മാണി സി. കാപ്പന്റെ തീരുമാനും സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്തു. കേരള കോണ്‍ഗ്രസ് എം മുന്നണിയിലെത്തിയതോടെ കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടു കൊടുക്കുന്ന കാര്യവും ചര്‍ച്ചയ്ക്കു വെച്ചു. കാഞ്ഞിരപ്പള്ളി സീറ്റ് ഒരു കാരണവശാലും വിട്ടു കൊടുക്കില്ലെന്നു സിപിഐ ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചിരുന്നതാണ്. പാലാ സീറ്റിന്റെ കാര്യത്തില്‍ ഉടന്‍…
Read MoreCategory: Loud Speaker
അമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നു; അമ്പതുകാരൻ അറസ്റ്റിൽ
മുംബൈ: അമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്ന കേസിൽ അമ്പതുകാരനായ മകനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കല്യാൺ സ്വദേശിയായ ഹിതെന്ദ്ര റാത്തോഡിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു ലക്ഷം രൂപയുടെ ആഭരണവും സ്വർണവും ആണ് തട്ടിയെടുത്തത്.പണം തട്ടിയ ശേഷം പൊലീസിൽ കള്ള പരാതി നൽകാൻ അമ്മയോട് ആവശ്യപ്പെട്ടു. സാധനങ്ങൾ വാങ്ങാൻ പുറത്തു പോയപ്പോൾ രണ്ടുപേർ ചേർന്ന് തന്നെ ഹിപ്നോട്ടൈസ് ചെയ്തു പണം തട്ടി എന്നായിരുന്നു പൊലീസിൽ നൽകിയ പരാതി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മ സത്യം പറഞ്ഞത്.
Read Moreതര്‍ക്കം കയ്യാങ്കളിയിലെത്തി ! മധ്യവയസ്കന്റെ ജനനേന്ദ്രിയം കടിച്ചെടുത്ത് യുവാവ്; കുന്നത്തൂരിലെ ബാറില്‍ നടന്ന സംഭവം ഇങ്ങനെ…
മദ്യപിച്ച് മദോന്മത്തനായ യുവാവ് വാക്കുതര്‍ക്കത്തിനിടെ മധ്യവയസ്കന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു. ശനിയാഴ്ച രാത്രി കുന്നത്തൂര്‍ മന ബാറിലെ പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സംഭവം. പ്രതി പെരുമ്പടപ്പ് മണലൂര്‍ വീട്ടില്‍ ഷരീഫ് (28) നെ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഓടിച്ചുവന്ന ഓട്ടോ ടാക്സി ഇവിടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ തട്ടിയതിനെ തുടര്‍ന്ന് കാറിലുള്ളവരും ഷരീഫും തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. ഇതിനിടയിലാണ് പുന്നൂക്കാവ് സ്വദേശിയായ 55 വയസ്സുകാരനു നേരെ ഷെരീഫ് ആക്രമണം അഴിച്ചുവിട്ടത്. ജനനേന്ദ്രിയം അറ്റ് അവശനായ മധ്യവയസ്കനെ ഉടന്‍ കുന്നംകുളം റോയല്‍ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയയിലൂടെ ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തു.
Read Moreയുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ …! പിൻവാതിൽ നിയമനങ്ങൾക്കെതിരേ നിയമ നിർമാണം; വാഗ്ദാനവുമായി യുഡിഎഫ്
പാലക്കാട്: പിഎസ് സി വഴിയല്ലാതെ സർക്കാർ ജോലിക്ക് ആളെ നിയമിക്കുന്നത് തടയാൻ സംസ്ഥാനത്ത് നിയമം കൊണ്ടുവരുമെന്ന് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഏറ്റവും അധികം പിൻവാതിൽ നിയമനങ്ങൾ നടത്തിയെന്ന ഖ്യാദി പിണറായി വിജയൻ സർക്കാരിന് അവകാശപ്പെട്ടതാണ്. മൂന്ന് ലക്ഷം പിൻവാതിൽ നിയമനങ്ങളാണ് പിഎസ് സിയെ നോക്കുകുത്തിയാക്കി എൽഡിഎഫ് സർക്കാർ നടത്തിയത്. തൊഴിലിന് വേണ്ടി അലയുന്ന യുവജനങ്ങളുടെ പ്രശ്നങ്ങൾ സർക്കാർ കണക്കിലെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നിയമനങ്ങൾ സംസ്ഥാനത്ത് പൂർണമായും അവസാനിപ്പിക്കാനാണ് യുഡിഎഫ് സർക്കാർ നിയമം കൊണ്ടുവരുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ താത്കാലിക നിയമനങ്ങളുടെ സാധ്യത തുറന്നിടുന്ന ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടിയുണ്ടാകുന്ന തരത്തിലായിരിക്കും നിയമത്തിന്റെ കരട്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ എൽഡിഎഫ് സർക്കാർ നടത്തിയ അനധികൃത നിയമനങ്ങളെല്ലാം പുനപരിശോധിക്കുമെന്നും…
Read Moreപാട്ടിനെ പേടിച്ച്..; കേന്ദ്രത്തിന്റെ പരാതിയിൽ കർഷക സമരഗാനങ്ങൾ നീക്കി യൂട്യൂബ്; ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് മായ്ക്കാൻ കഴിയില്ലെന്ന് സമരനേതാവ്
ന്യൂഡൽഹി: കര്‍ഷക സമരത്തെ പിന്തുണയ്ക്കുകയും സര്‍ക്കാരിനെതിരെ വിമര്‍ശം ഉന്നയിക്കുകയും ചെയ്യുന്ന ട്വിറ്റർ അക്കൗണ്ടുകള്‍ പൂട്ടിക്കുന്നതിനു പിന്നാലെ സമരസംഗീതത്തിനും ഇന്റർനെറ്റിൽ വിലക്ക്. പഞ്ചാബി ഗായകൻ കൻവർ ഗ്രെവാളിന്റെ ഐലാൻ, ഹിമാത് സന്ധുവിന്റെ അസി വദാംഗെ എന്നീ സംഗീത വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്തു. കേന്ദ്രസർക്കാരിന്റെ പരാതിയ തുടർന്നാണ് നടപടി. കർഷക സമരത്തെ അനുകൂലിച്ചുള്ള ഹിമാത് സന്ധുവിന്റെ സംഗീത വീഡിയോ നാല് മാസം മുൻപാണ് യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. ഈ ഗാനത്തിന് 13 ദശലക്ഷം കാഴ്ചക്കാർ ഉണ്ടായി. കൻവറിന്റെ ഗാനം സമരസംഗീതമായി മാറുകയും ഗായകൻ പ്രക്ഷോഭത്തിന്റെ മുഖങ്ങളിലൊന്നാകുകയും ചെയ്തു. ഈ ഗാനം നീക്കം ചെയ്യുന്നതുവരെ ഒരു കോടി ആളുകളാണ് കണ്ടത്. കർഷകരാണ് കൃഷിയെക്കുറിച്ചുള്ള തീരുമാനമെടുക്കേണ്ടത് മറ്റാരുമല്ല എന്നാണ് ഈ ഗാനത്തിന്റെ സന്ദേശം. യൂട്യൂബിൽ നിന്ന് ഇവ നീക്കം ചെയ്യാൻ സർക്കാരിന് കഴിയുമെങ്കിലും ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് ഗാനങ്ങൾ മായ്ക്കാൻ…
Read Moreതെരഞ്ഞെടുപ്പ് ഗോദയില്‍ ബിജെപി! കേരളയാത്രയ്ക്ക് അമിത്ഷായും യോഗി ആദിത്യനാഥും വന്നേക്കും; സ്ഥാനാർഥി പ്രഖ്യാപനം മാർച്ച് ആദ്യ വാരം
സ്വന്തംലേഖകന്‍ കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥികളെ മാര്‍ച്ച് ആദ്യവാരത്തിനുള്ളില്‍ പ്രഖ്യാപിക്കണമെന്ന് ദേശീയ നേതൃത്വം. ഓരോ മണ്ഡലങ്ങളിലും മത്സരിക്കേണ്ട സ്ഥാനാര്‍ഥികളുടെ പട്ടിക ഇതിനകം ജില്ലാ കമ്മിറ്റികള്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം ഈ പട്ടിക പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളോടെ പാര്‍ലമെന്ററി ബോര്‍ഡ് മുമ്പാകെ വരും ദിവസം സമര്‍പ്പിക്കും. തുടര്‍ന്ന് സ്ഥാനാര്‍ഥികളെ തീരുമാനിക്കുകയും അനുമതി തേടി കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിക്കുകയും ചെയ്യും. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചു കാലതാമസം വരുത്തരുതെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 25 ശതമാനം പൊതുസമ്മതരായ പുതുമുഖങ്ങള്‍ വേണമെന്നാണ് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചത്. പ്രവര്‍ത്തക കണ്വന്ഷന് ഇന്ന് മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി പൂര്‍ണമായും ഒരുങ്ങി. മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കമാവും. തെക്കന്‍ കേരളത്തില്‍ പ്രഭാരി സി.പി.രാധാകൃഷ്ണനും വടക്കന്‍ കേരളത്തില്‍ സഹപ്രഭാരി സുനില്‍ കുമാറുമാണ് നേതൃത്വം നല്‍കുന്നത്. ഫെബ്രുവരി 10,11, 12…
Read Moreഎസ്എഫ്ഐ നേതാവിന്റെ വീടിനു നേരേ പെട്രോൾബോംബേറ്; ഉഗ്രൻ ശബ്ദം കേട്ട് ഉണർന്ന് നോക്കുമ്പോള്‍ കണ്ടത്…
കാട്ടാക്കട : എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് സെക്രട്ടറിയുടെ വീടിനു നേരെ പെട്രോൾ ബോംബേറ്. മലയിൻകീഴ് കുണ്ടമൺകടവ് വട്ടവിള വിമൽ ഹൗസിൽ വിപിൻദാസിന്റെ വീടിനു നേരെയാണ് ഇന്ന് പുലർച്ചെ 2.30 ന് പെട്രോൾ ബോംബേറ് നടന്നത്. വീടിന്റെ ജനൽചില്ലകൾ തകർന്നു. വീട്ടിൽ വിപിൻദാസ് ഉണ്ടായിരുന്നില്ല. അച്ഛൻ ക്രിസ്തുദാസും അമ്മ ശാലിനിയും സഹോദരൻ വിമൽദാസുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഉഗ്രൻ ശബ്ദം കേട്ടാണ് വീട്ടുകാർ ഉണരുന്നത്. ഉണർന്ന് നോക്കുമ്പോഴാണ് സ്ഫോടനം നടന്നതായി കാണുന്നത്. വീടിന്റെ മുന്നിൽ പെട്രോൾ ബോംബിന്റെ അവശിഷ്ടങ്ങൾ ചിതറികിടപ്പുണ്ട്. വീടിനു നേരെ കല്ലേറും ഉണ്ടായിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളജിൽ എം.എ ഇസ്ലാമിക് ഹിസ്റ്ററിക്ക് പഠിക്കുകയാണ് വിപിൻദാസ്. യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ അടുത്തിടെ ബിജെപി ദേശീയ പ്രസിഡന്റ് തലസ്ഥാനത്തു വരുന്നതുമായി ബന്ധപ്പെട്ട് കൊടി നാട്ടാൻ ശ്രമം നടന്നിരുന്നു. എന്നാൽ കോളജിനു മുന്നിൽ കൊടി നാട്ടാൻ വിദ്യാർഥികൾ സമ്മതിച്ചില്ല. എന്നാൽ ബിജെപി…
Read Moreഎൻസിപിയിൽ അതൃപ്തി ഇപ്പോഴും പുകയുന്നുണ്ട്..! തനിക്കെതിരെയുള്ള കേസ് തെരഞ്ഞെടുപ്പ് കാലങ്ങളിലെ സ്ഥിരം ഹര്ജിക്കാരന്; നിയമപരമായി നേരിടുമെന്ന് മാണി സി കാപ്പന്
കോട്ടയം: എല്‍ഡിഎഫില്‍ തുടരുമെന്ന് എന്‍സിപി അഖിലേന്ത്യാ അധ്യക്ഷന്‍ ശരത്പവാര്‍ പ്രഖ്യാപിച്ചെങ്കിലും എന്‍സിപി സംസ്ഥാന നേതൃത്വത്തില്‍ ഇപ്പോഴും അതൃപ്തി തുടരുന്നു. പാലാ ലഭിച്ചില്ലെങ്കില്‍ മറ്റൊരു സീറ്റിലും മത്സരിക്കില്ലെന്നും പാലായില്‍ തന്നെ മത്സരിക്കുമെന്നും മാണി സി. കാപ്പന് രാഷ്്ട്രദീപികയോടു പറഞ്ഞു. പൊരുതി നേടിയ പാലാ മണ്ഡലത്തോടു ഹൃദയം കൊണ്ടു അടുത്തു. ഒന്നര വര്‍ഷത്തിനിടയില്‍ ജനങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടായി. നിരവധി കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞു. ഇനിയും പല കാര്യങ്ങളും പൂര്‍ത്തിയാക്കാനുണ്ട്. വീണ്ടും പാലായില്‍ മത്സരിക്കണമെന്ന ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ പാലാ വിട്ട് മറ്റൊന്നും ചിന്തിക്കുന്നില്ലെന്നും മാണി സി. കാപ്പന് പറഞ്ഞു. സീറ്റ് എന്‍സിപിക്കു തന്നെ എല്‍ഡിഎഫ് നേതൃത്വം തരുമെന്നാണ് വിശ്വാസം. മറിച്ചു തീരുമാനമുണ്ടായാല്‍ അപ്പോള്‍ തീരുമാനിക്കും. പാലാ എല്‍ഡിഎഫിനു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫില്‍ തുടരുമെന്ന് പവാര്‍ പറഞ്ഞത്. മറിച്ച് തീരുമാനമുണ്ടായാല്‍ പവാര്‍ അപ്പോള്‍ കാര്യങ്ങള്‍ പറയും. ദേശീയ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍…
Read Moreതിരുവഞ്ചൂരിനെ ആരു നേരിടും? സുരേഷ്കുറുപ്പ്, കെ. അനില്‍കുമാര്‍, ടി.ആര്.രഘുനാഥന് സിപിഎം ലിസ്റ്റില്‍
കോട്ടയം: പ്രതിപക്ഷ നിരയിലെ കരുത്തനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നേരിടാന്‍ സിപിഎം ഇത്തവണ ആരെ രംഗത്തിറക്കും. ഇതു സംബന്ധിച്ച് സിപിഎമ്മില്‍ തിരക്കിട്ട ചര്‍ച്ചയാണ് നടക്കുന്നത്. ഏറ്റുമാനൂരില്‍നിന്ന് സുരേഷ് കുറുപ്പിനെ കോട്ടയത്ത് എത്തിച്ച് മണ്ഡലം തിരിച്ചുപിടിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണെങ്കിലും കുറുപ്പ് ഇതിനോട് മനസ് തുറന്നിട്ടില്ല. ഒരു തവണ പരാജയപ്പെട്ടെങ്കിലും മുന്‍ എം എല്‍എ കൂടിയായ വി.എന്‍.വാസവനെ ഒരിക്കല്‍ കൂടി പരിഗണിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തോല്‍വി കണക്കിലെടുക്കുമ്പോള്‍ സംസ്ഥാന നേതൃത്വം ഇതിനോടു യോജിക്കുന്നില്ല. ഏറ്റുമാനൂര്‍ മണ്ഡലത്തിലാണ് വാസവന്റെ പേരിനു മുന്‍തൂക്കം ലഭിച്ചിരിക്കുന്നതും. മീനച്ചിലാര്‍ നദീ പുനര്‍ സംയോജന പദ്ധതിയിലൂടെ ശ്രദ്ധേയനായ സിപിഎം ജില്ലാ കമ്മറ്റിയംഗം കെ.അനില്‍കുമാറാണ് ലിസ്റ്റിലുള്ള മറ്റൊരാള്‍. മണ്ഡലത്തിലുള്ള സ്വാധീനവും ജനകീയ ഇടപെടലും വോട്ടാക്കാമെന്നാണ് സിപിഎം കരുതുന്നത്. സിഐടിയു ജില്ലാ പ്രസിഡന്റ് ടി.ആര്. രഘുനാഥന്റെ പേരും ജില്ലാ നേതൃത്വത്തിന്റെ ലിസ്റ്റിലുണ്ട്. സിപിഎമ്മിന്റെ കോട്ടയം മണ്ഡലം…
Read Moreഹലാൽ മുദ്രണം ചെയ്ത ഭക്ഷണം ബഹിഷ്കരിക്കണം..! സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പർധ: ഹിന്ദു ഐക്യവേദി നേതാവ് അറസ്റ്റിൽ
പറവൂർ: സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പർധ വളർത്തുന്ന പ്രചാരണം നടത്തിയെന്ന കേസിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി നളിനംവീട്ടിൽ ആർ.വി. ബാബു (53) അറസ്റ്റിൽ. ഹലാൽ മുദ്രണം ചെയ്ത ഭക്ഷണം ബഹിഷ്കരിക്കണമെന്നു യുട്യൂബ് ചാനലിലൂടെ ഇയാൾ ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഫേസ്ബുക്ക് പേജിലും സമാനരീതിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജനുവരി 29നു ബാബുവിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പോലീസ് ആവശ്യപ്പെട്ടിട്ടും ഹാജരാകാൻ തയാറാകാത്തതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്. എട്ടിനു മജിസ്ട്രേട്ട് കോടതിയിൽ ഹാജരാകണമെന്ന നിർദേശത്തോടെ ബാബുവിനു കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
Read More