മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ഒറന്പുറത്ത് മുസ്ലിം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. പാണ്ടിക്കാട് ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ(26) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഘർഷം ഉണ്ടായത്. അക്രമത്തിൽ കുത്തേറ്റ സമീറിനെ പെരിന്തൽമണ്ണ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ മൂന്നോടെ മരണപ്പെട്ടു. പ്രദേശത്ത് രാഷ്ട്രീയസംഘർഷം നിലനിന്നിരുന്നു. യുഡിഎഫ്-എൽഡിഎഫ് തമ്മിൽ സംഘർഷം നിലനിന്നിരുന്നെങ്കിലും മുതിർന്ന നേതാക്കൾ ഇടപെട്ടു പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ ഇന്നലെ രാത്രിയിൽ അങ്ങാടിയിൽ വീണ്ടും അടിപിടി ഉണ്ടാവുകയും ലീഗ് പ്രവർത്തകന് ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്തു. ഇത് കണ്ട് തൊട്ടടുത്ത കടയിലുണ്ടായിരുന്ന മുഹമ്മദ് സമീർ ഓടിയെത്തി പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ അക്രമം നടത്തുകയായിരുന്നു. അതേസമയം രാഷ്ട്രീയ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സിപിഎമ്മാണ് സംഘര്‍ഷത്തിന് പിന്നിലെന്നും ലീഗ് ആരോപിച്ചു. എന്നാൽ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സിപിഎം പറയുന്നു. സംഘർഷത്തിൽ…
Read MoreCategory: Loud Speaker
ധർമജൻ ബോൾഗാട്ടി ബാലുശേരിയിൽ കോൺഗ്രസ് സ്ഥാനാർഥി..? പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാൻ തയാറാണെന്ന് ധര്‍മജനും
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ ധര്മജന് ബോള്‍ഗാട്ടിയെ കോൺഗ്രസ് സ്ഥാനാർഥിയായി പരിഗണിക്കുന്നതായി റിപ്പോർട്ട്. ബാലുശേരി നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ നീക്കം നടക്കുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം ധര്മജന് ബാലുശേരിയിലെ കോൺഗ്രസിന്റെ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇതോടെയാണ് അഭ്യൂഹം ശക്തമായത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാൻ തയാറാണെന്ന് ധര്‍മജനും മാധ്യമങ്ങളോട് പ്രതികരിച്ചു.
Read Moreതലപ്പൊക്കംകൊണ്ട് ഉത്സവപ്പറന്പുകളെ ആവേശംകൊള്ളിച്ച കൊമ്പന്! ഗജവീരൻ മംഗലാംകുന്ന് കർണൻ ചരിഞ്ഞു; മോഹൻലാലിനും ഷാരൂഖിനുമൊപ്പം സിനിമയിലും
ചെർപ്പുളശേരി: തലപ്പൊക്കംകൊണ്ട് ഉത്സവപ്പറന്പുകളെ ആവേശംകൊള്ളിച്ച കൊന്പൻ മംഗലാംകുന്ന് കർണൻ ചരിഞ്ഞു. അറുപതു വയസോളമുള്ള ആനയ്ക്ക് കുറച്ചുകാലമായി പ്രായാധിക്യംമൂലമുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്ന ആന പുലർച്ചെ അഞ്ചോടെയാണ് ആന ചരിഞ്ഞത്. ഹൃദയാഘാതം മൂലം ചരിയുകയാണെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനകൾക്കു ശേഷം ഇന്നുതന്നെ വാളയാർ വനത്തിൽ സംസ്കരിക്കും. ബിഹാറിൽ ജനിച്ച കൊന്പനെ 1989ലാണ് കേരളത്തിൽ എത്തിച്ചത്. പിന്നീട് മംഗലാംകുന്ന് കുടുംബത്തിൽ എത്തി. മംഗലാംകുന്ന് പരമേശ്വരൻ, ഹരിദാസ് സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള കൊന്പനാണ് കർണൻ. ഗുരുവായൂർ ദേവസ്വം കഴിഞ്ഞാൽ ഏറ്റവുമധികം ആനകളുള്ളത് മംഗലാംകുന്ന് കുടുംബത്തിലാണ്. ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന മംഗലാംകുന്ന് ഗണപതി നേരത്തേ ചരിഞ്ഞു. മംഗലാംകുന്ന് അയ്യപ്പനും പ്രശസ്തനായ കൊന്പനാണ്. ബിഹാറിയാണെങ്കിലും നാടൻ ആനകളെപ്പോലെ ലക്ഷണത്തികവുള്ള ഗജവീരനായിരുന്നു മംഗലാംകുന്ന് കർണൻ. തങ്ങളുടെ പ്രിയങ്കരനായ കൊന്പനെ അവസാനമായി ഒരുനോക്കു കാണാൻ ഒട്ടേറെ ആനപ്രേമികൾ എത്തി. 2019 മാർച്ച് മാസത്തിലാണ് കർണൻ ഒടുവിൽ…
Read Moreചെങ്കോട്ടയിൽ ഉയർന്നത് ഖാലിസ്ഥാൻ പതാകയോ..?പുറത്ത് വരുന്നത് വ്യാചപ്രചരണം; സത്യാവസ്ഥ ഇതാണ്
ന്യൂഡൽഹി: ഡൽഹിയിൽ കർഷക പ്രതിഷേധത്തിനിടെ ചെങ്കോട്ടയിൽ ഖാലിസ്ഥാൻ ഭീകരവാദികൾ പതാക സ്ഥാപിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചരണം. ബിജെപി, സംഘപരിവാർ ഗ്രൂപ്പുകളാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണം അഴിച്ചു വിട്ടിരിക്കുന്നത്. എന്നാൽ ഇതിലെ യാഥാർഥ്യം എന്താണെന്ന് നോക്കാം. കാവി നിറത്തിലുള്ള നിഷാൻ സാഹിബാണ് ചെങ്കോട്ടയ്ക്കു മുകളിൽ കെട്ടിയത്. സിഖ് മതവിശ്വാസികളുടെ പതാകയാണിത്. നിഷാൻ എന്നാൽ ചിഹ്നം എന്നാണ് അർഥം. മിക്ക ഗുരുദ്വാരകളിലും തുണിയിൽ പൊതിഞ്ഞ കൊടിമരത്തിൽ ഈ പതാക കാണാം. ഇതിന് ഖാലിസ്ഥാനുമായി ബന്ധമില്ല.
Read Moreരാജ്യത്ത് 12,689 പേർക്ക് കൂടി കോവിഡ്; ഇതുവരെ വാക്സിൻ സ്വീകരിച്ചത് 20,29,480 പേർ; രോഗം ഭേദമായവരുടെ ആകെ എണ്ണം 1,03,59,305
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിൽ 12,689 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പുതിയതായി 137 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1,53,724 ആയി. ഇതുവരെ 1,06,89,527 പേരാണ് രാജ്യത്താകെ കോവിഡ് പോസിറ്റീവ് ആയത്. നിലവിൽ 1,76,498 പേർ രോഗം ബാധിച്ച് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിലാണ്. 24 മണിക്കൂറിൽ 13,320 പേർ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 1,03,59,305 ആയി. രാജ്യത്ത് ഇതുവരെ 20,29,480 പേരാണ് രോഗപ്രതിരോധ വാക്സീൻ സ്വീകരിച്ചത്. ഇതുവരെ 19,36,13,120 സാമ്പിളുകൾ പരിശോധിച്ചത്. തിങ്കളാഴ്ച മാത്രം 5,50,426 സാമ്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.
Read Moreനാലുവർഷത്തെ ഇടവേളകഴിഞ്ഞ്..! അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് ശശികല ഇന്ന് മോചിതയാകും
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഇന്ന് ജയില്‍ മോചിതയാകും. കോവിഡ് ബാധിച്ച് ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ഉടന്‍ ചെന്നൈയിലെത്തില്ലെന്നാണ് വിവരം. ചെന്നൈയിലെത്തിയാല്‍ ആദ്യം മറീനയിലുള്ള ജയലളിത സ്മാരകം ശശികല സന്ദര്‍ശിക്കും. പാരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ ഇന്ന് ആശുപത്രിയിലെത്തി മോചന നടപടികള്‍ പൂര്‍ത്തിയാക്കും. കേസിലെ കൂട്ടുപ്രതി ഇളവരശി കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ്. ഇവര്‍ ഫെബ്രുവരി ആദ്യം ജയില്‍മോചിതയാകും.
Read Moreതാനിപ്പോൾ സ്വർഗത്തിലാണെന്ന തോന്നൽ..! രണ്ട്പതിറ്റാണ്ട് പാക്കിസ്ഥാൻ ജയിലിൽ; കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിൽ തിരികെയെത്തി ഹസീന ബീഗം
ന്യൂഡൽഹി: പാക്കിസ്ഥാന് ജയിലില്‍ കഴിഞ്ഞ മഹാരാഷ്ട്ര സ്വദേശിനിക്ക് രണ്ട് പതിറ്റാണ്ടിന് ശേഷം മോചനം. ഹസീന ബീഗം(65)ആണ് 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ഔറംഗബാദിലെ റാഷിദ്പുര സ്വദേശിനിയായ ഹസീന ഉത്തര്‍പ്രദേശിലെ സഹാറന്‍പുര്‍ സ്വദേശിയായ ദില്‍ഷാദ് അഹമ്മദിനെയാണ് വിവാഹം ചെയ്തത്. ദില്‍ഷാദിന്റെ ബന്ധുക്കളെ കാണാനാണ് ഹസീന പാക്കിസ്ഥാനിലേക്ക് പോയത്. എന്നാല്‍ ഇവിടെ വച്ച് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതോടെ ഹസീനയെ ജയിലിലടച്ചു. കഴിഞ്ഞ 18 വര്‍ഷക്കാലം ഇവര്‍ ജയിലില്‍ തന്നെയാണ് കഴിഞ്ഞത്.ഔറംഗാബാദ് പോലീസിന്റെ പ്രയത്ന ഫലമായാണ് ഹസീനയുടെ ജയില്‍ മോചനം സാധ്യമായത്. പാക്കിസ്ഥാനിൽ തന്നെ ബലമായി തടവിലാക്കിയെന്നും താൻ വളരെയധികം കഷ്ടപ്പാടുകളിലൂടെ കടന്നുപോയെന്നും ഹസീന ബീഗം പറയുന്നു. താനിപ്പോൾ സ്വർഗത്തിലാണെന്ന തോന്നലുണ്ടെന്നും ഹസീന കൂട്ടിച്ചേർത്തു. ഔറംഗാബാദ് പോലീസിനോടും ഹസീന നന്ദി അറിയിച്ചു.
Read Moreമുതലാളി പറഞ്ഞിട്ട് വന്നതാണെന്ന് പറഞ്ഞ് അകത്തു കയറും; പിന്നെ സ്ത്രീകളെ കടന്ന് പിടിക്കും; സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കയറി അതിക്രമം നടത്തുന്ന മല്ലപ്പള്ളി രാജേഷ് വീണ്ടും പിടിയിൽ
മൂവാറ്റുപുഴ: നഗരത്തിലെ ബ്യൂട്ടിപാർലറിൽ കയറി ജീവനക്കാരിയെ അപമാനിച്ചയാളെ പോലീസ് പിടികൂടി. ചങ്ങനാശേരി മല്ലപ്പള്ളി രാജേഷ് (45) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം . സ്ഥിരമായി സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കയറി ഉടമസ്ഥൻ പറഞ്ഞുവിട്ടയാളെന്ന് തെറ്റിധരിപ്പിച്ച ശേഷം സ്ത്രീകളെ കടന്നുപിടിക്കുന്ന രീതിയാണ് ഇയാൾ പിന്തുടരുന്നതെന്നും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനിലുകളിലായി ഇത്തരത്തിൽ സ്ത്രീകളെ അപമാനിച്ചതിന് ഇയാൾക്കെതിരെ കേസുള്ളതാണെന്നും നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്നും പോലീസ് പറഞ്ഞു. കൂടാതെ സീരിയലിലും സിനിമയിലും മറ്റും അവസരം നൽകാമെന്ന് പറഞ്ഞ് നിരവധിയിടങ്ങളിൽ ഇയാൾ അതിക്രമം നടത്തിയിട്ടുണ്ട്. എസ്ഐ ജി. അനൂപിന്റെ നേതൃത്വത്തിൽ എഎസ്ഐ ഇ.ആർ. ഷിബു, സിപിഒ ബിജി മാത്യു എന്നിവരാണ് ഇയാളെ പിടികൂടിയത്.
Read Moreകല്ലേറ്, കണ്ണീർവാതകം, നഗരഹൃദയം സംഘർഷത്തിൽ; ഡൽഹിയിൽ പോലീസും കർഷകരും നേർക്കുനേർ; ഒരു കർഷകന് ദാരുണാന്ത്യം
ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ചിൽ വൻസംഘർഷം. നഗരഹൃദയമായ ഐടിഒയിൽ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. പോലീസ് വെടിയേറ്റാണ് മരിച്ചതെന്ന് കർഷകർ ആരോപിച്ചു. അതേസമയം, ട്രാക്ടർ മറിഞ്ഞാണ് മരണമെന്നാണ് പോലീസ് പറയുന്നത്. രാജ്യത്തെ ഔദ്യോഗിക റിപ്പബ്ലിക് പരേഡ് അവസാനിച്ചതിന് ശേഷം 11ഓടെ റാലി നടത്താനായിരുന്നു അനുമതി. എന്നാൽ പത്തോടെ കർഷകർ പോലീസ് ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിലേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാൽ പലയിടത്തും റാലി പോലീസ് തടഞ്ഞു. ഇതോടെ പോലീസും കർഷകരും നിലയുറപ്പിച്ചു. മാർച്ച് നഗരത്തിലേക്കു കടക്കുന്നതു തടയാൻ സുരക്ഷയൊരുക്കിയെങ്കിലും കർഷകർ അവ മറികടന്നു ഡൽഹി നഗരത്തിലേക്കു പ്രവേശിച്ചു. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചത് വൻ സംഘഷത്തിന് കാരണമായി. സീമാപുരിയിൽ ലാത്തിവീശിയ പോലീസ് പിന്നാലെ കണ്ണീർവാതകം പ്രയോഗിച്ചു. ദിൽഷാദ് ഗാർഡനിൽ മാർച്ചിനു നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേർക്ക് പരിക്കേറ്റു. ട്രാക്ടറുകളുടെ…
Read Moreഇങ്ങനെയും ചില പോലീസുകാർ..! മുഖ്യമന്ത്രിയെ കാണാനെത്തിയ കോൺഗ്രസ് നേതാവിനെ നിലം തൊടിക്കാതെ തൂക്കിയെടുത്ത്കൊണ്ടുപോയി പോലീസ്; തൊടുപുഴയിൽ കണ്ട കാഴ്ചയിങ്ങനെ…
തൊടുപുഴ: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി ഇന്നലെ തൊടുപുഴയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ ജില്ലയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി അംഗവുമായ സി.പി.മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷണിക്കപ്പെടാതെ പരിപാടിക്കെത്തിയെന്ന കാരണത്താലാണ് ഇദ്ദേഹത്തെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത്.എന്നാൽ ജില്ലയിലെ തോട്ടം മേഖലയിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് എത്തിയതെന്നും അവിടെയുണ്ടായിരുന്ന നേതാക്കളോട് അനുമതി ചോദിച്ച ശേഷമാണ് അകത്ത് പ്രവേശിച്ചതെന്നും സി.പി മാത്യു പ്രതികരിച്ചു.തൊടുപുഴ മാടപ്പറന്പിൽ റിസോർട്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ചടങ്ങ് നടക്കുന്നതിനിടെ ഇവിടെയെത്തിയ സി.പി മാത്യു ഹാളിൽ കടന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ തൊടുപുഴ സിഐ സുധീർ മനോഹർ ഇദ്ദേഹത്തെ പുറത്തേക്ക് വിളിപ്പിച്ചു. ഇതിനിടയിൽ സി.പി മാത്യു മാധ്യമപ്രവർത്തകരുമായി സംസാരിച്ചു. താൻ വരാനിടയായ സാഹചര്യം വിശദീകരിക്കുന്നതിനിടെ പൊലീസ് ഇദ്ദേഹത്തെ ബലം പ്രയോഗിച്ച് വലിച്ചിഴച്ച് പൊലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. മുട്ടം സ്റ്റേഷനിലെത്തിച്ച അദ്ദേഹത്തെ മുഖ്യമന്ത്രി പരിപാടി അവസാനിപ്പിച്ച് ജില്ലയിൽ നിന്നു…
Read More