ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന കർഷകരുടെ ട്രാക്ടർ റാലി ആരംഭിച്ചു. സിംഗു അതിർത്തിയിൽ പോലീസ് ബാരിക്കേഡുകൾ മറികടന്ന് കർഷകർ ഡൽഹിയിലേക്ക് പ്രവേശിച്ച് തുടങ്ങിയതായാണ് റിപ്പോർട്ട്. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പഞ്ചാബിന്റെ നേതൃത്വത്തിലാണ് റാലി.രാജ്യത്തെ ഔദ്യോഗിക റിപബ്ലിക് പരേഡ് അവസാനിച്ചതിന് ശേഷമാകും റാലി നടത്താനായിരുന്നു അനുമതി. എന്നാൽ നിശ്ചയിച്ചിരുന്ന സമയത്തെക്കാൾ കർഷകർ തങ്ങളുടെ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. സിംഗുവിൽ ഒരു വിഭാഗം കർഷകർ പോലീസ് ബാരിക്കേഡുകൾ ട്രാക്ടറുകൾ കൊണ്ട് ഇടിച്ചുനീക്കി. പോലീസ് നിർത്തിയിട്ട ട്രക്കുകൾ കർഷകർ നീക്കുകയും ചെയ്തു. രാജ്യചരിത്രത്തിൽ ആദ്യമായാണ് റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ട്രാക്ടർ റാലി നടത്തുന്നത്. റാലിയിൽ ഒരു ലക്ഷത്തോളം ട്രാക്ടറുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്നാണ് കർഷക സംഘടനകൾ അവകാശപ്പെടുന്നത്. പഞ്ചാബിൽ നിന്ന് കുതിരപ്പടയടക്കം റാലിയിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. ഡൽഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകൾ ഒരേസമയം റാലി നടത്തുന്നത്.…
Read MoreCategory: Loud Speaker
കോവിഡ് ബാധയും കടുത്ത ന്യുമോണിയയും പ്രമേഹവും! എം.വി.ജയരാജന്റെ നില ഗുരുതരം
കണ്ണൂർ: മുതിർന്ന നേതാവും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം.വി.ജയരാജന്റെ നില ഗുരുതരം. കോവിഡ് ബാധിതനായ അദ്ദേഹത്തെ കടുത്ത ന്യുമോണിയയും പ്രമേഹവും അലട്ടുന്നുണ്ട്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ തിരുവനന്തപുരത്തു നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിക്കും. ജനുവരി 18-നാണ് ജയരാജൻ കോവിഡ് ബാധിതനായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. രണ്ടു ദിവസത്തിന് ശേഷം സ്ഥിതി മോശമായതോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയരാജൻ കല്യാശേരി മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. രണ്ട് ടേം പൂർത്തിയായ ടി.വി.രാജേഷിനെ മാറ്റി ജയരാജനെ രംഗത്തിറക്കാൻ സിപിഎം ആലോചിക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.
Read Moreജോലി തട്ടിപ്പ് കേസ്! മുന്‍കൂര്‍ ജാമ്യം തേടി സരിത കോടതിയില്‍; തട്ടിപ്പിന് ഇരയായത് ഇരുപതോളം പേര്
തിരുവനന്തപുരം: ജോലി തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സരിത എസ്. നായര്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്കി. സരിത നായർ മറ്റു പ്രതികളായ രതീഷ്, സാജു എന്നിവരുമാണ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഇവർക്കെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. കെടിഡിസിയിലും ബിവറേജസ് കോര്‍പറേഷനിലും ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്. രണ്ടു മാസങ്ങള്‍ക്കു മുമ്പ് നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു പേരാണ് പരാതി നല്‍കിയിരുന്നത്. വ്യാജ നിയമന ഉത്തരവ് തയാറാക്കി നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ഇരുപതോളം പേര് തട്ടിപ്പിന് ഇരയായിട്ടുണ്ട്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും വ്യാജരേഖയുണ്ടാക്കി കോടതിയെ കബളിപ്പിച്ചിട്ടുണ്ടെന്നും പ്രൊസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടി.
Read Moreസിബിഐയെ പേടിയില്ല..! ഇടതു സർക്കാരിനു തിരിച്ചടിയാകും, അന്വേഷണത്തെ പ്രതിരോധിക്കില്ല: ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സിബിഐയെ പേടിയില്ല; ഏത് ഏജൻസി വേണമെങ്കിലും വരട്ടെ. ആരുവേണമെങ്കിലും അന്വേഷിക്കട്ടെ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എട്ടുവർഷത്തിനിടെ ഒരിക്കൽപോലും ഈ കേസിനെ തടസപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സോളാർ കേസ് സിബിഐയ്ക്ക് വിട്ട നടപടി സംസ്ഥാന സർക്കാരിനുതന്നെ തിരിച്ചടിയാകും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സോളാർ കേസിലെ പീഡനപരാതികളിൽ സിബിഐ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരേയുള്ള കേസ് സിബിഐയ്ക്ക് വിട്ടത് സർക്കാരിനെതിരേ രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. നാലേമുക്കൽ വർഷം ഒന്നും ചെയ്യാത്ത എൽഡിഎഫ് സർക്കാർ തുടർഭരണം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടതെന്നാണ് യുഡിഎഫിന്റെ വിമർശനം.
Read Moreനിരന്തരം ഭീഷണി! കുടുംബത്തെ നിരീക്ഷിച്ചു ഭീഷണിപ്പെടുത്തി ഹാക്കർമാർ; ആവശ്യപ്പെട്ടിരിക്കുന്നത് പത്തു കോടി രൂപ
ന്യൂഡൽഹി: ഡൽഹിക്കടുത്ത് ഗാസിയാബാദിൽ ഒരു കുടുംബത്തെ ഒന്നടങ്കം നിരീക്ഷിച്ചു വിവരങ്ങൾ ചോർത്തി ഹാക്കർമാരുടെ ഭീഷണി. വ്യക്തിഗത വിവരങ്ങളും നഗ്നചിത്രങ്ങളും പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കുടുംബാംഗത്തിന്റെ കൈയിൽ നിന്ന് പത്തു കോടി രൂപയാണ് ഹാക്കർമാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസിയാബാദിലെ വസുന്ധര കോളനിയിൽ നിന്നുള്ള രാജീവ് കുമാറാണ് തന്റെ ഇ- മെയിൽ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്തി ഭീഷണി നേരിടുന്നുവെന്ന പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. ഇ- മെയിൽ വഴിയാണ് രാജീവ് കുമാറിനു ഭീഷണി സന്ദേശം ലഭിച്ചത്. പത്തു കോടി രൂപ ഉടൻ നൽകിയില്ലെങ്കിലും കുടുംബാംഗങ്ങളുടെ ഉൾപ്പെടെ സ്വകാര്യ വിവരങ്ങളും സ്വകാര്യ ചിത്രങ്ങളും ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നാണു ഭീഷണി. ഓരോ നിമിഷവും തന്റെ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ ഹാക്കർമാർ അറിയുന്നുണ്ടെ ന്നാണ് രാജീവ് കുമാർ പരാതിയിൽ പറയുന്നത്. ഓരോ അനക്കവും നിരീക്ഷിക്കുന്ന ഹാക്കർമാർ അക്കാര്യങ്ങൾ അപ്പപ്പോൾ അറിയിക്കുന്നുമുണ്ട്. നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം…
Read Moreഭാര്യയുമായുള്ള തർക്കത്തിൽ ഭക്ഷണം കഴിക്കാൻ എത്തിയ ആളും ഇടപെട്ടു; ഹോട്ടലുടമയ്ക്ക് വെട്ടേറ്റു
ചട്ടഞ്ചാൽ: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ ഹോട്ടലുടമയും ഭാര്യയും തമ്മിലുള്ള സംഭാഷണത്തിൽ ഇടപെട്ടതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ ഉടമയെ കറിക്കത്തിയെടുത്ത് കഴുത്തിന് വെട്ടി. പരിക്കേറ്റ ഹോട്ടലുടമയെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചട്ടഞ്ചാൽ ഐഡിബിഐ ബാങ്കിന് സമീപത്ത് ഹോട്ടൽ നടത്തുന്ന ഗോപാലനാ (48)ണ് വെട്ടേറ്റത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഹോട്ടൽ പൂട്ടാറായ സമയമായതിനാൽ ഹോട്ടലുടമ ഗോപാലനും ഭാര്യയും 10 വയസുള്ള മകനും മാത്രമാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്. ഹോട്ടലിൽ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്താറുള്ള ശ്രീജിത്ത് എന്ന ഷാജിയാണ് ഹോട്ടലുടമയെ വെട്ടിയത്. കഴുത്തിനു വെട്ടിയശേഷം പുറത്തേക്ക് നടന്നു പോകുകയായിരുന്ന ഷാജിയെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിനെ ഏൽപ്പിക്കുകയുമായിരുന്നു. ഗോപാലൻ അപകടനില തരണം ചെയ്തു. ഷാജിക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
Read Moreചർച്ചയിൽ മഞ്ഞുരുകി! കെ.വി. തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്റായേക്കും; സോണിയ ഗാന്ധിയുടെ ചോദ്യത്തിന് കെ.വി. തോമസിന്റെ മറുപടി ഇങ്ങനെ…
സ്വന്തം ലേഖകൻ തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ ഹൈക്കമാൻഡ് പ്രതിനിധികളുമായി നടത്തിയ അനുനയ ശ്രമം വിജയിച്ചു. കെ.വി. തോമസിനു പാർട്ടിയിൽ ഉചിതമായ പദവി നൽകാനാണു ധാരണ. വൈകാതെ കെ.വി. തോമസിനെ കെപിസിസി വർക്കിംഗ് പ്രസിഡന്റായി പ്രഖ്യാപിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പിന്നീടു തീരുമാനിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരം സംസ്ഥാനത്തെത്തിയ ഹൈക്കമാൻഡ് പ്രതിനിധികളായ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ ചർച്ചയിലാണ് മഞ്ഞുരുകിയത്. പാർട്ടിയിലെ ഗ്രൂപ്പ് അതിപ്രസരത്തിന്റെ ഭാഗമായി, മുതിർന്ന നേതാവെന്ന നിലയിൽ നേരിടുന്ന കടുത്ത അവഗണന കെ.വി. തോമസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തി. ഇക്കാര്യം സോണിയ ഗാന്ധിയുമായും അദ്ദേഹം…
Read Moreസംസ്ഥാനത്ത് കോവിഡ് വാക്സിനേഷന് വര്‍ധിപ്പിക്കാന്‍ ആക്ഷന്‍ പ്ലാന്‍! ഫെബ്രുവരി 15നു ശേഷം അടുത്ത ഘട്ട വാക്സിനേഷന് ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന് വര്‍ധിപ്പിക്കാനും കൃത്യമായി അടുത്തഘട്ട വാക്സിനേഷന് ആരംഭിക്കാനും ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ തയാറാക്കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കും. 133 കേന്ദ്രങ്ങളാണ് സംസ്ഥാനത്തിന് ആദ്യഘട്ടമായി അനുവദിച്ചത്. എന്നാല്‍ കൂടുതല്‍ വാക്സിന് എത്തിയതോടെ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടി വരുന്നു. ഇപ്പോള്‍ 141 കേന്ദ്രങ്ങളാണ് വാക്സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്. ഇത് വര്‍ധിപ്പിച്ച് 249 വരെയാക്കാനാണ് ഉദ്ദേശിക്കുന്നത്. എറണാകുളം ജില്ലയില്‍ 38 കേന്ദ്രങ്ങളും തിരുവനന്തപുരം ജില്ലയില്‍ 30 കേന്ദ്രങ്ങളും സജ്ജമാക്കുന്നതാണ്. ഒരു ജില്ലയില്‍ ചുരുങ്ങിയത് 14 കേന്ദ്രങ്ങളെങ്കിലുമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഫെബ്രുവരി 13 ഓടെ ആദ്യം വാക്സിന് എടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രണ്ടാം ഘട്ട വാക്സിനെടുക്കേണ്ട സമയമാകും. അതിനാല്‍ തന്നെ ഫെബ്രുവരി 15നകം ആദ്യഘട്ട വാക്സിനേഷന് പൂര്‍ത്തിയാക്കി ഫെബ്രുവരി 15നുശേഷം രണ്ടാം ഘട്ടം ആരംഭിക്കാനാണു പദ്ധതി. തിങ്കള്‍, ചൊവ്വ,…
Read Moreകണ്ണീര്‍ക്കാഴ്ചയായി കുട്ടിക്കൊമ്പന്! കാലിടറി വീണ അമ്മയെ തുമ്പിക്കൈ കൊണ്ട് വലിച്ചുയര്ത്താനായിരുന്നു അവന്റെ അദ്യ ശ്രമം…
വിതുര: കാട്ടാറില്‍ നിന്നും വെള്ളം കുടിച്ചു മടങ്ങുന്നതിനിടയില്‍ കാലിടറി വീണ അമ്മയെ തുമ്പിക്കൈ കൊണ്ട് വലിച്ചുയര്ത്താനായിരുന്നു അവന്റെ അദ്യ ശ്രമം. അതിനിടയില്‍ അമ്മയുടെ ശരീരം നിശ്ചലമായി. എന്നിട്ടും ചുറ്റും വലംവച്ച് അമ്മയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം അവന് തുടര്‍ന്നു കൊണ്ടേയിരുന്നു. കഴിയില്ലെന്ന് മനസിലായതോടെ അരികിലിരുന്ന് അമ്മയെ മെല്ലെ തലോടി. ഇടയ്ക്കിടെ ആഹാരം നല്‍കാനും ശ്രമിച്ചു. പക്ഷേ അമ്മയുടെ ജീവന് അപ്പോഴേക്കും ലോകം വെടിഞ്ഞ് യാത്രയായിരുന്നു. കല്ലാറില്‍ നിന്നും വെള്ളം കുടിച്ചു ഉള്‍വനത്തിലേക്കു മടങ്ങുന്നതിനിടയില്‍ ചരിഞ്ഞ കാട്ടാനയെ കാണാന്‍ കല്ലാറിന്റെ തീരത്തെത്തിയവര്ക്കാണ് അമ്മ പോയതറിയാതെ അമ്മയുടെ നിശ്ചല ശരീരത്തിനു ചുറ്റും വലം വെച്ചു നടന്ന ആ കുട്ടിക്കൊമ്പന് കണ്ണീര് കാഴ്ചയായായി മാറിയത്. ഇന്നലെ രാവിലെയാണ് കല്ലാര്‍ ഇരുപത്തിയാറാം മൈലില്‍ വനത്തിനോട് ചേര്‍ന്നുള്ള സ്വകാര്യ തോട്ടത്തില്‍ കാട്ടാനയുടെ ജഡം കണ്ടത്. രാവിലെ റബര്‍ തോട്ടത്തില്‍ ജോലിക്കെത്തിയവരാണ് ആന കിടക്കുന്ന നിലയിലും കുട്ടിയാന…
Read Moreജനവികാരങ്ങൾ പ്രതിഫലിക്കുന്ന പ്രകടനപത്രിക ലക്ഷ്യം: ഉമ്മൻ ചാണ്ടി; ജനഹിതമറിയാൻ ശശി തരൂർ ജനമധ്യത്തിലേക്ക്
സ്വന്തം ലേഖകൻ തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് തെരഞ്ഞെടുപ്പ് മേൽനോട്ടസമിതിയുടെ ആദ്യ യോഗം തിരുവനന്തപുരത്ത് ചേർന്നു. ജനവികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന പ്രകടനപത്രികയാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ചാണ് പ്രകടനപത്രിക തയാറാക്കുന്നത്. ജനങ്ങളുമായി സംവദിച്ച് ജനഹിതം അറിയാനായി ശശി തരൂർ എംപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാല് ദിവസങ്ങളിലായി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുമായി ശശി തരൂർ ആശയവിനിമയം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര വന്പിച്ച വിജയമാക്കാൻ വേണ്ടി അതത് എംപിമാരെ ചുമതലപ്പെടുത്തും. നാല് ജില്ലകളിലെ യാത്രയുടെ ഏകോപനം വിവിധ നേതാക്കൾക്കാണ്. കോട്ടയം ജില്ലയിലെ യാത്രയുടെ ഏകോപനച്ചുമതല ഉമ്മൻ ചാണ്ടി നിർവഹിക്കും. വയനാട്, ആലപ്പുഴ ജില്ലകളിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനും മലപ്പുറത്ത് കെപിസിസി വൈസ് പ്രസിഡൻറ് ടി. സിദ്ദിഖിനുമാണ് യാത്രയുടെ ചുമതല. മറ്റുള്ള ജില്ലകളിൽ എംപിമാർക്കായിരിക്കും യാത്രയുടെ…
Read More