തിരുവനന്തപുരം: തടവുകാരുടെ പരോളിനായി കൈക്കൂലി വാങ്ങിയെന്ന് വിജിലന്‍സ് കണ്ടെത്തിയ ജയില്‍ ഡിഐജിയെ ഇന്ന് സസ്പെൻഡ് ചെയ്യും. ജയില്‍ ആസ്ഥാനത്തെ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പന്ത്രണ്ട് തടവുകാരുടെ ബന്ധുക്കളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജയിലുകളില്‍ ലഹരി എത്തിച്ച് നല്കാന് സഹായം ചെയ്തു കൊടുത്തിരുന്നുവോയെന്ന് വിജിലന്‍സ് സംശയിക്കുന്നു.വിനോദ് കുമാറിനെ സര്‍വീസില്‍ നിന്നു സസ്പെൻഡ് ചെയ്യണമെന്നും കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. വിനോദ് കുമാറിന്റെ പ്രവൃത്തികള്‍ ജയില്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.ടിപി. വധക്കേസ് പ്രതി കൊടി സുനി ഉള്‍പ്പെടെയുള്ള തടവുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമാണ് ഗൂഗിള്‍ പേ വഴി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങിയതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
Read MoreCategory: Loud Speaker
കോട്ടയത്തെ കോട്ട തകർന്നതെങ്ങനെ? തോല്‍വി പഠിക്കാന്‍ പോളിറ്റ് ബ്യൂറോ നേതാവും സഖാക്കളും വരുന്നു; ദ്വിദിന ജില്ലാ കമ്മിറ്റിയോഗം രണ്ട് ദിവസം
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പുഫലം വിലയിരുത്താന്‍ സിപിഎം ജില്ലാ കമ്മിറ്റി 22, 23 തീയതികളില്‍ ചേരും. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.കെ. ബിജു, കെ.കെ. ജയചന്ദ്രന്, വി.എന്‍. വാസവന് എന്നിവര്‍ പങ്കെടുക്കും. ബ്രാഞ്ച് സെക്രട്ടറിമാരോട് ബൂത്തുതല കണക്കുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്നു നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധനയുണ്ടായതായാണു വിലയിരുത്തല്‍. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ മന്ത്രി വി.എന്‍. വാസവന്റെ മണ്ഡലത്തിലെ കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തോല്‍വി വിശദമായി പരിശോധിക്കും. അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷന് തിരിച്ചു പിടിക്കാനായത് നേട്ടമാണെങ്കിലും മന്ത്രിയുടെ മണ്ഡലത്തിലെ അയ്മനം പഞ്ചായത്തില്‍ ബിജെപി ഭൂരിപക്ഷം നേടിയതും ഏറ്റുമാനൂര്‍ നഗരസഭയില്‍ ബിജെപി അംഗങ്ങള്‍ വര്‍ധിച്ചതും ചര്‍ച്ചയാകും.കുമരകം, പൊന്‍കുന്നം, തൃക്കൊടിത്താനം, വെള്ളൂര്‍ ജില്ലാ ഡിവിഷനുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിമര്‍ശനമുണ്ട്. കുമരകത്ത് ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റ് കെ.വി. ബിന്ദുവിന് ഒരവസരംകൂടി നല്കിയിരുന്നെങ്കില് വിജയിക്കാമായിരുന്നുവെന്ന്…
Read Moreപാനൂരിലെ വടിവാൾ പ്രയോഗം, പോലീസ് വാഹനത്തിനു നേരേ അക്രമം; ഒളിവിൽപ്പോയ അഞ്ച് സിപിഎം പ്രവർത്തകർ കർണാടകയിൽ അറസ്റ്റിൽ
തലശേരി: പാനൂർ പാറാട്ട് ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസ് വാഹനം തകർക്കുകയും മുസ്ലിം ലീഗ് ഓഫീസ് ആക്രമിക്കുകയും വടിവാൾ ഉയർത്തി ഭീഷണി ഉയർത്തുകയും ചെയ്ത സംഘത്തിലെ പ്രതികളായ അഞ്ച് സിപിഎം പ്രവർത്തകരെ കർണാടകയിലെ ഒളിയിടത്തിൽ നിന്ന് പോലീസ് അറസ്റ്റുചെയ്തു. ദൃശ്യമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലായി മാറിയ പാറാട്ടെ വടിവാൾ പ്രയോഗം നടത്തിയ പാറാട്ട് മൊട്ടേമ്മൽ ശരത്ത് (29), കുങ്കിച്ചീന്റവിട അതുൽ (32), പുത്തൂർ കല്ലായിന്റവിട അശ്വന്ത് (25), പട്ടർ വലിയത്ത് ശ്രീജിൻ (24), ശ്രുതിലയത്തിൽ ശ്രേയസ് (26) എന്നിവരെയാണ് കൂത്തുപറമ്പ് എസിപി എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൈസൂർ ബോഘാടിയയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കർണാടകയിലേക്കു കടന്ന പ്രതികളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികളെ വിശദമായി ചോദ്യംചെയ്തശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ആയുധങ്ങൾ കണ്ടെടുക്കുകയും തെളിവെടുപ്പു നടത്തുകയും ചെയ്യുമെന്നു പോലീസ് അറിയിച്ചു.…
Read Moreവയനാട്ടിലെ കടുവ കൂട്ടിൽ വീഴുമെന്ന പ്രതീക്ഷയിൽ വനംവകുപ്പ്; ഇന്നത്തെ ശ്രമം പരാജയപ്പെട്ടാൽ മയക്കുവെടി വയ്ക്കാൻ ഉത്തരവ്
പനമരം(വയനാട്): പച്ചിലക്കാട്ടെ ജനവാസമേഖലയിലെത്തി ആശങ്കപരത്തുന്ന കടുവയെ തുരത്താൻ സാധിക്കാത്തതിനാൽ മയക്കുവെടിവച്ച് പിടികൂടാനുള്ള വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറങ്ങി. കടുവയെ കാടുകയറ്റുന്നതും പരാജയപ്പെട്ട സ്ഥിതിക്ക് ബുധനാഴ്ച കൂടുവച്ച് പിടികൂടാൻ ശ്രമം നടത്തും. ഇത് പരാജയപ്പെട്ടാൽ കടുവയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ശ്രമങ്ങളായിരിക്കും നടക്കുക. പാതിരി സൗത്ത് സെക്ഷൻ വനത്തിൽനിന്ന് ജനവാസമേഖലയിലേക്ക് ഇറങ്ങിയ കടുവയെ രണ്ടുദിവസം പിന്നിട്ടിടും പിടികൂടാത്തതിൽ നാട്ടുകാർ ആശങ്കയിലാണ്. തിങ്കളാഴ്ച പച്ചിലക്കാട് പടിക്കംവയൽ പരിസരത്തുണ്ടായിരുന്ന കടുവ ചൊവ്വാഴ്ച ഒന്നരക്കിലോമീറ്ററോളം മാറി പുളിക്കൽവയലിലെത്തി. പുളിക്കൽവയലിലെ ഉന്നതിക്ക് സമീപമുള്ള ജനവാസമേഖലയോട് ചേർന്നുകിടക്കുന്ന നെൽപ്പാടത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് കടുവയെ ആദ്യം കണ്ടത്.
Read Moreശബരിമല സ്വര്‍ണക്കൊള്ള കേസ്; 500 കോടിയുടെ ഇടപാട്? വിദേശവ്യവസായിയുടെ മൊഴി; പ്രതികള്‍ക്ക് അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്തുസംഘവുമായി ബന്ധം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളകേസിലെ പ്രതികള്‍ക്ക് അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്തുസംഘവുമായി ബന്ധമെന്ന് വിദേശ വ്യവസായിയുടെ മൊഴി. സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലെത്തിയാണ് വിദേശ വ്യവസായി വിശദമായ മൊഴി നല്‍കിയത്. 500 കോടിയില്‍പരം രൂപയുടെ ഇടപാടാണ് സ്വര്‍ണപ്പാളി കടത്തില്‍ നടന്നതെന്നാണ് വ്യവസായി മൊഴി നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ കടത്തിയതില്‍ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എസ്ഐടിക്ക് രേഖാമൂലം കത്ത് നല്‍കുകയും നേരിട്ട് മൊഴി നല്‍കുകയും ചെയ്തിരുന്നു. തന്നോട് വിദേശത്തുള്ള ഒരു വ്യവസായിയാണ് ഈ കാര്യം പറഞ്ഞതെന്നും 500 കോടി രൂപയുടെ ഇടപാട് നടന്നുവെന്നുമാണ് ചെന്നിത്തല എസ്ഐടിക്ക് മുന്‍പാകെ മൊഴി നല്‍കിയത്. ഇതേ തുടര്‍ന്നാണ് എസ്ഐടി വിദേശ വ്യവസായിയില്‍ നിന്നു മൊഴി രേഖപ്പെടുത്തിയത്. ചെന്നിത്തല പറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരിക്കുന്ന മൊഴിയാണ് വ്യവസായിയും നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം. ദുബായ്…
Read Moreബോണ്ടി ബീച്ച് കൂട്ടക്കൊല; പ്രതി അക്രം ഇന്ത്യ വിട്ടത് 27 വർഷം മുന്‍പ്; അക്രത്തിന്റെ ഭാര്യ യൂറോപ്യൻ വംശജ
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ സിഡ്നി ബോണ്ടി ബീച്ചിൽ 15 പേരെ കൂട്ടക്കൊല ചെയ്ത അക്രമി സാജിദ് അക്രം (50) ഹൈദരാബാദ് സ്വദേശിയാണെന്നും 27 വർഷം മുന്‍പാണ് ഇയാൾ ഓസ്ട്രേലിയയിലേക്ക് കുടുയേറിയെന്നും തെലുങ്കാന പോലീസ്. അതിനുശേഷം കുടുംബവുമായി കാര്യമായ ബന്ധമില്ലായിരുന്നുവെന്ന് ഡിജിപിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. ഓസ്ട്രേലിയയിലേക്കു കുടിയേറിയശേഷം അക്രം ആറുതവണ ഇന്ത്യയിലെത്തി. സ്വത്ത് സംബന്ധിച്ച കാര്യങ്ങൾക്കും വൃദ്ധരായ മാതാപിതാക്കളെ കാണുന്നതിനുമായിരുന്നു ഇന്ത്യയിലെത്തിയിരുന്നത്. അതേസമയം, പിതാവ് മരിച്ചപ്പോൾ സാജിദ് ഇന്ത്യയിലെത്തിയിരുന്നില്ല. 1998നു മുന്‍പ് സാജിദ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്നതായി വിവരമില്ലെന്നും തെലുങ്കാന പോലീസ് അറിയിച്ചു. പ്രതികളായ അച്ഛനും മകനും പാക്കിസ്ഥാൻ പൗരന്മാരാണെന്നായിരുന്നു ആദ്യം വാർത്തകൾ പ്രചരിച്ചത്. യഹൂദരുടെ ഹനൂക്ക ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ ഞായറാഴ്ച ബോണ്ടി ബീച്ചിൽ ആഘോഷം നടക്കുന്നതിനിടെയായിരുന്നു സാജിദും മകനും ആളുകൾക്കു നേരേ വെടിയുതിർത്തത്. പോലീസിന്റെ വെടിവയ്പിൽ സാജിദ് കൊല്ലപ്പെട്ടു. വെടിയേറ്റു പരിക്കേറ്റ മകൻ നവീദ് (24) ചികിത്സയിലാണ്. ഹൈദരാബാദിൽ…
Read Moreഅയഞ്ഞ് തന്നു അല്ലേ… പവന് 1,120 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 12,270 രൂപയും പവന് 98,160 രൂപയുമായി. ഇന്നലെ സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു. പവന് 98,800 രൂപയായിരുന്നു ഇന്നലത്തെ വില. സ്വര്‍ണവില ഓരോ ദിവസവും കൂടിയും കുറഞ്ഞും മാറി മാറി വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഡോളറിനെതിരെ രൂപയുടെ മൂല്യം റിക്കാര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.
Read Moreഉപഭോക്താക്കൾ ഡിജിറ്റൽ ബാങ്കിംഗിലേക്ക് മാറണം; യോനോയുടെ രണ്ടാം പതിപ്പ് പുറത്തിറക്കി എസ്ബിഐ
പരവൂർ: ഉപഭോക്താക്കളെ ഡിജിറ്റൽ ബാങ്കിംഗിലേക്ക് മാറാൻ സഹായിക്കുന്നതിനായി രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്ക് ആയ എസ്ബിഐ യോനോ രണ്ടാം പതിപ്പിന് തുടക്കമിട്ടു. ബാങ്ക് ശാഖകളിൽ എത്തുന്ന ഉപഭോക്താക്കൾ ചെലവ് കുറഞ്ഞ ഡിജിറ്റൽ ബാങ്കിംഗ് ചാനലുകളിലേക്ക് മാറാൻ സഹായിക്കുന്നതിനുള്ള പുതിയ പദ്ധതിക്കാണ് യോനോ 2.0 സീരിസിലൂടെ ബാങ്ക് ലക്ഷുമിടുന്നത്. യോനോ ആപ്പിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ സഹായിക്കാൻ രാജ്യത്ത് ഇതിനകം 3500 എക്സിക്യൂട്ടീവുകളെ നിയമിച്ചിട്ടുണ്ട്.യോനോയുടെ രണ്ടാം പതിപ്പ് പുറത്തിറക്കിയ സാഹചര്യത്തിൻ 2026 മാർച്ച് ആകുമ്പോൾ എക്സിക്യൂട്ടീവുകളുടെ എണ്ണം 10,000 ആയി ഉയർത്താനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. യോനോ രണ്ടാം പതിപ്പിന്റെ പരിപാലന ചുമതല ഒരു അനുബന്ധ കമ്പനിക്കാണ് നൽകിയിട്ടുള്ളത്. ഇതിന്റെ സാങ്കേതിക നടത്തിപ്പുകൾക്കായി പുതിയ ജീവനക്കാരെ നിയമിക്കുമെന്നും അധികൃതർ വ്യക്തമാക്കി.യോനോ 2.0 പുതിയ പതിപ്പ് ഉപയോഗിച്ച് ഗൂഗിൾ പേ , ഫോൺ പേ പോലുള്ള പേയ്മെൻ്റ് ഭീമന്മാരെ ഏറ്റെടുക്കാനും ബാങ്ക്…
Read Moreപി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്: ചലച്ചിത്ര അക്കാദമി ഭാരവാഹികളില്‍ നിന്നു മൊഴി രേഖപ്പെടുത്തും
തിരുവനന്തപുരം: മുന്‍ എംഎല്‍എയും ചലച്ചിത്ര സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ ചലച്ചിത്ര അക്കാദമി ഭാരവാഹികളില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തും. ഇതിനായി അക്കാദമിക്ക് ഉടന്‍ പോലീസ് നോട്ടീസ് നല്‍കും. പി.ടി. കുഞ്ഞുമുഹമ്മദില്‍ നിന്നും മോശമായ പെരുമാറ്റം ഉണ്ടായ കാര്യം ചലച്ചിത്ര അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് പരാതിക്കാരിയായ ചലച്ചിത്ര പ്രവര്‍ത്തക പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അക്കാദമി ഭാരവാഹികളില്‍ നിന്നു മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ആറാം തീയതിയാണ് ഹോട്ടലിലെ മുറിയില്‍ വിളിച്ച് പരാതിക്കാരിയും പി.ടി. കുഞ്ഞുമുഹമ്മദും ഉള്‍പ്പെടെയുള്ളവരാണ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കേണ്ട ചലച്ചിത്രങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിയോഗിച്ചിരുന്ന ജൂറി അംഗങ്ങള്‍. അക്കാദമി നിയോഗിച്ചിരുന്ന ജൂറി അംഗങ്ങളുടെ വിശദാംശങ്ങളും ഇവരുടെ താമസ സ്ഥലത്തിന്റെ കാര്യങ്ങളും ചോദിച്ചറിയാനാണ് അന്വേഷണ സംഘം ചലച്ചിത്ര അക്കാദമി ഭാരവാഹികളില്‍ നിന്നും മൊഴിയെടുക്കുന്നത്. അതേ സമയം പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്നലെ തിരുവനന്തപുരം…
Read Moreശബരിമല സ്വര്‍ണക്കൊള്ള; പി.എസ്. പ്രശാന്തിന്റെ മൊഴിയെടുക്കും; പോറ്റിയും മുരാരി ബാബുവും പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തില്‍ നിന്നും ബോര്‍ഡ് അംഗങ്ങളില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും. മൊഴി നല്കാന് ഹാജരാകണമെന്ന് അന്വേഷണ സംഘം നിര്‍ദേശം നല്കി. ദ്വാരപാലക ശില്പ്പങ്ങളില് സ്വര്‍ണം പൂശിയ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ യെയും രണ്ട് ജീവനക്കാരെയും എസ്ഐടി ഇന്നലെ വീണ്ടും ചോദ്യം ചെയ്തിരുന്നു. മുന്‍ ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ കാലത്തെ ബോര്‍ഡ് അംഗങ്ങളില്‍ നിന്നു വീണ്ടും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ദ്വാരപാലക ശില്പ്പങ്ങള് കൊണ്ടുപോകാന്‍ താന്‍ അനുമതി നല്‍കിയത് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ആവശ്യപ്പെട്ടതുകൊണ്ടായിരുന്നുവെന്ന് തന്ത്രി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മുന്‍ കാലത്തെ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് എസ്ഐടി വീണ്ടും മൊഴി രേഖപ്പെടുത്തുന്നത്. അതേ സമയം റിമാൻഡിലായിരുന്ന ഉണ്ണിക്കൃഷ്ണന് പോറ്റിയെയും ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി…
Read More