ന്യൂഡൽഹി: കോൺഗ്രസ് ഇതര പ്രധാനമന്ത്രിയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തയാറാണെന്ന രാഹുൽ ഗാന്ധിയുടെ നിലപാട് ദേശിയ തലത്തിൽ ചർച്ചയാകുന്നു. ഇതോടെ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ ദേശീയ മാധ്യമങ്ങളിലടക്കം വീണ്ടും സജീവമാകുകയാണ്. ആർഎസ്എസ് ഒഴികെയുള്ള ഏതു വിഭാഗത്തിൽ നിന്നുള്ള ആളെയും പ്രധാനമന്ത്രിയായി പിന്തുണയ്ക്കമെന്നാണ് രാഹുലിന്റെ നിലപാട്. ആർഎസ്എസിന്റെയും നരേന്ദ്ര മോദിയുടെയും പിന്തുണയില്ലെങ്കിൽ പ്രതിപക്ഷത്തെ ഏതു നേതാവിനെ പിന്തുണയ്ക്കുന്നതിലും തടസമില്ലെന്ന രാഹുലിന്റെ നിലപാടിന് വലിയ രാഷ്ട്രീയ പ്രാധാന്യം ഉണ്ടെന്നാണ് വിലയിരുത്തൽ. 2019ൽ മോദിയും ആർഎസ്എസും അധികാരത്തിൽ തിരിച്ചുവരാതിരിക്കാനായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണെന്ന് രാഹുലിനോട് അടുത്ത കേന്ദ്രങ്ങൾ വിശദീകരിച്ചു. മോദിക്കെതിരേ പോരാടുന്ന ഏതു നേതാവിനെയും പ്രധാനമന്ത്രിയായി അംഗീകരിക്കാനും തയാറാണ്. തെരഞ്ഞെടുപ്പു വരെയും പിന്നീടും രൂപപ്പെട്ടുവരുന്ന രാഷ്ട്രീയത്തോട് തുറന്ന സമീപനമാകും കോണ്‍ഗ്രസിന്. മമത ബാനർജിയോ, മായാവതിയോ അടക്കം ആരും പ്രധാനമന്ത്രിയാകുന്നതിനോട് കോണ്‍ഗ്രസിനും രാഹുൽ ഗാന്ധിക്കും വിയോജിപ്പില്ലെന്ന് സൂചന. ഡൽഹിയിലെ നൂറിലേറെ വനിതാ മാധ്യമ…
Read MoreCategory: Loud Speaker
എന്റെ പ്രാര്‍ഥന ദൈവം കേട്ടു! ഇനിയൊരിക്കലും ഇത്തരത്തിലൊരു സംഭവം ആവര്‍ത്തിക്കാതിരിക്കട്ടെ; സത്യത്തിന്റെ വിജയമെന്ന് ഉദയകുമാറിന്റെ അമ്മ
തിരുവനന്തപുരം: ’മകന്റെ അടുത്തെത്തുന്പോൾ ഇനി എനിക്ക് അവനോടു പറയാം, മോനേ..നിന്നെ പച്ചക്കു തിന്നവരെ ഞാൻ നിയമത്തിന്റെ അഴിക്കുള്ളിലാക്കി’ആ അമ്മയുടെ വാക്കുകൾ കണ്ണീർപ്പുഴയായി ഒഴുകി. വർഷങ്ങൾ നീണ്ട ഹൃദയവേദനയും വിലാപവും സാരിത്തുന്പു കൊണ്ടു തുടച്ചു. കാക്കിയിട്ട കൊലയാളികൾ അപ്പോൾ കോടതി മുറിക്കുള്ളിൽ തലകുനിച്ചു നിൽക്കുകയായിരുന്നിരിക്കാം. സത്യത്തിന്റെ വിജയത്തിനൊപ്പം, മകൻ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന പോലീസുകാർക്കെതിരേ പതിമൂന്നു വർഷമായി പോരാട്ടം നടത്തിയ പ്രഭാവതിയമ്മയുടെ വിജയം കൂടിയായിരുന്നു അത്. 2005 ലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വന്ന സെപ്തംബർ 27 നു രാത്രിയിലാണ് മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെയും സുഹൃത്ത് സുരേഷ്കുമാറിനെയും ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രിക്കടയിലെ ചുമട്ടു തൊഴിലാളിയായിരുന്ന ഉദയകുമാർ ബോണസായി കിട്ടിയ പണവുമായി അമ്മയ്ക്കും തനിക്കും ഓണക്കോടി വാങ്ങാനിറങ്ങിയതായിരുന്നു. പക്ഷേ ആ പണം കളവുമുതലായി പോലീസ് വ്യാഖ്യാനിച്ചു. പിന്നാലെ കൊടിയ മർദനവും. മർദനത്തെത്തുടർന്നു രാത്രി പത്തരയോടെ ഉദയകുമാർ മരിച്ചു.…
Read Moreപോറ്റമ്മയുടെ ക്രൂരത! ഏഴു വയസുകാരിയെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചത് തുടയിലും ഗുഹ്യഭാഗങ്ങളിലും; കുട്ടി ടീച്ചറോട് പറഞ്ഞത് ഇങ്ങനെ…
കരുനാഗപ്പള്ളി: ഏഴു വയസുകാരിയെ ചട്ടുകം പഴുപ്പിച്ചു തുടയും ഗുഹ്യഭാഗങ്ങളും പൊളള്ളലേൽപ്പിച്ച സംഭവത്തിൽ രണ്ടാനമ്മയേയും കുട്ടിയുടെ പിതാവിനെയും ഇന്ന് കരുനാഗപ്പള്ളി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് കരുനാഗപ്പള്ളി സിഐ മുഹമ്മദ് ഷാഫി പറഞ്ഞു. പതാരം കിടങ്ങയം ചെപ്പള്ളിൽ തെക്കതിൽ അനിഷിന്റെ മകളാണ് കൊടും ക്രൂരതയ്ക്കിരയായത്. തഴവ ഗവ. എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാഥിനിയാണ്. ഒരാഴ്ചയായി കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല. അധ്യാപകർ വീട്ടിലേക്ക് വിളിച്ച് വിവരം തിരക്കിയപ്പോൾ പനിയാണെന്നാണ് മറുപടി നൽകിയിരുന്നത്. ചൊവാഴ്ച കുട്ടി സ്കൂളിൽ എത്തി. ക്ലാസ് തുടങ്ങി കഴിഞ്ഞപ്പോൾ കുട്ടിക്ക് അസ്വസ്ഥത അനുഭവപെടുന്നതായി ക്ലാസ് ടീച്ചർക്ക് തോന്നി. വിവരം തിരക്കിയപ്പോൾ രണ്ടാനമ്മയുടെ ക്രൂരത ക്ലാസ് ടീച്ചറോട് പറഞ്ഞു. രാത്രി ഉറങ്ങുമ്പോൾ കിടന്ന് മൂത്രമൊഴിക്കുന്നതു കൊണ്ടാണ് ചട്ടുകം കാച്ചി പൊള്ളലേൽപിച്ചതെന്ന് കുട്ടി പറഞ്ഞു. പ്രധാന അധ്യാപിക ശോഭനകുമാരി പോലീസിനെയും ചൈൽഡ് ലൈൻ പ്രവർത്തകരേയും വിവരം അറിയിച്ചു. സംഭവം പുറത്തായതോടെ…
Read Moreനിയാസ് ഫോണില്‍ കൂടി ഭര്‍തൃമതിയുമായി അടുത്തു, ഇരുവരെയും ഭര്‍ത്താവ് പിടികൂടിയതോടെ നിയാസിനൊപ്പം താമസം ലോഡ്ജിലാക്കി, മകള്‍ മനസു തുറന്നതോടെ കാമുകനൊപ്പം പോയ 27കാരി കിട്ടിയത് എട്ടിന്റെ പണി
മലപ്പുറം മഞ്ചേരിയില്‍ പതിമൂന്നുകാരിയായ മകളെ കാമുകനു പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ അമ്മയെയും കാമുകനെയും പോലീസ് വലയിലാക്കി. മഞ്ചേരി ചെരണി സ്വദേശി നിയാസാണ് (32) മാതാവിന്റെ ഒത്താശയോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കോഴിക്കോട്ടെ ലോഡ്ജില്‍ വച്ചാണ് പിടികൂടിയത്. കാമുകന്റെ വാക്ചാതുര്യത്തില്‍ കൂടുങ്ങിയ 27കാരി ഇപ്പോള്‍ ജീവിതം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലാണ്. പിടിയിലായ നിയാസിനു നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന പരാതിയാണ് പോലീസിനു ലഭിക്കുന്നത്. പോലീസ് പറയുന്നതിങ്ങനെ- ഫോണിലൂടെ യുവതിയുമായി പരിചയം സ്ഥാപിച്ച നിയാസ് ഒരു വര്‍ഷത്തോളം ഇവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ആറുമാസം മുമ്പ് യുവതിയുടെ ഭര്‍ത്താവ് ഇരുവരെയും കൈയോടെ പിടികൂടി. നിയാസും യുവതിയും കോഴിക്കോട്ടെ ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നു. പിതാവിനൊപ്പമായിരുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് പീഡനവിവരം പിതാവിനോട് വെളിപ്പെടുത്തിയത്. ഇക്കാര്യം കുട്ടി മാതാവിനെ അറിയിച്ചിരുന്നെങ്കിലും പുറത്തു പറയരുതെന്ന് അവ&്വംിഷ;ര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭര്‍തൃമതികളായ യുവതികളുടെ ഫോണ്‍നമ്പര്‍ സംഘടിപ്പിച്ച് അവരുമായി അടുപ്പം സ്ഥാപിക്കുകയും ബന്ധപ്പെട്ട…
Read More100 “യോകൊയിന്‍’ 7000 രൂപ ! ഇന്ത്യയില്‍ നോട്ട് നിരോധനമെന്ന് പറഞ്ഞ് യോകൊയിൻ തട്ടിപ്പ്; ചുക്കാൻ പിടിക്കുന്നത് നെറ്റ്വർക്ക് മാർക്കറ്റിംഗ് സംഘം
റെനീഷ് മാത്യു കണ്ണൂർ: രാജ്യത്ത് കറൻസി നോട്ടുകൾ നിരോധിക്കുമെന്ന പ്രചാരണവുമായി യോകൊയിൻ തട്ടിപ്പ്. ഇന്ത്യയിൽ അംഗീകാരം ഇല്ലാത്തതും മറ്റ് വിദേശരാജ്യങ്ങളിൽ അംഗീകാരമുള്ളതുമായ ബിറ്റ്കോയിൻ മോഡലിലാണ് യോകൊയിൻ പ്രചാരണം. രാജ്യത്ത് കറൻസി നോട്ടുകൾ നിരോധിക്കാൻ പോവുകയാണെന്നും പണമിടപാടിന് ഡിജിറ്റൽ നാണയമാണ് ഉപയോഗിക്കുന്നതെന്നും പറഞ്ഞാണ് സംഘമെത്തുന്നത്. കണ്ണൂരിലെ ചില ഹോട്ടലുകൾ കേന്ദ്രീകരിച്ച് യോകൊയിൻ പ്രചരിപ്പിക്കുന്ന ബിസിനസ് സംഘത്തിന്റെ മീറ്റിംഗുകൾ നടന്നു. പഴയ നെറ്റ്വർക്ക് മാർക്കറ്റിംഗിൽ പ്രവർത്തിച്ചവർ തന്നെയാണ് യോകൊയിനുമായി രംഗത്തെത്തിയിരിക്കുന്നത്. യോകൊയിൻ ഇടപാടിൽ ചേർക്കാൻ റിട്ട. ബാങ്ക് ജീവനക്കാർ, വിദേശത്ത് നിന്നും മടങ്ങിയെത്തിയവർ, വിവിധ ജോലികളിൽ നിന്നും പെൻഷനായവർ എന്നിവരെയാണ് സമീപിക്കുന്നത്. യോകൊയിൻ വേണ്ടവർ കൊൽക്കത്തയിലെ മിഡിൽറ്റൺ സ്ട്രീറ്റിലുള്ള ഐസിഐസിഐ ബാങ്കിന്റെ 355005500142 എന്ന അക്കൗണ്ട് നന്പരിലാണ് പണം നിക്ഷേപിക്കേണ്ടത്. മിനിമം നൂറ് യോകൊയിൻ എങ്കിലും വാങ്ങണം. കൊയിൻ ഒന്നിന് 70 രൂപ വച്ച് ഏഴായിരം രൂപയാണ് അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടത്.…
Read Moreഎടുത്തുകൊണ്ടുപോകാന്‍ പ്രയാസമാണെന്ന്! നടക്കാന്‍ പ്രയാസമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു; മാതാവ് അറസ്റ്റില്‍; സംഭവം കാസര്‍ഗോഡ്
കാസർഗോഡ്: പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവ് അറസ്റ്റിൽ. എരിയാൽ സ്വദേശി അഹമ്മദിന്റെ ഭാര്യ നസീമയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18-ന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് നസീമ ഒന്നര വയസുള്ള അഫ്സത്ത് ഷംസനയെ വീടിനോടു ചേർന്നുള്ള വയലിലെ ആൾമറയില്ലാത്ത കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. ഇവർക്കെതിരേ കൊലക്കുറ്റത്തിനാണ് കേസെടുത്തത്. കുഞ്ഞിന്റെ വയറ്റിൽ ഭക്ഷണമൊന്നുമുണ്ടായിരുന്നില്ലെന്നും കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നതാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഷംന അബദ്ധത്തിൽ കിണറ്റിൽ വീണുവെന്നാണ് യുവതി ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. ഒന്നര വയസായിട്ടും കുഞ്ഞ് നടക്കാത്തതിനാൽ എടുത്തുകൊണ്ടുപോകാൻ പ്രയാസമുള്ളതിനാലാണ് കിണറ്റിലെറിഞ്ഞു കൊന്നതെന്ന് യുവതി പിന്നീട് പോലീസിനോടു സമ്മതിച്ചു. ഷംനയുടെ ഇരട്ടയായ മറ്റൊരു കുഞ്ഞ് നേരത്തെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു.
Read Moreഗുഹയില്‍നിന്നു രക്ഷിച്ച രക്ഷാപ്രവര്‍ത്തകരോടുള്ള ആദരസൂചകം! തായ് കുട്ടികള്‍ സന്യാസ വിദ്യാര്‍ഥികളായി വ്രതമെടുത്തു
ബാങ്കോക്ക്: തംലുവാഗ് ഗുഹയിലെ അന്ധകാര, ചതിക്കുഴിയിൽനിന്നു സാഹസികമായി രക്ഷപ്പെട്ട് പുറംലോകത്തെത്തിയ വൈൽഡ് ബോർ ഫുട്ബോൾ ടീമിലെ 10 കുട്ടികൾ സന്യാസ വിദ്യാർഥികളായി വ്രതമെടുത്തു. ഗുഹയിൽനിന്നു രക്ഷിച്ച രക്ഷാപ്രവർത്തകരോടുള്ള ആദരസൂചകമായാണിത്. ഗുഹയ്ക്കുള്ളിൽ കുടുങ്ങിയവരിൽ അദുൽ സാമോൺ എന്ന വിദ്യാർഥി ക്രിസ്തുമത വിശ്വാസിയായതിനാൽ വ്രതമെടുത്തിട്ടില്ല. വൻ അപകടങ്ങളിൽ നിന്നു രക്ഷപ്പെട്ടെത്തുന്ന പുരുഷന്മാർ നന്ദിപ്രകാശനത്തിനായി സന്യാസം സീകരിക്കുന്നതു തായ്ലൻഡ് സംസ്കാരത്തിന്റെ ഭാഗമാണ്. നേരത്തെ, രക്ഷാപ്രവർത്തനത്തിനിടെ മരിച്ച മുങ്ങൽ വിദഗ്ധൻ സമാൻ ഗുണാനുവേണ്ടി കുട്ടികൾ സന്യാസികളാകുമെന്നു തീരുമാനിച്ചതായി കോച്ച് അക്കെ സ്ഥിരീകരിച്ചിരുന്നു.
Read Moreസ്കൂളിലും വിട്ടില്ല! പത്തുവര്‍ഷമായി മൂന്നു മക്കളെ പൂട്ടിയിട്ട് വളര്‍ത്തിയ മാതാപിതാക്കള്‍ക്കെതിരേ കേസെടുക്കും; തനിക്കു ദിവ്യത്വം ലഭിച്ചിട്ടുണ്ടെന്നു ലത്തീഫ്
പറവൂർ: വീടിനുള്ളിൽനിന്നു മക്കളെ പുറത്തിറക്കാതെ പത്തുവർഷത്തോളമായി പൂട്ടിയിട്ട് വളർത്തിയിരുന്ന മാതാപിതാക്കൾക്കെതിരേ പോലീസ് കേസെടുക്കും. ഇവർക്കെതിരേ കേസെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടതായി ജില്ലാ ലീഗൽ അതോറിറ്റി സെക്രട്ടറി എ.എം. ബഷീർ വ്യക്തമാക്കി. സ്വീകരിക്കേണ്ട കൂടുതൽ നിയമനടപടികളെക്കുറിച്ച് ജില്ലാ കളക്ടറുമായി ആലോചിക്കുമെന്നും കുടുംബനാഥന് മാനസികരോഗം ഉണ്ടോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. വൃത്തിഹീനമായ സാഹചര്യത്തിലാണു കുട്ടികളെ ഇവർ വളർത്തിയിരുന്നത്. കുട്ടികൾക്കു ഭക്ഷണം കൊടുക്കുമെങ്കിലും വീടിനു പുറത്ത് ഇറക്കുമായിരുന്നില്ല. തത്തപ്പിള്ളി പ്ലാച്ചോട്ടിൽ അബ്ദുൾ ലത്തീഫ് (47), ഭാര്യ രേഖ (40) എന്നിവരാണു 12, ഒൻപത്, ആറ് വയസായ മൂന്നു മക്കളെ വീടിനുള്ളിൽ പാർപ്പിച്ചിരുന്നത്. ഇവർ രാത്രിയിൽപോലും വീടിനുള്ളിൽ ലൈറ്റ് തെളിച്ചിരുന്നില്ല. ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ഇവർക്കെതിരേ അയൽവാസികളാണ് ചൈൽഡ് ലൈൻ പ്രവർത്തകരുമായി ബന്ധപ്പെട്ട് ലീഗൽ അതോറിട്ടിക്കും ജില്ലാ ശിശു സംരക്ഷണ യൂണീറ്റിനും പരാതികൊടുത്തത്. ഇതേത്തുടർന്ന് അതോറിട്ടി അധികൃതരും പോലീസും ശിശുസംരക്ഷണ അതോറിട്ടിയും മറ്റും സ്ഥലത്തെത്തി പരിശോധന…
Read More‘തൊഴിലാളികള്‍ സമരം ചെയ്ത് അധികാരവര്‍ഗത്തെ മുട്ടു കുത്തിച്ച സമയം തച്ചങ്കരി ജനിച്ചിട്ടില്ല; കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തു നിന്നും തച്ചങ്കരി ഇറങ്ങിപ്പോകണമെന്ന് ആനത്തലവട്ടം ആനന്ദന്…
കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരിയ്ക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്.’തൊഴിലാളികള്‍ സമരം ചെയ്ത് അധികാരവര്‍ഗത്തെ മുട്ടു കുത്തിച്ച സമയം തച്ചങ്കരി ജനിച്ചിട്ടില്ല. തനിക്ക് എല്ലാ പണിയും അറിയാം എന്നാണ് അദ്ദേഹം കരുതുന്നത്. നമ്മള് ചെത്തുതൊഴിലാളി ക്ഷേമ നിധി ബോര്‍ഡിന്റെ ചെയര്മാന് ആക്കാതിരുന്നത് ഭാഗ്യം. അങ്ങിനെയാണെങ്കില്‍ ഇയാള്‍ തെങ്ങില്‍ കയറിയേനെ. തച്ചങ്കരിയെ മാറ്റുകയില്ല. എന്നെക്കൊണ്ട് കഴിയില്ല ഇതിനെ മേയ്ക്കാന്‍ എന്നു പറഞ്ഞ് അയാള്‍ ഇറങ്ങിപ്പോകണം’ അദ്ദേഹം പറഞ്ഞു. എം.ഡി. ടോമിന് തച്ചങ്കരിക്കെതിരേ ഭരണപ്രതിപക്ഷ യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന സമരത്തിന്റെ പ്രഖ്യാപന കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ, വ്യവസായ വിരുദ്ധ നിലപാടിനെതിരെയാണ് സംയുക്ത സമര പ്രഖ്യാപന കണ്വന്ഷന് സംഘടിപ്പിച്ചത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി എന്നിവരാണ് ഒന്നിച്ചു സമരം ചെയ്യുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അമിതമായി ജോലി ചെയ്യിപ്പിക്കുന്നതു…
Read Moreബീഫ് കഴിക്കുന്നത് നിർത്തിയാൽ കൊലപാതകങ്ങൾ അവസാനിക്കും! വിചിത്രമായ കണ്ടുപിടിത്തവുമായി ആർഎസ്എസ് നേതാവ്
റാഞ്ചി: ജനങ്ങൾ ബീഫ് കഴിക്കുന്നത് നിർത്തിയാൽ ആൾക്കൂട്ട കൊലപാതകങ്ങൾ അവസാനിക്കുമെന്ന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. മൂല്യങ്ങൾ പല പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നുണ്ട്. ആൾക്കൂട്ട കൊലപാതകം സ്വാഗതം ചെയ്യേണ്ട കാര്യമല്ലെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു. പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ ആൾവാറിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തിൽ പ്രതികരിക്കുകയായിരുന്നു ആർഎസ്എസ് നേതാവ്. അതേസമയം ക്രൈസ്തവർ പശുവിനെ “വിശുദ്ധ പശു’ വെന്നാണ് വിളിക്കുന്നതെന്ന തെറ്റിധരിപ്പിക്കുന്ന പ്രസ്താവനയും ഇന്ദ്രേഷ് കുമാർ നടത്തി. യേശു ജനിച്ചത് കാലിത്തൊഴുത്തിലാണ്. അതിനാലാണ് ക്രൈസ്തവർ പശുവിനെ “വിശുദ്ധ പശു’ എന്നു വിളിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടിത്തം. സൗദി അറേബ്യയിലെ മക്കയിലും മദീനയിലും പശുവിനെ കൊല്ലുന്നത് ഇസ്ലാം നിരോധിച്ചിട്ടുണ്ട്. കൂടാതെ മറ്റ് മതങ്ങളും പശുവിനെ കൊല്ലുന്നതിന് അനുമതി നൽകിയിട്ടില്ലെന്നും ഇന്ദ്രേഷ് കുമാർ വ്യക്തമാക്കി.
Read More