കോഴഞ്ചേരി : ദുരിതാശ്വാസ ക്യാന്പിലേക്ക് താമസം മാറ്റിയ വീട്ടുകാരുടെ സ്വർണാഭരണങ്ങൾ കവർന്ന കാമിതാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കി. ആറാട്ടുപുഴ കാവുംമുക്കത്ത് മാത്യുവിന്റെ വീട്ടിലാണ് ഇവർ മോഷണം നടത്തിയത്. മാത്യുവിന്റെ വീടിന്റെ മുകൾ നിലയിൽ വാടകയ്ക്കു്് താമസിക്കുന്ന കോട്ടയം പാന്പാടി സ്വദേശിനി ബിനിജ(33), ഇവരുടെ കാമുകനെന്നു പറയപ്പെടുന്ന ആറന്മുള കോട്ടയ്ക്കക്കം ആഞ്ഞിലിമൂട്ടിൽറിജു വർഗീസ്(37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാത്യുവിന്റെവീടിന്റെ താഴത്തെ നിലയിൽ വെളളം കയറിയതിനെ തുടർന്ന് മാത്യുവും ഭാര്യയും ദുരിതാശ്വാസ ക്യാന്പിലേക്ക്്് താമസം മാറ്റിയിരുന്നു. ക്യാന്പിലേക്ക് 16-ന് പോയ ഇവർ 19-ന് വീട്ടിൽ മടങ്ങിയെത്തി. അടുത്തദിവസം ആഭരണം വച്ചിരുന്ന സ്ഥലം പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഇതേ തുടർന്ന് മാത്യു 20-ന് ആറന്മുള പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ പരിശോധനയിൽ വീടിന്റെ പിൻഭാഗത്തെ ജനാലയുടെ അഴി അറുത്ത നിലയിൽ കണ്ടെത്തി. സംശയം തോന്നിയ പോലീസ് ബിനിജയെ…
Read MoreCategory: Loud Speaker
പെണ്‍കുട്ടിയെ പിടിച്ചുവലിച്ചു കൊണ്ടുപോയി പീഡിപ്പിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍!
പതിനാറുകാരിയായ പെണ്‍കുട്ടിയെ വനത്തിലേക്ക് വലിച്ചിഴച്ച് യുവാക്കള്‍ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായി. ഉത്തര്‍പ്രദേശിലെ ജാന്‍സിയിലാണ് സംഭവം. പീഡനത്തിനിരയാക്കിയവരില് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 12ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് വൈറലായതെന്നാണ് പോലീസ് നിഗമനം. കൃഷിയിടത്തില്‍ ജോലിയിലായിരുന്ന അമ്മയ്ക്ക് ഭക്ഷണം നല്കാന് പോകുന്നതിനിടയിലായിരുന്നു പെണ്‍കുട്ടിയെ ഒരു കൂട്ടം ആക്രമിച്ചത്. കൃഷിയിടത്തിലേക്ക് പോകുന്നതിനിടയില്‍ ഒരു ആണ് സുഹൃത്ത് ബൈക്കില്‍ കൊണ്ടുവിടാമെന്ന് അറിയിച്ചു. തുടര്‍ന്ന് യാത്രക്കിടെ വനപ്രദേശത്ത് വച്ച് ഇയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് പീഡനത്തിനിരയാക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തവരും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംഘത്തില്‍ ഉള്‍പ്പെട്ട ആള് തന്നെയാണ് ആറ് മിനുട്ട് ദൈര്‍ഘ്യമുള്ള പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെണ്‍കുട്ടി കരയുന്നതും വിടാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. അമ്മയ്ക്ക് കൊടുക്കാനായി കൊണ്ടുപോകുന്ന ഭക്ഷണത്തിന്റെ പാത്രവും വെള്ളക്കുപ്പിയും പെണ്‍കുട്ടിയുടെ കയ്യില്‍ കാണാം.
Read Moreതീരുമാനം എടുക്കേണ്ടത് സാംസ്കാരിക മന്ത്രിയും സര്‍ക്കാരും! മോഹന്‍ലാലിനെതിരായ ഭീമഹര്‍ജിക്കു പിന്നില്‍ രാഷ്ട്രീയ താല്പര്യമെന്ന് കമല്‍
തിരുവനന്തപുരം: മോഹൻലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ. സാംസ്കാരിക മന്ത്രിയും സർക്കാരുമാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. ചിലരുടെ രാഷ്ട്രീയ താൽപര്യമാണ് മോഹൻലാലിനെതിരേയുള്ള ഭീമഹർജിക്കു പിന്നിലെന്നും കമൽ പറഞ്ഞു. അടുത്ത മാസം എട്ടിന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ലാലിനെ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് ചലച്ചിത്രപ്രവർത്തകരടക്കം 105 പേർ ഒപ്പിട്ട ഭീമ ഹർജി മുഖ്യമന്ത്രി പിണറായി വിജയനു നൽകിയിരുന്നു. അവാർഡ് ജേതാക്കളെ മറികടന്ന് മുഖ്യാതിഥി വരുന്നത് അനൗചിത്യം എന്നാണ് വിമർശകരുടെ വാദം. അതേസമയം ഇക്കാര്യത്തിൽ സർക്കാർ ഇപ്പോഴും മൗനം പാലിക്കുകയാണ്.
Read Moreഎന്റെ പിഴ, എന്നെ ശിക്ഷിക്കൂ… രക്ബറിനെ രക്ഷിക്കാൻ വൈകിയെന്ന് പോലീസിന്റെ കുറ്റസമ്മതം; കൊല്ലപ്പെട്ട യുവാവിന്റെ ചിത്രങ്ങൾ പുറത്ത്
ആൾവാർ: രാജസ്ഥാനിലെ ആൾവാറിൽ പശു കള്ളക്കടത്തുകാരനെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിച്ചതച്ച രക്ബർ ഖാനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നു സമ്മതിച്ച് സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ. ഇക്കാര്യത്തിൽ തങ്ങൾക്കു പിഴവു പറ്റിയെന്നും ശിക്ഷ ഏറ്റുവാങ്ങാൻ തയാറാണെന്നും രക്ബറിനെ കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന എഎസ്ഐ മോഹൻ സിംഗ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മോഹൻസിംഗിനെ സസ്പെൻഡ് ചെയ്യുകയും മറ്റു രണ്ടു പോലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. രക്ബർ ഖാൻ എന്ന യുവാവാണ് ആൾവാറിൽ ആൾക്കൂട്ടത്തിന്റെ ആക്രമത്തിൽ കൊല്ലപ്പെട്ടത്. ആൾവാറിലെ ലാലവൻഡിയിലുള്ള വനത്തിലൂടെ രാത്രി ഹരിയാനയിലെ കൊൽഗാവിലേക്കു പശുക്കളെ കൊണ്ടുപോകുകയായിരുന്ന രക്ബർ ഖാനെയും സുഹൃത്ത് അസ്ലമിനെയും നാട്ടുകാരായ അഞ്ചുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. ലഡ്പുർ വില്ലേജിൽനിന്നാണ് രക്ബറും അസ്ലമും രണ്ടു പശുക്കളെ വാങ്ങിയത്. ഗുരുതരമായി പരിക്കേറ്റ രക്ബർ ഖാനെ രാത്രി ഒന്നോടെ പോലീസ് ജീപ്പിൽകയറ്റി കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തിച്ചത് മൂന്നു മണിക്കൂറിനു ശേഷമാണ്. ഇതിനിടെ യുവാവിനെ കുളിപ്പിക്കുകയും…
Read Moreഖത്തറില്‍ അനാശാസ്യം നടത്തിയതിന് നാടുകടത്തിയപ്പോള്‍ ബഹ്റിനിലേക്ക് പറന്നു; ഷമീന കൂട്ടുകാരിയായപ്പോള്‍ ബിസിനസ് വേറെ ലെവലിലെത്തി; നസീമയെ ഉപയോഗിച്ച് എഞ്ചിനീയറെ കുടുക്കാനൊരുങ്ങിയപ്പോള് നസീമ കുടുങ്ങിയതിങ്ങനെ…
കൊടുങ്ങല്ലൂര്‍:തലശ്ശേരിക്കാരനായ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി നസീമയെക്കുറിച്ച് പുറത്തു വരുന്നത് അമ്പരപ്പിക്കുന്ന കഥകള്‍. യുവാവിനെ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയും യുവതിയ്ക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത ശേഷം ബ്ലാക് മെയില്‍ ചെയ്യുകയും ചെയ്തതിനാണ് വൈത്തിരി മേപ്പാടി പള്ളിത്തൊടി നസീമ (റാണി നസീമ-30), ഇവരുടെ മൂന്നാം ഭര്‍ത്താവും കേസിലെ മൂന്നാംപ്രതിയുമായ ചാവക്കാട് ബ്ലാങ്ങാട് തറപറമ്പില്‍ അക്ബര്‍ഷാ (33) എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഭര്‍ത്താവിന്റെ സഹായത്തോടെ നസീമ തന്നെയാണ് എല്ലാം ആസൂത്രണം ചെയ്തത്. സംഭവശേഷം രണ്ടായിപ്പിരിഞ്ഞ സംഘം തൃശ്ശൂരും വയനാട്ടിലുമായി ഒളിവില്‍ കഴിയുകയായിരുന്നു. കര്‍ണാടകത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഗൂഡല്ലൂരില്‍വച്ചാണ് ദമ്പതിമാരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട യുവതിയടക്കം നാലുപേരെ തൃശ്ശൂര്‍ എല്‍ത്തുരുത്തില്‍നിന്ന് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഷമീനയും നസീമയും ദീര്‍ഘകാലമായി സുഹൃത്തുകളാണ്. ഖത്തറിലും ബഹ്റൈനിലും ഒരുമിച്ച് ജോലി ചെയ്തിട്ടുമുണ്ട്. എന്‍ജിനീയര്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞതും…
Read More‘വിശ്വാസം അതല്ലേ എല്ലാം’… വിവാദം നിക്ഷേപിച്ചു; കല്യാൺ ജൂവലേഴ്സ് പരസ്യം പിൻവലിച്ചു
ന്യൂഡൽഹി: അമിതാബ് ബച്ചനും മകൾ ശ്വേത ബച്ചനും അഭിനയിച്ച വിവാദ പരസ്യം കല്യാൺ ജൂവലേഴ്സ് പിൻവലിച്ചു. ഒന്നരമിനിറ്റ് ദൈർഘ്യം വരുന്ന പരസ്യമാണ് പിൻവലിച്ചിരിക്കുന്നത്. പരസ്യത്തിനെതിരെ ബാങ്ക് ഓഫിസർമാരുടെ സംഘടനയായ ഓൾ ഇന്ത്യൻ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ രംഗത്തെത്തിയിരുന്നു. ബാങ്കിംഗ് സംവിധാനത്തോട് തന്നെ അവിശ്വാസം ജനിപ്പിക്കുന്ന തരത്തിലുള്ളതാണ് പരസ്യമെന്നായിരുന്നു സംഘടനയുടെ ആരോപണം. ഇതിനെ തുടർന്നാണ് പരസ്യം പിൻവലിച്ചിരിക്കുന്നത്.ബാങ്കിലേക്ക് വരുന്ന പ്രായം ചെന്ന റിട്ടയേഡ് ഉദ്യോഗസ്ഥനും മകളുമായാണ് ബച്ചനും ശ്വേതയും അഭിനയിക്കുന്നത്. പെൻഷൻ അക്കൗണ്ടിലേക്ക് കൂടുതൽ തുക എത്തിയത് തിരിച്ചു നൽകാൻ എത്തുന്ന വൃദ്ധനെ ബാങ്ക് ജീവനക്കാർ കളിയാക്കുന്നതായാണ് ചിത്രീകരണം. ഒടുവിൽ മാനേജരുടെ അടുത്തെത്തുമ്പോൾ അദ്ദേഹം ‘ഇതൊന്നും ആരും അറിയാൻ പോകുന്നില്ല’ എന്ന് പറയുന്നു. അപ്പോൾ എനിക്കറിയാം, അത് തെറ്റാണ്, എന്ന് പറഞ്ഞു വൃദ്ധൻ ദേഷ്യപെടുന്നതും ഒടുവിൽ കല്യാണിന്റെ ‘വിശ്വാസം അതല്ലേ എല്ലാം’ എന്ന പരസ്യ വാചകം കേൾപ്പിക്കുന്നതുമാണ് പരസ്യം.…
Read Moreഎന്താണ് ഷിഗല്ലെ? രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കം; . ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെം ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കും
കോഴിക്കോട്: ഷിഗല്ലോസീസ് എന്നറിയപ്പെടുന്ന ബാക്ടീരിയൽ ബാധയെയാണ് ഷിഗല്ലെ എന്ന രോഗത്തിന് കാരണം. ആമാശയത്തിനും കുടലിനും ബാധിക്കുന്ന ബാക്ടീരിയ കലശലായ വയറിളക്കത്തിന് കാരണമാകും. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ബാക്ടീരിയ മനുഷ്യ ശരീരത്തിൽ എത്താനുള്ള സാധ്യത ഏറ്റവുമധികമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ബാക്ടീരിയ ശരീരത്തിൽ എത്തിയാൽ ഒരാഴ്ചകൊണ്ട് പ്രവർത്തിച്ചു തുടങ്ങും. കോളറ പോലെയുള്ള രോഗലക്ഷണമാണ് ഷിഗല്ലെയ്ക്കുമുണ്ടാവുക.മലത്തിൽ രക്തം കലർന്നതായി കാണും. രണ്ടു മുതൽ നാല് വയസുവരെയുള്ള കുട്ടികൾക്കാണ് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതൽ. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കലാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കുട്ടികളുടെ ഡൈപർ മാറ്റി കഴിഞ്ഞാൽ കൈകൾ സോപ് ഉപയോഗിച്ച് വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കവും മറ്റുമാണെങ്കിലും ചിലർക്ക് ഇതൊന്നുമില്ലാതെയും ഷിഗല്ലെ ബാധിക്കാമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreകൈകാണിച്ചിട്ട് നിര്‍ത്തിയില്ല! സ്വകാര്യ ബസ് ഡ്രൈവറെ കൈകാര്യം ചെയ്ത് വനിതാ പോലീസ്; ബസ് യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
സ്വകാര്യ ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ പോയതിനു യൂണിഫോമില്‍ എത്തിയ വനിതാ പോലീസ് ബസ് ഡ്രൈവറുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു വലിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. കോട്ടയം -എറണാകുളം റൂട്ടിലോടുന്ന ആവേ മരിയ ബസിന്റെ ഡ്രൈവര്‍ സോണി (23) യെ ആണ് കൊച്ചി മെട്രോ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് തലയോലപ്പറന്പ് സ്വദേശിനി ബബി മോഹന്‍ മര്‍ദിച്ചതായി പറയുന്നത്. ഞായറാഴ്ച രാവിലെ 6.30നു എറണാകുളത്തിനു ഡ്യൂട്ടിക്ക് പോകാനായി വനിതാ പോലീസ് തലയോലപ്പറന്പ് പള്ളിക്കവല സ്റ്റോപ്പില്‍ നിന്നപ്പോള്‍ വന്ന ആവേമരിയ ബസ് വനിതാ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ലെന്ന് പറയുന്നു. പിന്നീട് സ്റ്റാന്‍ഡില്‍ പോയി പള്ളിക്കവലയിലേയ്ക്ക് തിരികെവന്ന ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ വനിതാ പോലീസ് കയറി. ബസ് കൈ കാണിച്ചിട്ട് നിര്‍ത്താത്തതിനെ ചൊല്ലി തര്‍ക്കിക്കുകയും ഇതിനിടയില്‍ വനിതാ പോലീസ് ഡ്രൈവറുടെ കോളറിനു പിടിച്ചു വലിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍…
Read Moreനടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന് സർക്കാർ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരേ സർക്കാർ രംഗത്ത്. കേസിന്റെ വിചാരണ തടസപ്പെടുത്താൻ ദിലീപ് മനപ്പൂർവം ശ്രമിക്കുന്നതായി സർക്കാർ കോടതിയെ അറിയിച്ചു. വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. വിചാരണയ്ക്ക് വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സർക്കാരിനോട് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകൾ ദിലീപിന് നൽകിയിട്ടും വീണ്ടും ആവശ്യങ്ങൾ ഉന്നയിച്ച് വിചാരണ തടസപ്പെടുത്താനാണ് ദിലീപിന്റെ ശ്രമമെന്നും സർക്കാർ വ്യക്തമാക്കുന്നു. അതേസമയം, കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദീലീപ് ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ദിലീപിന്റെ ആവശ്യത്തിൽ ഹൈക്കോടതി സർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. കേസിൽ നിഷ്പക്ഷമായ അന്വേഷണം നടന്നിട്ടില്ലെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ദിലീപിന്റെ ആവശ്യം.
Read Moreഞങ്ങൾ സ്നേഹത്തിലൂടെ ജയിക്കും, വെറുപ്പിലൂടെയല്ല! മോദിയെ കെട്ടിപ്പിടിച്ച രാഹുലിനെ “പടമാക്കി’; പോസ്റ്ററടിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പടംവച്ച് പോസ്റ്ററടിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതൃത്വം. മുംബൈ അന്ധേരിയിലാണ് പോസ്റ്ററുകൾ ഉയർന്നതെന്ന് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് സഞ്ജയ് നിരുപം ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഞങ്ങൾ സ്നേഹത്തിലൂടെ ജയിക്കും, വെറുപ്പിലൂടെയല്ല എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ അച്ചടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പാർലമെന്റിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെയാണ് രാഹുൽ മോദിയെ കെട്ടിപ്പിടിച്ചത്. നിങ്ങൾക്കെന്നെ പപ്പു എന്നു വിളിക്കാം. എന്നാൽ എന്റെയുള്ളിൽ നിങ്ങളോട് വെറുപ്പ് ഒട്ടുമില്ല. കാരണം ഞാൻ കോണ്‍ഗ്രസുകാരനാണ് എന്ന് പാർലമെന്റിലെ പ്രസംഗത്തിനൊടുവിൽ രാഹുൽ പറഞ്ഞിരുന്നു. ഇതിനുശേഷമാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമീപമെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്തത്.
Read More