മുപ്പതുകാരിയെ പീഡിപ്പിച്ച് അബോധാവസ്ഥയിലാക്കി: അതിക്രൂരതയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സുഹൃത്തുക്കള്‍

മുപ്പതുകാരിയെ പീഡിപ്പിച്ച് അബോധാവസ്ഥയിലാക്കി വിജനസ്ഥലത്ത് തള്ളി. ഉത്തര്‍പ്രദേശിലെ ഷമില്‍ ജില്ലയിലെ ഗ്രാമത്തിനടുത്തുള്ള വനപ്രദേശത്താണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. ഗോരഖ്പൂരില്‍ വ്യാഴാഴ്ച നടന്ന അതിക്രൂരത യുവതിയെ പീഡിപ്പിച്ച യുവാവിന്റെ സുഹൃത്തുക്കള്‍ ഫോണില്‍ പകര്‍ത്തിയും രസിച്ചു. യുവാവ് പീഡിപ്പിക്കുമ്പോള്‍ ഇയാളുടെ രണ്ടു സുഹൃത്തുക്കളാണ് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതെന്ന് ആദര്‍ശ് മണ്ഡി പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാജ്കുമാര്‍ ശര്‍മ്മ പറഞ്ഞു. ബലമായി പിടിച്ചു കൊണ്ടുപോയി വനപ്രദേശത്തുവെച്ച് പീഡനത്തിന് ഇരയാക്കിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. യുവാവിന്റെ ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ശാരിരികമായി ഉപദ്രവിച്ചുവെന്നും അതിനുശേഷം പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read More

മ​ഴ​ക്കെ​ടു​തി വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര​സം​ഘ​മെ​ത്തി; ആ​ദ്യ​ഘ​ട്ട​മാ​യി 80 കോ​ടി അ​നു​വ​ദി​ച്ചതായി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു

കൊ​ച്ചി: കേ​ര​ള​ത്തി​ലെ മ​ഴ​ക്കെ​ടു​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു, കേ​ന്ദ്ര ടൂ​റി​സം സ​ഹ​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം എ​ന്നി​വ​ര​ട​ങ്ങി​യ കേ​ന്ദ്ര​സം​ഘം സം​സ്ഥാ​ന​ത്തെ​ത്തി. സം​ഘം ഇ​ന്ന് ആ​ല​പ്പു​ഴ, കോ​ട്ട​യം എ​ന്നി ജി​ല്ല​ക​ൾ സ​ന്ദ​ർ​ശി​ക്കും. ദു​രി​തം നേ​രി​ടാ​ൻ ആ​ദ്യ ഘ​ട്ട​മാ​യി സംസ്ഥാനത്തിന് 80 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി കി​ര​ൺ റി​ജി​ജു അ​റി​യി​ച്ചു. ദു​രി​തം വി​ല​യി​രു​ത്തി​യ​ശേ​ഷം ബാ​ക്കി തു​ക തീ​രു​മാ​നി​ക്കു​മെ​ന്നും മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും തു​ക അ​നു​വ​ദി​ക്കു​ക​യെ​ന്നും കി​ര​ൺ റി​ജി​ജു വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം കാ​ല​വ​ർ​ഷ​ക്കെ​ടു​തി നേ​രി​ടാ​ൻ ആ​യി​രം കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജ് വേ​ണ​മെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സു​നി​ൽ കു​മാ​റും കേ​ന്ദ്ര​സം​ഘ​ത്തെ അ​നു​ഗ​മി​ക്കും.

Read More

റോഡരികില്‍ കണ്ടെയ്‌നര്‍ ലോറി, ലോറിയില്‍ നിന്ന് ദുര്‍ഗന്ധവും! കേരളത്തില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഫോര്‍മാലിന്‍ കലര്‍ത്തിയ ആറായിരം കിലോ മത്സ്യം പിടികൂടി

വ​ട​ക​ര: ത​മി​ഴ്നാ​ട്ടി​ലെ നാഗപട്ടണത്തു നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ഫോ​ർ​മാ​ലി​ൻ ക​ല​ർ​ത്തി​യ ആറായിരം കിലോ മത്സ്യം ഭക്ഷ്യസുരക്ഷ വകുപ്പ് പിടിച്ചെടുത്തു. വ​ട​ക​ര​യ്ക്ക​ടു​ത്ത് പു​തു​പ്പ​ണ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മത്സ്യം പിടിച്ചത്. രാവിലെ പത്തോടെയാണ് പരിശോധന തുടങ്ങിയത്. വടക്കൻ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ വിൽപ്പനയ്ക്കായി കണ്ടെയ്നർ ലോറിയിലാണ് മത്സ്യം കൊണ്ടുവന്നത്. മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനയിൽ ദുർഗന്ധം വമിച്ച മത്സ്യം കണ്ടതോടെ വിവരം ഭക്ഷ്യസുരക്ഷ വകുപ്പിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഫോർമലിൻ ചേർത്ത മീനാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് വ്യക്തമായത്. പിടിച്ചെടുത്ത മീൻ നശിപ്പിച്ചു കളയുമെന്ന് അധികൃതർ അറിയിച്ചു.

Read More

ദരിദ്രമായ കുടുംബം ഇപ്പോള്‍ ജീവിതം വഴിമുട്ടിയ അവസ്ഥ! ദുഃഖം താങ്ങാനാവാതെ മനസിന്റെ സമനില തെറ്റി അഞ്ചലില്‍ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ മാണിക്കിന്റെ ഭാര്യ

കൊ​ല്ലം: അ​ഞ്ച​ലി​ൽ ആ​ൾക്കൂ​ട്ടം മർദിച്ചു കൊലപ്പെടുത്തിയ ബംഗാൾ സ്വദേശി മാ​ണി​ക്കി​ന്‍റെ ഭാ​ര്യയെ മാ​ന​സി​ക വി​ഭ്രാ​ന്തി​ പ്രകടിപ്പിച്ചതിനെത്തുടർന്ന് ചികിത്സയ്ക്ക് വിധേയയാക്കി. സം​സ്ക്ക​രി​ക്കാ​ൻ ബം​ഗാ​ളി​ൽ എ​ത്തി​ച്ച മാ​ണി​ക്കി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​പ്പോ​ഴാണ് ഭാ​ര്യ​ മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ട്ടിയത്. തു​ട​ർ​ന്ന് ഇ​വ​രെ ചി​കി​ത്സ​ക്ക് വി​ധേ​യയാ​ക്കി.​വ​ള​രെ ദ​രി​ദ്ര​മാ​യ കു​ടും​ബ​ം ഇപ്പോൾ ജീ​വി​തം വ​ഴി​മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​ണെ​ന്ന് മാ​ണി​ക്കി​ന്‍റെ സ​ഹോ​ദ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ദാ​രി​ദ്ര്യ​വും ദു​രി​ത​വും നി​റ​ഞ്ഞ കു​ടും​ബ ജീ​വി​തം മാ​റ്റാ​ൻ വേ​ണ്ടി ആ​ണ് മാ​ണി ജോ​ലി തേ​ടി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.​ വി​വാ​ഹ​ത്തി​നാ​യി മാ​ണി​ക് ബാ​ങ്കി​ൽ നി​ന്നും വാ​യ്പ എ​ടു​ത്തി​രു​ന്നു. അ​ത് ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ ആ​യി.​തി​രി​ച്ചു അ​ട​വ് മു​ട​ങ്ങി​യാ​ൽ ക​യ​റി കി​ട​ക്കാ​നു​ള്ള ഒ​റ്റ മു​റി വീ​ടും 2 സെ​ന്‍റ് വ​സ്തു​വും ന​ഷ്ട​മാ​കും.​ഈ തു​ക എ​ങ്ങ​നെ അ​ട​ച്ചു തീ​ർ​ക്കും എ​ന്ന് ഈ ​കു​ടും​ബ​ത്തി​ന് ഇ​നി യാ​തൊ​രു നി​ശ്ച​യ​വു​മി​ല്ല. ബം​ഗാ​ൾ മാ​ൾ​ഡ സ്വ​ദേ​ശി​യാ​യ മ​ണി​ക് റോ​യി(50) ആ​ണ് അഞ്ചലിൽ…

Read More

ന​ന്ദു​വി​നെ അ​റി​യാ​ത്ത​വ​ർ വിരളം! കാ​ൻ​സ​റി​ന്‍റെ വേ​ദ​ന​യി​ലും ന​ന്ദു പാ​ടി; ഇ​രു​കൈ​യും നീ​ട്ടി സ്വീകരിച്ച് സോ​ഷ്യ​ൽ​മീ​ഡി​യ

കാ​ൻ​സ​ർ രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ല​മ​ർ​ന്ന് ഓ​രോ നി​മി​ഷ​വും വേ​ദ​ന​യി​ൽ ജീ​വി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി ന​ന്ദു​വി​നെ അ​റി​യാ​ത്ത​വ​ർ വി​ര​ള​മാ​ണ്. സൂ​ചി കു​ത്തി​ക​യ​റു​ന്ന വേ​ദ​ന​യി​ലും സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​വാ​നു​ള്ള ന​ന്ദു​വി​ന്‍റെ ആ​ത്മ​ധൈ​ര്യം പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ ത​ള​ർ​ന്നു പോ​കു​ന്ന ഓ​രോ​രു​ത്ത​ർ​ക്കും പ്ര​ചോ​ദ​ന​മാ​ണ്. ഇ​പ്പോ​ഴി​താ ന​ന്ദു​പാ​ടി​യ ഒ​രു മ​നോ​ഹ​ര ഗാ​നം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. കീ​മോ വാ​ർ​ഡി​ൽ നി​ന്നും നേ​രെ പോ​യി പാ​ടി​യ പാ​ട്ടാ​ണി​തെ​ന്ന് ന​ന്ദു പ​റ​യു​ന്നു. മാ​ത്ര​മ​ല്ല എ​ന്‍റെ തി​രി​ച്ചു​വ​ര​വി​നു വേ​ണ്ടി പ്രാ​ർ​ഥി​ച്ച ഓ​രോ​രു​ത്ത​ർ​ക്കും ന​ന്ദി​യും പ​റ​യു​ന്നു. ക​ത്രീ​ന വി​ജി​മോ​ൾ ര​ചി​ച്ച വ​രി​ക​ൾ​ക്ക് ഈ​ണം ന​ൽ​കി​യ​ത് മു​ര​ളി അ​പ്പാ​ട​ത്താ​ണ്. കൂ​ടാ​തെ ത​ന്‍റെ ആ​ഗ്ര​ഹം പൂ​ർ​ത്തീ​ക​രി​ക്കു​വാ​ൻ മു​ൻ​കൈ എ​ടു​ത്ത പ്ര​ജോ​ഷ് രാ​ധാ​കൃ​ഷ്ണ​നും ന​ന്ദു ന​ന്ദി അ​റി​യി​ക്കു​ന്നു. ഫേ​സ്ബു​ക്കി​ലാ​ണ് ന​ന്ദു ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ കാ​ൽ​മു​ട്ടി​നു​ണ്ടാ​യ വേ​ദ​ന പി​ന്നീ​ട് കാ​ൻ​സ​റി​ന്‍റെ രൂ​പ​ത്തി​ലേ​ക്കു മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ട​തു കാ​ലും…

Read More

റോണോ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ടിപ്പ് നല്‍കിയത് 21 ലക്ഷം രൂപ!

ഗ്രീസിലെ ആഡംബര ഹോട്ടല്‍ ജീവനക്കാര്‍ കണ്ണും തള്ളിയിരിക്കുകയാണ്. ഫുട്‌ബോള്‍ മാന്ത്രികന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മടങ്ങിപ്പോയപ്പോള്‍ ഹോട്ടലുകാര്‍ക്ക് ടിപ്പായി നല്‍കിയത് 22 ലക്ഷത്തോളം രൂപ. കുടുംബസമേതമാണ് റൊണാള്‍ഡോ ഗ്രീസിലെ നവരീനോയിലെ ആഡംബര ഹോട്ടലില്‍ തങ്ങിയത്. ചില അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തോടൊപ്പം ഹോട്ടലില്‍ അവധിക്കാലം ചെലവഴിച്ചിരുന്നു. 31,500 ഡോളര്‍ ടിപ്പായി നല്‍കിയ ശേഷം എല്ലാവര്‍ക്കും തുക വീതിച്ച് നല്‍കാനും റൊണാള്‍ഡോ നിര്‍ദ്ദേശിച്ചു. റയല്‍ മാഡ്രിഡിനില്‍ നിന്ന് യുവാന്റസിലേക്ക് ചേക്കേറിയ റൊണാള്‍ഡോയുടെ നിര്‍ണ്ണായക നീക്കങ്ങളെല്ലാം ഈ ഹോട്ടലിലായിരുന്നു നടന്നിരുന്നത്. 800 കോടിയിലേറെ രൂപയ്ക്കാണ് 33 കാരനായ റൊണാള്‍ഡോ പുതിയ സീസണില്‍ യുവാന്റസിനായി കളിക്കുന്നത്.

Read More

വി​വേ​ച​ന​മ​ല്ല വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗം; ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​നത്തിൽ സ​ർ​ക്കാ​രി​നെ എ​തി​ർ​ത്ത് ദേ​വ​സ്വം ബോ​ർ​ഡ്

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള സ്ത്രീ​ക​ളെ​യും പ്ര​വേ​ശി​പ്പി​ക്കാ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ എ​തി​ർ​ത്ത് ദേ​വ​സ്വം ബോ​ർ​ഡ് സു​പ്രീം​കോ​ട​തി​യി​ൽ. എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള സ്ത്രീ​ക​ളെ​യും ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​നാ​കി​ല്ല. സ്ത്രീ​ക​ളോ​ടു​ള്ള വി​വേ​ച​ന​മ​ല്ല ഇ​തെ​ന്നും വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്ത്രീ​ക​ളെ ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ത്ത​തെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് സു​പ്രീ​കോ​ട​തി​യെ നിലപാട് അ​റി​യി​ച്ചു. പു​രു​ഷ​ന്മാ​ർ​ക്കു ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ സ്ത്രീ​ക​ൾ​ക്കും പ്ര​വേ​ശ​ന​മാ​കാ​മെ​ന്നു സു​പ്രീം​കോ​ട​തി ബു​ധ​നാ​ഴ്ച നി​രീ​ക്ഷി​ച്ചി​രു​ന്നു. സ്വ​കാ​ര്യ​ക്ഷേ​ത്ര​മെ​ന്ന സ​ങ്ക​ല്പം ഇ​ല്ലെ​ന്നും ആ​ർ​ത്ത​വ​ത്തി​ന്‍റെ പേ​രി​ൽ പ​ത്തു വ​യ​സ് മു​ത​ൽ 50 വ​യ​സ് വ​രെ​യു​ള്ള സ്ത്രീ​ക​ൾ​ക്ക് ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ന്ന​ത് കാ​ര​ണ​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. ക്ഷേ​ത്ര​ത്തി​ലെ സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭ​ര​ണ​ഘ​ട​നാ​വി​ഷ​യ​ങ്ങ​ളാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഹ​ർ​ജി​യി​ൽ വാ​ദം തു​ട​രു​ക​യാ​ണ്.

Read More

അ​ഭി​മ​ന്യു വ​ധം: മു​ഖ്യ​പ്ര​തി മുഹമ്മദും  രക്ഷപ്പെടാൻ സഹായിച്ച ഷാ​ന​വാ​സിനെയും റിമാന്‍റ് ചെയ്തു; കേസിൽ മുപ്പതോളം പേർക്ക് പങ്കെന്ന് പോലീസ്

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി അ​ഭി​മ​ന്യു കു​ത്തേ​റ്റു മ​രി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ ഒ​ന്നാം​പ്ര​തി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ റി​മാ​ൻ​ഡി​ൽ. കോ​ള​ജി​ലെ അ​റ​ബി​ക് സാ​ഹി​ത്യം മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യും കാ​ന്പ​സ് ഫ്ര​ണ്ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ ചേ​ർ​ത്ത​ല അ​രൂ​ക്കു​റ്റി വ​ടു​ത​ല ജാ​വേ​ദ് മ​ൻ​സി​ലി​ൽ ജെ.​ഐ. മു​ഹ​മ്മ​ദ് (21), പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച ത​ല​ശേ​രി സ്വ​ദേ​ശി ഷാ​ന​വാ​സ് എ​ന്നി​വ​രാ​ണു റി​മാ​ൻ​ഡി​ലാ​യ​ത്. ഒ​ളി​വി​ലാ​യി​രു​ന്ന ഒ​ന്നാം​പ്ര​തി ഉ​ൾ​പ്പെ​ടെ ഇ​രു​വ​രു​ടെ​യും അ​റ​സ്റ്റ് ഇ​ന്ന​ലെ​യാ​ണു പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​ത്രി​യി​ൽ മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യാ​ണു ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ചോ​ദ്യം ചെ​യ്യ​ലു​ക​ൾ​ക്കു​മാ​യി പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്നാ​ണു വി​വ​രം. അ​തേ​സ​മ​യം, കേ​സി​ലെ കൂ​ടു​ത​ൽ പ്ര​തി​ക​ൾ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്ന സൂ​ച​ന​യാ​ണു പു​റ​ത്തു​വ​രു​ന്ന​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രു​ന്ന ഇ​വ​രി​ൽ ചി​ല​രു​ടെ അ​റ​സ്റ്റും ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​രം. കൊ​ല​പാ​ത​ക​ത്തി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​ക​രി​ൽ ഒ​രാ​ളാ​യ മു​ഹ​മ്മ​ദ് അ​റ​സ്റ്റി​ലാ​യ​തോ​ടെ തു​ട​ർ അ​ന്വേ​ഷ​ണം വേ​ഗ​ത്ത​ലാ​കു​മെ​ന്ന പോ​ലീ​സും പ​റ​യു​ന്നു.…

Read More

ഐ​എ​സ് ബ​ന്ധം: മ​ലേ​ഷ്യ​യി​ൽ ഒരു സ്ത്രീ ഉൾപ്പെടെ ഏ​ഴു പേ​ർ അ​റ​സ്റ്റി​ൽ; ഐ​എ​സി​ന് വേ​ണ്ടി നൂ​റോ​ളം മ​ലേ​ഷ്യ​ക്കാ​ർ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്

ക്വാലാലംപുര്‍: ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന ഏ​ഴു പേ​രെ മ​ലേ​ഷ്യ​ൻ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ലു മ​ലേ​ഷ്യ​ക്കാ​രും മൂ​ന്നു ഇ​ന്തോ​നേ​ഷ്യ​ൻ പൗ​ര​ന്മാ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ലേ​ഷ്യ​ൻ രാ​ജാ​വി​നെ​യും പ്ര​ധാ​ന​മ​ന്ത്രി​യേ​യും വ​ധി​ക്കു​മെ​ന്നു ഫേ​സ്ബു​ക്കി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വും പി​ടി​യി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മാ​ർ​ച്ച് 12 മു​ത​ൽ ന​ട​ത്തി​യ ഭീ​ക​ര വി​രു​ദ്ധ നീ​ക്ക​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. സി​റി​യ​യി​ലും ഇ​റാ​ക്കി​ലു​മു​ള്ള ഐ​എ​സ് ഭീ​ക​ര​ർ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ​തി​നാ​ണ് മൂ​ന്നു മ​ലേ​ഷ്യ​ക്കാ​ർ അ​റ​സ്റ്റി​ലാ​യ​ത്. ഭീ​ക​ര സം​ഘ​ട​ന​യു​മാ​യി നേ​രി​ട്ടു ബ​ന്ധ​മു​ള്ള​താ​യും സി​റി​യ​യി​ൽ ഐ​എ​സി​ൽ ചേ​രാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യും പി​ടി​യി​ലാ​യ ഇ​ന്തോ​നേ​ഷ്യ​ക്കാ​ർ സ​മ്മ​തി​ച്ചി​രു​ന്നു. ഐ​എ​സ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ മ​ലേ​ഷ്യ​യി​ൽ ഇ​തു​വ​രെ മു​ന്നൂ​റോ​ളം പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഇ​റാ​ക്കി​ലും സി​റി​യ​യി​ലു​മാ​യി ഐ​എ​സി​ന് വേ​ണ്ടി നൂ​റോ​ളം മ​ലേ​ഷ്യ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Read More

സു​ര​ക്ഷ കേ​ര​ള​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം; മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് 142 അ​ടി​യി​ൽ എ​ത്തി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട്

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 142 അ​ടി​യി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട്. ഉ​പ​സ​മി​തി യോ​ഗ​ത്തി​ലാ​ണു ത​മി​ഴ്നാ​ട് ഈ ​നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. ക​ന​ത്ത മ​ഴ​യി​ൽ ജ​ലാ​ശ​യ​ങ്ങ​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞ​തോ​ടെ പ​ര​മാ​വ​ധി വെ​ള്ളം ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ത്ത​ണ​മെ​ന്ന ആ​വ​ശ്യം കേ​ര​ളം ഉ​പ​സ​മി​തി​യി​ൽ ഉ​ന്ന​യി​ച്ചു. എ​ന്നാ​ൽ എ​ന്നാ​ല്‍ കേ​ര​ള​ത്തി​ന്‍റെ ഈ ​ആ​വ​ശ്യം ത​മി​ഴ്‌​നാ​ട് ത​ള്ളി. ജ​ല​നി​ര​പ്പ് അ​നു​വ​ദ​നീ​യ സം​ഭ​ര​ണ ശേ​ഷി​യാ​യ 142ല്‍ ​എ​ത്തി​ക്കു​മെ​ന്നാ​ണ് ത​മി​ഴ്‌​നാ​ടി​ന്‍റെ നി​ല​പാ​ട്. മു​ല്ല​പ്പെ​രി​യാ​റി​ല്‍ വെ​ള്ളം കൂ​ടി​യ​തി​നാ​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നും അ​ഞ്ചം​ഗ സം​ഘം അ​ണ​ക്കെ​ട്ട് സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം ന​ട​ന്ന ഉ​പ​സ​മി​തി യോ​ഗ​ത്തി​ലാ​ണ് ജ​ല​നി​ര​പ്പ് താ​ഴ്ത്തു​ന്ന​ത് സം​ന്ധി​ച്ച നി​ല​പാ​ട് ത​മി​ഴ്‌​നാ​ട് അ​റി​യി​ച്ച​ത്. നി​ല​വി​ല്‍ 133 അ​ടി​യാ​ണ് മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ്. 142 അ​ടി​യി​ല്‍ എ​ത്തി​യാ​ല്‍ സ്പി​ല്‍​വേ​യി​ലെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​മെ​ന്നും താ​ഴ്‌​വ​ര​യി​ലെ ജ​ന​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വം നോ​ക്കേ​ണ്ട​ത് കേ​ര​ള​മാ​ണെ​ന്നും ത​മി​ഴ്‌​നാ​ട് വ്യ​ക്ത​മാ​ക്കി.

Read More