കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു കുത്തേറ്റു മരിച്ച കേസിൽ പിടിയിലായ ഒന്നാംപ്രതി ഉൾപ്പെടെ രണ്ടുപേർ റിമാൻഡിൽ. കോളജിലെ അറബിക് സാഹിത്യം മൂന്നാംവർഷ വിദ്യാർഥിയും കാന്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ ചേർത്തല അരൂക്കുറ്റി വടുതല ജാവേദ് മൻസിലിൽ ജെ.ഐ. മുഹമ്മദ് (21), പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച തലശേരി സ്വദേശി ഷാനവാസ് എന്നിവരാണു റിമാൻഡിലായത്. ഒളിവിലായിരുന്ന ഒന്നാംപ്രതി ഉൾപ്പെടെ ഇരുവരുടെയും അറസ്റ്റ് ഇന്നലെയാണു പോലീസ് രേഖപ്പെടുത്തിയത്. രാത്രിയിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയാണു ഇവരെ റിമാൻഡ് ചെയ്തത്.കൂടുതൽ അന്വേഷണങ്ങൾക്കും ചോദ്യം ചെയ്യലുകൾക്കുമായി പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നാണു വിവരം. അതേസമയം, കേസിലെ കൂടുതൽ പ്രതികൾ പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്ന സൂചനയാണു പുറത്തുവരുന്നത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്ന ഇവരിൽ ചിലരുടെ അറസ്റ്റും ഉടൻ ഉണ്ടാകുമെന്നാണു ലഭിക്കുന്ന വിവരം. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളായ മുഹമ്മദ് അറസ്റ്റിലായതോടെ തുടർ അന്വേഷണം വേഗത്തലാകുമെന്ന പോലീസും പറയുന്നു.…
Read MoreCategory: Loud Speaker
ഐഎസ് ബന്ധം: മലേഷ്യയിൽ ഒരു സ്ത്രീ ഉൾപ്പെടെ ഏഴു പേർ അറസ്റ്റിൽ; ഐഎസിന് വേണ്ടി നൂറോളം മലേഷ്യക്കാർ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്
ക്വാലാലംപുര്‍: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഏഴു പേരെ മലേഷ്യൻ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉൾപ്പെടെ നാലു മലേഷ്യക്കാരും മൂന്നു ഇന്തോനേഷ്യൻ പൗരന്മാരുമാണ് അറസ്റ്റിലായത്. മലേഷ്യൻ രാജാവിനെയും പ്രധാനമന്ത്രിയേയും വധിക്കുമെന്നു ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയ യുവാവും പിടിയിലായവരിൽ ഉൾപ്പെടുന്നു. മാർച്ച് 12 മുതൽ നടത്തിയ ഭീകര വിരുദ്ധ നീക്കത്തിലാണ് ഇവരെ പിടികൂടിയത്. സിറിയയിലും ഇറാക്കിലുമുള്ള ഐഎസ് ഭീകരർക്ക് സാമ്പത്തിക സഹായം നൽകിയതിനാണ് മൂന്നു മലേഷ്യക്കാർ അറസ്റ്റിലായത്. ഭീകര സംഘടനയുമായി നേരിട്ടു ബന്ധമുള്ളതായും സിറിയയിൽ ഐഎസിൽ ചേരാൻ പദ്ധതിയിട്ടിരുന്നതായും പിടിയിലായ ഇന്തോനേഷ്യക്കാർ സമ്മതിച്ചിരുന്നു. ഐഎസ് ബന്ധത്തിന്റെ പേരിൽ മലേഷ്യയിൽ ഇതുവരെ മുന്നൂറോളം പേർ പിടിയിലായിട്ടുണ്ട്. ഇറാക്കിലും സിറിയയിലുമായി ഐഎസിന് വേണ്ടി നൂറോളം മലേഷ്യക്കാർ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Read Moreസുരക്ഷ കേരളത്തിന്റെ ഉത്തരവാദിത്വം; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിൽ എത്തിക്കുമെന്ന് തമിഴ്നാട്
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുമെന്ന് തമിഴ്നാട്. ഉപസമിതി യോഗത്തിലാണു തമിഴ്നാട് ഈ നിലപാട് സ്വീകരിച്ചത്. കനത്ത മഴയിൽ ജലാശയങ്ങൾ നിറഞ്ഞുകവിഞ്ഞതോടെ പരമാവധി വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്ന ആവശ്യം കേരളം ഉപസമിതിയിൽ ഉന്നയിച്ചു. എന്നാൽ എന്നാല്‍ കേരളത്തിന്റെ ഈ ആവശ്യം തമിഴ്നാട് തള്ളി. ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142ല്‍ എത്തിക്കുമെന്നാണ് തമിഴ്നാടിന്റെ നിലപാട്. മുല്ലപ്പെരിയാറില്‍ വെള്ളം കൂടിയതിനാല്‍ തമിഴ്നാട്ടില്‍നിന്നും അഞ്ചംഗ സംഘം അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു. ഇതിനുശേഷം നടന്ന ഉപസമിതി യോഗത്തിലാണ് ജലനിരപ്പ് താഴ്ത്തുന്നത് സംന്ധിച്ച നിലപാട് തമിഴ്നാട് അറിയിച്ചത്. നിലവില്‍ 133 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 142 അടിയില്‍ എത്തിയാല്‍ സ്പില്‍വേയിലെ ഷട്ടറുകള്‍ തുറക്കുമെന്നും താഴ്വരയിലെ ജനത്തിന്റെ സുരക്ഷിതത്വം നോക്കേണ്ടത് കേരളമാണെന്നും തമിഴ്നാട് വ്യക്തമാക്കി.
Read Moreനെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോയ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അഞ്ചു യുവാക്കൾ മരിച്ചു; ബസ് ഡ്രൈവർ കസ്റ്റഡിയിൽ; മരിച്ചത് കാറിലുണ്ടായിരുന്നവർ
പെരുന്പാവൂർ: എംസി റോഡിൽ ഒക്കലിനും വല്ലത്തിനും ഇടയിൽ കാരിക്കോട് വളവിൽ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ അഞ്ചു യുവാക്കൾക്കു ദാരുണാന്ത്യം. രണ്ടു പേർക്കു ഗുരുതര പരിക്ക്. ഏലപ്പാറ സ്വദേശികളായ ഫെയർഫീൽഡ് എസ്റ്റേറ്റിൽ സ്റ്റീഫന്റെ മകൻ ജിനീഷ് (22), സെബിനിവാരി എസ്റ്റേറ്റിൽ ഹരിയുടെ മകൻ കിരൺ, ചെമ്മണ്ണ് എസ്റ്റേറ്റിൽ റോയിയുടെ മകൻ ഉണ്ണി, ചെമ്മണ്ണ് പുത്തൻപുരയ്ക്കൽ യേശുദാസിന്റെ മകൻ ജെറിൻ (20), ഡ്രൈവറായിരുന്ന കോഴിക്കാനം സ്വദേശി മൂലയിൽ വീട്ടിൽ വിൽസണിന്റെ മകൻ വിജയൻ എന്നിവരാണു മരിച്ചത്. ജെറിന്റെ സഹോദരൻ ജിബിൻ, ചെമ്മണ്ണ് എസ്റ്റേറ്റിൽ സോമരാജിന്റെ മകൻ അപ്പു (സുജിത്ത്) എന്നിവർക്കാണു പരിക്കേറ്റത്. ജിബിനെ പെരുന്പാവൂർ സാൻജോ ആശുപത്രിയിലും സുജിത്ത് ആലുവ രാജഗിരി ആശുപത്രിയിലും ചികിത്സയിലാണ്. ജിബിനെ ഒമാനിലേക്കു യാത്രയാക്കുന്നതിനായി പോകുംവഴി ഇന്നലെ രാത്രി 11.55നായിരുന്നു അപകടം. ആന്ധ്രയിൽനിന്നും അയ്യപ്പ ഭക്തരുമായി ശബരിമലയ്ക്കു പോകുകയായിരുന്ന ടൂറിസ്റ്റ് ബസ്…
Read Moreതമിഴ് സീരിയൽ നടി തൂങ്ങിമരിച്ചു; തമിഴിലെ പ്രശസ്തമായ നിരവധി സീരിയലുകളിൽ അഭിനയിച്ചുവന്ന നടിയാണ് പ്രിയങ്ക
ചെന്നൈ: തമിഴ് സീരിയൽ നടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സീരിയൽ നടി പ്രിയങ്കയെയാണ് (32) മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നത്തെ തുടർന്ന് ജീവനൊടുക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. വീട്ടിൽ ജോലിക്കെത്തുന്ന സ്ത്രീ രാവിലെ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വാതിൽ തട്ടിവിളിച്ചിട്ടും പ്രതികരണം ഉണ്ടാവത്തതിനെ തുടർന്ന് ജനാലവഴി നോക്കിയപ്പോഴാണ് പ്രിയങ്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തമിഴിലെ പ്രശസ്തമായ നിരവധി സീരിയലുകളിൽ അഭിനയിച്ചുവന്ന നടിയാണ് പ്രിയങ്ക. സംഭവുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്തു.
Read Moreഎംജി സർവകലാശാല പരീക്ഷകൾ മാറ്റി; 19, 20 തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്
കോട്ടയം: കനത്ത മഴയെത്തുടർന്ന് എംജി സർവകലാശാല ജൂലൈ 19, 20 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു. കനത്ത മഴയെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലും എംജി പരീക്ഷകൾ മാറ്റിവച്ചിരുന്നു.
Read Moreകോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി: കേരളത്തില്‍ നിന്ന് ആന്റണിയും ഉമ്മന്‍ചാണ്ടിയും വേണുഗോപാലും; പി.സി. ചാക്കോ സമിതിയിലെ സ്ഥിരം ക്ഷണിതാവും
ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും കെ.സി. വേണുഗോപാലും പ്രവർത്തക സമിതിയിൽ സ്ഥിര അംഗങ്ങളാണ്. ഡൽഹിയുടെ ചുമതലയുള്ള പി.സി. ചാക്കോ സമിതിയിലെ സ്ഥിരം ക്ഷണിതാവാണ്. സമീപകാലത്ത് കേരളത്തിൽ നിന്ന് ഒരേ സമയം നാല് വർക്കിംഗ് കമ്മിറ്റി അംഗങ്ങളുണ്ടാകുന്നത് ശ്രദ്ധേയമായി. കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയായ വർക്കിംഗ് കമ്മിറ്റിയിൽ 51 പേരാണുള്ളത്. . ചെറുപ്പക്കാരും പരിചയ സന്പന്നരും ചേർന്ന സമിതിയിൽ 23 പേരാണ് സ്ഥിരാംഗങ്ങൾ. 19 പേർ സ്ഥിരം ക്ഷണിതാക്കളും ഒന്‍പത് പ്രത്യേക ക്ഷണിതാക്കളുമുണ്ട്. സി.പി. ജോഷി, ജനാർധനൻ ദ്വിവേദി എന്നിവരെ ഒഴിവാക്കുകയും ചെയ്തു. രാഹുൽ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷമുള്ള പുതിയ പ്രവർത്തക സമിതിയുടെ ആദ്യ യോഗം അടുത്ത ഞായറാഴ്ച നടക്കും.
Read Moreദാസ്യപ്പണി വിവാദം; സായുധസേന എഡിജിപി സ്ഥാനം നഷ്ടമായ സുദേഷ് കുമാറിന് കോസ്റ്റൽ സെക്യൂരിറ്റി എഡിജിപിയായി നിയമനം
തിരുവനന്തപുരം: ദാസ്യപ്പണി വിവാദത്തെ തുടർന്ന് സായുധസേന എഡിജിപി സ്ഥാനം നഷ്ടമായ സുദേഷ് കുമാറിനെ കോസ്റ്റൽ സെക്യൂരിറ്റി എഡിജിപിയായി നിയമിച്ചു. സായുധസേനയുടെ ചുമതലയിൽ നിന്നു മാറ്റിയശേഷം സുദേഷ് കുമാറിന് ഇതുവരെ പകരം നിയമനം നൽകിയിരുന്നില്ല. സുദേഷ് കുമാറിനെ കൂടാതെ ബെവ്കോ എംഡിയായിരുന്ന എച്ച്. വെങ്കിടേഷിനെ വിജിലൻസ് ഐജിയായും നിയമിച്ചു. ഡിഐജി ജി. സ്പർജൻ കുമാറിനെ പകരം ബെവ്കോ എംഡിയായും നിയമിച്ച് സർക്കാർ ഉത്തരവിറങ്ങി.
Read Moreകനത്ത മഴ: കോട്ടയം വഴിയുള്ള 10 ട്രെയിനുകൾ റദ്ദാക്കി; മറ്റ് ട്രെയിനുകൾ വേഗത കുറച്ചോടിക്കാൻ നിർദേശം
കോട്ടയം: കനത്ത മഴ കാരണം കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം വീണ്ടും താറുമാറായി. 10 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു. മറ്റ് ട്രെയിനുകൾ വേഗത കുറച്ചോടിക്കാൻ നിർദേശം. മീനച്ചിലാറ്റിലെ ജലനിരപ്പ് വീണ്ടും ഉയർന്നിട്ടുണ്ട്. കോട്ടയം-എറണാകുളം പാസഞ്ചർ, എറണാകുളം-കോട്ടയം പാസഞ്ചർ, എറണാകുളം-കായംകുളം പാസഞ്ചർ, കായംകുളം-എറണാകുളം പാസഞ്ചർ, കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, ഗുരുവായൂർ-പുനലൂർ പാസഞ്ചർ, പുനലൂർ- ഗുരുവായൂർ പാസഞ്ചർ, പാലക്കാട്-തിരുനെൽവേലി , തിരുനെൽവേലി-പാലക്കാട്, പാലരുവി എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.
Read Moreഅഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസ് പിടിയില്‍! പിടിയിലായത്, കാംപസ് ഫ്രണ്ട് ആലപ്പുഴ യൂണിറ്റ് ജില്ലാ പ്രസിഡന്റ്
മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസ് പിടിയില്‍. കാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദാണ് പിടിയിലായത്. കൊലപാതകത്തിന് നേതൃത്വം നല്‍കിയത് മുഹമ്മദാണെന്നാണ് പോലീസ് നിഗമനം.
Read More