മുഖ്യമന്ത്രി പോയിക്കഴിഞ്ഞ ശേഷം അന്വേഷിക്കാം! മുഖ്യമന്ത്രിയുടെ സാന്നിധ്യവും ഗുണ്ടകള്‍ക്ക് തണലോ ? പോലീസിന്റെ നിഷ്‌ക്രിയത്വത്തിന് പകരമായി നല്‍കേണ്ടി വന്നത് കെവിന്റെ ജീവന്‍

ഏ​റ്റു​മാ​നൂ​ർ: പ്രണയ വിവാഹത്തിന്‍റെ പേരിൽ കോട്ടയത്ത് നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയത് മുഖ്യമന്ത്രി ജില്ലയിൽ ഉള്ളപ്പോൾ എന്നത് കേസിന്‍റെ ഗൗരവം വർധിപ്പിക്കുന്നു. മരിച്ച കെവിൻ മാ​ന്നാ​ന​ത്ത് താ​മ​സി​ച്ചി​രു​ന്ന വീ​ട് ത​ക​ർ​ത്ത​തും യുവാവിനെയും ബ​ന്ധു​വിനെയും ത​ട്ടി​ക്കൊ​ണ്ടുപോ​യ​തും ഞായറാഴ്ചയാണ്. പിന്നീട് കെവിന്‍റെ ബന്ധു അനീഷിനെ ഗുണ്ടാസംഘം വിട്ടയച്ചു. ഇന്ന് രാവിലെയാണ് കെവിന്‍റെ മൃതദേഹം പുനലൂരിന് സമീപം തോട്ടിൽ കണ്ടെത്തിയത്. സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​ക്കു​ള്ളി​ൽ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ സാന്നിധ്യമുണ്ടായിരുന്നു എന്നതാണ് വിചിത്രമായ വസ്തുത. അ​ത്യ​ന്തം ഗൗ​ര​വ​മേ​റി​യ സം​ഭ​വ വി​കാ​സ​ങ്ങ​ൾ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​പ്പോ​ഴെ​ല്ലാം ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല​യി​ലാ​ണെ​ന്നും അദ്ദേഹം പോ​യി​ക്ക​ഴി​ഞ്ഞ ശേ​ഷം അ​ന്വേ​ഷി​ക്കാ​മെ​ന്നു​മാ​ണ്. സം​ഭ​വ​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് പു​ല​ർ​ച്ചെ 2.30ന്. ​മു​ഖ്യ​മ​ന്ത്രി​യു​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ​രി​പാ​ടി വൈ​കു​ന്നേ​രം 3.30ന്. ​എ​ന്നി​ട്ടും മു​ഖ്യ​മ​ന്ത്രി​യെ ചാ​രി​ പോ​ലീ​സ് ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​യി നി​ന്നു. വി​ല​യേ​റി​യ…

Read More

കെവിന്റെ മരണത്തിലും അന്വേഷണത്തില്‍ പോലീസ് വരുത്തിയ വീഴ്ചയിലും പ്രതിഷേധം ശക്തം! കോട്ടയത്ത് ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് തട്ടിക്കൊണ്ട് പോകപ്പെട്ട യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. നവവരനെ തട്ടിക്കൊണ്ടു പോകാന്‍ പോലീസിന്റെ ഒത്താശ ഉണ്ടായിരുന്നെന്നും പ്രതികളില്‍ നിന്ന് പോലീസ് പണം കൈപ്പറ്റിയെന്നും ആരോപണമുയര്‍ന്നിരുന്നു. കെവിന്റെ ഭാര്യ നീനുവിന്റെ പരാതി അന്വേഷിക്കുന്നതില്‍ ഗാന്ധിനഗര്‍ പോലീസ് വീഴ്ചവരുത്തി എന്ന ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ എസ്‌ഐ, എസ്‌ഐ, കോട്ടയം എസ്പി തുടങ്ങിയവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍, ട്രാന്‍സ്ഫര്‍ തുടങ്ങിയ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലും പരിസരത്തും നടന്നു വരുന്നത്.

Read More

കെവിന്റെ മരണവാര്‍ത്ത അറിഞ്ഞു! ഭാര്യ നീനുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍

കോ​ട്ട​യം: കെ​വി​ന്‍റെ ഭാ​ര്യ നീ​നു​വി​നെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രിയിലാ​ണ് നീ​നു​വി​നെ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ കെ​വി​ന്‍റെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് നീ​നു​വി​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലാ​ണ് നീ​നു​വി​നെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കെ​വി​ന്‍റെ അ​ച്ഛ​നാ​ണ് നീ​നു​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. നീ​നു അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മാ​ന്നാ​ന​ത്തു​നി​ന്നു ഞാ​യ​റാ​ഴ്ച രാ​ത്രി ത​ട്ടി​ക്കൊ​ണ്ടു പോ​യ കെവിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പു​ന​ലൂ​ര്‍ ചാ​ലി​യേ​ക്ക​ര​യി​ല്‍ തോട്ടിൽനിന്നുമാണ് കെ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കെ​വി​ന്‍റെ ശ​രീ​ര​ത്തി​ല്‍ മു​റി​വേ​റ്റ പാ​ടു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Read More

ഇപ്പോള്‍ നാട്ടിലേക്ക് പോകേണ്ട! കേരളത്തില്‍ നിപ്പാ വൈറസ് സ്ഥിരീകരിച്ചു; മീററ്റില്‍ മലയാളി നഴ്‌സുമാരുടെ അവധി റദ്ദാക്കി

മീ​റ​റ്റ്: കേ​ര​ള​ത്തി​ൽ നി​പ്പാ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ അ​വ​ധി റ​ദ്ദാ​ക്കി. ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ അ​വ​ധി​യാ​ണ് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നഴ്സുമാർ നാട്ടിലേക്കു പോകുന്നത് തടയുന്നതിനുവേണ്ടിയാണ് അ​വ​ധി റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. ന​ഴ്സു​മാ​ർ വൈ​റ​സ് ബാ​ധ​യു​ണ്ടാ​കാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​കി​ര​ക്ക​ണ​മെ​ന്ന് മു​ൻ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ഡോ. ​ജെ.​വി. ചി​ക്കാ​ര പ​റ​ഞ്ഞു. അ​തേ​സ​മ​യം, നി​പ്പാ വൈ​റ​സ് കേ​ര​ള​ത്തി​ൽ പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി​ഹാ​ർ സ​ർ​ക്കാ​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. പ​നി, ത​ല​വേ​ദ​ന തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച് കേ​ര​ള​ത്തി​ൽ 13 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. 175 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Read More

കേ​ര​ളം മ​ഴ​യി​ൽ കു​തി​രു​മ്പോ​ൾ സാ​ഹ​പു​ര ചു​ട്ടു​പൊ​ള്ളു​ന്നു; ദാ​ഹ​ജ​ല​ത്തി​നാ​യി കി​ണ​റി​ലി​റ​ങ്ങി സ്ത്രീ​ക​ളും കു​ട്ടി​ക​ളും

കേ​ര​ളം മ​ഴ​യി​ൽ കു​തി​രു​മ്പോ​ൾ മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഹ​പു​ര ചു​ട്ടു​പൊ​ള്ളു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ദി​ൻ​ദോ​രി ജി​ല്ല​യി​ലെ സാ​ഹ​പു​ര​യാ​ണ് തു​ള്ളി​വെ​ള്ള​മി​ല്ലാ​തെ വ​ല‍​യു​ന്ന​ത്. എ​ല്ലാ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളും വ​റ്റി​യ​തോ​ടെ നാ​ട്ടു​കാ​ർ വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. പ​ല​രും ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​നി​ന്നു​മാ​ണ് വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തു കി​ണ​റു​ക​ളി​ൽ ഇ​റ​ങ്ങി സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നാ​ട്ടു​കാ​ർ വെ​ള്ളം ചെ​റു​പാ​ത്ര​ങ്ങ​ളി​ൽ കോ​രി പു​റ​ത്തെ​ത്തി​ക്കു​ക​യാ​ണ്. ബ​ക്ക​റ്റ് മു​ങ്ങാ​ൻ വെ​ള്ളം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ചെ​റു പാ​ത്ര​ങ്ങ​ളു​മാ​യി കി​ണ​റി​ൽ ഇ​റ​ങ്ങു​ന്ന​ത്.

Read More

ഫേ​സ്ബു​ക്ക് ലൈ​വി​ൽ ശ്ര​ദ്ധി​ച്ച് ഡ്രൈ​വ​ർ ഓ​ടി​ച്ച ബ​സ് ലോ​റി​യു​മാ​യി കൂട്ടി ഇ​ടി​ച്ചു; നഷ്ടമായത് ഒമ്പത്‌പേരുടെ ജീവന്‍

ഫേ​സ്ബു​ക്ക് ലൈ​വി​ൽ ശ്ര​ദ്ധി​ച്ച് ഓ​ടി​ച്ച ബ​സ്, ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഒ​മ്പ​ത് പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. ഹം​ഗ​റി​യി​ലെ ബു​ഡാ​പെ​സ്റ്റി​ലാ​ണ് ദാ​രു​ണ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ബ​സ് ഡ്രൈ​വ​ർ ഫേ​സ്ബു​ക്ക് ലൈ​വി​ൽ ശ്ര​ദ്ധി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. മ​രി​ച്ച ഒ​മ്പ​തു പേ​രും റൊ​മാ​നി​യ​ക്കാ​രാ​ണ്. മ​ണ​ൽ നി​റ​ച്ച ലോ​റി​യി​ലാ​യി​രു​ന്നു ഈ ​മി​നി ബ​സ് ഇ​ടി​ച്ച​ത്. ലോ​റി ബ​സി​നു തൊ​ട്ട് അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ ഫോ​ണ്‍ വ​ലി​ച്ചെ​റി​ഞ്ഞ ഡ്രൈ​വ​ർ ബ​സ് വെ​ട്ടി​ച്ചു​മാ​റ്റു​വാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​പ​ക​ടം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​നു തൊ​ട്ടു മു​മ്പ് ബ​സി​നു​ള്ളി​ലാ​യി​രു​ന്ന യാ​ത്രി​ക​ർ സം​ഗീ​തം ആ​സ്വ​ദി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​തി​ന്‍റെ ശ​ബ്ദം വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ലോ​റി​യു​ടെ ഡ്രൈ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read More

അ​ഭി​ന​യം മ​തി​യാ​ക്കി എ​ഴു​ന്നേ​റ്റു പോ​കു! ത​മി​ഴ്നാ​ട്ടി​ലെ തൂത്തുക്കുടിയിൽ വെ​ടി​യേ​റ്റ് നി​ല​ത്ത് കി​ട​ന്ന​യാ​ളോ​ട് പോ​ലീ​സി​ന്‍റെ ക്രൂ​ര​ത

ത​മി​ഴ്നാ​ട്ടി​ലെ തൂത്തുക്കുടിയിൽ തു​ട​രു​ന്ന സ്റ്റെർ​ലൈ​റ്റ് പ്ര​ക്ഷോ​ഭ​ത്തി​നി​ടെ വെ​ടി​യേ​റ്റ് റോ​ഡി​ൽ കി​ട​ക്കു​ന്ന​യാ​ളോ​ട് പോ​ലീ​സ് കാ​ണി​ക്കു​ന്ന ക്രൂ​ര​ത​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് നി​ല​ത്ത് കി​ട​ന്ന കാ​ളി​യ​പ്പ​ൻ എ​ന്ന യു​വാ​വി​നോ​ട് അ​ഭി​ന​യം മ​തി​യാ​ക്കി എ​ണീ​റ്റു പോ​കു​വാ​ൻ ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. മാ​ത്ര​മ​ല്ല ഇ​യാ​ളു​ടെ കാ​ലി​ൽ പി​ടി​ച്ച് പോ​ലീ​സ് വ​ലി​ക്കു​ന്ന​തും വീ​ഡി​യാ​യി​ൽ കാ​ണാം. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചപ്പോഴേക്കും കാ​ളി​യ​പ്പ​ൻ മ​രണത്തിനു കീഴടങ്ങിയിരുന്നു. #Police says to an Fired and Injured man “Don’t Act” #Sterliteprotest #Bansterlite #Thoothukudi 🔥 pic.twitter.com/vwy7mVwc6T — Vikram VFC (@Vijayfans007) May 23, 2018

Read More

എൽപിജി: 19 കിലോഗ്രാം സിലിണ്ടറിന് 100 രൂപ കൂടും; രാ​ജ്യാ​ന്ത​ര​വി​ല വ​ർ​ധി​ച്ചെന്ന് ന്യാ​യം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യാ​ന്ത​ര​വി​ല വ​ർ​ധി​ച്ചെ​ന്ന ന്യാ​യം പ​റ​ഞ്ഞ് എ​ണ്ണ​ക​ന്പ​നി​ക​ൾ പാ​ച​ക​വാ​ത​ക​വി​ല വീ​ണ്ടും കൂ​ട്ടു​ന്നു. സ​ബ്സി​ഡി​യി​ല്ലാ​ത്ത 19 കി​ലോ​യു​ടെ ഗാ​ർ​ഹി​കേ​ത​ര എ​ൽ​പി​ജി സി​ലി​ണ്ട​റി​ന് 100 രൂ​പ​യോ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണു സൂ​ച​ന. ജൂ​ൺ ഒ​ന്നി​നാ​ണ് പു​തി​യ വി​ല പ്രാ​ബ​ല്യ​ത്തി​ലാ​കു​ക.സ​ബ്സി​ഡി​യി​ല്ലാ​ത്ത ഗാ​ർ​ഹി​കേ​ത​ര 19 കി​ലോ​ഗ്രാം എ​ൽ​പി​ജി സി​ലി​ണ്ട​റി​ന് ഡ​ൽ​ഹിയിൽ 1167.50 രൂ​പ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. സ​ബ്സി​ഡി​യി​ല്ലാ​ത്ത 14.2 കി​ലോ​ഗ്രാം സി​ലി​ണ്ട​റി​ന് ഡ​ൽ​ഹി​യി​ൽ 650.50 രൂപ ന​ൽ​ക​ണം. സ​ബ്സി​ഡി​ക്കു ശേ​ഷം ഗാ​ർ​ഹി​ക 14.2 കി​ലോ​ഗ്രാം സി​ലി​ണ്ട​റി​ന് ഡ​ൽ​ഹി​യി​ൽ വേ​ണ്ട​ത് 491.21 രൂ​പ. പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ക​ൾ ദി​വ​സ​വും മാ​റ്റു​ന്പോ​ൾ പാ​ച​ക​വാ​ത​ക​വി​ല മാ​സം​തോ​റു​മാ​ണ് മാ​റ്റു​ന്ന​ത്. ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പേ​രി​ൽ 20 ദി​വ​സ​ത്തോ​ളം ഇ​ന്ധ​ന​വി​ല മ​ര​വി​പ്പി​ച്ചു നി​ർ​ത്തി. അ​തി​നു​ശേ​ഷം വി​ല​വ​ർ​ധ​ന പു​ന​രാ​രം​ഭി​ച്ചു. ഇ​ന്ന​ലെ തു​ട​ർ​ച്ച​യാ​യ 13-ാം ദി​വ​സ​വും വി​ല കൂ​ട്ടി. ഇ​തോ​ടെ 13 ദി​വ​സം​കൊ​ണ്ട് പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 3.62 രൂ​പ മു​ത​ൽ 3.65 രൂ​പ​വ​രെ വ​ർ​ധി​ച്ചു. ഡീ​സ​ലി​ലെ…

Read More

കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; മീ​​​ൻ​​​പി​​​ടിത്ത​​​ക്കാ​​​ർ 30 വ​​​രെ ക​​​ട​​​ലി​​​ൽ പോ​​​ക​​​രു​​​ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ വ​​​രെ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ത്യ​​​ന്തം ക​​​ന​​​ത്ത മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യു​​ണ്ടെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം. നാ​​​ളെ​​​യും ഞാ​​​യ​​​റാ​​​ഴ്ച​​​യും ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യും തി​​​ങ്ക​​​ളാ​​​ഴ്ച​​​യും ചൊ​​​വ്വാ​​​ഴ്ച​​​യും ചി​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത​​​തോ അ​​​ത്യ​​​ന്തം ക​​​ന​​​ത്ത​​​തോ ആ​​​യ മ​​​ഴയും പെ​​​യ്യും. ദിവസം 21 സെന്‍റിമീറ്റർവരെ പെ യ്യാവുന്നതാണ് അത്യന്തം കന ത്ത മഴ. കേ​​​ര​​​ളതീ​​​ര​​​ത്ത് അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കും മ​​​ണി​​​ക്കൂ​​​റി​​​ൽ 50 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ൽ കാ​​​റ്റ​​​ടി​​​ക്കാ​​​നും ഉ​​​യ​​​ർ​​​ന്ന തി​​​ര​​​മാ​​​ല​​​ക​​​ൾ​​​ക്കും സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ തെ​​​ക്ക​​​ൻ ത​​​മി​​​ഴ്നാ​​​ട്, ക​​​ന്യാ​​​കു​​​മാ​​​രി, കേ​​​ര​​​ള-​​​ക​​​ർ​​​ണാ​​​ട​​​ക തീ​​​ര​​​ങ്ങ​​​ൾ, ല​​​ക്ഷ​​​ദ്വീ​​​പ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ബു​​​ധ​​​നാ​​​ഴ്ച വ​​​രെ ക​​​ട​​​ലി​​​ൽ പോ​​​ക​​​രു​​​തെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി. തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലും ആ​​​ൻ​​​ഡ​​​മാ​​​ൻ നി​​​ക്കോ​​​ബാ​​​ർ ദ്വീ​​​പി​​​ലും എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന​​​താ​​​യും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. അ​​​ത്യ​​​ന്തം ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​തയു​​​ണ്ടെ​​​ന്ന പ്ര​​​വ​​​ച​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ദേ​​​ശീ​​​യ ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി എ​​​ല്ലാ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഇ​​​തി​​​ന്‍റെ…

Read More

സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​വ​​​​ഴി യൂ​​​​ണി​​​​യ​​​​ൻ​​​കാ​​​രു​​​ടെ ക​​​​ടു​​​​ത്ത പ്ര​​​​തി​​​​ഷേ​​​​ധം! യൂ​ണി​യ​ൻ​കാ​രു​ടെ ത​റ​പ്പ​ണി എ​ന്നോ​ടു വേണ്ടെന്ന് ​ടോമിൻ ത​ച്ച​ങ്ക​രി

ആ​​​​ല​​​​പ്പു​​​​ഴ: കെ​​​എ​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യി​​​​ലെ യൂ​​​​ണി​​​​യ​​​​ൻ​​​​കാ​​​​രു​​​​ടെ ത​​​​റ​​​​പ്പ​​​​ണി​​​​ക​​​​ൾ ത​​​​ന്നോ​​​​ടു വേ​​​​ണ്ടെ​​​​ന്നു സി​​​​എം​​​​ഡി ടോ​​​​മി​​​​ൻ ജെ. ​​​​ത​​​​ച്ച​​​​ങ്ക​​​​രി. ആ​​​​ല​​​​പ്പു​​​​ഴ കെ​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ഡി​​​​പ്പോ​​​​യി​​​​ൽ ഗാ​​​​രേ​​​​ജ് വി​​​​സി​​​​റ്റ് ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. മൗ​​​​ര്യ​​​​വം​​​​ശ​​​​ത്തി​​​​ലെ രാ​​​​ജാ​​​​വാ​​​​യി​​​​രു​​​​ന്ന ച​​​​ന്ദ്ര​​​​ഗു​​​​പ്ത മൗ​​​​ര്യ​​​​ന്‍റെ പ്ര​​​​ധാ​​​​ന ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വാ​​​​യി​​​​രു​​​​ന്ന കൗ​​​​ട​ില്യ​​​​ന്‍റെ അ​​​​ർ​​​​ഥ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ലെ ചി​​​​ല വ​​​​രി​​​​ക​​​​ളെ​​​​ടു​​​​ത്ത് ഉ​​​​പ​​​​മി​​​​ച്ചാ​​​​യി​​​​രു​​​​ന്നു കെ​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​ലെ അ​​​​തി​​​​രു​​​​ക​​​​ട​​​​ന്ന യൂ​​​​ണി​​​​യ​​​​ൻ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തെ എം​​​​ഡി വി​​​​മ​​​​ർ​​​​ശി​​​​ച്ച​​​​ത്. ഒ​​​​രു രാ​​​​ജ്യ​​​​ത്തു സ​​​​ദ്ഭ​​​​ര​​​​ണം ഉ​​​​ണ്ടാ​​​​കു​​​​ന്പോ​​​​ൾ അ​​​​സ്വ​​​​സ്ഥ​​​​രാ​​​​കു​​​​ന്ന ര​​​​ണ്ടു വി​​​​ഭാ​​​​ഗം ആ​​​​ളു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ഒ​​​​ന്ന് ക​​​​പ​​​​ട ബു​​​​ദ്ധി​​​​ജീ​​​​വി​​​​ക​​​​ളും ര​​​​ണ്ടാ​​​​മ​​​​ത്തേ​​​​ത് ക​​​​ള്ള​​​ന്മാ​​​​രും. ഇ​​​​തു​​​​പോ​​​​ലെ​​​​യാ​​​​ണ് കെ​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യി​​​​ലെ പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ഇ​​​​പ്പോ​​​​ൾ ഉ​​​​യ​​​​ർ​​​​ന്നു വ​​​​രു​​​​ന്ന ആ​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളെ​​​​ന്നും ത​​​​ച്ച​​​​ങ്ക​​​​രി പ​​​​റ​​​​ഞ്ഞു. കെ​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യി​​​​ലെ നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ സ​​​​മ​​​​രം വി​​​​ല​​​​ക്കി​​​​ക്കൊ​​​​ണ്ടു ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം എം​​​​ഡി പു​​​​തി​​​​യ സ​​​​ർ​​​​ക്കു​​​​ല​​​​ർ ഇ​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നെ​​​​തി​​​​രേ ഒ​​​രു വി​​​ഭാ​​​ഗം ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും യൂ​​​​ണി​​​​യ​​​​ൻ​​​കാ​​​രു​​​ടെ​​​യും ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​വ​​​​ഴി ക​​​​ടു​​​​ത്ത പ്ര​​​​തി​​​​ഷേ​​​​ധം ഉ​​​​യ​​​​ർ​​​​ന്നു. ഇ​​​​തി​​​​നെ​​​​തി​​​​രേ​​​​യും എം​​​​ഡി ക​​​​ടു​​​​ത്ത ഭാ​​​​ഷ​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ച്ചു. ത​​​​ന്നെ വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​വ​​​​ർ ത​​​​നി​​​​ക്ക് ആ​​​​റു​ മാ​​​​സത്തെ സ​​​​മ​​​​യംകൂ​​​​ടി ത​​​​ര​​​​ണം. ഇ​​​​തി​​​​നു​​​​ള്ളി​​​​ൽ…

Read More