മുസാഫർപുർ: ഉത്തർപ്രദേശിൽ ഓടുന്ന കാറിൽനിന്ന് മൂന്നു വയസുള്ള മകനെ പുറത്തേക്കെറിഞ്ഞ ശേഷം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഡൽഹി-ഡെറാഡൂൺ ദേശീയ പാതയിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അതിക്രൂരമായ സംഭവം അരങ്ങേറിയത്. കാറിൽനിന്നും റോഡിലേക്ക് തെറിച്ചുവീണ കുട്ടിയെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകട നില തരണം ചെയ്തു. ഇരുപത്തിയാറുകാരിയായ യുവതിയെ മാനഭംഗത്തിനരയാക്കിയ ശേഷം മുസാഫർപുർ ജില്ലയിലെ ചാപറിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് അബോധാവസ്ഥയിലായ യുവതിയെ വഴിയാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. ജോലി നൽകാമെന്നു വാഗ്ദാനം ചെയ്തു വിളിച്ചുവരുത്തിയ പെൺകുട്ടിയെ പ്രതികൾ മാനഭംഗത്തിനിരയാക്കുക ആയിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Loud Speaker
കടലിനെ വശത്താക്കി ചൈന, ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ
ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലത്തിന്റെ നിര്‍മ്മാണം ചൈനയില്‍ പൂര്‍ത്തിയായി. പാലം ജൂലൈയില്‍ ഗതാഗതത്തിനു തുറന്നുകൊടുക്കും. 55 കിലോമീറ്ററാണ് ഈ ഭീമന് പാലത്തിന്റെ നീളം. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളായ ഹോങ്കോങ്ങിനെയും മക്കാവുവിനെയും ബന്ധിപ്പിക്കുന്നതാണു പാലം. തുറക്കുന്നതോടെ ഹോങ്കോങ്-മക്കാവു യാത്രാ സമയം പകുതിയായി കുറയും. ഒന്‍പത് വര്‍ഷം കൊണ്ട് 2000 കോടി ഡോളര്‍ മുതല്‍മുടക്കിലാണ് പാലം നിര്‍മ്മിച്ചത്. 2009 ലാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. അതേസമയം പാലവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉയരുന്നുണ്ട്. പാലം നിര്‍മ്മാണ ഘട്ടം മുതല്‍ തന്നെ വിവാദങ്ങള്‍ക്കും തുടക്കമായിരുന്നു. പ്രധാനമായും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളായിരുന്നു. കര, കടല്‍, ആകാശ മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കാമെന്നിരിക്കേ ഇത്രയേറെ പണം ചെലവഴിച്ചു കടല്‍പ്പാലം എന്തിനെന്നും ആരോപണമുയര്‍ന്നു.
Read Moreവിവാഹിതയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു
വിവാഹിതയായ യുവതിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്കെതിരെ വിചാരണ. 17 മുതല്‍ 25 വരെ വയസ് പ്രായമുള്ള അറബ് പൗരന്മാരാണ് പ്രതികള്‍. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു യുവതി. യുഎഇയിലെ അല്‍ ഐനിലാണ് സംഭവം. അല്‍ ഐനിലെ മാളിലെ ജീവനക്കാരിയാണ് പീഡനത്തിനിരയായ മുപ്പതുകാരി. അര്‍ദ്ധരാത്രിക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ പ്രതികള്‍ കാറിലെത്തി യുവതിയെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റുകയായിരുന്നു. വിജനമായ മരുപ്രദേശത്ത് എത്തിച്ച് യുവതിയെ പ്രതികള്‍ മാറി മാറി ലൈംഗീകമായി പീഡിപ്പിച്ചു. ശേഷം തട്ടിയെടുത്ത സ്ഥലത്തുതന്നെ യുവതിയെ തിരിച്ചെത്തിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. വീട്ടിലെത്തിയ യുവതി വിവരം ഭര്‍ത്താവിനെ അറിയിക്കുകയും ഇരുവരും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
Read Moreപകരത്തിന് പകരം! ബാബുവിനെ വെട്ടിയത് പത്തംഗ ആർഎസ്എസ് സംഘം; പ്രതികാരത്തിനിറങ്ങിയത് സിപിഎമ്മിന്റെ എട്ടംഗ സംഘം
മാഹി: സിപിഎം നേതാവ് പള്ളൂർ നാലുതറ കണ്ണിപ്പൊയിൽ ബാബുവിനെ വെട്ടിയത് പത്തംഗ ആർഎസ്എസ് സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിൽ നാല് ആർഎസ്എസ് പ്രവർത്തകരുടെ പേര് വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഒ.പി.രജീഷ്, രാജേഷ്, മകനീഷ്, കരിക്കുന്നിൽ സുനി എന്നിവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇവരെ കണ്ടെത്താനും ബാക്കിയുള്ളവരെ തിരിച്ചറിയാനുമുള്ള ഊർജിത അന്വേഷണമാണ് പുരോഗമിക്കുന്നത്. 2010-ൽ പെരിങ്ങാടിയിൽ രണ്ടു ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയത് ബാബുവാണെന്ന് ആരോപിച്ചാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ഒരു വർഷം മുൻപും ബാബുവിനെതിരേ വധശ്രമമുണ്ടായെങ്കിലും രക്ഷപെടുകയായിരുന്നു. തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് പോവുകയായിരുന്ന ബാബുവിനെ വീടിന് തൊട്ടടുത്ത് വച്ച് പതുങ്ങിയിരുന്ന് പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു. കഴുത്തിന് ആഴത്തിൽ വെട്ടേറ്റ ബാബു ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരണത്തിന് കീഴടങ്ങി. ബാബുവിനെ വെട്ടി വീഴ്ത്തിയ ശേഷം അക്രമി സംഘം ബൈക്കുകളിലാണ് രക്ഷപെട്ടതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബാബു…
Read Moreകൊലയാളി രാഷ്ട്രീയക്കാര്‍ മാഹിയേയും..! രണ്ടു കുടുംബങ്ങള്‍കൂടി അനാഥം; കണ്ണൂര്‍ ജില്ലയിലും മാഹിയിലും കനത്ത ജാഗ്രത, സായുധസേന നിരന്നു
മാഹി: മാഹിയിൽ സിപിഎം- ബിജെപി സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതിനെ തുടർന്ന് മാഹി മേഖലയിലും കണ്ണൂർ ജില്ലയിലും കനത്ത സുരക്ഷാസന്നാഹം. എംഎസ്പിയുടെ ഒരു കന്പനിയെ തലശേരി മേഖലയിൽ വിന്യസിച്ചു. ജില്ലയ്ക്ക് പുറത്തുള്ള നാലു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് കൊലപാതകങ്ങൾ നടന്ന മാഹി മേഖലയിലെ സുരക്ഷ. മൂന്ന് കന്പനി ദ്രുതകർമ സേനയെ പാനൂർ ഉൾപ്പെടെയുള്ള സംഘർഷമേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ജില്ലയിലെ മറ്റ് സംഘർഷമേഖലകളിൽ പോലീസ് പിക്കറ്റിംഗ് ശക്തമാക്കി. വിലാപയാത്ര കടന്നുപോകുന്ന വഴിയരികിലും ദ്രുതകർമസേനയെ ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. പുതുച്ചേരിയിൽ നിന്ന് 50 പേരടങ്ങുന്ന ഐആർബി ബറ്റാലിയൻ ഉച്ചകഴിഞ്ഞ് രണ്ടോടെ മാഹിയിൽ എത്തിച്ചേരും. സിപിഎം നേതാവ് പള്ളൂർ നാലുതറ കണ്ണിപ്പൊയിൽ ബാബു (45), ആർഎസ്എസ് നേതാവ് പെരിങ്ങാടി ഈച്ചി ഉന്പാറക്കചെള്ളയിൽ ഷമേജ് (41)എന്നിവരാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് സിപിഎമ്മും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽകണ്ണൂർ ജില്ലയിലും മാഹിയിലും പൂർണമാണ്. ഹർത്താലിൽ നിന്ന് വാഹനങ്ങളെ…
Read Moreനടി പാർവതി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു; അപകടം സംബന്ധിച്ച് ട്രാഫിക് പോലീസ് കേസെടുത്തു
ആലപ്പുഴ: ചലച്ചിത്ര താരം പാർവതി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ദേശീയപാതയിൽ പൂങ്കാവിൽ ഇന്നലെ രാത്രി 9.20 ഓടെയായിരുന്നു അപകടം. താരം സഞ്ചരിച്ചിരുന്ന കാർ മുന്നിലെ കാറിൽ ഇടിക്കുകയായിരുന്നു. പാർവതി പിന്നീട് മറ്റൊരു കാറിൽ യാത്ര തുടർന്നു. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്കു പോകുകയായിരുന്നു പാർവതി. അപകടം സംബന്ധിച്ച് ട്രാഫിക് പോലീസ് കേസെടുത്തു.
Read Moreസിപിഎം, ബിജെപി പ്രവർത്തകരുടെ കൊലപാതകം; ഹർത്താൽ പൂർണം; കണ്ണൂരിലും മാഹിയിലും കനത്ത ജാഗ്രത ; കൊല്ലപ്പെട്ടവരുടെ സംസ്കാരം ഉച്ചകഴിഞ്ഞ്
മാഹി: മാഹിയിൽ സിപിഎം- ബിജെപി സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതിനെ തുടർന്ന് മാഹി മേഖലയിലും കണ്ണൂർ ജില്ലയിലും കനത്ത സുരക്ഷാസന്നാഹം. എംഎസ്പിയുടെ ഒരു കന്പനിയെ തലശേരി മേഖലയിൽ വിന്യസിച്ചു. ജില്ലയ്ക്ക് പുറത്തുള്ള നാലു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് കൊലപാതകങ്ങൾ നടന്ന മാഹി മേഖലയിലെ സുരക്ഷ. മൂന്ന് കന്പനി ദ്രുതകർമ സേനയെ പാനൂർ ഉൾപ്പെടെയുള്ള സംഘർഷമേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ജില്ലയിലെ മറ്റ് സംഘർഷമേഖലകളിൽ പോലീസ് പിക്കറ്റിംഗ് ശക്തമാക്കി. വിലാപയാത്ര കടന്നുപോകുന്ന വഴിയരികിലും ദ്രുതകർമസേനയെ ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. പുതുച്ചേരിയിൽ നിന്ന് 50 പേരടങ്ങുന്ന ഐആർബി ബറ്റാലിയൻ ഉച്ചകഴിഞ്ഞ് രണ്ടോടെ മാഹിയിൽ എത്തിച്ചേരും. സിപിഎം നേതാവ് പള്ളൂർ നാലുതറ കണ്ണിപ്പൊയിൽ ബാബു (45), ആർഎസ്എസ് നേതാവ് പെരിങ്ങാടി ഈച്ചി ഉന്പാറക്കചെള്ളയിൽ ഷമേജ് (41)എന്നിവരാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് സിപിഎമ്മും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ കണ്ണൂർ ജില്ലയിലും മാഹിയിലും പൂർണമാണ്. ഹർത്താലിൽ നിന്ന്…
Read Moreഹൈഹീൽ ചെരിപ്പിന്റെ ബാലൻസ് തെറ്റി; അമ്മയുടെ കൈയിൽനിന്നു വീണ് ആറു മാസം പ്രായമുള്ള കുഞ്ഞിനു ദാരുണാന്ത്യം
മുംബൈ: അമ്മയുടെ കൈയിൽനിന്നു താഴെവീണ കുഞ്ഞിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ കല്യാണിലാണ് ആറു മാസം പ്രായയുള്ള കുഞ്ഞ് മരിച്ചത്. ഹൈഹീൽ ചെരിപ്പ് ധരിച്ച അമ്മ ഇടറിവീഴുകയും കുഞ്ഞ് തറയിൽ പതിക്കുകയുമായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ കല്യാണിലെ മതോശ്രീ ഹാളിലായിരുന്നു സംഭവം. ആറു മാസം പ്രായമുള്ള മുഹമ്മദ് ഷെയ്കിനെയും കൊണ്ട് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മാതാവ് ഫെമിദ ഷെയ്ക്. ആഘോഷം നടന്ന രണ്ടാം നിലയിൽനിന്ന് തറ നിലയിലേക്ക് ഇറങ്ങി വരുന്നതിനിടെ ഹൈഹീൽ ചെരിപ്പ് ധരിച്ചിരുന്ന ഫെമിദയ്ക്കു സമനില നഷ്ടപ്പെട്ട് വീഴാൻ തുടങ്ങി. ഈ സമയം ഫെമിദയുടെ കൈയിൽനിന്നു കുഞ്ഞ് നിലത്തുവീഴുകയായിരുന്നു. വീഴ്ചയിൽ നട്ടെല്ലിനു ക്ഷതമേറ്റ കുഞ്ഞ് സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടമരണത്തിനു കേസ് രജിസ്റ്റർ ചെയ്തതായും മൃതദേഹം ബന്ധുക്കൾക്കു കൈമാറിയെന്നും മഹാത്മ ഫുലെ എഎസ്ഐ അറിയിച്ചു.
Read Moreകണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ദൗർഭാഗ്യകരം; കൊലപാതകങ്ങളിലെ പ്രതികളെ ഉടൻ പിടികൂടുമെന്ന് ഡിജിപി
തിരുവനന്തപുരം: കണ്ണൂരിൽ അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ കൊലപാതങ്ങളും സംഘർഷങ്ങളും ദൗർഭാഗ്യകര മാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. തിങ്കളാഴ്ചയുണ്ടായ കൊലപാതകങ്ങളിലെ പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു. പുതുച്ചേരി പോലീസ് കേരള പോലീസിനോട് സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും അതിർത്തിപ്രദേശങ്ങളിലെ സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്നും ബെഹ്റ കൂട്ടിച്ചേർത്തു.
Read Moreഒരു പ്രധാനമന്ത്രിയും ഇത്രത്തോളം തരംതാഴ്ന്ന ഭാഷയില്‍ സംസാരിച്ചിട്ടില്ല; മോദിയുടെ മണ്ടത്തരങ്ങള്‍ സന്പദ് വ്യവസ്ഥയെ നശിപ്പിച്ചു; ആഞ്ഞടിച്ച് മന്മോഹന് സിംഗ്
ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനുമെതിരേ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. ഗൂഢാലോചന സിദ്ധാന്തങ്ങളിലാണ് മോദി സർക്കാർ വിശ്വാസമർപ്പിക്കുന്നതെന്നും ഒരു പ്രധാനമന്ത്രിയും ഇത്രത്തോളം തരംതാഴ്ന്ന ഭാഷയിൽ സംസാരിച്ചിട്ടില്ലെന്നും മൻമോഹൻ ആരോപിച്ചു. മണ്ടൻ തീരുമാനങ്ങളിലൂടെ ഇന്ത്യയുടെ സന്പദ് വ്യവസ്ഥയെ മോദി സർക്കാർ നശിപ്പിച്ചെന്നും കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മൻമോഹൻ കുറ്റപ്പെടുത്തി. നോട്ട് നിരോധനവും തിരക്കിട്ട് ജിഎസ്ടി നടപ്പാക്കിയതും മോദി സർക്കാരിന് ഒഴിവാക്കാനാവുന്ന മണ്ടത്തരങ്ങളായിരുന്നു. ഇതുമൂലം സാന്പത്തിക രംഗത്തുണ്ടായ തകർച്ച രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ തകർക്കുകയും പതിനായിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടമാക്കുകയും ചെയ്തു. ഏറെ വർഷങ്ങളെടുത്താണ് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാന്പത്തിക ശക്തിയായി മാറ്റിയെടുത്തത്. എന്നാൽ അതിപ്പോൾ ഘട്ടംഘട്ടമായി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്- മൻമോഹൻ പറഞ്ഞു. 2013 സെപ്റ്റംബറിൽ വിവിധ ബാങ്കുകളെ കബളിപ്പിച്ച് തട്ടിയെടുത്ത പണത്തിന്റെ കണക്ക് 28,416 കോടി രൂപയായിരുന്നു. എന്നാൽ 2017 സെപ്റ്റംബറായപ്പോൾ അത്…
Read More