കോഴിക്കോട്: സ്പോര്‍ട്സ് ക്വാട്ടയിലൂടെ സേനയില്‍ പ്രവേശിക്കുന്നവരുടെ ‘അടിസ്ഥാനപരിശീലനം’ ഭേദഗതി ചെയ്തുകൊണ്ട് ഡിജിപി ഉത്തരവിറക്കി. പോലീസിലെ പരിശീലന പാഠങ്ങള്‍ കായികതാരങ്ങളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നില്ലെന്നുറപ്പുവരുത്തികൊണ്ടുള്ള പരിശീലനമാണു നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ചു തിരുവനന്തപുരം റേഞ്ച് ഐജിയ്ക്കും സെന്‍ട്രല്‍ സ്പോര്‍ട്സ് ഓഫീസര്‍ക്കും (സിഎസ്ഒ) ഡിജിപി നിര്‍ദേശം നല്കി. പോലീസിലേക്കു ഇനി മുതല്‍ തെരഞ്ഞെടുക്കുന്ന കായികതാരങ്ങളെ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുപ്പിച്ച് സംസ്ഥാനത്തിനും രാജ്യത്തിനും കീരീട നേട്ടം ഉണ്ടാക്കും വിധത്തില്‍ അവരെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിശീലന പദ്ധതി നടപ്പാക്കുന്നത്. മൂന്നുമാസത്തെ പോലീസ് പരിശീലനമുള്‍പ്പെടെ ഒന്‍പതു മാസത്തെ പരിശീലനമാണ് കായികതാരങ്ങള്‍ക്കായി നല്‍കുന്നത്. ഇതുവരേ സ്പോര്‍ട്സ് ക്വാട്ടവഴി സേനയിലേക്കു തെരഞ്ഞെടുക്കുന്നവര്‍ക്കു ഒന്‍പതു മാസവും പോലീസിന്റെ പരിശീലനം മാത്രമായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ മൂന്നുമാസം മാത്രം പോലീസിന്റെ പരിശീലനം നല്‍കുകയും മറ്റുള്ള ആറു മാസം പ്രധാനമായും കായികപരിശീലനം നല്‍കാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പോലീസ് ട്രെയിനിംഗ് കോളജ്…
Read MoreCategory: Loud Speaker
കൊടുങ്കാറ്റിനും കനത്ത ഇടിമിന്നലിനും സാധ്യത; കേരളത്തിനു കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി: കേരളം ഉൾപ്പടെ പത്തു സംസ്ഥാനങ്ങളിൽ ശനിയാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് കൊടുങ്കാറ്റിനും കനത്ത ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തരേന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച കൊടുങ്കാറ്റിലും ശക്തമായ മിന്നലിലും നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടിരുന്നു. കേരളം, കർണാടക, പശ്ചിമ ബംഗാൾ, ഒഡീഷ, ആസാം, മേഘാലയ, മണിപ്പൂർ, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നൽകിയിരിക്കുന്നത്. കൊടുങ്കാറ്റ് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കാലാവസ്ഥ കേന്ദ്രം ഇന്നലെ പുറത്തിറക്കിയ ഔദ്യോഗിക മുന്നറിയിപ്പിൽ ജമ്മു കാഷ്മീർ, ഹിമാചൽ പ്രദേശ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, രാജസ്ഥാൻ, വിദർഭ, ചത്തീസ്ഗഡ്, തെലുങ്കാന, ആന്ധ്രപ്രദേശ്, തെക്കൻ കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ കനത്ത കാറ്റിനും ചിലയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊടും ചൂടിൽ വലഞ്ഞിരിക്കുന്നതിനിടെയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊടുങ്കാറ്റും കനത്ത മഴയും ദുരിതം…
Read Moreഅവാർഡ് എത്രകിട്ടിയാലും പോര എന്നത് ഒരു രോഗം; കെ.ജെ.യേശദാസിനെയും ജയരാജിനെയും വിമർശിച്ച് അലൻസിയർ
തിരുവനന്തപുരം: ദേശീയ അവാർഡ് വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ഗായകൻ ഡോ.കെ.ജെ.യേശദാസിനെയും സംവിധായകൻ ജയരാജിനെയും വിമർശിച്ച് നടൻ അലൻസിയർ. അവാർഡ് എത്ര കിട്ടിയാലും പോര എന്നത് രോഗമാണെന്നും അതിന് ചികിത്സ വേണമെന്നും അദ്ദേഹം പറഞ്ഞു. അവാർഡ് തുക തിരിച്ചു നൽകണം എന്ന ജയരാജിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും അവാർഡ് വാങ്ങാതെ മടങ്ങിയവർക്കൊപ്പമാണ് താനെന്നും അലൻസിയർ വ്യക്തമാക്കി.
Read Moreകൂട്ടമാനഭംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ മാതാപിതാക്കളുടെ മുന്നിൽ ജീവനോടെ കത്തിച്ചു; മദ്യലഹരിയിലായിരുന്ന സംഘം പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തേക്കു കൊണ്ടുപോയി
പാറ്റ്ന: ജാർഖണ്ഡിൽ കൂട്ടമാനഭംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ മാതാപിതാക്കൾക്കു മുന്പിൽ ജീവനോടെ കത്തിച്ചു കൊലപ്പെടുത്തി. നക്സൽ ബാധിത മേഖലയായ ഛത്ര ജില്ലയിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രി കൂട്ടമാനഭംഗത്തിനിരയാക്കിയ പതിനാലുകാരിയെ വെള്ളിയാഴ്ച ആരോപിതരായ യുവാക്കള്‍ ജീവനോടെ കത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാർ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയ സമയം പെണ്‍കുട്ടിയെ നാലംഗ സംഘം വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നു ബന്ധുക്കൾ ആരോപിക്കുന്നു. മദ്യലഹരിയിലായിരുന്ന സംഘം പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തേക്കു കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് ഗ്രാമസഭയിലും പഞ്ചായത്ത് അംഗങ്ങളോടും പരാതിപ്പെട്ടു. ഇവർ ആരോപിതരായ യുവാക്കൾക്ക് 100 സിറ്റ്-അപ്പ് ശിക്ഷ വിധിച്ചു കാര്യമൊതുക്കി. 50,000 രൂപ യുവാക്കൾ പെണ്‍കുട്ടിയുടെ കുടുംബത്തിനു നൽകണമെന്നും വിധിച്ചു. എന്നാൽ ശിക്ഷ വിധിച്ചതിൽ പ്രകോപിതരായ യുവാക്കൾ വെള്ളിയാഴ്ച വീട്ടിലെത്തി മാതാപിതാക്കളെ മർദിക്കുകയും പെണ്‍കുട്ടിയെ ജീവനോടെ തീ കൊളുത്തുകയുമായിരുന്നു. ഇതിനുശേഷം യുവാക്കൾ ഒളിവിൽപോയി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.…
Read Moreഅമേരിക്കൻ പ്രസിഡന്റിനേപ്പോലും പിന്നിലാക്കി! ഫേസ്ബുക്കിൽ മോദി ബഹുദൂരം മുന്നിലാണ്; മോദിയെ പിന്തുടരുന്നത് 4.32 കോടി പേര്
ലോക നേതാക്കളിൽ നരേന്ദ്ര മോദി ബഹുദൂരം മുന്നിലാണ്. അമേരിക്കൻ പ്രസിഡന്റിനേപ്പോലും പിന്നിലാക്കിയാണ് ഫേസ്ബുക്കിലെ ജനപ്രിയതയിൽ ഇന്ത്യൻ പ്രധാനമന്ത്രി മുന്നിലെത്തിയത്. റിപ്പോർട്ട് അനുസരിച്ച് 4.32 കോടി പേർ മോദിയെ പിന്തുടരുന്നുണ്ട്. ട്വിറ്ററിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആണ് മുന്നിൽ. ട്രംപിന് ട്വിറ്ററിൽ 2.31 കോടി ഫോളോവേഴ്സ് ഉണ്ടെന്ന് ബഴ്സൺ കോൺ ആൻഡ് വൂൾഫ് പുറത്തുവിട്ട വേൾഡ് ലീഡേഴ്സ് ഓൺ ഫേസ്ബുക്കിൽ പറയുന്നു. 2017 ജനുവരി 1 മുതൽ നേതാക്കന്മാരുടെ 650ൽ പരം ഫേസ്ബുക്ക് പേജുകൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഫേസ്ബുക്കിന്റെ ക്രൗഡ് ടാങ്കിൽ ടൂൾ ഉപയോഗിച്ചായിരുന്നു പഠനം.
Read Moreകര്‍ണാടകയിലും കുട്ടികള്‍ സുരക്ഷിതരല്ല! കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ എണ്ണത്തില്‍ 800 ശതമാനത്തിന്റെ വര്‍ധന
ബംഗളൂരു: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ എണ്ണത്തിൽ 800 ശതമാനത്തിൻറെ വർധനയുണ്ടായതായാണ് ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോ പുറത്തുവിട്ട പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് ഇത്തരത്തിലുള്ള മൊത്തം കേസുകളിൽ നാലു ശതമാനവും കർണാടകയിലാണെന്നും നഗരങ്ങളുടെ പട്ടികയിൽ ബംഗളൂരു നാലാം സ്ഥാനത്താണെന്നും റിപ്പോർട്ടിൽ പറയുന്നു. 2012ൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട 142 കേസുകളാണുണ്ടായിരുന്നത്. എന്നാൽ, 2016 ആയപ്പോഴേക്കും 1136 കേസുകളായി ഉയർന്നു. 2012ൽ കുട്ടികൾക്കെതിരായ മറ്റ് അതിക്രമങ്ങൾ 875 എണ്ണമായിരുന്നത് 2016 ആയപ്പോഴേക്കും 4455 ആയി ഉയർന്നു. ലൈംഗികാതിക്രമ കേസുകളിൽ 95 ശതമാനങ്ങളിലും കുറ്റക്കാർ കുട്ടികളുടെ ബന്ധുക്കളോ പരിചയക്കാരോ ആണെന്നും ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നു.
Read Moreമലയാളികള്‍ ജാഗ്രതൈ, കേരളത്തില്‍ പേമാരി മുന്നറിയിപ്പ്
കേരളം ഉള്‍പ്പെടെ ഒന്‍പതു സംസ്ഥാനങ്ങളില്‍കൂടി പൊടിക്കാറ്റിനും പേമാരിക്കും സാധ്യത. പഞ്ചിമബംഗാള്‍, ആസാം, മേഘാലയ, നാഗലന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും ഇന്നും ശനിയാഴ്ചയും സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആസാം, മേഘാലയ, നാഗലന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിലും പേമാരിയിലും നൂറിലധികം പേരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചത്.
Read Moreവിദേശ വനിതയുടെ കൊലപാതകം! പ്രതികളുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പോലീസിന്റെ നിരീക്ഷണത്തില്‍; കൂടുതൽ അറസ്റ്റ് ഉണ്ടാകും
എം.സുരേഷ്ബാബു തിരുവനന്തപുരം: വിദേശ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. പ്രതികളായ തിരുവല്ലം വെള്ളാർ തെക്കേകൂനംതുരുത്ത് വീട്ടിൽ ഉമേഷ് (28) ഉദയൻ (24) എന്നിവരെ അന്വേഷണ സംഘം ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളുടെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ പോലീസിന്റെ നിരീക്ഷണത്തിലാണ്. സുശക്തമായ തെളിവുകൾ ശേഖരിച്ച ശേഷമാകും കൂടുതൽ അറസ്റ്റുകൾ നടത്തുകയെന്നാണ് പോലീസ് വൃത്തങ്ങളിൽ ലഭിക്കുന്ന സൂചന. ഇക്കഴിഞ്ഞ മാർച്ച് 14 ന്്്് ആയൂർവേദ കേന്ദ്രത്തിൽ നിന്നും കോവളം തീരത്തെത്തിയ വിദേശ യുവതിയെ കോവളത്ത് വച്ച് മുഖ്യപ്രതിയായ ഉമേഷ് ടൂറിസ്റ്റ് ഗൈഡാണെന്ന് വിശ്വസിപ്പിച്ച് ഒപ്പം കൂടി. പിന്നാലെ തന്റെ സുഹൃത്ത് ഉദയനെയും ഒപ്പം കൂട്ടി. സ്ഥലങ്ങൾ കാണിച്ച് കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ മയക്ക് മരുന്ന് കലർന്ന സിഗററ്റ് നൽകി. സിഗററ്റ് വലിച്ച യുവതി അർധ അബോധവസ്ഥയിലാകുകയും പിന്നീട് ഫൈബർ ബോട്ടിൽ ഇരുവരും ചേർന്ന് യുവതിയെ…
Read Moreമല്‍സ്യ സമ്പത്തിന് വന്‍ ഭീഷണി! കേരളത്തിലെ ആഴക്കടലില്‍ ചെറു മല്‍സ്യ കൊള്ള; മല്‍സ്യ കൊള്ള അര്‍ദ്ധ രാത്രിയില്‍; കടല്‍ മാഫിയ കൊയ്യുന്നത് കോടികള്‍
നവാസ് മേത്തർ തലശേരി: കേരളത്തിലെ ആഴക്കടലിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ചെറു മൽസ്യങ്ങൾ അർദ്ധരാത്രിയിൽ കൊള്ളയടിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിരോധനം മറികടന്ന് നടക്കുന്ന ചെറുമൽസ്യകൊള്ള മൽസ്യ സന്പത്തിനു വൻ ഭീഷണി ഉയർത്തുന്നു. മാത്രമല്ല, മൽസ്യതൊഴിലാളികൾ വറുതിയിലേക്ക് കൂപ്പുകുത്താൻ ചെറുമൽസ്യക്കൊള്ള കാരണമായിത്തീരുന്നു. ചില സർക്കാർ കേന്ദ്രങ്ങളുടെ ഒത്താശയിലൂടെ നടക്കുന്ന ഈ കൊള്ളയിലൂടെ കടൽ മാഫിയ കൊയ്യുന്നത് കോടിക്കണക്കിന് രൂപയാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ചെറു മൽസ്യക്കൊള്ളയ്ക്ക് കേരളത്തിലെ കടൽമൽസ്യ മാഫിയക്കു വേണ്ടി എത്തുന്നത് തമിഴ്നാട് കൊളച്ചിൽ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നിന്നുള്ള ബോട്ടുകൾ. കടലിലെ വലിയ മൽസ്യങ്ങൾക്ക് തീറ്റയാകുകയും വലുതായാൽ മൽസ്യ തൊഴിലാളികൾ പിടിക്കുകയും ചെയ്യുന്ന വാള, മത്തി, അയല തുടങ്ങിയ ടണ്‍ കണക്കിന് ചെറു മൽസ്യങ്ങളാണ് ഓരോ രാത്രിയിലും കൊള്ളയടിക്കപ്പെടുന്നത്. അർദ്ധ രാത്രിയിൽ ബോട്ടിൽ മൽസ്യ ബന്ധന കേന്ദ്രങ്ങളിൽ എത്തിക്കുന്ന ഈ ചെറുമൽസ്യങ്ങൾ ലോറികളിൽ സംസ്ഥാനത്തിന്റെ പുറത്തേക്ക് കടത്തുകയാണ് ചെയ്യുന്നത്.…
Read Moreപ്രാർഥനാ നിർഭരമായ നിമിഷങ്ങൾ…! വിദേശ യുവതിയുടെ മൃതശരീരം അഗ്നിയേറ്റു വാങ്ങി, നിറമിഴികളോടെ ചിതയ്ക്കരികിൽ സഹോദരി
തിരുവനന്തപുരം: സഹോദരിയുടെ മൃതദേഹത്തിലേക്ക് ഏറെ നേരം നോക്കി നിന്നു.. പിന്നെ വിതുമ്പി… ഒടുവിൽ കണ്ണീരടക്കി. പ്രാർഥനാ നിർഭരമായ നിമിഷങ്ങൾ… കത്തിത്തീരുവോളം ചിതയ്ക്കരികിൽ നിറമിഴികളുമായി സഹോദരി നോക്കി നിന്നു. കോവളത്തിനു സമീപം വാഴമുട്ടത്തു കണ്ടൽക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ വിദേശ യുവതിയുടെ മൃതദേഹം തൈക്കാട് ശാന്തി കവാടത്തിൽ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. ചിതാഭസ്മവുമായി സഹോദരി താമസസ്ഥലത്തേക്കു മടങ്ങി. മന്ത്രി കടകംപള്ളി സുരേന്ദ്രനും പോലീസും സംസ്കാര ചടങ്ങിനെത്തിയിരുന്നു. ശാന്തി കവാടത്തിൽ അന്തിമ ചടങ്ങു നടന്ന ഹാളിൽ വിവിധ സംഘടനകൾക്കുവേണ്ടി മൃതദേഹത്തിൽപുഷ്പചക്രം അർപ്പിച്ചു. കത്തോലിക്കാ മതാചാരപ്രകാരമാണു സംസ്കാര ചടങ്ങുകൾ നടന്നത്. തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോണ്‍. യൂജിൻ പെരേര ഇംഗ്ലീഷിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഗായകസംഘവും ചടങ്ങിൽ പങ്കാളികളായി. മോണ്‍. യൂജിൻ പെരേര ചരമ പ്രസംഗം നടത്തി. മതാചാരപ്രകാരമുള്ള പ്രാർത്ഥനയ്ക്കുശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിർദേശ പ്രകാരം…
Read More