വി​ദേ​ശ​വ​നി​ത​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു; തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ നടന്ന ചടങ്ങിൽ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് പങ്കെടുത്തത്

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് കൊ​ല്ല​പ്പെ​ട്ട വി​ദേ​ശ വ​നി​ത​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച വി​ദേ​ശ വ​നി​ത​യു​ടെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്ക​രു​തെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് സ​ർ​ക്കാ​രി​ന് ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മൃ​ത​ദേ​ഹം ക്രി​സ്ത്യ​ൻ ആ​ചാ​ര​പ്ര​കാ​രം സം​സ്ക​രി​ക്ക​ണ​മെ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്.

Read More

ഫേസ്ബുക്കിലെ ഉപയോക്താക്കളെ പറ്റിച്ച് വളര്‍ന്ന കേംബ്രിഡ്ജ് അനലിറ്റിക്ക ഒടുവില്‍ പൂട്ടുന്നു

ട്രംപിന്റെ വിജയത്തിനായി ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തി വിവാദങ്ങള്‍ സൃഷ്ടിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടുന്നു. ബുധനാഴ്ചയാണ് കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് അറിയിച്ചത്. കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 8.70 ലക്ഷം പേരുടെ വിവരങ്ങളാണ് കേംബ്രിഡ്ജ് അനലിറ്റിക്ക് ഫേസ്ബുക്കിലൂടെ ചോര്‍ത്തിയത്. വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ കേംബ്രിഡ്ജ് അനലിറ്റിക്കയ്‌ക്കെതിരെ അന്വേഷണം നടന്നു വരികയാണ്. ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ വാര്‍ത്ത പുറത്തുവന്നതോടെ തങ്ങളുടെ ഇടപാടുകാര്‍ ഉപേക്ഷിച്ചെന്നും ഇനി ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും കേംബ്രിഡ്ജ് അനലിറ്റിക്ക അറിയിച്ചു. അതേസമയം കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചു പൂട്ടാനുള്ള തീരുമാനം വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ വിശദാംശങ്ങള്‍ അറിയാനുള്ള നടപടികളെ ബാധിക്കില്ലെന്ന് ഫേസ്ബുക്ക് അറിയിച്ചു.

Read More

വി​ദേ​ശ വ​നി​ത​യു​ടെ കൊ​ല​പാ​ത​കം: ബന്ധുക്കളായ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ; വാ​ഴ​മു​ട്ടം സ്വ​ദേ​ശി​ക​ളാ​യ ഉ​മേ​ഷ്, ഉ​ദ​യ​ൻ എന്നിവരാണ് അറസ്റ്റിലായത്

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​വ​നി​ത​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ ആ​ദ്യ അ​റ​സ്റ്റ്. കോ​വ​ളം വാ​ഴ​മു​ട്ടം സ്വ​ദേ​ശി​ക​ളാ​യ ഉ​മേ​ഷ്, ഉ​ദ​യ​ൻ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. കൊ​ല​പാ​ത​കം, മാ​ന​ഭം​ഗം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്. നേ​ര​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു. വി​ദേ​ശ വ​നി​ത​യെ മാ​ർ​ച്ച് 14നാ​ണ് പ്ര​തി​ക​ൾ ചേ​ർ​ന്നു കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ര​യു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​ന​ഫ​ലം ഇ​ന്ന് രാ​വി​ലെ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ക​ണ്ടെ​ത്തി​യ മു​ടി​ക​ൾ പ്ര​തി​ക​ളു​ടേ​തെ​ന്നും തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഉ​മേ​ഷി​ന്‍റെ​യും ഉ​ദ​യ​ന്‍റെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്ത​യ​ത്. ഉ​ദ​യ​ൻ ഗൈ​ഡാ​ണെ​ന്നും ഇ​യാ​ളാ​ണ് ഇരയെ വാ​ഴ​മു​ട്ട​ത്തു കൊ​ണ്ടു​വ​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഉ​മേ​ഷാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. ഇ​യാ​ൾ മ​റ്റ് സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഉ​മേ​ഷും ഉ​ദ​യും ബ​ന്ധു​ക​ളാ​ണ്. ഇ​രു​വ​രു​ടെ​യും പ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ൾ പോ​ലീ​സി​നു നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്നു. ടൂ​റി​സ്റ്റ് ഗൈ​ഡു​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ർ ഇരയെ സ​മീ​പി​ച്ച​ത്. ക​ഞ്ചാ​വും കാ​ഴ്ച​ക​ളും വാ​ഗ്ദാ​നം ചെ​യ്താ​ണ് ഇ​വ​ർ വി​ദേ​ശ​വ​നി​ത​യെ…

Read More

ഭര്‍ത്താവ് വേണ്ട, കാമുകന്‍ മതി! പനമറ്റത്തു നിന്നും മകളെയും കൊണ്ട് വീടുവിട്ടിറങ്ങിയ യുവതിയെ കാമുകനൊപ്പം തൃശൂരില്‍ കണ്ടെത്തി; യുവതിയോട് കാമുകനൊപ്പം പോകാന്‍ കോടതി

പൊ​ൻ​കു​ന്നം: പ​ന​മ​റ്റ​ത്തു നി​ന്നും മ​ക​ളെ​യും കൊ​ണ്ട് വീ​ടു​വി​ട്ടി​റ​ങ്ങി​യ യു​വ​തി​യെ കാ​മു​ക​നൊ​പ്പം തൃ​ശൂ​രി​ൽ ക​ണ്ടെ​ത്തി.​ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് ഇ​വ​ർ വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് പോ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേഷ​ണ​ത്തി​ലാ​ണ് മൊ​ബൈ​യി​ൽ ന​ന്പ​ർ ട​വ​ർ ലൊ​ക്കേ​ഷ​ൻ മ​ന​സ്സി​ലാ​ക്കി യു​വ​തി​യെ പൊ​ൻ​കു​ന്നം പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യേ​യും മ​ക​ളെ​യും ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി കാ​മു​ക​നൊ​പ്പം പോ​കാ​ൻ കോ​ട​തി അ​നു​വ​ദി​ച്ചു. ഭർ​ത്താ​വ് മ​ക​ളെ വി​ളി​ച്ചു കൊ​ണ്ടു​പോ​യി. പാ​റ​ത്തോ​ട്ടി​ൽ ര​ണ്ടു മ​ക്ക​ളു​ള്ള യു​വാ​വി​നൊ​പ്പ​മാ​ണ് യു​വ​തി​യെ തൃ​ശൂ​രി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read More

പോലീസിന്റെ പഴുതടച്ച അന്വേഷണം! ജീതുവിനെ തീ കൊളുത്തിയ ശേഷം ഭര്‍ത്താവ് രക്ഷപെട്ടത് മുംബൈയ്ക്ക്; ബിരാജുവിനെ റോഡ് മാര്‍ഗം കേരളത്തിലെത്തിക്കും

പു​തു​ക്കാ​ട്: യു​വ​തി​യെ തീ ​കൊ​ളു​ത്തി കൊ​ന്ന സം​ഭ​വ​ത്തി​ൽ പ്രതിയായ ഭ​ർ​ത്താ​വി​നെ മും​ബൈ​യി​ൽനി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി. പോ​ലീ​സി​ന്‍റെ പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. മും​ബൈ​യി​ലെ മ​ജി​സ്ട്രേ​ട്ടി​നു മു​ൻ​പി​ൽ ഹാ​ജ​രാ​ക്കി​യ​ശേ​ഷം പ്ര​തി​യെ റോ​ഡ് മാ​ർ​ഗം ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ പു​തു​ക്കാ​ട് എ​ത്തി​ക്കും. ചെ​ങ്ങാ​ലൂ​ർ കു​ണ്ടു​ക​ട​വ് പ​യ്യ​പ്പി​ള്ളി ബി​രാ​ജു​വി​ന്‍റെ ഭാ​ര്യ ജീ​തു (29) ആ​ണ് മ​രി​ച്ച​ത്. ഒ​ളി​വി​ൽ​പോ​യ ഭ​ർ​ത്താ​വ് ബി​രാ​ജു​വി​നെ മും​ബൈ​യി​ലെ ബ​ന്ധുവീ​ട്ടി​ൽനി​ന്ന് പോലീസ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് കു​ണ്ടു​ക​ട​വ് റോ​ഡി​ൽവച്ചാ​ണ് ഇ​യാ​ൾ ഭാ​ര്യ​യാ​യ ജീ​തു​വി​നെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​ത്. പൊ​ള്ള​ലേ​റ്റ് മെ​ഡി​ക്ക​ൽ​കോ​ളജി​ൽ പ്രവേശിക്കപ്പെട്ട ജീ​തു ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മ​രി​ച്ചു. കൃ​ത്യം ന​ട​ത്തി​യ​തിനു ശേ​ഷം ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ട പ്രതി പാ​ല​ക്കാ​ട് എ​ത്തി​ ട്രെ​യി​ൻ ക​യ​റി മും​ബൈ​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തി​ൽനി​ന്നാ​ണ് ബി​രാ​ജു മും​ബൈയിൽ എ​ത്തി​യ​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​താ​യി അ​റി​യാ​ൻ…

Read More

മാതാപിതാക്കളുടെ ഏക മകന്‍! ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചു; മുസ്ലിം യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു

ബി​ക്കാ​നീ​ർ: ഹി​ന്ദു പെ​ണ്‍​കു​ട്ടി​യു​മാ​യു​ള്ള പ്ര​ണ​യ​ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ മു​സ്ലിം യു​വാ​വി​നെ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നീ​റി​ൽ ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. സെ​യ്ഫ് അ​ലി എ​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി പെ​ണ്‍​കു​ട്ടി​യെ കാ​ണാ​ൻ പോ​യ സെ​യ്ഫി​നെ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ പി​ടി​കൂ​ടു​ക​യും, കാ​റി​ൽ വീ​ട്ടി​ൽ​നി​ന്നു കു​റ​ച്ച് അ​ക​ലെ​യു​ള്ള ക​ർ​നി വ്യ​വ​സാ​യ മേ​ഖ​ല​യി​ലേ​ക്കു കൊ​ണ്ടു​പോ​യി മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. സെ​യ്ഫി​ന്‍റെ ര​ണ്ടു കാ​ലു​ക​ളും ത​ല്ലി​യൊ​ടി​ച്ച​ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ യു​വാ​വി​നെ സ​മീ​പ​ത്തെ മ​ലി​ന ജ​ലാ​ശ​യ​ത്തി​ൽ ഉ​പേ​ക്ഷി​ച്ചു. രാ​ത്രി​ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നാ​യെ​ങ്കി​ലും ബു​ധ​നാ​ഴ്ച രാ​വി​ലെ മ​രി​ച്ചെ​ന്ന് ബി​ക്കാ​നീ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട​ന്‍റ് പ​റ​ഞ്ഞു. യ​ഥാ​ർ​ഥ മ​ര​ണ​കാ​ര​ണം പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യ​ശേ​ഷം മാ​ത്ര​മേ വ്യ​ക്ത​മാ​കൂ. പ്ര​ണ​യ​ബ​ന്ധ​ത്തെ തു​ട​ർ​ന്നാ​ണു കൊ​ല​പാ​ത​ക​മെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. യു​വാ​വി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​താ​പി​താ​ക്ക​ളു​ടെ ഏ​ക മ​ക​നാ​യി​രു​ന്നു സെ​യ്ഫ്.

Read More

സൗമ്യയെ ഇപ്പോള്‍ പോലീസിന് വേണ്ട! മൊബൈല്‍ ഫോണിന്റെ പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിച്ചില്ല; സൗമ്യയെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കിയില്ല

ത​ല​ശേ​രി: മ​ക​ളെ എ​ലി​വി​ഷം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ പി​ണ​റാ​യി പ​ട​ന്ന​ക്ക​ര​യി​ലെ വ​ണ്ണാ​ത്താ​ൻ വീ​ട്ടി​ൽ സൗ​മ്യ​യെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടു​ന്ന​തി​ന് അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ല്ല. ബു​ധ​നാ​ഴ്ച കോ​ട​തി​യി​ൽ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് അ​പേ​ക്ഷ ന​ൽ​കാ​നാ​യി​രു​ന്നു നേ​ര​ത്തെ അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സൗ​മ്യ​യു​ടെ ഫോ​ൺ വി​ദ​ഗ്ദ പ​രി​ശോ​ധ​ന​ക്ക് കൈ​മാ​റി​യ സൈ​ബ​ർ സെ​ല്ലി​ൽ നി​ന്ന് പ​രി​ശോ​ധ​ന​യു​ടെ റി​പ്പോ​ർ​ട്ട് കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ട​തി​യി​ൽ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കാ​തി​രു​ന്ന​ത്. മാ​താ​പി​താ​ക്ക​ളാ​യ വ​ണ്ണ​ത്താ​ൻ വീ​ട്ടി​ൽ കു​ഞ്ഞി​ക്ക​ണ്ണ​ൻ, ക​മ​ല എ​ന്നി​വ​രെ എ​ലി​വി​ഷം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത സൗ​മ്യ ക​ണ്ണൂ​ർ​വ​നി​ത ജ​യി​ലി​ലാ​ണു​ള്ള​ത്. അ​തി​നി​ടെ​യാ​ണ് മ​ക​ൾ ഐ​ശ്വ​ര്യ​യു​ടെ മ​ര​ണ​വും കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. ഈ ​കേ​സി​ൽ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് സൗ​മ്യ​യു​ടെ അ​റ​സ്റ്റ് അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മൊ​ബൈ​ൽ ഫോ​ണി​ന്‍റെ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം സൗ​മ്യ​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​തി​ന് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കു​മെ​ന്ന് ടൗ​ൺ സി​ഐ…

Read More

താജ്മഹൽ നിറം മാറുന്നു, സുപ്രീംകോടതിക്ക് ആശങ്ക! വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ കേ​ടു​പാ​ടു​ക​ൾ ആ​ദ്യം വി​ല​യി​രു​ത്തി​യ​ശേ​ഷം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: താ​ജ്മ​ഹ​ലി​ന്‍റെ നി​റം മാ​റു​ന്ന​തി​ൽ ആ​ശ​ങ്ക​യോ​ടെ സു​പ്രീം​കോ​ട​തി. ഇ​ന്ത്യ​യി​ലോ പു​റ​ത്തോ ഉ​ള്ള വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ താ​ജ്മ​ഹ​ലി​ന്‍റെ കേ​ടു​പാ​ടു​ക​ൾ ആ​ദ്യം വി​ല​യി​രു​ത്തി​യ​ശേ​ഷം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ൽ മേ​യ് ഒ​ന്പ​തി​ന് വീ​ണ്ടും വാ​ദം​കേ​ൾ​ക്കും. ച​രി​ത്ര​സ്മാ​ര​ക​മാ​യ താ​ജി​ന്‍റെ നി​റം ക്ര​മേ​ണ മ​ഞ്ഞ​യും പി​ന്നീ​ട് ത​വി​ട്ടും പ​ച്ച​യു​മാ​യി മാ​റി​യെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ മ​ദ​ൻ.​ബി.​ലോ​കൂ​ർ, ദീ​പ​ക് ഗു​പ്ത എ​ന്നി​വ​രു​ടെ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നും പ​രി​ഹ​രി​ക്കാ​നും സ​ർ​ക്കാ​രി​ന്‍റെ പ​ക്ക​ൽ വി​ദ​ഗ്ധ​രു​ണ്ടോ​യെ​ന്ന് അ​റി​യി​ല്ല. അ​ഥ​വാ വി​ദ​ഗ്ധ​രു​ണ്ടെ​ങ്കി​ൽ അ​വ​രു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നി​ല്ല. അ​ല്ലെ​ങ്കി​ൽ, സ​ർ​ക്കാ​രി​ന് താ​ത്പ​ര്യ​മു​ണ്ടാ​വി​ല്ലെ​ന്നും അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ.​എ​ൻ.​എ​സ്. നാ​ദ്ക​ർ​ണി​യോ​ട് സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു. കേ​സി​ലെ ഹ​ർ​ജി​ക്കാ​ര​നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യ എം.​സി. മേ​ത്ത ന​ൽ​കി​യ ചി​ത്ര​ങ്ങ​ൾ കോ​ട​തി പ​രി​ശോ​ധി​ച്ചു. താ​ജി​ന്‍റെ പ​രി​പാ​ല​നം പു​രാ​വ​സ്തു വ​കു​പ്പാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം, വ​ന​ന​ശീ​ക​ര​ണം എ​ന്നി​വ​യു​ടെ ദോ​ഷ​ഫ​ല​ങ്ങ​ളി​ൽ നി​ന്ന് താ​ജി​ന് സം​ര​ക്ഷ​ണം…

Read More

ലോകമെമ്പാടുമുള്ള കുട്ടികളുടെ ആരാധനാപാത്രം! ജെ.കെ. റൗളിംഗിനെ കാണണം, ഹിമാലയത്തിലേക്കു ക്ഷണിക്കണം: കത്തയച്ച് കാഷ്മീരി പെണ്‍കുട്ടി; മറുപടിയുമായി റൗളിംഗ്

ലോ​ക​മെ​ന്പാ​ടു​മു​ള്ള കു​ട്ടി​ക​ളു​ടെ ആ​രാ​ധ​നാ​പാ​ത്ര​മാ​ണ് ജെ.​കെ. റൗ​ളിം​ഗ് എ​ന്ന എ​ഴു​ത്തു​കാ​രി. ഹാ​രി പോ​ട്ട​ർ നോ​വ​ൽ ശ്രേ​ണി​യി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ റൗ​ളിം​ഗി​നെ കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച കാ​ഷ്മീ​രി പെ​ൺ​കു​ട്ടി​ക്ക് അ​വ​ർ മ​റു​പ​ടി ന​ല്കി​യ​താ​ണ് ഏ​റ്റ​വും പു​തി​യ സം​ഭ​വം. ഹാ​ജി പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ കു​ൽ​സും എ​ന്ന പ​ന്ത്ര​ണ്ടു​കാ​രി​ക്കാ​ണ് സാ​ങ്ക​ല്പി​ക ലോ​ക​ത്തെ മാ​യ​ക്കാ​ഴ്ച​ക​ൾ ഹാ​രി പോ​ട്ട​റി​ലൂ​ടെ സ​മ്മാ​നി​ച്ച എ​ഴു​ത്തു​കാ​രി​യെ കാ​ണ​മെ​ന്ന മോ​ഹ​മു​ദി​ച്ച​ത്. അ​തു​കൊ​ണ്ടു​ത​ന്നെ, ത​നി​ക്കു കാ​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് അ​വ​ൾ റൗ​ളിം​ഗി​നു ക​ത്തെ​ഴു​തി. കാ​ണാ​ൻ എ​ന്തൊ​ക്കെ ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടെ​ന്ന കാ​ര്യം അ​വ​ൾ​ക്ക​റി​യി​ല്ല. ല​ക്ഷ്യം ഒ​ന്നുമാ​ത്രം; റൗ​ളിം​ഗി​നെ കാ​ണുക.””ദൈ​വം ജെ.​കെ. റൗ​ളിം​ഗിനു ദീ​ർ​ഘാ​യു​സ് ന​ല്കി അ​നു​ഗ്ര​ഹി​ക്ക​ട്ടെ, ഞാ​ൻ വ​ള​ർ​ന്നു വ​ലു​താ​കു​ന്പോ​ൾ അ​വ​രെ എ​നി​ക്ക് കാ​ണാ​നു​ള്ള​താ​ണ്”- കു​ൽ​സും എ​ഴു​തി. സ​ബാ​ഹ് ഹാ​ജി ബാ​ജി എ​ന്ന ട്വി​റ്റ​ർ ഉ​പ​യോ​ക്താ​വ് ഈ ​ക​ത്ത് റൗ​ളിം​ഗി​നു ട്വീ​റ്റ് ചെ​യ്ത​തി​നൊ​പ്പം ഹി​മാ​ല​യം സ​ന്ദ​ർ​ശി​ക്കാ​ൻ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. “”ഒ​രി​ക്ക​ലെ​ങ്കി​ലും റൗ​ളിം​ഗി​നെ കാ​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​യി കു​ൽ​സും എ​ന്ന പ​ന്ത്ര​ണ്ടു​കാ​രി…

Read More

പ​ത്രി​ക പി​ൻ​വ​ലി​ച്ചി​ല്ല; ഗ​ർ​ഭി​ണി​യെ തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി; യുവതി ആറു മാസം ഗര്‍ഭിണിയായിരുന്നു

കോ​ൽ​ക്ക​ത്ത: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​റു മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. യു​വ​തി​യു​ടെ ബ​ന്ധു നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ കൂ​ട്ടാ​ക്ക​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​ഹീ​ന​കൃ​ത്യം ചെ​യ്ത​ത്. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​വ​തി​യു​ടെ ഭ​ർ​തൃ​സ​ഹോ​ദ​രി ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി​യി​രു​ന്നു. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ തൃ​ണ​മൂ​ൽ പ്ര​ദേ​ശി​ക നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​വ​ർ ഇ​ത് ചെ​വി​ക്കൊ​ണ്ടി​ല്ല. ഇ​തി​നെ തു​ട​ർ​ന്ന് തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​ർ യു​വ​തി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ആ​റോ​ളം പേ​ർ ചേ​ർ​ന്നാ​ണ് ഇ​രു​പ​തു​കാ​രി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ത്. നാ​ദി​യ ജി​ല്ല​യി​ലെ ശാ​ന്തി​പു​രി​ൽ‌ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. മൂ​ന്നു വ​യ​സു​കാ​ര​നാ​യ മ​ക​നും ഭ​ർ​തൃ​മാ​താ​വും മാ​ത്ര​മാ​ണ് അ​തി​ക്ര​മം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. രാ​ത്രി​യി​ൽ മു​പ്പ​തോ​ളം പേ​ർ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി സാ​ധ​ന​ങ്ങ​ള്‍ വ​ലി​ച്ചു​വാ​രി​യി​ട്ടു. ഇ​തി​ൽ ആ​റോ​ളം പേ​ർ യു​വ​തി​യു​ടെ മു​റി​യി​ൽ ക​ട​ക്കു​ക​യും ഇ​വ​രെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്തു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ…

Read More