കൊല്ലം: കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജോക്കിക്കെതിരേ കൊലവിളി നടത്തി സ്വന്തം സഹോദരന്‍. റേഡിയോ ജോക്കി അനന്യക്കാണ് സഹോദരനില്‍ നിന്ന് വധഭീഷണിയും ഭ്രഷ്ടും നേരിട്ടത്. നാട്ടില്‍ കാല് കുത്തിയാല്‍ വെട്ടിക്കൊല്ലുമെന്നാണ് സഹോദരന്റേയും സുഹൃത്തുക്കളുടേയും ഭീഷണി. കൊല്ലം പെരുമണ്‍ സ്വദേശിനിയായ അനന്യ സഹോദരന് വിവാഹാശംസകള്‍ അയച്ചതിന് പിന്നാലെയാണ് അനന്യയെത്തേടി വധഭീഷണി എത്തിയിരിക്കുന്നത്.ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റി സ്വീകരിച്ച കാലംതൊട്ട് കുടുംബത്തില്‍ നിന്നും, പ്രത്യേകിച്ച് സഹോദരനും സഹോദരന്റെ രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് നിരന്തര വധഭീഷണിയും അശ്ലീല വാക്കുകളും തനിക്കെതിരെ ഉപയോഗിച്ച് കൊണ്ടിരിക്കുന്നതായും അനന്യ പറയുന്നു. 2011ല്‍ വീട് വിട്ടിറങ്ങുകയും കുടുംബവുമായുള്ള ബന്ധം അവസാനിപ്പിച്ചെങ്കിലും തന്നോടുള്ള വിയോജിപ്പും പ്രതിഷേധവും കാലമേറെയായിട്ടും വീട്ടുകാര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് അനന്യ പറയുന്നു. തന്നെ മാത്രമല്ല തന്റെ അമ്മയേയും വെട്ടികൊന്ന് റയില്‍വേ ട്രാക്കിലെറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അനന്യ വെളിപ്പെടുത്തി. റേഡിയോ ജോക്കി എന്നതിനൊപ്പം സ്റ്റേജ് ഷോകളും പ്രോഗ്രാമുകളും ചെയ്യുന്ന പ്രൊഫഷണല്‍ അവതാരികയായും, പ്രശസ്ത സെലിബ്രിറ്റി…
Read MoreCategory: Loud Speaker
മമ്മൂട്ടി കൈയിലെടുത്ത ആ കുട്ടി ദുല്‍ഖറല്ല, ഞാനാണ്’: വെളിപ്പെടുത്തലുമായി യുവാവ്
സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ചിത്രത്തിന് പുതിയ അവകാശി. മമ്മൂട്ടി മകന്‍ ദുല്‍ഖര്‍ സല്‍മാനെ കൈയില്‍പിടിച്ച് നില്ക്കുന്നുവെന്ന മട്ടില്‍ പ്രചരിച്ച ചിത്രം തന്റേതാണെന്ന വെളിപ്പെടുത്തലാണ് നിഖില്‍ ഇക്ബാല്‍ എന്ന യുവാവ് നടത്തിയിരിക്കുന്നത്. ട്വിറ്ററില്‍ ഒരു ആരാധകന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ദുല്‍ഖര്‍ സല്‍മാന്‍ ഇത് ഞാനല്ല എന്ന് കമന്റിട്ടതോടെയാണ് ചിത്രം വൈറലായി മാറിയത്. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി എടുത്തിരിക്കുന്നത് താനാണെന്നും തനിക്ക് ഒരു വയസ്സ് ഉള്ളപ്പോഴാണ് മമ്മൂട്ടി തന്നെ എടുത്തുകൊണ്ട് നിന്നതെന്നും നിഖില്‍ ഇക്ബാല്‍ പറയുന്നു. 2012ലാണ് ഫാമിലി ആല്‍ബത്തില്‍നിന്നുള്ള ചിത്രം ഫെയ്സ്ബുക്കില്‍ ഇട്ടത്. അതിന് ശേഷം സിനിമാ പേജുകളും മറ്റും ഈ ചിത്രം എടുത്തുകൊണ്ടു പോയി ഇത് ദുല്‍ഖറാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ഇക്ബാല്‍ പറയുന്നു. എറണാകുളത്ത് ഒരു ഷോപ്പ് ഉദ്ഘാടനത്തിനായി മമ്മൂട്ടി എത്തിയപ്പോല്‍ ഇഖ്ബാലിന്റെ അമ്മ എടുപ്പിച്ച ചിത്രമാണിത്.
Read Moreവേശ്യാലയത്തിലെത്തുന്ന പുരുഷന്മാര്‍ക്ക് ഇനി എട്ടിന്റെ പണി കിട്ടും; സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമത്തത്തില്‍ നിന്ന് രക്ഷിക്കാന്‍ ആന്ധ്രാസര്‍ക്കാരിന്റെ പുതിയ പദ്ധതി ഇങ്ങനെ…
വേശ്യാലയങ്ങളില്‍ എത്തുന്ന പുരുഷന്മാര്‍ക്കെതിരേ ശക്തമായ നടപടിയുമായി ആന്ധ്രാ സര്‍ക്കാര്‍. സ്ത്രീകളെയും, കുട്ടികളേയും ലൈംഗീക അടിമത്തത്തില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. കര്‍ക്കശ നടപടിക്കൊരുങ്ങുന്ന ആദ്യ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. ഇടപാടുകളിലെ ഇടനിലക്കാരെയും, വേശ്യാലയം നടത്തിപ്പുകാര്‍ക്കുമൊപ്പം വേശ്യാലയങ്ങളില്‍ എത്തുന്ന ഇടപാടുകാരെയും ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയിലാക്കിയിരിക്കുകയാണ് ആന്ധ്ര സര്‍ക്കാര്‍ നിര്‍ബന്ധിത വേശ്യാവൃത്തിയിലേക്ക് നയിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. മനുഷ്യക്കടത്ത് നിരോധന നിയമത്തിന്റെ പരിധിയില്‍ പുതിയ തീരുമാനത്തെ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്നറിയാനും ശുപാര്‍ശകള്‍ നല്‍കാനും നിയമവിദഗ്ധരടങ്ങിയ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു കഴിഞ്ഞു. പണം നല്‍കുന്നവരാണ് ആവശ്യങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്ന് സമിതിയംഗം പറയുന്നു. ഇന്ത്യയിലാകെ രണ്ട് കോടിയോളം ലൈംഗീക തൊഴിലാളികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
Read Moreവീപ്പയ്ക്കുള്ളിലെ മൃതദേഹം ആരുടേത് ? ദുരൂഹ സാഹചര്യത്തില്‍ കാണാതായ പതിനഞ്ചു സ്ത്രീകളില്‍ ആരുമല്ലയെന്ന് പോലീസ്; എങ്ങോട്ടു നീങ്ങണമെന്നറിയാതെ പോലീസ്…
കൊച്ചി: കുമ്പളത്ത് വീപ്പയ്ക്ക് അകത്തു നിന്നു കിട്ടിയ മൃതദേഹം ആരുടേതെന്ന് ഇതുവരെയും കണ്ടെത്താനായില്ല. അന്വേഷണം വഴിമുട്ടിയ അവസ്ഥയാണിപ്പോള്‍. വീപ്പയിലെ അസ്ഥികൂടം കണ്ടെത്തി അന്വേഷണം ഒരാഴ്ച പിന്നിടുമ്പോഴും ആരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനയില്‍ മൃതദേഹം സ്ത്രീയുടേതാണെന്നു തെളിഞ്ഞിരുന്നു. 2016 ഡിസംബറിന് മുമ്പായിരിക്കണം കൊലപാതകം നടന്നത് എന്ന നിഗമനത്തിലാണ് പൊലീസ്. അതിന്റെ അടിസ്ഥാനത്തില്‍ ഈ കാലയളവില്‍ സംസ്ഥാനത്ത് കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ വച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുമായി പരിശോധിക്കുമ്പോള്‍ അവ യോജിക്കുന്നില്ല എന്നതാണ് പൊലീസിന് അന്വേഷണം കീറാമുട്ടിയാകുന്നത്. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞപ്പോള്‍ കൊല്ലപ്പെട്ടയാള്‍ക്ക് 153 സെന്റിമീറ്റര്‍ ഉയരമെന്നതടക്കം വിവരങ്ങള്‍ ലഭിച്ചു. കൊല്ലപ്പെടുന്നതിന് ഏകദേശം മൂന്ന് മാസം മുന്‍പ് കാലില്‍ ഒടിവ് സംഭവിച്ചതായി കണ്ടെത്തി. ഇതിന് ശസ്ത്രക്രിയ നടത്തിയിരുന്നതായും എല്ലുകള്‍ ഉറച്ചിരുന്നില്ലെന്നും കണ്ടെത്തി. അരഞ്ഞാണത്തിന് നീളം കുറവായതിനാല്‍ മെലിഞ്ഞ ശരീര പ്രകൃതിയുള്ളയാളാണ് കൊല്ലപ്പെട്ടതെന്ന നിഗമനവും പൊലീസിനുണ്ട്. സംസ്ഥാനത്ത് ഈ നിശ്ചിത കാലയളവില്‍…
Read Moreസുപ്രീം കോടതിയിൽ മഞ്ഞുരുകുന്നു: ജഡ്ജിമാരെ ചീഫ് ജസ്റ്റീസ് ചർച്ചയ്ക്കു വിളിച്ചു; ജഡ്ജിമാരുമായി ചില കാര്യങ്ങളില്‍ ചര്‍ച്ചയാകാമെന്ന് ചീഫ് ജസ്റ്റീസ്
ന്യൂഡൽഹി: സുപ്രീം കോടതിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നുവെന്ന് സൂചന. വിമർശനമുന്നയിച്ച നാല് ജഡ്ജിമാരെയും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ചര്‍ച്ചയ്ക്ക് വിളിച്ചു. തിങ്കളാഴ്ച, പ്രതിഷേധിച്ച ജഡ്ജിമാരുമായി ചീഫ് ജസ്റ്റീസ് 15 മിനിറ്റോളം സംസാരിച്ചിരുന്നു. മറ്റു ചില ജഡ്ജിമാരുടെ സാന്നിധ്യത്തിലായിരുന്നു ഈ സംഭാഷണം. ജഡ്ജിമാരുമായി ചില കാര്യങ്ങളില്‍ ചര്‍ച്ചയാകാം എന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയിരുന്നു. ഇതിനു, പിന്നാലെയാണ് ഇന്ന് വൈകുന്നേരം അനൗദ്യോഗികമായ ചര്‍ച്ചകള്‍ക്കായി ചീഫ് ജസ്റ്റീസ് പ്രതിഷേധിച്ച ജസ്റ്റീസുമാരെ വിളിച്ചത്. എന്നാല്‍ ജസ്റ്റീസ് ചെലമേശ്വര്‍ പനി കാരണം കോടതിയിലെത്തുന്നില്ലെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ ഇന്ന് ചര്‍ച്ച നടക്കുമോ എന്ന കാര്യത്തിലും ഉന്നതവൃത്തങ്ങളില്‍ ഉറപ്പില്ല.
Read Moreനടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ദിലീപിനു നൽകരുത്; ദൃശ്യങ്ങൾ ഏതെങ്കിലും തരത്തിൽ പുറത്ത് പോയാൽ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് പോലീസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നിലപാട് കടുപ്പിച്ച് അന്വേഷണ സംഘം. നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ദിലീപിന് നൽകരുതെന്നാണ് പോലീസ് നിലപാട്. ഈ നിലപാട് അന്വേഷണ സംഘം കോടതിയിൽ അറിയിക്കും. ദൃശ്യങ്ങൾ ഏതെങ്കിലും തരത്തിൽ പുറത്ത് പോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇരയെ അപമാനിച്ച കേസ് ദുർബലമാക്കാനാണ് പ്രതിഭാഗത്തിന്‍റെ നീക്കമെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കുമെന്നാണ് വിവരം. ദിലീപിന്‍റെ ഹർജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെടുമെന്നും അന്വേഷണ സംഘത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന വാർത്തകൾക്കു പിന്നാലെയാണ് വിഷയത്തിൽ പോലീസ് നിലപാട് കടുപ്പിക്കുന്നത്. പ്രകാശ് രാജ് പ്രസംഗിച്ച വേദിയിൽ യുവമോര്‍ച്ച ഗോമൂത്രം തളിച്ചു; യുവമോര്‍ച്ച നേതാവ് വിശാല്‍ മറാട്ടെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പശുമൂത്രം തളിച്ചത്
Read Moreപ്രകാശ് രാജ് പ്രസംഗിച്ച വേദിയിൽ യുവമോര്‍ച്ച ഗോമൂത്രം തളിച്ചു; യുവമോര്‍ച്ച നേതാവ് വിശാല്‍ മറാട്ടെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പശുമൂത്രം തളിച്ചത്
ചെന്നൈ: നടന് പ്രകാശ് രാജ് പ്രസംഗിച്ച വേദിക്ക് ചുറ്റും യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പശുമൂത്രം തളിച്ചു. കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെയെ പ്രകാശ് രാജ് വിമര്‍ശിച്ചതാണ് യുവമോര്‍ച്ച പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. കര്‍ണാടകയിലെ സിര്‍സിയിലാണ് സംഭവം. യുവമോര്‍ച്ച നേതാവ് വിശാല്‍ മറാട്ടെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രകാശ് രാജ് സംസാരിച്ച സ്ഥലത്ത് പശുമൂത്രം തളിച്ചത്. ബുദ്ധിജീവികളെന്ന് സ്വയം നടിക്കുന്നവര്‍ പരിപാടി സംഘടിപ്പിച്ച് തങ്ങളുടെ സ്ഥലം അശുദ്ധമാക്കിയെന്ന് വിശാല്‍ മറാട്ടെ ആരോപിച്ചു. ഹിന്ദു ദൈവങ്ങളെ നിന്ദിക്കുന്നവരും പശു ഇറച്ചി കഴിക്കുന്നവരും വന്ന് സിര്‍സ നഗരം മലിനമായി. സാമൂഹ്യ വിരുദ്ധരായ ഇത്തരം ഇടത് ചിന്തകര്‍ക്ക് സമൂഹം മാപ്പ് നല്‍കില്ലെന്നും വിശാല്‍ മറാട്ടെ പ്രതികരിച്ചു
Read Moreഭാവനയുടെ കല്യാണ തീയതി ഒടുവില്‍ പ്രഖ്യാപിച്ചു, വിവാഹശേഷം ഭാവന ബംഗളൂരുവിലേക്ക്
നടി ഭാവനയുടെ വിവാഹത്തിയതിയില്‍ ഒടുവില്‍ തീരുമാനമായി. ഈ മാസം 22ന് തൃശൂരില്‍ വച്ചാണ് കന്നട നിര്‍മാതാവ് നവീനുമായുള്ള വിവാഹം. തൃശൂര്‍ കോവിലകത്തും പാടത്തുമുള്ള ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കളെയും മാത്രമേ പങ്കെടുപ്പിക്കുകയുള്ളു. അന്ന് വൈകുന്നേരം തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമാ- രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്. നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണ് വിവാഹം നീട്ടിവെക്കാനിടയായത്. അത് വളരെ നേരത്തെ തന്നെ എടുത്ത തീരുമാനമായിരുന്നു. ഇപ്പോള്‍ നവീന്‍ വിവാഹം വേണ്ടെന്നു പറഞ്ഞതായി പ്രചരിച്ച വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും അനുജന്‍ വ്യക്തമാക്കി. വിവാഹശേഷം ഭാവന ബംഗളൂരുവിലേക്ക് പോകും.
Read Moreആരാധകരെ പേടിച്ച് മതില്‍ ചാടി സൂര്യ, അന്തംവിട്ട് ആരാധകര്‍
സൂപ്പര്‍ സ്റ്റാര്‍ ആണെങ്കിലും മതിലുചാട്ടം സൂര്യയ്ക്ക് അറിയാമെന്ന് തെളിഞ്ഞിരിക്കുകയാണ്. താനാ സേര്‍ന്ത കൂട്ടത്തിന്റെ പ്രമോഷന്റെ ഭാഗമായി ആന്ധ്രാപ്രദേശില്‍ എത്തിയപ്പോഴാണ് സംഭവം. ഗ്യാങ് എന്ന പേരിലാണ് സിനിമ ആന്ധ്രയില്‍ റിലീസ് ചെയ്തിരിക്കുന്നത്. നടന്റെ സുരക്ഷയ്ക്കായി ജീവനക്കാരുണ്ടായിരുന്നെങ്കിലും ആരാധകര്‍ തിങ്ങി നിറഞ്ഞതോടെ സൂര്യക്ക് മറ്റ് മാര്‍ഗമില്ലാതെയായി. തിയേറ്ററിനകത്ത് ആളുകളോട് സംസാരിക്കാന്‍ കയറിപ്പോഴും ആളുകളുടെ തള്ളിക്കയറ്റം കൊണ്ട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം പുറത്തേക്ക് എത്തിയതും ആളുകള്‍ സൂര്യയെ ഒന്നു തൊടാനായി ഓടിക്കൂടാന്‍ തുടങ്ങിയതും. മറ്റ് മാര്‍ഗമില്ലാതെ വന്നപ്പോഴാണ് താരം പൂട്ടിയിട്ടിരുന്ന ഗെയ്റ്റ് ചാടികടന്നത്. വീഡിയോ കാണാം…
Read Moreഅയല്‍ക്കാരായ സഹോദരന്മാര്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കി; പ്രതിശ്രുത വധു മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി
കാൺപൂർ: കൂട്ടമാനഭംഗത്തിന് ഇരയായ പെൺകുട്ടി തീകൊളുത്തി ജീവനൊടുക്കി. ഹമിർപൂരിലാണ് സംഭവം. 17 കാരിയായ യുവതിയുടെ വിവാഹം ഏപ്രിൽ 29ന് നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനിടെ വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ അയൽക്കാരായ സഹോദരന്മാർ ചേർന്ന് കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. തുടർന്ന് പെൺകുട്ടി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനോടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുനിൽ (22) സോനു രാജ്പുത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
Read More