ഹിസാർ: അഞ്ചുവയസുകാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയശേഷം തല്ലിക്കൊന്നു. ഹരിയാനയിലെ ഹിസാറിലാണ് ദാരുണസംഭവം അരങ്ങേറിയത്. ഞായറാഴ്ച രാവിലെയാണു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് ഒന്‍പതോടെ അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയ പെണ്‍കുട്ടിയാണു പീഡിപ്പിക്കപ്പെട്ടത്. രാവിലെ കുട്ടിയെ കാണാതായതിനെ തുടർന്നു അമ്മ അയൽവാസികളോടു തിരക്കി. തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിറക് ഉപയോഗിച്ച് അതിക്രൂരമായി തല്ലിച്ചതയ്ക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹമെന്ന് കൊല്ലപ്പെട്ട കുഞ്ഞിന്റെ ബന്ധു പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം പോലീസ് മാനഭംഗം സ്ഥിരീകരിച്ചു. കുറ്റക്കാരനെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ഹിസാർ ഡിഎസ്പി അറിയിച്ചു.
Read MoreCategory: Loud Speaker
മോദിയുടെ റാലിയില്‍ പങ്കെടുത്തു; യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി; പങ്കെടുത്തത് മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട് നടന്ന റാലിയില്‍
ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ പങ്കെടുത്തതിന് യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്ന് ആരോപണം. മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട് നടന്ന റാലിയിൽ പങ്കെടുത്ത് തിരികെ വീട്ടിലെത്തിയപ്പോഴാണ് ഉത്തർപ്രദേശിലെ ബറേലി സ്വദേശിനിയായ ഫൈറ എന്ന യുവതിയെ ഭർത്താവ് ഡാനിഷ് മുത്തലാഖ് ചൊല്ലിയതെന്നാണ് ആരോപണം. താൻ മുത്തലാഖ് ചൊല്ലിയാൽ പ്രധാനമന്ത്രിക്കോ മറ്റുള്ളവർക്കോ തന്നെ ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് മുത്തലാഖ് ചൊല്ലിയതെന്നും യുവതി പറഞ്ഞു. എന്നാൽ ഈ ആരോപണം യുവാവ് നിഷേധിച്ചു. താൻ ഫൈറയെ മുത്തലാഖ് ചൊല്ലിയിട്ടില്ലെന്നും ഇവർക്ക് മറ്റൊരു യുവാവുമായി വിവാഹേതര ബന്ധമുണ്ടെന്നും അതിനാൽ വിവാഹ ബന്ധം വേർപ്പെടുത്തുകയാണുണ്ടായതെന്നും ഡാനിഷ് പറഞ്ഞു. ഭർത്താവിന് ബന്ധുവായ സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നും അതിനാലാണ് ഇപ്പോൾ ഭർത്താവ് അടിസഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നതെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയേത്തുടർന്ന് സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreപദ്മാവതിയുടെ ആത്മാഹുതി, മുത്തലാഖ്..! ഹിന്ദു സർവകലാശാല ചോദ്യപേപ്പർ ഇങ്ങനെ; രണ്ടാം വർഷ എംഎ ഹിസ്റ്ററി വിദ്യാർഥികൾക്കുള്ള ചോദ്യപേപ്പറിലാണ് ഈ ചോദ്യങ്ങള്‍
ന്യൂഡൽഹി: പദ്മാവതി, മുത്തലാഖ് എന്നിവയെ സംബന്ധിച്ചു ചോദ്യങ്ങളുമായി ബനാറസ് ഹിന്ദു സർവകലാശാല ചോദ്യപേപ്പർ. സർകലാശാലയുടെ രണ്ടാം വർഷ എംഎ ഹിസ്റ്ററി വിദ്യാർഥികൾക്കുള്ള ചോദ്യപേപ്പറിലാണ് ഇതു സംബന്ധിച്ചു ചോദ്യങ്ങൾ ഉൾപ്പെടുത്തിയത്. നേരത്തെ, ബനാറസ് സർവകലാശാലയുടെ പൊളിറ്റിക്കൽ സയൻസ് ചോദ്യപേപ്പറിൽ കൗടില്യന്റെ അർഥശാസ്ത്രത്തിലെ ജിഎസ്ടിയെ സംബന്ധിച്ചും മനുവിന്റെ സിദ്ധാന്തമനുസരിച്ചുള്ള ആഗോളവത്കരണത്തെയും സംബന്ധിച്ചു ചോദ്യങ്ങളുണ്ടായിരുന്നു. അലാവുദീൻ ഖിൽജിയുടെ കാലത്ത് റാണി പദ്മാവതിയുടെ ആത്മാഹുതി(റാണി പദ്മാവതിസ് ജൗഹർ) എന്ന വിഷയത്തിൽ ഉപന്യസിക്കാനാണ് ഹിന്ദു സർവകലാശാല ചോദ്യപേപ്പറിൽ ആവശ്യപ്പെടുന്നത്. പത്തു മാർക്കിന്റെയാണു ചോദ്യം. ബലാത്സംഗം ഒഴിവാക്കാൻ ഹിന്ദു സ്ത്രീ ആത്മാഹുതി ചെയ്യുന്നതാണ് ജൗഹറെന്നാണു ചരിത്രകാരൻമാർ പറയുന്നത്. ഇത് സംബന്ധിച്ചു വിദ്യാർഥികൾക്കു പഠിക്കാനുണ്ടായിരുന്നു. എന്നാൽ ഈ പാഠഭാഗത്തുതന്നെ പദ്മാവതി എന്ന രാജ്ഞിയുടെ അസ്ഥിത്വത്തെ സംബന്ധിച്ചു ചരിത്രകാരൻമാർക്കുള്ള എതിരഭിപ്രായത്തെ സംബന്ധിച്ചും പഠിക്കാനുള്ളതായി വിദ്യാർഥികൾ പറയുന്നു. 14-ാം നൂറ്റാണ്ടിലെ സൂഫി കവി മാലിക് മുഹമ്മദ് ജയാസിയുടെ വിഖ്യാത കാവ്യമാണ്…
Read Moreലൗജിഹാദ് വധം: പ്രതിയെ പ്രശംസിച്ച് ബിജെപി എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകൾ
ജയ്പുർ: രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളിയെ വെട്ടിവീഴ്ത്തിയശേഷം ജീവനോടെ കത്തിച്ച സംഭവത്തിലെ പ്രതിയെ പ്രശംസിച്ച് ബിജെപി എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകൾ. എംപി രാജ്സമന്ദ് ഹരിഓം സിംഗ് റാത്തോഡ്, എംഎൽഎ കിരണ്‍ മഹേശ്വരി എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പിലാണ് കൊലപാതകിയായ ശംഭുലാൽ രേഗറിനെ പ്രശംസിക്കുന്നത്. സ്വച്ഛ് രാജ്സമന്ദ്, സ്വച്ഛ് ഭാരത് എന്നാണു ഗ്രൂപ്പിന്റെ പേര്. ലൗ ജിഹാദികൾ ജാഗ്രത പാലിക്കൂ, ശംഭുലാൽ ഉണർന്നു, ജയ് ശ്രീറാം എന്നായിരുന്നു ഗ്രൂപ്പിലെത്തിയ ഒരു സന്ദേശം. എന്നാൽ സന്ദേശങ്ങളെ സംബന്ധിച്ച് അറിവില്ലെന്നാണ് എംപി റാത്തോഡിന്റെ വാദം. കിരണ്‍ മഹേശ്വരിയും സംഭവം നിഷേധിച്ചു. ലൗ ജിഹാദ് ആരോപിച്ചാണ് പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് അഫ്രസുലിനെ ശംഭുലാൽ കൊലപ്പെടുത്തിയത്. ജോലി നൽകാമെന്നു പറഞ്ഞ് മുഹമ്മദ് അഫ്രസുലിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവരികയും മഴു ഉപയോഗിച്ച് വെട്ടി വീഴ്ത്തി തീ കൊളുത്തുകയുമായിരുന്നു. ശംഭുലാലിന്റെ സഹോദരിയുമായി മുഹമ്മദ്…
Read Moreഇത് വോട്ടിംഗ് മെഷീനാ..! മൊബൈല്‍ ഫോണിലെ ബ്ലൂടൂത്ത് ഓണാക്കിയ കോണ്‍ഗ്രസ് നേതാവ് ഞെട്ടി; ഗുജറാത്ത് നിയമസഭ വോട്ടെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ്
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 68 ശതമാനം പോളിംഗ്. കച്ച്, സൗരാഷ്ട്ര, തെക്കൻ ഗുജറാത്ത് എന്നിവിടങ്ങളിലെ 89 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞു. 2012ൽ 71.3 ശതമാനമായിരുന്നു പോളിംഗ്. നിരവധി ബൂത്തുകളിൽ വോട്ടിംഗ് മെഷീനുകൾ പ്രവർത്തനരഹിതമായതു വോട്ടിംഗിനെ ബാധിച്ചു. സൂററ്റിൽ 70ൽ അധികം വോട്ടിംഗ് മെഷീനുകൾ പ്രവർത്തനരഹിതമായി. ഇവ പിന്നീട് മാറ്റി നൽകിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മെഷീനുകൾക്ക് തകരാർ സംഭവിച്ച ബൂത്തുകളിൽ ഒരുമണിക്കൂറിലേറെയാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. അതേസമയം, വോട്ടെടുപ്പിൽ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. വോട്ടിംഗ് യന്ത്രത്തിൽ ബ്ലൂടൂത്ത് സംവിധാനം ഉപയോഗിച്ച് ബിജെപി ക്രമക്കേടു നടത്തിയെന്നാണ് ആരോപണം. പോർബന്ദറിലെ മുസ്ലിം ഭൂരിപക്ഷമുള്ള മൂന്നു പോളിംഗ് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രവുമായി ബ്ലൂ ടൂത്ത് വഴി മറ്റ് ഉപകരണങ്ങൾ ഘടിപ്പിച്ചെന്നു കോണ്‍ഗ്രസ് നേതാവ് അർജുൻ മോദ്വാഡിയ ആരോപിച്ചു.…
Read Moreപണക്കാരനാണ് കടലില്‍ പോയതെങ്കില്‍ സര്‍ക്കാര്‍ ഈ സമീപനമല്ല സ്വീകരിക്കുക;അഴിമതിക്കെതിരെ സംസാരിക്കുന്നവരെ 51 വെട്ടിയില്ലെങ്കിലും നിശബ്ദരാക്കും; സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് ജേക്കബ് തോമസ്
സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് മുന്‍ വിജിലന്‍സ് മേധാവിയും ഐ എം ജി ഡയറക്ടറുമായ ജേക്കബ് തോമസ്. കേരളത്തില്‍ അഴിമതിക്കാര്‍ ഒറ്റക്കെട്ടാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഓഖി ദുരന്തത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. സുതാര്യതയെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. സുനാമി ഫണ്ടിലെ 1400 കോടി രൂപ അടിച്ചുമാറ്റി. ഈ ഫണ്ട് ഉപയോഗിച്ചിരുന്നെങ്കില്‍ ചെല്ലാനത്തിന് ഇന്ന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പണക്കാരനാണ് കടലില്‍ പോയതെങ്കില്‍ സര്‍ക്കാര്‍ ഈ സമീപനമല്ല സ്വീകരിക്കുക. കടലില്‍ എത്രപേര്‍ മരിച്ചെന്നോ എത്രപേര്‍ തിരിച്ചെത്തിയെന്നോ സര്‍ക്കാരിനറിയില്ല. നിയമ വാഴ്ച സംസ്ഥാനത്ത് തകര്‍ന്നിരിക്കുകയാണെന്നും ജേക്കബ് തോമസ് പറഞ്ഞു.കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വിവിധ താത്പര്യങ്ങള്‍ എന്ന വിഷയത്തെക്കുറിച്ചുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ സംവാദത്തിനു പോലും കേരളത്തില്‍ ഭയമാണ്. 51 വെട്ടൊന്നും വെട്ടിയില്ലെങ്കിലും നിശ്ശബ്ദനാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജേക്കബ് തോമസിന്റെ പ്രതികരണം സോഷ്യല്‍ മീഡിയിയിലും ഹിറ്റായിക്കഴിഞ്ഞു.
Read Moreനടന് വിശാലിന്റെ നാമനിര്‍ദേശ പത്രിക തള്ളി; വരണാധികാരിയെ ‘തള്ളി’ തെരഞ്ഞെടുപ്പ് കമ്മീഷന്; പത്രിക തള്ളിയത് ഒപ്പിട്ടതില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കാട്ടി
ചെന്നൈ: ആർകെ നഗർ റിട്ടേണിംഗ് ഓഫീസർ കെ.വേലുസ്വാമിയെ മാറ്റി. നടൻ വിശാലിന്റെ നാമനിർദേശ പത്രിക തള്ളിയ സംഭവവുമായി ബന്ധപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിട്ടേണിംഗ് ഓഫീസറെ മാറ്റിയത്. വേലുസ്വാമിക്കു പകരക്കാരനായി തമിഴ്നാട് വനിത വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ പ്രവീണ്‍ പി. നായരെ നിയമിച്ചു. ഒപ്പിട്ടതിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് കാട്ടിയായിരുന്നു വിശാലിന്റെ പത്രിക തള്ളിയത്. തമിഴ് ഫിലിം നിർമാതാക്കളുടെ സംഘടനയായ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റും നടീനടന്മാരുടെ സംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയുമാണു വിശാൽ. പത്രിക തള്ളിയ സംഭവം വിശാൽ ട്വിറ്ററിലൂടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശ്രദ്ധയിൽപെടുത്തുകയും റിട്ടേണിംഗ് ഓഫീസർ വേലുസ്വാമിയുടെ നടപടിക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു. വിശാലിനു പുറമേ ജയലളിതയുടെ അനന്തിരവൾ ദീപയുടെയും പത്രിക തള്ളിയിരുന്നു. വിശാലിന്റെയും ദീപയുടെയും പത്രികകൾ തള്ളിയതോടെ അണ്ണാഡിഎംകെ സ്ഥാനാർഥി ഇ.മധുസൂദനനും ഡിഎംകെ സ്ഥാനാർഥി…
Read Moreഒടുവില്‍ കുറ്റസമ്മതം നടത്തി! അമ്മ വഴക്ക് പറഞ്ഞതിലും തല്ലിയതിലുമുള്ള പ്രതികാരം; അമ്മയെയും മകളെയും കൊലപ്പെടുത്തിയത് പതിനഞ്ചുകാരന് മകന്
നോയിഡ: ഡൽഹിക്ക് സമീപം ഗ്രേയിറ്റർ നോയിഡയിലെ ഫ്ലാറ്റിൽ അമ്മയെയും പ്രായപൂർത്തിയാകാത്ത മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പതിനഞ്ചുകാരൻ മകൻ കുറ്റം സമ്മതിച്ചു. പിസ കട്ടർ ഉപയോഗിച്ചാണ് താൻ കൊലപാതകങ്ങൾ നടത്തിയതെന്ന് കൗമാരക്കാരൻ പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അമ്മ വഴക്ക് പറഞ്ഞതിലും തല്ലിയതിലുമുള്ള പ്രതികാരമായായിരുന്നു കൊലപാതകങ്ങൾ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകങ്ങൾ സംഭവിച്ചത്. നോയിഡയ്ക്ക് സമീപം ഗൗർ പട്ടണത്തിലെ ഫ്ലാറ്റിന്റെ 14-ാം നിലയിലാണ് അഞ്ജലി അഗർവാൾ (40), മകൾ കനിഹ (12) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പിന്നാലെ മകനെ സ്ഥലത്തു നിന്നും കാണാതാവുകയായിരുന്നു. ഭാര്യയെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് ഭർത്താവ് സമീപത്ത് താമസിച്ചിരുന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളും അയൽവാസികളും എത്തിയപ്പോൾ ഫ്ലാറ്റ് പുറത്തുനിന്നും പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. പിന്നീട് ഇവർ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തി വാതിൽ തകർത്ത് ഫ്ലാറ്റിൽ…
Read Moreഎന്നെ ജയിലിലാക്കാന്‍ ആ സൂപ്പര്‍ താരം ശ്രമിക്കുന്നു, കങ്കണയുടെ ആരോപണം
വിവാദങ്ങള്‍ക്ക് വിട നല്കി തന്റെ പുതിയ ചിത്രമായ മണികര്‍ണികയുടെ തിരക്കുകളില്‍ മുഴുകിയിരിക്കുകയായിരുന്നു കങ്കണ. എന്നാല്‍ വീണ്ടും വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ് നടി. തന്റെ പുതിയ ചിത്രത്തെക്കുറിച്ച് അഭിമുഖത്തില്‍ സംസാരിക്കുമ്പോള്‍ അവതാരകന് ചോദിച്ച ചോദ്യത്തിന് കങ്കണ പറഞ്ഞ ഉത്തരമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ദീപികയുടെ ചിത്രമായ പദ്മാവതി നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചോദിച്ചപ്പോള്‍ താരം വ്യക്തിപരമായ ചില സംഭവങ്ങളിലൂടെയാണ് ഉത്തരം നല്‍കിയത്. ചെറുപ്പത്തില്‍ തന്റെ സഹോദരിക്ക് നേരെ മറ്റൊരു വിദ്യാര്‍ത്ഥി ആസിഡ് ആക്രമണത്തിന് മുതിര്ന്നിരുന്നെന്നും അതുപോലെ തന്നെ ജയിലഴിക്കുള്ളിലാക്കാന്‍ ഒരു സൂപ്പര്‍ താരം ശ്രമിക്കുകയാണെന്നും ഇങ്ങനെയൊക്കെ നടക്കുന്ന സമൂഹത്തില്‍ ഒരു ചിത്രത്തിന് വിലക്ക് വന്നാല്‍ അത്ഭുതപ്പെടാനില്ല എന്നുമാണ് നടി പ്രതികരിച്ചത്.
Read Moreകട്ടപ്പനയില്‍ എട്ടുദിവസം പ്രായമായ കുഞ്ഞിനെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു, അമ്മ സന്ധ്യ അറസ്റ്റില്‍, ദുരൂഹതയെന്ന് പോലീസ്
കട്ടപ്പന:മൂന്നുദിവസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മയെ പോലീസ് അറസ്റ്റുചെയ്തു. കാഞ്ചിയാർ മുരിക്കാട്ടുകുടി കണ്ടത്തിൻകര ബിനു-സന്ധ്യ ദന്പതികളുടെ കുഞ്ഞിനെയാണ് കഴിഞ്ഞദിവസം മരിച്ച നിലയിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പോലീസ് അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് അമ്മ സന്ധ്യയെ പോലീസ് അറസ്റ്റു ചെയ്തത്. സന്ധ്യയുടെ വീട്ടിലായിരുന്നു കുഞ്ഞ്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. സന്ധ്യക്ക് മാനസികവിഭ്രാന്തിയുള്ളതായി പറയുന്നു. കട്ടപ്പന സിഐ വി.എസ്.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Read More