താനൂരിലും പറവണ്ണ വേളാപുരത്തും കടല്‍ പിന്‍വാങ്ങിയിടത്ത് വെള്ളത്തിന് നിറം മാറ്റം. വെള്ളം ചെളി നിറഞ്ഞ് കറുപ്പ് നിറമായി. തിരമാലകള്‍ ചെരിഞ്ഞാണ് അടിയ്ക്കുന്നത്. രൂക്ഷമായ കടല്‍ക്ഷോഭവുമുണ്ട്. ഇന്നലെ പുലര്‍ച്ചെമുതലാണ് കടലില്‍ വ്യതിയാനം കണ്ടത്. രാവിലെ 8.30 ഓടെ 10 മീറ്റര്‍ കരയെ വിഴുങ്ങിയെങ്കില്‍ 11 മണിയോടെ പഴയതില്‍നിന്ന് വ്യത്യസ്തമായി അഞ്ചുമീറ്ററിലധികം ഉള്‍വലിഞ്ഞു. വെള്ളിയാഴ്ചയായതിനാല്‍ മീന്‍പിടിത്ത തൊഴിലാളികള്‍ കടലില്‍ പോയിരുന്നില്ല. തോണികളും വലകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. മീന്‍ പിടുത്തക്കാരും കടലോരവാസികളും കടല്‍ കാണാന്‍ പോകുന്നവരും ജാഗ്രതപാലിക്കണമെന്ന് തിരൂര്‍ സിഐ എം കെ ഷാജി, എസ് ഐ സുമേഷ് സുധാകര്‍ എന്നിവര്‍ വാട്സ് ആപ് ശബ്ദസന്ദേശം നല്കി. തിരൂരിലും പരിസരപ്രദേശങ്ങളിലും മഴ കനം കുറഞ്ഞിട്ടുണ്ട്. കടലോരത്ത് പൊലീസ് പിക്കറ്റ് പോസ്റ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read MoreCategory: Loud Speaker
മരണാനന്തര ചടങ്ങുകള്‍ക്ക് എടുത്തപ്പോള്‍ ഒരു കുഞ്ഞിനു ജീവന്! ഇരട്ട നവജാത ശിശുക്കള്‍ മരിച്ചെന്ന് തെറ്റായ റിപ്പോര്‍ട്ട്; പ്രതിഷേധം ശക്തം
ന്യൂഡൽഹി: ഇരട്ട നവജാത ശിശുക്കൾ മരിച്ചെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ തെറ്റായി വിധിയെഴുതിയ സംഭവത്തിൽ പ്രതിഷേധം ശക്തം. ആശുപത്രി അധികൃതർക്കെതിരേ നടപടി ആവശ്യപ്പെട്ട് ഇരട്ടക്കുട്ടികളുടെ ബന്ധുക്കൾ ആശുപത്രിക്കു മുന്നിൽ പ്രതിഷേധം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നാഡ ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ മരിച്ചെന്നു വിധിയെഴുതിയ ഇരട്ട നവജാത ശിശുക്കളെ മരണാനന്തര ചടങ്ങുകൾക്ക് എടുത്തപ്പോൾ ഒരു കുഞ്ഞിനു ജീവനുണ്ടെന്നു കണ്ടെത്തുകയായിരുന്നു. ഉടൻ മറ്റൊരാശുപത്രിയിൽ കുഞ്ഞിനെ എത്തിക്കുകയായിരുന്നു. ഡൽഹി മാക്സ് ആശുപത്രി അധികൃതരാണു മരിച്ചെന്നു പറഞ്ഞ് ഇരട്ടക്കുട്ടികളെ പ്ലാസ്റ്റിക് ബാഗുകളിലാക്കി മാതാപിതാക്കൾക്കു കൈമാറിയത്. ഇതിലൊരു കുട്ടിക്കാണു ജീവനുണ്ടെന്നു കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണു വർഷ എന്ന യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ സിസേറിയനിലൂടെ ആദ്യം ഒരു ആണ്‍കുട്ടിക്കും 12 മിനിറ്റിനുശേഷം പെണ്‍കുട്ടിക്കും ജന്മം നൽകി. കുറച്ചുകഴിഞ്ഞു…
Read Moreസ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ തുണയായി! മിഠായി കാണിച്ച് നാലുവയസുകാരിയെ പീഡിപ്പിച്ചത് കായിക അധ്യാപകര്‍; സംഭവം ഇങ്ങനെ…
കോൽക്കത്ത: നാലു വയസുകാരിയെ പീഡിപ്പിച്ച കായിക അധ്യാപകർ അറസ്റ്റിൽ. ദക്ഷിണ കോൽക്കത്തയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. മിഠായി കാണിച്ച് കുട്ടിയെ അധ്യാപകർ ശൗചാലയത്തിലെത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ഭയന്നുപോയ കുട്ടി സംഭവം വീട്ടിൽ അറിയിച്ചില്ല. എന്നാൽ മൂത്രത്തിൽ രക്തം കണ്ടതിനെത്തുടർന്ന് കുട്ടിയുടെ അമ്മ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയത്. തുടർന്ന് കുട്ടിയുമായി മാതാപിതാക്കൾ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സ്കൂളിലെ കായിക അധ്യാപകരായ അവിഷേക് റോയി, മൊഫിസുൾ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെത്തുടർന്ന് സ്കൂളിനുമുന്നിൽ മാതാപിതാക്കൾ പ്രതിഷേധം നടത്തി. സംഭവം ഹീനവും നാണക്കേട് ഉണ്ടാക്കുന്നതുമായിപ്പോയതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.
Read Moreപിന്നിലാരെങ്കിലും ഉണ്ടോ..! അർധരാത്രിയിൽ വീട്ടിൽ നിന്നും വലിയ ശബ്ദം കേൾക്കുന്ന സംഭവം; സ്പെഷൽ ബ്രാഞ്ച് എത്തിയപ്പോൾ ശബ്ദം നിലച്ചു; അന്വേഷണം ഊർജിതം
കോട്ടയം: അർധരാത്രിയിൽ വീട്ടിൽ നിന്നും കേട്ടിരുന്ന വലിയ ശബ്ദം നിലച്ചതായി കോട്ടയം സ്പെഷൽ ബ്രാഞ്ച് പോലീസ്. കുമരകം പൊങ്ങലിൽ അരുണ്‍കുമാറിന്റെ വീടിന്റെ മേൽക്കൂരയിൽ നിന്നും ശബ്ദം കേൾക്കുന്നതായുള്ള പരാതിയിലാണു കഴിഞ്ഞ ദിവസം സ്പെഷൽ ബ്രാഞ്ച് പോലീസ് അന്വേഷണം തുടങ്ങിയത്. അന്വേഷണം ആരംഭിച്ച ആദ്യരാത്രിയിൽ പോലീസ് ശബ്ദം കേൾക്കുന്നതിന്റെ കാര്യങ്ങൾ മനസിലാക്കുന്നതിനായി വീട്ടിൽ കഴിഞ്ഞിരുന്നു. ഈ ദിവസം രാത്രിയിൽ പതിവു പോലെ ശബ്ദം കേട്ടിരുന്നു. എന്നാൽ ശബ്ദം കേൾക്കുന്ന ഭാഗത്തു നിന്നും ആരെയും കണ്ടെത്താൻ പോലീസിനും കഴിഞ്ഞിരുന്നില്ല. പിറ്റേന്നു രാത്രിയിലും പോലീസ് വീട്ടിൽ എത്തിയിരുന്നെങ്കിലും ശബ്ദം കേട്ടില്ല. തുടർന്നുള്ള രണ്ടു ദിവസങ്ങളിലും രാത്രിയിൽ പോലീസ് വീട്ടിലെത്തി താമസിച്ചെങ്കിലും ശബ്ദം കേട്ടില്ല. അന്വേഷണം തുടങ്ങിയ ഒരു രാത്രി ഒഴികെയുള്ള ദിവസങ്ങളിൽ ശബ്ദം കേൾക്കാത്ത സാഹചര്യമാണ്. ഇതോടെ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ സംഭവത്തിന്റെ യഥാർഥ്യം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണു…
Read Moreഅന്നത്തെ ആ തീരുമാനം തെറ്റായിരുന്നു, ലിസിക്ക് സങ്കടം
വിവാഹ മോചിതയായ ശേഷം ലിസി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു. പ്രിയദര്‍ശനുമായി ബന്ധം വേര്‍പ്പെടുത്തിയശേഷം വരുന്നത് തെലുങ്കിലൂടെയാണ്. കൃഷ്ണ ചൈതന്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പവന് കല്ല്യാണും ത്രിവിക്രം ശ്രീനിവാസും സുധാകര്‍ റെഡ്ഡിയും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ നിഥിനും മേഘയുമാണു പ്രധാനതാരങ്ങള്‍. ഇരുപത്തിരണ്ടാം വയസില്‍ നിറയെ അവസരങ്ങള്‍ ഉള്ളപ്പോള്‍ അഭിനയം നിര്‍ത്തേണ്ടി വന്നതില്‍ കുറ്റബോധം ഉണ്ട് എന്നു ലിസി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇന്നും കുറ്റബോധം തോന്നുന്ന തീരുമാനമാണത്. തീര്‍ച്ചയായും നഷ്ട്ടപ്പെട്ട ആ കാലവും ആ വേഷവും ഇനി തിരിച്ചു കിട്ടില്ല. രണ്ടാം ഇന്നിങ്സില്‍ കൂടുതല്‍ മെച്ചമാകുമെന്നാണു പ്രതീക്ഷ എന്നു ലസി ഫേസ്ബുക്കില്‍ കുറിക്കുന്നു. 1994 ല്‍ സോമനാഥ് സംവിധാനം ചെയ്ത ചാണക്യസൂത്രത്തിലാണു ലിസി അവസാനമായി വേഷമിട്ടത്.
Read Moreകാപ്പാട് കടല്‍ ഉള്വലിഞ്ഞപ്പോള് മത്സ്യക്കൊയ്ത്ത്; കിട്ടിയ അവസരം പാഴാക്കാതെ നാട്ടുകാരും
ഓഖി ചുഴലികാറ്റിന്റെയും കനത്ത മഴയുടെയും സാഹചര്യത്തില്‍ കാപ്പാട് കടല്‍ ഉള്വലിഞ്ഞപ്പോള് തീരത്ത് മത്സ്യങ്ങളുടെ ചാകരയായിരുന്നു രൂപപ്പെട്ടത്. അവസരം മുതലെടുത്ത് കൈനനയാതെ മീന്‍പിടിക്കാനുള്ള അവസരം നാട്ടുകാര്‍ ശരിക്കും പ്രയോജനപ്പെടുത്തി. കടല്‍ ഉള്‍വലിയല്‍ പ്രതിഭാസത്തിന്റെ ഉത്കണ്ഠ പങ്കുവെക്കുന്നതിനിടയിലാണ് കടലോരത്തെ മണലില്‍ അടിഞ്ഞു കൂടിയ മീനുകളെ വാരിയെടുക്കാനുള്ള വ്യഗ്രത കാണിച്ചത്. തീരക്കടലില്‍ കാണുന്ന ഏട്ട, മാന്തള് മറ്റ് ചെറുമീനുകള്‍ എന്നിവയാണ് കിട്ടിയത്. അപകടകരമായ സാഹചര്യത്തില്‍ മീന്‍ പെറുക്കിയെടുക്കാന്‍ ആളുകള്‍ മത്സരിച്ചതോടെ കൊയിലാണ്ടി സിഐ കെ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് ഇത് വിലക്കി. എന്നാല്‍ വിലക്കുകളെ മറികടന്നായിരുന്നു നാട്ടുകാര്‍ മീനുകള്‍ വാരികൂട്ടിയത്. ശനിയാഴ്ച ചെറുവഞ്ചികള്‍ ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയില്ല.
Read Moreസിഗരറ്റ് വലിച്ചും മദ്യപിച്ചും ഇരുന്നാല്‍ എനിക്ക് ആശ്വാസം ലഭിക്കും, എന്നാല്‍ അവളുടെ അമ്മയോ? ഹാദിയയുടെ അച്ഛന് അശോകന് പറയുന്നു
ഹാദിയയെ അഖിലയായി തിരിച്ചുകിട്ടാന്‍ ഏതറ്റം വരെയും താന്‍ പോകുമെന്ന് അച്ഛന് അശോകന്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മകള്‍ക്കായി താന്‍ വീണ്ടും പൊരുതുമെന്ന് ഹാദിയയുടെ അച്ഛന് പറഞ്ഞത്. സിഗരറ്റ് വലിച്ചും മദ്യപിച്ചും ഇരുന്നാല്‍ എനിക്ക് ആശ്വാസം ലഭിക്കും. എന്നാല്‍ അവളുടെ അമ്മയായ പോന്നമ്മയോ? രാവിലെ വീട്ടുസാധനങ്ങള്‍ വാങ്ങാനെന്നും പറഞ്ഞു വീട്ടില്‍ നിന്നിറങ്ങും എന്നാല്‍ എനിക്കറിയാം അവള് വൈക്കത്തപ്പന്റെ മുന്നില്‍ കരഞ്ഞു സങ്കടം പറയാന്‍ പോയതാണെന്ന്. അതില്‍ കൂടുതല്‍ എന്ത് ചെയ്യാന്‍ അവള്‍ക്ക് കഴിയും. അശോകന് ചോദിക്കുന്നു. ഞങ്ങളുടെ വിവാഹ സമയത്ത് ഒരു കുട്ടി മതിയെന്ന് തീരുമാനിച്ചിരുന്നു. അത് പെണ് കുട്ടിയായാലും ആണ് കുട്ടിയായാലും. ഞങ്ങളുടെ സര്‍വ്വവും കൊടുത്ത് ആ കുഞ്ഞിനെ വളര്‍ത്തുക എന്നതായിരുന്നു തീരുമാനം. അവള്‍ക്കുവേണ്ടി എല്ലാം ചെയ്തു. അങ്ങനെയുള്ള ഞങ്ങള്‍ക്ക് ഈ യുദ്ധം ഇടയ്ക്കു വച്ച് നിര്‍ത്താന്‍ സാധിക്കുമോ?…
Read Moreകാമുകന്റെ മുന്‍കാമുകി അയച്ചു കൊടുത്ത രംഗങ്ങള്‍ കണ്ട് മിസ് ഇന്ത്യ പൂജ ഞെട്ടി
മുന്‍ മിസ് ഇന്ത്യയാണ് പൂജ ചോപ്ര. റാമ്പില്‍ നിന്നു സിനിമയിലേക്ക് എത്തിയെങ്കിലും വേണ്ടത്ര ശോഭിച്ചില്ല. എന്നാലിപ്പോഴിതാ നീരജ് പാണ്ഡേ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ രണ്ടാംവരവിന് ഒരുങ്ങുകയാണ് മുന്‍ മിസ് ഇന്ത്യയും സിനിമാ താരവുമായ പൂജ ചോപ്ര. എന്നാല്‍ രണ്ടാംവരവ് ഗംഭീരമാക്കാന്‍ ഇറങ്ങിയ പൂജയ്ക്ക് ഇപ്പോള്‍ ആകെ കഷ്ടകാലം ആണ്. കാമുകന് ആണ് പൂജയ്ക്ക് വില്ലനായത്. കാമുകന്റെ മുന്‍കാമുകി അയച്ച രണ്ടു ചിത്രങ്ങളാണ് പൂജയെ തളര്‍ത്തിയത്. ബോളിവുഡ് ഗോസിപ്പ് സൈറ്റുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ കാമുകിക്കൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യങ്ങളാണ് നടിക്ക് ലഭിച്ചത്. പൂജയുമായുള്ള ബന്ധം തുടരുന്ന ഘട്ടത്തിലാണ് കാമുകന്റെ ഇത്തരം പ്രവര്‍ത്തി. തന്നെ ചതിച്ചു പോയ കാമുകനോട് പ്രതികാരം തീര്‍ക്കാനാണ് അങ്ങനെ ചെയ്തതെന്ന് മുന്‍ കാമുകി പറയുന്നു. എന്നാല്‍ ഫോട്ടോ ലഭിച്ചതിന് പിന്നാലെ കാമുകനെ വിളിച്ച് ബന്ധത്തില്‍ നിന്ന് ഒഴിയുകയാണെന്ന് പൂജ വ്യക്തമാക്കിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read Moreസ്വന്തം ചരമവാർത്തയും പരസ്യവും നല്കിയ ശേഷം ജോസഫ് പോയത് കർണാടകത്തിലേക്കോ..? മൂന്ന് പത്രങ്ങള്‍ക്കായി നല്‍കിയത് ഒരുലക്ഷത്തിലേറെ രൂപയുടെ ചരമപരസ്യം
തളിപ്പറമ്പ്: സ്വന്തം ചരമപരസ്യവും ചരമവാര്‍ത്തയും പ്രമുഖ പത്രങ്ങളില്‍ നല്‍കിയശേഷം അപ്രത്യക്ഷനായ വയോധികനെ കണ്ടെത്താന്‍ തളിപ്പറമ്പ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചരമവാര്‍ത്തയും പ്രസിദീകരിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം ഇന്നലെ രാവിലെ 8.10 ന് പയ്യന്നൂര്‍ പെരുമാള്‍ ടൂറിസ്റ്റ്ഹോമില്‍ നിന്നും പോയ ഇദ്ദേഹത്തെ ആരെങ്കിലും അപായപ്പെടുത്തിയതായി സംശയിക്കുന്നു എന്ന് കാണിച്ചാണ് ഭാര്യ മേരിക്കുട്ടി ഇന്നലെ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തളിപ്പറമ്പ് കുറ്റിക്കോലിലെ ജോസഫ് മേലുകുന്നേല്‍ (75) ആണ് വ്യാഴാഴ്ച രാവിലെ പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ ടൂറിസ്റ്റ് ഹോമില്‍ നിന്ന് അപ്രത്യക്ഷനായത്. ലോഡ്ജില്‍ നിന്നിറങ്ങിയ ജോസഫ് ഓട്ടോറിക്ഷയില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കും അവിടെ നിന്ന് ട്രെയിനില്‍ മംഗളൂരുവിലേക്കും പോയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കര്‍ണാടകയില്‍ നിരവധി പരിചയക്കാര് ഇദ്ദേഹത്തിന് ഉണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരം ചെറുപുഴയില്‍ ജോസഫിനെ കണ്ടെത്തുന്നതിനായി പോലീസ് പരിശോധനകള്‍ നടത്തിയിരുന്നു. കേരളത്തിലെയും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വിവിധ പോലീസ്…
Read Moreബംഗളൂരു വിമാനത്താവളത്തില്‍ രണ്ടു തീവ്രവാദികള്‍ എത്തിയിട്ടുണ്ട്! കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ക്ക് അജ്ഞാതന്റെ കത്ത്; സിസിടിവി പരിശോധിച്ചു അന്വേഷണം
സ്വന്തം ലേഖകൻ കൊണ്ടോട്ടി: ബംഗളൂരു വിമാനത്താവളത്തിൽ രണ്ടു തീവ്രവാദികൾ എത്തിയിട്ടുണ്ടെന്നു അറിയിച്ച് കരിപ്പൂർ വിമാനത്താവള ഡയറക്ടർക്ക് അജ്ഞാതന്റെ കത്ത്. ബുധനാഴ്ച ഉച്ചയോടെ കൊണ്ടോട്ടിയിൽ നിന്നു തപാലിൽ കരിപ്പൂർ വിമാനത്താവള ഡയറക്ടർക്കായി എത്തിയ കത്തിലാണ് തീവ്രവാദികളുടെ വിവരണങ്ങളുള്ളത്. ഡൽഹിയിൽ നിന്നു രണ്ടു തീവ്രവാദികൾ ബംഗളൂരു വിമാനത്താവളത്തിൽ എത്തി സമീപത്തെ ആൽഫ കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നുണ്ടെന്നും ഈ വിവരം അറിയിക്കണമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. കത്ത് ആരെഴുതിയതാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും കൊണ്ടോട്ടിയിൽ നിന്നു പോസ്റ്റ് ചെയ്തതാണെന്ന് കണ്ടെത്തി. ഇംഗ്ലീഷിലാണ് വിവരങ്ങൾ എഴുതിയിരിക്കുന്നത്. കത്ത് കിട്ടിയ ഉടനെ വിവരം എയർപോർട്ട് ഡയറക്ടർ ജെ.ടി.രാധാകൃഷ്ണ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിലും(ഡിജിസിഎ) ബംഗളൂരൂ വിമാനത്താവളത്തിലും കേന്ദ്ര സുരക്ഷ സേനയിലും അറിയിച്ചു. ബംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ സേന പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കരിപ്പൂരിലും സുരക്ഷയും ശക്തമാക്കി. കത്തിന്റെ ഉറവിടം തേടിയുളള അന്വേഷണം അധികൃതർ ശക്തമാക്കിരിക്കുകയാണ്.…
Read More