കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കലക്ടര്‍ പ്രശാന്ത് നായരെ നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. അഞ്ചു വര്‍ഷത്തേക്കാണു നിയമനം. കോഴിക്കോട് കലക്ടര്‍ ആയിരിക്കേ ‘ഓപറേഷന് സുലൈമാനി’ എന്ന പേരില്‍ കോഴിക്കോടിന്റെ ‘വിശപ്പില്ലാ നഗരം’ പദ്ധതി വിജയകരമായി നടപ്പാക്കി ജനകീയനായ പ്രശാന്ത് നായര്‍ ‘കലക്ടര്‍ ബ്രോ’ എന്ന പേരിലാണ് പ്രശസ്തനായത്. ഇപ്പോള്‍ അവധിയിലാണ്. കലക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയപ്പോള്‍ പ്രശാന്തിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരുന്നു. എന്നാല്‍ കലക്ടര്‍ ആയിരിക്കേ പ്രദേശിക രാഷ്ട്രീയ നേതൃത്വവുമായി പല അഭിപ്രായ ഭിന്നതകളും പ്രകടിപ്പിച്ചിട്ടുള്ള പ്രശാന്ത് നായര്‍ പിന്നീട് സര്‍വീസില്‍ നിന്ന് അവധിയില്‍ പ്രവേശിക്കുകയായിരുന്നു. മുന്‍ ഐ.എ.എസ് ഓഫീസര്‍ കൂടിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സെക്രട്ടറിയായി കലക്ടര്‍ ബ്രോയെ നിയമിച്ചേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. സര്‍വീസിലിരിക്കേ സാക്ഷരതാ യജ്ഞം അടക്കം ജനകീയമായ പല പദ്ധതികളും നടപ്പാക്കി വിജയിപ്പിച്ചയാളാണ് കണ്ണന്താനവും.
Read MoreCategory: Loud Speaker
പഠനം പൂർത്തിയാക്കാൻ ഹാദിയ ഇന്ന് സേലത്തേക്ക്; സർവകലാശാല ഡീൻ ഹാദിയയുടെ ലോക്കൽ ഗാർഡിയൻ പദവി വഹിക്കണമെന്ന് കോടതി
സെബി മാത്യു ന്യൂഡൽഹി: അഖില എന്ന ഹാദിയയെ ഇന്നു തന്നെ സേലത്തെ ഹോമിയോ മെഡിക്കൽ കോളജിൽ എത്തിക്കാനുള്ള നടപടിക്രമൾ ഡൽഹിയിൽ ആരംഭിച്ചു. ഉച്ചയ്ക്ക് 1.20നുള്ള ഇൻഡിഗോ വിമാനത്തിൽ ഹാദിയക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കുമുള്ള ടിക്കറ്റ് കേരളഹൗസ് അധികൃതർ ബുക്ക് ചെയ്തിട്ടുണ്ട്. കോയന്പത്തൂർ വിമാനത്താവളത്തിൽ എത്തിയ ശേഷം റോഡ് മാർഗമായിരിക്കും സേലത്തേക്കു പോകുക. നാലേകാലിന് കോയന്പത്തൂർ എത്തും. സുപ്രീംകോടതി വിധിക്കു പിന്നാലെ ഹാദിയയെ സേലത്ത് എത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കേരളഹൗസിന് മുഖ്യമന്ത്രിയുടെ ഓഫീസ് അടിയന്തര നിർദേശം നൽകിയിരുന്നു. സേലത്തെ കോളേജിൽ ഇനി പതിനൊന്നു മാസം കഴിയണം ഹാദിയയുടെ ഹൗസ് സർജൻസി പൂർത്തിയാകാൻ. കനത്ത സുരക്ഷാ സംവിധാനത്തിലാണ് ഇന്നലെ സുപ്രീംകോടതി വിധിക്കു ശേഷവും ഹാദിയ കേരള ഹൗസിൽ കഴിഞ്ഞിരുന്നത്. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും വിമാനത്താവളത്തിലേക്കു പുറപ്പെട്ടു.പഠനം പൂർത്തിയാക്കുന്നതിനായി സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കൽ കോളേജിലേക്കു പൊയ്ക്കൊള്ളാൻ ഇന്നലെ സുപ്രീംകോടതി…
Read Moreബ്രിട്ടീഷ് രാജകുമാരന് അമേരിക്കക്കാരി വധു; അമേരിക്കൻ നടി മേഗൻ മാർക്കിളാണ് വധു; വിവാഹം 2018ൽ
ലണ്ടൻ: ബ്രിട്ടനിലെ ഹാരി രാജകുമാരനും അമേരിക്കൻ നടി മേഗൻ മാർക്കിളും തമ്മിലുള്ള വിവാഹനിശ്ചയം ലണ്ടനിൽ നടന്നതായി പിതാവ് ചാൾസ് രാജകുമാരൻ പ്രസ്താവനയിൽ അറിയിച്ചു. അടുത്ത വർഷം മാർച്ചിനും ജൂണിനും ഇടയിൽ വിവാഹം നടക്കും. ചാൾസിന്റെയും പരേതയായ ഡയാനയുടെയും രണ്ടാമത്തെ മകനായ ഹാരി ബ്രിട്ടീഷ് കിരീടാവകാശികളിൽ അഞ്ചാം സ്ഥാനത്താണ്. വിവാഹനിശ്ചയം എലിസബത്ത് രാജ്ഞിയെയും മറ്റു രാജകുടുംബാംഗങ്ങളെയും മേഗന്റെ മാതാപിതാക്കളെയും ഹാരി അറിയിച്ചു. വിവാഹശേഷം ദന്പതികൾ ലണ്ടനിലെ കെൻസിംഗ്ടണ്‍ കൊട്ടാരത്തിലെ നോട്ടിംഗാം കോട്ടേജിലായിരിക്കും താമസിക്കുക. മേഗന്റെ രണ്ടാം വിവാഹമാണ്. 2011 ൽ സിനിമാ നിർമാതാവ് ട്രവർ എംഗൽസുമായിട്ടായിരുന്നു മേഗന്റെ ആദ്യ വിവാഹം. രണ്ടു വർഷത്തിനുശേഷം വിവാഹമോചിതയായി. വ്യവസായ സംരംഭക, മനുഷ്യാവകാശപ്രവർത്തക, ലിംഗസമത്വത്തിനായി വാദിക്കുന്നയാൾ എന്നീ നിലകളിലും മേഗൻ പ്രവർത്തിക്കുന്നു.
Read Moreചലച്ചിത്ര താരം തൊടുപുഴ വാസന്തി അന്തരിച്ചു; അസുഖത്തെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു
ഇടുക്കി: ചലച്ചിത്ര താരം തൊടുപുഴ വാസന്തി (65) അന്തരിച്ചു. വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് നാലിന് തൊടുപുഴയിലെ സഹോദരന്റെ വസതിയിൽ നടക്കും. 450ലേറെ ചിത്രങ്ങളിൽ അഭിനയിച്ച വാസന്തി 1979ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത നവോദയയുടെ “ചെന്നായ് വളർത്തിയ ആട്ടിൻകുട്ടി’യിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. നവോദയയുടെ തിരക്കഥാകൃത്തായിരുന്ന ശാരംഗപാണിയുടെ ബാലെ ട്രൂപ്പായ മലയാള കലാഭവനിൽ ഡാൻസ് അവതരിപ്പിക്കുന്നതിന് ആലപ്പുഴയിൽ എത്തിയപ്പോഴായിരുന്നു സിനിമയിൽ അവസരം ലഭിച്ചത്. ഹിറ്റ് ചിത്രങ്ങളായിരുന്ന കടത്തനാട്ട് മാക്കം, കണ്ണപ്പനുണ്ണി, ആലോലം, യവനിക, അടിയൊഴുക്കുകൾ, ടി.പി. ബാലഗോപാലൻ എം.എ, ഒരു വടക്കൻ വീരഗാഥ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ വാസന്തി ശ്രദ്ധേയമായ വേഷമിട്ടു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ ചിത്രങ്ങളിലും കുഞ്ചാക്കോ ബോബൻ നായകനായ എൽസമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലും അഭിനയിച്ചു. 2007ൽ ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു. 20ഓളം…
Read Moreകേരളത്തില്‍ സുനാമി ആഞ്ഞടിക്കുമോ? പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കു പിന്നിലെ സത്യം ഇതാണ്
രണ്ടു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് സുനാമി ആഞ്ഞടിക്കുമെന്ന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പറന്നു നടക്കുകയാണ്. കിട്ടിയവര്‍ സത്യമെന്താണെന്ന് നോക്കാതെ അടുത്തയാള്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നു. ഇത്തരമൊരു വാര്‍ത്ത സത്യമാണോ? സംസ്ഥാനത്തെ സുനാമി മുന്നറിയിപ്പും ഇതേ തുടര്‍ന്ന് തീരപ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു എന്ന വാര്‍ത്തയെ കുറിച്ച് ദുരന്തനിവാരണ അതോറിറ്റി പറയുന്നത് ഇങ്ങനെ. സംസ്ഥാനത്തെ തീരപ്രദേശത്ത് സുമാനി മുന്നറിയിപ്പ് ഇല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തലസ്ഥാനത്തെ പൂന്തുറ, വേളി, ശംഖുമുഖം തീരങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രതികരണം. ഇത്തരം വ്യാജ സന്ദേശങ്ങളില്‍ ജനം പരിഭ്രാന്തരാകരുതെന്നും അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച്ച വേളി ഭാഗത്ത് കണ്ട വാട്ടര്‍ സ്പൗട്ട് പ്രതിഭാസത്തിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ ചുഴലികൊടുങ്കാറ്റ് എന്ന തരത്തില്‍ തെറ്റായി പ്രചരിക്കപ്പെടുന്നുണ്ട്. ഇതിന് പിന്നാലെയാണ്…
Read Moreപീഡനത്തിന് ഇരയായി പതിനഞ്ചാം വയസില്‍ പ്രസവിച്ചു, ആ പെണ്‍കുട്ടിയുടെ വാക്കുകള്‍ ഏതു കഠിനഹൃദയന്റെയും ഉള്ളം പൊള്ളിക്കും
ഡെറാഡൂണില്‍ നിന്നാണ് ഈ വാര്‍ത്ത വരുന്നത്. 57കാരനായ അധ്യാപകന്റെ പീഡനത്തിന് ഇരയായി അമ്മയാകേണ്ടി വന്ന ഒരു പതിനഞ്ചുകാരിയുടെ വാക്കുകളാണ് ഇപ്പോള്‍ നിറഞ്ഞുനില്ക്കുന്നത്. രണ്ടുമാസം മുമ്പാണ് കുട്ടി ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിയുന്നത്. എന്നാല്‍ എട്ടുമാസം ആയതിനാല്‍ വീട്ടുകാര്‍ക്ക് ഒന്നും ചെയ്യാനുമായില്ല. അതോടെ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്കി. ഇപ്പോള്‍ തന്റെ കുട്ടിയെ തനിക്ക് നോക്കാന്‍ പറ്റുന്നില്ലെന്നും എങ്ങോട്ടെങ്കിലും കൊണ്ടുപോയി കളഞ്ഞേക്കൂ എന്നുമാണ് ആ പെണ്‍കുട്ടി പറയുന്നത്. കഴിഞ്ഞ ആഴ്ച്ചയാണ് പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. അതിനും രണ്ട് മാസം മുമ്പാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞത്. സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയെ ചരിത്രാധ്യാപകനായിരുന്ന അമ്പത്തിയേഴുകാരനാണ് നിരന്തരം പീഡിപ്പിച്ചത്. വിവരം പുറത്തുപറഞ്ഞാല്‍ അവളെ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. കേസില്‍ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. കുട്ടിയെ പീഡിപ്പിച്ച അധ്യാപകന് ജയിലിലാണുള്ളത്. ക ുഞ്ഞ് ഇയാളുടേത് തന്നെയാണോ എന്നറിയാന്‍ ഡിഎന്‍എ പരിശോധന എത്രയും വേഗം നടത്തുമെന്നാണ്…
Read Moreപഴയ ആര്എസ്എസുകാരന്, ഇപ്പോള്‍ കടുത്ത സിപിഎമ്മുകാരന്, സുധീഷ് മിന്നി വിവാഹിതനാകുന്നത് അടുത്തമാസം
ആര്‍എസ്എസിന്റെ പഴയ പുലിയും ഇപ്പോള്‍ വിമര്‍ശകനുമായ സുധീഷ് മിന്നി വിവാഹിതനാകുന്നു. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സുധീഷ് മിന്നിതന്നെയാണ് വിവാഹക്കാര്യം അറിയിച്ചിരിക്കുന്നത്. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിനി ആര്. അമൃതയാണ് വധു. ഡിസംബര്‍ മൂന്ന് ഞായറാഴ്ച കൂത്തുപ്പറമ്പില്‍ വച്ചാണ് വിവാഹം. വര്‍ഷങ്ങളോളം ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുകയും ഒടുവില്‍ സിപിഎമ്മിലേക്ക് ചുവടുവെയ്ക്കുകയുമായിരുന്നു സുധീഷ് മിന്നി. ഇപ്പോള്‍ സിപിഎം വേദികളിലെ തീപ്പൊരി പ്രാസംഗികനാണിദ്ദേഹം. നിലവില്‍ സജീവ സിപിഎം പ്രവര്‍ത്തകനായ സുധീഷ് മിന്നി സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും, ചാനല്‍ ചര്‍ച്ചകളിലും സജീവമാണ്. എന്റെ ജീവിതത്തിന്റെ ഗുല്‍മോഹര്‍ ഒരു ചുവന്നവസന്തകാലമാവുന്നു എന്നു പറഞ്ഞുകൊണ്ടാണ് സുധീഷ് മിന്നിയുടെ കുറിപ്പ് തുടങ്ങുന്നത്. എന്റെ അച്ഛനും അമ്മയും ജേഷ്ഠനും ജേഷ്ഠത്തിയമ്മയും എല്ലാം മംഗളമരുളി പ്രിയ സഖാവ് സ.പി ജയരാജന് ഞാന്‍ പുതുതായ് പണികഴിപ്പിച്ച വീടിന് നല്കിയ അര്‍ത്ഥവത്തായ പേരില്‍ നിന്നും തുടങ്ങി കരിപ്പായി ഷാജിയുടെ ലളിതമായ കല്ല്യാണകത്തിന്റെ ഡിസൈനിംഗും ചേര്‍ന്ന് മനസ്സിന്റെ ആകാശനീലിമയില്‍…
Read Moreഇല്ല, ആരും ഒന്നും അറിഞ്ഞിരുന്നില്ല…! രണ്ടാം ലോകമഹായുദ്ധകാലത്ത് മദ്രാസിൽ ബോംബ് വീണത് പുറംലോകമറിഞ്ഞത് മൂന്നു ദിവസത്തിനുശേഷം…
ബോംബാക്രണത്തിനു സാധ്യതയുണ്ടെന്ന് സർക്കാർ മദ്രാസിലെ ജനങ്ങൾക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. ബോംബ് വീണാൽ എല്ലായിടത്തും അറിയുന്നതിന് എയർ റെയ്ഡ് സൈറണുകളും സ്ഥാപിച്ചിരുന്നു, ആകാശത്തുനിന്നു വീഴുന്ന ബോംബുകളെ ഭയപ്പെട്ട് മദ്രാസ് ജനത രണ്ടോ മൂന്നോ വർഷങ്ങൾ ചെലവഴിച്ചു. പക്ഷേ വീണില്ല. ഒടുവിൽ ബോംബ് വീണപ്പോൾ ആരുമൊട്ടറിഞ്ഞതുമില്ല.’’ തമിഴ്നാട്ടിലെ പ്രശ്സ്ത നോവലിസ്റ്റും ചരിത്രകാരനുമായ രാമകൃഷ്ണന്റേതാണ് ഈ വെളിപ്പെടുത്തൽ. “ലോകമഹായുദ്ധവും മദ്രാസും’ എന്ന വിഷയത്തെ ആസ്പദമാക്കി സിപിആർ ഫൗണ്ടേഷൻ നടത്തിയ സെമിനാറിനിടെയാണ് രാമകൃഷ്ണൻ 1943 ഒക്ടോബർ 11ന് മദ്രാസിലെ സെന്റ് ജോർജ് കോട്ടയുടെ അടുത്തു ബോംബ് വീണ സംഭവം വെളിപ്പെടുത്തിയത്. മദ്രാസ് കടുത്ത വെള്ളപ്പൊക്കത്തെ നേരിടുന്ന സമയമായിരുന്നതിനാൽ ജപ്പാൻ ഇവിടെ ബോംബ് ഇട്ടത് അധികമാരും അറിഞ്ഞില്ല. വൈദ്യുതി ഇല്ലാതിരുന്നതിനാൽ വാർത്താവിനിമയ മാധ്യമങ്ങളൊന്നുംതന്നെ പ്രവർത്തിക്കാതിരുന്നതാണ് കാരണം. ആകാശത്തുനിന്നു നോക്കിയിട്ട് ഒരു മെഴുതിരി വെളിച്ചം പോലും മദ്രാസിൽ കാണാതെ ജപ്പാൻസേന അന്പരന്നു. എന്നിട്ടും അവർ ബോംബിട്ടു.…
Read Moreവിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു, പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു
പതിനഞ്ചുകാരിയായ മകളോട് എത്രയും പെട്ടെന്ന് വിവാഹം കഴിക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. നിര്‍ബന്ധം സഹിക്ക വയ്യാതായതോടെ 15കാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. 15 വയസുകാരിയായ അഞ്ജലിയാണ് മരിച്ചത്. ഹൈസ്ക്കൂള് വിദ്യാഭ്യാസത്തിന് ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ തുടര്‍പഠനങ്ങള്‍ക്ക് വിട്ടിരുന്നില്ല. ഇതിനിടയിലാണ് വീട്ടുകാര്‍ പെണ്‍കുട്ടിയ്ക്ക് വിവാഹ ആലോചനകള്‍ തുടങ്ങിയത്. വിവാഹം ആലോചിച്ച യുവാവിന്റെ ചിത്രം ബന്ധുക്കള്‍ വാട്സാപ്പ് വഴി പെണ്‍കുട്ടിയുടെ വീട്ടില്‍ അയച്ച് കൊടുത്തിരുന്നു. എന്നാല്‍ ഈ യുവാവിനെ കല്യാണം കഴിക്കാന്‍ പെണ്‍കുട്ടിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. യുവാവിന് നിറം കുറവാണെന്നാണ് പെണ്‍കുട്ടി ഇതിന് കാരണമായി പറഞ്ഞത്. വീണ്ടും ഇതേ വിവാഹത്തിന് നിര്‍ബന്ധിച്ചതോടെയാണ് അഞ്ജലി ആത്മഹത്യ ചെയ്തത്. ഫാനില്‍ സാരി ഉപയോഗിച്ചാണ് അഞ്ജലി ജീവനൊടുക്കിയത്.
Read Moreനാണക്കേട്! എംഎല്‍എയുടെ ‘എടീ’ വിളി ശരിയായില്ലെന്ന് വനിതാ കമ്മീഷന്; നടുറോഡില്‍ ഡെപ്യൂട്ടി കളക്ടറെ അപമാനിച്ച സംഭവത്തില്‍ നിലപാട് മാറ്റാതെ എംഎല്‍എ
പെരുങ്കടവിള: കഴിഞ്ഞ ശനിയാഴ്ച മാരായമുട്ടത്തെ ക്വാറി അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി മാരായമുട്ടം ജംഗ്ഷനിൽ നടന്ന നാട്ടുകാരുടെ ഉപരോധ സമരത്തിനിടെ പാറശാല എംഎൽഎ സി.കെ ഹരീന്ദ്രൻ ഡെപ്യൂട്ടി കളക്ടർ എസ്.കെ വിജയക്കെതിരേ നടത്തിയ രോഷ പ്രകടനം വിവാദമായി. കളക്ടറേറ്റിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ മുൻ ധാരണ പ്രകാരമാണ് എംഎൽഎയും ഡെപ്യൂട്ടി കളക്ടറും സമരമുഖത്ത് എത്തിയതെങ്കിലും സർക്കാരിന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ഡെപ്യൂട്ടി കളക്ടർ നടത്തിയ പ്രഖ്യാപനമാണ് എംഎൽഎയെ ചൊടിപ്പിച്ചത്. മരിച്ചവർക്കും പരിക്കേറ്റവർക്കും നൽകുന്ന ഒരു ലക്ഷം രൂപ ധനസഹായം ക്വാറി ഉടമകളിൽ നിന്ന് വാങ്ങിയാണ് നൽകുന്നതെന്ന ഡെപ്യൂട്ടി കളക്ടറുടെ പരാമർശമാണ് എംഎൽഎയെ രോഷാകുലനാക്കിയ്. തന്റെ നിലപാടിൽ താൻ ഇപ്പോഴും ഉറച്ച് നിൽക്കുന്നതായും താൻ സ്ത്രികളെ ബഹുമാനത്തോടെയാണ് കാണുന്നതെന്നും , താൻ ജനങ്ങൾക്ക് വേണ്ടിയാണ് സമരമുഖത്ത് സംസാരിച്ചതെന്നും എംഎൽഎ വിശദീകരിച്ചു. “ഒരു ലക്ഷം രൂപ വാങ്ങിച്ചു കൊടുക്കാമെന്നു പറയാൻ നീയാരാ? നിനക്ക്…
Read More