ആരാണ് അയാള്‍ ? ഇതുവരെ പരാതിയൊന്നും കിട്ടിയില്ല; ഇടവഴിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരേ നടക്കാവ് പോലീസ് സ്വമേധയാ കേസെടുത്തു

കോ​ഴി​ക്കോ​ട്: ഇ​ട​വ​ഴി​യി​ല്‍ പെ​ണ്‍​കു​ട്ടി​യെ പി​ന്തു​ട​ര്‍​ന്ന് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍​ക്കെ​തിരേ ന​ട​ക്കാ​വ് പൊ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ സ​മ​യം സം​ഭ​വ​ത്തി​ല്‍ ഇ​തേ വ​രെ പ​രാ​തി​യൊ​ന്നും കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് പോലീ​സ് പ​റ​ഞ്ഞു. അ​ക്ര​മി​ച്ച​യാ​ളെ​ക്കു​റി​ച്ചോ അ​ക്ര​മ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യെ​ക്കു​റി​ച്ചോ ഉ​ള്ള വി​വ​ര​മ​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര്യം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. പ​രാ​തി​യു​മാ​യി ആ​രെ​ങ്കി​ലും ഉ​ട​ന്‍ രം​ഗ​ത്ത് വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഐ​പി​സി 354 വ​കു​പ്പ് അ​നു​സ​രി​ച്ച് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നാ​ണ് പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. കോ​ഴി​ക്കോ​ട് വൈ​എം​സി​എ റോ​ഡി​ല്‍ നി​ന്ന് മാ​വൂ​ര്‍ റോ​ഡി​ലേ​ക്ക് പോ​കു​ന്ന ഇ​ട​വ​ഴി​യി​ല്‍ പി​വി​എ​സ് ഫ്ളാ​റ്റി​ന് പി​ന്‍​വ​ശ​ത്താ​യി ക​ഴി​ഞ്ഞ 18ന് ​വൈ​കു​ന്നേ​രം 5.45 ന് ​ന​ട​ന്ന സം​ഭ​വ​മാ​ണെ​ന്നാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്കൊ​പ്പം കൊ​ടു​ത്തി​രി​ക്കു​ന്ന കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ബാ​ഗു​മാ​യി ന​ട​ന്നു​പോ​കു​ന്ന പെ​ണ്‍​കു​ട്ടി​യെ പി​ന്തു​ട​ര്‍​ന്ന യു​വാ​ണ് പെ​ണ്‍​കു​ട്ടി​യെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​ച്ച​യാ​ളു​ടെ മു​ഖം കൃ​ത്യ​മാ​യി…

Read More

ഡ​ല്‍​ഹി​യി​ല്‍ മ​ല​യാ​ളി ന​ഴ്സി​ന്‍റെ മ​ര​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ; അ​നി​ത​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ മ​ല​യാ​ളി ന​ഴ്സി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് ഈ​ങ്ങാ​പ്പു​ഴ പു​ലി​മ​ല​യി​ൽ പി.​പി.​ര​ജീ​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ജീ​ഷി​ന്‍റെ ഭാ​ര്യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി അ​നി​ത ജോ​സ​ഫി​ന്‍റെ (34) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്. അ​നി​ത​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ ദേ​വ​ലി​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് അ​നി​ത​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ ഉ​ദ​യ​ഗി​രി ശാ​ന്തി​പു ര​ത്തെ ച​വ​രം​പ്ലാ​ക്ക​ൽ ജോ​സ്-​ലി​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ അ​നി​ത ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ(​എ​യിം​സ്) സ്റ്റാ​ഫ് ന​ഴ്സ് ആ​യി​രു​ന്നു. പ​ത്തു വ​ർ​ഷ​മാ​യി എ​യിം​സി​ൽ ജോ​ലി​ചെ​യ്തു വ​രി​ക​യാ​ണ്. മാ​താ​പി​താ​ക്ക​ൾ​ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം ദേ​വ​ലി ദേ​വ് അ​പ്പാ​ർ​ട്ട്മെ​ന്‍റ് ജി​എ​ട്ടി​ലാ യി​രു​ന്നു താ​മ​സം. ഭ​ർ​ത്താ​വ് ര​ജീ​ഷ് മി​ലി​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഒ​രു മാ​സം മു​ന്പ് അ​നി​ത അ​വ​ധി​ക്കു നാ​ട്ടി​ൽ വ​ന്നി​രു​ന്നു. തു​ട​ർ​ന്ന് പി​താ​വി​നെ​യും കൂ​ട്ടി​യാ​ണ് ജോ​ലി​സ്ഥ​ല​ത്തേ​ക്കു മ​ട​ങ്ങി​യ​ത്.

Read More

ഇ​ട​പാ​ടു​ക​ൾ ഇ​പ്പോ​ഴും ‘പ​ഴ​യ​തു​പോ​ലെ’ ത​ന്നെ! ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യും പൊ​ട്ടു​ന്നു; ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി നേ​ട്ട​മു​ണ്ടാ​ക്കി​യ​ത് മൊ​ബൈ​ൽ വാലറ്റുകള്‍

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി​യും ഇ​പ്പോ​ഴും വി​വാ​ദ​ങ്ങ​ളി​ൽ കു​രു​ങ്ങി​നി​ൽ​ക്കേ ഡി​ജി​റ്റ​ൽ ഇ​ന്ത്യ എ​ന്ന ആ​ശ​യ​വും പാ​തി​വ​ഴി​യി​ൽ. പെ​ട്രാ​ൾ​പ​ന്പു​ക​ൾ, മാ​ളു​ക​ൾ, വ​ലി​യ​വ​സ്ത്ര​വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഉ​ദ്ദേ​ശി​ച്ച​രീ​തി​യി​ലു​ള്ള”കാ​ർ​ഡ്’ ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്നി​ല്ല. പ​ല​രും ഇ​പ്പോ​ഴും പ​ണം ത​ന്നെ കൈ​മാ​റാ​ണ് ഇ​ഷ്ട​പ്പെ​ടു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. സാ​ധാ​ര​ണ​ക്കാ​ർ മു​ത​ൽ പ​ണ​ക്കാ​ർ വ​രെ ഈ ​രീ​തി​യി​ലാ​ണ് ഇ​പ്പോ​ഴും വി​പ​ണി​യെ കൈാ​ര്യം ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം പെടി​എം ഇ​ട​പാ​ടു​ക​ളി​ൽ സ​മീ​പ​കാ​ല​ത്താ​യി വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​യ​താ​യി ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്താ​ലാ​ലും നോ​ട്ടു​നി​രോ​ധ​ത്തി​നു പു​റ​മേ വ​ന്ന ജി​എ​സ്ടി​യും അ​തു​മൂ​ലം ഉ​ണ്ടാ​യ വി​ല​വ​ർ​ധ​ന​യും ഉ​ണ്ടാ​ക്കി​യ വി​പ​ണി മാ​ന്ദ്യം ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യെ​യും ബാ​ധി​ച്ചു​വെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് പൊ​തു​വേ​യു​ള്ള​ത്. സാ​ധാ​ര​ണ​ക്കാ​രു​ടെ വാ​ഹ​ന​മാ​യ “ഓ​ട്ടോ’​ക​ളി​ൽ ഇ ​പേ​യ്മെ​ന്‍റ് സം​വി​ധാ​നം പാ​ടെ ഉ​പേ​ക്ഷി​ച്ച​താ​ണ് സ​മീ​പ​കാ​ല​ത്ത് ഡി​ജി​റ്റ​ൽ ഇ​ന്ത്യ​ക്ക് അ​വാ​സാ​നം കി​ട്ടി​യ തി​രി​ച്ച​ടി.​ പ​ണ​ര​ഹി​ത വി​നി​മ​യ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ഇ​പേ​യ്മെ​ന്‍റ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. നോ​ട്ട് അ​സാ​ധു​വാ​ക്കി​യ…

Read More

ഉലഹനായകൻ ഇളയദളപതിക്കൊപ്പം..! മെർസൽ വീണ്ടും സെൻസർ ചെയ്യരുത്; വിമർശകരെ നേരിടേണ്ടത് യുക്തിപരമായ പ്രതികരണങ്ങളിലൂടെയെന്ന് കമലാഹാസൻ

ചെന്നൈ: വിജയ് ചിത്രം “മെർസൽ’ സെൻസർ ചെയ്യാനുള്ള നീക്കത്തിനെതിരെ നടൻ കമൽഹാസൻ. മെർസലിന് സർട്ടിഫിക്കേഷൻ ലഭിച്ചതാണെന്നും അത് വീണ്ടും സെൻസറിംഗിന് വിധേയമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിമർശകരെ നേരിടേണ്ടത് യുക്തിപരമായ പ്രതികരണങ്ങളിലൂടെയാണെന്നും വിമർശനങ്ങളെ ഇല്ലായ്മ ചെയ്യരുതെന്നും കമൽഹാസൻ ട്വീറ്റ് ചെയ്തു. അ​റ്റ്ലി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ വി​ജ​യ് മൂ​ന്നു വേ​ഷ​ത്തി​ലാ​ണെ​ത്തു​ന്ന​ത്. ഇ​തി​ലൊ​രു ക​ഥാ​പാ​ത്ര​മാ​ണ് വി​വാ​ദ​പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. നോ​ട്ട് നി​രോ​ധ​ന​ത്തെ വി​മ​ർ​ശി​ക്കു​കയും ​ജി​എ​സ്ടി​യെ ചോ​ദ്യം ചെ​യ്യു​ക​യും സിം​ഗ​പ്പൂ​രി​ൽ ഇ​ത്ര​യും നി​കു​തി​യി​ല്ലെ​ന്നുമാണ് കഥാപാത്രത്തിന്‍റെ വാക്കുകൾ. മ​ദ്യം ജി​എ​സ്ടി പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രാ​ത്ത​തി​നെ​തി​രേ​യും പ​രാ​മ​ർ​ശ​മു​ണ്ട്. രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് വി​ജ​യ് കേ​ന്ദ്ര​ത്തി​നെ​തി​രേ സി​നി​മ​യി​ൽ സം​സാ​രി​ക്കു​ന്ന​തെ​ന്നാണ് ബി​ജെ​പി ത​മി​ഴ്നാ​ട് ഘടകത്തിന്‍റെ ആരോപണം.

Read More

താജ്മഹൽ മനോഹരമായ ശ്മശാനം; ആളുകൾ താജ്മഹലിനെ കാണുന്നത് അശുഭസൂചനയായെന്ന് ഹരിയാന മന്ത്രി അനിൽ വിജ്

  അംബാല: താജ്മഹൽ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന കാബിനറ്റ് മന്ത്രി അനിൽ വിജ്. ലോകപ്രശസ്തമായ ഈ സ്മാരകം മനോഹരമായ ശ്മശാനമാണ്. അതിനാൽ ആളുകൾ താജ്മഹലിനെ അശുഭസൂചനയായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. താജ്മഹൽ മനോഹരമാണെന്നും അതിനുള്ളിൽ ശവകുഴികൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. താജ്മഹൽ അശുഭസുചനയായി കാണുന്നതുമൂലമാണ് ആളുകൾ താജ്മഹലിന്‍റെ മാതൃകയിൽ വീടുകൾ നിർമിക്കാത്തതെന്നും അനിൽ പറഞ്ഞു. ഉത്തർപ്രദേശ് സർക്കാർ ടൂറി​​​സം ക​​​ല​​​ണ്ട​​​റി​​​ൽ​​​നി​​​ന്നും താ​​​ജ്മ​​​ഹ​​​ലിനെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഇതു സംബന്ധിച്ച വി​​​വാ​​​ദ​​​ങ്ങ​​​ൾ‌​​​ക്കു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. പി​​​ന്നാ​​​ലെ താ​​​ജ്മ​​​ഹ​​​ൽ നി​​​ർ​​​മി​​ച്ച​​​ത് രാ​​​ജ്യ​​​ദ്രോ​​​ഹി​​​ക​​​ളാ​​​ണെ​​​ന്ന ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ സം​​​ഗീ​​​ത് സോ​​​മി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന വലിയ വിവാദങ്ങൾ സൃഷ്ടിച്ചു.

Read More

അന്ന് ദിലീപിനെ പുറത്താക്കണമെന്ന് പറഞ്ഞു, ഇന്ന് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുന്നു, കലാഭവന്‍ ഷാജോണ്‍ പറയുന്നതിങ്ങനെ

ദിലീപിനെ താരസംഘടന അമ്മയില്‍ നിന്ന് പുറത്താക്കിയ തീരുമാനം ശരിയായിരുന്നുവെന്ന് നടന്‍ കലാഭവന്‍ ഷാരോണ്‍. അന്ന് എല്ലാവരും ഒന്നിച്ചെടുത്ത തീരുമാനം ഇപ്പോള്‍ പുനപരിശോധിക്കണമെന്നും അദേഹം പറഞ്ഞു. പൃഥ്വിരാജിന്റെ സമ്മര്‍ദ്ദത്തില്‍ മമ്മൂട്ടി കൈക്കൊണ്ട തീരുമാനമാണ് അതെന്ന പ്രചാരണം തെറ്റാണ്. മുഴുവന്‍ പേരുടെയും അഭിപ്രായം ആരാഞ്ഞിരുന്നു, താനടക്കം തീരുമാനത്തെ പിന്തുണച്ചു. എന്നാല്‍ ദിലീപിന് ജാമ്യം കിട്ടിയ സാഹചര്യത്തില്‍ തീരുമാനം പിന്‍വലിക്കണോയെന്ന് അമ്മ തീരുമാനിക്കണം. അതേസമയം, വിമന്‍ ഇന്‍ കലക്ടീവ് സംഘടനയെ വിമര്‍ശിക്കാനും നടന്‍ മറന്നില്ല. സംഘടനയുടെ പ്രവര്‍ത്തനം സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാകണം. ചുരുക്കം ചില പേരുകളിലേക്കു സംഘടന ഒതുങ്ങരുത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ എല്ലാ സ്ത്രീകള്‍ക്കും അതില്‍ ഇടം നല്‍കണമെന്നും ഷാജോണ്‍ പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് തുടക്കം മുതലേ നിലയുറപ്പിച്ച താരമാണ് ഷാജോണ്‍.

Read More

കുട്ടികളെ കോളജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ല; കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകർക്കുമെന്ന് ഹൈക്കോടതി

കൊച്ചി: മാതാപിതാക്കൾ കുട്ടികളെ കോളജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്ന് ഹൈക്കോടതി. കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകർക്കുമെന്നും കോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനാന്തരീക്ഷം തകരരുത്. ഇത് ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും കോടതി നിർദേശിച്ചു. പൊന്നാനി എംഇഎസ് കോളജ് നൽകിയ കോടതി അലക്ഷ്യ ഹർജി പരിഗണിക്കുന്പോഴായിരുന്നു കലാലയ രാഷ്ട്രീയത്തിനെതിരേ ഹൈക്കോടതി വീണ്ടും രൂക്ഷ വിമർശനം ഉന്നയിച്ചത്. കലാലയങ്ങൾ പഠിക്കാനുള്ള കേന്ദ്രങ്ങളാണ്. സമരം നടത്തുന്നവർക്ക് മറൈൻ ഡ്രൈവ് പോലുള്ള പൊതുസ്ഥലങ്ങൾ ഉപയോഗിക്കാവുന്നതാണ്. എല്ലാത്തിനും അതിന്‍റേതായ സ്ഥലമുണ്ടെന്നും കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. കോളജിൽ നടക്കുന്ന വിദ്യാർഥി സമരത്തിനെതിരേ പൊന്നാനി എംഇഎസ് കോളജ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

Read More

സി​സ്റ്റ​ർ ഡോ. ​മേ​രി മാ​ർ​സെ​ലസിനു വാഹനാപകടത്തിൽ പരിക്ക്; ബ​സി​ൽ ക​യ​റു​ന്ന​തി​നി​ട​യി​ൽ വീ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽക്കുകയായിരുന്നു

കോ​ട്ട​യം: ബ​സി​ൽ ക​യ​റു​ന്ന​തി​നി​ട​യി​ൽ വീ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​ശ്സ​ത ഗൈ​ന​ക്കോ​ള​ജി​സ്റ്റ് സി​സ്റ്റ​ർ ഡോ. ​മേ​രി മാ​ർ​സെ​ല​സ്് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ. കി​ങ്ങൂ​ർ ലി​റ്റി​ൽ ലൂ​ർ​ദ് മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യ സി​സ്റ്റ​ർ ഡോ. ​മേ​രി ഇ​ന്ന​ലെ രാ​വി​ലെ ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്കു പോ​യ​താ​യി​രു​ന്നു. തി​രി​കെ പോ​രാ​ൻ ബ​സി​ൽ ക​യ​റു​ന്ന​തി​നി​ട​യി​ലാ​ണു വീ​ണത്. തു​ട​ർ​ന്നാ​ണു കൊ​ച്ചി​യി​ലെ ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​മാ​ക്കി​യ സി​സ്റ്റ​ർ ഡോ. ​മേ​രി മാ​ർ​സെ​ല​സി​നെ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

എ​ഴു​ത്തു​കാ​ര​നും ഭാ​ഷാ​പ​ണ്ഡി​ത​നു​മാ​യ പ്ര​ഫ. തു​റ​വൂ​ർ വി​ശ്വം​ഭ​ര​ൻ അ​ന്ത​രി​ച്ചു; കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെയായി​രു​ന്നു അ​ന്ത്യം

കൊ​ച്ചി: എ​ഴു​ത്തു​കാ​ര​നും ഭാ​ഷാ​പ​ണ്ഡി​ത​നു​മാ​യ പ്ര​ഫ. തു​റ​വൂ​ർ വി​ശ്വം​ഭ​ര​ൻ(74) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ രോ​ഗ ബാ​ധ​യെ​ത്തു​ട​ർ​ന്നു കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ഇ​ന്നു വൈ​കി​ട്ട് കൊ​ച്ചി അ​യ്യ​പ്പ​ൻ​കാ​വി​ൽ തി​ല​ക് റോ​ഡി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​വ​ന​ത്തി​ൽ ന​ട​ക്കും. തൃ​പ്പൂ​ണി​ത്തു​റ​യി​ലെ മ​ക​ളു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രി​കെ രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ര​ണ്ടു ദി​വ​സം മു​ന്പാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്. 1943 സെ​പ്തം​ബ​ർ അ​ഞ്ചി​ന് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചേ​ർ​ത്ത​ല താ​ലൂ​ക്കി​ൽ തു​റ​വൂ​രി​ൽ പ്ര​മു​ഖ ആ​യു​ർ​വേ​ദ – സം​സ്കൃ​ത പ​ണ്ഡി​ത​നാ​യ കെ. ​പ​ത്മ​നാ​ഭ​ന്‍റെ​യും കെ. ​മാ​ധ​വി​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ച അ​ദ്ദേ​ഹം ഇ​തി​ഹാ​സ​ങ്ങ​ളു​ടെ വ്യാ​ഖ്യാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധ നേ​ടി​യ​ത്. തു​റ​വൂ​ർ ടി​ഡി​എ​ച്ച്എ​സ്, എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. വി​വി​ധ ഗ​വ. കോ​ള​ജു​ക​ളി​ൽ അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യും പി​ന്നീ​ട് പ്രി​ൻ​സി​പ്പ​ലു​മാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു. 2016 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ…

Read More

അ​ർ​ഹ​രാ​യ പാ​ക് പൗ​ര​ന്മാ​ർ​ക്കെ​ല്ലാം വീ​സ; വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​ന്‍റെ ദീ​പാ​വ​ലി സ​മ്മാ​നം

ന്യൂ​ഡ​ൽ​ഹി: ദീ​പാ​വ​ലി ദി​വ​സം പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള മെ​ഡി​ക്ക​ൽ വീ​സ അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. അ​ർ​ഹ​രാ​യ പാ​ക് പൗ​ര​ന്മാ​ർ​ക്ക് എ​ല്ലാ​വ​ർ​ക്കും മെ​ഡി​ക്ക​ൽ വീ​സ ല​ഭ്യ​മാ​ക്കു​മെ​ന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് ട്വി​റ്റ​റി​ൽ വ്യ​ക്ത​മാ​ക്കി. പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള അം​ന ഷാ​മി​ൻ എ​ന്ന യു​വ​തി​യു​ടെ പി​താ​വ് ഡ​ൽ​ഹി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. പി​താ​വി​നെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ വീ​സ​യ്ക്ക് ഇ​വ​ർ അ​പേ​ക്ഷി​ച്ചി​രു​ന്നു. സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച അം​ന​യോ​ട് പാ​ക്കി​സ്ഥാ​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​നെ ബ​ന്ധ​പ്പെ​ടാ​നും വീ​സ ല​ഭ്യ​മാ​ക്കു​മെ​ന്നും സു​ഷ​മ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള ഒ​രു കു​ട്ടി​ക്ക് ചി​കി​ത്സ​ക്കാ​യി ഇ​ന്ത്യ​ൻ വീ​സ അ​നു​വ​ദി​ക്കാ​ൻ സു​ഷ​മ പാ​ക്കി​സ്ഥാ​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. കു​ട്ടി​യു​ടെ പി​താ​വ് കാ​സി​ഫ് സു​ഷ​മ​യോ​ട് വീ​സ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ട്വി​റ്റ​റി​ൽ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ക​ര​ൾ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യ മ​റ്റൊ​രു പാ​ക്കി​സ്ഥാ​നി യു​വ​തി​ക്കും എ​ട്ടു​വ​യ​സു​ള്ള കു​ട്ടി​ക്കും സു​ഷ​മ ഇ​ട​പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം വീ​സ അ​നു​വ​ദി​ച്ചി​രു​ന്നു.

Read More