കുറ്റിപ്പുറം: തമിഴ്നാട് തിരുനെൽവേലി സ്വദേശി മുരുകൻ ചികിത്സ ലഭിക്കാതെ മരിച്ച സംഭവം കഴിഞ്ഞ് അധികം വൈകും മുന്‍പ് കുറ്റിപ്പുറത്ത് വെട്ടേറ്റ തമിഴ്നാട് സ്വദേശിയായ യുവാവിനു ചികിത്സ നിഷേധിച്ച കേരളത്തിലെ മെഡിക്കൽ കോളജുകളുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തം. തിരുച്ചിറപ്പള്ളി അരിയലൂർ സ്വദേശി രാജേന്ദ്രൻ (36) ആണ് തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളുടെ അവഗണനയ്ക്കിരയായത്. സംഭവം വിവാദമായതിനെത്തുടർന്നു ആരോഗ്യവകുപ്പ് പ്രാഥമികാന്വേഷണം നടത്തും. പോലീസും ഇതുസബന്ധിച്ചു ആശുപത്രി അധികൃതരിൽ നിന്നു വിവരങ്ങൾ ശേഖരിക്കും. വെട്ടേറ്റു ചികിത്സയിൽ കഴിയുന്ന രാജേന്ദ്രനിൽനിന്നു മൊഴിയെടുക്കാനായി കുറ്റിപ്പുറം എസ്ഐ നിപുൻ ശങ്കറുടെ നേതൃത്വത്തിൽ പോലീസ് സംഘം കോയന്പൂത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്. കോഴിക്കോടും തൃശൂരും ചികിത്സ ലഭിക്കാത്തതിനെ തുടർന്നു സുഹൃത്തുക്കൾ രാജേന്ദ്രനെ കോയന്പത്തൂരിലെ ആശുപത്രിയിൽ കൊണ്ടുപോകുകയായിരുന്നു. വെട്ടേറ്റു തൂങ്ങിയ കാൽപാദവുമായി 350 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് ഇയാൾക്ക് ചികിത്സ നൽകിയത്. ശനിയാഴ്ച രാത്രി പത്തരയ്ക്കാണു സംഭവം. കുറ്റിപ്പുറം പഴയ റെയിൽവേ…
Read MoreCategory: Loud Speaker
മാനംകെടുത്തുന്നു! 30 വര്‍ഷം രാജ്യത്തിനായി സേവനമനുഷ്ഠിച്ച സൈനികന് പൗരത്വം തെളിയിക്കണമെന്ന്; വിരമിച്ചത് 2016 സെപ്റ്റംബര്‍ 30 ന്
ഗോഹട്ടി: മുപ്പതുവർഷം ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചശേഷം 2016 സെപ്റ്റംബർ 30നു വിരമിച്ച സൈനികനോട് പൗരത്വം തെളിയിക്കാൻ ഫോറിനേഴ്സ് ട്രൈബ്യൂണൽ ആവശ്യപ്പെട്ടതായി പരാതി. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരനല്ല, ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാനാണ് മുഹമ്മദ് അസ്മൽ ഹുഖ് എന്ന റിട്ട. ജൂണിയർ കമ്മീഷൻഡ് ഓഫീസറോട് (ജെസിഒ) പൗരത്വ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 1971ൽ അനധികൃതമായി ഇന്ത്യയിൽ കുടിയേറിയ ആളാണെന്നാണ് അസ്മലിനെതിരായ ആരോപണം. 13നുള്ളിൽ വ്യക്തമായ തെളിവുകളോടെ പൗരത്വ കോടതിക്കു മുന്‍പാകെ ഹാജരാകണമെന്നും നിർദേശമുണ്ട്. മുപ്പത് വർഷം ഇന്ത്യൻ സൈന്യത്തിലായിരുന്നു. തനിക്കെതിരേ എന്തിനാണ് ഇത്തരമൊരു നീക്കം നടക്കുന്നതെന്ന് അറിയില്ല. നേരത്തേ സെപ്റ്റംബർ 11ന് ഹാജരാകാൻ നോട്ടീസ് വന്നിരുന്നു. എന്നാൽ, ദിവസം കഴിഞ്ഞാണ് നോട്ടീസ് കൈയിൽ കിട്ടിയത്. മുന്‍പും സമാനമായ ദുരനുഭവം ഉണ്ടായിട്ടുണ്ട്. 2012ലും പൗരത്വം സംബന്ധിച്ച സംശയമുയർത്തിയപ്പോൾ എല്ലാ രേഖകളും സമർപ്പിച്ചിരുന്നു. അന്ന് രേഖകൾ ബോധ്യപ്പെട്ട് അധികൃതർ പൗരനാണെന്നു പ്രഖ്യാപിച്ചു. വീണ്ടും ഇതേ…
Read Moreഗുജറാത്തിൽ ദളിതർ മീശ വച്ചാൽ അടി ഉറപ്പ്! മീശ വച്ചതിന്റെ പേരിൽ ഗുജറാത്തിൽ രണ്ടു ദളിതരെ രജപുത്ര വിഭാഗക്കാർ ക്രൂരമായി മർദിച്ചു
അഹമ്മദാബാദ്: മീശ വച്ചതിന്റെ പേരിൽ ഗുജറാത്തിൽ രണ്ടു ദളിതരെ രജപുത്ര വിഭാഗക്കാർ ക്രൂരമായി മർദിച്ചു. ഗാന്ധിനഗർ ജില്ലയിലെ ലിംബോദര ഗ്രാമത്തിൽ സെപ്റ്റംബർ 25, 29 തീയതികളിലായാണു സംഭവമുണ്ടായത്. കൃനാൽ മഹേരിയ(30) എന്ന നിയമവിദ്യാർഥിക്കാണ് സെപ്റ്റംബർ 29നു മർദനമേറ്റത്. ഭരത് സിംഗ് വഗേല എന്നയാളാണ് മഹേരിയയെ മർദിച്ചത്. വെള്ളിയാഴ്ച രാത്രി സുഹൃത്തിനെ സന്ദർശിക്കാനെത്തിയ തന്നെ വഗേലയും മറ്റു ചിലരും തടഞ്ഞുനിർത്തുകയും മീശവച്ചതുകൊണ്ട് രജപുത്രനാകില്ലെന്ന് പറയുകയും ചെയ്തുവെന്നു മഹേരിയ പറഞ്ഞു. രജപുത്ര വിഭാഗക്കാരോടു മറുപടിയൊന്നും പറയാതെ പോയ തന്നെ വഗേല ഇഷ്ടികകൊണ്ട് ഇടിച്ചുവെന്നു മഹേരിയയെ കൂട്ടിച്ചേർത്തു. ഗാന്ധിനഗർ സിവിൽ ആശുപത്രിയിൽ ചികിത്സ തേടിയ മഹേരിയ ഇന്നലെയാണു വീട്ടിൽ തിരിച്ചെത്തിയത്. ഇദ്ദേഹത്തിന്റെ പരാതിയെത്തുടർന്ന് വഗേലയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 25നു ലിംബോദര ഗ്രാമത്തിൽ സമാനസംഭവമുണ്ടായി. മീശ വച്ചതിന്റെ പേരിൽ പീയൂഷ് പാർമർ(24) എന്ന ദളിത വിഭാഗക്കാരനെ മേൽജാതിക്കാർ മർദിച്ചു.
Read Moreദിലീപിനെ ദ്രോഹിക്കുന്നവര്ക്കെതിരേ മനുഷ്യാവകാശ കമ്മീഷന് സലിം ഇന്ത്യ അധിക പരാതി നല്കി; ദിലീപിനെ കാണാന്‍ ടോമിച്ചന് മുളകുപാടത്തെപ്പോലും അനുവദിച്ചില്ലെന്ന് സലിം ഇന്ത്യയുടെ വെളിപ്പെടുത്തല്‍
ദിലീപിനു നീതി ലഭിക്കാനുള്ള പോരാട്ടം തുടരുമെന്ന് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ സലിം ഇന്ത്യ. ദിലീപിനെതിരേയുള്ള അന്വേഷണം വൈകിപ്പിക്കുന്നത് അദ്ദേഹത്തെ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനു വേണ്ടിയാണെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് ആലുവ റൂറല്‍ എസ്പിയില് നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം തുടരാനാണ് തങ്ങളുടെ തീരുമാനമെന്ന് കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ തന്നോടു പറഞ്ഞതായി സലിം ഇന്ത്യ പറയുന്നു. കുറ്റാരോപിതന് മാത്രമായ ദിലീപിനെ കാണാന്‍ സഹപ്രവര്‍ത്തകരെയും സുഹൃത്തുകളെയും അനുവദിക്കാത്തത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി സലിം ഇന്ത്യ ഒരു അധിക പരാതി കൂടി മനുഷ്യാവകാശ കമ്മീഷനില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.മുമ്പു തനിക്കു ദിലീപിനെ സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ച കാര്യവും സലിം ഇന്ത്യ പരാതിയില്‍ പറയുന്നുണ്ട്. ദിലീപ് ചിത്രം രാമലീലയുടെ നിര്‍മാതാവ് ടോമിച്ചന് മുളകുപാടത്തിനും ആദ്യം സന്ദര്‍ശാനുമതി നിഷേധിച്ചതായി സലിം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും പത്രപ്രസ്താവനകളിലൂടെയും ചാനല്‍ പരിപാടികളിലൂടെയും ചിലര്‍…
Read Moreഎല്ലാം ജനങ്ങള്‍ തീരുമാനിക്കും! നടനില്‍നിന്നു രാഷ്ട്രീയക്കാരനിലേക്കു വളരാന്‍ ഇനിയുമേറെ കാത്തിരിക്കണം; പണവും പ്രശസ്തിയും രാഷ്ട്രീയത്തില്‍ തുണയ്ക്കില്ലെന്ന് രജനീകാന്ത്
ചെന്നൈ: സിനിമാ നടൻ, പ്രശസ്തി, പണം തുടങ്ങിയവകൊണ്ടൊന്നും രാഷ്ട്രീയത്തിൽ വിജയിക്കാനാകില്ലെന്നു തമിഴ് സൂപ്പർതാരം രജനീകാന്ത്. ചെന്നൈയിൽ നടൻ ശിവാജി ഗണേശന്റെ സ്മാരക ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ വിജയിക്കാനുള്ള ഗുണങ്ങൾ തീരുമാനിക്കുന്നത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. നടൻ കമൽഹാസൻ, തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പന്നീർശെൽവം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നടനിൽനിന്നു രാഷ്ട്രീയക്കാരനിലേക്കു വളരാൻ ഇനിയുമേറെ കാത്തിരിക്കേണ്ടതുണ്ട്. സത്യമായും എനിക്ക് അതിനുള്ള രഹസ്യങ്ങൾ അറിയില്ല. എന്നാൽ കമൽഹാസന് അത് അറിയാമെന്നു തോന്നുന്നു. രണ്ടു മാസം മുന്പായിരുന്നെങ്കിൽ അദ്ദേഹം അത് എന്നോടു പറഞ്ഞേനെ. എന്നാൽ ഇപ്പോൾ അദ്ദേഹം ഒപ്പം കൈപിടിക്കാനാണു പറയുന്നത്- രജനീകാന്ത് തമാശരൂപേന പറഞ്ഞു. ശിവാജി ഗണേശന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിൽ കാലതാമസം വരുത്തിയ എഡിഎംകെ സർക്കാരിനെ തന്റെ പ്രസംഗത്തിൽ കമൽഹാസൻ വിമർശിച്ചു. രജനികാന്തിന്റെയും കമൽഹാസന്റെയും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഭ്യൂഹങ്ങളുയരുന്നതിനിടെയാണ് ഇരുവരും ഒന്നിച്ച് ഒരേ വേദിയിലെത്തിയത്.
Read Moreഏഴു മാസത്തിനുള്ളില്‍ കണ്ടെത്തിയ രണ്ടാമത്തെ തുരങ്കം! ഇന്ത്യയിലേക്കു നുഴഞ്ഞു കയറുന്നതിനായി അതിര്‍ത്തിവേലിക്കു കീഴെ പാക്കിസ്ഥാന്റെ തുരങ്കം; തുരങ്കം എന്തിനാണെന്ന് ബിഎസ്എഫ് വക്താവ് പറയുന്നത് ഇങ്ങനെ…
ശ്രീനഗർ: പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു നുഴഞ്ഞു കയറുന്നതിനായി ഭീകരർ നിർമിച്ച തുരങ്കം ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) കണ്ടെത്തി.അർണിയ സെക്ടറിൽ ദമനയക്കടുത്തുള്ള വിക്രം -പട്ടേൽ പോസ്റ്റുകൾക്കിടയിലായാണ് 14 അടി ആഴമുള്ള തുരങ്കം കണ്ടെത്തിയത്. അതിർത്തിയിൽ സമഗ്രപരിശോധന നടത്തുന്നതിനിടെയാണു തുരങ്കം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തേത്തുടർന്ന് പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയതായി ഇന്ത്യൻ ആർമിയിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ബിഎസ്എഫും പാക്കിസ്ഥാനി റേഞ്ചേഴ്സും കൂടിക്കാഴ്ച നടത്തുകയും സംഘർഷാവസ്ഥ കുറയ്ക്കാൻ ധാരണ ഉണ്ടാക്കുകയും ചെയ്തതിന്റെ പിറ്റേദിവസമാണു തുരങ്കം കണ്ടെത്തിയത്. ഏഴു മാസത്തിനുള്ളിൽ കണ്ടെത്തിയ രണ്ടാമത്തെ തുരങ്കമാണിത്. സാംബയിലെ രാംഗഡ് സെക്ടറിലാണ് ആദ്യത്തേതു കണ്ടത്. നുഴഞ്ഞു കയറ്റം തടയാൻ ബിഎസ്എഫ് നിർമിച്ച മുള്ളുവേലിക്കടിയിലായിരുന്നു പുതിയ തുരങ്കം. ജമ്മുവിൽ ഈ ഉത്സവകാലത്തു കുഴപ്പമുണ്ടാക്കാനായി ധാരാളം ഭീകരരെ ഇങ്ങോട്ടു കടത്തിവിടാനാണു തുരങ്കം നിർമിച്ചതെന്നു ബിഎസ്എഫ് വക്താവ് പറഞ്ഞു.പാക്കിസ്ഥാൻ ഭാഗത്തുള്ള ധംല നുള്ള എന്ന ചെറുനദിയുടെ കരയിൽ പത്തു പന്ത്രണ്ട് സായുധ…
Read Moreസൂത്രധാരന്‍ ജോണി രാജ്യം വിട്ടു! ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുങ്ങി; ഇയാള്‍ക്ക് മൂന്നു രാജ്യങ്ങളുടെ വീസയുണ്ട്
ചാലക്കുടി: ചാലക്കുടിയിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അങ്കമാലി സ്വദേശി ജോണി രാജ്യം വിട്ടെന്നു സൂചന. കേസിലെ മുഖ്യ സൂത്രധാരനെന്നു കരുതപ്പെടുന്ന ഇയാൾക്ക് മൂന്നു രാജ്യങ്ങളുടെ വീസയുണ്ട്. ഓസ്ട്രേലിയ, യുഎഇ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള വീസയാണ് ഇയാളുടെ കൈവശമുള്ളത്. ഇയാൾക്കായി വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് വ്യക്തമാക്കി. അങ്കമാലി നായത്തോട് സ്വദേശി വീരംപറന്പിൽ അപ്പുവിന്റെ മകൻ രാജീവി(46)നെയാണ് കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. കൊലപാതകത്തിൽ പ്രമുഖ അഭിഭാഷകനു പങ്കുള്ളതായി പോലീസ് സംശയിക്കുന്നു. പോലീസ് സംരക്ഷണത്തിനായി ഹൈക്കോടതിയിൽ ഹർജി നല്‍കിയയാളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് കൊലപാതകം. രാവിലെ പതിനൊന്നോടെ രാജീവ് പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന സ്ഥലത്തിന്റെ രണ്ട് പറന്പ് അപ്പുറത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കൈകൾ ബന്ധിച്ചനിലയിൽ കണ്ടെത്തിയത്.
Read Moreദുര്‍ഘടമായ വനപാത, കാട്ടാനകളുള്ള കാടും! ചോലനായ്ക്ക യുവതിയുടെ മൃതദേഹം ഊരിലെത്തിച്ചത് ഒമ്പതു കിലോമീറ്റര്‍ ചുമന്ന്; സഹായത്തിന് അച്ഛന് കുങ്കനും അമ്മ വെള്ളയും
നിലന്പൂർ: പനിബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചോലനായ്ക്ക യുവതിയുടെ മൃതദേഹം ഊരിലെത്തിച്ച് ഒന്‍പത് കിലോമീറ്റർ വനപാതയിലൂടെ ചുമന്ന്. കരുളായി ഉൾവനത്തിലെ അച്ചനളയിൽ താമസിക്കുന്ന കുപ്പമല കാളച്ചക്കന്റെ ഭാര്യ ശാരദയെന്ന മാതി (23)യുടെ മൃതദേഹമാണ് നാട്ടുകാർ കിലോമീറ്ററുകൾ ചുമന്നു ഉൗരിലെത്തിച്ചത്. പനിയെ തുടർന്നു മൂന്നു ദിവസം മുന്‍പ് മാതിയെ നിലന്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അച്ഛൻ കുങ്കനും അമ്മ വെള്ളയും സഹായത്തിനുണ്ടായിരുന്നു. പനി മൂർച്ഛിച്ചതിനെത്തുടർന്ന് ബുധനാഴ്ച മാതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിൽ എത്തിച്ചുവെങ്കിലും വ്യാഴാഴ്ച രാത്രി എട്ടരയോടെ മരിച്ചു. കാട്ടാനകളുള്ള കാട്ടിലൂടെ രാത്രിയിൽ ഉൗരിലെത്താൻ കഴിയാത്തതിനാൽ വെള്ളിയാഴ്ച പുലർച്ചെയാണ് മെഡിക്കൽ കോളജിൽ നിന്ന് ആംബുലൻസിൽ മൃതദേഹം എത്തിച്ചത്. ഒന്‍പതരയോടെ ടികെ കോളനിയിൽ എത്തിച്ചുവെങ്കിലും വനപാത ദുർഘടമായതിനാൽ ആംബുലൻസിന് യാത്ര തുടരാൻ കഴിഞ്ഞില്ല. തുടർന്നു മൃതദേഹം രണ്ടരമണിക്കൂറോളം ആംബുലൻസിൽ തന്നെ കിടത്തി. പിന്നീട് പഞ്ചായത്ത്…
Read Moreആരാണ് അയാള്‍! കായംകുളത്ത് സ്കൂളില്‍വച്ച് വിദ്യാര്‍ഥിനിയുടെ പിന്നില്‍നിന്ന് വായ് പൊത്തിപ്പിടിച്ചത് ആര്? വിവരം സ്കൂള്‍ അധികൃതരെ അറിയിച്ചപ്പോള്‍ വേണ്ടത്ര ഗൗരവം നല്‍കിയില്ലെന്നു കുട്ടിയുടെ ബന്ധുക്കള്‍
കായംകുളം: അഞ്ചാംക്ലാസ് വിദ്യാർഥിനിയെ സ്കൂളിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കായംകുളം പോലീസ് അന്വേഷണം ഉൗർജിതമാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരം എസ്എൻ സെൻട്രൽ സ്കൂളിലാണു സംഭവം. വൈകുന്നേരം സ്കൂൾവിട്ടു വീട്ടിലേക്കു പോകാൻ വണ്ടിയിൽ കയറാൻ ശ്രമിക്കുന്പോൾ ലഞ്ച് ബോക്സ് മറന്നതു കുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതെടുക്കാൻ തിടുക്കത്തിൽ സ്കൂളിലേക്കു തിരികെ പോയപ്പോൾ സ്കൂളിന്റെ മുകളിലത്തെ നിലയിൽവച്ചു ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പിന്നിൽനിന്ന് ഒരാൾ വായ് പൊത്തിപ്പിടിക്കുകയായിരുന്നു. പിടിത്തത്തിൽ ഭയന്നുപോയ കുട്ടിക്കു നിലവിളിക്കാൻ പോലും കഴിഞ്ഞില്ല. തുടർന്ന് അക്രമിയുടെ പോക്കറ്റിൽനിന്ന് എന്തോ താഴെ വീഴുകയും ഇതെടുക്കാൻ ശ്രമിക്കുന്പോൾ കുട്ടി കുതറി ഓടി രക്ഷപ്പെടുകയുമായിരുന്നു. പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഭയന്നുപോയതിനാൽ വണ്ടിയിൽ മറ്റാരോടും സംഭവം പറഞ്ഞില്ല. വീട്ടിലെത്തിയ കുട്ടി അമ്മയോടാണു കാര്യം പറഞ്ഞത്. എന്നാൽ, വിവരം സ്കൂൾ അധികൃതരെ അറിയിച്ചപ്പോൾ വേണ്ടത്ര ഗൗരവം നൽകിയില്ലെന്നു കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. സ്കൂൾ അധികൃതർ…
Read Moreകോടതി പറഞ്ഞാലും അടച്ചുപൂട്ടില്ല! വിദേശികളടക്കമുള്ള വിനോദസഞ്ചാരികൾ റിസോര്‍ട്ടില്‍; ഹൈക്കോടതി നിർദേശം മറികടന്ന് അതിഥികളെ സ്വീകരിച്ച് പ്ലം ജൂഡി റിസോർട്ട്
കൊച്ചി: റിസോർട്ട് അടച്ചു പൂട്ടാനുള്ള ഹൈക്കോടതി നിർദേശം മറികടന്ന് പള്ളിവാസലിലെ പ്ലം ജൂഡി റിസോർട്ട് പുതിയ അതിഥികളെ സ്വീകരിക്കുന്നു. റവന്യുവകുപ്പിന്റെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ മറികടന്നാണ് റിസോർട്ടിന്റെ നീക്കം. 24 മണിക്കൂറിനുള്ളിൽ റിസോർട്ട് അടച്ചുപൂട്ടണമെന്നായിരുന്നു കളക്ടറുടെ ഉത്തരവ്. റിസോർട്ട് അടച്ചു പൂട്ടാനുള്ള നോട്ടീസ് ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവു സ്റ്റേ ചെയ്യണമെന്ന ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. എന്നാൽ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിന്റെ നിലപാടു തേടി. കനത്ത മഴയെത്തുടർന്നു പാറക്കല്ലുകൾ ഇളകി വീണു റിസോർട്ട് പരിസരത്ത് വാഹനങ്ങൾ തകർന്ന സംഭവത്തെത്തുടർന്ന് ഓഗസ്റ്റ് എട്ടിനാണ് റിസോർട്ട് അടച്ചുപൂട്ടാൻ കളക്ടർ നോട്ടീസ് നൽകിയത്. ഇതിനെതിരേ റിസോർട്ട് അധികൃതർ നൽകിയ ഹർജിയിൽ നോട്ടീസ് നൽകിയതു ഹൈക്കോടതി ശരിവച്ചു. വിദേശികളടക്കമുള്ള വിനോദസഞ്ചാരികൾ റിസോർട്ടിലുണ്ടെന്നും ഇവരെ മാറ്റുന്നതിനുൾപ്പെടെ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയിട്ടുള്ളത്.
Read More