കോട്ടയം: വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് മോന്‍സ് ജോസഫ് (61) രാഷ്ട്രീയത്തില്‍ എത്തിയത്. മോന്‍സ് ജോസഫിന്റെ മന്ത്രിപദവി കടുത്തുരുത്തിക്ക് ആഹ്ലാദവും അഭിമാനവുമാണ്. ഇനിയുള്ള കാലങ്ങളില്‍ സംസ്ഥാനത്തെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയവും ഭരണസംവിധാനങ്ങളുമെല്ലാം കടുത്തുരുത്തി കേന്ദ്രീകരിച്ചാവും. മുളക്കുളം പൂഴിക്കോല്‍ നരിമറ്റത്തില്‍ പരേതനായ ഒ.ജോസഫിന്റെയും മറിയാമ്മയുടെയും മകനാണ് മോന്‍സ് ജോസഫ്. ആപ്പാഞ്ചിറ മാന്നാര്‍ ഗവണ്മെന്റ് എല്‍പി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും പൂഴിക്കോല്‍ സെന്റ് മാര്‍ത്താസ് യുപി സ്കൂളില്‍ യുപിയും കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. തലയോലപ്പറമ്പ് ഡിബി കോളജില്‍ പ്രീഡിഗ്രിയും കോട്ടയം ബെസേലിയോസ് കോളജില്‍ ഡിഗ്രി പഠനവും നടത്തി. കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെഎസ് സിയുടെ യൂണിറ്റ് പ്രസിഡന്റ് മുതല്‍ സംസ്ഥാന പ്രസിഡന്റ് വരെയുള്ള സ്ഥാനങ്ങള്‍ വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ്, പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍…
Read MoreCategory: Loud Speaker
നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത തന്റേടിയായ ജനനേതാവ് കെ. എം ഷാജി
മലപ്പുറം: മുസ്ലിം ലീഗിന്റെ മന്ത്രിയായി കെ.എം. ഷാജി തെരഞ്ഞെടുക്കപ്പെടുന്പോൾ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയനാകുന്നത് നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത, തന്റേടിയായ ജനനേതാവാണ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന് നിയമസഭയ്ക്കുള്ളിലും പുറത്തും മികച്ച വാഗ്മിയായി പേരെടുത്ത ഷാജിയുടെ മന്ത്രിസഭയിലേക്കുള്ള പ്രവേശനം മുസ്ലിം ലീഗിനും യുഡിഎഫിനും കരുത്തു പകരുന്നതാണ്. 1972 ഡിസംബർ 22ന് വയനാട് ജില്ലയിലെ കണിയാന്പറ്റയിൽ കെ.എം. ബീരാൻ കുട്ടിയുടെയും പി.സി. ആയിഷക്കുട്ടിയുടെയും മകനായി ജനനം. 1987ൽ ഒന്‍പതാം ക്ലാസ് വിദ്യാർഥിയായിരിക്കെ സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. 1989ൽ എംഎസ്എഫിലൂടെ സംഘടനാ രംഗത്തെത്തി. വയനാട് ജില്ലാ എംഎസ്എഫ് പ്രസിഡന്റായിരുന്നു. കോഴിക്കോട് ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജിൽ നിന്ന് പ്രീഡിഗ്രി പൂർത്തിയാക്കി. ബംഗളുരൂ അൽ അമീൻ കോളജിൽ ബിബിഎ പഠനം തുടങ്ങിയെങ്കിലും പൂർത്തിയാക്കാനായില്ല. വയനാട് ജില്ലാ എംഎസ്എഫ് പ്രസിഡന്റ്, യൂത്ത് ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1995ൽ കണിയാന്പറ്റ പഞ്ചായത്ത്…
Read Moreവയനാടിനും കോഴിക്കോടിനുമുള്ള യുഡിഎഫിന്റെ സമ്മാനം: കോൺഗ്രസിന്റെ മികച്ച പോരാളിയായി ടി. സിദ്ദിഖ്
കൽപ്പറ്റ: കോൺഗ്രസിന്റെ മികച്ച പോരാളിയായി അറിയപ്പെടുന്ന ടി. സിദ്ദിഖിന്റെ മന്ത്രിപദം വയനാടിനും കോഴിക്കോടിനുമുള്ള യുഡിഎഫിന്റെ സമ്മാനമാണ്. കെഎസ്യുവിലൂടെയും യൂത്ത്കോൺഗ്രസിലൂടെയും വളർന്നുവന്ന സിദ്ദിഖ് എന്നും പോരാട്ടവീര്യം കാഴ്ചവച്ച നേതാവാണ്. എതിരാളികളെ നിഷ്പ്രഭമാക്കുന്ന വാക്ചാതുര്യവും ചടുലനീക്കങ്ങളും സിദ്ദിഖിന് ധാരാളം ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധിക്കുവേണ്ടി ലോക്സഭാ മത്സരത്തിൽനിന്ന് പിന്മാറിയ സിദ്ദിഖിന് പാർട്ടി പിന്നീട് കൂടുതൽ അവസരങ്ങൾ നൽകുകയായിരുന്നു. കഴിഞ്ഞ നിയമസഭയിൽ ശ്രദ്ധേയ പ്രകടനമാണ് സിദ്ദിഖ് നടത്തിയത്. കോഴിക്കോട് പെരുമണ്ണ പന്നീര്‍ക്കുളം തുവക്കോട്ട് കാസിം-നബീസ ദമ്പതികളുടെ മകനാണ് 52 കാരനായ ടി. സിദ്ദിഖ്. കെഎസ്യു കോഴിക്കോട് ഗുരുവായൂരപ്പന് കോളജ് യൂണിറ്റ് പ്രസിഡന്റ്, ദേവഗിരി കോളജ് യൂണിയന് ചെയര്മാന്, കോഴിക്കോട് ലോ കോളജ് യൂണിറ്റ് പ്രസിഡന്റ്, കാലിക്കട്ട് യൂണിവേഴ്സിറ്റി സെനറ്റ് അംഗം (1997-2000), യൂത്ത് കോണ്‍ഗ്രസ് പെരുവയല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് (2002-2006), സംസ്ഥാന…
Read Moreഹാട്രിക് ജയത്തിന്റെ ശോഭയിൽ റോജി
കൊച്ചി: ഇടത്, വലത് മുന്നണികള്‍ക്കൊപ്പം ചാഞ്ചാടി നിന്ന അങ്കമാലി മണ്ഡലത്തെ തുടർച്ചയായി മൂന്നു ടേമുകളിൽ ജയിച്ച് യുഡിഎഫിന്റെ ഉറച്ച കോട്ടയാക്കി മാറ്റിയ കോണ്‍ഗ്രസിന്റെ പ്രസന്നമുഖമായ റോജി എം.ജോണിന് ലഭിച്ച അര്‍ഹതപ്പെട്ട അംഗീകാരമാണു മന്ത്രിസഭയിലെ അംഗത്വം. വകുപ്പുകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പാര്‍ട്ടി നല്കിയ അംഗീകാരത്തില്‍ സന്തുഷ്ടനാണ് ഈ യുവതുർക്കി. അങ്കമാലി മണ്ഡലത്തിൽനിന്നു ജയിച്ച് മന്ത്രിയാകുന്ന ആദ്യ കോൺഗ്രസുകാരനാണു റോജി. എൽഡിഎഫിലെ ജോസ് തെറ്റയിലാണ് ഇതിനുമുമ്പ് മന്ത്രിസഭയിൽ സ്ഥാനംപിടിച്ച അങ്കമാലിയിൽനിന്നുള്ള പ്രതിനിധി. എല്‍ഡിഎഫ് സിറ്റിംഗ് സീറ്റായിരുന്ന അങ്കമാലിയില്‍ കന്നിയങ്കത്തില്‍ തന്നെ ജയിച്ചുവന്ന റോജിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം ഉയര്‍ത്തി. 2016ല്‍ അങ്കമാലിയിൽ ജെഡിഎസിലെ ബെന്നി മൂഞ്ഞേലിയെ 9816 വോട്ടിനു പരാജയപ്പെടുത്തിയാണ് റോജി ആദ്യമായി നിയമസഭയിലെത്തുന്നത്. 2021ല്‍ ജെഡിഎസിലെതന്നെ മുൻമന്ത്രി ജോസ് തെറ്റയിലിനെ 15,929 വോട്ടിന് പരാജയപ്പെടുത്തി. ഇത്തവണ സിപിഎം നേരിട്ടു മത്സരിച്ചപ്പോള്‍…
Read Moreഷാനിമോൾക്ക് ഇനി പുതിയ ദൗത്യം
ആലപ്പുഴ: കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറാകുന്ന ഷാനിമോള്‍ ഉസ്മാന് കേരളത്തില്‍ നിന്ന് എഐസിസി സെക്രട്ടറിയായ ആദ്യ വനിതയാണ്. 2019 മുതല്‍ 2021 മേയ് വരെ അരൂര്‍ നിയോജക മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമായിരുന്നു. ആലപ്പുഴയുടെ അതിർത്തിഗ്രാമമായ അരൂരില്‍നിന്ന് രണ്ടാം വിജയം. ആലപ്പുഴ തകഴി കുന്നുമ്മ വലിയപുരയ്ക്കല്‍ ഇബ്രാഹിം കുഞ്ഞിന്റെ മകളായി ജനനം. ആലപ്പുഴ എസ്ഡി കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കെഎസ് യുവിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ചു. ബിരുദാനന്തരബിരുദ പഠനത്തിന് തിരുവനന്തപുരം ലയോള കോളജിലും നിയമപഠനത്തിന് തിരുവനന്തപുരം ലോ അക്കാദമിയിലും പഠിക്കുമ്പോള്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകയായി. തിരുവനന്തപുരം ലൊയോള കോളജില്‍നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് എല്‍എല്‍ബി പാസായത്. അമ്പലപ്പുഴ കോടതിയില്‍ പ്രാക്റ്റീസ് ആരംഭിച്ചു. 2019 ല്‍ അരൂരില്‍ നടന്ന നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ 1955 വോട്ടിനു ജയിച്ചു. കെപിസിസി നിര്‍വാഹക സമിതി അംഗം, യൂത്ത് കോണ്‍ഗ്രസ്, എന്‍എസ് യു…
Read Moreകേരളത്തിലെ ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്തും: രമേശ് ചെന്നിത്തല
തിരുവനന്തപുരം : കേരളത്തിലെ ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തനിക്കു താത്പര്യമുള്ള വകുപ്പ് തെരഞ്ഞെടുക്കാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ തന്നോട് രണ്ട് തവണ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത പരിചയസമ്പത്ത് ഉൾപ്പെടെ തനിക്കുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന പാലനം ജനങ്ങളുടെ വിശ്വാസത്തിന് അനുസരിച്ച് നടത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതുമുഖ എംഎൽഎമാർക്കും വനിതകൾക്കും അർഹമായ പരിഗണനയാണ് മന്ത്രിസഭയിൽ നൽകിയിരിക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചു പ്രവർത്തിക്കണം. പുതിയ മന്ത്രിമാർ കഠിനാധ്വാനം ചെയ്യേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിൽ ചേരേണ്ടതില്ലെന്നായിരുന്നു തന്റെ തീരുമാനം. എന്നാൽ ഹൈക്കമാൻഡും ഹരിപ്പാടുള്ള ജനങ്ങളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയിൽ ചേർന്നതെന്ന് അദ്ദേഹം പറഞ്ഞു. 26ാമത്തെ വയസിൽ എംഎൽഎയായി 28-ാമത്തെ വയസിൽ മന്ത്രിയായി. തുടർന്ന് ഇങ്ങോട്ട് വിവിധ പദവികൾ വഹിക്കാൻ പാർട്ടി അവസരം നൽകിയിട്ടുണ്ട്.…
Read More‘കൈ’ത്താങ്ങായവനെ, അങ്ങേയ്ക്ക് ആശംസകൾ : ആധുനിക കൃത്രിമക്കൈ വയ്ക്കാന്‍ സഹായിച്ച സതീശൻ മുഖ്യമന്ത്രിയായി: കൺകുളിർക്കെക്കണ്ട് കുഞ്ഞു വിനോദിനി
തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ നഷ്ടപ്പെട്ട നാലാംക്ലാസുകാരി വിനോദിനി വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങ് കാണാൻ എത്തി. ഏറ്റവും സങ്കടകരമായ സാഹചര്യത്തിൽ തനിക്ക് കൈത്താങ്ങായ പ്രിയ നേതാവ് മുഖ്യമന്ത്രിയാകുന്നത് കുഞ്ഞുവിനോദിനി കൺനിറയെ കണ്ടു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവു മൂലം വലതു കൈ മുറിച്ചു മാറ്റേണ്ടിവന്ന പല്ലശന സ്വദേശിയായ വിനോദിനിക്ക് ആധുനിക കൃത്രിമക്കൈ വയ്ക്കാന്‍ സഹായിച്ചതു പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശനാണ്. വിനോദിനിക്കു വീടു നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയതും സതീശന്റെ ഇടപെടലിലായിരുന്നു. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പല്ലാവൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ലഡു വിതരണത്തിനു വിനോദിനിയുമുണ്ടായിരുന്നു. സത്യപ്രതിജ്ഞയ്ക്കു ശേഷം വി.ഡി.സതീശനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് വിനോദിനി പറഞ്ഞു.
Read Moreസ്വർണവിലയിൽ വീണ്ടും ഇടിവ്: ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,300 രൂപയിലും പവന് 1,14,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില 40 രൂപ താഴ്ന്ന് 11,750 രൂപയിലെത്തി. ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ഈ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ജനുവരി…
Read More‘മന്ത്രിയാകാത്തതില്‍ സങ്കടമില്ല, മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നില്ല എല്ലാം മാധ്യമ സൃഷ്ടികളാണ്’: ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: മന്ത്രിയാകാത്തതില്‍ സങ്കടമില്ലെന്ന് ചാണ്ടി ഉമ്മന്‍. മന്ത്രിയാകുമെന്ന വാര്‍ത്ത കൊടുത്തത് മാധ്യമങ്ങളാണ് എല്ലാം മാധ്യമ സൃഷ്ടിയാണെന്ന് ചാണ്ടി പ്രതികരിച്ചു. മന്ത്രിസ്ഥാനം താന്‍ പ്രതീക്ഷിച്ചിരുന്നില്ല. മാധ്യമങ്ങളാണ് അത്തരത്തില്‍ ഒരു തോന്നല്‍ ജനങ്ങള്‍ക്ക് നല്‍കിയത്. മന്ത്രിസഭയിലേക്ക് ആരെ എടുക്കണം എടുക്കണ്ട എന്നത് പാര്‍ട്ടിയുടെ നിലപാടാണ്. അത് പൂര്‍ണമനസോടെ സ്വീകരിക്കുന്നു. താന്‍ പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ ഈ പ്രവണത മാധ്യമങ്ങള്‍ കാണിക്കുന്നുണ്ടെന്നും ചാണ്ടി കൂട്ടിച്ചേർത്തു.
Read Moreമസാജ് സെന്ററിലെത്തുന്ന പെൺകുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: ഇന്ത്യൻ വംശജന് തടവ് ശിക്ഷ
സിഡ്നി: ഓസ്ട്രേലിയയിൽ മസാജ് തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നതിനിടെ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത ഇന്ത്യൻ വംശജന് തടവുശിക്ഷ. ഡൽഹി സ്വദേശി സുമിത് സതീഷ് റസ്തോഗിക്കാണ് സൗത്ത് ഓസ്ട്രേലിയ ഡിസ്ട്രിക്റ്റ് കോടതി 13 വർഷവും 10 മാസവും തടവ് വിധിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ ഓസ്ട്രേലിയയിൽ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തും. 2021 ഒക്ടോബറിനും 2022 ജൂലൈയ്ക്കും ഇടയിലുള്ള വെറും ഒൻപത് മാസക്കാലയളവിലാണ് കേസിനാസ്പദമായ ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. അഡലെയ്ഡിലെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള ഗ്ലെനെൽഗിലെ ഒരു മസാജ് സെന്ററിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഇവിടെയെത്തിയ സ്ത്രീകളെയാണ് ഇയാൾ പീഡിപ്പിച്ചത്. ഗുരുതരമായ ലൈംഗിക അതിക്രമം (42 കേസുകൾ), സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ രഹസ്യമായി മൊബൈലിൽ പകർത്തി (55 കേസുകൾ) ഉൾപ്പെടെ 97-ഓളം കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. വിചാരണ വേളയിൽ ഇയാൾ കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. പ്രതിക്ക്…
Read More