തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വി, സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനെതിരേ കുളത്തൂരില്‍ ഫ്ളക്സ് ബോര്‍ഡ്. വ്യക്തികളല്ല പാര്‍ട്ടിയാണ് വലുത്, പണാധിപത്യം തുലയട്ടെയെന്നും ഫ്ളക്സ് ബോര്‍ഡില്‍ കുറിച്ചിട്ടുണ്ട്. സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ ഫോട്ടോയും ഫ്ളക്സ് ബോര്‍ഡിലുണ്ട്. കുളത്തൂര്‍ സഖാക്കള്‍ എന്ന പേരിലാണ് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്. ബിജെപിയിലെ വി.മുരളീധരനാണ് കടകംപള്ളിയെ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടിയത്.
Read MoreCategory: Loud Speaker
അഞ്ചുദിവസം വേനൽമഴ ശക്തമാകും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നു മുതൽ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത അഞ്ചു ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതേസമയം, തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…
Read Moreകോൺഗ്രസ് ഡിഎംകെയെ ചതിച്ചു; രൂക്ഷ വിമർശനവുമായി മോദി
ബംഗളൂരു: തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വർഷങ്ങളോളം ഒപ്പം നിന്ന ഡിഎംകെയെ ഉപേക്ഷിച്ച് വിജയ്യുടെ ടിവികെ സർക്കാരിന്റെ ഭാഗമാകാനുള്ള കോൺഗ്രസിന്റെ തീരുമാനം വിശ്വാസവഞ്ചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അധികാര കൊതിയന്മാരായ കോൺഗ്രസ് കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി. പലപ്പോഴും പ്രതിസന്ധികളിൽ ഡിഎംകെയുമായുള്ള സഖ്യമാണ് കോൺഗ്രസിനെ രക്ഷിച്ചത്. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ നിലനിന്നത് ഡിഎംകെയുടെ സഹായത്തോടെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതെവന്നപ്പോൾ കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാർ ടിവികെയെ പിന്തുണയ്ക്കുകയായിരുന്നു. തമിഴ്നാട് രാഷ്ട്രീയത്തിലെ ഈ ചേരിമാറ്റത്തെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി പ്രചാരണായുധമാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Read Moreസി ജോസഫ് വിജയ് എന്ന ഞാൻ…. ആണ്ടവൻ മീതെ ആണയിട്ട് വിജയ്യുടെ സത്യപ്രതിജ്ഞ
ചെന്നൈ: സിനിമയേക്കാൾ മാസ്കാട്ടി തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ്യുടെ സത്യപ്രതിജ്ഞ. ആണ്ടവൻ മീതെ ആണയിട്ടായിരുന്നു വിജയ്യുടെ സത്യപ്രതിജ്ഞ. സി ജോസഫ് വിജയ് എന്ന ഞാൻ എന്ന് തുടങ്ങി പേപ്പറിൽ നോക്കാതെ സത്യപ്രതിജ്ഞാ വാചകം ചൊല്ലിയത് കാണികൾക്കിടയിൽ ആവേശം ജ്വലിപ്പിച്ചു. സിനിമയിലെ തന്റെ സ്ഥിരം പഞ്ച് ഡയലോഗുകൾ പോലെ പതിനായിരങ്ങളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചായിരുന്നു സത്യപ്രതിജ്ഞ. വിജയ്യ്ക്കൊപ്പം മറ്റ് ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഗവർണർ രാജേന്ദ്ര ആർലേകർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പദവിക്കൊപ്പം ആഭ്യന്തരം ഉൾപ്പെടെയുള്ള വകുപ്പുകൾ വിജയ് കൈവശം വയ്ക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് നേരിട്ട് വീക്ഷിക്കാൻ മാതാപിതാക്കളും സുഹൃത്ത് തൃഷയും എത്തിയിരുന്നു. 1967-ന് ശേഷം ദ്രാവിഡ പാർട്ടികളായ ഡിഎംകെക്കും എഐഎഡിഎംകെക്കും പുറത്ത് നിന്ന് തമിഴ്നാട്…
Read Moreനീലസാരിയും തലയിൽ മുല്ലപ്പൂവും ചൂടി താര സുന്ദരിയുമെത്തി: വിജയ്യുടെ സത്യപ്രതിജ്ഞയിലേക്ക് തൃഷയുടെ സര്‍പ്രൈസ് എന്‍ട്രി
തമിഴ്നാട് മുഖമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ താരമായി തൃഷ. നീല പട്ടുസാരിയിൽ അതീവ സുന്ദരിയായാണ് തൃഷ എത്തിയത്. വിജയ് ഒഴിയുന്ന മണ്ഡലത്തില്‍ തൃഷ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് നിര്‍ണായക ചടങ്ങിലേക്ക് തൃഷയുടെ സാനിധ്യം. വിജയ്യുടെ മാതാപിതാക്കളും ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സന്നിഹിതനായിരുന്നു. തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കിടയില്‍ തൃഷ– വിജയ് ബന്ധവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിജയ്യും ഭാര്യ സംഗീതയും തമ്മിൽ വേർ പിരിയാനുള്ള കാരണം തൃഷ ആണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇതല്ല കാരണമെന്ന് ഇരുവരുടേയും അടുത്ത വൃത്തങ്ങൾ തള്ളിയിരുന്നു. അതേസമയം, 1967-ന് ശേഷം ദ്രാവിഡ പാർട്ടികളായ ഡിഎംകെക്കും എഐഎഡിഎംകെക്കും പുറത്ത് നിന്ന് തമിഴ്നാട് ഭരിക്കുന്ന ആദ്യ നേതാവായി വിജയ് മാറും.
Read Moreകെസി മുഖ്യമന്ത്രിയായാല്‍ ജനവിധി തേടുക കല്‍പ്പറ്റയില്‍?
കല്‍പ്പറ്റ: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സംസ്ഥാന മുഖ്യമന്ത്രിയായാല്‍ നിയമസഭാംഗമാകുന്നിന് ജനവിധി തേടുക കല്‍പ്പറ്റയിലെന്ന് അഭ്യൂഹം. സുരക്ഷിത മണ്ഡലം എന്ന നിലയില്‍ കെസി കല്‍പ്പറ്റയ്ക്കു മുന്‍ഗണന നല്കുമെന്നു കരുതുന്നവര്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ നിരവധി. ഇരിക്കൂറിലോ?കെസി സംസ്ഥാന ഭരണത്തിന്റെ സാരഥ്യത്തിലെത്തിയാല്‍ അഡ്വ.സജീവ് ജോസഫ് വിജയിച്ച ഇരിക്കൂറില്‍ മത്സരിക്കുമെന്നാണ് പൊതുവെ പ്രചാരണം. സംസ്ഥാനത്തു കെസി ചേരിയിലെ പ്രമുഖനായ സജീവ് ജോസഫ് മുറുമുറുപ്പില്ലാതെ മണ്ഡലം ഒഴിഞ്ഞുകൊടുക്കുമെന്നും വ്യക്തമാണ്. എന്നാല്‍, ഇരിക്കൂറില്‍ കെസിക്കു സുഗമമായി ജയിച്ചു കയറാവുന്ന സാഹചര്യമാണോയെന്നു സംശയിക്കുന്നവരുണ്ട്. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ പക്ഷം പിടിക്കുന്നവര്‍ ഇരിക്കൂറിലും രംഗത്തുവന്നിരുന്നു. മണ്ഡലത്തില്‍ മുസ്ലിം ലീഗിനും വേരോട്ടമുണ്ട്. ഇരിക്കൂറില്‍ 59.94 ശതമാനം വോട്ടാണ് സജീവ് ജോസഫിനു ലഭിച്ചത്. പോള്‍ ചെയ്ത 1,51,645 വോട്ടില്‍ 90,895 വോട്ടാണ് കൈപ്പത്തി അടയാളത്തില്‍ പതിഞ്ഞത്. തൊട്ടടുത്ത എതിര് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്-എമ്മിലെ…
Read Moreന്യൂനപക്ഷ കമ്മീഷന് കുടിയൊഴിപ്പിക്കല്‍ പോലുള്ള നടപടികള്‍ക്ക് ഉത്തരവിടാന്‍ അധികാരമില്ലെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് കുടിയൊഴിപ്പിക്കല്‍ പോലുള്ള നടപടികള്‍ക്ക് ഉത്തരവിടാന്‍ അധികാരമില്ലെന്ന് ഹൈക്കോടതി. കുടിയൊഴിപ്പിക്കല്‍ പോലുള്ള കാര്യങ്ങള്‍ സിവില്‍ കോടതിയുടെ അധികാരമാണ്. ഇത്തരം അധികാരത്തില്‍ കൈകടത്താന്‍ കമ്മീഷന് കഴിയില്ലെന്നും ജസ്റ്റീസ് എസ്. ഈശ്വരന് വ്യക്തമാക്കി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് പുറപ്പെടുവിച്ച കുടിയിറക്കല്‍ ഉത്തരവിനെതിരെ മലപ്പുറം സ്വദേശി മൊയ്തീന്‍കുട്ടി നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കമ്മീഷന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് വിലയിരുത്തിയ കോടതി ഉത്തരവ് റദ്ദാക്കുകയും ചെയ്തു. രജിസ്ട്രേഷന് നടത്തിയിട്ടും സ്ഥലം ഒഴിഞ്ഞു നല്‍കുന്നില്ലെന്ന് ആരോപിച്ച് മലപ്പുറം സ്വദേശി അബ്ദുള്‍ സലാം നല്കിയ പരാതിയിലാണ് ന്യൂനപക്ഷ കമീഷന്റെ ഉത്തരവുണ്ടായത്. നിയമത്തിന്റെ ആമുഖത്തില്‍ തന്നെ ന്യൂനപക്ഷ കമ്മീഷന്റെ രൂപീകരണത്തിന്റെ ലക്ഷ്യങ്ങള്‍ പറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം, ക്ഷേമം, സംരക്ഷണം, ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് ന്യൂനപക്ഷ കമ്മീഷനെ നിയമിച്ചിട്ടുള്ളത്. നിശ്ചിത വിഷയങ്ങളില്‍ സര്‍ക്കാറിന് ശിപാര്‍ശ നല്‍കാനുള്ള അധികാരം മാത്രമാണ് കമ്മീഷനുള്ളത്.…
Read Moreവേര്‍പിരിഞ്ഞ് താമസിക്കാനുള്ള കാരണം ബോധിപ്പിച്ചില്ല എന്നതുകൊണ്ടുമാത്രം വിവാഹമോചനം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: വേര്‍പിരിഞ്ഞ് താമസിക്കാനുള്ള കാരണം ബോധിപ്പിച്ചില്ല എന്നതുകൊണ്ട് മാത്രം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം കുടുംബ കോടതിക്ക് നിഷേധിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് കുടുംബ കോടതിയെ സമീപിച്ച ദമ്പതികള്‍ക്ക് വിവാഹമോചനം നിഷേധിച്ചതിനെതിരെയുള്ള ഹര്‍ജിയിലാണ് കോടതി ഉത്തരവ്. രണ്ടു വര്‍ഷത്തിലധികം വേര്‍പിരിഞ്ഞ് താമസിക്കുന്നു എന്ന് സത്യവാങ്മൂലം നല്കി. എന്നാല്‍ എന്തുകൊണ്ട് വേര്‍പിരിഞ്ഞു എന്ന കാരണം ഹര്‍ജിയില്‍ പറഞ്ഞില്ല. കാരണം വ്യക്തമാക്കിയില്ല എന്ന് ചൂണ്ടികാട്ടി കുടുംബ കോടതി വിവാഹമോചനം നിഷേധിച്ചു. തുടര്‍ന്നാണ് കുടുംബകോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. നിയമപ്രകാരം ഒരു വര്‍ഷം വേര്‍പിരിഞ്ഞ് താമസിക്കുകയും ഒരുമിച്ച് ജീവിക്കാന്‍ പറ്റില്ലെന്ന് പരസ്പര സമ്മതത്തോടെ അറിയിക്കുകയും ചെയ്താല്‍ വിവാഹമോചനമാകാം. എന്തുകൊണ്ട് വിവാഹമോചനം എന്നതിനുള്ള കാരണം വ്യക്തമാക്കണം എന്ന് നിയമത്തില്‍ ഇല്ല. സ്വകാര്യ കാര്യങ്ങള്‍ കോടതിയില്‍ പറയാന്‍ നിര്‍ബന്ധിക്കരുത്. വൈവാഹിക ജീവിതം പരാജയപ്പെട്ടു എന്ന് ബോധ്യപ്പെട്ടാല്‍ വിവാഹമോചനം അനുവദിക്കണം. ജീവിക്കാന്‍ പറ്റില്ല എന്ന്…
Read Moreവിസികെ പിന്തുണ ടിവികെയ്ക്ക്: വിജയ് മുഖ്യമന്ത്രിപദത്തിലേക്ക്? വിജയ് നൽകിയ പിന്തുണക്കത്ത് വ്യാജമെന്ന് എഎംഎംകെ നേതാവ് ടി.ടി.വി ദിനകരൻ
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് അവസാനമാകുന്നതായി സൂചന. വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ) വിജയ്ക്കു പിന്തുണയുമായി രംഗത്തുമെന്നാണ് പുതിയ റിപ്പോർട്ട്. ഇതോടെ വിജയ്ക്ക് 118 അംഗങ്ങളുടെ പിന്തുണയാകും. 1967-ന് ശേഷം ആദ്യമായാണ് ദ്രാവിഡേതര പാർട്ടി സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. നിലവിൽ കോൺഗ്രസ് (5 സീറ്റ്), സിപിഎ (2), സിപിഎം (2) എന്നീ പാർട്ടികൾ വിജയ്യ്ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, വിജയ്യുടെ തമിഴക വെട്രി കഴകവും (ടിവികെ) ടി.ടി.വി. ദിനകരന്റെ എഎംഎംകെയും തമ്മിലുള്ള പോര് ലോക്ഭവനിലെത്തിയിരിക്കുകയാണ്. എഎംഎംകെയുടെ ഏക എംഎൽഎ വിജയ്യുടെ പാർട്ടിക്ക് നൽകിയ പിന്തുണക്കത്ത് വ്യാജമാണെന്നും ഇതിനു പിന്നിൽ കുതിരക്കച്ചവടമാണെന്നുമാണ് ദിനകരന്റെ ആരോപണം. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. 108 സീറ്റുകൾ നേടിയ വിജയ്യുടെ പാർട്ടി, സ്വതന്ത്രരുടെയും ചെറുകക്ഷികളുടെയും പിന്തുണയോടെ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിനിടെയാണ് എഎംഎംകെ…
Read Moreസൈനികതലപ്പത്ത് വൻ അഴിച്ചുപണി: എൻ.എസ്. രാജ സുബ്രഹ്മണി സിഡിഎസ്; കൃഷ്ണ സ്വാമിനാഥൻ നാവികസേനാ മേധാവി
ന്യൂഡൽഹി: രാജ്യത്തിന്റെ സൈനികതലപ്പത്ത് നിർണായക നിയമനങ്ങളുമായി കേന്ദ്രസർക്കാർ. പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ആയി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെയും നാവികസേനാ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെയും നിയമിച്ചു. ഇന്നു രാവിലെയാണ് ഇതുസംബന്ധിച്ച ഉത്തരവുകൾ പുറത്തിറങ്ങിയത്. നിലവിലെ സിഡിഎസ് ജനറൽ അനിൽ ചൗഹാൻ വിരമിക്കുന്ന ഒഴിവിലേക്ക് 30-ന് ആണ് രാജ സുബ്രഹ്മണി ചുമതലയേൽക്കുക. കരസേനാ വൈസ് ചീഫ് പദവിയിൽനിന്നു വിരമിച്ച അദ്ദേഹം നിലവിൽ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിൽ സൈനിക ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചു വരികയാണ്. 39 വർഷംനീണ്ട സൈനികജീവിത പരിചയമുള്ള രാജ സുബ്രഹ്മണി 1985-ലാണ് ഗർവാൾ റൈഫിൾസിൽ കമ്മീഷൻ ചെയ്തത്. ലഖ്നൗ ആസ്ഥാനമായുള്ള സെൻട്രൽ ആർമി കമാൻഡറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പടിഞ്ഞാറൻ, വടക്കൻ അതിർത്തികളിലെ സൈനിക വിന്യാസത്തിലും പ്രവർത്തനങ്ങളിലും അദ്ദേഹത്തിനുള്ള അഗാധമായ അറിവ് പ്രതിരോധ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ നിർണായകമാകും. കിംഗ്സ് കോളജ്…
Read More