തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ; രാ​ജ്യ​ത്തെ​യാ​കെ ‘പ​ത​ഞ്ജ​ലി’ പ​റ്റി​ച്ചെ​ന്നു സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ളു​ടെ പേ​രി​ൽ പ​ത​ഞ്ജ​ലി ആ​യു​ർ​വേ​ദിനു സു​പ്രീം കോ​ട​തിയുടെ രൂ​ക്ഷ​വി​മ​ർ​ശനം. തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​യ പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ രാ​ജ്യ​ത്തെ മു​ഴു​വ​ൻ പ​ത​ഞ്ജ​ലി പ​റ്റി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ സു​പ്രീം കോ​ട​തി, രോ​ഗ​ങ്ങ​ളോ മ​റ്റ് മെ​ഡി​ക്ക​ൽ അ​വ​സ്ഥ​ക​ളോ സം​ബ​ന്ധി​ച്ച ഉ​ത്പ​ന്ന​ങ്ങ​ൾ പ​ര​സ്യം ചെ​യ്യു​ന്ന​തി​ൽ​നി​ന്നു ക​മ്പ​നി​യെ വി​ല​ക്കു​ക​യും ചെ​യ്തു. പ​ത​ഞ്ജ​ലി​ക്കും ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ​നും സു​പ്രീം കോ​ട​തി കോ​ട​തി​യ​ല​ക്ഷ്യ നോ​ട്ടീ​സും അ​യ​ച്ചു. നോ​ട്ടീ​സി​നു മ​റു​പ​ടി ന​ൽ​കാ​ൻ പ​ത​ഞ്ജ​ലി​ക്ക് മൂ​ന്നാ​ഴ്ച​ത്തെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു ന​ട​പ​ടി. പ്ര​മേ​ഹ​വും ആ​സ്ത്മ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ രോ​ഗ​ങ്ങ​ൾ ഭേ​ദ​മാ​ക്കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് പ​ത​ഞ്ജ​ലി ആ​യു​ർ​വേ​ദ് നി​യ​മം ലം​ഘി​ച്ച് പ​ര​സ്യം ന​ൽ​കി​യെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പി​എ​സ് പ​ട്വാ​ലി​യ വാ​ദി​ച്ചു.

Read More

 ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ കൊ​ല​ക്കേ​സി​ൽ നി​യ​മ​പോ​രാ​ട്ടം തു​ട​രും; മു​ഖ്യ​മ​ന്ത്രി ര​ക്ത​ദാ​ഹിയെന്ന്​ കെ. സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ടി.​പി.​ ച​ന്ദ്ര​ശേ​ഖ​ര​ൻ കൊ​ല​ക്കേ​സി​ൽ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ. ഹൈ​ക്കോ​ട​തി വി​ധി ആ​ശ്വാ​സം പ​ക​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തി​ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ മു​ഴു​വ​ൻ പേ​രെ​യും പി​ടി​കു​ടും വ​രെ പോ​രാ​ട്ടം തു​ട​രും. കൊ​ല​യി​ൽ സി​പി​എ​മ്മി​ന് പ​ങ്കി​ല്ലെ​ന്ന വാ​ദം പൊ​ളി​ഞ്ഞു. കൊ​ല​യ്ക്ക് അ​നു​മ​തി കൊ​ടു​ത്ത നേ​താ​ക്ക​ൾ ഇ​പ്പോ​ഴും സി​പി​എ​മ്മി​ൽ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി ര​ക്ത​ദാ​ഹി​യാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. സ​മ​രാ​ഗ്നി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

ടി​പി വ​ധ​ക്കേ​സ് പ്ര​തി​യു​ടെ വീ​ടി​നു സ​മീ​പം ബോം​ബ് പൊട്ടി, വാ​യ​ന​ശാ​ല ത​ക​ർ​ത്തു ; കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടി​നു മു​ന്നി​ൽ റീ​ത്ത്

ത​ല​ശേ​രി: ആർഎംപി നേതാവ് ടി.​പി.​ ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​യു​ടെ വീ​ടി​നു സ​മീ​പം ബോം​ബ് സ്ഫോ​ട​നം. പ​ന്ത്ര​ണ്ടാം പ്ര​തി ജ്യോ​തി ബാ​ബു​വി​ന്‍റെ വീ​ടി​ന്‍റെ പ​രി​സ​ര​ത്തെ ഇ​ട​വ​ഴി​യി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ സ്ഫോ​ട​നം ന​ട​ന്ന​ത്. കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കു​ന്നോ​ത്തുപ​റ​മ്പ് ക​ടു​ങ്ങാം​പൊ​യി​ലി​ലാ​ണ് സം​ഭ​വം. വി​ചാ​ര​ണക്കോ​ട​തി വെ​റു​തെ​വി​ട്ട ജ്യോ​തി ബാ​ബു​വി​നെ ഗൂ​ഢാ​ലോ​ച​ന കു​റ്റം ചു​മ​ത്തി ഹൈ​ക്കോ​ട​തി ഇ​ന്ന​ലെ​ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചിരുന്നു. സിപിഎം കുന്നോത്തുപറമ്പ് മുൻ ലോക്കൽ സെക്രട്ടറി കൂടിയാണ് ജ്യോതി ബാബു. സ്ഫോടനം നടന്നതിനു പിന്നാലെ ജ്യോ​തി ബാ​ബു​വി​ന്‍റെ വീ​ടി​ന്‍റെ തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ത്തു​ള്ള ഗ്രാ​മ​ദീ​പം വാ​യ​ന​ശാ​ല​ രാത്രി ത​ക​ർ​ക്ക​പ്പ​ട്ടു. പ്രദേശത്തെ ര​ണ്ട് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട്ടി​ൽ റീ​ത്ത് വച്ച സംഭവവുമുണ്ടായി. കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേഷ​ണം ആ​രം​ഭി​ച്ചു. ടിപി വ​ധ​ക്കേ​സ് വിധിക്കു പിന്നാലെ ഉണ്ടായ സംഭവങ്ങൾ പ്രദേശത്ത് ആശങ്ക പരത്തിയിട്ടുണ്ട്.കേ​​​സി​​​ൽ ഒ​​​​മ്പ​​​​ത് പ്ര​​​​തി​​​​ക​​​​ള്‍​ക്ക് ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​തെ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യി 20…

Read More

ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ത​മ്മി​ലു​ള്ള അ​തു​ല്യ​മാ​യ ബ​ന്ധ​ത്തി​ന് പ്ര​ചോ​ദ​നം ന​ൽ​കു​ന്ന ആ​ത്മാ​വി​നെ ന​മ്മ​ൾ സം​ര​ക്ഷി​ക്കണം; ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഹൃ​ദ​യ​ത്തി​ന്‍റെ​യും ആ​ത്മാ​വി​ന്‍റെ​യും ബ​ന്ധ​മാ​ണ്; ദ്രൗ​പ​തി മു​ർ​മു

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശ് വി​മോ​ച​ന​യു​ദ്ധ​ത്തി​ൽ സു​ഹൃ​ത്തും പ​ങ്കാ​ളി​യു​മാ​യ​തി​ൽ ഇ​ന്ത്യ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും അ​യ​ൽ രാ​ജ്യ​വു​മാ​യി വി​ക​സ​ന യാ​ത്ര പ​ങ്കി​ടു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്നും രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു. ബം​ഗ്ലാ​ദേ​ശ് യൂ​ത്ത് ഡെ​ലി​ഗേ​ഷ​ൻ പ്രോ​ഗ്രാ​മി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഷ്ട്ര​പ​തി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​തു​ല്യ​മാ​യ ബ​ന്ധ​ത്തി​ന് പ്ര​ചോ​ദ​നം ന​ൽ​കു​ന്ന “ഈ ​ആ​ത്മാ​വി​നെ ന​മ്മ​ൾ സം​ര​ക്ഷി​ക്കു​ക​യും പ​രി​പോ​ഷി​പ്പി​ക്കു​ക​യും വേ​ണം’. ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ത​മ്മി​ലു​ള്ള ബ​ന്ധം ഹൃ​ദ​യ​ത്തി​ന്‍റെ​യും ആ​ത്മാ​വി​ന്‍റെ​യും ബ​ന്ധ​മാ​ണെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. ന​മ്മ​ൾ​ക്ക് ആ​ഴ​ത്തി​ലു​ള്ള സാം​സ്കാ​രി​ക ബ​ന്ധ​മു​ണ്ട്, ക​ല, സം​ഗീ​തം, ക്രി​ക്ക​റ്റ്, ഭ​ക്ഷ​ണം എ​ന്നി​വ​യോ​ടു​ള്ള പൊ​തു​വാ​യ സ്നേ​ഹ​മു​ണ്ട്. (ര​ബീ​ന്ദ്ര​നാ​ഥ്) ടാ​ഗോ​ർ ര​ചി​ച്ച ന​മ്മു​ടെ ദേ​ശീ​യ ഗാ​ന​ങ്ങ​ൾ അ​ഭി​മാ​ന​ത്തി​ന്‍റെ ഉ​റ​വി​ട​മാ​ണ്. കാ​സി ന​സ്‌​റു​ൽ ഇ​സ്‌​ലാ​മി​ന്‍റെ കൃ​തി​ക​ൾ ന​മ്മു​ടെ ഐ​ക്യ​വും നാ​നാ​ത്വ​വും ന​മ്മു​ടെ പ​ങ്കി​ട്ട പൈ​തൃ​ക​ത്തി​ൽ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്നു. ബം​ഗ്ലാ​ദേ​ശു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തി​ന് ഇ​ന്ത്യ ഏ​റ്റ​വും ഉ​യ​ർ​ന്ന മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു​ണ്ട്. അ​തി​ന്‍റെ മു​ഴു​വ​ൻ സാ​ധ്യ​ത​ക​ളും സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്. ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും വ​ലി​യ​തും…

Read More

അ​ന്യ​പു​രു​ഷ​നു​മാ​യി അ​വി​ഹി​ത​ബ​ന്ധം; ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

ജ​യ്പു​ർ: അ​ന്യ​പു​രു​ഷ​നു​മാ​യി അ​വി​ഹി​ത​ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ച്ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. രാ​ജ​സ്ഥാ​നി​ലെ ബ​ൻ​സ്വാ​ര ജി​ല്ല​യി​ലെ പൂ​നി​യ ഖേ​ഡ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. രാ​ജു (32) ഭാ​ര്യ നാ​നി​യെ (30) കോ​ടാ​ലി കൊ​ണ്ട് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ദാ​ൻ​പൂ​ർ എ​സ്എ​ച്ച്ഒ രാ​ജ്വീ​ർ സിം​ഗ് പ​റ​ഞ്ഞു. ഇ​തി​നു​ശേ​ഷം രാ​ജു ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ടെ​ന്നും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും എ​സ്എ​ച്ച്ഒ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ടി. ​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ കേ​സ്: വ​ധ​ശി​ക്ഷ ഇ​ല്ല, പ്ര​തി​ക​ളു​ടെ ശി​ക്ഷാ​കാ​ലാ​വ​ധി ഉ​യ​ർ​ത്തി, 20 വ​ര്‍​ഷം ക​ഴി​യാ​തെ പ​രോ​ളി​ല്ല

കൊ​ച്ചി: ടി.​പി.​ച­​ന്ദ്ര­​ശേ­​ഖ­​ര​ന്‍ വ­​ധ­​ക്കേ­​സി­​ലെ പ്ര­​തി­​ക­​ള്‍­​ക്ക് വ­​ധ­​ശി­​ക്ഷ­​യി​ല്ല. കൊ­​ല­​പാ­​ത­​ക­​ത്തി​ല്‍ നേ­​രി­​ട്ട് പ­​ങ്കു­​ള്ള ഒ­​ന്നു മു­​ത​ല്‍ അഞ്ച്  വ­​രെ­​യു­​ള്ള പ്ര­​തി­​ക​ള്‍­​ക്കും 7-ാം പ്ര­​തി­​ക്കും ഹൈ​ക്കോ​ട​തി ഇരട്ട ജീ​വ​പ​ര്യ​ന്തം കൂ​ടി വി​ധി​ച്ചു. 20 വ​ർ​ഷ​ത്തേ​ക്ക് ഇ​വ​ർ​ക്ക് ശി​ക്ഷാ ഇ​ള​വ് അ­​നു­​വ­​ദി­​ക്ക­​രു­​തെ​ന്നും കോ​ട­​തി വ്യ­​ക്ത­​മാ​ക്കി. വി­​ചാ­​ര­​ണ­​ക്കോ​ട­​തി വി­​ധി­​ച്ച ത​ട­​വ് ശി­​ക്ഷ­​യു­​ടെ കാ­​ലാ­​വ​ധി ഉ­​യ​ര്‍­​ത്തി­​ക്കൊ­​ണ്ടാ​ണ് ഹൈ­​ക്കോ­​ട­​തി ഉ­​ത്ത­​ര­​വ്. അ​തേ​സ​മ​യം വി­​ചാ­​ര­​ണ­​ക്കോ­​ട­​തി നേ​ര​ത്തേ വെ­​റു­​തേ വി​ട്ട കെ.​കെ.​കൃ­​ഷ്­​ണ​നും ജ്യോ­​തി ബാ­​ബു­​വി​നും ജീ­​വ­​പ­​ര്യ­​ന്തം ത​ട­​വ് ശി­​ക്ഷ വി­​ധി­​ച്ചു. ടി.​പി.​ച­​ന്ദ്ര­​ശേ­​ഖ​ര­​നെ കൊ­​ല­​പ്പെ­​ടു​ത്തി­​യ രീ­​തി അ­​തി­​ക്രൂ­​ര­​മാ­​ണെ­​ന്ന് കോ​ട­​തി നി­​രീ­​ക്ഷി​ച്ചു. സ­​മൂ­​ഹ­​മ­​ന­​സാ­​ക്ഷി­​യെ​ത­​ന്നെ ഞെ­​ട്ടി­​ച്ച സം­​ഭ­​വ­​മാ­​ണി​ത്. രാ­​ഷ്ട്രീ­​യ­​കൊ­​ല­​പാ​ത­​കം എ­​ന്ന് പ​റ­​ഞ്ഞ് ഇ­​തി­​നെ ത­​ള്ളി­​ക്ക­​ള­​യാ​ന്‍ ക­​ഴി­​യി­​ല്ലെ​ന്നും കോ​ട­​തി വ്യ­​ക്ത­​മാ​ക്കി. പ്ര­​തി­​ക​ള്‍­​ക്ക് പ­​ര­​മാ​വ­​ധി ശി­​ക്ഷ ന​ല്‍­​ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ട് പ്രോ­​സി­​ക്യൂ­​ഷ​നും കെ.​കെ.​ര­​മ എം­​എ​ല്‍­​എ­​യും ന​ല്‍​കി­​യ ഹ​ര്‍­​ജി­​യി­​ലാ­​ണ് കോ​ട­​തി ഉ­​ത്ത­​ര​വ്.          

Read More

പാ​സ​ഞ്ച​ർ ടി​ക്ക​റ്റ് നി​ര​ക്കിലെ കുറവ്; പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ കു​റ​ഞ്ഞു, തി​രു​വ​ന​ന്ത​പു​ര​ത്ത് കുറഞ്ഞില്ല

കൊ​ല്ലം: പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ മി​നി​മം ടി​ക്ക​റ്റ് നി​ര​ക്ക് 30 രൂ​പ​യി​ൽനി​ന്ന് 10 ആ​യി കു​റ​ച്ച​ത് സം​സ്ഥാ​ന​ത്ത് ഭാ​ഗി​ക​മാ​യി നി​ല​വി​ൽ വ​ന്നു. പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ ഇ​ന്ന​ലെ മു​ത​ൽ 10 രൂ​പ മു​ത​ലുള്ള സെ​ക്ക​ന്‍ഡ് ക്ലാ​സ് ഓ​ർ​ഡി​ന​റി ടി​ക്ക​റ്റു​ക​ൾ ല​ഭി​ച്ച് തു​ട​ങ്ങിയെങ്കിലും തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ പാ​സ​ഞ്ച​ർ ട്രെ​യി​ൻ നി​ര​ക്കി​ലെ കു​റ​വ് പ്രാ​ബ​ല്യ​ത്തി​ലാ​യി​ട്ടി​ല്ല. പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ സ്റ്റേ​ഷ​ൻ കൗ​ണ്ട​റു​ക​ളി​ലും സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ ഓ​ട്ടോ​മാ​റ്റി​ക് ടി​ക്ക​റ്റ് വെ​ന്‍റിം​ഗ് മെ​ഷീ​ൻ കൗ​ണ്ട​റു​ക​ളി​ലും യു​ടി​എ​സ് ആ​പ്പ് വ​ഴി​യു​ം കുറഞ്ഞ നിരക്കിലുള്ള ടി​ക്ക​റ്റു​കൾ ലഭിക്കു ന്നുണ്ട്.എന്നാൽ, തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ലെ സ്റ്റേ​ഷ​ൻ കൗ​ണ്ട​റു​ക​ളി​ൽ ഇ​ന്നും പാ​സ​ഞ്ച​റിന്‍റെ മി​നി​മം നി​ര​ക്ക് 30 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യ​ത്. നി​ര​ക്ക് കു​റ​ച്ചു​ള്ള അ​റി​യി​പ്പു​ക​ളൊ​ന്നും ത​ങ്ങ​ൾ​ക്ക് ഇ​തു​വ​രെ​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ലെ കൊ​മേ​ർ​സ്യ​ൽ വി​ഭാ​ഗം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. അ​തേസ​മ​യം യു​ടി​എ​സ് ആ​പ്പി​ൽ പ​ത്ത് രൂ​പ​യു​ടെ സെ​ക്കന്‍ഡ് ക്ലാ​സ് ഓ​ർ​ഡി​ന​റി ടി​ക്ക​റ്റ് ര​ണ്ട് ദി​വ​സം മു​മ്പ്…

Read More

വരുന്നൂ, കു​ടും​ബ​ശ്രീ​യു​ടെ ‘ല​ഞ്ച് ബെ​ൽ’; നോ​ർ​ത്ത് ഇ​ന്ത്യ​ൻ ഉ​ച്ചഭ​ക്ഷ​ണവും ഡ​യ​റ്റ​റി ല​ഞ്ചും

തി​രു​വ​ന​ന്ത​പു​രം: പുറത്തുപോയി ഹോട്ടലുകൾ തപ്പിപിടിച്ച് സമയം കളയാതെ സ്റ്റീ​ൽ പാ​ത്ര​ങ്ങ​ളി​ൽ ഉ​ച്ച​യൂ​ണ് മു​ന്നി​ലെ​ത്തി​യാ​ൽ എ​ങ്ങ​നെ​യു​ണ്ടാ​വും… കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രാ​ണ് ഉ​ച്ച​യൂ​ണ് ചൂ​ടോ​ടെ എ​ത്തി​ക്കാ​ൻ രം​ഗ​ത്ത് വ​രു​ന്ന​ത്. ‘ല​ഞ്ച് ബെ​ൽ’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ​ദ്ധ​തി ആ​ദ്യം ന​ട​പ്പി​ലാ​ക്കു​ക ത​ല​സ്ഥാ​ന​ത്താ​ണ്. പ​ദ്ധ​തി താ​മ​സി​യാ​തെ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും.​ കു​ടും​ബ​ശ്രീ ഓ​ൺ​ലൈ​ൻ ആ​പ്പാ​യ ‘പോ​ക്ക​റ്റ് മാ​ർ​ട്ട്’ വ​ഴി​യാ​ണ് ഓ​ർ​ഡ​റു​ക​ൾ സ്വീ​ക​രി​ക്കു​ക.തു​ട​ക്ക​ത്തി​ൽ ഉ​ച്ച​യൂ​ണ് മാ​ത്ര​മാ​ണ് ന​ൽ​കു​ന്ന​ത്. മു​ട്ട, മീ​ൻ എ​ന്നി​വ ചേ​ർ​ന്ന ഉ​ച്ച​യൂ​ണി​നു 99 രൂ​പ​യും പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടു​ന്ന ഊ​ണി​ന് 60 രൂ​പ​യു​മാ​ണ് വി​ല. ഉ​പ​ഭോ​ക്താ​വി​ന്‍റെ ആ​വ​ശ്യം അ​നു​സ​രി​ച്ച് റെ​ഗു​ല​ർ ല​ഞ്ച്, ഹാ​പ്പി ല​ഞ്ച് എ​ന്നി​ങ്ങ​നെ ര​ണ്ട് അ​ള​വി​ലാ​യി​രി​ക്കും ഉ​ച്ചഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​ത്. ഒ​രു മാ​സം വ​രെ മു​ൻ​കൂ​ട്ടി പ​ണ​മ​ട​ച്ച് ബു​ക്ക് ചെ​യ്യാം. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾത​ന്നെ​യാ​ണ് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ക.​ സ്റ്റീ​ൽ പാ​ത്ര​ങ്ങ​ളി​ൽ എ​ത്തി​ച്ചശേ​ഷം പാ​ത്ര​ങ്ങ​ൾ പി​ന്നീ​ട് മ​ട​ക്കി വാ​ങ്ങും. കേ​ന്ദ്രീ​കൃ​ത അ​ടു​ക്ക​ള​യി​ൽ പാ​ച​കം ചെ​യ്ത…

Read More

ഓ​ട്ടോ ഡ്രൈ​വ​റെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു കൊ​ന്ന സം​ഭ​വം: മൂ​ന്നാ​റി​ല്‍ ഹ​ര്‍​ത്താ​ല്‍, വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു; ര​ണ്ടു​മാ​സ​ത്തി​നി​ടെ 4 മ​ര​ണം

ഇ​ടു​ക്കി: മൂ​ന്നാ​ര്‍ ക​ന്നി​മ​ല​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ സു​രേ​ഷ് കു​മാ​ര്‍ കൊ​ല്ല​പ്പെ​ട്ട​തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും കെ​ഡി​എ​ച്ച് വി​ല്ലേ​ജി​ല്‍ ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ തു​ട​രു​ക​യാ​ണ്. മൂ​ന്നാ​ര്‍ ടൗ​ണി​ല്‍ റോ​ഡ് ഉ​പ​രോ​ധി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ന്നു​ണ്ട്. കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ഓ​ട്ടോ ഡ്രൈ​വ​ര്‍ സു​രേ​ഷ് കു​മാ​റി​ന്‍റെ (46) പോ​സ്റ്റ്മോ​ര്‍​ട്ടം ഇ​ന്ന് ന​ട​ക്കും. ഹൈ​റേ​ഞ്ച് ആ​ശു​പ​ത്രി​യി​ലാ​ണ് മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നാ​ര്‍ ക​ന്നി​മ​ല ടോ​പ്പ് ഡി​വി​ഷ​ന്‍ സ്വ​ദേ​ശി​യാ​ണ് മ​ണി എ​ന്നു വി​ളി​ക്കു​ന്ന സു​രേ​ഷ് കു​മാ​ര്‍. ഇ​ന്ന​ലെ രാ​ത്രി 9.30നാ​യി​രു​ന്നു സു​രേ​ഷ് കു​മാ​ര്‍ ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്നു യാ​ത്ര​ക്കാ​രി​ല്‍ ക​ന്നി​മ​ല സ്വ​ദേ​ശി​ക​ളാ​യ എ​സ​ക്കി രാ​ജ, ഭാ​ര്യ റെ​ജി​ന എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. എ​സ​ക്കി രാ​ജ​യു​ടെ മ​ക​ള്‍ പ്രി​യ​യു​ടെ സ്‌​കൂ​ളി​ല്‍ വാ​ര്‍​ഷി​ക പ​രി​പാ​ടി ക​ഴി​ഞ്ഞു തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഇ​രോ​ടൊ​പ്പം ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​രും പ്രി​യ​യും…

Read More

‘തൃശൂരിന്‍റെ ചങ്കാണ് സുനി ചേട്ടൻ’; പാര്‍ലമെന്‍റില്‍ തൃശൂര്‍ക്കാരുടെ ശബ്ദമായി സുനി ചേട്ടന്‍ ഉണ്ടാവണം; വി.​എ​സ്.​സു​നി​ല്‍​കു​മാ​റി​ന് ആശംസയുമായി കെ. രാജൻ

തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​രി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന വി.​എ​സ്.​സു​നി​ല്‍​കു​മാ​റി​ന് ആ​ശം​സ​ക​ളു​മാ​യി മ​ന്ത്രി കെ. ​രാ​ജ​ൻ. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് മ​ന്ത്രി ആ​ശം​സ അ​റി​യി​ച്ച​ത്. ഒ​രു പാ​ര്‍​ലമെ​ന്‍റേ​റി​യ​ന്‍ എ​ന്ന രീ​തി​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​മാ​ണ് വി. ​എ​സ്. സു​നി​ൽ​കു​മാ​ർ ന​ട​ത്തി​യ​ത്. ഏ​തൊ​രു വി​ഷ​യ​ത്തേ​യും അ​ഗാ​ധ​മാ​യ പ​ഠ​ന​ത്തി​ലൂ​ടെ മ​ന​സി​ലാ​ക്കി സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വൈ​ഭ​വം എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തീ​ര്‍​ച്ച​യാ​യും ഇ​ന്ത്യ​ന്‍ പാ​ര്‍​ലമെ​ന്‍റി​ല്‍ തൃ​ശൂ​ര്‍​ക്കാ​രു​ടെ ശ​ബ്ദ​മാ​യി സു​നി ചേ​ട്ട​ന്‍ ഉ​ണ്ടാ​വേ​ണ്ട​ത് ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം: പ്രി​യ​പ്പെ​ട്ട ജേ​ഷ്ഠ സ​ഹോ​ദ​ര​ന്‍ സു​നി ചേ​ട്ട​ന്‍ ( അ​ഡ്വ.​വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍) ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തൃ​ശൂ​രി​ല്‍ നി​ന്നും മ​ത്സ​രി​ക്കു​ക​യാ​ണ്. അ​ന്തി​ക്കാ​ട് നി​ന്നും സു​നി ചേ​ട്ട​ന്‍റെ പി​ന്‍​മു​റ​ക്കാ​ര​നാ​യാ​ണ് സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. കേ​ര​ള വ​ര്‍​മ്മ കോ​ളേ​ജി​ല്‍ എ​ഐ​എ​സ്എ​ഫ് പ്ര​വ​ര്‍​ത്ത​ന​ത്തി​ലും, പി​ന്നീ​ട് സം​ഘ​ട​ന​യു​ടെ ജി​ല്ലാ സം​സ്ഥാ​ന ദേ​ശീ​യ ഭാ​ര​വാ​ഹി സ്ഥാ​ന​ങ്ങ​ളി​ലും യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ര​വാ​ഹി സ്ഥാ​ന​ങ്ങ​ളി​ലു​മെ​ല്ലാം…

Read More