കൊച്ചി: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ അപകടമോ അസ്വാഭാവിക മരണമോ സംഭവിക്കുന്ന സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. കഴിഞ്ഞ ആറിനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ഒപ്പിട്ട ഉത്തരവ് പുറത്തിറങ്ങിയത്. നിലവില്‍ സഹായം നല്‍കുന്നതിന് ഏകീകൃതമായ പൊതുമാനദണ്ഡമില്ലായിരുന്നു. ഡ്യൂട്ടിക്കിടയില്‍ അസ്വാഭാവിക മരണം സംഭവിക്കുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് നിലവില്‍ ലഭ്യമാകുന്ന ഡത്ത് റിട്ടയര്‍മെന്റ് ഗ്രാറ്റുവിറ്റി, കുടുംബപെന്ഷന്, പങ്കാളിത്ത പെന്ഷന്, ടെര്‍മിനല്‍ സറണ്ടര്‍, ചികിത്സാ ധനസഹായം, എക്സ്ഗ്രേഷ്യ ധനസഹായം എന്നിവ പഴയതുപോലെ തന്നെ ലഭിക്കുമെന്നും ഉത്തരവിലുണ്ട്. ജോലിക്കിടയിലും ഡ്യൂട്ടിയുടെ ഭാഗമായി മറ്റുള്ളവരുടെ ജീവനും സ്വത്തും രക്ഷിക്കാനുള്ള ശ്രമത്തിനിടയിലുണ്ടാകുന്നതുമായ മരണങ്ങളെയാണ് ഡ്യൂട്ടിക്കിടയിലുള്ള അസ്വാഭാവിക മരണമായി പരിഗണിക്കുക. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഓഫീസിലേക്കും വരുമ്പോഴും തിരിച്ചുപോകുമ്പോഴും സംഭവിക്കുന്ന മരണത്തിനും നഷ്ടപരിഹാരം ലഭിക്കും. ഓഫീസ് ആവശ്യങ്ങള്‍ക്കായി നടത്തുന്ന ടൂറിലാണ് അപകടമരണമെങ്കിലും ഉത്തരവിന്റെ ഗുണഫലം ലഭിക്കും. ഡ്യൂട്ടിക്കിടയില്‍ ഷോക്കേറ്റും നിര്മാണപ്രവര്ത്തനങ്ങള്ക്കിടയിലും, കുറ്റവാളികളെ പിടികൂടുന്നതിനിടയിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയിലും…
Read MoreCategory: Loud Speaker
വ്യാജ ഹലാൽ സർട്ടിഫിക്കറ്റ്:4 പേർ യുപിയിൽ അറസ്റ്റിൽ
ലക്നൗ: വ്യാജ ഹലാൽ സര്‍ട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് നാല് പേരെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ എന്ന പേരിൽ മുംബൈയിൽ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഭാരവാഹികളാണ് അറസ്റ്റിലായത്. ഉത്പന്നങ്ങള്‍ പരിശോധിക്കുകയോ സാമ്പിളുകള്‍ ശേഖരിക്കുകയോ സ്ഥാപനം സന്ദർശിക്കുകയോ അവിടുത്തെ പ്രവര്‍ത്തനം നിരീക്ഷിക്കുകയോ ചെയ്യാതെ നിശ്ചിത തുക വാങ്ങി സര്‍ട്ടിഫിക്കറ്റുകള്‍ നൽകുകയായിരുന്നു എന്ന് കണ്ടെത്തിയതായി ലക്നൗ സ്പെഷൽ ടാസ്ക് ഫോഴ്സ് എഡിജിപി അമിതാഭ് യാഷ് പറഞ്ഞു. ഹലാൽ സര്‍ട്ടിഫിക്കറ്റുകള്‍ നൽകാൻ ഏതെങ്കിലും സർക്കാരിൽനിന്നുള്ള യാതൊരു അംഗീകാരവും ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് കമ്പനികളിൽനിന്ന് ഹലാൽ സർട്ടിഫിക്കറ്റിനെന്ന പേരിൽ പണം വാങ്ങിയ സംഭവത്തിലാണ് നടപടി. ഹലാൽ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഒരു വിഭാഗം ഉപഭോക്താക്കൾ അവരുടെ ഉത്പന്നങ്ങള്‍ വാങ്ങില്ലെന്നും അതുമൂലം വിപണിയിൽ വലിയൊരു വിഹിതം നഷ്ടമാവുമെന്നും ഈ കമ്പനികളെ വിശ്വസിപ്പിച്ച് പണം…
Read Moreകര്‍ഷക പ്രക്ഷോഭം ശക്തം, ദില്ലി ചലോ തടഞ്ഞ് പോലീസ്; വന്‍ സംഘര്‍ഷം
ന്യൂഡല്‍ഹി: ദില്ലി ചലോ മാര്‍ച്ചിനിടെ ഹരിയാനാ, പഞ്ചാബ് അതിര്‍ത്തികളില്‍ വന്‍ സംഘര്‍ഷം. തുടക്കത്തില്‍ തന്നെ മാര്‍ച്ച് തടയാനായി പോലീസ് ശ്രമം. ഇതിനായി കര്‍ഷകരുടെ ട്രക്കുകള്‍ പിടിച്ചെടുത്തു. കാല് നടയായി എത്തിയ കര്‍ഷകരെയും കസ്റ്റഡിയില്‍ എടുത്തു. അതിര്‍ത്തികളില്‍ മുള്ളുവേലിയും കോണ്ക്രീറ്റ്സ്ലാബും പോലീസ് നിരത്തി. ചിലയിടങ്ങളില്‍ കണ്ടെയ്നറുകളില്‍ മണല്‍ എത്തിച്ച് റോഡ് മാര്‍ഗം തടസപ്പെടുത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഹരിയാന പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. ഡ്രോണ്‍ ഉപയോഗിച്ചാണ് കണ്ണീര് വാതകപ്രയോഗം. എന്നാല്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കര്‍ഷകര്‍. അതിര്‍ത്തികളിലേയ്ക്ക് കൂടുതല്‍ കര്‍ഷകര്‍ സംഘടിച്ചെത്തുകയാണ്. മിനിമം താങ്ങുവില ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാന്‍ ആവശ്യപ്പെട്ടുള്ളതാണ് കര്‍ഷക മാര്‍ച്ച്. രാജസ്ഥാന്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ 200ല്‍പരം കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണ് സമരത്തിനിറങ്ങിയത്. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം സ്വാമിനാഥന് കമ്മീഷനിലെ നിര്‍ദേശങ്ങളായ കാര്‍ഷിക പെന്ഷന് ഉള്‍പ്പടെയുള്ള…
Read Moreമുഖ്യമന്ത്രിയുടെ മരുമകന്റെ വകുപ്പിനെ വിമർശിച്ച സംഭവം; കടകംപള്ളി സുരേന്ദ്രനു സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം
തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് പണിയുടെ മെല്ലെപ്പോക്കിനെതിരേ പ്രതികരിച്ച സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന് പാർട്ടി സംസ്ഥാന സമിതിയിൽ നിശിത വിമർശനം. അനാവശ്യ വിവാദത്തിന് കടകംപള്ളി സുരേന്ദ്രൻ തിരികൊളുത്തിയെന്നും പാർട്ടിയെയും നഗരസഭയെയും പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചെന്നുമാണ് സംസ്ഥാന സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും വിമർശനം ഉന്നയിച്ചത്. കടകംപള്ളി സുരേന്ദ്രന്റെ വിമർശനത്തിനെതിരേ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. കരാറുകാരുമായി ബന്ധമുള്ള ചിലർക്കാണ് കരാറുകാരെ തൊട്ടപ്പോൾ പൊള്ളിയതെന്നാണു കടകംപള്ളിയെ ഉദ്ദേശിച്ച് മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ റിയാസ് പരോക്ഷമായി പറഞ്ഞത്. ഇത് നിയമസഭയിൽ ഉൾപ്പെടെ ചർച്ചയായിരുന്നു. നഗരസഭ സംഘടിപ്പിച്ച വികസന സെമിനാറിൽ സംസാരിക്കവെയായിരുന്നു കടകംപള്ളി സുരേന്ദ്രൻ നഗരത്തിലെ റോഡുപണികളുടെ മെല്ലെപ്പോക്കിനെതിരെ വിമർശനം നടത്തിയത്. ഈ വിമർശനത്തിനെതിരെയാണ് സംസ്ഥാന സമിതി കടകംപള്ളിക്കെതിരെ തിരിഞ്ഞത്. എന്നാൽ സംസ്ഥാന സമിതിയിൽ മുഹമ്മദ് റിയാസിനെതിരെ വിമർശനം ഉയർന്നില്ല.
Read Moreഉത്തരാഖണ്ഡ് കലാപം: മുഖ്യപ്രതി 2.45 കോടി കെട്ടിവയ്ക്കണം; മുസ് ലിം കുടുംബങ്ങൾ ഒഴിഞ്ഞുപോകുന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലെ ബൻഭൂൽപുര പ്രദേശത്ത് ഫെബ്രുവരി എട്ടിന് അനധികൃത മുസ് ലിം പള്ളിയും മദ്രസയും ഒഴിപ്പിക്കാൻ പോയ സർക്കാർ ജീവനക്കാർക്കും പോലീസുകാർക്കും നേരെ നടന്ന അക്രമ സംഭവങ്ങളിൽ നടപടിയുമായി നഗരസഭ അധികൃതർ. കല്ലേറിലും തീവയ്പിലും പൊതുമുതലിന് കനത്ത നഷ്ടമുണ്ടായിരുന്നു. നഷ്ടം വിലയിരുത്തിയശേഷം അത് നികത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി അബ്ദുൾ മാലിക്കിന് നഗരസഭ റിക്കവറി നോട്ടീസ് നൽകി. നഷ്ടപരിഹാരത്തുകയായി 2.45 കോടി രൂപ ഫെബ്രുവരി 15നകം നൽകണമെന്നാണ് മുനിസിപ്പൽ കോർപ്പറേഷൻ പ്രതികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. സമയപരിധി ലംഘിച്ചാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതേസമയം അക്രമം നടന്ന് നാല് ദിവസത്തിനുശേഷം ഹൽദ്വാനി ജില്ലയിലെ ബൻഭുൽപുരയിൽ നിന്ന് മുസ് ലിം കുടുംബങ്ങൾ ഒഴിഞ്ഞു പോക്ക് ആരംഭിച്ചു. ജില്ലയ്ക്ക് പുറത്തുള്ള സുരക്ഷിത മേഖലകളിലേക്കാണ് കുടുംബങ്ങൾ കുടിയേറാൻ ആരംഭിച്ചിരിക്കുന്നത്. അഞ്ഞൂറിലധികം കുടുംബങ്ങൾ നഗരം വിട്ടുപോയതായാണ് റിപ്പോർട്ടുകൾ. പലകുടുംബങ്ങളും തങ്ങളുടെ സാധനങ്ങളുമായി തെരുവുകളിലൂടെ കാൽനടയായി…
Read Moreഭർത്താവിനെ മർദിച്ചശേഷം യുവതിയെ മാനഭംഗപ്പെടുത്തി; പ്രതികൾ കുടുംബവഴക്ക് പരിഹരിക്കാനെത്തിയവർ
ബംഗളൂരു: ഭർത്താവിനെ മർദിച്ച് അവശനാക്കിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്തു. ബംഗളൂരു കൊപ്പളിലെ ഗംഗാവതി ബസ് സ്റ്റോപ്പിനു സമീപമുള്ള പാർക്കിലായിരുന്നു സംഭവം. ഇരയുടെ പരാതിയിൽ പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. വീട്ടുകാര്യങ്ങളുമായി ബന്ധപ്പെട്ടു യുവതിയും ഭർത്താവും ബസ് സ്റ്റോപ്പിൽവച്ച് വഴക്കിടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ പരിഹരിക്കാനെത്തിയ ആറു പേർ യുവാവിനെ ആക്രമിക്കാൻ തുടങ്ങി. യുവാവിനെ അടിച്ചുവീഴ്ത്തിയ ശേഷം സംഘത്തിലൊരാൾ സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിനുശേഷം യുവതിയെയും ക്രൂരമായി മർദിച്ചു.
Read Moreവാക്കുതർക്കത്തിനിടെ സഹോദരിയുടെ ഭർത്താവാണെന്ന കാര്യം മറന്നു; അളിയനെ വെട്ടിക്കൊന്ന് ഭാര്യാസഹോദരൻ
പത്തനംതിട്ട: മധ്യവയസ്കനെ വീടിനുളളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യാസഹോദരന്‍ അറസ്റ്റില്‍. ആങ്ങമൂഴി കൊച്ചാണ്ടി കാരയ്ക്കല്‍ (അജി 50)യെയാണ് കൊല്ലപ്പെട്ട നിലയില്‍ ഇന്നലെ വീടിനുള്ളില്‍ കണ്ടെത്തിയത്. ഭാര്യാ സഹോദരന് മഹേഷിനെ (42) ഇന്നു രാവിലെയാണ് മൂഴിയാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹത്തില്‍ വെട്ടേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. പ്രാഥമികമായി കൊലപാതക സൂചനകള്‍ ലഭിച്ചതോടെ പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ വീട് തുറന്നുനോക്കിയപ്പോഴാണ് അജിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെളളിയാഴ്ച മഹേഷും അജിയും ഒന്നിച്ചു മദ്യപിച്ചതു സമീപവാസികള്‍ കണ്ടിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും പറയുന്നു. മഹേഷ് അജിയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനം. മഹേഷിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Read Moreഗതാഗത നിയമം ലംഘിച്ചത് 350 വട്ടം; സ്കൂട്ടർ യാത്രികന് പിഴ 3.2 ലക്ഷം
ബംഗളൂരു: 350 വട്ടം ഗതാഗത നിയമം ലംഘിച്ചതിന് അടക്കേണ്ടത് 3.2 ലക്ഷം രൂപ പിഴ. ബംഗളൂരുവിലെ സുധാമനഗർ സ്വദേശി വെങ്കട്ടരാമനാണ് ഗതാഗത നിയമം പലവട്ടം ലംഘിച്ചതിനെ തുടർന്ന് പിഴ ചുമത്തപ്പെട്ടത്. ഈ പിഴതുക അടച്ചില്ലെങ്കിൽ വെങ്കിട്ടരാമനെതിരേ എഫ്ഐആർ ഫയൽ ചെയ്യുന്നതാണ്. എന്നാൽ തനിക്ക് ഇത്രയും വലിയ തുക അടയ്ക്കാനാവില്ലെന്നും പകരം തന്റെ സ്കൂട്ടർ കൊണ്ടുപോയ്ക്കൊള്ളാനുമാണ് വെങ്കട്ടരാമൻ പോലീസിനോട് പറഞ്ഞത്. ടൂവീലർ മാർക്കറ്റിൽ 30,000 രൂപ മാത്രം വിലമതിക്കുന്ന ടൂവീലറാണ് ഇയാളുടേത്. വെങ്കട്ടരാമന്റെ ടൂവീലർ എല്ലാ ദിവസവും ഗതാഗത നിയമം ലംഘിക്കുന്നതായി പോലീസ് വ്യക്തമാക്കുന്നു. ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിക്കുക, സിഗ്നൽ തെറ്റിക്കുക, വണ്ടി ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക, വൺവേ തെറ്റിച്ച് ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് വെങ്കട്ടരാമൻ നടത്തിയത്. പിഴക്കുടിശികയുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഇയാളുടെ തുടരെയുള്ള നിയമലംഘനങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. സ്കൂട്ടറിന്റെ രജിസ്ട്രേഷൻ വിവരങ്ങളിൽ നിന്ന് വിലാസം…
Read Moreകോൺഗ്രസ് വിടുന്നത് ഭീഷണികൾക്കു വഴങ്ങുന്നവരും സ്ഥാനമോഹികളും: കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി വിടുന്നത് ഭീഷണികൾക്ക് വഴങ്ങുന്നവരും സ്ഥാനമോഹികളുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിയോട് കൂറുള്ളവർ ഒപ്പം നിൽക്കും. വിട്ടു പോകുന്നതിന് രാഹുൽ ഗാന്ധിയല്ല ഉത്തരവാദി. നേതാക്കൾ വിട്ടു പോയത് അവരുടെ കുഴപ്പം കൊണ്ടാണ് അതിന് രാഹുലിന്മേൽ പഴി വേണ്ടെന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സംസ്ഥാന കോൺഗ്രസിൽ അനൈക്യമില്ല. എൻ.കെ. പ്രേമചന്ദ്രൻ എംപി പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിലൽ തെറ്റില്ല. സഭയിൽ മോദിയെ വിമർശിക്കുന്നവരിൽ പ്രേമചന്ദ്രൻ മുൻപന്തിയിലാണ്. വിവാദം അനാവശ്യമെന്നും വേണുഗോപാൽ വ്യക്തമാക്കി. താഴെത്തട്ടിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര. ഇന്ത്യ സഖ്യത്തിന് വേണ്ടി പരമാവധി വിട്ടുവീഴ്ചയ്ക്ക് തയാറാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരും. വ്യത്യസ്ത നിലപാടുളവരെ ഒന്നിപ്പിക്കുക എളുപ്പമല്ല. സഖ്യം രൂപീകരിക്കുമ്പോൾ തന്നെ ഇക്കാര്യം കോൺഗ്രസ് അറിഞ്ഞിരുന്നു. ഐക്യത്തിന് കോൺഗ്രസ്…
Read Moreകൊല്ലം തിരിച്ചുപിടിക്കാൻ കൊമ്പനെത്തേടി സിപിഎം; പരിഗണനയിൽ കെ. സുരേഷ് കുറുപ്പ്, സി.എസ്. സുജാത, പി.കെ. ഗോപൻ എന്നിവർ
കൊല്ലം: കൈവിട്ട് പോയ കൊല്ലം പാർലമെന്റ് സീറ്റ് തിരികെ പിടിക്കാൻ സിപിഎം. അതിന് പറ്റിയ സ്ഥാനാർഥികളെ തെരയുന്ന തിരക്കിലാണ് പാർട്ടി. ഇക്കുറി ഒരു അജണ്ട മാത്രമേ സിപിഎമ്മിന് മുന്നിലുള്ളൂ, ഏത് വിധേനെയും വിജയം ഉറപ്പാക്കണം. ഇതിനായി ജില്ലാ നേതൃത്വത്തിൽ ചില അനൗദ്യോഗിക പർച്ചകൾ പലകുറി നടന്നു. ചില പേരുകൾ സജീവ പരിഗണനയിലാണ്. 16- ന് തിരുവനന്തപുരത്ത് ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സ്ഥാനാർഥി നിർണയം ചർച്ചയാകും. മുൻ എംപിമാരായ കെ. സുരേഷ് കുറുപ്പ്, സി.എസ്. സുജാത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജും പരിഗണനാ പട്ടികയിൽ ഉണ്ട്. സുരേഷ് കുറുപ്പ് മത്സരിക്കാൻ സന്നദ്ധത അറിയിച്ചാൽ അദ്ദേഹത്തിനായിരിക്കും പ്രഥമ പരിഗണന. സിറ്റിംഗ് എംഎൽഎമാരായ എം. മുകേഷ്, ഡോ. സുജിത് വിജയൻ പിള്ള, മുൻ എംഎൽഎ പി. അയിഷാ…
Read More