കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നിൽ പങ്കെടുത്തത് മാരക കുറ്റമായി ചിത്രീകരിക്കാൻ സിപിഎം ശ്രമിക്കുന്നു എന്ന് ആരോപിച്ച് കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എൻ. കെ. പ്രേമചന്ദ്രൻ. വിലകുറഞ്ഞ ആരോപണമാണിതെന്നും എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് തന്നെ വിളിപ്പിച്ചതുകൊണ്ടാണ് പോയത്. അവിടെ എത്തിയപ്പോൾ ഭക്ഷണം കഴിക്കാൻ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നാണ് അത്. പാർലമെന്ററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നിൽ പങ്കെടുത്തതെന്ന് പ്രേമചന്ദ്രൻ വ്യക്തമാക്കി. വിരുന്നിൽ പങ്കെടുത്തത് മാരക കുറ്റമായി ചിത്രീകരിക്കാനുള്ള സിപിഎം നീക്കം തന്നെ അറിയുന്നവർ തള്ളിക്കളയും. രാഷ്ട്രീയ മുതലടുപ്പിന് സിപിഎം ശ്രമിക്കുകയാണ്, ആർഎസ്പിയായി തന്നെ താൻ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സൗഹൃദ വിരുന്നിൽ പ്രധാനമന്ത്രി രാഷ്ട്രീയം പറഞ്ഞാൽ വിമർശിച്ചേനേ. അല്ലാതെ സൗഹൃദ വിരുന്നിൽ നിന്ന് ഭക്ഷണം കഴിക്കാതെ പോകാനുള്ള രാഷ്ട്രീയ മര്യാദകേട് തനിക്കില്ല. പാർലമെന്റിനുള്ളിൽ എൻഡിഎ…
Read MoreCategory: Loud Speaker
‘ആറ്റുകാൽപൊങ്കാലക്ക് മുമ്പ് 25 റോഡുകൾ നവീകരിക്കും’: പി. എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ ജില്ലയിലെ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളും അതിവേഗത്തിൽ പുരോഗമിക്കുന്നു. തിരുവനന്തപുരം നഗരത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻപ് 25 റോഡുകൾ നവീകരിക്കപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു. പകലും രാത്രിയും കഠിനാധ്വാനം ചെയ്ത് നിശ്ചയിച്ചതിനേക്കാൾ വേഗത്തിൽ പ്രവൃത്തി പൂർത്തീകരിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്നു അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം സ്മാർട് സിറ്റി പദ്ധതിയിൽ പഴവങ്ങാടി വെസ്റ്റ് ഫോർട്ട് (പദ്മവിലാസം റോഡ്) പ്രവൃത്തി രാത്രിയിലും പുരോഗമിക്കുകയാണ്. സ്മാർട് സിറ്റി പദ്ധതിയിൽ പൊതുമരാമത്ത് കെആർഎഫ്ബിക്ക് കീഴിൽ 40 റോഡുകളാണ് ഒരുമിച്ച് പ്രവൃത്തി പുരോഗമിക്കുന്നത്. ഇതിൽ 27 റോഡുകൾ ഗതാഗത യോഗ്യമായെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… തിരുവനന്തപുരം നഗരത്തിൽ ആറ്റുകാൽപൊങ്കാലക്ക് മുമ്പ് 25 റോഡുകൾ നവീകരിക്കപ്പെടും. പകലും രാത്രിയും കഠിനാദ്ധ്വാനം…
Read Moreഎക്സാലോജിക് വിവാദം മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ: സിപിഎം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ കന്പനിയായ എക്സാലോജിക്കുമായി ബന്ധപ്പെട്ട വിവാദം മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനെന്ന് സിപിഐഎം രേഖ. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണെന്നും വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെയുള്ള ഇടപാടാണ് നടന്നതെന്നും രേഖയിൽ പറയുന്നു. കേന്ദ്ര ഏജന്‍സികളെയും സ്ഥാപനങ്ങളെയും ഉപയോഗിച്ച് കള്ളക്കഥകള്‍ മെനയുകയാണെന്നും വാദം പോലും കേള്‍ക്കാതെയാണ് പ്രചരണമെന്നും മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും സിപിഎം വിമർശിക്കുന്നു. അതേസമയം എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ട് എസ്എഫ്ഐഒ വീണ വിജയന്റെ കന്പനിക്ക് സമന്‍സ് നല്‍കിയിട്ടുണ്ട്. കമ്പനിയുടെ സേവനം എന്താണെന്ന് വിശദികരിക്കണമെന്നാണ് സമന്‍സ് അയച്ചിരിക്കുന്നത്. സിഎംആര്‍എല്ലില്‍ പരിശോധന നടത്തിയപ്പോഴും കെഎസ്ഐഡിസിയില്‍ പരിശോധന നടത്തിയപ്പോഴും എസ്എഫ്ഐഒ ഉദ്യോഗസ്ഥര്‍ രേഖകള്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു. കെഎസ്ഐഡിസിയിലെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ എക്സാലോജികിനും സമാനമായ രീതിയില്‍ എസ്എഫ്ഐഒ സമന്‍സ് അയച്ചു. സമൻസ് ലഭിച്ചതിന് പിന്നാലെയാണ് എക്സാലോജിക്സ് കോടതിയിലേക്ക് നീങ്ങിയത്.
Read Moreപിഎസ്സി പരീക്ഷയിലെ ആൾമാറാട്ടം: പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്
തിരുവനന്തപുരം: പിഎസ്സി പരീക്ഷയിലെ ആൾമാറാട്ട കേസിൽ കോടതിയിൽ കീഴടങ്ങിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. കേസിലെ പ്രതികളായ അമൽജിത്ത്, അഖിൽജിത്ത് എന്നിവരെ കസ്റ്റഡിയിൽ ലഭിക്കാനാണ് പോലീസ് അപേക്ഷ നൽകിയത്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച ഇരുവരെയും കസ്റ്റഡിയിൽ വാങ്ങും. പൂജപ്പുരയിലെ ചിന്നമ്മ മെമ്മോറിയൽ സ്കൂളിൽ നടന്ന പിഎസ് സി പരീക്ഷയുടെ ഹാൾ ടിക്കറ്റ് ബയോമെട്രിക് സംവിധാനത്തിലൂടെ പരിശോധിക്കുന്നതിനിടെയാണ് പരീക്ഷയെഴുതാൻ എത്തിയ ആൾ ഹാളിൽ നിന്നിറങ്ങി മതിൽ ചാടി രക്ഷപ്പെട്ടത്. അമൽജിത്തിന് വേണ്ടി സഹോദരൻ അഖിൽ ജിത്താണ് ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയതെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ആൾമാറാട്ടം പിടിയ്ക്കപ്പെടുമെന്നായപ്പോൾ മതിൽ ചാടികടന്നെത്തിയ അഖിൽ ജിത്തിനെ റോഡിൽ ബൈക്കിൽ കാത്ത് നിന്ന അമൽജിത്ത് രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുടുതൽ കാര്യങ്ങൾ ഇരുവരെയും വിശദമായി ചോദ്യം ചെയ്താൽ മാത്രമെ അറിയാൻ സാധിക്കുകയുള്ളുവെന്നാണ്…
Read Moreഇനി തെരഞ്ഞെടുപ്പ് ചൂടിൽ; ഇടതു മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ ഇന്നു പൂർത്തിയാകും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഇടതുമുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ ഇന്ന് പൂർത്തിയാകും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സിപിഐ സംസ്ഥാന കൗൺസിൽ യോഗവും ഇന്ന് ആരംഭിക്കും. യോഗത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ നടക്കും. ഇന്ന് വൈകിട്ട് ചേരുന്ന ഇടതുമുന്നണി യോഗം സീറ്റുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. സിപിഎം 15 സീറ്റിലും സിപിഐ 4 സീറ്റിലും കേരള കോൺഗ്രസ് (എം) ഒരു സീറ്റിലും മത്സരിക്കുമെന്നാണ് സൂചന. കേരള കോൺഗ്രസ് കൂടി മുന്നണിയുടെ ഭാഗമായതോടെ സിപിഎം മത്സരിക്കുന്ന കോട്ടയം സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകുമെന്നാണ് അറിയുന്നത്. സ്ഥാനാർത്ഥികളെ സംബന്ധിച്ച ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം തേടിയതിനുശേഷമാകും സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കുക. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റി യോഗവുമാണ് നടക്കുക. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. തൃശൂരിൽ വി.എസ്.സുനിൽ കുമാറിനും…
Read Moreപ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല മാന്യൻ ആയിരുന്നു; വി.ഡി. സതീശന്റെ പ്രവർത്തനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല; വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം അത്രയ്ക്ക് പോരെന്ന് എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷത്തിന്റെ കഴിവില്ലായ്മയാണ് ഈ സർക്കാരിന്റെ നേട്ടമെന്നും വെള്ളാപ്പള്ളി ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു. പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി. സതീശന്റെ പ്രവർത്തനം പ്രതീക്ഷയ്ക്ക് ഉയരുന്നില്ല. ഒരു ചുക്കും ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല മാന്യൻ ആയിരുന്നു. കിറ്റും പെൻഷനും കാരണമാണ് പിണറായി സർക്കാരിനെ വീണ്ടും ജനങ്ങൾ വിജയിപ്പിച്ചത്. എന്നാൽ ഇപ്പോൾ പെൻഷൻ കൊടുക്കാൻ പോലും സർക്കാരിന്റെ കൈയിൽ പണമില്ല. മുഖ്യമന്ത്രിയുടെ മകളുടെ കന്പനിക്ക് കരിമണൽ കർത്തയുടെ കന്പനിയുമായി ഇടപാടുള്ള കാര്യം തനിക്കറിയാം. കർത്ത തന്നോട് പറഞ്ഞിട്ടുണ്ട്. കന്പ്യൂട്ടർ സേവനം നൽകുന്നുണ്ട് എന്നാണ് കർത്ത തന്നോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ മകൾ തെറ്റ് ചെയ്തിട്ടുണ്ടൊയെന്നത് അന്വേഷണത്തിലൂടെ പുറത്ത് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Read Moreമോഹപലിശയിൽ ഇത്തവണയും മലയാളി വീണു; ഗോപാലകൃഷ്ണന് നായരും കുടുംബവും മുങ്ങിയത് 300 കോടിയുടെ നിക്ഷേപവുമായി
പത്തനംതിട്ട: പുല്ലാട് ആസ്ഥാനമായ മറ്റൊരു സ്വകാര്യ പണമിടപാട് സ്ഥാപനംകൂടി പൂട്ടുന്നു. സ്ഥാപനത്തിനെതിരേ നൂറ്റന്പതോളം പരാതികൾ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എത്തിയതോടെ പുല്ലാട് ആസ്ഥാനമായ ജി ആന്‍ഡ് ജി ഫൈനാന്‍സ് ഉടമകളാണ് കുടുംബസമേതം മുങ്ങി. മുന്നൂറു കോടി കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ചതായാണ് ലഭിക്കുന്ന കണക്കുകൾ. അരലക്ഷം മുതല്‍ ഒന്നരക്കോടി വരെ നിക്ഷേപിച്ചവരാണ് പണം തിരികെ ലഭിക്കാതെ വന്നതോടെ പോലീസിനെ സമീപിച്ചത്. തെള്ളിയൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ജി ആന്‍ഡ് ജി ഫൈനാന്‍സിയേഴ്സിന്റെ ഉടമ ശ്രീരാമസദനത്തില്‍ ഡി. ഗോപാലകൃഷ്ണന് നായര്‍, ഭാര്യ സിന്ധു ജി. നായര്‍, മകന് ഗോവിന്ദ് ജി. നായര്‍, മരുമകള്‍ ലക്ഷ്മി നായർ എന്നിവർക്കെതിരേ കോയിപ്രം പോലീസ് സ്റ്റേഷനിലടക്കം കേസെടുത്തു. ഇവർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് കോയിപ്രം എസ്എച്ച്ഒ പറഞ്ഞു. കോയിപ്രം സ്റ്റേഷനിൽ മാത്രം 90 കേസുകൾ രജിസ്റ്റർ ചെയ്തു. ജനുവരി…
Read Moreഡൽഹിയിൽ വെടിവയ്പ്; സലൂണിനുള്ളിൽ രണ്ട് പേർ വെടിയേറ്റു മരിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ നജഫ്ഗഡിൽ സലൂണിനുള്ളിൽ കടന്ന് അജ്ഞാതർ രണ്ടുപേരെ വെടിവച്ച് കൊലപ്പെടുത്തി. സോനു, ആശിഷ് എന്നിവരാണ് അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. നജഫ്ഗഡിലെ ഇന്ദ്ര പാർക്ക് ഏരിയയിൽ സ്ഥിതി ചെയ്യുന്ന സലൂണിനുള്ളിലാണു സംഭവം നടന്നത്. സലൂണിനുള്ളിൽ ഒരാൾ വെടിയേറ്റ് മരിച്ചെന്ന വിവരം ലഭിച്ചതിനു പിന്നാലെ സലൂണിൽ എത്തിയ പോലീസ് രണ്ടു പേരെ വെടിയേറ്റനിലയിൽ കാണുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വെടിവയ്പിനു പിന്നലെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
Read Moreഅയോധ്യയിലേക്കുള്ള ആസ്ത സ്പെഷൽ ട്രെയിൻ ബോഗികൾ കൊണ്ടുപോയി; ചെങ്കോട്ട -കൊല്ലം പാതയിലെ പരീക്ഷണ ഓട്ടം മാറ്റിവച്ചു
കൊല്ലം: ചെങ്കോട്ട -കൊല്ലം പാതയിലെ ഭഗവതിപുരത്തിനും ഇടമണിനും മധ്യേ ഐസിഎഫ് കോച്ചുകൾ ഉപയോഗിച്ച് നടത്താനിരുന്ന ട്രയൽ റൺ റെയിൽവേ അധികൃതർ മാറ്റി വച്ചു. ഇതിന് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും അധികൃതർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി മധുര ഡിവിഷനിൽ എത്തിച്ച കോച്ചുകൾ അയോധ്യയിലേക്കുള്ള ആസ്ത സ്പെഷൽ ട്രെയിനുവേണ്ടി ഉപയോഗിക്കുന്നത് കാരണമാണ് ട്രയൽ റൺ മാറ്റിവച്ചതെന്നാണ് വിവരം. ഇനി അടുത്ത മാസം ആദ്യവാരത്തിലേ ട്രയൽ റൺ ഉണ്ടാകുകയുള്ളൂ എന്നാണ് അധികൃതർ നൽകുന്ന സൂചന.ഇപ്പോഴത്തെ ട്രയൽ റണ്ണിന് മുന്നോടിയായുള്ള നടപടികൾ എല്ലാം ഈ മാസം ഒന്നു മുതൽ റെയിൽവേ മധുര ഡിവിഷനിൽ ആരംഭിച്ചിരുന്നു. ലക്നൗവിലെ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ മേൽനോട്ടത്തിൽ ഐസിഎഫ് കോച്ചുകളും മധുര ഡിവിഷനിൽ എത്തിക്കുകയുണ്ടായി. ഇവയാണ് ഇപ്പോൾ ആസ്ത സ്പെഷലായി ഓടിക്കാൻ തീരുമാനിച്ചത്. പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ഭാഗമായി മധുര ഡിവിഷനിൽ ഈ…
Read Moreവിദേശസർവകലാശാല; വിവാദം തുടരേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ നിർദേശം; ബജറ്റ് പ്രഖ്യാപനത്തിനെതിരെ ആർ.ബിന്ദുവും രാജൻ ഗുരുക്കളും രംഗത്തെത്തിയിരുന്നു
തിരുവനന്തപുരം: വിദേശ സർവകലാശാലകളുടെ കാമ്പസ് കേരളത്തിൽ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന വിവാദപ്രസ്താവനകൾ നിർത്തി വയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. ബജറ്റ് പ്രഖ്യാപനത്തിനെതിരേ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവും ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ ഡോ. രാജൻ ഗുരുക്കളും രംഗത്തെത്തിയതിന് പിന്നാലെയാണ് പരസ്യ പ്രസ്താവനകൾ നിർത്തി വയ്ക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്. വിദേശ സർവകലാശാലകാമ്പസുകൾ സംസ്ഥാനത്ത് ആരംഭിക്കുമെന്ന ബജറ്റ് നിർദേശം ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ശിപാർശയല്ലെന്ന് മന്ത്രി ആർ. ബിന്ദു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇടതുമുന്നണിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായുള്ള വിദേശ സർവകലാശാല കാമ്പസ് പ്രഖ്യാപനം സിപിഎമ്മിലും എൽഡിഎഫിലും ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനത്തെ തള്ളിപ്പറയുന്ന തരത്തിലുള്ള മന്ത്രി ബിന്ദുവിന്റെ പ്രസ്താവനയെത്തിയത്. ഇന്നലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ കൂടി പരസ്യ പ്രസ്താവനയുമായി എത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇടപെട്ടതെന്നാണ്…
Read More