കൊല്ലം: കൈവിട്ട് പോയ കൊല്ലം പാർലമെന്റ് സീറ്റ് തിരികെ പിടിക്കാൻ സിപിഎം. അതിന് പറ്റിയ സ്ഥാനാർഥികളെ തെരയുന്ന തിരക്കിലാണ് പാർട്ടി. ഇക്കുറി ഒരു അജണ്ട മാത്രമേ സിപിഎമ്മിന് മുന്നിലുള്ളൂ, ഏത് വിധേനെയും വിജയം ഉറപ്പാക്കണം. ഇതിനായി ജില്ലാ നേതൃത്വത്തിൽ ചില അനൗദ്യോഗിക പർച്ചകൾ പലകുറി നടന്നു. ചില പേരുകൾ സജീവ പരിഗണനയിലാണ്. 16- ന് തിരുവനന്തപുരത്ത് ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സ്ഥാനാർഥി നിർണയം ചർച്ചയാകും. മുൻ എംപിമാരായ കെ. സുരേഷ് കുറുപ്പ്, സി.എസ്. സുജാത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജും പരിഗണനാ പട്ടികയിൽ ഉണ്ട്. സുരേഷ് കുറുപ്പ് മത്സരിക്കാൻ സന്നദ്ധത അറിയിച്ചാൽ അദ്ദേഹത്തിനായിരിക്കും പ്രഥമ പരിഗണന. സിറ്റിംഗ് എംഎൽഎമാരായ എം. മുകേഷ്, ഡോ. സുജിത് വിജയൻ പിള്ള, മുൻ എംഎൽഎ പി. അയിഷാ…
Read MoreCategory: Loud Speaker
കൊച്ചിയില്‍ ബാറിനു മുന്നില്‍ വെടിവയ്പ്; മാനേജർ ഉൾപ്പെടെ മൂന്നു ജീവനക്കാര്‍ക്കു പരിക്ക്; നാലംഗ അക്രമിസംഘം എത്തിയതു വാടകക്കാറില്‍
കൊച്ചി: എറണാകുളം കതൃക്കടവിലെ ഇടശേരി ബാറിനു മുന്നില്‍ വെടിവയ്പ്. സംഭവത്തില്‍ ബാര്‍ മാനേജർ ഉൾപ്പെടെ മൂന്നു ജീവനക്കാര്‍ക്ക് പരിക്കേറ്റു. സംഭവസ്ഥലത്തുനിന്ന് കാറില്‍ രക്ഷപ്പെട്ട നാലംഗ അക്രമി സംഘത്തിൽ ഒരാൾ കസ്റ്റഡിയിലായതായി സൂചന. മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി എറണാകുളം നോര്‍ത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. പ്രതികൾ മൂവാറ്റുപുഴ സ്വദേശികളാണെന്നും സൂചനയുണ്ട്. കസ്റ്റഡിയിലുള്ള ആളെ വിശദമായി ചോദ്യംചെയ്തു വരുന്നു. സംഭവത്തിന് ശേഷം ഇയാളാണ് കാർ ഓടിച്ചതെന്നാണ് വിവരം. ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം. വെടിവയ്പ്പില്‍ ബാര്‍ മാനേജര്‍ കോട്ടയം കാഞ്ഞിരപ്പള്ളി ഉള്ളാട്ടില്‍ ജിതിന് ജോര്‍ജ് (25), ബാര്‍ ജീവനക്കാരും എറണാകുളം സ്വദേശികളായ സുജിന്‍ ജോണ്‍ (30), അഖില്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിയുണ്ട സുജിന്റെ വയറിലും അഖിലിന്റെ ഇടതു കാലിന്റെ തുടയിലുമാണ് തറച്ചുകയറിയത്. സംഭവസ്ഥലത്തുനിന്ന്…
Read Moreറേഷൻകടകളിൽ മോദിയുടെ ചിത്രം പതിക്കില്ല: ഇത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കേന്ദ്രത്തിന്റെ നീക്കം; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിപ്പിക്കണമെന്ന കേന്ദ്രനിർദേശം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെയില്ലാത്ത പ്രചാരണപരിപാടിയാണ് കേന്ദ്രം നിർദേശിച്ചത്. ഇത് ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേന്ദ്ര നിർദേശത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പലരൂപത്തിൽ കേന്ദ്രസർക്കാർ ഭക്ഷ്യവിതരണ കാര്യത്തിൽ ഇടപെടുന്നുവെന്നും ഇത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യോത്തരവേളയിലാണ് ഇക്കാര്യം മുഖ്യമന്ത്രി സഭയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: റേഷൻ കടകളിലെ കേന്ദ്രസർക്കാർ ബ്രാൻഡിംഗ് കേരളത്തിൽ നടപ്പാക്കാൻ പറ്റില്ലെന്ന് കേന്ദ്രത്തെ അറിയിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് കേന്ദ്രത്തിന്റെ നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദീർഘകാലമായി റേഷൻ നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. അതിന്റെ ഭാഗമായി റേഷൻ കടകളും നിലനിൽക്കുന്നുണ്ട്. ഇതേവരെ ഇല്ലാത്ത ഒരു പുതിയ പ്രചാരണ പരിപാടിയാണ് കേന്ദ്രം നിർദേശിച്ചത്. അത് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പ്രചാരണത്തിനു…
Read More15 ദിവസം: അയോധ്യ രാമക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ചത് 12.8 കോടി; പ്രതിഷ്ഠാ ദിനത്തിൽ വരുമാനം മൂന്ന് കോടി 17 ലക്ഷം രൂപ
അയോധ്യ: രാമക്ഷേത്രം വിശ്വാസികൾക്കായി തുറന്ന് നൽകിയിട്ട് രണ്ടാഴ്ച മാത്രം കഴിയവെ വരുമാനമായി ലഭിച്ചത് കോടികൾ. ക്ഷേത്രത്തിന്റെ കണക്കുകൾ അനുസരിച്ച് ഇതിനകം തന്നെ കാണിക്കയായി ലഭിച്ചത് 12.8 കോടി രൂപയാണ്. പതിനഞ്ച് ദിവസത്തിനുള്ളിൽ 30 ലക്ഷം ഭക്തരാണ് ക്ഷേത്രം സന്ദർശിച്ചത്. പ്രതിഷ്ഠ നടന്ന ദിവസമാണ് ഏറ്റവും അധികം വരുമാനം ക്ഷേത്രത്തിന് ലഭിച്ചത്. ജനുവരി 22ന് കാണിക്കയായി ലഭിച്ചത് മൂന്നുകോടി പതിനേഴ് ലക്ഷം രൂപയാണ്. തുടർന്നുള്ള ഓരോ ദിവസവും ശശരാശരി 40മുതൽ 50 ലക്ഷം രൂപ വരെ ലഭിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ക്ഷേത്രത്തിന്റെ വിവിധയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന ഭണ്ഡാരപ്പെട്ടികൾക്ക് പുറമെ ശ്രീകോവിലിലും നാല് ഭണ്ഡാരപ്പെട്ടികൾ വച്ചിട്ടുണ്ട്. ഭക്തർ നേരിട്ട് ഭണ്ഡാരപ്പെട്ടികളിൽ കാണിക്കയർപ്പിക്കുന്നതിന് പുറമെ ഓൺലൈനായും കാണിക്കയർപ്പിക്കുന്നുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരായ 11പേരും ക്ഷേത്രം ട്രസ്റ്റംഗങ്ങളായ മൂന്നുപേരുമടങ്ങുന്ന സംഘമാണ് ഭണ്ഡാരപ്പെട്ടികളിലടങ്ങുന്ന പണം എണ്ണിത്തിട്ടപ്പെടുത്തുന്നത്. ഇതിന്റെ സുതാര്യതയ്ക്കായി സിസിടിവി നിരീക്ഷണം ഉറപ്പുവരുത്താറുണ്ടെന്നും ക്ഷേത്രം അധികൃതർ വ്യക്തമാക്കുന്നു.…
Read Moreക്ഷേത്രങ്ങളിൽ മാത്രമല്ല തൊഴിൽ ഇടങ്ങളിലും വിവേചനം: ചിരട്ടയിൽ ചായ നൽകിയെന്ന പരാതിയുമായി ദളിത് സ്ത്രീകൾ; തോട്ടം ഉടമയും മരുമകളും അറസ്റ്റിൽ
ധർമ്മപുരി: ദളിത് സ്ത്രീകൾക്ക് ചിരട്ടയിൽ ചായ കൊടുത്ത രണ്ട് സത്രീകൾ അറസ്റ്റിൽ. ജാതി വിവേചനത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ഉയർന്ന ജാതിയിൽപ്പെട്ട സ്ത്രീകളെ അറസ്റ്റു ചെയ്തത്. ഗൌണ്ടർ വിഭാഗത്തിലുള്ള സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചിന്നതായി(60) ഇവരുടെ മരുമകൾ ബി. ധരണി(32) എന്നിവരാണ് അറസ്റ്റിലായത്. പൊളയംപാളയം സ്വദേശിയായ ജി. സെല്ലി(50) യുടെ പരാതിയിലാണ് അറസ്റ്റ്. ക്ഷേത്രങ്ങളിൽ മാത്രമല്ല തൊഴിൽ ഇടങ്ങളിലും തങ്ങളോട് വിവേചനം കാണിക്കുന്നുവെന്നാണ് പരാതി. വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. ചിന്നതായിയുടെ തോട്ടത്തിലെ തൊഴിലാളിയാണ് സെല്ലി. പ്രതികൾ സെല്ലിക്ക് ഒപ്പമുണ്ടായിരുന്ന ശ്രീപ്രിയ (38), വീരമ്മാൾ(55 ), മാരിയമ്മാൾ(60 ) എന്നിവർക്കാണ് കഴിഞ്ഞ ദിവസം ചിരട്ടയിൽ ചായ കൊടുത്തത്. നേരത്തെയും സമാനമായ രീതിയിലാണ് ഇവർ ചായ നൽകിയിരുന്നത്. എന്നാൽ പരാതി പൊതുജന ശ്രദ്ധ നേടാനുള്ള ശ്രമം മാത്രമെന്നാണ് ഗൌഡർ വിഭാഗത്തിലെ എം. ശിവ എന്നയാൾ വിശദമാക്കുന്നത്.
Read Moreആന ശല്യത്താൽ വലഞ്ഞ് സംസ്ഥാനം; കോതമംഗലത്ത് വീട് തകർത്ത് കാട്ടാനക്കൂട്ടം; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി: കോതമംഗലത്തിനു സമീപം മണികണ്ഠൻ ചാലിൽ കാട്ടാനക്കൂട്ടം വീട് തകർത്തു. വെള്ളാരംകുത്ത് മുകൾ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകർത്തത്. പുലർച്ചെയാണ് മണികണ്ഠൻചാലിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. വീട്ടിൽ ശാരദ ഒറ്റക്കായിരുന്നു താമസിച്ച് വന്നിരുന്നത്. സംഭവസമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാൽ ശാരദ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടു. മറ്റൊരു വീടിന്റെ അടുക്കള വാതിലും ആനക്കൂട്ടം തകർത്തു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
Read Moreവേനൽ കടുക്കുകയാണ്… ‘ചൂടു കൂടുന്നു, വാഹനങ്ങളിലെ അഗ്നിബാധയും’; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങൾക്ക് തീപിടിച്ച് അപകടങ്ങൾ പതിവായിരിക്കുകയാണ്. വാഹനയാത്രക്കാർക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇത്തരമൊരു നിസഹായ സാഹചര്യത്തിൽ സ്വീകരിക്കാവുന്ന മുൻകരുതൽ നടപടികളാണ് എംവിഡി പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… ചൂടു കൂടുന്നു. വാഹനങ്ങളിലെ അഗ്നിബാധയും. വേനൽ കടുക്കുകയാണ് സ്വാഭാവികമായും അന്തരീക്ഷ താപനിലയും . വാഹനങ്ങൾ അഗ്നിക്കിരയാകുന്നത് അപൂർവമായ സംഭവമല്ല ഇപ്പോൾ, അതുകൊണ്ടുതന്നെ നമ്മൾ തീർത്തും നിസ്സഹായരായി പോകുന്ന ഈ അവസ്ഥ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാം. ഇന്ധന ലീക്കേജും ഗ്യാസ് ലീക്കേജും അനധികൃതമായ ആൾട്ടറേഷനുകളും ഫ്യൂസുകൾ ഒഴിവാക്കിയുള്ള ഇലക്ട്രിക് ലൈനുകളും അധിക താപം ഉല്പാദിപ്പിക്കപ്പെടുന്ന ബൾബുകളും തുടങ്ങി നിർത്തിയിടുന്ന പാർക്കിംഗ് സ്ഥലങ്ങൾ വരെ അഗ്നിബാധയ്ക്ക് കാരണമായേക്കാം. അഗ്നിബാധയ്ക്ക് സാധ്യതയുള്ള ഘടകങ്ങൾ ഒഴിവാക്കുക എന്നുള്ളതാണ് പ്രാഥമികമായി ചെയ്യേണ്ടുന്ന കാര്യം. പരിഹാര മാർഗ്ഗങ്ങൾ 1. കൃത്യമായ ഇടവേളകളിൽ…
Read Moreപ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തത് മാരക കുറ്റമായി ചിത്രീകരിക്കാൻ സിപിഎം ശ്രമിക്കുന്നു; എൻ. കെ. പ്രേമചന്ദ്രൻ
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നിൽ പങ്കെടുത്തത് മാരക കുറ്റമായി ചിത്രീകരിക്കാൻ സിപിഎം ശ്രമിക്കുന്നു എന്ന് ആരോപിച്ച് കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എൻ. കെ. പ്രേമചന്ദ്രൻ. വിലകുറഞ്ഞ ആരോപണമാണിതെന്നും എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് തന്നെ വിളിപ്പിച്ചതുകൊണ്ടാണ് പോയത്. അവിടെ എത്തിയപ്പോൾ ഭക്ഷണം കഴിക്കാൻ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നാണ് അത്. പാർലമെന്ററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നിൽ പങ്കെടുത്തതെന്ന് പ്രേമചന്ദ്രൻ വ്യക്തമാക്കി. വിരുന്നിൽ പങ്കെടുത്തത് മാരക കുറ്റമായി ചിത്രീകരിക്കാനുള്ള സിപിഎം നീക്കം തന്നെ അറിയുന്നവർ തള്ളിക്കളയും. രാഷ്ട്രീയ മുതലടുപ്പിന് സിപിഎം ശ്രമിക്കുകയാണ്, ആർഎസ്പിയായി തന്നെ താൻ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സൗഹൃദ വിരുന്നിൽ പ്രധാനമന്ത്രി രാഷ്ട്രീയം പറഞ്ഞാൽ വിമർശിച്ചേനേ. അല്ലാതെ സൗഹൃദ വിരുന്നിൽ നിന്ന് ഭക്ഷണം കഴിക്കാതെ പോകാനുള്ള രാഷ്ട്രീയ മര്യാദകേട് തനിക്കില്ല. പാർലമെന്റിനുള്ളിൽ എൻഡിഎ…
Read More‘ആറ്റുകാൽപൊങ്കാലക്ക് മുമ്പ് 25 റോഡുകൾ നവീകരിക്കും’: പി. എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ ജില്ലയിലെ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളും അതിവേഗത്തിൽ പുരോഗമിക്കുന്നു. തിരുവനന്തപുരം നഗരത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻപ് 25 റോഡുകൾ നവീകരിക്കപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു. പകലും രാത്രിയും കഠിനാധ്വാനം ചെയ്ത് നിശ്ചയിച്ചതിനേക്കാൾ വേഗത്തിൽ പ്രവൃത്തി പൂർത്തീകരിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്നു അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം സ്മാർട് സിറ്റി പദ്ധതിയിൽ പഴവങ്ങാടി വെസ്റ്റ് ഫോർട്ട് (പദ്മവിലാസം റോഡ്) പ്രവൃത്തി രാത്രിയിലും പുരോഗമിക്കുകയാണ്. സ്മാർട് സിറ്റി പദ്ധതിയിൽ പൊതുമരാമത്ത് കെആർഎഫ്ബിക്ക് കീഴിൽ 40 റോഡുകളാണ് ഒരുമിച്ച് പ്രവൃത്തി പുരോഗമിക്കുന്നത്. ഇതിൽ 27 റോഡുകൾ ഗതാഗത യോഗ്യമായെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… തിരുവനന്തപുരം നഗരത്തിൽ ആറ്റുകാൽപൊങ്കാലക്ക് മുമ്പ് 25 റോഡുകൾ നവീകരിക്കപ്പെടും. പകലും രാത്രിയും കഠിനാദ്ധ്വാനം…
Read Moreഎക്സാലോജിക് വിവാദം മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ: സിപിഎം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ കന്പനിയായ എക്സാലോജിക്കുമായി ബന്ധപ്പെട്ട വിവാദം മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനെന്ന് സിപിഐഎം രേഖ. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണെന്നും വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെയുള്ള ഇടപാടാണ് നടന്നതെന്നും രേഖയിൽ പറയുന്നു. കേന്ദ്ര ഏജന്‍സികളെയും സ്ഥാപനങ്ങളെയും ഉപയോഗിച്ച് കള്ളക്കഥകള്‍ മെനയുകയാണെന്നും വാദം പോലും കേള്‍ക്കാതെയാണ് പ്രചരണമെന്നും മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും സിപിഎം വിമർശിക്കുന്നു. അതേസമയം എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ട് എസ്എഫ്ഐഒ വീണ വിജയന്റെ കന്പനിക്ക് സമന്‍സ് നല്‍കിയിട്ടുണ്ട്. കമ്പനിയുടെ സേവനം എന്താണെന്ന് വിശദികരിക്കണമെന്നാണ് സമന്‍സ് അയച്ചിരിക്കുന്നത്. സിഎംആര്‍എല്ലില്‍ പരിശോധന നടത്തിയപ്പോഴും കെഎസ്ഐഡിസിയില്‍ പരിശോധന നടത്തിയപ്പോഴും എസ്എഫ്ഐഒ ഉദ്യോഗസ്ഥര്‍ രേഖകള്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു. കെഎസ്ഐഡിസിയിലെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ എക്സാലോജികിനും സമാനമായ രീതിയില്‍ എസ്എഫ്ഐഒ സമന്‍സ് അയച്ചു. സമൻസ് ലഭിച്ചതിന് പിന്നാലെയാണ് എക്സാലോജിക്സ് കോടതിയിലേക്ക് നീങ്ങിയത്.
Read More