കൊല്ലം: നവകേരള സദസിന്റെ കൊല്ലം ജില്ലയിലെ പര്യടനം അവസാനിക്കുന്ന ഇന്ന് പലയിടത്തും സംഘർഷ സാധ്യതയുണ്ടെന്ന് പോലീസ് ഇന്റലിജൻസ് വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. യൂത്ത് കോൺഗ്രസും യുവമോർച്ചയും കരിങ്കൊടി പ്രതിഷേധം കടുപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. നവകേരള സദസ് ഇന്ന് ജില്ലയിൽ പര്യടനം നടത്തുന്നത് കൊല്ലം കന്റോൺമെന്റ് മൈതാനം, കടയ്ക്കൽ ബസ് സ്റ്റാന്റ് മൈതാനം, ചാത്തന്നൂർ കാരംകോട് സ്പിന്നിംഗ് മിൽ വളപ്പ് എന്നിവിടങ്ങളിലാണ്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഇവിടങ്ങളിലേക്ക് വരുന്ന വഴികളിലെല്ലാം പതിവിലും കൂടുതൽ ശക്തമായ പ്രതിഷേധം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇന്നലെ പോലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കൊല്ലം നഗരത്തിലടക്കം വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. മഹിളാ കോൺഗ്രസും മഹിളാ മോർച്ചയും അടക്കം പ്രതിഷേധത്തിൽ പങ്കുചേർന്നു. കൊല്ലം ആനന്ദവല്ലീശ്വരത്ത് കറുത്ത വസ്ത്രം ധരിച്ച് കരിങ്കൊടി കാണിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകരെ തടയാൻ കഴിയാഞ്ഞതും…
Read MoreCategory: Loud Speaker
പരിചയമില്ലാത്ത നമ്പറിൽ നിന്ന് തുടർച്ചയായി അശ്ലീല വീഡിയോകളും സന്ദേശങ്ങളും; പരാതിയുമായി യുവതി
ബംഗളൂരു: അജ്ഞാത നമ്പറിൽ നിന്ന് യുവതിയുടെ ഫോണിലേക്ക് അശ്ലീല വീഡിയോയും സന്ദേശങ്ങളും എത്തുന്നതായി പരാതി. ബംഗളൂരുവിലാണ് സംഭവം. വാട്സ്ആപ്പിലേക്ക് അശ്ലീല വീഡിയോ എത്തിയതിനെ തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. യുവതിയുടെ ഫോണിലേക്ക് ആദ്യം വാട്സ്ആപ്പ് വഴി മെസേജ് വന്നു. കോൺടാക്റ്റ് ലിസ്റ്റിൽ അയച്ചയാളുടെ നമ്പർ ഇല്ലാത്തതിനാൽ ആരാണെന്ന് അന്വേഷിച്ച് യുവതി മറുപടി അയച്ചു. പിന്നാലെ ഈ നമ്പറിൽ നിന്ന് അശ്ലീല സന്ദേശങ്ങളും പോൺ വീഡിയോകളും എത്താൻ തുടങ്ങി. തുടർച്ചയായി ഇത്തരത്തിലുള്ള സന്ദേശങ്ങൾ ഫോണിയിലേക്ക് വരാൻ തുടങ്ങിയതോടെ നമ്പറിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമം യുവതി ആരംഭിച്ചു. മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഈ നമ്പറിൽ നിന്ന് വീഡിയോ കോളും വരാൻ തുടങ്ങി. വീഡിയോ കോൾ അറ്റൻഡ് ചെയ്തപ്പോൾ വിളിച്ചയാൾ തന്റെ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. പ്രതിയെ പിടികൂടാനാണ് യുവതി നമ്പര്‍ ബ്ലോക്ക് ചെയ്യാതിരുന്നതെന്ന് പോലീസ് പറഞ്ഞു. പോലീസിൽ…
Read Moreഉത്സവത്തിനിടെ ആന ഇടഞ്ഞു; പൂജാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്
കണ്ണൂർ: പാനൂർ വടക്കേ പൊയിലൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തിൽ ആന ഇടഞ്ഞു. ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിനിടെയാണ് ആന ഇടഞ്ഞത്. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11.30 നാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി തലനാരിഴക്ക് രക്ഷപെട്ടു. ഉത്സവത്തിൽ പങ്കെടുക്കുന്നതിനായി ധാരാളം ഭക്തർ എത്തിയിരുന്നു. എഴുന്നള്ളത്തിനിടെയാണ് ആന ഇടഞ്ഞത്. ഇടഞ്ഞ കൊമ്പന്റെ പുറത്തുണ്ടായിരുന്ന ക്ഷേത്ര പൂജാരി മരത്തിൽ തൂങ്ങി രക്ഷപ്പെടാൻ നോക്കി പക്ഷേ താഴേക്ക് വീണു. തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മണിക്കൂറുകളോളം ആന പരിഭ്രാന്തി സൃഷ്ടിച്ചു. മൂന്ന് ആനകളാണ് എഴുന്നള്ളത്തിന് ഉണ്ടായിരുന്നത്. ഇതിൽ ഒരു ആന, ഇടഞ്ഞ ആനയെ ആക്രമിച്ചതാണ് സംഭവത്തിന് തുടക്കമിട്ടതെന്ന് നാട്ടുകാർ പറഞ്ഞു. എലിഫന്റ് സ്ക്വാഡ് എത്തി ആനയെ തളച്ച ശേഷം വേങ്ങേരിയിലെ ആനത്തറിയിലേക്ക് മാറ്റി.
Read Moreചൂലെടുത്ത് കെജരിവാൾ… ട്വന്റി ട്വന്റിയെ അനുനയിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി ദേശീയ നേതൃത്വം
ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം പിരിയുകയാണെന്ന് ട്വന്റി-ട്വന്റി കോ-ഓർഡിനേറ്റർ സാബു ജേക്കബിന്റെ പ്രഖ്യാപനത്തെ തുടർന്ന് അനുനയ നീക്കവുമായി ആം ആദ്മി പാര്‍ട്ടി ദേശീയ നേതൃത്വം. സഖ്യം തുടരാൻ എഎപിക്ക് താൽപര്യമുണ്ടെന്നും തുടർചർച്ചകൾക്കുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നും കേരളത്തിന്റെ ചുമതലയുള്ള സംഘടനാ സെക്രട്ടറി അജയ് രാജ് പറഞ്ഞു. എഎപിയുടെ വാതില്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്താണ് ട്വന്റി ട്വന്റിയും എഎപിയും കേരളത്തിൽ സഖ്യം പ്രഖ്യാപിച്ചത്. പീപ്പിൾസ് ഫെൽഫയർ അലയൻസ് എന്ന് പേരിട്ട സഖ്യം അരവിന്ദ് കെജരിവാൾ നേരിട്ടെത്തിയാണ് കൊച്ചിയിൽ പ്രഖ്യാപിച്ചത്.
Read Moreജാതി സെൻസസ് രാജ്യത്തെ അഖണ്ഡതയ്ക്ക് ഭീഷണി; ശക്തമായി എതിർക്കും; ആർഎസ്എസ്
നാഗ്പൂർ: ജാതി സെൻസസ് വിഷയത്തിൽ അമിത് ഷായുടെ പ്രസ്താവനയെ തള്ളി ആർഎസ്എസ്. ജാതി സെൻസസിനെ എതിർക്കുമെന്നും ജാതി സെൻസസ് നടപ്പിലാക്കുന്നത് രാജ്യത്തെ അഖണ്ഡതയ്ക്ക് ഭീഷണിയാകുമെന്നും ആർഎസ്എസ്. മുതിർന്ന ആർഎസ്എസ് നേതാക്കളാണ് ജാതി സെൻസസിൽ സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്. ജാതിയുടെ സെൻസസ് നടത്തുന്നത് രാജ്യത്ത് സാമൂഹിക അസമത്വങ്ങൾ ഉണ്ടാക്കുന്നതിനു കാരണമാകുകയുള്ളു എന്ന് ആർഎസ്എസ് നേതാക്കൾ പറഞ്ഞു. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് മഹാരാഷ്ട്ര സംസ്ഥാന നിയമസഭയിലെയും കൗൺസിലിലെയും ബിജെപി, ശിവസേന എംഎൽഎമാർ എത്തിയപ്പോഴാണ് സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്. ജാതി സെൻസസിൽ യാതൊരു വിധത്തിലുമുള്ള നേട്ടങ്ങൾ ഞങ്ങൾ കാണുന്നില്ലെന്നും എന്നാൽ ഇത് നടപ്പിലാക്കുന്നതിൽ പ്രശ്നങ്ങളുണ്ടെന്നും മുതിർന്ന ആർഎസ്എസ് പ്രചാരക് ശ്രീധർ ഗാഡ്ഗെ പറഞ്ഞു.
Read Moreരാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങ്; അദ്വാനിയും ജോഷിയും പങ്കെടുക്കില്ല
അയോധ്യ: ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനിയും മുരളി മനോഹര്‍ ജോഷിയും പങ്കെടുത്തേക്കില്ല. അയോധ്യാ രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ മുന്നിരക്കാരായിരുന്ന ഇരുവരും പ്രായാധിക്യത്തെത്തുടര്‍ന്നുള്ള ആരോഗ്യകാരണങ്ങളാലാണ് ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. കുടുംബത്തിലെ മുതിര്‍ന്നവരാണ് ഇരുവരുമെന്നും പ്രായത്തിന്റെ ബുദ്ധിമുട്ടുകളാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വരാനാവില്ലെന്ന് ഇരുവരും അറിയിച്ചിട്ടുണ്ടെന്നും രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് മാധ്യമങ്ങളോടു പറഞ്ഞു. 4,000 സന്യാസിമാരെയും 2,200 മറ്റു സന്ദര്ശകരെയുമാണു ചടങ്ങിലേക്കു ക്ഷണിച്ചിരിക്കുന്നത്. പ്രമുഖ ഹിന്ദുക്ഷേത്രങ്ങളായ വൈഷ്ണോദവി, കാശി വിശ്വനാഥ ക്ഷേത്രങ്ങളുടെ പ്രതിനിധികള്‍, മാതാ അമൃതാനന്ദമയി, രജനികാന്ത്, മുകേഷ് അംബാനി തുടങ്ങിയവരും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും.
Read Moreപ്രളയക്കെടുതിയിൽ തെക്കൻ തമിഴ്നാട്; കേരളത്തിലേക്കുള്ള 3 ട്രെയിനുകളടക്കം 23 ട്രെയിനുകൾ റദ്ദാക്കി
ചെന്നൈ: അതിശക്തമായ മഴയിലും പ്രളയത്തിലും ദുരിതത്തിലായി തെക്കൻ തമിഴ്നാട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത തിരുനെൽവേലി, തൂത്തുക്കൂടി, തെങ്കാശി, കന്യാകുമാരി ജില്ലകളിൽ ഇന്നു മഴയുടെ ശക്തി കുറയുമെന്നാണ് റിപ്പോർട്ട്. തിരുനെൽവേലി, തൂത്തുക്കൂടി ജില്ലകൾക്ക് ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. തെങ്കാശി, കന്യാകുമാരി ജില്ലകളിലെ സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്. 23 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. കേരളത്തിലേക്ക് സർവീസ് നടത്തുന്ന മൂന്ന് ട്രെയിനുകളും റദ്ദാക്കിയവയിലുൾപ്പെടുന്നു. അഞ്ച് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ഒന്നര ദിവസമായി ശ്രീവൈകുണ്ഠത്ത് ട്രെയിനിൽ കുടുങ്ങിയവർക്ക് ഭക്ഷണം എത്തിക്കാൻ ശ്രമവും തുടരുകയാണ്. തിരുച്ചെന്തൂരിൽനിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനിലെ അഞ്ഞൂറിലേറെ യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ ഇതുവരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാൻ കഴിഞ്ഞിട്ടില്ല. മഴക്കെടുതിയിൽ ഇതുവരെ രണ്ടു പേർ മരിച്ചതായാണ് റിപ്പോർട്ട്. പ്രളയത്തിൽ അടിയന്തരയോഗം വിളിച്ച് ഗവർണർ ആർ.എൻ. രവി. കേന്ദ്ര ഏജൻസികളുടെയും സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥറുടെയും യോഗം ഇന്നു…
Read Moreപാർലമെന്റ് അതിക്രമം; ഭഗത് സിംഗ് ഗ്രൂപ്പിന്റെ വിവരങ്ങൾ തേടി പോലീസ്
ന്യൂഡൽഹി: പാർലമെന്റ് പുകയാക്രമണ കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി സമൂഹ മാധ്യമ കന്പനി മെറ്റയ്ക്കു കത്തെഴുതി പോലീസ്. കേസിലെ പ്രതികൾ അംഗങ്ങളായ ഭഗത് സിംഗ് ഫാൻസ് ക്ലബ് ഗ്രൂപ്പിന്റെ വിവരങ്ങൾ ലഭിക്കുന്നതിനുവേണ്ടിയാണ് പോലീസ് കത്തെഴുതിയത്. ഈ ഗ്രൂപ്പിൽ നടന്ന ചർച്ചകളുടെ വിശദാംശങ്ങളും പ്രതികളുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പ് നേരത്തെതന്നെ നീക്കം ചെയ്തിരുന്നതായും റിപ്പോർട്ട് വന്നിട്ടുണ്ട്. കേസിലെ മുഖ്യപ്രതി ലളിത് ഝായുടെ വീട്ടിലടക്കം പോലീസ് പരിശോധന നടത്തി. പ്രതികളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങളും പോലീസ് ശേഖരിക്കുകയാണ്. മഹാരാഷ്ട്ര, ഹരിയാന, ഡൽഹി, കർണാടക, യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലായാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മൈസൂരു സ്വദേശി മനോരഞ്ജന്റെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു. പ്രതികളുടെ സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
Read Moreനിയമസഹായം തേടിയെത്തിയ ഇരയെ പീഡിപ്പിച്ച കേസ്; അഡ്വ. പി.ജി. മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും
കൊച്ചി: നിയമ സഹായം തേടിയെത്തിയ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും. മനുവിനെതിരായ ആരോപണം ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി. നിലവിലെ സാഹചര്യത്തില്‍ അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കേണ്ടതില്ലെന്ന് ജസ്റ്റിസ് പി.ഗോപിനാഥ് വ്യക്തമാക്കി. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിലാണ് പ്രതിയായ ഹൈക്കോടതിയിലെ സീനിയര്‍ സര്‍ക്കാര്‍ അഭിഭാഷകന് പി.ജി. മനുവിനെ പുറത്താക്കിയത്. ചോറ്റാനിക്കര പോലീസ് കേസ് എടുത്തതിന് പിറകെ അഡ്വക്കറ്റ് ജനറല്‍ മനുവിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് യുവതിയെ ബലാത്സഗം ചെയ്തെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കണ്ടെത്തിയാണ് പി.ജി. മനുവിനോട് അഡ്വക്കറ്റ് ജനറല്‍ രാജി ആവശ്യപ്പെട്ടത്. സര്‍ക്കാറിനായി നിരവധി ക്രിമിനല്‍ കേസുകളില്‍ ഹാജരായ വ്യക്തിയില്‍നിന്ന് ഒരു തരത്തിലും സംഭവിക്കാന്‍ പാടില്ലാത്ത പ്രവൃത്തിയാണ് ഉണ്ടായതെന്നും…
Read Moreഗവര്‍ണറുടെ പരിപാടിയില്‍നിന്നു വിട്ടുനിന്ന കാലിക്കട്ട് വിസിയോടു വിശദീകരണം തേടി
കോഴിക്കോട്: കാലിക്കട്ട് സര്‍വകലാശാലയില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍നിന്ന് വിട്ടുനിന്ന വിസിയോടു ഗവര്‍ണര്‍ വിശദീകരണം തേടി. വൈസ് ചാന്‍സലര്‍ എം.കെ. ജയരാജനോടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം തേടിയത്. സനാതന ധര്‍മ പീഠത്തിന്റെയും ഭാരതീയ വിചാര കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലുള്ള സെമിനാറില്‍ നിന്നാണ് വൈസ് ചാന്‍സലര്‍ എം.കെ. ജയരാജ് വിട്ടുനിന്നത്. ഗവര്‍ണര്‍ക്കെതിരേ എസ്എഫ്ഐയും ഇടതുപക്ഷ സര്‍വീസ് സംഘടനകളും സമരത്തിലായിരുന്നു. ചാന്‍സലര്‍ ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ അധ്യക്ഷത വഹിക്കേണ്ടത് വിസിയാണെന്നാണ് ചട്ടം. ഇവിടെ അതു ലംഘിക്കപ്പെട്ടിരിക്കുകയാണ്. അസുഖം കാരണം സെമിനാറില്‍ സംബന്ധിക്കാന്‍ കഴിയില്ലെന്നാണ് വിസി സംഘാടകരെ അറിയിച്ചിരുന്നത്. വിസിക്ക് അസുഖമാണെങ്കില്‍ എന്തുകൊണ്ട് പ്രൊ വൈസ് ചാന്‍സലറെ അയച്ചില്ലെന്ന് രാജ്ഭവന് ചോദിക്കുന്നു.
Read More