കൊച്ചി: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ചോദ്യം ചെയ്യലിനായി ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നു മുന്നില്‍ ഹാജരായി. ഇന്ന് രാവിലെ 10.30 ഓടെയാണ് വർഗീസ് കൊച്ചി ഓഫീസിൽ ഹാജരായത്. നേരത്തെ രണ്ട് തവണയായി മണിക്കൂറുകളോളം എം.എം. വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചിന് മൂന്നാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടപ്പോള്‍ ഇദേഹം സാവകാശം തേടുകയായിരുന്നു. തൃശൂര്‍ ജില്ലയിലെ നവകേരള സദസ് നടക്കുന്ന സാഹചര്യത്തിലായിരുന്നു നീക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനെത്തുമ്പോള് ജില്ലാ സെക്രട്ടറി ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്ന സാഹചര്യം ഒഴിവാക്കാനാണ് സാവകാശം തേടിയത്. തുടര്‍ന്ന് ഇന്ന് ഹാജരാകാന്‍ ഇഡി നോട്ടീസ് അയയ്ക്കുകയായിരുന്നു. വര്‍ഗീസിനൊപ്പം മുന്‍ ലോക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ ഏരിയാ കമ്മിറ്റി അംഗവുമായ എം.ബി. രാജു, ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് പീതാംബരന് എന്നിവരും…
Read MoreCategory: Loud Speaker
മഴ ഭീഷണി ഒഴിയുന്നു; മുല്ലപ്പെരിയാര്‍ ഡാം തുറക്കില്ല
തൊടുപുഴ: മഴ പിന്‍വാങ്ങി തുടങ്ങിയതിനാല്‍ മുല്ലപ്പെരിയാര്‍ ഡാം അടിയന്തരമായി തുറക്കേണ്ടെന്ന് തീരുമാനം. കനത്ത മഴയിൽ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്നാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്നു രാവിലെ മുതല്‍ തുറന്നു വെള്ളം പുറത്തേക്കൊഴുക്കാന്‍ തീരുമാനിച്ചത്. ഡാം തുറക്കുന്നതിനു മുന്നോടിയായി പെരിയാര്‍ തീരത്തുള്ളവര്‍ക്കു ജാഗ്രതാനിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ മഴ ദുര്‍ബലമായതോടെ ഡാമിലേയ്ക്കുള്ള നീരൊഴുക്കു കുറഞ്ഞ സാഹചര്യത്തിൽ ഷട്ടറുകള്‍ തുറക്കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. 138.55 അടിയാണ് ഇന്നു രാവിലത്തെ ജലനിരപ്പ്. അണക്കെട്ടിലെ അനുവദനീയമായ സംഭരണ ശേഷി 142 അടിയാണ്.കഴിഞ്ഞ ദിവസം തമിഴ്നാട് അതിര്‍ത്തി മേഖലകളില്‍ മഴ ശക്തമായതോടെയാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. തേനി ജില്ലയില്‍ അതിശക്തമായ മഴയാണു പെയ്തത്. ഇതോടെ മുല്ലപ്പെരിയാറിലെ വെള്ളം സംഭരിക്കുന്ന വൈഗ അണക്കെട്ടില്‍നിന്നു വെള്ളം തുറന്നു വിട്ടിരിക്കുകയായിരുന്നു. ഡാം തുറന്നു വിട്ടാല്‍ വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ എന്നിവിടങ്ങളിലെ ജനങ്ങളെയാണു ബാധിക്കുക. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നാലും ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പില്‍…
Read Moreഗവർണർക്കെതിരേ കേന്ദ്രത്തിന് കത്തയയ്ക്കും; കത്ത് തയാറാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി
കൊല്ലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ നിലപാട് കടുപ്പിക്കാൻ സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന് വിശദമായ കത്ത് അയയ്ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. നവകേരള സദസിന്റെ കൊല്ലം ജില്ലയിലെ പര്യടനത്തിന് ശേഷം കൊല്ലം ബീച്ച് ഹോട്ടലിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും ഇതു സംബന്ധിച്ച് കൂടിയാലോചനകളും നടത്തി. കത്തിലെ ഉള്ളടക്കം എന്തായിരിക്കണം എന്നത് സംബന്ധിച്ചും ചർച്ചകൾ നടന്നു. കത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ തയാറാക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായാണ് അറിവ്. ഗവർണർ സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നില്ല, നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്നു എന്നിവ ചൂണ്ടിക്കാട്ടി രാഷ്ട്രപതിയെ സമീപിക്കാനും സർക്കാർ തലപ്പത്ത് ആലോചനകൾ നടന്നു. കേന്ദ്ര സർക്കാരിന് ആദ്യം കത്ത് നൽകിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ നടപടികൾ ഉണ്ടാകുക. ഇന്നലെ കൊല്ലം ജില്ലയിൽ നടന്ന നവകേരള സദസിന്റെ പൊതുയോഗങ്ങളിൽ ഗവർണർക്ക് എതിരേ എല്ലാ മന്ത്രിമാരും അതിരൂക്ഷമായ വിമർശനമാണ്…
Read Moreനവകേരള സദസിന് പരസ്യങ്ങളിലൂടെ ജില്ലാ കളക്ടര്‍മാര്‍ പണം കണ്ടെത്തണം; ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും
കൊച്ചി: നവകേരള സദസിന് പരസ്യങ്ങളിലൂടെ പണം കണ്ടെത്താന്‍ ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ട കോടതി പരസ്യങ്ങളിലൂടെ വിഭവ സമാഹരണം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ സ്റ്റേ ചെയ്തിരുന്നു. പണം സമാഹരിക്കുന്നതിനും കണക്കില്‍പ്പെടുത്തുന്നതിനും മാര്‍ഗ നിര്‍ദേശങ്ങള്‍ ഇല്ലെന്ന കാരണത്താലാണ് സ്റ്റേ. പത്തനംതിട്ട സ്വദേശി നല്കിയ ഹര്‍ജിയിലായിരുന്നു കോടതി നടപടി. അതേസമയം പണം നേരിട്ടോ റസീപ്റ്റ് നല്‍കിയോ പിരിക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം എന്നാണ് സര്‍ക്കാര്‍ വിശദീകരണം. സ്പോണ്‍സര്‍ഷിപ്പിലൂടെ വിഭവ സമാഹരണം നടത്താനാണ് പറഞ്ഞിട്ടുള്ളതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. നവ കേരള സദസില്‍ ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവിടാന്‍ ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് തയാറായില്ല. അഖിലേന്ത്യാ സര്‍വീസ്…
Read Moreമാസത്തിൽ രണ്ട് തവണ മാത്രം കാണാൻ എത്തുന്നു, കടമകൾ ചെയ്യുന്നില്ല; ജോലിക്കാരിയായ ഭാര്യക്കെതിരെ ഭർത്താവ് കോടതിയിൽ
അഹമ്മദാബാദ്: മാസത്തിൽ രണ്ട് തവണ മാത്രം ഭർത്താവിനെ കാണാനെത്തുന്ന ജോലിക്കാരിയായ ഭാര്യയ്ക്കെതിരെ കോടതിയെ സമീപിച്ച് ഭർത്താവ്. സൂറത്തിലെ കുടുംബ കോടതിയെയാണ് ഭർത്താവ് സമീപിച്ചിരിക്കുന്നത്. തന്നോടുള്ള കടമകൾ ചെയ്യുന്നതിൽ ഭാര്യ വീഴ്ച വരുത്തുവെന്ന് ആരോപിച്ചാണ് ഭർത്താവ് കോടതിയെ സമീപിച്ചത്. പരാതിയിൽ മാസത്തിലെ രണ്ടും നാലും ശനിയാഴ്ചകളിൽ മാത്രമാണ് ഭാര്യ തന്റെ വീട്ടിലെത്തുന്നതെന്നും മറ്റുള്ള ദിവസങ്ങളിൽ താമസിക്കുന്നത് ഭാര്യയുടെ മാതാപിതാക്കൾക്കൊപ്പമാണെന്നും പറയുന്നു. മകന് ജനിച്ചതിന് ശേഷം ജോലി സ്ഥലത്ത് അടുത്താണെന്ന പേരിൽ ഭാര്യ അമ്മയുടെ വീട്ടിലേക്ക് പോയെന്നും മകനെ അവഗണിക്കുന്നെന്നും പരാതിയിൽ പറയുന്നു. തനിക്കൊപ്പം സ്ഥിരമായി ഭാര്യ താമസിക്കണമെന്നാണ് പരാതിക്കാരന് ആവശ്യപ്പെടുന്നത്. കുട്ടി ഉണ്ടായ ശേഷവും ഭാര്യ ജോലിക്ക് പോകുന്നതിലും ഇയാൾക്ക് എതിര്‍പ്പാണ്. മകന്റെ ആരോഗ്യത്തെ ഇത് ബാധിക്കുന്നുണ്ടെന്നാണ് ഇയാളുടെ വാദം. എന്നാൽ ഭാര്യ കുടുംബ കോടതിയെ ഈ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. താൻ കൃത്യമായ ഇടവേളകളിൽ ഭർതൃഗൃഹത്തിൽ…
Read Moreകുതിരവട്ടത്തോ ഊളമ്പാറയിലോ ഗവർണറെ കുറച്ചു ദിവസം താമസിപ്പിക്കണം; ഡോ. കെ.ടി ജലീൽ
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ പരിഹാസവുമായി കെ.ടി. ജലീല്‍ എംഎല്‍എ. ഗവർണർ താമസിക്കേണ്ടത് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലല്ല. അടിയന്തരമായി അദ്ദേഹത്തെ കേന്ദ്ര സർക്കാർ കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണമെന്ന് ഡോ. കെ.ടി ജലീൽ പറഞ്ഞു. ഫേസ്ബുക്കിലാണ് ഗവർണർക്കെതിരെ പരിഹാസവുമായി കെ.ടി ജലീൽ കുറിപ്പ് പങ്കുവച്ചത്. കേരളത്തിലെ സർവകലാശാലകളെ കാവി പുതപ്പിക്കാനുള്ള ചാൻസലറുടെ ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണം. സംഘിവൽക്കരണത്തെ പ്രതിരോധിക്കാൻ പോരാട്ട ഭൂമികയിൽ നിലയുറപ്പിച്ച എസ്എഫ്ഐ ചുണക്കുട്ടികൾക്ക് അഭിവാദ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് നോമിനികളെ സര്‍വകലാശാല സെനറ്റുകളിലെ നോമിനേറ്റഡ് സീറ്റുകളില്‍ നിയമിച്ച് ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് പറഞ്ഞാണ് എസ്എഫ്ഐ സമരം ചെയ്യുന്നത്. അതേസമയം, എസ്എഫ്ഐയെ രംഗത്തിറക്കിയത് മുഖ്യമന്ത്രിയാണെന്നാണ് ഗവര്‍ണറുടെ ആരോപണം. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreസ്കൂളിലെ വൈദ്യപരിശോധനയിൽ 15കാരി എട്ടു മാസം ഗർഭിണി; പതിനെട്ടുകാരൻ അറസ്റ്റിൽ
പനാജി: സ്കൂളിൽ നടത്തിയ വൈദ്യപരിശോധനയിൽ 15 വയസുകാരി എട്ടുമാസം ഗർഭിണിയാണെന്നു കണ്ടെത്തി. ഗോവയിലാണ് സംഭവം. പെൺകുട്ടി എട്ടുമാസം ഗർഭിണിയാണെന്നും അടുത്തമാസം പ്രസവിക്കുമെന്നും ഡോക്ടർ സ്ഥിരീകരിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെ ബലാത്സംഗത്തിന് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇരുവരും തമ്മിൽ ബന്ധം ആരംഭിക്കുമ്പോൾ പ്രതിയായ ആൺകുട്ടിക്കു പ്രായപൂർത്തിയായിരുന്നില്ല. എന്നാൽ അടുത്തിടെ 18 വയസായ കാമുകനെ ശിശുഭവനിൽ പാർപ്പിക്കാൻ കഴിയാത്തതിനാൽ പിതാവിനൊപ്പം വിട്ടു. ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന പെൺകുട്ടിയും ആൺകുട്ടിയും വടക്കൻ ഗോവയിലെ സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽനിന്നുള്ളവരാണ്. വോളിബോൾ കളിക്കിടെയാണ് ഇവർ സുഹൃത്തുക്കളായത്. ഇരുവരുടെയും മാതാപിതാക്കൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. പെൺകുട്ടി അമ്മയോടൊപ്പവും ആൺകുട്ടി പിതാവിനൊപ്പവുമാണ് താമസിച്ചിരുന്നത്.
Read Moreമൈസൂരു വിമാനത്താവളത്തിന് ടിപ്പു സുൽത്താന്റെ പേര്; കർണാടക സർക്കാർ നീക്കം വിവാദത്തിൽ
ബംഗളൂരു: മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുൽത്താന്റെ പേരു നൽകാനുള്ള കോൺഗ്രസ് സർക്കാർ നീക്കം വിവാദത്തിൽ.സർക്കാർ നിർദേശത്തെ പ്രതിപക്ഷമായ ബിജെപി കടുത്ത ഭാഷയിൽ വിമർശിച്ചു. മന്ത്രി പ്രിയങ്ക് ഖാർഗെയാണ് മൈസൂരു വിമാനത്താവളത്തിന് ടിപ്പുവിന്റെ പേരിടാനുള്ള നിർദേശം മുന്നോട്ടുവച്ചത്. കഴിഞ്ഞ ബിജെപി സർക്കാർ ടിപ്പു എക്സ്പ്രസ് ട്രെയിനിന്റെ പേര് വോഡയാർ എക്സ്പ്രസ് എന്നാക്കിയിരുന്നു. മൈസൂരു വിമാനത്താവളത്തിന് ടിപ്പുവിന്റെ പേരു നൽകാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു. എംഎസ് എഡ്യൂക്കേഷൻ അക്കാഡമി ടിപ്പു സുൽത്താനു നൽകിയതായി കരുതപ്പെടുന്ന ‘മൈസൂരു കടുവ’ എന്ന വിശേഷണവും പാഠപുസ്തകങ്ങളിൽനിന്നു നീക്കം ചെയ്ത ബിജെപി സർക്കാർ സംസ്ഥാനത്ത് ടിപ്പു ജയന്തി ആഘോഷിക്കുന്നതും നിരോധിച്ചിരുന്നു. ടിപ്പു സുൽത്താൻ രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷിയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ടിപ്പു സുൽത്താൻ ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ഹിന്ദുക്കളെ കൊലപ്പെടുത്തുകയും ചെയ്തുവെന്ന ആരോപണം സിദ്ധരാമയ്യ നിഷേധിച്ചുവെങ്കിലും ലോക്സഭാ…
Read Moreരാഷ്ട്രീയ കൊലപാതകങ്ങളില്‍ പങ്കാളിയായ ആളെ താന്‍ ഭയപ്പെടുന്നില്ല; പോലീസ് നിഷ്ക്രിയമാകാന്‍ കാരണം മുഖ്യമന്ത്രിയെന്ന് ഗവർണർ
മലപ്പുറം: രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരള പോലീസ്. എന്നാല്‍ കേരള പോലീസിന്റെ സംരക്ഷണം താനിക്കാവശ്യമില്ല. മുഖ്യമന്ത്രിയേയും എസ്എഫ്ഐയേയും വെല്ലുവിളിച്ച് വീണ്ടും കാമ്പസിലെ റോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പോലീസ് നിഷ്ക്രിയമാകാന്‍ കാരണം മുഖ്യമന്ത്രിയുടെ ഇടപെടൽ, പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുന്നില്ലെന്നും ഗവര്‍ണർ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പങ്കാളിയായ കണ്ണൂരിലെ ജനങ്ങളെ ദശാബ്ദങ്ങളായി ഭയപ്പെടുത്തിയ ആള് ആരാണെന്ന് നിങ്ങള്‍ക്കറിയാമല്ലൊ. എന്നാല്‍ അദ്ദേഹത്തിന് തന്നേ ഭയപ്പെടുത്താന്‍ കഴിയില്ല. താന്‍ ആരേയും ഭയക്കുന്നില്ല. തനിക്ക് ഇപ്പോള്‍ 70 വയസായി. 35-ാം വയസില്‍ പോലും താന്‍ പേടിച്ചിട്ടില്ല. താന്‍ കോഴിക്കോട് നഗരത്തിലേക്ക് പോവുകയാണ്. പോലീസിന്റെ സംരക്ഷണം ആവശ്യമില്ല. ഇക്കാര്യത്തില്‍ ഡിജിപിക്ക് കത്ത് നല്‍കിയിട്ടുണ്ട്. തന്നെ നേരിടേണ്ടവര്‍ക്ക് അവിടെ നേരിടാമെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലറുടെ അധികാരം സുപ്രീം കോടതി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. സമീപ കാലത്ത് സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധിയോടെ…
Read Moreതെരഞ്ഞെടുപ്പിനു കോൺഗ്രസ് ഒരുങ്ങുന്നു; ഇന്നുമുതൽ ഫണ്ട് സമാഹരണം; പിരിവ് രാജ്യത്തിനായി സംഭാവന ചെയ്യുക എന്ന പേരിൽ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ധനശേഖരണത്തിനായി കോൺഗ്രസ് നടത്തുന്ന ക്രൗഡ് ഫണ്ടിംഗിന് ഇന്നു തുടക്കം. രാജ്യത്തിനായി സംഭാവന ചെയ്യുക എന്ന പേരിലാണ് പരിപാടി. പാർട്ടിയുടെ 138 വർഷത്തെ ചരിത്രം കണക്കിലെടുത്ത് 138 രൂപയുടെ ഗുണിതങ്ങളായാണ് സംഭാവന സ്വീകരിക്കുക. ഓൺലൈനായും ഓഫ്ലൈനായും ഫണ്ട് ശേഖരണം നടത്തും. പാർട്ടി സ്ഥാപകദിനമായ ഡിസംബർ 28 വരെ ഓൺലൈനായും അതിനുശേഷം പ്രവർത്തകർ വീടുകളിൽ കയറിയും ഫണ്ട് ശേഖരിക്കും. നൂറുവർഷങ്ങൾക്കുമുമ്പ് 1920-21ൽ മഹാത്മാ ഗാന്ധി ആരംഭിച്ച ചരിത്രപ്രസിദ്ധമായ “തിലക് സ്വരാജ് ഫണ്ടിൽ’ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ സംരംഭമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്നു കാന്പയിൻ ഉദ്ഘാടനം ചെയ്യും. അതേസമയം, കോൺഗ്രസിന്റെ ഫണ്ട് സമാഹരണത്തെ പരിഹസിച്ച് ബിജെപി രംഗത്തുവന്നു. 60 വർഷമായി കൊള്ളയടിച്ചവർ രാജ്യത്തുനിന്ന് സംഭാവനകൾ തേടുകയാണെന്നാണ് ബിജെപി ആക്ഷേപിച്ചു. കോൺഗ്രസിന്റെ രാജ്യസഭാ എംപി ധീരജ് സാഹുവിൽനിന്ന് 400 കോടി…
Read More