തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപ്പോരിൽ മുസ്ലിം ലീഗിനു കടുത്ത അതൃപ്തി. ലീഗ് ഹൈക്കമാൻഡിനു മുന്നിൽ വിഷയത്തിൽ ഇടപെടണമെന്നും പരസ്യപ്പോര് അവസാനിപ്പിക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വത്തെയും ലീഗ് തങ്ങളുടെ നിലപാട് അറിയിച്ചു. ഹൈക്കമാൻഡ് കോണ്‍ഗ്രസ് നേതാക്കളോട് മേയ് നാലിനു വോട്ടെണ്ണൽ കഴിയുന്നതുവരെ മുഖ്യമന്ത്രിയാരെന്ന പരസ്യ ചർച്ച പാടില്ലെന്ന് അന്ത്യശാസനം നൽകിയിരിക്കുകയാണ്. ഹൈക്കമാൻഡ് നിർദേശം ലംഘിച്ച് പ്രതികരണം നടത്തുന്നവർക്കർക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നു സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾ എഐസിസി അധ്യക്ഷനു മുന്നിൽ പരാതി നൽകാനും തീരുമാനിച്ചിരിക്കുകയാണ്.മുസ്ലിംലീഗിന്റെ നിലപാടാണ് കോണ്‍ഗ്രസിലെ ഘടകകക്ഷി നേതാക്കളായ എൻ.കെ. പ്രേമചന്ദ്രനും ഷിബു ബേബിജോണിനും സി.പി. ജോണിനുമുള്ളത്. ഫലപ്രഖ്യാപനത്തിനു മുൻപുള്ള ചർച്ചകൾ യുഡിഎഫിന് വോട്ട് ചെയ്തവരോടു കാട്ടുന്ന അനീതിയാണെന്നാണു ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം. അതേസമയം മുഖ്യമന്ത്രിപ്പോര് തുടങ്ങിവച്ചവർ തന്നെ മുൻകൈയെടുത്ത് അവസാനിപ്പിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ് മുഖ്യമന്ത്രിപദ ചർച്ചയെന്ന് ആദ്യം നിലപാടെടുത്ത…
Read MoreCategory: Loud Speaker
പാന്പുകടിയേറ്റു മരിച്ച ആൽജോയുടെ സംസ്കാരം ഇന്ന്; സഹോദരന് ഗുരുതരാവസ്ഥയില്‍; നാടൊന്നാകെ പ്രാർഥനയിൽ
കോടാലി (തൃശൂർ): ഉറക്കത്തിൽ പാമ്പുകടിയേറ്റു മരിച്ച എട്ടുവയസുകാരന് ആല്‍ജോയുടെ സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് കൊടുങ്ങ കീരമ്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയില്‍ നടക്കും.കടമ്പോട് കാവുങ്ങല്‍ വീട്ടില്‍ സില്‍ജോ -ജോണ്‍സി ദമ്പതികളുടെ ഇളയ മകന് ആല്ജോക്കും സഹോദരന് അനോഷിനും ഞായറാഴ്ച രാത്രിയിൽ വീട്ടില്‍ ഉറങ്ങുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. കുട്ടികള്‍ക്കു പാമ്പുകടിയേറ്റ വിവരം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. ഇന്നലെ പുലര്‍ച്ചെ അവശനിലയിലായ കുട്ടികളെ മാതാപിതാക്കളാണ് ആശുപത്രിയിലെത്തിച്ചത്. ഭക്ഷ്യബാധയാണെന്നാണ് ആദ്യം കരുതിയത്. ചാലക്കുടിയിലെ സ്വകാര്യ ആശുപ്രത്രിയിലെത്തും മുമ്പേ ആല്‍ജോ മരിച്ചു. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അനോഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഭക്ഷ്യവിഷബാധയല്ല പാമ്പുകടിയേറ്റതാകാനാണു സാധ്യതയെന്ന് ഡോക്ടര്‍ നല്കിയ സൂചനയെത്തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് വെള്ളിക്കെട്ടന് ഇനത്തിലുള്ള ചെറിയ വിഷപാമ്പിനെ കണ്ടെത്തിയത്.ഇന്നലെ ഉച്ചകഴിഞ്ഞ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കിയ ആല്‍ജോയുടെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചശേഷം ഇന്നുച്ചയോടെയാണു വീട്ടിലെത്തിച്ചത്.…
Read Moreതമിഴ്നാട് വിരുദുനഗറില്‍ പടക്ക നിർമാണ ശാലയില്‍ സ്ഫോടനം: 19 പേർ കൊല്ലപ്പെട്ടു
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം. 19 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പലരും സംഭവസ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്. നാല് മുറികള്‍ സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നതായാണ് വിവരം. ഏകദേശം 10 കിലോമീറ്റർ ദൂരം വരെ പ്രകമ്പനമുണ്ടായി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ നാല് പേർ മരിച്ചെന്നായിരുന്നു ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.
Read Moreഭർത്താവിന് സഹപ്രവർത്തകയുമായി ബന്ധം: ഓഫീസിലെത്തി കാമുകിയെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ
പുനെ: വിവാഹേതര ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. 35 കാരിയായ പൂനം ദിനേശ് മുൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സഞ്ജയ് സാവന്ത് തന്റെ സഹപ്രവർത്തകയായ യുവതിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ സ്വാതി സാവന്ത് ഇവരുടെ ഓഫീസിൽ എത്തുകയും കൊലപാതകം നടത്തുകയുമായിരുന്നു. സഞ്ജയും പൂനവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ഭാര്യ സ്വാതി സംശയിച്ചിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഓഫീസിലുണ്ടായിരുന്ന മൂർച്ചയുള്ള ഉപകരണം ഉപയോഗിച്ച് സ്വാതി പൂനത്തെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതരമായ പരിക്കേറ്റതാണ് മരണകാരണം. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം ഒരു ചാക്കിലാക്കി ഒളിപ്പിക്കാൻ സ്വാതി ശ്രമിച്ചതായി പോലീസ് കണ്ടെത്തി. എന്നാൽ ഇത് പൂർത്തിയാക്കാൻ അവർക്ക് സാധിച്ചില്ല. ജോലിക്കുപോയ പൂനം വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകിയി. തുടർന്ന് അദ്ദേഹം പൂനത്തിന്റെ ഓഫീസിലെത്തിയപ്പോൾ ഓഫീസ് മുറി തുറന്നു കിടക്കുന്ന നിലയിലായിൽ കണ്ടു.…
Read More‘ഊരാളുങ്കലും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണ് ഇത്, വിള്ളൽ ഇല്ലാതെ വീട് പണിയാൻ പറ്റിയ ആളെ തൃശൂരിൽ നിന്ന് തന്നെ കിട്ടിയതിൽ സന്തോഷമുണ്ട്’: ചാണ്ടി ഉമ്മൻ
കോട്ടയം: വയനാട് ടൗൺഷിപ്പിലെ വീട്ടിലുണ്ടായ വിള്ളൽ പരിശോധിക്കാനെത്തിയ മന്ത്രി കെ.രാജനെ പരിഹസിച്ച് എംഎൽഎ ചാണ്ടി ഉമ്മൻ. വിള്ളൽ ഇല്ലാതെ വീട് പണിയാൻ പറ്റിയ ആളെ തൃശൂരിൽ നിന്ന് തന്നെ കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഊരാളുങ്കലും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണ് ഇന്നലെ കണ്ടത്. വീടിന് വിള്ളലുണ്ടെന്ന് വീട്ടുടമ തന്നെ പറയുന്നു. വീട്ടുകാരനെതിരെ സൈബര്‍ ആക്രമണം നടത്തിയിട്ടും ഭീഷണിപ്പെടുത്തിയിട്ടും കാര്യമില്ല. യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ ഇക്കാര്യത്തില്‍ സമഗ്രമായി അന്വേഷണം നടത്തുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് ശേഷം കേരളത്തില്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാകാൻ പോകുകയാണ്. രാഹുല്‍ ഗാന്ധി പറയുന്ന ആള് മുഖ്യമന്ത്രിയാകുമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. കെ. രാജന്റെ വിള്ളൽ പരിശോധന നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആരോപിച്ചു.
Read Moreസഹോദരൻ മരിച്ചു, ഇവിടെ ആരും ഇപ്പോ ഉത്സവം നടത്തണ്ട: വടിവാളുമായി യുവാവിന്റെ പരാക്രമം; പോലീസ് കേസെടുത്തു
കൊല്ലം: ക്ഷേത്രോത്സവത്തിനിടെ വടിവാളുമായി പരാക്രമം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. കുണ്ടറ അംബിപൊയ്ക ദേവിക്ഷേത്ര ഉത്സവത്തിനിടെ നടന്ന സംഭവത്തിൽ കുണ്ടറ സ്വദേശി അജോയ് അശോകനെതിരെയാണ് കേസെടുത്തത്. തന്റെ സഹോദരൻ മരിച്ചതിനാൽ ഉത്സവം നടത്തരുതെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇയാൾ വടിവാളുമായി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇയാൾക്കൊപ്പം മറ്റ് രണ്ട് പേർ കൂടി അക്രമത്തിൽ പങ്കാളികളായിരുന്നു. സംഭവത്തിന് ശേഷം മൂന്ന് പേരും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. രണ്ട് മാസം മുൻപ് അജോയ് അശോകന്റെ സഹോദരൻ അക്ഷയ് വാഹനാപകടത്തിൽ മരിച്ചിരുന്നു. ആക്രമണം നടക്കുന്നതിന് മുൻപും ക്ഷേത്ര കമ്മിറ്റിക്കാരിൽ ഒരാളുമായി അജോയ് വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreചുട്ട്പൊള്ളി കേരളം: സംസ്ഥാനത്ത് ചൂട് കൂടുന്നു; യെല്ലോ അലര്‍ട്ട് ഈ ജില്ലകളിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ താപനില മുന്നറിയിപ്പ് തുടരുന്നു. യെല്ലോ അലര്‍ട്ട് ആണ് ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ശനിയാഴ്ച പാലക്കാട് 40.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ചൂടിന് നേരിയ ആശ്വാസമുണ്ടായേക്കും. ഏപ്രിൽ അവസാന വാരത്തോട് കൂടി വേനൽമഴ ശക്തമായേക്കും. വടക്കൻ കർണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളിൽ നിലനിന്നിരുന്ന എതിർ ചക്രവാതമാണ് ഈ ദിവസങ്ങളിൽ താപനില ഇത്രത്തോളം ഉയരാൻ കാരണമായത്. ഇതാണ് രാത്രി സമയത്ത് പോലും അന്തരീക്ഷം തണുക്കാതിരിക്കുന്നതിന് കാരണം.
Read Moreമധ്യപ്രദേശ് പോലീസ് കൊച്ചിയിൽ തുടരുന്നു: കുംഭമേള വൈറല്‍ താരത്തിന്റെ മൊഴിയെടുത്തതായി സൂചന
കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹ കേസുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ മധ്യപ്രദേശ് പോലീസ് പെണ്‍കുട്ടിയുടെ മൊഴി ഫോണ്‍ വഴി രേഖപ്പെടുത്തിയതായി സൂചന. പെണ്‍കുട്ടിക്കായി പോലീസ് സംഘം പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഭര്‍ത്താവ് ഫര്മാന് ഖാന്റെയും മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷക സംഘം. താരത്തിന്റെ വിവാഹം നടത്താന്‍ സഹായിച്ചതായി കരുതുന്നയാളുടെമൊഴി മധ്യപ്രദേശ് പോലീസ് ഫോണിലൂടെ രേഖപ്പെടുത്തിയിരുന്നു. അതേസമയം പോലീസ് സംഘം കൊച്ചിയില്‍ തുടരുകയാണ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന കേസാണ് ഭര്‍ത്താവിനെതിരെ മധ്യപ്രദേശില്‍ ചുമത്തിയിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കല്‍. ഒരു സിഐ, എസ്ഐ, രണ്ട് സിപിഒമാര്‍ എന്നിവരടങ്ങുന്നതാണ് മധ്യപ്രദേശില്‍ നിന്നുള്ള അന്വേഷക സംഘം. താരത്തിനെ വിവാഹം ചെയ്ത ഫര്മാന് ഖാന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണനയിലാണന്ന കാര്യം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ മധ്യപ്രദേശ് പോലീസ് അന്വേഷക സംഘത്തെ അറിയിച്ചിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ മേയ് 20…
Read Moreവോട്ട് ചെയ്യാന്‍ അവസരം ലഭിച്ചില്ല: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീണ്ടും ഹൈക്കോടതിയില്‍
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചില്ലെന്നാരോപിച്ച് ഉദ്യോഗസ്ഥര്‍ വീണ്ടും ഹൈക്കോടതിയില്‍. കുറ്റിയാടി മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടി. വോട്ടെണ്ണലിന് മുമ്പ് തന്നെ ഹര്‍ജി പരിഗണിക്കുന്നതിനായി ഈ മാസം 21 നകം വിശദീകരണം നല്‍കാനാണ് ജസ്റ്റീസ് ഹരിശങ്കര്‍ വി.മേനോന്റെ നിര്‍ദേശം. പോസ്റ്റല്‍ വോട്ട് നിഷേധിച്ചെന്നാരോപിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായിരുന്ന വി.പി.മുഹമ്മദ് സിനാന് അടക്കമാണ് കോടതിയെ സമീപിച്ചത്. ഫോം 12 സമര്‍പ്പിച്ചിട്ടും വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ നിന്ന് പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചില്ലെന്നാണ് ഹര്‍ജിക്കാരുടെ പരാതി. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും അവസരം നല്‍കുമെന്ന് കമ്മീഷന് കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടെല്ലെന്നും ചൂണ്ടിക്കാട്ടി. വോട്ടെണ്ണല്‍ നടക്കുന്ന മേയ് നാലിന് മുമ്പ് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യം ഒരുക്കണമെന്നും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശാശ്വതമായ സംവിധാനം ഒരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ്…
Read Moreഒറ്റ ദിവസംകൊണ്ട് അനാഥമായൊരു സ്കൂൾ: ഇനി പാങ്ങ് സ്കൂളിൽ വിദ്യ ചൊല്ലിക്കൊടുക്കാൻ ശേഷിക്കുന്നത് നാല്പേര് മാത്രം
മലപ്പുറം: പാങ്ങ് ജിഎൽപി സ്കൂളിൽ ഇനി ശേഷിക്കുന്നത് മൂന്ന് അധ്യാപകരും ഒരു പ്യൂണും മാത്രം. ഒറ്റദിവസം കൊണ്ട് അനാഥമായിരിക്കുകയാണ് ഈ സ്കൂൾ. പാങ്ങ് ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് സ്നേഹാക്ഷരങ്ങൾ പകർന്നു നൽകിയവരാണ് വാൽപാറ ദുരത്തത്തിൽ പൊലിഞ്ഞത്. പ്യൂണ്‍ ഗോപാലകൃഷ്ണൻ, എൽപി വിഭാഗം അധ്യാപിക ഹസ്നത്ത്, എൽകെജി അധ്യാപികമാരായ റസീന, യശോദ എന്നിവരാണ് ഇനിയുള്ളത്. കുട്ടികളുമായും നാട്ടുകാരുമായുമൊക്കെ ഒരു കുടുംബം പോലെ സ്നേഹത്തോടെ പെരുമാറുന്നവരാണ് ഈ സ്കൂളിലെ അധ്യാപകരെന്ന് സ്കൂളിനു തൊട്ടടുത്ത വീട്ടിലെ നാസർ കിളിവീട്ടിൽ വിതുന്പി കൊണ്ടു പറഞ്ഞു. സമീപത്തെ വീടുകളിൽ എന്തു വിശേഷങ്ങളുണ്ടെങ്കിലും അധ്യാപകർ അവിടെയെത്തും. അത്രയ്ക്കും അടുപ്പമായിരുന്നു നാട്ടുകാരുമായി. വേനൽഅവധിയാണെങ്കിലും ജോലി സംബന്ധമായ കാര്യങ്ങൾക്കായാലും അധ്യാപകർ പലപ്പോഴും സ്കൂളിലേക്ക് വരാറുണ്ട്. ഇതുപ്രകരം തിങ്കളാഴ്ച ബാക്കിയുള്ള ജോലികൾ തീർക്കാൻ സ്കൂളിലെത്താമെന്ന് അധ്യാപകർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിത ദുരന്തമുണ്ടായത്.
Read More