പ്ര​വ​ർ​ത്ത​ന മി​ക​വി​ൽ ദ​ക്ഷി​ണ റെ​യി​ൽ​വേ​യ്ക്ക് റി​ക്കാ​ർ​ഡ്: ഒ​രു വ​ർ​ഷ​ത്തി​നി​ടെ 28 ജോ​ഡി പു​തി​യ ട്രെ​യി​നു​ക​ൾ

പ​ര​വൂ​ർ: ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​ന മി​ക​വു​മാ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ. 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും സ​മ​യ​നി​ഷ്ഠ പാ​ലി​ക്കു​ന്ന​തി​ലും റെ​ക്കോ​ർ​ഡ് നേ​ട്ട​മാ​ണ് സോ​ൺ കൈ​വ​രി​ച്ച​ത്. പു​തി​യ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച​തി​നൊ​പ്പം നി​ല​വി​ലു​ള്ള സ​ർ​വീ​സു​ക​ളു​ടെ വേ​ഗ​ം വ​ർ​ധി​പ്പി​ച്ച​തും യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 28 ജോ​ഡി പു​തി​യ ട്രെ​യി​നു​ക​ളാ​ണ് ദ​ക്ഷി​ണ റെ​യി​ൽ​വേ ആ​രം​ഭി​ച്ച​ത്. ഇ​തി​ൽ ബം​ഗ​ളൂ​രു-എ​റ​ണാ​കു​ളം വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സും പ​ത്ത് ജോ​ഡി അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഉ​ത്ത​രേ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​യ്ക്കും കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും കു​റ​ഞ്ഞ ചെ​ല​വി​ൽ അ​തി​വേ​ഗ യാ​ത്ര സാ​ധ്യ​മാ​ക്കാ​ൻ അ​മൃ​ത് ഭാ​ര​ത് സ​ർ​വീ​സു​ക​ൾ സ​ഹാ​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്-കൊ​ച്ചു​വേ​ളി-മം​ഗ​ളൂ​രു ജം​ഗ്ഷ​ൻ റൂ​ട്ടി​ൽ അ​നു​വ​ദി​ച്ച അ​ന്ത്യോ​ദ​യ പ്ര​തി​വാ​ര എ​ക്സ്പ്ര​സും ഏ​ഴ് ജോ​ഡി മെ​മു സ​ർ​വീ​സു​ക​ളും സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ പ്ര​യോ​ജ​ന​മാ​യി. വേ​ഗ​വും സ​മ​യ​നി​ഷ്ഠ​യുംപ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 98 ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ത…

Read More

ഡോ. ​റാ​മും ഡോ. ​സം​ഗീ​ത ന​മ്പ്യാ​രും മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ഫ​യ​ൽ ചെ​യ്തു: നി​തി​ന്‍റെ മ​ര​ണ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന് ഹ​ർ​ജി​യി​ൽ

ത​ല​ശേ​രി: ക​ണ്ണൂ​ർ ഡെ​ന്‍റ​ൽ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി തി​രു​വ​ന​ന്ത​പു​രം ഉ​ഴ​മ​ല​ക്ക​ൽ പു​തു​ക്കു​ള​ങ്ങ​ര ന​ട​ത്ത​രി​ക​ത്തു വീ​ട്ടി​ൽ ആ​ർ.​എ​ൽ. നി​തി​ൻ രാ​ജ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ നി​ന്നു ചാ​ടി​മ​രി​ച്ച കേ​സി​ലെ ആ​രോ​പ​ണ​വി​ധേ​യ​രാ​യ പ്ര​തി​ക​ൾ ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ഫ​യ​ൽ ചെ​യ്തു. കോ​ള​ജി​ലെ ഓ​റ​ൽ പ​തോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ ബ​യോ​ള​ജി മേ​ധാ​വി ഡോ. ​എം.​കെ റാം, ​ഡോ. കെ.​ടി സം​ഗീ​ത ന​മ്പ്യാ​ർ എ​ന്നി​വ​രാ​ണ് അ​ഭി​ഭാ​ഷ​ക​രാ​യ കി​ഷോ​ർ, വി​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ മു​ഖാ​ന്തി​രം മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഫ​യ​ൽ ചെ​യ്ത​ത്. ഹ​ർ​ജി ഇ​ന്നു കോ​ട​തി പ​രി​ഗ​ണി​ക്കും. ജീ​വ​നൊ​ടു​ക്കു​ന്ന​തി​ന് മു​മ്പ് നി​തി​ൻ ര​ണ്ട് മ​ണി​ക്കൂ​റോ​ളം കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​റി​യി​ലാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും നി​തി​ന്‍റെ മ​ര​ണ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് യാ​തൊ​രു ബ​ന്ധ​വും ഇ​ല്ലെ​ന്നും ഡോ. ​റാ​മും ഡോ. ​സം​ഗീ​ത​യും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. നി​തി​ൻ പ്രി​ൻ​സി​പ്പ​ലി​ന്‍റെ റൂ​മി​ലു​ള്ള സ​മ​യ​ത്ത് വൈ​സ് പ്രി​ൻ​സി​പ്പ​ലും ഡോ. ​ല​ത​യും ഉ​ൾ​പ്പെ​ടെ മ​റ്റ്…

Read More

കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തെ ക​ണ്ടെ​ത്തി​യി​ല്ല: മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് കൊ​ച്ചി​യി​ല്‍ തു​ട​രു​ന്നു

കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​ന്‍റെ വി​വാ​ദ വി​വാ​ഹം അ​ന്വേ​ഷി​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് കൊ​ച്ചി​യി​ല്‍ തു​ട​രു​ന്ന​താ​യി വി​വ​രം. ഇ​ന്ന​ലെ പോ​ലീ​സ് പ​ല സ്ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. താ​ര​ത്തി​ന്‍റെ വി​വാ​ഹം ന​ട​ത്താ​ന്‍ സ​ഹാ​യി​ച്ച​താ​യി ക​രു​തു​ന്ന​യാ​ളു​ടെ മൊ​ഴി മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ഫോ​ണി​ലൂ​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യാ​ണ് സൂ​ച​ന. മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ​യും ഭ​ര്‍​ത്താ​വി​ന്‍റേ​യും മൊ​ഴി​യെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണെ​ന്നും സൂ​ച​ന​യു​ണ്ട്. കു​ട്ടി​യെ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മോ എ​ന്നും സം​ശ​യ​മു​ണ്ട്. പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി എ​ന്ന കേ​സാ​ണ് ഭ​ര്‍​ത്താ​വി​നെ​തി​രെ മ​ധ്യ​പ്ര​ദേ​ശി​ല്‍ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. അ​തി​നാ​ല്‍ കു​ട്ടി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സി​ന് ക​ഴി​യും. ഒ​രു സി​ഐ, എ​സ്‌​ഐ, ര​ണ്ട് സി​പി​ഒ​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് അ​ന്വേ​ഷ​ക സം​ഘം.താ​ര​ത്തി​നെ വി​വാ​ഹം ചെ​യ്ത ഫ​ര്‍​മാ​ന്‍ ഖാ​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി പ​രി​ഗ​ണ​ന​യി​ലാ​ണ​ന്ന കാ​ര്യം കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് അ​ന്വേ​ഷ​ക സം​ഘ​ത്ത അ​റി​യി​ച്ചു. വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ മേ​യ് 20 വ​രെ ഫ​ര്‍​മാ​ന്‍…

Read More

സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സ്: ന​ട​ന്‍ ബോ​ബി കു​ര്യ​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു

കൊ​ച്ചി: സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ ന​ട​ന്‍ ബോ​ബി കു​ര്യ​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ര​ഞ്ജി​ത്തി​നെ ഒ​ളി​വി​ല്‍ പോ​കാ​ന്‍ സ​ഹാ​യി​ച്ചു​വെ​ന്ന സം​ശ​യ​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍. ര​ഞ്ജി​ത്തി​ന്‍റെ കേ​സി​നെ കു​റി​ച്ച് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് ബോ​ബി കു​ര്യ​ന്‍ മൊ​ഴി ന​ല്‍​കി. ര​ഞ്ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ഴാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​തെ​ന്നും ബോ​ബി കു​ര്യ​ന്‍ മൊ​ഴി ന​ല്‍​കി​യ​താ​യാ​ണ് വി​വ​രം. എ​ന്നാ​ല്‍ ബോ​ബി​യു​ടെ മൊ​ഴി അ​ന്വേ​ഷ​ണ​സം​ഘം വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. ബോ​ബി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. ര​ഞ്ജി​ത്തി​നൊ​പ്പം കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​ഹ സം​വി​ധാ​യി​ക ശാ​ലി​നി​യെ​യും ചോ​ദ്യം ചെ​യ്തി​രു​ന്നു. സി​നി​മാ ലൊ​ക്കേ​ഷ​നി​ല്‍ വെ​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന ന​ടി​യു​ടെ പ​രാ​തി​യി​ലാ​ണ് ര​ഞ്ജി​ത്തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഞ്ജി​ത്തി​ന്റെ പു​തി​യ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന ന​ടി​യാ​ണ് പ​രാ​തി​ക്കാ​രി. കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യ​മു​ള്ള റോ​ള്‍ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് കാ​ര​വാ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ര​ഞ്ജി​ത്ത് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി. നി​ല​വി​ല്‍ ര​ഞ്ജി​ത്ത് ജാ​മ്യ​ത്തി​ലാ​ണ്. എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ്…

Read More

അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ അ​പ​ക​ട​കാ​രി​ക​ൾ: ഈ ​ജി​ല്ല​യി​ലു​ള്ള​വ​ർ സൂ​ക്ഷി​ക്കു​ക, മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി സ്ഥാ​പി​ച്ച 14 സ്റ്റേ​ഷ​നു​ക​ളി​ലെ ത​ത്സ​മ​യ അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​തി​ച്ച​ത് അ​ഞ്ചു ജി​ല്ല​ക​ളി​ലാ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ർ, കോ​ട്ട​യം ജി​ല്ല​യി​ലെ ച​ങ്ങ​നാ​ശേ​രി, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തൃ​ത്താ​ല, മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മു​ന്ന​റി​യി​പ്പു​ള്ള​ത്. അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക​യി​ൽ എ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ഇ​വി​ട​ങ്ങ​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാ​ർ (ഏ​ഴ്), തൃ​ശൂ​ർ ജി​ല്ല​യി​ലെ ഒ​ല്ലൂ​ർ (ഏ​ഴ്), കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടാ​ര​ക്ക​ര (ആ​റ്), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ക​ള​മ​ശേ​രി (ആ​റ്), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ബേ​പ്പൂ​ർ (ആ​റ്), വ​യ​നാ​ട് ജി​ല്ല​യി​ലെ മാ​ന​ന്ത​വാ​ടി (ആ​റ്) എ​ന്നി​വി​ട​ങ്ങ​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക 11ന് ​മു​ക​ളി​ലാ​ണെ​ങ്കി​ൽ റെ​ഡ് അ​ല​ർ​ട്ടും…

Read More

അ​ക്ഷ​യ​തൃ​തീ​യ 19 ന്; ​സ്വ​ര്‍​ണ​വ്യാ​പാ​ര മേ​ഖ​ല​ക്ക് പു​ത്ത​നു​ണ​ര്‍​വേ​കും; പ്ര​തീ​ക്ഷ​യോ​ടെ വ്യാ​പാ​രി​ക​ൾ

കൊ​ച്ചി: അ​ക്ഷ​യ​തൃ​തീ​യ അ​ടു​ത്ത​തോ​ടെ സ്വ​ര്‍​ണ വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് പു​ത്ത​നു​ണ​ര്‍​വേ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ സ്വ​ര്‍​ണ​വ്യാ​പാ​രി​ക​ള്‍. സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ശു​ഭ​ദി​ന​മാ​യാ​ണ് അ​ക്ഷ​യ​തൃ​തീ​യ ക​ണ​ക്കാ​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ഒ​റ്റ​ദി​ന സ്വ​ര്‍​ണ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത് അ​ക്ഷ​യ് തൃ​തീ​യ നാ​ളി​ലാ​ണ്. ഈ ​വ​ര്‍​ഷ​ത്തെ അ​ക്ഷ​യ​തൃ​തീ​യ ഈ ​മാ​സം 19 നാ​ണ്. ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 55 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ല​വ​ര്‍​ധ​ന​മാ​ണ് ഇ​ത്ത​വ​ണ സ്വ​ര്‍​ണ​ത്തി​ന് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. എ​ങ്കി​ലും അ​ക്ഷ​യ​തൃ​തീ​യ നാ​ളി​ല്‍ സ്വ​ര്‍​ണം വാ​ങ്ങു​ന്ന ശീ​ലം കു​റ​ച്ചു​കാ​ല​ങ്ങ​ളാ​യി മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ലു​ണ്ട്. കേ​ര​ള​ത്തി​ലെ ചെ​റു​തും വ​ലു​തു​മാ​യ 12,000 ഓ​ളം സ്വ​ര്‍​ണ വ്യാ​പാ​ര ശാ​ല​ക​ള്‍ അ​ക്ഷ​യ​തൃ​തീ​യ​ക്കാ​യി ഒ​രു​ങ്ങി ക​ഴി​ഞ്ഞു. പ​ല​യി​ട​ത്തും അ​ഡ്വാ​ന്‍​സ് ബു​ക്കിം​ഗും ആ​രം​ഭി​ച്ചു. തൂ​ക്കം കു​റ​ഞ്ഞ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് പ​ല​രും ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ക്ഷ​യ​തൃ​തീ​യ​ക്കു മു​ന്നോ​ടി​യാ​യി തൃ​ശൂ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച ബ​യ​ര്‍​സെ​ല്ല​ര്‍ മീ​റ്റ് പു​തി​യ ആ​ഭ​ര​ണ ശ്രേ​ണി​ക​ള്‍ എ​ല്ലാ ജ്വ​ല്ല​റി​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് സ്വ​ര്‍​ണ വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.അ​ക്ഷ​യ​തൃ​തീ​യ ദി​വ​സം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്ത​വ​ര​ട​ക്കം അ​ഞ്ചു…

Read More

കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ൾ; ആ​ദ്യം തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ര​ട്ടെ; പ​ര​സ്യ അ​ഭി​പ്രാ​യ പ്ര​ക​ട​നം​ വി​ല​ക്കി സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പുഫ​ലം വ​രു​ന്ന​തുവ​രെ മുഖ്യമന്ത്രി പദത്തെ ചൊല്ലി ആരും പരസ്യ അഭിപ്രായ പ്രകടനം ന​ട​ത്ത​രു​തെ​ന്ന് കെ​പി​സി​സി പ്ര​സി​ഡന്‍റ് സ​ണ്ണി​ജോ​സ​ഫ്. മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ മാ​തൃ​ക പു​ല​ര്‍​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നേ​താ​ക്ക​ള്‍ അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​റ​യേ​ണ്ട​ത് പാ​ര്‍​ട്ടി​വേ​ദി​ക​ളി​ല്‍ മാ​ത്ര​മാ​യി​രി​ക്ക​ണം. ആ​ദ്യം തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ര​ട്ടെ. അ​തി​നുശേ​ഷം മു​ഖ്യ​മ​ന്ത്രി​യാ​രെ​ന്ന​തി​നെ​ക്കു​റി​ച്ച് ജ​യി​ച്ചുവ​രു​ന്ന എം​എ​ല്‍​എ​മാ​രു​ടെ അ​ഭി​പ്രാ​യം അ​നു​സ​രി​ച്ച് ഹൈ​ക്ക​മാ​ൻഡ് തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ര​സ്യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തേ​ണ്ട സ​മ​യം ഇ​ത​ല്ല​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേസ​മ​യം മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തെ​ക്കു​റി​ച്ച് നേ​താ​ക്ക​ള്‍ ന​ട​ത്തു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളെ കെ.​മു​ര​ളീ​ധ​ര​ന്‍ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പുഫ​ലം വ​രു​ന്ന​തി​നുമു​ന്‍​പ് മു​ഖ്യ​മ​ന്ത്രി​യാ​രെ​ന്ന് പ​ര​സ്യച​ര്‍​ച്ച ന​ട​ത്തു​ന്ന​ത് യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്ത വോ​ട്ട​ര്‍​മാ​ര്‍​ക്കും ജ​ന​ങ്ങ​ള്‍​ക്കും ഇ​ഷ്ട​പ്പെ​ടി​ല്ല. രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞ അ​ഭി​പ്രാ​യ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ത​നി​ക്കു പ​റ​യാ​നു​ള്ള​ത്. സം​ഘ​നൃ​ത്തം ന​ട​ത്തു​മ്പോ​ള്‍ ആ​രും സിം​ഗി​ള്‍ ഡാ​ന്‍​സ് ക​ളി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റി​സ​ള്‍​ട്ട് വ​രു​ന്ന​തി​ന് മു​ന്‍​പു​ള്ള അ​ഭി​പ്രാ​യ​പ്രകടന ങ്ങളി ലൂടെ ജ​ന​ങ്ങ​ളെ​ക്കൊ​ണ്ട് മോ​ശം കാ​ര്യ​ങ്ങ​ള്‍…

Read More

അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം; ഡോ. ​റാം വ​ല​യി​ൽ ?

ത​ല​ശേ​രി: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ളേ​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി തി​രു​വ​ന​ന്ത​പു​രം ഉ​ഴ​മ​ല​ക്ക​ൽ പു​തു​ക്കു​ള​ങ്ങ​ര ന​ട​ത്ത​രി​ക​ത്തു വീ​ട്ടി​ൽ ആ​ർ.​എ​ൽ. നി​തി​ൻ രാ​ജ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ പ്ര​ധാ​ന പ്ര​തി പോ​ലീ​സ് വ​ല​യി​ൽ. കോ​ള​ജി​ലെ ഓ​റ​ൽ പ​തോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ ബ​യോ​ള​ജി മേ​ധാ​വി ഡോ. ​എം.​കെ. റാ​മി​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ള്ള​ത്. ആ​ന്ധ്രാ സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​തെ​ന്നാ​ണ് സൂ​ച​ന. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ, പോ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി വി​വ​രം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണക്കു​റ്റ​മാ​ണ് ഡോ. ​റാ​മി​നെ​തി​രെ പോ​ലീ​സ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ക​ർ​ണാ​ട​ക​യി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​ണ് ഡോ. ​റാം പ​ഠി​ച്ച​ത്. പ​ഠ​ന​കാ​ല​ത്തെ സ​ഹ​പാ​ഠി​യാ​യ മ​ല​യാ​ളി​യെ വി​വാ​ഹം ക​ഴി​ച്ച​തോ​ടെ​യാ​ണ് ഡോ​ക​ട​ർ റാം ​ക​ണ്ണൂ​രി​ലെ​ത്തു​ന്ന​ത്. ധ​ർ​മ​ടം പാ​ല​യാ​ട് ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ല​മാ​യി ഡോ. ​റാം ക്ലി​നി​ക്ക് ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ…

Read More

കോ​ണ്‍​ഗ്ര​സി​ന് ഒ​രു സി​സ്റ്റ​വും നേ​താ​ക്ക​ളു​മു​ണ്ട്;​ ഫ​ലം വ​രു​ന്ന​തു​വ​രെ കാ​ത്തി​രി​ക്ക​ണം; മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​ക​ള്‍ ത​ള​ളി കെ.​സി. വേ​ണു​ഗോ​പാ​ല്‍

തി​രു​വ​ന​ന്ത​പു​രം: ഫ​ലം എ​ത്തും​മു​മ്പു​ള്ള കോ​ണ്‍​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​ക​ള്‍ ത​ള​ളി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍. കോ​ണ്‍​ഗ്ര​സി​ന് ഒ​രു സി​സ്റ്റ​വും നേ​താ​ക്ക​ളു​മു​ണ്ട്. എ​ല്ലാ​വ​രും കൂ​ടി​യാ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും. വി​ഷ​യം പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യേ​ണ്ട​ത​ല്ലെ​ന്നും പ​ര​സ്യ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് പോ​കാ​തി​രി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ള്‍ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി വി​ധി​യെ​ഴു​തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഉ​റ​ച്ച വി​ശ്വാ​സം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന​ത് വ​രെ എ​ല്ലാ​വ​രും കാ​ത്തി​രി​ക്ക​ണ​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. വ​നി​താ സം​വ​ര​ണ ബി​ല്‍ സ​ര്‍​ക്കാ​രി​ന് ഇ​ഷ്ടം​പോ​ലെ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ സ്വാ​ത​ന്ത്ര്യം ന​ല്‍​കു​ന്ന ബി​ല്ലാ​യി മാ​റും. ത​ങ്ങ​ള്‍​ക്ക് ജ​യി​ക്കാ​ന്‍ വേ​ണ്ടി മാ​ത്രം മ​ണ്ഡ​ല​ങ്ങ​ള്‍ വെ​ട്ടി​മാ​റ്റു​ന്ന രീ​തി നാം ​ക​ണ്ട​താ​ണെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Read More

അ​ഞ്ച് വ​യ​സു​കാ​രി​യെ വെ​യി​ല​ത്ത് ഗേ​റ്റി​ൽ കെ​ട്ടി​യി​ട്ടു വ​നി​താ എ​എ​സ്ഐ​യാ​യ മു​ത്ത​ശ്ശി​യു​ടെ ക്രൂ​ര​ത

ച​ണ്ഡി​ഗ​ഡ്: അ​ഞ്ച് വ​യ​സു​കാ​രി​യെ ഗേ​റ്റി​ൽ പൂ​ട്ടി​യി​യി​ട്ട് മു​ത്ത​ശ്ശി​യാ​യ വ​നി​താ എ​എ​സ്ഐ യു​ടെ കൊ​ടും​ക്രൂ​ര​ത. സം​ഭ​വ​ത്തി​ൽ എ​എ​സ്‌​ഐ സ​ര​ബ്ജി​ത് കൗ​റി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. ന​ടു​ക്കു​ന്ന സം​ഭ​വം പ​ഞ്ചാ​ബി​ലെ ഫ​രീ​ദ്‌​കോ​ട്ടി​ൽ. പെ​ൺ​കു​ട്ടി​യു​ടെ കൈ​ക​ളും കാ​ലു​ക​ളും തു​ണി​കൊ​ണ്ട് ഗേ​റ്റി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​ക്കാ​രാ​ണ് കെ​ട്ട​ഴി​ച്ച് കു​ട്ടി​യെ ര​ക്ഷി​ച്ച​ത്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പോ​ർ​ച്ചു​ഗ​ലി​ലാ​യ​തി​നാ​ലാ​ണ് സ​ര​ബ്ജി​തി​നോ​ടൊ​പ്പം ക​ഴി​യു​ന്ന​ത്. സ​ര​ബ്ജി​തി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​താ​യും വി​വ​രം ശി​ശു​ക്ഷേ​മ സ​മി​തി​യെ അ​റി​യി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

Read More