ന്യൂഡൽഹി: ഡൽഹി നഗരത്തിലെ വായുമലിനീകരണം വീണ്ടും ഗുരുതരാവസ്ഥയിൽ. നഗരത്തിലെ മൊത്തത്തിലുള്ള വായുവിന്റെ ഗുണനിലവാരത്തിൽ കഴിഞ്ഞ ദിവസം നേരിയ പുരോഗതി രേഖപ്പെടുത്തിയ ശേഷം ഇന്നു വീണ്ടും ഗുരുതരാവസ്ഥയിലേക്ക് കൂപ്പുകുത്തി. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) കണക്കുകൾ പ്രകാരം, നഗരത്തിലെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) ഇന്നു രാവിലെ ആറിന് 418 ആണ്. ഇന്നലെ 396 ആയിരുന്നു. തിങ്കളാഴ്ച 437 വരെ ഉയർന്നിരുന്നു.
Read MoreCategory: Loud Speaker
അലിഗഡ് മാറ്റി ഹരിഗഡ് ആക്കാൻ നിർദേശം; പ്രമേയം പാസായി
പേര് മാറ്റാനൊരുങ്ങി അലിഗഡ്. യുപിയിലെ പ്രധാന നഗരമാണ് അലിഗഡ്. അലിഗഡ് മുൻസിപ്പല്‍ കോര്‍പറേഷനാണ് പേരു മാറ്റവുമായി ബന്ധപ്പെട്ടുള്ള നീക്കങ്ങള്‍ നടത്തുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഒന്നാണ് അലിഗഡ്. അലിഗഡ് എന്നതിനു പകരം ഹരിഗഡ് എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശം മുനിസിപ്പല്‍ കോര്പ്പറേഷൻ ബോര്‍ഡ് പാസാക്കി. അലിഗഡിന്റെ പേര് ഹരിഗഡ് എന്നു മാറ്റാനുള്ള നിർദേശം ഉന്നയിച്ചത് ബിജെപിയുടെ മുനിസിപ്പൽ കൗൺസിലർ സഞ്ജയ് പണ്ഡിറ്റാണ്. അദ്ദേഹത്തിന്റെ ഈ നിർദ്ദേശം അലിഗഡ് മുനിസിപ്പൽ കോർപ്പറേഷനിൽ പാസായി. എത്രയും വേഗം ഈ നിർദേശം സർക്കാരിന് അയക്കും. ഭരണാനുമതി ലഭിക്കുമെന്ന് അലിഗഡ് മേയർ പ്രശാന്ത് സിംഗാൾ പറഞ്ഞു. ഉടൻ തന്നെ സർക്കാർ ഇത് പരിഗണിക്കുമെന്നും അലിഗഡിന്റെ പേര് ഹരിഗഡ് എന്നാക്കണമെന്ന ഞങ്ങളുടെ ആവശ്യം നിറവേറ്റുമെന്നും ഞാൻ പ്രതീക്ഷിക്കുന്നുണ്ടെന്ന് മേയർ പ്രശാന്ത് സിംഗാൾ പറഞ്ഞു. ഇന്നലെ ചേർന്ന യോഗത്തിൽ പേര് മാറ്റവുമായി സംബന്ധിച്ചുള്ള…
Read Moreകേരളീയം ലോഗോ തയാറാക്കിയത് പ്രതിഫലം വാങ്ങാതെ; അസത്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് മറ്റ് പല ലക്ഷ്യങ്ങൾ; ബോസ്കൃഷ്ണമാചാരി
തലസ്ഥാനനഗരിയിൽ നടന്ന‘കേരളീയം’ പരിപാടിയുടെ ലോഗോ തയാറാക്കിയതുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടിയുമായി ബോസ് കൃഷ്ണമാചാരി. പ്രതിഫലം വാങ്ങാതെയാണ് ലോഗോ തയ്യാറാക്കിയതെന്ന് ബോസ് കൃഷ്ണമാചാരി പറയുന്നു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് മറ്റ് പല ഉദ്ദേശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…നമസ്കാരം… കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ തനിക്ക് ഏഴ് കോടി രൂപ ലഭിച്ചു എന്നൊരു പ്രചരണം സോഷ്യല്‍ മീഡിയ വഴി നടക്കുന്നുണ്ട്. അല്‍പ്പം മുമ്പാണ് ഒരു അഭ്യുദയകാംക്ഷി ഇക്കാര്യം തന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഈ പ്രചരണം ശരിയില്ല. വാസ്തവ വിരുദ്ധമാണ്. കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ സര്‍ക്കാര്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍ കേരളീയം വിഭാവനം ചെയ്യുന്ന സന്ദേശം, ലഭിച്ച ലോഗോകളില്‍ പ്രതിഫലിക്കാത്തതിനാല്‍ ലോഗോ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒറ്റ രാത്രി കൊണ്ടാണ് കേരളീയത്തിന്റെ ലോഗോ തയ്യാറാക്കിയത്. അതിന് പ്രതിഫലം വാങ്ങിയിട്ടില്ല. വാസ്തവം…
Read Moreസോണിയയ്ക്ക് വിജയം സമ്മാനിക്കാൻ ആഗ്രഹം; ഗെഹ്ലോട്ട്
ജയ്പുർ: സോണിയ ഗാന്ധിക്ക് ഒരു തെരഞ്ഞെടുപ്പ് വിജയം സമ്മാനിക്കാൻ ആഗ്രഹിക്കുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ഗെഹ്ലോട്ടിന്റെ പ്രതികരണം. പാർട്ടി അധ്യക്ഷനായ ശേഷമാണ് സോണിയ എന്നെ മുഖ്യമന്ത്രിയാക്കിയത്. അവർ എന്നിൽ വിശ്വാസം അർപ്പിച്ചു. അതിനാൽ അവർക്ക് തെരഞ്ഞെടുപ്പ് വിജയം സമ്മാനിക്കുക എന്നത് തന്റെ കടമ കൂടിയാണെന്ന് ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.
Read Moreസുപ്രീംകോടതി ജഡ്ജിമാരെ ശിപാർശ ചെയ്തു
ന്യൂഡൽഹി: മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കോളീജിയം ശിപാർശ ചെയ്തു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് സതീഷ് ചന്ദ്ര ശർമ, രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് അഗസ്റ്റിൻ ജോർജ് മസിഹ്, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റീസ് സന്ദീപ് മേത്ത എന്നിവരുടെ പേരുകളാണ് കൊളീജിയം ശിപാർശ ചെയ്തത്. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കോളീജിയത്തിൽ ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരാണ് മറ്റ് അംഗങ്ങൾ. കേന്ദ്രം അനുമതി നൽകിയാൽ ഇവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കും. സുപ്രീംകോടതിക്ക് 34 ജഡ്ജിമാരെ നിയമിക്കാമെന്നും എന്നാൽ നിലവിൽ 31 ജഡ്ജിമാരാണുള്ളതെന്നും കൊളീജിയം പ്രമേയത്തിൽ വ്യക്തമാക്കി.
Read Moreചെലവുകുറയ്ക്കാന്‍ റെയില്‍വേ; ചെറിയ സ്റ്റേഷനുകളുടെ കാര്യം ‘കട്ടപ്പുക’
സ്വന്തം ലേഖകന്‍കോഴിക്കോട്: സാമ്പത്തിക ബാധ്യത കുറയ്ക്കുക എന്ന ലക്ഷ്യവുമായി റെയില്‍വേ മുന്നോട്ടുപോകുമ്പോള്‍ ചെറിയ റെയില്‍വേ സ്റ്റേഷനുകളുടെ (ഹാള്‍ട്ട് സ്റ്റേഷന് ) കാര്യം കട്ടപ്പുകയാകുന്നു. പാസഞ്ചർ ട്രെയിനുകള്‍ എക്സ്പ്രസാക്കിയതും സ്റ്റോപ്പുകളുടെ എണ്ണം കുറച്ചതും ഹാൾട്ട് സ്റ്റേഷനുകളുടെ നിലനിൽപ്പുതന്നെ ആശങ്കയിലാക്കുകയാണ്. മലബാറിലെ തിരക്കേറെയുള്ള റുട്ടുകളില്‍ ഒന്നായ കോഴിക്കോട് -കണ്ണൂര്‍ പാതയില്‍ വെള്ളയിൽ, വെള്ളറക്കാട്, ചേമഞ്ചേരി, നാദാപുരം റോഡ്, മുക്കാളി, ഇരിങ്ങൽ, ധർമടം ഹാൾട്ട് സ്റ്റേഷനുകൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കോവിഡിനുമുമ്പ് എട്ടു ട്രെയിനുകള്‍ വരെ നിർത്തിയിരുന്ന ഈ സ്റ്റേഷനുകളിൽ ഇപ്പോൾ മൂന്നോ, നാലോ ട്രെയിനുകള്‍ മാത്രമാണ് നിർത്തുന്നത്. നഗരത്തിനോടു ചേർന്ന വെള്ളയിൽ സ്റ്റേഷനിൽ നിലവിൽ നാലു ട്രെയിനുകള്‍ മാത്രമേ നിർത്തുന്നുള്ളൂ. ഹാൾട്ട് സ്റ്റേഷനുകളിൽ മിക്ക ട്രെയിനുകൾക്കും സ്റ്റോപ്പില്ലാതായത്. മുമ്പ് പാസഞ്ചറുകൾ ഉണ്ടായിരുന്നപ്പോൾ നിത്യയാത്രക്കാർക്കും ഉദ്യോഗസ്ഥർക്കും ഈ സ്റ്റേഷനുകൾ വലിയ ആശ്വാസമായിരുന്നു. റെയിൽവേ ഇത്തരം ചെറു സ്റ്റേഷനുകളെ അവഗണിക്കുന്നത് അവയുടെ നടത്തിപ്പുചുമതല…
Read More“അവര്‍ നൂറ് കോടി രൂപ തരും, അക്കൗണ്ട് തയാറാക്കി വയ്ക്കൂ’ കോടികളുടെ ഇടപാടിനെക്കുറിച്ച് സംസാരിച്ച് കേന്ദ്രമന്ത്രിയുടെ മകൻ
ഭോപ്പാല്‍: കേന്ദ്ര കൃഷിമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്ര സിംഗ് തോമറിന്റെ മകൻ ദേവേന്ദ്ര സിംഗ് തോമര്‍ കോടികളുടെ ഇടപാടിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പുറത്ത്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്നു നടക്കാനിരിക്കെയാണ് വീഡിയോ പുറത്തുവന്നത്. ദിമനി മണ്ഡലത്തിൽ നരേന്ദ്ര തോമർ സ്ഥാനാർഥിയായതിനാൽ കോണ്‍ഗ്രസ് ഇതിനകം വീഡിയോ രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്. ദേവേന്ദ്ര തോമര്‍ വീഡിയോ കോളില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദേവേന്ദ്ര തോമറിന്റെ ഏജന്റുമായുള്ള വീഡിയോ കോളാണ് ഇതെന്നാണ് കരുതപ്പെടുന്നത്. രാജസ്ഥാനിലെയും മൊഹാലിയിലെയും ഖനി, ഭൂമി വ്യവസായികളില്‍നിന്ന് കോടിക്കണക്കിന് രൂപ വാങ്ങുന്നതിനെക്കുറിച്ചാണ് സംസാരം. “അവര്‍ നൂറ് കോടി രൂപ തരും, അക്കൗണ്ട് തയാറാക്കി വയ്ക്കൂ’ എന്ന് ദേവേന്ദ്ര തോമര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. കേന്ദ്രമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തുമായ നരേന്ദ്ര സിംഗ് തോമറിന്റെ മകന് ദേവേന്ദ്ര തോമര്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നത് കണ്ടില്ലേയെന്നും ദയവായി ഇതിന്റെ…
Read Moreബസ് സ്റ്റാൻഡിലേക്ക് ഇടിച്ച് കയറി; മൂന്ന് മരണം
ബസ് പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി മൂന്ന് പേർ മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡ ബസ് സ്റ്റാൻഡിൽ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസാണ് പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറിയത്. സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ബസിനുള്ളിൽ ഇരുന്ന 24 യാത്രക്കാരും സുരക്ഷിതരാണ്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ അനുസരിച്ച് ഒരു സ്ഥലത്ത് നിർത്തിയതായി കണ്ട ഒരു എപിഎസ്ആർടിസി എസി മെട്രോ ലക്ഷ്വറി ബസ്, പതുക്കെ മുന്നോട്ട് നീങ്ങി പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു, റെയിലിംഗ് തകർത്ത് ആളുകളെ ഇടിച്ചിട്ടു. പണ്ഡിറ്റ് നെഹ്റു ബസ് സ്റ്റേഷനിലെ 12-ാം നമ്പർ പ്ലാറ്റ്ഫോമിൽ നടന്ന സംഭവത്തിൽ പാത മുറിച്ചുകടക്കുകയായിരുന്ന ഒരു സ്ത്രീയും മരിച്ചു. യാത്രക്കാർ രക്ഷയ്ക്കായി ഓടുന്നതും വീഡിയോയിൽ വ്യക്തമാണ്. എപിഎസ്ആർടിസി വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ദ്വാരക തിരുമല റാവു ആർടിസി അധികൃതരുമായും യാത്രക്കാരുമായും സംവദിച്ചു. ‘അപകടത്തെക്കുറിച്ച്…
Read Moreഛത്തീസ്ഗഡ് ആർക്കൊപ്പം; ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്
ഛത്തീസ്ഗഡ് പോളിങ് ബൂത്തിലേക്ക്. ആദ്യഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി. നാൽപത് ലക്ഷത്തിലേറെ വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. ഇരുപത് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധി എഴുതുന്നത്. ആദ്യഘട്ട വോട്ടെടുപ്പില്‍ മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍, കാങ്കീർ, രാജ്നന്ദഗാവ് നാരായണ്‍പൂര്‍ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്. അര്‍ദ്ധ സൈനികവിഭാഗങ്ങളും സംസ്ഥാന പൊലീസും ജില്ലകളില്‍ സജീവ സുരക്ഷയൊരുക്കിയിട്ടുണ്ട്. പ്രശ്നബാധിതമായ അറുനൂറ് പോളിംഗ് ബൂത്തുകളിൽ ത്രിതല സുരക്ഷയാണ്. ഡ്രോൺ സുരക്ഷ ഉൾപ്പെടെ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
Read Moreകുടകിലെ സുവർണ ക്ഷേത്രവും തിബറ്റന്‍ ബുദ്ധ കേന്ദ്രവും സന്ദർശിച്ച് സാദിഖലി ശിഹാബ് തങ്ങള്‍
കുടകിലെ തിബറ്റന്‍ ബുദ്ധ കേന്ദ്രവും സുവർണ ക്ഷേത്രവും സന്ദർശിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ബുദ്ധ കേന്ദ്രത്തിന്റെ ജനറൽ സെക്രട്ടറി ഭൂട്ടാൻകാരനായ കർമ്മശ്രീ സാദിഖലി ശിഹാബ് തങ്ങളെ സ്വീകരിച്ച് സ്വാഗതം ചെയ്തു.തന്റെ ബുദ്ധ കേന്ദ്ര സന്ദർശനത്തെപ്പറ്റി സാദിഖലി ശിഹാബ് തങ്ങള്‍ ഫെയ്സ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിനൊപ്പം കർമ്മശ്രീയുമായുള്ള 2 ചിത്രങ്ങളും തങ്ങൾ പങ്കുവെച്ചു. സാദിഖലി ശിഹാബ് തങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റ്ചൈനാ ടിബറ്റ് പ്രശ്നത്തെതുടർന്ന് അഭയാർത്ഥികളായി ഇന്ത്യയിലെത്തിയവർക്ക് ദലൈലാമയുടെ അപേക്ഷപ്രകാരം അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി മിസോറാമിലും, കർണാടകയിലെ ഹുബ്ലി,കൂർഗ് മേഖലകളിലും സ്ഥലം വിട്ടു നൽകി. കൂർഗിൽ കുശാൽ നഗറിലാണിത്. അവിടെ പതിനായിരത്തോളം ആളുകളുണ്ട്. ഗോൾഡൻ ടെമ്പിൾ മുഖ്യകേന്ദ്രമാണ്. ഡിഗ്രി കോളജ്, ഹയർ സെക്കണ്ടറി സ്കൂൾ, റസിഡൻഷ്യൽ സ്കൂൾ, ധ്യാനകേന്ദ്രങ്ങൾ തുടങ്ങിയവ അവർ നടത്തുന്നുണ്ട്. ബുദ്ധമത വിശ്വാസികൾ നൽകുന്ന സംഭാവനകളാണ് പ്രധാന വരുമാനം. ധാരാളം…
Read More