തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷം സി​പി​എ​മ്മി​ൽ തെ​റ്റുതി​രു​ത്ത​ൽ പ്ര​ക്രി​യ: എം.എ. ബേബി

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ൽ തെ​റ്റു​തി​രു​ത്ത​ൽ പ്ര​ക്രി​യ അ​നി​വാ​ര്യ​മാ​ണെ​ന്നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം അ​ത്ത​രം ച​ർ​ച്ച​ക​ളി​ലേ​ക്കു ക​ട​ക്കു​മെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. സി​പി​എ​മ്മി​ലെ ചി​ല മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ത​ന്നെ പാ​ർ​ട്ടി വി​ട്ടു കോ​ണ്‍​ഗ്ര​സ് ചേ​രി​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ളാ​യ​ത് തെ​റ്റു​തി​രു​ത്ത​ൽ പ്ര​ക്രി​യ​യി​ലേ​ക്ക് ഉ​ട​ൻ ക​ട​ക്കേ​ണ്ട​തു​ണ്ടെ​ന്ന സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത്. തെ​റ്റു​തി​രു​ത്ത​ൽ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി ന​ട​പ​ടി​ക​ളു​ണ്ടാ​കും. പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ് തെ​റ്റു​തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളും ന​യ​രേ​ഖ​ക​ളും അം​ഗീ​ക​രി​ക്കു​ന്നു​ണ്ട്. എ​ല്ലാ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളും തെ​റ്റു​തി​രു​ത്ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​റു​ണ്ട്. ജി. ​സു​ധാ​ക​ര​നും പി.​കെ.​ശ​ശി​യും ടി.​കെ. ഗോ​വി​ന്ദ​നും കു​ഞ്ഞി​കൃ​ഷ്ണ​നും പാ​ർ​ട്ടി​വി​ട്ട് എ​തി​ർ ചേ​രി​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ളാ​യ​തി​നെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഇ​തൊ​ന്നും ഒ​രു​ത​ര​ത്തി​ലു​ള്ള വെ​ല്ലു​വി​ളി​യു​മ​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ചി​ല​ർ പോ​കു​മ്പോ​ൾ പാ​ർ​ട്ടി ര​ക്ഷ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. ജി. ​സു​ധാ​ക​ര​ൻ പാ​ർ​ട്ടി​യു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ചു പോ​യ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ത്ര​വ​ലി​യ ത​ക​ർ​ച്ച​യെ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള വി​ശ്വ​സി​ച്ച ജ​ന​സ​ഞ്ച​യ​ത്തോ​ട് കാ​ട്ടു​ന്ന വി​ശ്വാ​സ​മി​ല്ലാ​യ്മ​യ​ല്ലേ ഇ​ത്. മു​മ്പ് ക​ണ്ണൂ​രി​ൽ എം.​വി. രാ​ഘ​വ​നും പാ​ട്യം…

Read More

കേ​ര​ള​ത്തി​ലെ വി​ക​സ​ന​മെ​ന്ന പേ​രി​ൽ കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ പേ​ര് മാ​റ്റു​ന്നു: പി​ണ​റാ​യി വി​ജ​യ​ന്‍റേ​ത് നെ​യിം ചേ​ഞ്ച് സ്റ്റാ​ർ​ട്ട​പ്പ്; അ​മി​ത് ഷാ

കാ​ട്ടാ​ക്ക​ട: കേ​ര​ള​ത്തി​ലെ വി​ക​സ​ന​മെ​ന്ന പേ​രി​ൽ കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ പേ​ര് മാ​റ്റു​ന്ന നെ​യിം ചേ​ഞ്ച് സ്റ്റാ​ർ​ട്ട് അ​പ്പ് ആ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ തി​രു​വ​ന​ന്ത​പു​രം എ​ഐ ഹ​ബ്ബാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ട്ടാ​ക്ക​ട, അ​രു​വി​ക്ക​ര, നെ​യ്യാ​റ്റി​ൻ​ക​ര,പാ​റ​ശാ​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജ് മൈ​താ​നി​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി. സ​ഹോ​ദ​ര​ങ്ങ​ളാ​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ മാ​റി​മാ​റി കേ​ര​ള​ത്തി​ൽ വ​ന്നി​ട്ടും അ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ​ക്കോ കേ​ര​ള​ത്തി​നാ​യോ ഒ​ന്നും ചെ​യ്തി​ല്ല എ​ന്നും യു​ഡി​എ​ഫ് ബി​ജെ​പി​യെ എ​തി​ർ​ക്കു​മ്പോ​ൾ അ​വ​രു​ടെ നേ​താ​വാ​യ ശ​ശി ത​രൂ​ർ പ്ര​ധാ​ന​മ​ന്ത്രി​യെ പു​ക​ഴ്ത്തു​ക​യാ​ണെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. 2009 മു​ത​ൽ കേ​ര​ള​ത്തി​ൽ ബി​ജെ​പി​യു​ടെ വോ​ട്ട് വി​ഹി​തം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. അ​ങ്ങ​നെ കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു എം​എ​ൽ​എ​യും പി​ന്നീ​ട് ഒ​രു എം​പി​യും ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം ഭ​രി​ക്കു​ന്ന ഒ​രു മേ​യ​ർ കൂ​ടി ഉ​ണ്ടാ​യെ​ന്നും…

Read More

900 വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍ 97 ശ​ത​മാ​ന​വും നി​റ​വേ​റ്റി; ഭ​ര​ണ നേ​ട്ട​ങ്ങ​ളു​ടെ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ പ​ത്ത് വ​ര്‍​ഷ​ത്തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ളു​ടെ പ്രോ​ഗ്ര​സ് കാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നാ​ല​ര​ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ട്ട​യം ന​ല്‍​കി. ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം അ​ഞ്ച് ല​ക്ഷം വീ​ടു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ 900 വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍ 97 ശ​ത​മാ​ന​വും നി​റ​വേ​റ്റി. 16 ല​ക്ഷ​ത്തി​ല്‍​പ​രം സ്ത്രീ​ക​ള്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കി. കേ​ര​ള​ത്തെ നി​ക്ഷേ​പ സൗ​ഹൃ​ദ​മാ​ക്കി. 31,3202 പേ​ര്‍​ക്ക് പി​എ​സ് സി ​വ​ഴി നി​യ​മ​നം ന​ല്‍​കി. 26,6000 പേ​ര്‍​ക്ക് തൊ​ഴി​ല്‍ അ​വ​സ​രം ന​ല്‍​കി. 82 ല​ക്ഷം അ​പേ​ക്ഷ​ക​ള്‍ തീ​ര്‍​പ്പാ​ക്കി. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ഡി​ഗ്രി​ത​ലം വ​രെ സൗ​ജ​ന്യ​മാ​ക്കി. വി​ഴി​ഞ്ഞം പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​ക്കി. വ​യ​നാ​ട് തു​ര​ങ്ക​പ്പാ​ത നി​ര്‍​മാണം തു​ട​ങ്ങി. അ​നാ​ഥാ​ല​യ​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ ധ​ന​സ​ഹാ​യം വ​ര്‍​ധി​പ്പി​ച്ചു. പി​എ​സ്‌​സി വ​ഴി നി​യ​മ​നം ല​ഭി​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​രു​ടെ പ്രാ​യ​പ​രി​ധി വ​ര്‍​ധി​പ്പി​ച്ചു. ഇ​ടു​ക്കി​യി​ലെ ഭൂ​പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തി. പു​ന​ര്‍​ഗേ​ഹം പ​ദ്ധ​തി പ്ര​കാ​രം…

Read More

പാ​വ​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് ബു​ൾ​ഡോ​സ​ർ ക​യ​റ്റു​ന്ന ന​യ​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റേ​തെ​ന്ന് സി​പി​എം പി​ബി അം​ഗം മ​റി​യം ധാ​വ്ളെ

കാ​യം​കു​ളം: കേ​ര​ള​ത്തി​ൽ പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ൽഡി ​എ​ഫ് സ​ർ​ക്കാ​ർ വീ​ട് ന​ൽ​കു​മ്പോ​ൾ കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ പാ​വ​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് ബു​ൾ​ഡോ​സ​ർ ക​യ​റ്റു​ന്ന ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് സിപിഎം ​പിബി ​അം​ഗം മ​റി​യം ധാ​വ്ളെ പ​റ​ഞ്ഞു.എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ​യു​ടെ ചേ​രാ​വ​ള്ളി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം​ ചെ​യ്യു​ക​യാ​യി​രു​ന്നു മ​റി​യം ധാ​വ്ളെ. രാ​ജ്യ​ത്ത് ക​ർ​ഷ​ക​ർ ദു​രി​തം അ​നു​ഭ​വി​ക്കു​മ്പോ​ൾ അ​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി കേ​ര​ളം മാ​റി. നെ​ല്ലുസം​ഭ​ര​ണ​ത്തി​ലും ബോ​ണ​സാ​യി ക​ർ​ഷ​ക​ർ​ക്ക് രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത് കേ​ര​ള​മാ​ണ്. യുഡിഎ​ഫ് ഭ​ര​ണ​കാ​ല​ത്ത് ത​ക​ർ​ന്ന​ടി​ഞ്ഞ വ്യാ​വ​സാ​യി​ക മേ​ഖ​ല​യെ സം​ര​ക്ഷി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചു. രാ​ജ്യ​ത്ത് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ഭ​ക്ഷ​ണം ഇ​ല്ലാ​തെ തെ​രു​വി​ൽ അ​ല​യു​ന്ന​വ​ർ ഉ​ള്ള​പ്പോ​ൾ അ​തി​ദാ​രി​ദ്യം ഇ​ല്ലാ​താ​ക്കി വി​ശ​പ്പി​ല്ലാ​ത്ത കേ​ര​ള​മാ​ക്കി മാ​റ്റി​യ​ത് എ​ൽഡി ​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​പ​ക്ഷന​യ​മാ​ണെ​ന്നും മ​റി​യം ധാ​വ്ളെ പ​റ​ഞ്ഞു.

Read More

കു​ട്ട​നാ​ട്ടി​ലെ വ​യ​ൽ​വ​ര​മ്പ​ത്തു കൂ​ടി ന​ട​ന്നി​ട്ടു​ണ്ടോ‍? ന​വ​കേ​ര​ള​മു​ണ്ടാ​യ​ത് പി​ണ​റാ​യി മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷ​മ​ല്ലെ​ന്ന പ​രി​ഹാ​സ​വു​മാ​യി ജി. ​സു​ധാ​ക​ര​ൻ

അമ്പ​ല​പ്പു​ഴ: ന​വ​കേ​ര​ള​മു​ണ്ടാ​യ​ത് പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷ​മ​ല്ലെ​ന്ന പ​രി​ഹാ​സ​വു​മാ​യി ജി.​ സു​ധാ​ക​ര​ൻ. 1956 ന​വം​ബ​ർ ഒന്നിനാ​ണ് ന​വ കേ​ര​ള​മു​ണ്ടാ​യ​ത്. ക​മ്യൂ​ണി​സ്റ്റ് മ​ന്ത്രി​യു​ടെ ലാ​ളി​ത്യ​മൊ​ന്നും ഒ​രു മ​ന്ത്രി​മാ​ർ​ക്കു​മി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പു​ന്ന​പ്ര​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി​യി​ൽ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന കു​ന്ത​വും കു​ട​ച്ച​ക്ര​വു​മാ​ണെ​ന്ന് പ​റ​ഞ്ഞ സ​ജി ചെ​റി​യാ​നെ അ​ന്നുത​ന്നെ പാ​ർ​ട്ടി​യി​ൽനി​ന്ന് പു​റ​ത്താ​ക്കേ​ണ്ട​താ​യി​രു​ന്നു. മ​ന്ത്രി​സ​ഭ​യി​ൽ തി​രി​ച്ചെ​ടു​ത്ത​ത് എ​ന്തി​നാ​യി​രു​ന്നു. ഇ​ത്ത​ര​ക്കാ​രെ​ക്കൊ​ണ്ടാ​ണ് മ​ന്ത്രി​സ​ഭ ഉ​ണ്ടാ​ക്കി​യ​ത്. ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ അഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് സ​ജി ചെ​റി​യാ​ൻ ബിജെപിക്ക് കൊ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ത​വ​ണ ഏഴു പ​ഞ്ചാ​യ​ത്തു​ണ്ടാ​യി​രു​ന്ന സിപിഎ​മ്മി​ന് ര​ണ്ടാ​യി ചു​രു​ങ്ങി. സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞി​ട്ടാ​ണ് ഗോ​പ​കു​മാ​റി​നെ ബി​ജെപി ​സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്. ശ്രീ​ധ​ര​ൻപി​ള്ള​യാ​യി​രു​ന്നെ​ങ്കി​ൽ വി​ജ​യി​ച്ചേ​നെ. ജി​ല്ല​യി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ അ​ണി നി​ര​ത്താ​ൻ ക​ഴി​യു​ന്ന ഒ​രു നേ​താ​വു​മി​ല്ല. കൃ​ഷ്ണപി​ള്ള സ്മാ​ര​കം ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് അ​ന്നുത​ന്നെ ജി​ല്ലാ സെ​ക്ര​ട്ടേറിയ​റ്റ് തീ​രു​മാ​നി​ച്ച​താ​ണ്. എ​ന്തു​കൊ​ണ്ട് അ​ന്വേ​ഷ​ണം ന​ട​ന്നി​ല്ലെ​ന്ന് പ​റ​യ​ണം. ആ​ര് എ​ന്തി​ന് ചെ​യ്തു​വെ​ന്ന് അ​റി​യ​ണ്ടേ. സിപിഎം ​ഇ​നി…

Read More

സം​സ്ഥാ​ന​ത്ത് മ​ഴ​മു​ന്ന​റി​യി​പ്പ്: ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴമുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; വ്യാഴാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം, ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുംമണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read More

സർവത്ര ചൂട്… പകൽ പുറത്തിറങ്ങുന്നവർ ജാഗ്രത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി സ്ഥാ​പി​ച്ച 14 സ്റ്റേ​ഷ​നു​ക​ളി​ലെ ത​ത്സ​മ​യ അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​തി​ച്ച​ത് അ​ഞ്ചു ജി​ല്ല​ക​ളി​ലാ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ർ, കോ​ട്ട​യം ജി​ല്ല​യി​ലെ ച​ങ്ങ​നാ​ശേ​രി, ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാ​ർ, മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ പ​തി​ച്ച​ത്. അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക​യി​ൽ ഒ​മ്പ​ത് രേ​ഖ​പ്പെ​ടു​ത്തി​യ ഇ​വി​ടെ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ക​ള​മ​ശേ​രി (എ​ട്ട്), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തൃ​ത്താ​ല (എ​ട്ട്) എ​ന്നി​വി​ട​ങ്ങ​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണു​ള്ള​ത്. കൂ​ടാ​തെ, കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടാ​ര​ക്ക​ര (ഏ​ഴ്), തൃ​ശൂ​ർ ജി​ല്ല​യി​ലെ ഒ​ല്ലൂ​ർ (ഏ​ഴ്), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ബേ​പ്പൂ​ർ (ഏ​ഴ്), വ​യ​നാ​ട് ജി​ല്ല​യി​ലെ മാ​ന​ന്ത​വാ​ടി (ഏ​ഴ്), ക​ണ്ണൂ​ർ ജി​ല്ല​യി​ലെ…

Read More

വോ​ട്ടി​ന് കി​റ്റ്: ബി​ജെ​പി കി​റ്റ് വി​ത​ര​ണം ന​ട​ത്തു​ന്നെ​ന്ന് പ​രാ​തി; കേ​സെ​ടു​ത്ത് പോ​ലീ​സ്; ശേ​ഷി​ക്കു​ന്ന കി​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ക്കും

തൃ​ശൂ​ർ: വി​ഷു​വി​നോ​ട​നു​ബ​ന്ധി​ച്ച് വോ​ട്ട​ർ​മാ​ർ​ക്ക് ബി​ജെ​പി സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് പൊ​ലീ​സ്. ഇ​ല​ക്‌​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​ട്ടി​ന്‍റെ ചാ​ർ​ജു​ള്ള ഡോ.​ബി​ന്ദു​വി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ശേ​ഷി​ക്കു​ന്ന കി​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഒ​ള​രി ശി​വ​രാ​മ​പു​രം ഉ​ന്ന​തി​യി​ലെ താ​മ​സ​ക്കാ​ർ​ക്ക് ഭ​ക്ഷ്യ​ക്കി​റ്റി​നു​ള്ള സ്ലി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തെ​ന്നും ഇ​തു​പ​യോ​ഗി​ച്ച് ഒ​ള​രി പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ കാ​ർ​ത്തി​ക സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്ന് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. വി​വ​രം ആ​ർ​ഡി​ഒ​യെ അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് ഇ​ല​ക്‌​ഷ​ൻ ഫ്ല​യിം​ഗ് സ്ക്വാ​ഡും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് അ​ട​പ്പി​ക്കു​ക​യും ചെ​യ്തു. സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നു പി​റ​കി​ലെ ഗോ​ഡൗ​ൺ വ​ഴി​യാ​ണ് 12 ഇ​നം പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​തെ​ന്നാ​ണ് ആ​രോ​പ​ണം.

Read More

എ​ന്തൊ​ക്കെ ബ​ഹ‍​ള​മാ​യി​രു​ന്നു, മ​ല​പ്പു​റം ക​ത്തി മെ​ഷി​ൻ ഗ​ൺ ബോം​ബ്: അ​വ​സാ​നം ഓ​ഫീ​സ് പൂ​ട്ടി​ച്ച് പോ​ലീ​സ്; കൊ​ല്ല​ത്തെ ഗു​ണ്ടാ അ​സോ​സി​യേ​ഷ​ന്‍ കെ​ട്ടി​ടം സീ​ല്‍ ചെ​യ്ത് പോ​ലീ​സ്, ജി​മ്മും പൂ​ട്ടി

കൊ​ല്ലം: ഗു​ണ്ടാ നേ​താ​ക്ക​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫീ​സ് തു​റ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ച കെ​ട്ടി​ടം സീ​ല്‍ ചെ​യ്ത് പോ​ലീ​സ്. കൊ​ല്ല​ത്തെ ഓ​ഫീ​സ് കെ​ട്ടി​ട​മാ​ണ് പോ​ലീ​സ് സീ​ൽ ചെ​യ്ത​ത്. കെ​ട്ടി​ട ഉ​ട​മ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തും. സം​ഘ​ത്തി​ലെ ഒ​രാ​ള്‍ ന​ട​ത്തി​യി​രു​ന്ന ജി​മ്മും അ​ട​ച്ചു​പൂ​ട്ടി. റീ​ല്‍ ചി​ത്രീ​ക​രി​ച്ച ഗു​ണ്ട​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് കോ​ളേ​ജ് ജം​ഗ്ഷ​ന് സ​മീ​പം ഓ​ഫീ​സ് തു​റ​ക്കാ​ന്‍ പ​ദ്ധ​തി ഇ​ട്ട​ത്. ഓ​ഫീ​സ് തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഗു​ണ്ട​ക​ള്‍ യോ​ഗം ചേ​ര്‍​ന്നു. തോ​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യാ​ണ് യോ​ഗ​ത്തി​ന് ഗു​ണ്ട​ക​ള്‍ എ​ത്തി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

Read More

കു​ട​കി​ൽ ട്ര​ക്കിം​ഗി​നി​ടെ മ​ല​യാ​ളി യു​വ​തി​യെ കാ​ണാ​താ​യി​ട്ട് മൂ​ന്നു​ദി​വ​സം: മൊ​ബൈ​ൽ ഓ​ഫ്, തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്നു

കു​ട​ക്: ക​ർ​ണാ​ട​ക​യി​ലെ കു​ട​കി​ൽ ട്ര​ക്കിം​ഗി​നി​ടെ മ​ല​യാ​ളി യു​വ​തി​യെ കാ​ണാ​താ​യി. ഐ​ടി പ്രൊ​ഫ​ഷ​ണ​ലും കോ​ഴി​ക്കോ​ട് നാ​ദാ​പു​രം ഇ​യ്യ​ങ്കോ​ട് സ്വ​ദേ​ശി​നി​യു​മാ​യ ജി. ​എ​സ് ശ​ര​ണ്യ​യെ (36) ആ​ണ് കാ​ണാ​താ​യ​ത്. മൂ​ന്ന് ദി​വ​സ​മാ​യി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും ശ​ര​ണ്യ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ബെ​ട്ട വ​ന​മേ​ഖ​ല​യി​ൽ അ​റു​പ​തം​ഗ പോ​ലീ​സ്, വ​നം​വ​കു​പ്പ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ന​ക്സ​ൽ വി​രു​ദ്ധ സേ​ന​യും തി​ര​ച്ചി​ൽ സം​ഘ​ത്തി​ലു​ണ്ട്. കൊ​ച്ചി​യി​ലെ ഐ​ടി ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ശ​ര​ണ്യ ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്താ​ണ് ട്ര​ക്കിം​ഗി​ന് എ​ത്തി​യ​ത്. എ​ന്നാ​ൽ, കാ​ട്ടാ​ന ശ​ല്യ​മു​ള്ള​തി​നാ​ൽ ഒ​റ്റ​യ്ക്കു ക​ട​ത്തി​വി​ടാ​നാ​കി​ല്ലെ​ന്നു വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ചു. ഇ​തോ​ടെ യാ​വ​ക​പ്പാ​ടി​യി​ലെ ഹോം​സ്റ്റേ​യി​ൽ മു​റി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, 10 അം​ഗ സം​ഘ​ത്തോ​ടൊ​പ്പം വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് വ​ന​ത്തി​ലേ​ക്ക് പോ​യ​ത്. വ​ഴി തെ​റ്റി​യെ​ന്ന​റി​യി​ച്ചു ശ​ര​ണ്യ​യു​ടെ സ​ന്ദേ​ശം ഉ​ച്ച​യ്ക്കു 2നു ​ല​ഭി​ച്ച​താ​യി ഹോം ​സ്റ്റേ അ​ധി​കൃ​ത​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു. ഉ​ട​ൻ ക​ർ​ണാ​ട​ക വ​നം വ​കു​പ്പും പോ​ലീ​സും തെ​ര​ച്ചി​ൽ…

Read More