‘ഹൃ​ത്ത​ട​ങ്ങ​ളി​ല്‍ തി​ള​ങ്ങ​ട്ടെ ഉ​യി​ര്‍​പ്പു​തി​രു​നാ​ളി​ന്‍റെ നി​റ​പ്പൊ​ലി​മ’: സ​ഹ​ന​ത്തി​ന്‍റേ​യും ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന്‍റേ​യും ഈ​സ്‌​റ്റ​ർ

കൊ​ച്ചി: സ്നേ​ഹ​ത്തി​ന്‍റേ​യും പ്ര​ത്യാ​ശ​യു​ടെ​യും സ​ന്ദേ​ശം ഓ​ർ​മി​പ്പി​ച്ച് മ​റ്റൊ​രു ഈ​സ്റ്റ​ർ ദി​നം​കൂ​ടി. ദേ​വാ​ല​യ​ങ്ങ​ളി​ൽ അ​ർ​ധ​രാ​ത്രി​യി​ൽ ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു. പീ​ഡാ​നു​ഭ​വ​ങ്ങ​ള്‍​ക്കും കു​രി​ശു മ​ര​ണ​ത്തി​നും ശേ​ഷം യേ​ശു​ക്രി​സ്തു മൂ​ന്നാം​ദി​നം ഉ​യ​ര്‍​ത്തെ​ഴു​ന്നേ​റ്റ​തി​ന്‍റെ ഓ​ര്‍​മ​യി​ലാ​ണ് വി​ശ്വാ​സി​ക​ള്‍ ഈ​സ്റ്റ​ര്‍ ആ​ഘോ​ഷി​ക്കു​ന്ന​ത്. ഈ​സ്റ്റ​ർ വി​ദ്വേ​ഷ​ത്തെ പു​റ​ത്താ​ക്കു​ക​യും ഐ​ക്യ​ത്തെ വ​ള​ർ​ത്തു​ക​യും​ചെ​യ്യു​ന്നെ​ന്ന് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പ്പാ​പ്പ ഈ​സ്റ്റ​ർ​ദി​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ലോ​ക​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന യു​ദ്ധ​ങ്ങ​ളി​ലും അ​നീ​തി​ക​ളി​ലും ത​ള​ർ​ന്നു​പോ​കാ​തെ സ​മാ​ധാ​ന​ത്തി​നാ​യി നി​ല​കൊ​ള്ള​ണം. സ​മാ​ധാ​ന​ത്തി​ന്‍റേ​യും ഐ​ക്യ​ത്തി​ന്‍റേ​യും ഈ​സ്റ്റ​ർ സ​ന്ദേ​ശം ലോ​ക​മാ​കെ വ്യാ​പി​പ്പി​ക്കാ​ൻ വി​ശു​ദ്ധ​രു​ടെ സ​മ​ർ​പ്പ​ണം മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും മാ​ർ​പ്പാ​പ്പ പ​റ​ഞ്ഞു. വ​ത്തി​ക്കാ​നി​ലെ സെ​ൻ്റ് പീ​റ്റേ​ഴ്‌​സ് ബ​സി​ലി​ക്ക​യി​ൽ ന​ട​ന്ന ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്കും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി.

Read More

കേ​ര​ള​ത്തി​ല്‍ ല​വ് ജി​ഹാ​ദ് മാ​ത്ര​മ​ല്ല, ലാ​ന്‍​ഡ് ജി​ഹാ​ദും ബി​സി​ന​സ് ജി​ഹാ​ദു​മു​ണ്ടെ​ന്ന് ശോ​ഭ ക​ര​ന്ദ്‌​ല​ജെ

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ ല​വ് ജി​ഹാ​ദ് മാ​ത്ര​മ​ല്ല, ലാ​ന്‍​ഡ് ജി​ഹാ​ദും ബി​സി​ന​സ് ജി​ഹാ​ദു​മു​ണ്ടെ​ന്ന് കേന്ദ്ര സഹമന്ത്രി ശോ​ഭ ക​ര​ന്ദ്‌​ല​ജെ. ഹൈ​ന്ദ​വ​ര്‍​ക്ക് ഇ​തി​ല്‍ ആ​ശ​ങ്ക​യു​ണ്ട്. പ​രി​ഹാ​ര​ത്തി​നു കേ​ര​ള​ത്തി​ല്‍ എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ വ​ര​ണ​മെ​ന്നും ശോ​ഭ ക​ര​ന്ദ്‌​ല​ജെ പ​റ​ഞ്ഞു. എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി പി. ​ആ​ര്‍ ശി​വ​ശ​ങ്ക​റി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ശോ​ഭ ക​ര​ന്ദ്‌​ല​ജെ​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശം.എ​ഫ്‌​സി​ആ​ര്‍​എ നി​യ​മ​പ​ര​മാ​യി വി​ദേ​ശ സ​ഹാ​യം നേ​ടി പ്ര​വൃ​ത്തി​ക്കു​ന്ന​വ​ര്‍ പേ​ടി​ക്കേ​ണ്ട​തി​ല്ല. മ​റി​ച്ചു ആ​ണെ​ങ്കി​ല്‍ അ​വ​രെ എ​ഫ്‌​സി​ആ​ര്‍​എ ഭേ​ദ​ഗ​തി ബാ​ധി​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

Read More

തെ​ര​ഞ്ഞെ​ടു​പ്പു​ത്സ​വം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക്: അ​വ​സാ​ന​ലാ​പ്പി​ൽ ആ​രൊ​ക്ക..?

വി​വാ​ദ​ങ്ങ​ളും വി​ക​സ​ന”​വാ​ദ’​ങ്ങ​ളും സ​മാ​സ​മം ചാ​ലി​ച്ച് ഉ​ത്സ​വ​ങ്ങ​ളു​ടെ നാ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ത്സ​വം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക്. വ​രും​ദി​വ​സ​ങ്ങ​ളി​ലെ അ​വ​ധി​ക​ൾ മു​ന്നി​ൽ​ക​ണ്ട് പ​ര്യ​ട​നം പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. എ​ൽ​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം സീ​റ്റി​ലും സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ വീ​ണ്ടും ഇ​റ​ക്കി​യ​പ്പോ​ൾ എ​ൻ​ഡി​എ​യ്ക്കും യു​ഡി​എ​ഫി​നും പു​തു​മു​ഖ​ങ്ങ​ളാ​ണ് ഏ​റെ​യും. ബി​ഡി​ജെ​എ​സി​നു​പു​റ​മേ, ഇ​ക്കു​റി ട്വ​ന്‍റി20 യും ​എ​ൻ​ഡി​എ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​ണ്. കൊ​ടു​ങ്ങ​ല്ലൂ​രി​ലും ചാ​ല​ക്കു​ടി​യി​ലും ഊ​ർ​ജി​ത പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ് ട്വ​ന്‍റി20. പു​റ​മേ​ക്കു​ള്ള വി​വാ​ദ​ങ്ങ​ൾ​ക്ക​പ്പു​റം അ​ടി​യൊ​ഴു​ക്കു​ക​ൾ എ​ങ്ങ​നെ​യെ​ന്നു പ​റ​യാ​ൻ ക​ഴി​യാ​ത്ത ജി​ല്ല​യാ​ണ് തൃ​ശൂ​ർ. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​യ നാ​ട്ടി​ൽ വി​ദേ​ശ​സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ ഭേ​ദ​ഗ​തി​യും എ​സ്ഐ​ആ​റും സ​ജീ​വ​ച​ർ​ച്ച​യാ​ണ്. ക​ന​ലാ​യെ​രി​യു​ന്ന രാ​ഷ്‌​ട്രീ​യ ഡീ​ൽ വി​വാ​ദ​വും തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ലും ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യും ഇ​ട​യ്ക്കി​ടെ പൊ​ട്ടു​ന്ന ക​രു​വ​ന്നൂ​ർ ത​ട്ടി​പ്പും ലൈ​ഫ് പ​ദ്ധ​തി വി​വാ​ദ​വും വെ​ടി​ക്കെ​ട്ടാ​യി ക​ത്തി​പ്പ​ട​രു​മോ എ​ന്ന​താ​ണു കാ​ത്തി​രി​ക്കു​ന്ന​ത്. പ​ത്തു വ​ർ​ഷ​മാ​യി ആ​കെ​യു​ള്ള 13ൽ ​പ​ന്ത്ര​ണ്ടു സീ​റ്റും എ​ൽ​ഡി​എ​ഫി​ന്‍റെ കൈ​യി​ലാ​ണ്. ഒ​രു​കാ​ല​ത്ത് യു​ഡി​എ​ഫി​നോ​ടു ചാ​യ്‌​വു​കാ​ട്ടി​യി​രു​ന്ന ജി​ല്ല​യു​ടെ സ്വ​ഭാ​വ​മാ​റ്റം…

Read More

മാ​താ​പി​താ​ക്ക​ള്‍ ന​ഷ്ട​മാ​യ​പ്പോ​ള്‍ ദ​ത്തെ​ടു​ത്ത് വ​ള​ര്‍​ത്തി​യ​ത് യു​വ​തി​യു​ടെ കു​ടും​ബം: കു​ടും​ബ​ത്തോ​ടു​ള്ള അ​മി​ത​മാ​യ സ്‌​നേ​ഹം മു​ന്‍ സൈ​നി​ക​നെ കൊ​ല​യാ​ളി​യാ​ക്കി; തോ​ക്ക് കി​ട്ടി​യ​ത് ഗു​ജ​റാ​ത്ത് അ​തി​ര്‍​ത്തി​യി​ല്‍ നി​ന്നെ​ന്ന് മൊ​ഴി

മും​ബൈ: താ​നെ​യി​ൽ യു​വ​തി​യെ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്‌​തു എ​ന്ന് ആ​രോ​പി​ച്ച് യു​വാ​ക്ക​ളെ വെ​ടി​വ​ച്ച ജ​യ​ൻ ശി​വാ​ന​ന്ദ​ൻ നാ​യ​ർ​ക്കു തോ​ക്ക് ല​ഭി​ച്ച​ത് ഗു​ജ​റാ​ത്തി​ൽ​നി​ന്നെ​ന്ന് മൊ​ഴി. ഗു​ജ​റാ​ത്തി​ൽ ട്ര​ക്ക് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന സ​മ​യ​ത്തു വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ബാ​ഗി​ൽ നി​ന്നാ​ണ് തോ​ക്ക് ല​ഭി​ച്ച​തെ​ന്നു ജ​യ​ൻ മൊ​ഴി ന​ൽ​കി​യ​താ​യി സീ​നി​യ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ ഷി​ൻ​ഡെ പ​റ​ഞ്ഞു. യു​വ​തി സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​തി​നെ​ത്തു​ട​ർ​ന്നു സ്ഥ​ല​ത്തെ​ത്തി​യ ജ​യ​ൻ യു​വാ​ക്ക​ളു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്നു വെ​ടി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. വെ​ടി​യേ​റ്റ മൂ​ന്നു യു​വാ​ക്ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഒ​മ്പ​താം വ​യ​സി​ൽ മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട ജ​യ​നെ വ​ള​ർ​ത്തി​യ​ത് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യു​ടെ കു​ടും​ബ​മാ​ണ്. സ്കൂ​ളി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​ണ് യു​വ​തി. സ്കൂ​ൾ വ​ള​പ്പി​ൽ​നി​ന്നു വാ​ഴ​പ്പ​ഴം പ​റി​ക്കു​ന്ന​തു യു​വ​തി ചോ​ദ്യം ചെ​യ്ത​താ​ണ് യു​വാ​ക്ക​ളു​മാ​യി ത​ർ​ക്ക​ത്തി​നു കാ​ര​ണ​മാ​യ​ത്. യു​വ​തി​യെ പ​ല​ത​വ​ണ അ​ധി​ക്ഷേ​പി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. താ​നെ മും​ബ്ര​യി​ലെ ബി​സ്‌​മി​ല്ലാ ചാ​ളി​ൽ ത​ട​ഞ്ഞു നി​ർ​ത്തി ശ​ല്യം…

Read More

മൂത്ത രണ്ട് മ​ക്ക​ളും പെ​ൺ​കു​ട്ടി​ക​ൾ: ഭാ​ര്യ മൂ​ന്നാ​മ​തും ഗ​ർ​ഭി​ണി​യായി അ​തും പെ​ൺ​കു​ഞ്ഞ്; ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ​യും ര​ണ്ട് പെ​ണ്മ​ക്ക​ളെ​യും വെ​ള്ള​ത്തി​ൽ മു​ക്കി​കൊ​ല​പ്പെ​ടു​ത്തി ഭ​ർ​ത്താ​വ്

തെ​ല​ങ്കാ​ന: ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ​യും ര​ണ്ട് പെ​ണ്മ​ക്ക​ളെ​യും വെ​ള്ള​ത്തി​ൽ മു​ക്കി​കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​നാ​ണ് പി​ടി​യി​ലാ​യ​ത്. തെ​ല​ങ്കാ​ന​യി​ലെ ഹ​നം​കൊ​ണ്ട​യി​ലാ​ണ് സം​ഭ​വം. ഭാ​ര്യ ഫ​ർ​ഹാ​ത്, മ​ക്ക​ളാ​യ ഉ​മേ​ര (8), ആ​യി​ഷ (6) എ​ന്നി​വ​രെ​യാ​ണ് ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മൂ​ന്നാ​മ​തും പെ​ൺ​കു​ഞ്ഞാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ​യാ​ണ് ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മൂ​ന്നു​പേ​ര​യും നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ മു​ക്കി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ൻ മൊ​ഴി ന​ൽ​കി. കാ​ൽ വ​ഴു​തി മൂ​ന്ന് പേ​രും വെ​ള്ള​ത്തി​ൽ വീ​ണു എ​ന്നാ​ണ് ആ​ദ്യം ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. കൊ​ല​പാ​ത​ക​ത്തി​നു മു​ൻ​പ് സി​സി​ടി​വി ഓ​ഫ് ചെ​യ്തി​രു​ന്നു. മു​ൻ​പ് ര​ണ്ട് ത​വ​ണ ഫ​ർ​ഹാ​തി​നെ ഇ​യാ​ൾ നി​ർ​ബ​ന്ധി​ച്ച് ഗ​ർ​ഭഛി​ദ്ര​ത്തി​ന് വി​ധേ​യ​യാ​ക്കി​യി​രു​ന്നു.

Read More

കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ​തി​രെ വ്യാ​ജ പ്ര​ചാ​ര​ണം; കൈ​ര​ളി ചാ​ന​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി​ക്കെ​തി​രെ വ്യാ​ജ ചി​ത്രം പ്ര​ച​രി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കൈ​ര​ളി ന്യൂ​സി​നെ​തി​രെ കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. വേ​ണു​ഗോ​പാ​ൽ പ​ണം കൈ​പ്പ​റ്റു​ന്നു​വെ​ന്നു തോ​ന്നി​പ്പി​ക്കും വി​ധം ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ എ​ഡി​റ്റ് ചെ​യ്ത ചി​ത്രം പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. എ​ഐ​സി​സി നി​യ​മ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ അ​ഭി​ഷേ​ക് സിം​ഗ്‌​വി​യാ​ണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കാ​നും വോ​ട്ട​ർ​മാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​മു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​മാ​ണി​ത്. വാ​ട്‌​സ്ആ​പ്പ്, ഫേ​സ്ബു​ക്ക്, എ​ക്‌​സ് തു​ട​ങ്ങി​യ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ ഈ ​വ്യാ​ജ ചി​ത്രം പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ. ഷു​ക്കൂ​ർ ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി

Read More

യു​വ​തി​യെ മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കി ക​ഴു​ത്തി​ൽ ക​യ​റി​ട്ടു മു​റു​ക്കി കൊ​ല്ലാ​ൻ നോ​ക്കി: ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ശേ​ഷം ക​ഴു​ത്തി​ൽ ക​യ​ർ കു​ടു​ക്കി ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. വ​ലി​യ​തു​റ എ​ഫ്സി​ഐ ഗോ​ഡൗ​ണി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന റി​ച്ചാ​ർ​ഡ്സ​ൺ ഗോ​മ​സ് (41) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ ഏ​ക​ദേ​ശം 35ഓ​ളം ക്രി​മി​ന​ൽ കേ​സു​ക​ളു​ണ്ടെ​ന്നും വ​ലി​യ​തു​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ റൗ​ഡി ഹി​സ്റ്റ​റി ഷീ​റ്റി​ൽ ഉ​ൾ​പ്പെ​ട്ട കു​റ്റ​വാ​ളി​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. വ​ലി​യ​തു​റ എ​സ്എ​ച്ച്ഒ അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജി​ബി.​വി.​എ​ൻ, ഓ​മ​ന​ക്കു​ട്ട​ൻ നാ​യ​ർ.​ബി, സി​പി​ഒ​മാ​രാ​യ കി​ഷോ​ർ കോ​മ​ള​ൻ, റെ​ജി​ൻ, കി​ര​ൺ.​ജെ ത​മ്പി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

പീ​ഡാ​നു​ഭ​വ​ത്തി​ന്‍റെ​യും കു​രി​ശു​മ​ര​ണ​ത്തി​ന്‍റെ​യും ഓ​ർ​മ പു​തു​ക്ക​ൽ: ത്യാ​ഗ സ്മ​ര​ണ​യി​ൽ ഇ​ന്ന് ദുഃ​ഖ​വെ​ള്ളി

കോ​ട്ട​യം: ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ​ത്തി​ന്‍റേ​യും കു​രി​ശു​മ​ര​ണ​ത്തി​ന്‍റെ​യും ഓ​ർ​മ പു​തു​ക്കി വി​ശ്വാ​സി​ക​ൾ ഇ​ന്ന് ദുഃ​ഖ​വെ​ള്ളി ആ​ച​രി​ക്കു​ന്നു. ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ദുഃ​ഖ​വെ​ള്ളി​യു​ടെ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്ത് രാ​വി​ലെ 6.30ന് ​സം​യു​ക്ത കു​രി​ശി​ന്‍റെ വ​ഴി​യി​ൽ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യും തോ​മ​സ് ജെ. ​നെ​റ്റോ​യും മാ​ർ തോ​മ​സ് ത​റ​യി​ലും പ​ങ്കെ​ടു​ത്തു. സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ര്‍​ച്ച് ബി​ഷ​പ്പ് റാ​ഫേ​ല്‍ ത​ട്ടി​ല്‍ നേ​തൃ​ത്വം ന​ൽ​കും. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ പാ​മ്പാ​ടി മാ​ർ കു​റി​യാ​ക്കോ​സ് ദ​യ​റാ​യി​ൽ ദുഃ​ഖ​വെ​ള്ളി ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. നോ​മ്പി​ന്‍റെ​യും ഉ​പ​വാ​സ​ത്തി​ന്‍റെ​യും ദി​ന​ങ്ങ​ളി​ലൂ​ടെ ആ​ത്മ​വി​ശു​ദ്ധീ​ക​ര​ണ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന വി​ശ്വാ​സ​സ​മൂ​ഹം ക്രൂ​ശി​ത​നു പി​ന്നാ​ലെ പ്രാ​ര്‍​ഥ​നാ​മ​ന്ത്ര​ങ്ങ​ളു​മാ​യി കു​രി​ശി​ന്‍റെ വ​ഴി​യി​ലെ 14 സ്ഥ​ല​ങ്ങ​ള്‍ ധ്യാ​നി​ച്ച് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം ന​ട​ത്തും. പ്ര​മു​ഖ തീ​ർ​ഥാ​ട​ക കേ​ന്ദ്ര​ങ്ങ​ളാ​യ മ​ല​യാ​റ്റൂ​ർ, എ​ഴു​കും​വ​യ​ല്‍, തു​മ്പ​ച്ചി, വ​ല്യ​ച്ച​ൻ മ​ല…

Read More

അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ അ​പ​ക​ട​കാ​രി​ക​ൾ: പ​ക​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി സ്ഥാ​പി​ച്ച 14 സ്റ്റേ​ഷ​നു​ക​ളി​ലെ ത​ത്സ​മ​യ അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​തി​ച്ച​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി​യി​ലും ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാ​റി​ലും പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തൃ​ത്താ​ല​യി​ലു​മാ​ണ്. അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക​യി​ൽ ഒ​മ്പ​ത് രേ​ഖ​പ്പെ​ടു​ത്തി​യ ഇ​വി​ട​ങ്ങ​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ർ (എ​ട്ട്), കോ​ട്ട​യം ജി​ല്ല​യി​ലെ ച​ങ്ങ​നാ​ശേ​രി (എ​ട്ട്), തൃ​ശൂ​ർ ജി​ല്ല​യി​ലെ ഒ​ല്ലൂ​ർ (എ​ട്ട്), മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി (എ​ട്ട്) എ​ന്നി​വി​ട​ങ്ങ​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. അ​തേ​സ​മ​യം, കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടാ​ര​ക്ക​ര (ഏ​ഴ്), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ക​ള​മ​ശേ​രി (ഏ​ഴ്), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ബേ​പ്പൂ​ർ (ഏ​ഴ്), വ​യ​നാ​ട് ജി​ല്ല​യി​ലെ മാ​ന​ന്ത​വാ​ടി (ആ​റ്), ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ധ​ർ​മ​ടം (ആ​റ്) എ​ന്നി​വി​ട​ങ്ങ​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.…

Read More

സം​സ്ഥാ​ന​ത്ത് ഇ​ന്നും മ​ഴ​മു​ന്ന​റി​യി​പ്പ്: ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയെത്തും; ഒപ്പം ഇടിമിന്നലും കാറ്റും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും മ​ഴ​മു​ന്ന​റി​യി​പ്പ്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്നും ശ​നി​യാ​ഴ്ച​യും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. കൂ​ടാ​തെ, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. വ​രും​മ​ണി​ക്കൂ​റി​ൽ എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. അ​തേ​സ​മ​യം, കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ അ​ടു​ത്ത അ​ഞ്ചു​ദി​വ​സ​ത്തേ​ക്കു​ള്ള മ​ഴ സാ​ധ്യ​താ പ്ര​വ​ച​നം അ​നു​സ​രി​ച്ച് ഒ​രു ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പി​ല്ല.

Read More