തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുത്ത ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ മൈക്ക് തകരാറായ സംഭവം പൊതുസുരക്ഷയെ ബാധിക്കുന്നതെന്ന് പോലീസിന്റെ എഫ്ഐആർ. പോലീസ് കസ്റ്റഡിയിലെടുത്ത മൈക്ക് സെറ്റും അനുബന്ധ ഉപകരണങ്ങളും ഇന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധനയ്ക്ക് വിധേയമാക്കും. കഴിഞ്ഞ ദിവസം കെപിസിസിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ട ി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെയാണ് മൈക്കിൽനിന്നു ഹൗളിംഗ് ഉണ്ടായത്. ഇത് മനഃപൂർവം സൃഷ്ടിച്ചതാണെന്ന സംശയത്തിലാണ് പോലീസ് കേസെടുത്തത്. പൊതുസുരക്ഷയെ ബാധിക്കുന്ന വിധത്തിൽ പ്രവർത്തിച്ചുവെന്ന പോലീസിന്റെ എഫ്ഐആറിൽ ആരെയും പ്രതിയാക്കിയിട്ടില്ല. കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്ത് മൈക്ക് സെറ്റ് കസ്റ്റഡിയിലെടുത്തത്.അനുസ്മരണപരിപാടിയിലുണ്ടായ തിരക്കിനിടയിൽ ആളുകളുടെ കൈ കണ്‍സോളിൽ തട്ടിയതിനാലാണ് മൈക്കിൽനിന്നു മുഴക്കമുണ്ടായതെന്നാണ് മൈക്ക് സെറ്റ് ഉടമ രഞ്ജിത്ത് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്. പത്ത് സെക്കന്റിനുള്ളിൽ തന്നെ തകരാർ പരിഹരിച്ചു. വിഐപിയുടെ സംസാരം മനഃപൂർവം ആരും തടസപ്പെടുത്തില്ലെന്നും ഉടമ പറഞ്ഞു.സാധാരണ എല്ലാ…
Read MoreCategory: Loud Speaker
‘തൊണ്ടിമുതല്‍’ മാറ്റിയ കേസില്‍ പുനരന്വേഷണത്തിന് സ്റ്റേ ! ആശ്വാസത്തോടെ ആന്റണി രാജു
ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണം നടത്തുന്നത് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ആറാഴ്ചത്തേക്കാണ് സ്റ്റേ. കേസില്‍ സംസ്ഥാന സര്‍ക്കാരിനും പരാതിക്കാര്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ആറാഴ്ചകകം നോട്ടീസിന് മറുപടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 1990 ഏപ്രില്‍ 4നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നാണ് അടിവസ്ത്രത്തില്‍ 61 ഗ്രാം ഹാഷിഷ് ഒളിപ്പിച്ച ഓസ്ട്രേലിയന്‍ സ്വദേശിയായ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാകുന്നത്. 1990ല്‍ ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂര്‍ ബാറിലെ ജൂനിയര്‍ അഭിഭാഷകനായിരുന്നു. തന്റെ സീനിയര്‍ സെലിന് വില്‍ഫ്രഡുമായി ചേര്‍ന്ന് ആന്‍ഡ്രുവിന്റെ വക്കാലത്ത് ആന്റണി രാജു എടുത്തു. കേസില്‍ വിദേശ പൗരനെതിരായ പ്രധാന തെളിവുകളിലൊന്ന് തൊണ്ടിമുതലായ അടിവസ്ത്രമായിരുന്നു. ഇത് കൈക്കലാക്കാന്‍ ആന്റണി രാജു സ്വന്തം കൈപ്പടയില്‍ രേഖകളില്‍ ഒപ്പിട്ട് നല്‍കിയിരുന്നു. തൊണ്ടി മുതലുകളെല്ലാം സൂക്ഷിക്കുന്ന തൊണ്ടി സെക്ഷന്‍ സ്റ്റോറില്‍ നിന്ന് തൊണ്ടി…
Read Moreന്യൂനമര്‍ദം തീവ്രത പ്രാപിക്കുന്നു ! നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് ഇന്ന് സംസ്ഥാനത്ത് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മലപ്പുറം, പാലാക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ തീവ്രമാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. വരുംമണിക്കൂറില്‍ ഇത് ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറും. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത്…
Read Moreഭക്ഷണം തൊണ്ടയില്‍ കുടുങ്ങി അപകടാവസ്ഥയിലായ വിദ്യാര്‍ഥിനിയ്ക്ക് രക്ഷകയായി അധ്യാപിക
ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസംകിട്ടാതെ കുഴഞ്ഞു വീണ വിദ്യാര്‍ഥിനിയ്ക്ക് രക്ഷയായത് അധ്യാപികയുടെ അവസരോചിത ഇടപെടല്‍. പുല്ലേപ്പടി ദാറുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഹാദിയ ഫാത്തിമയ്ക്കാണ് കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയത്. അധ്യാപികയായ കെ എം ഷാരോണിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടി രക്ഷപ്പെട്ടത്. ഭക്ഷണത്തിനിടെ ഹാദിയ ശ്വാസംമുട്ടി പിടയുന്നതു കണ്ടു കുട്ടികളും മറ്റ് അധ്യാപകരും പകച്ചു നില്ക്കുമ്പോള് സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വിഭാഗത്തിന്റെ ചുമതലയുള്ള ഷാരോണ്‍ പാഞ്ഞെത്തുകയായിരുന്നു. ഒട്ടും സമയം പാഴാക്കാതെ ഷാരോണ്‍ കുട്ടിക്കു സിപിആര്‍ നല്‍കിയതോടെയാണ് അപകടം ഒഴിവായത്. സ്കൂള്‍ അസംബ്ലിയില്‍ മാനേജര്‍ എച്ച് ഇ മുഹമ്മദ് ബാബു സേട്ടിന്റെ നേതൃത്വത്തില്‍ ഷാരോണിനെ ആദരിച്ചു.
Read Moreകോവിഡ് ഭീതി ഒഴിഞ്ഞു, ഉത്തരവ് പിൻവലിച്ചു; മാസ്ക് ധരിക്കാത്തതിന് ഇനി പിഴയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിക്കൊണ്ടുള്ള 2022 ഏപ്രിൽ 27ലെ ഉത്തരവ് സർക്കാർ പിൻവലിച്ചു. ഇനി മാസ്ക് ധരിക്കാത്തതിന് പിഴ ചുമത്തില്ല. ജനങ്ങൾക്ക് ഇഷ്ടപ്രകാരം മാസ്ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. കോവിഡ് ഭീതി ഒഴിഞ്ഞതോടെ പലരും മാസ്ക് ധരിക്കാതായി. എന്നാൽ, കോവിഡ് വ്യാപനം വീണ്ടും ഉയർന്നപ്പോൾ മാസ്ക് നിർബന്ധമാണെന്ന് ഓർമിപ്പിച്ച് 2022 ഏപ്രിലിലും കഴിഞ്ഞ ജനുവരിയിലും ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു.
Read More“ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി പിന്ഗാമിയെപ്പറ്റി പറഞ്ഞിട്ടില്ല”; തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ പാർട്ടി പറയുന്നതനുസരിച്ച് മാത്രമായിരിക്കുമെന്ന് ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ പാർട്ടി പറയുന്നതനുസരിച്ച് മാത്രമായിരിക്കുമെന്ന് ചാണ്ടി ഉമ്മൻ. നിലവിൽ സാമൂഹിക, രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്, ആ പ്രവർത്തനങ്ങൾ തുടരുമെന്നും ചാണ്ടി ഉമ്മൻ പറയുന്നു. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി മകനെ പിന്‍ഗാമിയായി പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഇപ്പോള്‍ പിന്‍ഗാമി എന്നു പറയുന്നത് ശരിയല്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേർത്തു. ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി ചാണ്ടി ഉമ്മനാണെന്ന വി.എം. സുധീരന്റെ അഭിപ്രായത്തോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. വി.എം. സുധീരൻ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. തന്റെ പിൻഗാമി ആരെന്ന് ജിവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടി പറഞ്ഞിട്ടില്ല. ഇരുപതു വർഷമായി താൻ രാഷ്ട്രീയരംഗത്തുണ്ട്. തന്റെ പേര് പലതവണ ഉമ്മൻ ചാണ്ടിക്ക് പരാമർശിക്കായിരുന്നുവെങ്കിലും അദ്ദേഹം അതു ചെയ്തില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയിലെ പാതിവഴിയില്നിന്ന വീടിന്റെ നിര്‍മാണപ്രവൃത്തികള്‍ ഉടന്‍ പുനരാരംഭിക്കില്ല. പെട്ടെന്ന് തുടങ്ങാന്‍ പറ്റുന്ന സാഹചര്യമല്ല അവിടെയുള്ളതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. എംഎൽഎ…
Read Moreഎന്തൊരു വിധിയിത്..! രേഖകൾ നഷ്ടപ്പെട്ടാൽ തമിഴ്, ഇംഗ്ലീഷ് പത്രങ്ങളിൽ പരസ്യം നൽകാൻ ഉത്തരവ്; മാഹിക്കാർ ദുരിതത്തിൽ
മാഹി: മാഹിയിൽ ആധാരം അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടാൽ തമിഴ്, ഇംഗ്ലീഷ് പത്രങ്ങളിൽ പരസ്യം ചെയ്യണമെന്ന മാഹി സബ് രജിസ്ട്രാറുടെ നിലപാട് പൊതുജനങ്ങൾക്ക് വിനയായി. തമിഴ്നാടിന്റെ രീതി അവലംബിച്ചാണ് മലയാളം സംസാരിക്കുന്ന മാഹിയിൽ അടുത്തിടെ ചുമതലയേറ്റ മലയാളിയായ സബ് രജിസ്ട്രാർ പുതിയ നിബന്ധന കൊണ്ടുവന്നത്. ഇതേത്തുടർന്ന് നിരവധിപ്പേർ രേഖകൾ പുതുക്കിക്കിട്ടാതെ വലയുകയാണ്.ദശകങ്ങളായി മാതൃഭാഷയിലെ പത്രങ്ങളിലാണ് പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ പരസ്യം നൽകി വന്നിരുന്നത്. എന്നാൽ പുതുച്ചേരിയിൽ ഇംഗ്ലീഷിലും തമിഴിലുമാണ് പരസ്യം നൽകിയിരുന്നത്. അതേ രീതി തന്നെ മലയാളം സംസാരിക്കുന്ന മാഹിയിലും നടപ്പിലാക്കാനാണ് പുതുതായി വന്ന സബ് – രജിസ്ട്രാർ ശ്രമിക്കുന്നത്. അസൽ രേഖ നഷ്ടപ്പെട്ട് പോയാൽ മലയാള പത്രപരസ്യവും കൈവശാവകാശ സർട്ടിഫിക്കറ്റുമാണ് ഇക്കാലമത്രയും ആവശ്യമായിരുന്നുള്ളൂ. ഇപ്പോൾ പോലീസിന്റെ മിസിംഗ് സർട്ടിഫിക്കറ്റ് കൂടി വേണം. എന്നാൽ, മിസിംഗ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ തമിഴ്, ഇംഗ്ലീഷ് പത്രങ്ങളിൽ പരസ്യം നൽകണമെന്ന് പോലീസ് നിർദേശിച്ചിട്ടില്ലെന്ന്…
Read Moreമുട്ടില്‍ മരംമുറി കേസ്; വനംവകുപ്പ് മാത്രം അന്വേഷിച്ചാല്‍ പ്രതികൾ രക്ഷപ്പെട്ടേനെയെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ
കോഴിക്കോട്: മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് മാത്രം നടപടികളുമായി മുന്നോട്ടു പോയിരുന്നെങ്കിൽ പ്രതികൾ 500 രൂപ പിഴയടച്ചു രക്ഷപ്പെടുമായിരുന്നുവെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. എസ്ഐ ടി അന്വേഷണം വന്നതിനാൽ ഗൂഢാലോചനയും തെറ്റിദ്ധരിപ്പിക്കലും അടക്കം കുറ്റങ്ങൾ കോടതിയിൽ എത്തിക്കാൻ കഴിഞ്ഞു. ഒരു സർക്കാർ ഉത്തരവിനെ മറയാക്കി പട്ടയഭൂമിയിൽനിന്ന് വ്യാപകമായി മരങ്ങൾ മുറിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഉദ്യോഗസ്ഥർക്കെതിരായ നടപടി സ്വീകരിക്കുക. നിയമലംഘനം നടത്തിയവരോട് വിട്ടുവീഴ്ചയില്ല. മരം കൊള്ള സംബന്ധിച്ച ഡിഎൻഎ പരിശോധന ഇന്ത്യയിൽ തന്നെ ആദ്യമാണെന്നും മന്ത്രി കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Read Moreമണിപ്പുർ കലാപം; അക്രമികളുമായി മുഖ്യമന്ത്രി ഒത്തുകളിച്ചു; രാജിവയ്ക്കണമെന്ന് ബിജെപി എംഎൽഎ
ഇംഫാൽ: മണിപ്പുർ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് എൻ. ബിരേൻ സിംഗിനെ നീക്കണമെന്ന് ബിജെപി ഗോത്രവർഗ എംഎൽഎ. അക്രമികളുമായി മുഖ്യമന്ത്രി ഒത്തുകളി നടത്തിയെന്ന് ബിജെപി എംഎൽഎ പവോലിയൻ ലാൽ ഹയോക്കിപ്പ് ആരോപിച്ചു. കടുത്ത ആരോപണങ്ങളാണ് ബിരേൻ സിംഗിനെതിരേ ഉയരുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പല മേഖലകളിലും അക്രമം നടന്നതും ഗോത്രവർഗ എംഎൽഎ കുറപ്പെടുത്തി. മണിപ്പുർ കലാപത്തിൽ ഇന്നും പാർലമെന്റിൽ പ്രതിപക്ഷപാർട്ടികളുടെ വൻ പ്രതിഷേധമുയർന്നു. വിഷയത്തിൽ വിശദമായ ചർച്ച വേണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ ലോക്സഭയിലും രാജ്യസഭയിലും ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.ഇന്നലെ നടന്ന അക്രമങ്ങളില്‍ ഒരു സ്ത്രീക്കു വെടിയേറ്റു. ബിഷ്ണുപുര്‍ ജില്ലയിലെ ക്വാക്തയില്‍ ആണ് സംഭവം.പരിക്കേറ്റ ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി സ്കൂളുകള്‍ ഉള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ ചുരാചന്ദ്പുരില്‍ ഒരു സ്കൂളിന് അക്രമികൾ…
Read Moreഹോറോദാസ് ശ്രമിച്ചത് സ്ത്രീകളെ രക്ഷപ്പെടുത്താന്‍ എന്ന് മാതാവ് ! ഒളിവില്‍ പോയില്ലല്ലോ എന്നും ന്യായീകരണം
കുകി വിഭാഗത്തില്‍ പെടുന്ന രണ്ടു സ്ത്രീകളെ പൂര്‍ണ്ണ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ ആദ്യം അറസ്റ്റിലായ പ്രതി ഹുയ്റം ഹെറോദാസിനെ ന്യായീകരിച്ച് മാതാവ്. ദി. പ്രിന്റിന്റേതാണ് വെളിപ്പെടുത്തല്‍. ഹെറോദാസിനെ ന്യായീകരിച്ചുകൊണ്ട് തൗബല്‍ ജില്ലയിലെ പെച്ചി ഗ്രാമത്തിലെ ചില അയല്‍ക്കാരും രംഗത്ത് വന്നു. അവന് ആ സ്ത്രീകളെ ജനക്കൂട്ടത്തില്‍ നിന്നും രക്ഷിക്കാന്‍ നോക്കുകയായിരുന്നു എന്നാണ് അയല്‍ക്കാരില്‍ ചിലര്‍ ന്യായീകരിക്കുന്നത്. സഹോദരാ എന്നെ രക്ഷിക്കൂ എന്ന യുവതികളുടെ കരച്ചില് കേട്ടപ്പോഴാണ് അയാള്‍ അവരെ സമീപിച്ചതെന്നും ഇവര്‍ പറയുന്നു. ഹെറോദാസ് അറസ്റ്റിലായതിന് പിന്നാലെ മുളയും മണ്ണും ഉപയോഗിച്ച് നിര്‍മ്മിച്ച അയാളുടെ വീട് കഴിഞ്ഞ വ്യാഴാഴ്ചയാണ് കുപിതരായ ജനക്കൂട്ടം അഗ്നിക്കിരയാക്കിയത്. ജൂലൈ 20 ന് വൈകിട്ട് 7.30നാണ് യെയ്രിപോപോക്ക് മാര്‍ക്കറ്റിലെ ഹെറോദാസിന്റെ പഞ്ചര്‍ റിപ്പയര്‍ ഷോപ്പില്‍ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. വൈകിട്ട് 2 മണിയോടെ അയാളുടെ അറസ്റ്റിന്റെ വിവരം…
Read More