തൃശൂര്‍: അരിക്കൊമ്പനെ സോഷ്യല്‍മീഡിയ വ്യാജമായി കൊന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് അരിക്കൊമ്പന് ചരിഞ്ഞുവെന്ന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. 24 ന്യൂസ് ചാനലിന്റെ വ്യാജ സ്ക്രീന്‍ ഷോട്ടിലാണ് അരിക്കൊമ്പന് ചരിഞ്ഞതായ വാര്‍ത്ത പ്രചരിച്ചത്. ഈ ചാനലിന്റെ വ്യാജ ലേ ഔട്ട് ഉണ്ടാക്കിയാണ് പ്രചരണം നടന്നത്. കണ്ണീരിലാഴ്ത്തി അരിക്കൊമ്പന് യാത്രയായി എന്ന അടിക്കുറിപ്പോടെയായിരുന്നു വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രച രിച്ചത്. നിമിഷനേരം കൊണ്ട് അരിക്കൊമ്പന് പ്രണാമമര്പ്പിച്ചുകൊണ്ടും തമിഴ്നാട്-കേരള സര്‍ക്കാരുകളെ വിമര്‍ശിച്ചും അരിക്കൊ മ്പന്റെ മരണത്തിന് ആരാണുത്തരവാദിയെന്നു ചോദിച്ചുമെല്ലാം പോസ്റ്റുകള്‍ വന്നു. നിരവധി പേര് രാത്രി വൈകിയും പത്രമാധ്യമങ്ങളുടെ ഓഫീസുകളിലേക്ക് വിളിച്ച് ഈ വാര്‍ത്ത ശരിയാണോ എന്നന്വേ ഷിച്ചിരുന്നു. എന്നാല്‍ ഈ പ്രചരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് സ്ഥിരീകരിച്ചതോടെ കമന്റുകളിട്ടവര് അവ ഡിലീറ്റ് ചെയ്തു. തങ്ങളുടെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ചാണ് പ്രചരണം നടത്തിയതെന്ന് ചാനലുകാരും വ്യക്തമാക്കി.
Read MoreCategory: Loud Speaker
വൈദികരുടെ കബറിടത്തോട് ചേർന്നൊരിടം; ഉമ്മൻചാണ്ടിക്ക് അന്ത്യവിശ്രമത്തിന് പ്രത്യേക കബറിടമൊരുക്കി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി
പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടിക്കായി പ്രത്യേക കബറിടം ഒരുക്കി പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി. മുഖ്യമന്ത്രി എന്ന നിലയില്‍ പുതുപ്പള്ളിക്കും പള്ളിക്കും നല്കിയ സേവനത്തിന് ആദര സൂചകമായിട്ടാണു പ്രത്യേക കബറിടം നിർമിക്കാൻ പള്ളി അധികാരികള്‍ തീരുമാനിച്ചത്. വൈദികരുടെ കബറിടത്തോട് ചേര്‍ന്നാണ് കബറിടം. അദ്ദേഹത്തിന്റെ കരോട്ട് വള്ളക്കാലില്‍ കുടംബക്കല്ലറ നിലനില്‍ക്കെയാണു പള്ളി പ്രത്യേകം സൗകര്യം ഒരുക്കിയിരിക്കുന്നത്. പള്ളിയുടെ കിഴക്കുവശത്തെ മുറ്റത്ത് വൈദികരുടെ കബറുകള്‍ക്കു സമീപം വടക്കുകിഴക്കുവശത്തായാണു പുതിയ കബറിടം പണിയുന്നത്. സുഖത്തിലും ദുഃഖത്തിലും ആദ്യം അഭയം തേടിയെത്തുന്ന പ്രിയപ്പെട്ട ഇടത്താണ് ഉമ്മന്‍ചാണ്ടിക്ക് അന്ത്യവിശ്രമം. പുതുപ്പള്ളിയെന്ന നാട് ഉമ്മന്‍ചാണ്ടിയുടെ വികാരമായിരുന്നെങ്കില്‍ പുതുപ്പള്ളി പള്ളി ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ എക്കാലവും ഉമ്മന്‍ചാണ്ടിക്കു പ്രിയപ്പെട്ടവയായിരുന്നു. എവിടെയായിരുന്നാലും ഞായറാഴ്ച പുലര്‍ച്ചെ പുതുപ്പളളി പള്ളിയില്‍ കുര്‍ബാനയ്ക്ക് എത്തുന്നതായിരുന്നു ശീലം. ദേവാലയത്തില്‍ എത്തുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിയുടെയോ, എംഎല്‍എയുടെയോ രാഷ്ടീയക്കാരന്റെയോ മേല്‍വിലാസം ഇല്ലായിരുന്നു. തീര്‍ത്തും സാധാരണക്കാരന്. പള്ളിയുടെ പിന്‍ഭാഗത്തെ വാതലിനോടു…
Read Moreകോട്ടയത്തേക്കു ഹൃദയമുരുകി ജനപ്രവാഹം; അന്തിമോപചാരം അര്‍പ്പിക്കാൻ പ്രത്യേക ബാരിക്കേഡ് ഒരുക്കി പോലീസ്
കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എംസി റോഡു വഴി ഇന്നു വൈകിട്ട് അഞ്ചിന് ജില്ലാ അതിര്‍ത്തായ ളായിക്കാട്ട് എത്തുന്ന രീതിയിലാണ് വിലാപയാത്രയുടെ ക്രമീകരണം. രാവിലെ തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്രയ്ക്കു വഴിയിലുടനീളം ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിക്കുന്നത്. നിശ്ചയിച്ച് സമത്തേക്കാളും വൈകിയായിരിക്കും വിലാപയാത്ര കോട്ടയത്ത് എത്തുക. വിലാപയാത്ര കോട്ടയത്ത് എത്തുമ്പോള്‍ ഡിസിസി നേതാക്കള്‍ ഭൗതികശരീരം ഏറ്റുവാങ്ങും. ഡിസിസി ഓഫീസിനു മുമ്പിലെ പ്രത്യേക പന്തലില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിനു പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നാണ് വിലാപയാത്ര തിരുനക്കര മൈതാനത്തേക്ക് നീങ്ങുക. തിരുനക്കര മൈതാനത്ത് എത്തുന്ന എല്ലാവര്ക്കും അന്തിമോപചാരം അര്‍പ്പിക്കുന്ന രീതിയിലാണ് ക്രമീകരണം. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ഇവിടെ അന്തിമോപചാരം അര്‍പ്പിക്കും. കാസര്‍കോഡ് മുതലുള്ള ആളുകള്‍ ജനനായകന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുകയാണ്. മൈതാനം നിറഞ്ഞുള്ള വലിയ പന്തലാണ് ക്രമീകരിച്ചിരിക്കുന്നത്. ആളുകള്‍ക്കു നിരനിരയായി എത്തി അന്തിമോപചാരം അര്‍പ്പിക്കാനായി പ്രത്യേക ബാരിക്കേഡ് സംവിധാനവും…
Read Moreകിരിട് സോമയ്യയുടെ അശ്ലീല വീഡിയോ ! ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് ഫട്നാവിസ്
ബി.ജെ.പി. നേതാവും മുന്‍ ലോക്സഭാംഗവുമായ കിരിട് സോമയ്യയുടെ അശ്ലീല വീഡിയോ പ്രചരിച്ചതിനു പിന്നാലെഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുംബൈ ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നും ആരെയും സംരക്ഷിക്കില്ലെന്നും ഫഡ്നാവിസ് പറഞ്ഞു. അതേസമയം വീഡിയോയുടെ ആധികാരികത പരിശോധിക്കണമെന്നാവശ്യപ്പെട്ട് സോമയ്യ ഫഡ്നാവിസിന് കത്തയച്ചു. ഇതു സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ ബഹളംവെച്ചതിനെത്തുടര്ന്നാണ് ഫഡ്നവിസ് അന്വേഷണം പ്രഖ്യാപിച്ചത്. ഒരു മറാഠി വാര്‍ത്താചാനലാണ് വീഡിയോ പുറത്തുവിട്ടത്. സോമയ്യയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ബി.ജെ.പി. തയ്യാറാകണമെന്ന് ശിവസേന(ഉദ്ധവ്) വിഭാഗവും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ബി.ജെ.പി. മഹാരാഷ്ട്ര ഉപാധ്യക്ഷന്‍കൂടിയായ കിരിട് സോമയ്യ രണ്ടുതവണ ലോക്സഭാംഗമായിരുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ, പ്രത്യേകിച്ച് ശിവസേനാ നേതാക്കള്‍ക്കെതിരേ ആരോപണവുമായി സോമയ്യ രംഗത്തുവന്നതിനു പിന്നാലെ പലര്‍ക്കെതിരേയും ഇ.ഡി. അന്വേഷണം ആരംഭിച്ചിരുന്നു. സോമയ്യയുടെ അശ്ലീല വീഡിയോ ചോര്‍ന്നതിനുപിന്നാലെ, ‘ഇനിയും വരാനുണ്ട് കാത്തിരുന്ന് കാണാം’ എന്ന…
Read Moreവിലാപയാത്രയെ അനുഗമിച്ച് മന്ത്രി വി.എൻ. വാസവൻ; ഏതു പ്രതിസന്ധിയെയും സമചിത്തതയോടെ നേരിട്ട നേതാവ്
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ച് കോട്ടയത്തേക്കുള്ള വിലാപയാത്രയ്ക്കൊപ്പം സഹകരണ മന്ത്രി വി.എന്‍. വാസവനും. ഉമ്മന്‍ ചാണ്ടി തലസ്ഥാന നഗരിയോട് യാത്ര ചൊല്ലി മടങ്ങുമ്പോള്‍ തന്റെ ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി വിലാപയാത്രയെ അനുഗമിക്കുന്നത്. ഒരുവശത്ത് ഉമ്മന്‍ചാണ്ടിയും മറുവശത്ത് വി.എന്‍. വാസവനും എന്ന നിലയിലായിരുന്നു നാലുപതിറ്റാണ്ടായി കോട്ടയത്തിന്റെ രാഷ്ട്രീയം. ഈ രാഷ്ട്രീയ പോരാട്ടത്തിനിടയിലും രണ്ടുപേരും തമ്മില്‍ വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. എതിര് രാഷ്ടീയച്ചേരിയിലെ രാഷ്ട്രീയ നേതാവിന്റെ വിലാപയാത്രയെ ഒരു മന്ത്രി ഇത്തരത്തിൽ അനുഗമിക്കുന്നത് കേരളത്തില്‍ ഇതാദ്യമാണ്. ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയനേതാവിനെ താന്‍ അറിഞ്ഞുതുടങ്ങുന്നത് തന്റെ വിദ്യാര്‍ഥി രാഷ്ട്രീയകാലത്താണെന്നും അന്നുമുതല്‍ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നതായും മന്ത്രി രാഷ്ട്രദീപികയോടു പങ്കുവച്ചിരുന്നു. പരിചയം തുടങ്ങിയതിന് രാഷ്ട്രീയ കാരണവും ഉണ്ടായിരുന്നു. അടിയന്തരാവസ്ഥകാലമായപ്പോള്‍ വി.എന്‍. വാസവന് രാഷ്ടീയത്തില്‍ സജീവമായി, പാര്‍ട്ടിയുടെ ചുമതലകളില്‍ എത്തി. അക്കാലത്താണ് പള്ളിക്കത്തോടും അകലക്കുന്നവും ഒന്നിച്ചുള്ള ലോക്കല്‍ കമ്മിറ്റിയുടെ സെക്രട്ടറിയുമായി ചുമതലയേൽക്കുന്നത്.…
Read Moreഇതൊരു പാഠമാകട്ടെ..! നമ്പർ പ്ലേറ്റ് തിരുത്തി മകന്റെ വാഹനയാത്ര; സുഹൃത്തുമൊത്ത് അടിച്ചുപൊളിച്ചപ്പോൾ അമ്മയ്ക്ക് പിഴയിട്ട് മോട്ടോർ വെഹിക്കിൾ
കൊച്ചി: സ്കൂട്ടറിന്റെ അവസാന നമ്പര്‍ ഇളക്കിമാറ്റി പ്രായപൂര്‍ത്തിയാകാത്ത മകന് നടത്തിയ വാഹനയാത്രയില്‍ അമ്മയ്ക്കെതിരേ കേസെടുത്ത് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം. മൂവാറ്റുപുഴ സ്വദേശിനിക്കെതിരേയാണ് 6,000 രൂപ പിഴയീടാക്കിയത്. ഇവരുടെ 17കാരനായ മകനാണ് നമ്പര്‍ പ്ലേറ്റിലെ അവസാന നമ്പര്‍ ചുരണ്ടിമാറ്റി സുഹൃത്തിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്തത്. വാഹനപരിശോധനയില്‍ ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചുപോയ ആളെ എഎംവിഐമാരായ മെൽവിൻ, ജോബിൻ, രാജേഷ് എന്നിവരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിശദമായി പരിശോധിച്ചപ്പോള്‍ നമ്പര്‍ പ്ലേറ്റിലെ ഒരക്കം ഇളക്കിമാറ്റിയതായി കണ്ടെത്തി. തുടര്‍ന്ന് എറണാകുളം എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ ആര്‍ടിഒ സ്വപ്നയുടെ നേതൃത്വത്തിലുള്ള സംഘം വാഹനത്തിന്റെ വിവരങ്ങള്‍ പരിശോധിച്ചശേഷം മൂവാറ്റുപുഴയിലുള്ള ഉടമയുടെ വീട്ടിലെത്തി . പരിശോധനയില്‍ പുറകിലെ നമ്പര്‍ പ്ലേറ്റിലെ അവസാന അക്കവും മുന്നിലേ രണ്ടക്കങ്ങളും ഇളക്കിമാറ്റിയും വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാതെയുമാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പിഴ ഈടാക്കിയത്.
Read Moreജനക്കൂട്ടത്തെ ആഘോഷമാക്കിയ ജനനായകൻ ; കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരധ്യായം കൂടി പൂര്‍ണമാവുന്നു
ജോണ്സണ് വേങ്ങത്തടം അസുഖങ്ങള്‍ അതിശക്തമായി വേട്ടയാടിയ അവസാനദിനങ്ങള്‍ ഒഴികെ ജനങ്ങള്‍ക്ക് വേണ്ടി, അവര്‍ക്ക് നടുവില്‍ ജീവിച്ച രാഷ്ട്രീയ നേതാവാണ് വിട പറയുന്നത്. ഉമ്മന്‍ചാണ്ടി ഒരിക്കലും തനിച്ചായിരുന്നില്ല. അദ്ദേഹം എപ്പോഴും ജനമധ്യത്തിലായിരുന്നു. ജനക്കൂട്ടത്തെ ആഘോഷമാക്കിയ ജനനായകൻ. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു അധ്യായം കൂടി ഇവിടെ പൂര്‍ണമാവുന്നു. ഉമ്മന്‍ ചാണ്ടി എന്ന ഭരണാധികാരിയുടെ ജനകീയ ഇടപെടലുകളില്‍ പ്രധാനപ്പെട്ടതാണ് ജനസമ്പര്‍ക്ക പരിപാടി. വലിയൊരു ജനവിഭാഗത്തിന്റെ കാലങ്ങളായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി തന്നെ താഴെ തട്ടിലേക്ക് ഇറങ്ങിയപ്പോള്‍ അതൊരു പുതിയ മാതൃകയായി. ഉമ്മന്‍ ചാണ്ടിക്ക് ആ പരിപാടി യുഎന്‍ അംഗീകാരം വരെ നേടിക്കൊടുത്തു. 2011, 2013, 2015 എന്നീ വര്‍ഷങ്ങളിലായി നടത്തിയ മൂന്നു ജനസമ്പര്‍ക്ക പരിപാടികളില്‍ 11,45,449 പേരെയാണ് നേരില്‍ കണ്ടത്. 242.87 കോടി രൂപ വിതരണം ചെയ്തു. പാവപ്പെട്ടവര്‍, നിന്ദിതര്‍, പീഡിതര്‍, രോഗികള്‍, നീതിനിഷേധിക്കപ്പെട്ടവര്‍, ആര്‍ക്കും വേണ്ടാത്തവര്‍, വോട്ടര്‍…
Read Moreതന്റെ ഏറ്റവും വലിയ സ്വകാര്യദുഃഖം; കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാവെന്ന് എ.കെ. ആന്റണി
തിരുവനന്തപുരം: തന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമാണ് ഉമ്മൻചാണ്ടിയുടെ മരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. ഉമ്മൻചാണ്ടി കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാണ്. ഊണിലും ഉറക്കത്തിലും ജനങ്ങളെ സഹായിക്കൽ ആയിരുന്നു ലക്ഷ്യം. സഹായം തേടിവരുന്നവരെ നിരാശരാക്കിയില്ല. കേരളത്തിലെ വികസനത്തിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്ത ഭരണാധികാരിയാണ്. ഞങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഉണ്ടായിരുന്നില്ല. ഹൃദയംകൊണ്ട് സംസാരിച്ചിരുന്ന സുഹൃത്തായിരുന്നു ഉമ്മൻചാണ്ടി. കേരളത്തിലെ ജനങ്ങൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മൻചാണ്ടിയുടെ മരണം. തന്റെ പൊതുജീവിതത്തിൽ ഈ വിയോഗം നികത്താനാവാത്തതാണെന്നും തന്റെ കുടുംബ ജീവിതത്തിന് കാരണക്കാരൻ ഉമ്മൻചാണ്ടിയാണെന്നും എ.കെ. ആന്റണി പറഞ്ഞു.
Read Moreകാസര്ഗോട്ടുകാര് എന്നെന്നും നന്ദിയോടെ ഓര്‍ക്കുന്ന നേതാവ്
കാസര്‍ഗോഡ്: കോണ്‍ഗ്രസ് നേതാവെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും ജില്ലയുടെ എല്ലാ ഭാഗങ്ങളിലുമെത്തി രാഷ്ട്രീയമൊന്നുമില്ലാത്ത സാധാരണക്കാര്‍ക്കുപോലും ഏറെ പരിചിതനായിത്തീര്ന്ന നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. അനാരോഗ്യത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ പോലും അദ്ദേഹം പലവട്ടം ജില്ലയിലെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഡി.വി.ബാലകൃഷ്ണന് വൈദ്യുതാഘാതമേറ്റു മരിച്ച സമയത്ത് കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി പരിപാടിക്കായി എത്തിയിരുന്ന ഉമ്മന്‍ ചാണ്ടി അനാരോഗ്യം വകവയ്ക്കാതെ രാത്രി വൈകി നൂറു കിലോമീറ്ററോളം യാത്രചെയ്ത് ബാലകൃഷ്ണന്റെ വീട്ടിലെത്തിയത് കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മറക്കാനാകാത്ത അനുഭവമാണ്. ജില്ലയുടെ ചിരകാലാഭിലാഷമായിരുന്ന നിരവധി വികസന സ്വപ്നങ്ങളില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ കൈയൊപ്പ് ചാര്‍ത്തിയത് ഉമ്മന്‍ ചാണ്ടിയാണ്. എല്ലാ മാനദണ്ഡങ്ങളുമുണ്ടായിരുന്നിട്ടും ജില്ല രൂപീകരിച്ച് കാല്‍നൂറ്റാണ്ടോളം കാലം രണ്ടു താലൂക്കുകളിലൊതുങ്ങിയ കാസര്‍ഗോഡിന്റെ മലയോര മേഖലയില്‍ വെള്ളരിക്കുണ്ടിലും വടക്കന്‍ മേഖലയില്‍ മഞ്ചേശ്വരത്തും രണ്ട് പുതിയ താലൂക്കുകള്‍ അനുവദിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ്. ജില്ലയുടെ മലയോരമേഖലയ്ക്ക് എല്ലാ ആവശ്യങ്ങള്‍ക്കും…
Read Moreഉത്തരമലബാറിനും ജനപ്രിയന് ! വിട്ടുവീഴ്ചയില്ലാത്ത വികസന നായകന്
സ്വന്തം ലേഖകന്‍ കണ്ണൂര്‍: കണ്ണൂരിലും മലയോര പ്രദേശങ്ങളിലും വികസനം വാക്കില്‍ മാത്രമല്ല, പ്രവൃത്തിയിലാണെന്നു തെളിയിച്ച മുന്‍ മുഖ്യമന്ത്രിയാണ് അന്തരിച്ച ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടി മന്ത്രിയും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ ഏറെയാണ്. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലയളവിലാണ്. ഇരിക്കൂര്‍ മണ്ഡലത്തിലൂടെയുള്ള 50 കിലോമീറ്റര്‍ ദൂരത്തിന് 232 കോടി രൂപയാണു മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി അനുവദിച്ചത്. മലയോര മേഖലയുടെ മുഖച്ഛായ തന്നെ മാറ്റുവാന്‍ മലയോര ഹൈവേയ്ക്ക് കഴിഞ്ഞു. തളിപ്പറന്പ്-മണക്കടവ്-കൂര്‍ഗ് റോഡ് യാഥാര്‍ഥ്യമാക്കിയതും ഉമ്മന്‍ചാണ്ടിയാണ്. ഉമ്മന്‍ചാണ്ടി ധനകാര്യമന്ത്രിയായിരിക്കുന്പോഴാണ് ബജറ്റില്‍ കൂര്‍ഗ് റോഡിനു വേണ്ടി തുക വകയിരുത്തിയത്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തുക അനുവദിക്കുകയും ചെയ്തു. മലയോര ഹൈവേയും കൂര്‍ഗ് റോഡും യാഥാര്‍ഥ്യമായതോടെ ഒട്ടേറെ വികസന പദ്ധതികളാണ് മലയോര മേഖലയിലേക്ക് കടന്നുവന്നത്. കെ.സി. ജോസഫ് എംഎല്‍എ ആയിരുന്നപ്പോള്‍ ഇരിക്കൂര്‍ മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി നിരവധി കാര്യങ്ങളാണ് മന്ത്രിയായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും…
Read More