ത​ന്‍റെ  ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യദുഃ​ഖം; കേ​ര​ളം ക​ണ്ട ഏ​റ്റ​വും ജ​ന​കീ​യ​നാ​യ നേ​താ​വാവെന്ന് എ.കെ. ആന്‍റണി


തി​രു​വ​ന​ന്ത​പു​രം: ത​ന്‍റെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ ദുഃ​ഖ​മാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ര​ണ​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ.​ആ​ന്‍റ​ണി.

ഉ​മ്മ​ൻ​ചാ​ണ്ടി കേ​ര​ളം ക​ണ്ട ഏ​റ്റ​വും ജ​ന​കീ​യ​നാ​യ നേ​താ​വാ​ണ്. ഊ​ണി​ലും ഉ​റ​ക്ക​ത്തി​ലും ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്ക​ൽ ആ​യി​രു​ന്നു ല​ക്ഷ്യം.

സ​ഹാ​യം തേ​ടി​വ​രു​ന്ന​വ​രെ നി​രാ​ശ​രാ​ക്കി​യി​ല്ല. കേ​ര​ള​ത്തി​ലെ വി​ക​സ​ന​ത്തി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ സം​ഭാ​വ​ന ചെ​യ്ത ഭ​ര​ണാ​ധി​കാ​രി​യാ​ണ്.

ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ ര​ഹ​സ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഹൃ​ദ​യം​കൊ​ണ്ട് സം​സാ​രി​ച്ചി​രു​ന്ന സു​ഹൃ​ത്താ​യി​രു​ന്നു ഉ​മ്മ​ൻ​ചാ​ണ്ടി.
കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ന​ഷ്ട​മാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ര​ണം.

ത​ന്‍റെ പൊ​തു​ജീ​വി​ത​ത്തി​ൽ ഈ വി​യോഗം നികത്താനാവാത്തതാണെന്നും ത​ന്‍റെ കു​ടും​ബ ജീ​വി​ത​ത്തി​ന് കാ​ര​ണ​ക്കാ​ര​ൻ ഉ​മ്മ​ൻ​ചാ​ണ്ടി​യാ​ണെ​ന്നും എ.​കെ.​ ആ​ന്‍റ​ണി പ​റ​ഞ്ഞു.

Related posts

Leave a Comment