കൊച്ചി: സംവിധായകന് രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസില്‍ സിനിമാ മേഖലയിലെ കൂടുതൽ പേരെ ചോദ്യം ചെയ്യും. ഒരു നടൻ, അസിസ്റ്റന്റ് ഡയറക്ടറായ വനിത എന്നിവരെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. രക്ഷപ്പെടാന്‍ രഞ്ജിത്തിനെ ആരോ സഹായിച്ചിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. അറസ്റ്റ് മുന്‍കൂട്ടി കണ്ട് രഞ്ജിത്ത് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. പീഡനം നടന്ന സിനിമാസെറ്റില്‍ ഉണ്ടായിരുന്ന കൂടുതല്‍ ചലച്ചിത്രപ്രവര്‍ത്തകരുടെ മൊഴിയെടുക്കും. യുവനടിയോടു രഞ്ജിത്ത് കാരവനില്‍ വച്ച് മോശമായി പെരുമാറിയ കാര്യം സിനിമാസെറ്റിലുള്ളവരെല്ലാം അറിഞ്ഞിരുന്നെന്നാണ് പോലീസ് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഷൂട്ടിംഗ് സൈറ്റില്‍ ഉണ്ടായിരുന്ന മറ്റു ചലച്ചിത്ര പ്രവര്‍ത്തകരെയും വരും ദിവസങ്ങളില്‍ പോലീസ് ചോദ്യം ചെയ്യും. അതേസമയം, സംഭവം നടന്നെന്ന് പരാതിയിലുള്ള കാരവന് പോലീസ് കണ്ടെത്തി. കാരവന്റെ ഉള്ളില്‍ സിസിടിവി ഇല്ലെന്നാണു ലഭ്യമാകുന്ന വിവരം. കാരവന് പുറത്തുനിന്നുള്ള…
Read MoreCategory: Loud Speaker
ചരക്കുനീക്കത്തിൽ റിക്കാർഡ് നേട്ടവുമായി ഇന്ത്യൻ റെയിൽവേ ; കഴിഞ്ഞ സാമ്പത്തിക വർഷം കൈകാര്യം ചെയ്തത് 1670 മെട്രിക് ടൺ
പരവൂർ: ചരക്ക് ഗതാഗതത്തിൽ പുതിയ ചരിത്രമെഴുതി ഇന്ത്യൻ റെയിൽവേ. 2026 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ റെയിൽവേ കൈകാര്യം ചെയ്തത് 1670 ദശലക്ഷം ടൺ (മെട്രിക് ടൺ) ചരക്കാണ്. മുൻ വർഷത്തെ അപേക്ഷിച്ച് ലോഡിംഗിൽ 3.25 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വളങ്ങൾ, പിഗ് ഇരുമ്പ്, ഫിനിഷ്ഡ് സ്റ്റീൽ എന്നിവയുടെ നീക്കത്തിലുണ്ടായ 13 ശതമാനം വർധനയാണ് ഈ റിക്കാർഡ് നേട്ടത്തിന് കരുത്തായത്. ഇരുമ്പയിര് ലോഡിംഗിൽ 6.73 ശതമാനവും സിമന്റ് നീക്കത്തിൽ 3.41 ശതമാനവും വർധനയുണ്ടായി. 2025 നവംബറിൽ തന്നെ ഒരു ബില്യൺ ടൺ എന്ന നാഴികക്കല്ല് റെയിൽവേ പിന്നിട്ടിരുന്നു. ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം ചരക്ക് വരുമാനം 1.61 ലക്ഷം കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1.59 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. 1700 ദശലക്ഷം ടൺ എന്ന ലക്ഷ്യത്തിന് തൊട്ടടുത്തെത്താൻ റെയിൽവേയ്ക്കു…
Read Moreപരാജയഭീതിയില്‍ സിപിഎം വ്യാജ ആധാര്‍ നിര്‍മിക്കുന്നു; ഗുരുതര ആരോപണവുമായി കെ.സി. വേണുഗോപാല്‍
തിരുവനന്തപുരം: പരാജയഭീതിയില്‍ സിപിഎം പയ്യന്നൂരില്‍ വ്യാജ ആധാര്‍കാര്‍ഡുകള്‍ നിര്‍മ്മിക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചാണ് വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പരാജയഭീതി കാരണം സിപിഎം പഴയ തന്ത്രങ്ങള്‍ പുറത്തെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreകുറഞ്ഞ അളവില്‍ മയക്കുമരുന്ന് കൈവശം വയ്ക്കുന്ന കേസ്; പ്രതികളെ കാപ്പാ പ്രകാരം തടങ്കിലാക്കാമെന്ന് ഹൈക്കോടതി
കൊച്ചി: കുറഞ്ഞ അളവില്‍ മയക്കുമരുന്ന് കൈവശം വയ്ക്കുന്ന കേസിലും പ്രതികളെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കാമെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച്. കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തന നിയന്ത്രണ നിയമ പ്രകാരം (കാപ്പ) ചെറിയ അളവില്‍ ലഹരി കൈവശം വെച്ചതിന് തടവിലാക്കാനാകില്ലെന്ന മൂന്നംഗ ബെഞ്ചിന്റെ മുന്‍ ഉത്തരവ് തിരുത്തിയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് പി.ഗോപിനാഥ്, ജസ്റ്റീസ് എ.ബദറുദ്ദീന്‍, ജസ്റ്റീസ് എം.ബി. സ്നേഹലത, ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ വിശാല ബെഞ്ചിന്റെ വിധി. കച്ചവട ഉദേശത്തോടെ മയക്കുമരുന്ന് കൈകാര്യം ചെയ്യുന്നവരെ മാത്രമേ മയക്കുമരുന്ന് കുറ്റവാളിയായി കണക്കാക്കാനാകൂ എന്നാണ് 2024 ല്‍ സുഹാന കേസില്‍ ഹൈക്കോടതി ഫുള്‍ ബെഞ്ച് പറഞ്ഞത്.ഈ വിലയിരുത്തല്‍ തളളിയാണ് വിശാല ബെഞ്ച് മയക്കുമരുന്ന് കേസിനെ ഒരിക്കലും നിസാരമായി കാണാനാകില്ലെന്ന ഉത്തരവിട്ടത്.
Read Moreപ്രകടനപത്രികയിൽ എൽഡിഎഫ്, യുഡിഎഫ് വാഗ്ദാനം; ക്ഷേമപെൻഷൻ 3000,ആശാവർക്കർമാർക്ക് 700 ദിവസവേദനം
തിരുവനന്തപുരം: പ്രകടപത്രികകള്‍ പുറത്തിറക്കി എല്‍ഡിഎഫും യുഡിഎഫും. ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കുമെന്ന് മുന്നണികള്‍. എല്‍ഡിഎഫിന്റെ പ്രകടന പത്രിക കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. എല്‍ഡിഎഫിന്റെ പ്രഖ്യാപനങ്ങള്‍60 വികസന പരിപാടികള്‍ നടപ്പാക്കുമെന്നാണ് പ്രകടന പത്രികയില്‍ പറയുന്നത്. വ്യവസായ വത്കരണ കുതിപ്പിലേക്ക് സംസ്ഥാനത്തെ എത്തിക്കും. അടിസ്ഥാന വികസനവും സാമൂഹിക സുരക്ഷയും ഉറപ്പാക്കും. കേരളത്തെ ആദ്യ സമ്പൂര്‍ണ പാര്‍പ്പിട സംസ്ഥാനമാക്കും. പൊതുമേഖലയെ ശക്തിപ്പെടുത്തും. തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ, പവര്‍കട്ടില്ലാത്ത കാലം തുടരും. നവകേരളത്തിന് ജനകീയാസൂത്രണം. കേരള ചിക്കന്‍ പദ്ധതി 5000 യൂണിറ്റുകളാക്കി വ്യാപിപ്പിക്കുമെന്നാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറയുന്നത്. യുഡിഎഫിന്റെ പ്രകടനപത്രിക കൊച്ചിയില്‍ നടന്ന ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രകാശനം ചെയ്തു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തര്‍, ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹനാന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍…
Read Moreമൊബൈല്‍ ഫോണുകളും പണവും മോഷ്ടിച്ചുവെന്ന് ആരോപിച്ച് മർദിച്ചു; പെരുമ്പാവൂര്‍ ആള്‍ക്കൂട്ടക്കൊല; കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു
കൊച്ചി: പെരുമ്പാവൂരിലെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു. അസം സ്വദേശിയായ നൂറുല്‍ ഹുസൈന് (26) ആണ് കൊല്ലപ്പെട്ടത്. നൂറുല്‍ ഹുസൈന് മോഷണ കേസുകളില്‍ അടക്കം പ്രതിയാണ്. അസം സ്വദേശികളായ ആറു പേരെയാണ് സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്തത്. മൊബൈല്‍ ഫോണുകളും പണവും മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊന്നത്. അസാം സ്വദേശികളായ അലാവുദ്ദീന്‍, മിനാരുള്‍, സാക്കിര്‍ ഹുസൈന്, ഹബീസുദീന്‍, ഹസന് അലി, മുസമ്മില്‍ എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂര്‍ മുടിക്കലിലെ എ.എം വിനീര്‍ എന്ന സ്ഥാപനത്തില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിനടുത്ത് എത്തിയ യുവാവിനെ മുറിയിലിട്ടാണ് തല്ലിക്കൊന്നത്. മരത്തടിയുടെ റോളര്‍ ഉപയോഗിച്ചായിരുന്നു അതിക്രൂരമായ മര്‍ദനം. യുവാവിന്റെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
Read Moreഎഫ്സിആർഎ ബിൽ: ഭേദഗതി ബിൽ അവതരണം നീട്ടി കേന്ദ്രം; ബില്ലിനെതിരേ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) നിയമ ഭേദഗതി ബില്ലിൽ പാർലമെന്റിൽ ഇന്നു ചർച്ചയില്ല. ബിൽ ഇന്നു പരിഗണിക്കില്ലെന്നു മന്ത്രി കിരൺ റിജിജു അറിയിച്ചു. ബില്ലിനെതിരേ പാർലമെന്റിനകത്തും പുറത്തും എംപിമാരുടെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണു തീരുമാനം. പ്രതിപക്ഷ ബഹളത്തെ തുടർന്നു പാർലമെന്റ് 12 മണി വരെ നിർത്തിവച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കി കിട്ടാതിരിക്കുക, റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുക, നിലവിലെ ലൈസൻസ് സറണ്ടർ ചെയ്യുക തുടങ്ങിയ സാഹചര്യത്തിൽ വിദേശ ഫണ്ട് ഉപയോഗിച്ച് ആർജിച്ചെടുത്ത ആസ്തികൾ നിശ്ചിത അഥോറിറ്റിക്കു സ്ഥിരമായി ഏറ്റെടുക്കാമെന്നതുൾപ്പെടെയുള്ള കടുത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ബില്ല് കഴിഞ്ഞ 25നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയിൽ അവതരിപ്പിച്ചത്.
Read Moreഅസംസ്കൃത എണ്ണവിലയിലെ കുതിപ്പ്: പായ്ക്കറ്റ് ഉത്പന്നങ്ങൾക്കു വില കൂട്ടും, അല്ലെങ്കിൽ തൂക്കം കുറയ്ക്കാൻ കമ്പനികൾ
പരവൂർ: അസംസ്കൃത എണ്ണ വിലയിൽ ഉണ്ടായിട്ടുള്ള കുതിച്ച് ചാട്ടത്തിന്റെ സാഹചര്യത്തിൽ പായ്ക്കറ്റ് ഉത്പന്നങ്ങളുടെ വില കൂട്ടാനോ അല്ലങ്കിൽ അളവ് കുറയ്ക്കാനോ നിർമാണ കമ്പനികൾ നീക്കം തുടങ്ങി. സോപ്പ്, ബിസ്ക്കറ്റ്, ലഘുഭക്ഷണങ്ങൾ, ശീതള പാനീയങ്ങൾ തുടങ്ങിയവയുടെ വില വർധിപ്പിക്കാനോ അല്ലെങ്കിൽ ഒരേ വിലയ്ക്ക് നൽകുന്ന പായ്ക്കറ്റുകളുടെ തൂക്കത്തിൽ കുറവ് വരുത്താനോ ആണ് കമ്പനികളുടെ തീരുമാനം. ഇത് ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് കമ്പനികൾ നൽകുന്ന സൂചന. രാജ്യത്തെ സാധാരണക്കാരുടെ കുടുംബ ബജറ്റ് ഇതോടെ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ചൂണ്ടിക്കാണി ക്കപ്പെടുന്നു. അസംസ്കൃത എണ്ണയുടെ വില അനുദിനം ഉയരുന്നത് ഉത്പന്നങ്ങളുടെ പായ്ക്കിംഗ്, ഗതാഗത ചെലവുകൾ വളരെയധികം വർധിച്ചതായി കമ്പനികൾ പറയുന്നു. പ്ലാസ്റ്റിക് പാക്കേജിംഗിന് ആവശ്യമായ പെട്രോളിയം ഉത്പന്നങ്ങളുടെ വില ഉയർന്നതോടെ പാക്കിംഗ് ചെലവിൽ മാത്രം 15 മുതൽ 25 ശതമാനം വരെ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഉത്പന്നങ്ങളുടെ…
Read Moreപോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ… രാഹുലിനെ പരിഹസിച്ച് വൃന്ദ
തൃശൂർ: പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ… തെരഞ്ഞെടുപ്പുപ്രചാരണത്തിനിടെയുള്ള രാഹുൽ ഗാന്ധിയുടെ പാട്ടിനെ പരിഹസിച്ച് മറുപടിപ്പാട്ടുമായി സിപിഎം മുൻ പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. പോറ്റിയെ ആരാണു ശബരിമലയിലേക്കു കൊണ്ടുപോയതെന്നും അവർ പത്രസമ്മേളനത്തിൽ ചോദിച്ചു. കോൺഗ്രസ് ഉയർത്തുന്ന എൽഡിഎഫ് – ബിജെപി അന്തർധാര ആരോപണങ്ങൾ നുണപ്രചാരണമാണ്. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു ഗാരന്റികൾ പൊള്ളയാണ്. തെലുങ്കാന ഉൾപ്പടെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിലും തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകി. വയനാട് ദുരന്തബാധിതർക്കു വീടു നിർമിച്ചുനൽകാനായി കോൺഗ്രസ് പിരിച്ച പണത്തിന്റെ കണക്കും ആ പണം എവിടെയാണു ചെലവാക്കിയതെന്നും വ്യക്തമാക്കാൻ കോൺഗ്രസ് തയാറാവണം. പരാജയഭീതി മൂലമാണു കോൺഗ്രസ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും വൃന്ദ കാരാട്ട് പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളത്തിൽ വർഗീയസംഘർഷങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. സഭയെയും സമൂഹത്തെയും ബ്ലാക്ക്മെയിൽ ചെയ്യാനുള്ള…
Read Moreവേനൽച്ചൂടിനാശ്വാസം: ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴമുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും വ്യാഴാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, വെള്ളി, ശനി ദിവസങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല. വരുംമണിക്കൂറിൽ ആലപ്പുഴ, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
Read More